പ്രമേഹം—അതിനെ തരണം ചെയ്യുന്ന വിധം
കാത്തി ഒരു യുവതിയാകുന്നു. അവൾ തന്റെ ആഹാരക്രമവും തൂക്കവും ശ്രദ്ധിക്കുന്നു, ധാരാളം വ്യായാമം ചെയ്യുന്നു, അവളുടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കയും ചെയ്യുന്നു. അവൾ ദിവസവും സ്വയം ഇൻസുലിൻ കുത്തിവെയ്പു നടത്തുകയും ചെയ്യുന്നു. പ്രമേഹരോഗമുള്ള അനേക ലക്ഷം ആളുകളിൽ ഒരുവളാണ് കാത്തി.
മുൻകരുതലുകൾ എല്ലാമുണ്ടെങ്കിലും, കാത്തി ഇപ്രകാരം സമ്മതിക്കുന്നു: “എന്റെ രക്തത്തിലെ പഞ്ചസാര എത്രയായിരിക്കുമെന്ന് എനിക്ക് ഒരിക്കലും പറയാൻ സാധ്യമല്ല. ഒരു വൈകുന്നേരം അത് 300 ആയിരിക്കാം. അതേ പട്ടികയിൽ അടുത്ത ദിവസം അത് 50 ആയിരിക്കാം. എനിക്ക് ഇൻസുലിൻ വിറയൽ അനുഭവപ്പെടാൻ പോവുകയുമായിരിക്കാം.” അവൾക്ക് സുഖപ്പെടാത്ത ഒരു മുറിവ് ഉണ്ടാകയും ഒരാശുപത്രിയിൽ ആഴ്ചകൾ ചെലവഴിക്കയും ചെയ്തിട്ട് അധിക കാലമായില്ല.
മേയി ഒരു പ്രായം ചെന്ന സ്ത്രീയാണ്. അവൾ തന്റെ ആഹാര ക്രമം ശ്രദ്ധിക്കുന്നില്ല, അതിന്റെ ഫലമായി 50 പൗണ്ട് (23 കി.ഗ്രാം) അധിക തൂക്കമുണ്ട്. അവൾ തന്റെ ഡോക്ടറുടെ നിർദ്ദേശങ്ങൾ അതുപടി അനുസരിക്കുന്നില്ല എന്ന് അവൾ സമ്മതിക്കുന്നു. അവളുടെ രക്തത്തിലെ പഞ്ചസാര മിക്കപ്പോഴും 300-നു മീതെ നിൽക്കുന്നു. എന്ന വസ്തുതയിൽ ഉദാസീനത കാണിക്കയും ഇൻസുലിൻ കുത്തിവെയ്പ് തിരസ്കരിക്കയും ചെയ്യുന്നു. അവൾ ദിവസവും ഓരോ പ്രമേഹ ഗുളിക കഴിക്കതന്നേ ചെയ്യുന്നെങ്കിലും അതിശയകരമായി അവൾ തന്റെ രോഗത്തെ സംബന്ധിച്ച് അശ്രദ്ധയായിരിക്കുന്നതായി തോന്നുന്നു.
അവർ വളരെ വിഭിന്നരായി തോന്നുന്നെങ്കിലും ഈ രണ്ടു സ്ത്രീകൾക്കും ഒരേ രോഗം തന്നെയുണ്ട്. ഡയാബറ്റിസ് മെല്ലിറ്റസ് (ഒരു ഇനം പ്രമേഹം) എന്നാണ് അതിനെ വിളിക്കുന്നത്. ആ രണ്ടുപേരിൽ ഇത്തരം വ്യത്യാസം ഉള്ളതെന്തുകൊണ്ട്? അധികം പ്രധാനമായി, അവർക്ക് തങ്ങളുടെ പ്രമേഹരോഗത്തെ തരണം ചെയ്യാൻ പ്രാപ്തി ലഭിക്കുന്നതിന് എന്തു ചെയ്യാൻ കഴിയും?
പ്രമേഹം—അത് എന്താണ്?
ഒന്നാമത്, പ്രമേഹം എന്താണെന്ന് നാം മനസ്സിലാക്കുന്നത് ആവശ്യമാണ്. ശരീരത്തിൽ അഗ്ന്യാശയം നിർമ്മിക്കുന്ന ഒരു ഹോർമോൺ ആയ ഇൻസുലിന്റെ ഉല്പാദനവുമായി ഈ രോഗത്തിന്റെ പ്രധാനഘടകത്തിനു ബന്ധമുണ്ട്. ഇൻസുലിൻ രക്ഷ പ്രവാഹത്തിൽ നിന്ന് പഞ്ചസാര സ്വീകരിച്ച് ഊർജ്ജത്തിനുപയോഗിക്കയോ ശേഖരിക്കയോ ചെയ്യുന്ന കോശങ്ങൾക്കുള്ളിലേക്ക് എത്തിക്കുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു.
എന്നാൽ, ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നില്ലെങ്കിൽ, ഊർജ്ജം ഉല്പാദിപ്പിക്കയോ ശേഖരിക്കയോ ചെയ്യുന്നതിന് കോശങ്ങൾക്ക് വളരെ കുറച്ച് പഞ്ചസാരയെ ലഭിക്കയുള്ളു. പകരം, രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുകയും പ്രശ്നങ്ങൾ ഉളവാക്കാൻ തുടങ്ങുകയും ചെയ്യുന്നു. ലളിതമായി പറഞ്ഞാൽ, അതാണ് പ്രമേഹം. ഇതു പ്രധാനമായി രണ്ടിനം ഉണ്ട്, കാത്തിയുടെയും മേയിയുടെയും കാര്യങ്ങളിൽ ദൃഷ്ടാന്തീകരിച്ചതുപോലെ.
കാത്തിയുടെ സംഗതിയിൽ ഈ രോഗത്തിന്റെ പേര് ഇൻസുലിൻ ഡിപ്പൻറ്ൻറ് ഡയാബറ്റിസ് മെല്ലിറ്റസ് അഥവാ പ്രമേഹം ഇനം-1 എന്നാണ്. ഇവിടത്തെ പ്രശ്നം അഗ്ന്യാശയത്തിന്റെ ഇൻസുലിൻ നിർമ്മിക്കുന്നതിനുള്ള അപ്രാപ്തിയിൽ സ്ഥിതിചെയ്യുന്നു. ഈ ഇനം പ്രമേഹം കുറഞ്ഞപക്ഷം ചിലപ്പോഴെങ്കിലും വൈറസ് രോഗാണു സംക്രമണത്താൽ ഉണ്ടാകാനിടയായേക്കാമെന്ന് ആധുനിക തെളിവുകൾ സൂചിപ്പിക്കുന്നു. ഈ ഇനത്തോടുകൂടിയ വ്യക്തിയെ ചെറുപ്പത്തിൽ (30-ൽ താഴെ) ആണ് സാധാരണയായി ഇതു പിടിപെടുന്നത്. സാധാരണയായി ഈ വ്യക്തി മെലിഞ്ഞും ജീവൻ നിലനിർത്താൻ ഇൻസുലിൻ കുത്തിവെയ്പ് ആവശ്യമുള്ളവനുമായിരിക്കും.
മേയിയുടെ രോഗം നോൺ ഇൻസുലിൻ ഡിപ്പെൻറ്ൻറ് ഡയാബറ്റിസ് മെലിറ്റസ് എന്നോ പ്രമേഹം ഇനം-2 എന്നോ വിളിക്കപ്പെടുന്നു. ഇതു മിക്കവാറും അഡൾട്ട് ഓൺ സെറ്റ് ഡയാബറ്റിസ് എന്നു വിവരിക്കപ്പെടുകയും ഇനം 1-ൽ നിന്ന് വ്യത്യസ്തമായിരിക്കയും ചെയ്യുന്നു. ഇതിൽ അഗ്ന്യാശയം ഇൻസുലിൻ ഉല്പാദിപ്പിക്കുന്നില്ലെന്നതല്ല പ്രശ്നം, എന്നാൽ ആവശ്യത്തിനു മാത്രമില്ല. ഇത് ഉളവാക്കുന്ന ഇൻസുലിനിൽ അധിക പങ്കും കൊഴുപ്പുകോശങ്ങൾ ആഗിരണം ചെയ്യുന്നു. അഗ്ന്യാശയത്തിന് ഈ ആവശ്യം നിറവേറ്റത്തക്കവണ്ണം ആവശ്യത്തിനു ഇൻസുലിൻ ഉല്പാദിപ്പിക്കാൻ കഴിയാതാകുന്നു, രക്തത്തിലെ പഞ്ചസാര ഉയരുന്നു. ഈ ഇനം പ്രമേഹരോഗികൾ സാധാരണ 30 കഴിഞ്ഞവരും ചിലപ്പോൾ ഇൻസുലിൻ കുത്തിവെയ്പ് കൂടാതെ കഴിയാൻ സാധിക്കുന്നവരുമാണ്. അധികം സാധ്യതയനുസരിച്ച് അവർക്ക് തങ്ങളുടെ പ്രമേഹരോഗം പാരമ്പര്യത്താൽ പകർന്നതാണ്.
പ്രമേഹം ഇനം 1-ന്റെ ചികിൽസ
അത്ര സാധാരണമല്ലെങ്കിലും കാത്തിയുടെ പ്രമേഹം, ഇനം-1 ആണ് കൂടുതൽ ഗൗരവമുള്ളത്. ഇനം 1-നുള്ളു പ്രതിവിധി ലളിതമാണെന്നു തോന്നാം—കേവലം ഇൻസുലിൻ പകരം വെക്കുക. എന്നിരുന്നാലും, ഇൻസുലിൻ കുത്തിവെയ്പുകൾക്ക് ഒരു പ്രമേഹരോഗിയെ ജീവിച്ചിരിക്കാൻ പ്രാപ്തനാക്കാൻ കഴിയുമെങ്കിലും അവർക്ക് ശരീരത്തിനാവശ്യമായ ഇൻസുലിന്റെ മിനിറ്റുതോറുമുള്ള വ്യത്യാസത്തെ സമീകരിക്കാൻ സാധ്യമല്ല.
അന്ധത, കിഡ്നി തകരാറ് എന്നിവ പോലുള്ള സങ്കീർണ്ണ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് കുറക്കുന്നത് പ്രധാനമാണ്. ശരീരത്തിന്റെ സാധാരണവും കൂടെക്കൂടെയുള്ളതുമായ ഇൻസുലിന്റെ അസ്ഥിരതകൾ അനുകരിക്കയെന്നതാണ് ആവശ്യം. എന്നാൽ അത് എപ്രകാരം ചെയ്യുമെന്നതാണ് ചോദ്യം. ചികിൽസ ദ്വിവിധമാണ്: (1) പ്രതിരോധ നടപടിയും (2) ഇൻസുലിൻ പകരം നൽകലും.
പ്രതിരോധ നടപടിയിൽ, ശരീരത്തിന്റെ ഇൻസുലിൻ ആവശ്യത്തിലുള്ള ദൈനംദിന അസ്ഥിരത കുറക്കുന്നതിനുള്ള പടികൾ സ്വീകരിക്കണം. വ്യക്തി കഴിക്കുന്ന ആഹാരമാണ് ഒരു പ്രധാന ഘടകം, എന്തുകൊണ്ടെന്നാൽ ദഹനേന്ദ്രിയ വ്യൂഹം രക്തത്തിലെ പഞ്ചസാരയാക്കി മാറ്റുന്നത് ഇതിനെയാണ്. പ്രമേഹം ഇനം-1 ഉള്ളവനും വിവേകിയുമായ ഒരാൾ തനിക്ക് നന്നായി നിയന്ത്രിതമായ ഒരു ആഹാരരീതി ഉണ്ടായിരിക്കണമെന്ന് പെട്ടെന്നു ബോധ്യമാകുന്നു. ഇതിൽ അധികം സങ്കീർണ്ണമായ കാർബോ ഹൈഡ്രേറ്റുകളും അതുപോലെ കൊഴുപ്പും പ്രൊട്ടീനുകളും ഉൾപ്പെടുന്നു. ഈ ആഹാരക്രമത്തിൽ പഞ്ചസാരയും തേനും കേക്കുകളും പഞ്ചസാര ചേർന്ന മൃദു പാനീയങ്ങളും മറ്റു മധുര പലഹാരങ്ങളും ഒഴിവാക്കുന്നു. ഈ കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ രക്ഷ പ്രവാഹത്തിലേക്കു കടക്കുന്നു.
ഈ നിർദ്ദിഷ്ട ഭക്ഷണം ക്രമായ ഇടവേളകളിൽ ശരീരത്തിനു പ്രദാനം ചെയ്യണം. പ്രമേഹരോഗി അശ്രദ്ധനായിത്തീർന്നാൽ, തനിക്ക് ഇഷ്ടപ്പെട്ട എന്തും ഏതു സമയത്തും കഴിച്ചാൽ, ഇൻസുലിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും സന്തുലിതാവസ്ഥ പെട്ടെന്നു തെറ്റും. ഇത് ആ വ്യക്തിക്ക് പെട്ടെന്നുള്ള കഠിന ജ്വരത്തിനോ രോഗത്തിന്റെ സങ്കീർണ്ണതകൾക്കോ വഴി തുറക്കും.
വ്യായാമം രക്തത്തിലെ പഞ്ചസാര കുറക്കും. അതുകൊണ്ട് ബോധവാനായ, ഇനം-1 പ്രമേഹരോഗി തന്റെ ദൈനംദിന ജീവിത വൃത്തിയിൽ വ്യായാമവും ഉൾപ്പെടുത്തും. വ്യായാമം രക്തത്തിലെ പഞ്ചസാര വളരെ കുറഞ്ഞു പോകാനിടയാക്കിയാൽ പെട്ടെന്നു ലഭിക്കാവുന്ന പഞ്ചസാരയുടെ ഒരു ഉറവിടം (കൽക്കണ്ടം പോലുള്ളത്) ഉണ്ടായിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അങ്ങനെ ചെയ്യും. അതിനു പ്രമേഹ ഞെട്ടലിലേക്കു നയിക്കാൻ കഴിയും. വികാരങ്ങൾക്കും രക്തത്തിലെ പഞ്ചസാരയോടൊപ്പം നാശം കൈവരുത്താൻ സാധ്യമാക്കയും ആഹാരക്രമം സംബന്ധിച്ച് ആത്മനിയന്ത്രണമില്ലായ്മക്കിടയാക്കയും ചെയ്യാൻ കഴിഞ്ഞേക്കും. സാംക്രമിക രോഗവും പനിയും പെട്ടെന്നുതന്നെ ചികിൽസിക്കപ്പെടണം, എന്തുകൊണ്ടെന്നാൽ അവക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വിപുലമായി അങ്ങോട്ടുമിങ്ങോട്ടും ഉലക്കാൻ കഴിയും.
എന്നിരുന്നാലും ഈ വസ്തുതകൾ എല്ലാം കണക്കിലെടുത്താൽ പോലും കാത്തിയെപ്പോലെ ഇനം-1 പ്രമേഹമുള്ള രോഗിക്ക് സ്ഥിരമായി കുഴപ്പം ചെയ്യുന്ന തരത്തിൽ രക്തത്തിൽ പഞ്ചസാരയുണ്ടായിരിക്കാം. അപ്പോൾ എന്ത്?
ചികിൽസയുടെ രണ്ടാമത്തെ പ്രധാന വശം ഇൻസുലിൻ കുത്തിവെയ്പാണ്. അറുപതിൽ പരം വർഷങ്ങൾക്കു മുമ്പ് ഇൻസുലിൻ വികസിപ്പിച്ചെടുത്തപ്പോൾ അത് അനേകം പ്രമേഹരോഗികൾക്കും ജീവരക്താകരമായിരുന്നു. ദിവസത്തിൽ ഒരു കുത്തിവെയ്പ്പ് എന്ന പിൽക്കാല പുരോഗതിയും അനുഭവത്തിൽ ഒരു വലിയ പ്രയോജനമായി പ്രകടമായി.
അനുദിന കുത്തിവെയ്പുകൾ കൂടുതൽ സൗകര്യപ്രദമാണെങ്കിലും ധമനികളുടെ കട്ടിയാകൽ പോലുള്ള സാധ്യതയുള്ള ദീർഘകാല സങ്കീർണ്ണതകൾ സംബന്ധിച്ച് ചില ക്ലേശങ്ങൾ ഉണ്ട്. അതുകൊണ്ട് ദിവസം കടന്നു പോകവേ രക്തത്തിലെ പഞ്ചസാര കൂടുതൽ ഭദ്രമായി നിയന്ത്രിക്കുന്നതിന് കുറഞ്ഞ സമയത്തേക്കു പ്രവർത്തിക്കുന്ന ഇൻസുലിന്റെ കൂടുതൽ പ്രാവശ്യത്തെ കുത്തിവെയ്പുകളാണ് ചിലർ ശുപാർശചെയ്യുന്നത്. അടുത്ത കാലത്തെ അനേക പുരോഗതികളും ഇതു സാധിക്കുക മാത്രമല്ല പ്രയോഗികമാക്കുകയും ചെയ്തിരിക്കുന്നു.
രക്തത്തിലെ പഞ്ചസാര സംബന്ധിച്ച് ഭവനത്തിനുള്ളിൽ മുന്നറിയിപ്പു ലഭിക്കുന്നതിന് സാധ്യമാക്കുന്ന ഒരു പ്രത്യേക തരം “ഇൻസുലിന്റെ കണ്ടുപിടിത്തത്തിനുശേഷമുള്ള ചികിൽസ സംബന്ധിച്ച ആദ്യത്തെ യഥാർത്ഥ സവിശേഷ അഭിവൃദ്ധി” എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടുനടക്കാവുന്ന ഒരു ലളിതമായ യന്ത്രം ഉപയോഗിച്ച് പ്രമേഹരോഗിക്ക് തന്റെ സ്വന്തം രക്തത്തിലെ പഞ്ചസാര ഒരു ദിവസം പല പ്രാവശ്യം പരിശോധിക്കാം. അപ്രകാരം അയാൾക്ക് ഇൻസുലിൻ ഡോസേജിന്റെ കൂടെക്കൂടെയുള്ള ക്രമീകരിക്കൽ സ്വന്തമായി നടത്തുന്നതിന് സാധാരണവും സ്ഥിരവുമായ രക്തത്തിലെ പഞ്ചസാരയുടെ നിലയോട് അടുത്തു വരാനും കഴിയും.
ഭവനത്തിൽ തന്നെയുള്ള പരിശോധനയുടെ ഒരു അസൗകര്യം രക്തപരിശോധനയ്ക്കു രോഗിതന്നെ തന്റെ കൈവിരലുകൾ കൂർപ്പിക്കണമെന്നതാണ്. എന്നാൽ ഇതിന് പ്രത്യേക കൂർത്ത കത്തികളുണ്ട്. ഈ നടപടിക്രമം പരിശീലിച്ചിട്ടുള്ളവർ ഇത് യഥാർത്ഥത്തിൽ മോശമല്ല എന്നാണ് പറയുന്നത്. യന്ത്രത്തിന്റെ വിലയാണ് മറ്റൊരു അസൗകര്യം. എന്നിരുന്നാലും, പുരോഗമിച്ച സാങ്കേതികവിദ്യ ആ ചെലവു ചുരുക്കും.
മറ്റു പുരോഗതികളിൽ ചെലവു കുറഞ്ഞതും ക്രമീകരിച്ചുവെക്കാവുന്നതുമായ വളരെ കൂർത്ത ഇൻസുലിൻ സൂചികൾ ഉൾപ്പെടുന്നു. ഇവ ഇൻസുലിൻ കുത്തിവെയ്പുകൾ വേദന കുറഞ്ഞതാക്കിത്തീർക്കുന്നു. കൂടാതെ ഇന്നു ലഭ്യമായിരിക്കുന്ന ഇൻസുലിൻ ശീതീകരിക്കേണ്ട ആവശ്യവുമില്ല; അതിനാൽ ട്രിപ്പുകൾ സംബന്ധിച്ച ഗൗരവമായ അസൗകര്യം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ മാനുഷ ഇൻസുലിനു സമാനമായ ഇൻസുലിൻ മാർക്കറ്റിൽ ഇറക്കിയിരിക്കുന്നു, പുതുതായി കണ്ടുപിടിക്കപ്പെട്ട ഇനം-1 പ്രമേഹരോഗികൾക്ക് അതു മിക്കപ്പോഴും ശുപാർശചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ സൂചിവേണ്ടാത്ത പ്രഷറൈസ്ഡ് ഇൻസുലിൻ ഇൻജെക്ടറും ഇൻസുലിൻ ഇൻഫ്യൂഷൻ പമ്പും പുതിയവയാണ്. രോഗി തന്റെ ബൽറ്റിൽ ധരിക്കുന്നതും കൊണ്ടുനടക്കാവുന്നതുമായ ഇൻസുലിൻ കുത്തിവെക്കുന്ന ഉപകരണമാണ് ഈ പമ്പ്. അത് ക്രമായി ഒരു സൂചിയിൽ കൂടി അടിവയറ്റിൽ ഇൻസുലിൻ കുത്തിവെക്കുന്നു. ഇന്ന് ഉപയോഗത്തിലുണ്ടെങ്കിലും ഇൻഫ്യൂഷൻ പമ്പ് ഒരു വിധത്തിൽ അപകടകരമാണെന്നും അതുകൊണ്ട് ഒരു സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും പല ഡോക്ടർമാർമാരും കരുതുന്നു.
ഇനം-1 പ്രമേഹമുള്ള കുട്ടികളെ സംബന്ധിച്ച്, ആഹാരക്രമത്തിൽ കുറഞ്ഞ പരിഗണന മതി എന്നതാണ് ഒരു ആധുനിക ചായ്വ്. തങ്ങൾക്ക് താരതമ്യേന സാധാരണ ആഹാരങ്ങൾ കഴിക്കാമെന്നും ആവശ്യമുള്ളത്ര ഇൻസുലിൻ കൊണ്ട് ആ ആഹാരത്തെ മൂടാമെന്നും അവർ കരുതുന്നു. തീർച്ചയായും അത്തരം കുട്ടികൾ അപ്പോഴും അധികം മധുരം കഴിക്കരുത്. അവർ താരതമ്യേന സാധാരണമായ ഒരു ജീവിതം നയിക്കുന്നതിനുള്ള യഥാർത്ഥ അടിസ്ഥാനം രക്തത്തിലെ പഞ്ചസാരയുടെ മുന്നറിയിപ്പും ക്രമായ ഇൻസുലിൻ ക്രമീകരണവും അടുപ്പിച്ചുനിർത്തുന്നതാണെന്നു തോന്നുന്നു.
പ്രമേഹം ഇനം 2-ന്റെ ചികിൽസ
അധികം സാധാരണമായ പ്രമേഹം ഇനം 2-ന്റെ ചികിൽസയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നേരത്തെ ചിന്തിച്ചതുപോലെ ഇവിടെത്തെ പ്രശ്നം അഗ്ന്യാശയത്തിന് ഇൻസുലിൻ ഒട്ടും ഉല്പാദിപ്പിക്കാൻ പ്രാപ്തിയില്ലെന്നതല്ല. സാധാരണയായി അമിത തൂക്കത്താൽ വഷളാക്കപ്പെടുന്ന ശരീരത്തിന്റെ ഇൻസുലിനുവേണ്ടിയുള്ള കുതിച്ചുയരുന്ന ആവശ്യം നേരിടുന്നതിനുള്ള അഗ്ന്യാശയത്തിന്റെ അപ്രാപ്തിയാണ് അത്.
ഗുളികകൾ വിപുലമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇവ അഗ്ന്യാശയം കൂടുതൽ ഇൻസുലിൻ പുറപ്പെടുവിക്കുന്നതിനു അതിനെ പ്രചോദിപ്പിക്കുന്നതിനു സഹായിക്കുന്നു. എന്നാൽ ‘ഒരു ക്ഷീണിച്ച കുതിരയെ ചമ്മട്ടികൊണ്ടടിച്ച് ഓടിക്കുന്നതിന്,’ ഈ സംഗതിയിൽ ഒരു ക്ഷീണിച്ച അഗ്ന്യാശയത്തെ പ്രചോദിപ്പിക്കുന്നതിന് നിങ്ങൾക്കു കഴിയുന്നതിൽ ഒരു പരിധിയുണ്ട്. തൂക്കം കുറക്കുന്ന ഒരു നല്ല ആഹാരക്രമവും ലളിതമായ പഞ്ചസാരയിലേക്ക് വെട്ടിച്ചുരുക്കുന്നതും വിവേചനയുള്ള വ്യായാമത്തോടൊപ്പം ഉണ്ടായിരിക്കുന്നത് കൂടുതൽ പ്രയോജനപ്രദമായിരുന്നേക്കാം.
ആഹാരക്രമവും വ്യായാമവും മധുരപദാർത്ഥങ്ങളുടെ വർജ്ജനവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിനു കുറവു വരുത്തുന്നില്ലെങ്കിൽ ഗുളികകൾ നിർദ്ദേശിക്കാം. ഇവിടെ അഭിപ്രായങ്ങൾ വിഭിന്നമാകുന്നു. ചില ഡോക്ടർമാർ പ്രമേഹം ഇനം 2-നുപോലും ഗുളികകളെക്കാൾ ഇൻസുലിൻ കുത്തിവെയ്പാണ് ഇഷ്ടപ്പെടുന്നത്. ഗുളികകൾക്ക് പാർശ്വ ഫലങ്ങൾ ഉണ്ടായേക്കാം, നീണ്ടു നിൽക്കുന്ന കുഴപ്പങ്ങൾ തടയുന്നതിന് അവ യഥാർത്ഥത്തിൽ സഹായകമാണോ എന്നതു സംബന്ധിച്ച് ചില തർക്കവുമുണ്ട്.
ഓരോ സംഗതിയിലും ചികിൽസ ശുപാർശ ചെയ്യുന്നതിനു മുമ്പ് സമർത്ഥരായ ഡോക്ടർമാർ എല്ലാ വസ്തുതകളും തൂക്കിനോക്കേണ്ട ആവശ്യമുണ്ട്. പ്രമേഹരോഗി ശുപാർശകൾ തൂക്കിനോക്കയും ഞാൻ എന്തു ചെയ്യുമെന്ന് അന്തിമ തീരുമാനം എടുക്കയും ചെയ്യണം.
നിങ്ങളുടെ പ്രമേഹരോഗത്തെ തരണം ചെയ്യുക
അതുകൊണ്ട് ഒരു വ്യക്തിക്ക് ഏതിനം പ്രമേഹമാണുള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ അതിനെ തരണം ചെയ്യുന്നതിന് വ്യത്യസ്ത പടികൾ ഉൾപ്പെടുന്നു. പ്രമേഹം ഇനം 2-ന് ആഹാരക്രമവും തൂക്കം കുറക്കലുമായിരിക്കാം പ്രതിവിധി. എന്നാൽ ഒരു ഡോക്ടർ പറഞ്ഞതിപ്രകാരമാണ്. “യഥാർത്ഥത്തിൽ അങ്ങനെ സംഭവിക്കുന്നതിന്റെ സാധ്യത കുറവാണെന്ന് എന്റെ അനുഭവം കാണിച്ചു. മിക്ക സംഗതിയിലും എന്റെ രോഗികൾക്ക് ആരംഭം മുതൽ ഗുളികകൾ അല്ലെങ്കിൽ ഇൻസുലിൻ പോലും നൽകുന്നതിന് ഞാൻ ഒരുക്കമാണ്.”
ഇനം-1 പ്രമേഹരോഗിക്ക് രോഗത്തെ തരണം ചെയ്യുന്നതിനുള്ള പരിഹാരം അത്ര ലളിതമല്ല. ഇവിടെയും ഭാഗികമായി ഉത്തരം, ഉൾപ്പെട്ടിരിക്കുന്ന ചികിൽസയിലല്ല. എന്നാൽ പ്രമേഹത്തോടുള്ള വ്യക്തിയുടെ മനോഭാവത്തിലായിരിക്കാം സ്ഥിതിചെയ്യുന്നത്. കുത്തിവയ്പ്പുകൾക്കുവേണ്ടി നോക്കുന്നതും രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിന് വിരലുകൾ കൂർപ്പിക്കുന്നതും ആനന്ദകരമായ ഒരു കാര്യമല്ല എന്നതു സത്യം തന്നെ. ഒരുവൻ ഓരോ ദിവസവും ഒരേ സമയം ഒരേ തരം ഭക്ഷണം ക്രമായ ഇടവേളകളിൽ ഭക്ഷിച്ചുകൊണ്ടും വ്യായാമവും വിശ്രമവും ഉചിതമായി ആസൂത്രണം ചെയ്തുകൊണ്ടും അയാളുടെ ജീവിതം സംഘടിപ്പിച്ചിരിക്കുന്നു എന്നു നിശ്ചയപ്പെടുത്തുന്നത് എളുപ്പമല്ല.
അതേ സമയം, ഒരു യഥാർത്ഥമായ വീക്ഷണത്തിന്റെ അർത്ഥം ഇപ്പോൾ പ്രമേഹരോഗത്തിന് ഔഷധം ഇല്ലെന്ന വസ്തുത അംഗീകരിക്കുകയെന്നതാണ്. എന്നാൽ ചികിൽസ കൂടാതിരിക്കുന്ന പ്രമേഹരോഗികളെക്കാൾ വളരെ കൂടുതൽ വർഷം ജീവിച്ചിരിക്കയും ന്യായമായി സുഖമായിരിക്കയും ചെയ്യാൻ സാധ്യമാക്കുന്ന, ശിക്ഷണം ആവശ്യപ്പെടുന്നെങ്കിലും, ചികിൽസയുണ്ട്.
ഒഴിവാക്കേണ്ട മനോഭാവങ്ങൾ
ഒരുവൻ അങ്ങേയറ്റത്തെ രണ്ടു മനോഭാവങ്ങളും ഒഴിവാക്കേണ്ട ആവശ്യമുണ്ട്. ഒരു വശത്ത്, പ്രമേഹരോഗമുള്ള ഒരാൾ ആരോഗ്യാവഹമായ വൈദ്യശാസ്ത്ര നിർദ്ദേശങ്ങൾ പിൻപറ്റുന്നതിൽ പരാജയപ്പെട്ടുകൊണ്ടും ഒരു പക്ഷെ പ്രശ്നം തനിയെ മാറിക്കൊള്ളും എന്നു പ്രതീക്ഷിച്ചുകൊണ്ടും പ്രശ്നം സംബന്ധിച്ച് അശ്രദ്ധനായിരിക്കുന്നതിനെ ഒഴിവാക്കണം. അങ്ങനെ സംഭവിക്കയില്ല.
മറുവശത്ത്, വികാരങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അവ്യവസ്ഥിതമാക്കുമെന്നുള്ളതിനാൽ പ്രശ്നത്തെ സംബന്ധിച്ച് അമിതമായി ഉൽക്കണ്ഠപ്പെടുന്നത് അനന്തരഫലമായി ഇതു സംഭവിക്കാനിടയാക്കിയേക്കാം. സ്ഥിരം ഭയത്തിൽ കഴിയുകയും സാധാരണ പ്രവർത്തനങ്ങൾ ഒഴിവാക്കത്തക്കവണ്ണം പ്രമേഹരോഗത്തിന്റെ നിർബന്ധിത ശുശ്രൂഷയിൽ കെട്ടപ്പെടുകയും ചെയ്യുന്നത് സഹായകമായിരിക്കയില്ല. പ്രമേഹരോഗികളുടെ ജീവിതം നിയന്ത്രിക്കതന്നെ ചെയ്യുന്നത് ആവശ്യമാണെങ്കിലും ബഹുഭൂരിപക്ഷത്തിനും നല്ല ഘടനാപരമായ ജീവിതം നയിക്കാൻ കഴിയും.
എന്നെങ്കിലും പ്രമേഹവും മറ്റുരോഗങ്ങളും എന്നേക്കുമായി സുഖപ്പെടുമോ? ദൈവത്തിന്റെ വചനമായ ബൈബിൾ ഹൃദയസ്പർശിയായ ഉത്തരം നല്കുന്നു: ഉവ്വ്, പരാജയമെന്യേ! സമീപഭാവിയിൽ തന്നെ അതു സംഭവിക്കയും ചെയ്യും! യേശു തന്റെ അനുഗാമികളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഗവൺമെൻറിന്റെ, ദൈവരാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ ഈ സൗഖ്യമാകൽ ഇവിടെ ഭൂമിയിൽ സംഭവിക്കും. (മത്തായി 6:9, 10) അതേ സമയം, “അതിൽ വസിക്കുന്ന ആരും: ‘എനിക്കു ദീനമാകുന്നു’ എന്നു പറകയില്ല.”—യെശയ്യാവ് 33:24. (g85 10/8)
[26-ാം പേജിലെ ആകർഷകവാക്യം]
ഭാഗികമായി, ഉത്തരം വ്യക്തിയുടെ മനോഭാവത്തിലായിരിക്കാം സ്ഥിതി ചെയ്യുന്നത് ആത്മശിക്ഷണം നൽകേണ്ട ആവശ്യമുണ്ട്
[25-ാം പേജിലെ ചിത്രം]
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഒരു പ്രമേഹരോഗി മധുരപദാർത്ഥങ്ങൾ ഒഴിവാക്കുന്നതിന്