ക്രിസ്ത്യാനികളായി ജീവിക്കാം
പ്രത്യാശ ഓർത്ത് സന്തോഷിക്കുക
പ്രത്യാശ ഒരു നങ്കൂരംപോലെയാണ്. (എബ്ര 6:19) കൊടുങ്കാറ്റിൽ ആർത്തിരമ്പുന്ന കടൽത്തിരകൾപോലെയുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ ആത്മീയമായ കപ്പൽച്ചേതം ഒഴിവാക്കാൻ അതു സഹായിക്കുന്നു. (1തിമ 1:18, 19) പ്രക്ഷുബ്ധമായ കടൽപോലെയുള്ള പ്രശ്നങ്ങളിൽ നിരാശ, വസ്തുനഷ്ടം, മാറാരോഗം, പ്രിയപ്പെട്ട ഒരാളുടെ മരണം തുടങ്ങി നമ്മുടെ നിഷ്കളങ്കതയ്ക്ക് ഭീഷണിയാകുന്ന ഏതൊരു പ്രശ്നവും ഉൾപ്പെട്ടേക്കാം.
വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം വ്യക്തമായി കാണാൻ വിശ്വാസവും പ്രത്യാശയും നമ്മളെ സഹായിക്കും. (2കൊ 4:16-18; എബ്ര 11:13, 26, 27) ആ പ്രത്യാശ സ്വർഗത്തിലോ ഭൂമിയിലോ ആയാലും ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദാനങ്ങൾ പതിവായി ധ്യാനിച്ചുകൊണ്ട് നമ്മൾ അത് ശക്തമാക്കണം. അങ്ങനെയാകുമ്പോൾ പരിശോധനകളാൽ വലഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ സന്തോഷം നിലനിറുത്താൻ എളുപ്പമായിരിക്കും.—1പത്ര 1:6, 7.
പ്രത്യാശയിൽ ആനന്ദിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
മോശ അനുകരിക്കാനാകുന്ന ഒരു മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
കുടുംബനാഥന്മാർക്ക് എന്ത് ചുമതലയുണ്ട്?
കുടുംബാരാധനയ്ക്കുവേണ്ടി എന്തെല്ലാം വിഷയങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാനാകും?
പരിശോധനകളെ ധൈര്യപൂർവം നേരിടാൻ പ്രത്യാശ എങ്ങനെ സഹായിക്കും?
നിങ്ങൾ എന്തിനുവേണ്ടിയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്?