ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് എന്റെ അദ്ധ്യാപകനുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നതെങ്ങനെ?
ഒരു നല്ല അദ്ധ്യാപകന് നിങ്ങളിൽ സ്ഥിതിചെയ്യുന്നതും, അതേസമയം നിങ്ങൾ തിരിച്ചറിയാത്തതുമായ പ്രാപ്തിയോ വൈദഗ്ധ്യമോ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും നിങ്ങളോടാവശ്യപ്പെടാൻ കഴിയും; അദ്ദേഹത്തിന് ഒരു മാർഗ്ഗദർശകനായിരിക്കാൻ കഴിയും, നിങ്ങളെ മനസ്സിലാക്കുകയും നിങ്ങൾക്കുവേണ്ടി യഥാർത്ഥത്തിൽ ശ്രേഷ്ഠമായത് അഭലഷിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തുപോലും ആയിരിക്കാൻ കഴിയും” എന്ന് ഒരദ്ധ്യാപികയായ ബാർബരാ മേയർ പറയുന്നു.
മറിച്ച്, ഒരദ്ധ്യാപകന്, എഴുത്തുകാരനായിരിക്കുന്ന തിയോഡോർ ക്ലാർക്ക് വിളിക്കുന്നപ്രകാരം “ഭീതിയുടെയും മനസ്താപത്തിന്റെയും ഒരു കാരണ”വുമായിരിക്കാൻ കഴിയും. ക്ലാർക്ക് വിവരിക്കുന്നു: “സ്കൂൾ അദ്ധ്യാപകർ വളരെ സാമർത്ഥ്യമേറിയവരാണ്. അവർക്ക് വിദ്യാർത്ഥികളെ നിലക്ക് നിർത്തുന്നതിനും അവരെ വിഷമത്തിലാക്കുന്നതിനും അവരെ അവമാനിക്കുന്നതിനും ഇഷ്ടമുള്ളപ്പോൾ ഉൽക്കണ്ഠ ഉളവാക്കുന്നതിനും കഴിയും.” സന്ദർഭവശാൽ, മിക്കവാറും അദ്ധ്യാപകർ അവരുടെ വിദ്യാർത്ഥികളോട് യഥാർത്ഥ താല്പര്യമുള്ളവരും സാമാന്യം നീതിയുള്ളവരുമാണ്. എന്നിരുന്നാലും, ചിലപ്പോൾ പരുഷരോ വിവേചനയില്ലാത്തവരോ നീതിയില്ലാത്തവരോ അയിരിക്കുന്ന ചുരുക്കം ചില അദ്ധ്യാപകർ ഉണ്ടുതാനും. അത്തരക്കാർക്ക് നിങ്ങളുടെ ജീവിതം ക്ലേശഭൂയിഷ്ഠമാക്കുന്നതിനു കഴിയും.
അദ്ധ്യാപകരുടെ ക്ലാസ്സ്മുറിയിലെ പെരുമാറ്റത്തെ ബാധിക്കാൻ കഴിയുന്ന അനുപമമായ സമ്മർദ്ദങ്ങളോ പ്രശ്നങ്ങളോ അവർ ചിലപ്പോൾ അഭിമുഖീകരിക്കുന്നുവെന്നത് വിലമതിക്കാൻ ഒരു മുൻലേഖനം നമ്മേ സഹായിക്കുകയുണ്ടായി.a എന്നാൽ ഒരദ്ധ്യാപകൻ നിങ്ങളെ പരിഹസിക്കുന്നതിനോ അല്ലെങ്കിൽ നിങ്ങൾ വിചാരിക്കുന്നതനുസരിച്ച് അർഹതയില്ലാത്ത താഴ്ന്ന സ്ഥാനങ്ങൾ നൽകുന്നതിനോ നിങ്ങളെ വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുന്നതായി തോന്നുന്നുവെങ്കിലെന്ത്?
ക്ലാസ്സിൽ സുവർണ്ണനിയമം
കൗമാരപ്രായക്കാരുടെ ലഘുകുടുംബഗ്രൻഥം ഇങ്ങനെ പറയുന്നു: “തങ്ങളുടെ പെരുമാറ്റത്തിലൂടെ അദ്ധ്യാപകരുടെ ആശയങ്ങളെ കൊച്ചാക്കുന്ന വിദ്യാർത്ഥികൾ . . . പലപ്പോഴും തിര്യെ കൊച്ചാക്കപ്പെടുന്നു.” അതെ, ശത്രുതയുള്ള ഒരദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളാൽ അടിക്കടി മാതൃകായോഗ്യനായിത്തീരുന്നു!
ക്ലാസ്സ്മുറിയിലെ ക്രൂരമായ കുസൃതിത്തരങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ച് ചിന്തിക്കുക. ഞങ്ങളെ ശ്രദ്ധിക്കു! എന്ന പുസ്തകം ചിലപ്പോൾ പകരക്കാരായി വരുന്ന അദ്ധ്യാപകർക്ക് നൽകുന്ന ക്രൂരവും അസാധാരണവുമായ ദണ്ഡനത്തെക്കുറിച്ച് പറയുന്നു. അത് വിദ്യാർത്ഥികൾക്ക് എത്രമാത്രം നിർദ്ദയരായിരിക്കാൻ കഴിയും എന്നതിന്റെ ഒരു ദൃശ്യം നൽകുന്നു. “(പകരക്കാർ) അനുഭവിക്കേണ്ടിവരുന്നതെന്താണെന്ന് നിങ്ങൾക്കറിയാമോ?” എന്ന് 13 വയസ്സുള്ള വാലറി ചോദിക്കുന്നു. തന്റെ സ്വന്തം ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് കുട്ടികൾ ഇക്കാലത്ത് പകരം വരുന്ന അദ്ധ്യാപകർക്ക് നൽകുന്ന “പീഡനത്തെയും ദണ്ഡനത്തെയും”കുറിച്ച് സംസാരിക്കുന്നു.
വാലറി അല്പം വലിപ്പപ്പെടുത്തിയാണ് പറയുന്നത്, റോളണ്ട് ബെറ്റ്സ് പറയുന്നു: “പകരക്കാരെ അവരുടെ ക്ലാസ്സിലെ കുട്ടികൾ കരുണയില്ലാതെ ശല്യപ്പെടുത്തി ഓടിക്കുന്നു. പലപ്പോഴും ദ്രേഹിക്കുകയോ തകർക്കുകയോ ചെയ്യുന്ന ഘട്ടം വരെ മുന്നേറുന്നു.” അവർക്ക് അതിൽനിന്ന് രക്ഷപെടാമെന്നുള്ളത് സ്പഷ്ടമാണ്. വിദ്യാർത്ഥികൾ പ്രാകൃതമായി പെട്ടെന്ന് ആക്രമിക്കുന്നതിൽ—എല്ലാവരുംകൂടെ തങ്ങളുടെ പുസ്തകങ്ങളോ പെൻസിലുകളോ ഒന്നിച്ച് തറയിലേക്കിടുന്നതിൽ—സന്തോഷിക്കുന്നു. അല്ലെങ്കിൽ അദ്ധ്യാപകൻ പറയുന്ന ഒരു വാക്ക് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് നടിച്ചുകൊണ്ടോ മൂകാഭിനയത്തിലൂടെയോ അവർ തങ്ങളുടെ അദ്ധ്യാപകരെ മോഹഭംഗത്തിലാഴ്ത്താൻ ശ്രമിച്ചേക്കാം. “ഞങ്ങൾ രസത്തിനുവേണ്ടി അട്ടിമറി നടത്തുന്നു,” എന്ന് യുവാവായ ബോബി വിവരിക്കുന്നു.
എന്നാൽ, നിങ്ങൾ ക്ലാസ്സ്റൂമിലെ ക്രൂരത വിതയ്ക്കുമ്പോൾ, നിങ്ങൾ ശത്രുതയും നീചതയുമുള്ള ഒരദ്ധ്യാപകനെ കൊയ്യുന്നെങ്കിൽ അതിശയിക്കേണ്ടതില്ല. (ഗലാത്യർ 6:7 താരതമ്യപ്പെടുത്തുക.) “മറ്റുള്ളവർ തങ്ങളോട് എങ്ങനെ പെരുമാറുന്നതായി തോന്നുന്നോ ആ വിധത്തിൽ അവർ മറ്റുള്ളവരോടും പെരുമാറുന്നുവെന്നത് മാനുഷപ്രകൃതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സിദ്ധാന്തങ്ങളിലൊന്നാണ്” എന്ന് കൗമാരപ്രായക്കാരുടെ ലഘുകുടുംബഗ്രൻഥം വിവരിക്കുന്നു.
കൂടാതെ, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് അദ്ധ്യാപകരെ അധികാരസ്ഥാനത്തിൽ ഉചിതമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. അവർ എല്ലായ്പ്പോഴും നീതിയോടെ തങ്ങളുടെ അധികാരം പ്രയോഗിക്കുന്നില്ലെങ്കിലും, നിങ്ങൾക്ക് അവരോട് ആദരവ് കാണിക്കാനുള്ള കടപ്പാടുണ്ട്. (ലൂക്കോസ് 6:40 താരതമ്യപ്പെടുത്തുക.) അതിനുപുറമേ ഇതു പരിഗണിക്കുക: ആദരവില്ലാത്ത ഇടപെടൽ ഒരാദ്ധ്യാപകനിൽ വളരെ മോശമായ ഫലം ഉളവാക്കിയേക്കാമെങ്കിൽ ആദരവോടുകൂടിയ ഇടപെടൽ ഏറ്റവും മികച്ച ഫലം ഉളവാക്കുകയില്ലേ?
അതുകൊണ്ട് സുവർണ്ണനിയമം മനസ്സിൽ പിടിക്കുക: “ഇക്കാരണത്താൽ മനുഷ്യർ നിങ്ങളോട് ചെയ്യാനാഗ്രഹിക്കുന്നതെല്ലാം അതുപോലെതന്നെ നിങ്ങളും അവർക്ക് ചെയ്യണം.” (മത്തായി 7:12) തുടർന്ന് ക്ലാസ്സ് മുറിയിലെ കുസൃതിത്തരങ്ങളിൽ ചേരാതിരിക്കുക. നിങ്ങളുടെ അദ്ധ്യാപകൻ പറയുന്നത് ശ്രദ്ധിക്കുക. സഹകരിക്കുക. ഒരുപക്ഷേ കാലക്രമത്തിൽ അദ്ദേഹത്തിന് അധികം വൈരാഗ്യം തോന്നാതിരുന്നേക്കാം—കുറഞ്ഞപക്ഷം നിങ്ങളോടെങ്കിലും.
‘എന്റെ അദ്ധ്യാപകന് എന്നെ ഇഷ്ടമല്ല’
“അദ്ധ്യാപകർ—മാതാപിതാക്കളും—മനുഷ്യരാണെന്നും അവർ തികച്ചും വൈകാരിക കാരണങ്ങളാൽ കൂടെക്കൂടെ ഒരു വിദ്യാർത്ഥിയോട് അനിഷ്ടം തോന്നുന്നതിനോ തെറ്റു ചെയ്യുന്നതിനോ പ്രവണതയുള്ളവരാണെന്നും” ഇച്ഛകൾ എന്ന പുസ്തകത്തിന്റെ ഗ്രൻഥകർത്താക്കൾ സമ്മതിക്കുന്നു. ചിലപ്പോൾ വ്യക്തിത്വങ്ങളുടെ ഉരസൽ പ്രശ്നത്തിനിടയാക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ നിങ്ങളുടെ അദ്ധ്യാപകനെ നിങ്ങൾക്കെതിരെ പ്രവർത്തിപ്പിക്കുന്നു; ജിജ്ഞാസ മത്സരവുമായോ അല്ലെങ്കിൽ അല്പം ചാപല്യം ഭോഷത്തവുമായോ കൂട്ടിക്കുഴക്കുന്നു.
ആളുകൾ ഇപ്പോഴും പുരാത്ന കൊരിന്ത്യരെപ്പോലെയായിരിക്കാൻ ചായ്വുള്ളവരാണെന്ന് പറയാൻ സങ്കടമുണ്ട്. അവർ കാര്യങ്ങളെ “തങ്ങളുടെ മുഖവിലപ്രകാരം” വീക്ഷിച്ചു. (2 കൊരിന്ത്യർ 10:7) ഒരദ്ധ്യാപകൻ നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അദ്ദേഹം നിങ്ങളെ താഴ്ത്തിക്കെട്ടുന്നതിനോ ശല്യപ്പെടുത്തുന്നതിനോ ചായ്വു കാട്ടിയേക്കാം. പരിണതഫലമായി, പരസ്പരവൈരാഗ്യം തഴച്ചുവളർന്നേക്കാമെന്നത് മനസ്സിലാക്കാവുന്നതാണ്.
സമാധാനം നിലനിർത്തേണ്ട വിധം
ബൈബിളിന്റെ ബുദ്ധിയുപദേശം ഇതാണ്: “ആർക്കും തിൻമക്കുപകരം തിൻമ ചെയ്യരുത് . . . കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനത്തിലായിരിക്കുക.” (റോമർ 12:17, 18) മറ്റുവാക്കുകളിൽ പറഞ്ഞാൽ, നിങ്ങളുടെ അദ്ധ്യാപകനെ എതിർക്കാൻ ശ്രമിക്കരുത്. അനാവശ്യമായ ഉരസലുകൾ ഒഴിവാക്കുക. നിങ്ങളുടെ അദ്ധ്യാപകന് പരാതിക്കുള്ള ന്യായമായ യാതൊരു കാരണവും നൽകാതിരിക്കുക. വാസ്തവത്തിൽ സൗഹൃദമുള്ളവരായിരിക്കാൻ ശ്രമിക്കുക. ‘സൗഹൃദമോ ? അവനോടോ?’ എന്ന് നിങ്ങൾ ചോദിക്കാം. അതെ, നിങ്ങൾ ക്ലാസ്സിലേക്കു വരുമ്പോൾ നിങ്ങളുടെ അദ്ധ്യാപകനെ ആദരപൂർവ്വം സ്വീകരിച്ചുകൊണ്ട് സൽശീലങ്ങൾ പ്രകടപ്പിക്കുക. നിങ്ങൾ സ്ഥിരമായി പ്രകടിപ്പിക്കുന്ന സൗശീല്യം നിങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാറ്റുകതന്നെ ചെയ്തേക്കാം.—റോമർ 12:20, 21 താരതമ്യപ്പെടുത്തുക.
ഹൈസ്കൂൾ അദ്ധ്യാപികയായ ജോയിസ് വെട്രൽ ഓർക്കുന്നു: “ഞാൻ ഒരു ദിവസം അത്ര നല്ല മൂഡിലല്ലായിരുന്നു. ഞാൻ വളരെ നിസ്സാര തെറ്റുകൾക്കുപോലും എല്ലാവരെയും പിടിക്കുമായിരുന്നു. അവസാനമായി, തന്റെ പുസ്തകം തുറക്കാതിരുന്ന ഒരു വിദ്യാർത്ഥയുടെമേൽ ഞാൻ ദേഷ്യം കോരിച്ചൊരിഞ്ഞു. ഞാൻ അവന്റെ സ്ഥാനം കുറക്കുമെന്ന് ഭീഷണിപ്പെടുത്താൻ പോകയായിരുന്നു. പക്ഷേ, വലിപ്പം ഭാവിക്കാതെ കുറ്റം പറയാൻ വയ്യാത്ത മട്ടിലുള്ള അവന്റെ മുഖത്തെ പുഞ്ചിരി ദർശിക്കുകയിൽ ഞാൻ പെട്ടെന്ന് നിർത്തി. അവൻ എന്നെ നോക്കി പുഞ്ചിരിച്ചു, പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. പിരിമുറുക്കവും ഗൗരവവുമുള്ള എന്റെ മുഖത്തേക്കുനോക്കിക്കൊണ്ട് അവൻ പറഞ്ഞു, ‘നമുക്ക് കേവലം സന്തുഷ്ടരായിരിക്കാം.’ എനിക്ക് തിര്യെ പുഞ്ചിരിക്കയല്ലാതെ മറ്റൊന്നും തെരഞ്ഞെടുക്കാനുണ്ടായിരുന്നില്ല. ഉടൻ ക്ലാസ്സുമുഴുവൻ ചിരിക്കാനും ആഹ്ലാദിക്കാനും തുടങ്ങി.”
സത്യമായും, അവന്റേതുപോലുള്ള ഒരു സാഹചര്യത്തിൽ എല്ലാവർക്കും പുഞ്ചിരിക്കാൻ കഴിഞ്ഞെന്നു വരികയില്ല. എന്നാൽ സഭാപ്രസംഗി 10:4 ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഒരു ഭരണാധിപന്റെ (അല്ലെങ്കിൽ അധികാരത്തിലുള്ള വ്യക്തിയുടെ) വികാരം നിന്റെ നേരെ പൊങ്ങുന്നുവെങ്കിൽ (നിങ്ങളെ ശിക്ഷിച്ചുകൊണ്ട്), നിന്റെ സ്ഥാനം വിട്ടുമാറരുത്; ശാന്തത തന്നെ മഹാപാപങ്ങളെ ശമിപ്പിക്കുന്നു.” “മൃദുവായിരിക്കുന്ന ഒരുത്തരം ക്രോധത്തെ അകറ്റുന്നു” എന്നും ഓർക്കുക.—സദൃശവാക്യം 15:1.
‘ഞാൻ നല്ലോരു സ്ഥാനം അർഹിച്ചു’
സാഹചര്യം മെച്ചപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ അദ്ധ്യാപകനുമായി പ്രശ്നം ചർച്ച ചെയ്യാൻ ശ്രമിക്കുക. ഇത് എളുപ്പമായിരിക്കയില്ല. എന്നാൽ, ദാവീദ് രാജാവിന്റെ ഭാഗത്തെ ഗൗരവതരമായ ഒരു ലംഘനത്തെ തുറന്നു കാട്ടുന്ന വിഷമമേറിയ ഉദ്യമത്തിനായി നാഥാൻ അവനെ സമീപിച്ചതെങ്ങനെയെന്ന് ബൈബിൾ പറയുന്നു. നാഥാൻ കുറ്റാരോപണങ്ങൾ അലറിക്കൊണ്ട് ലക്കും ലഗാനവുമില്ലാതെ കൊട്ടാരത്തിലേക്ക് പോയില്ല. അവൻ നയപൂർവ്വം ദാവീദിനെ സമീപിച്ചു. സ്വയം ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ദാവീദിനെ അനുവദിച്ചുകൊണ്ട് അവൻ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു.—2 ശമുവേൽ 12:1-7.
അതുപോലെ, ഏതെങ്കിലും അനീതി—നീതിയില്ലാത്ത ഒരു സ്ഥാനം നിങ്ങൾക്കു നൽകിയതുപോലുള്ളവ—നടന്നിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, നിങ്ങളുടെ അദ്ധ്യാപകനെ എളിമയോളും ശാന്തതയോടുംകൂടെ സമീപിക്കുക. സ്കൂൾ അദ്ധ്യാപകനായിരുന്ന ബ്രൂസ് വെബർ നമ്മെ ഓർമ്മിപ്പിക്കുന്നു: “ഒരു വിദ്യാർത്ഥിയുടെ മത്സരം ഒരദ്ധ്യാപകനിൽ ശാഠ്യത്തിന് പ്രേരിപ്പിക്കുന്നു. നിങ്ങൾ ശബ്ദകോലാഹലം കൂട്ടുകയോ പുലമ്പുകയോ ചെയ്താൽ, അല്ലെങ്കിൽ വലിയ അനീതി ഉന്നയിക്കയും പകരം ചെയ്യുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾക്ക് ഒരിടവും ലഭിക്കയില്ല.”—സെവൻറീൻ മാസിക.
കൂടുതൽ പാകതയോടുകൂടിയ ഒരു സമീപനത്തിന് ശ്രമിക്കുക. നിങ്ങളുടെ അദ്ധ്യാപകന്റെ സ്ഥാനനിർണ്ണയരീതിയെക്കുറിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി അദ്ദേഹത്തോട് അപേക്ഷിച്ചുകൊണ്ട് നിങ്ങൾക്ക് സംസാരിച്ചുതുടങ്ങാൻ കഴിഞ്ഞേക്കും. അതിനുശേഷം, വെബർ പറയുന്ന പ്രകാരം, “നിങ്ങൾ മോശമായ നിർണ്ണയത്തിന്റെ ഇരയായിരിക്കാതെ, നിങ്ങൾ ഒരു നോട്ടപ്പിഴയുടെയോ കണക്കുകൂട്ടലിലെ പിശകിന്റെയോ ഇരയായിരിക്കയാണെന്ന് തെളിയിക്കുന്നതിന് ശ്രമിക്കുക. നിങ്ങളുടെ അദ്ധ്യാപികയുടെതന്നെ സ്ഥാനനിർണ്ണയരീതി ഉപയോഗിക്കുക; നിങ്ങളുടെ സ്ഥാനത്തിൽ നിങ്ങൾ പിശകുകാണുന്നതെവിടെയാണെന്ന് അവരെ കാണിക്കുക.” കുറഞ്ഞപക്ഷം, നിങ്ങൾ കട്ടിയായ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ പഠിക്കുന്നു. നിങ്ങളുടെ പാകത നിങ്ങളുടെ അദ്ധ്യാപകന്റെമേൽ അനുകൂലമായ ഒരു ധാരണ ഉളവാക്കിയേക്കാം.
നിങ്ങളുടെ മാതാപിതാക്കൾ അറിയട്ടെ
എന്നാൽ, ചിലപ്പോൾ വെറും സംസാരം നിഷ്ഫലമെന്ന് തെളിയുന്നു. സൂസന്റെ അനുഭവമെടുക്കുക. മാന്യമായ ഒരു വിദ്യാർത്ഥിനിയായിരിക്കെ, തന്റെ അരദ്ധ്യാപിക തനിക്ക് പരാജയപ്പെടുന്ന മാർക്ക് തരാൻ തുടങ്ങിയപ്പോൾ അവൾക്ക് ആഘാതമേറ്റു. പ്രശ്നമെന്തായിരുന്നു? സൂസൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. ഇതുനിമിത്തം അവളുടെ അദ്ധ്യാപിക സൂസനെ ഇഷ്ടപ്പെട്ടിരുന്നില്ലാ എന്ന് അവർ തന്നെ സമ്മതിച്ചു പറഞ്ഞു. “അത് വാസ്തവത്തിൽ മന:പ്രയാസപ്പെടുത്തുന്നതായിരുന്നു. എന്തുചെയ്യണമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല” എന്ന് സൂസൻ പറയുന്നു.
ഇതുപോലുള്ള സാഹചര്യങ്ങളിൽ നിങ്ങൾ “നിങ്ങളുടെ മാതാപിതാക്കളെ സമീപിച്ച് വാസ്തവത്തിൽ ചോദ്യത്തിൽനിന്ന് നിങ്ങളുടെ അദ്ധ്യാപകന് നിങ്ങളെ ഇഷ്ടമില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം നിങ്ങളെ ശിക്ഷിക്കുന്നതിനോ അല്ലെങ്കിൽ നിങ്ങളെ നിന്ദിക്കുന്നതിനോ പരിഹസിക്കുന്നതിനോ നിങ്ങളെ ഒറ്റപ്പെടുത്തിക്കൊണ്ട് വഴിവിട്ടുപോകുന്നുവെന്നും പറയാൻ” ഇച്ഛകൾ എന്ന പുസ്തകം ശുപാർശ ചെയ്യുന്നു. ഇതുതന്നെയാണ് സൂസൻ ചെയ്തത്. അവൾ ഓർക്കുന്നു: “ഞാൻ ധൈര്യം സംഭരിച്ച് എന്റെ അദ്ധ്യാപികയെക്കുറിച്ച് എന്റെ അമ്മയോട് (അച്ഛനില്ല) പറഞ്ഞു. അമ്മ സംഗതി ഗ്രഹിക്കുമെന്ന് ഞാൻ ആദ്യം വിചാരിച്ചില്ല. എന്നാൽ അമ്മ ഇപ്രകാരം പറഞ്ഞു, ‘കൊള്ളാം, ഞാൻ നിന്റെ അദ്ധ്യാപികയോട് സംസാരിക്കാം.’ അമ്മ പോയി ഉദാരമായ ആതിഥ്യവേളയിൽ പ്രശ്നമെന്തായിരുന്നുവെന്ന് അദ്ധ്യാപകയോട് ചോദിച്ചു. എന്റെ അമ്മ വാസ്തവത്തിൽ നിയന്ത്രണം വിട്ടുപോകുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ സംഭവിച്ചില്ല. അമ്മ വളരെ ശാന്തമായി അദ്ധ്യാപികയോട് സംസാരിച്ചു.” സൂസനെ അവളുടെ അമ്മ പിൻതുണച്ചെന്ന് അദ്ധ്യാപിക മനസ്സിലാക്കി. സൂസനുവേണ്ടി മറ്റൊരദ്ധ്യാപികയെ ക്രമീകരണം ചെയ്യുകയും ചെയ്തു.
കുഴഞ്ഞ എല്ല പ്രശ്നങ്ങളും ഇതുപോലെ മംഗളമായി പര്യവസാനിക്കുകയില്ലെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ചിലപ്പോൾ നിങ്ങൾ വിഷമം പിടിച്ച ഒരു സാഹചര്യം സഹിക്കതന്നെ വേണം. എന്നാൽ ഒരദ്ധയനവർഷം എന്നേക്കുമുള്ളതല്ല. ഈ സ്കൂൾവർഷം നിങ്ങൾക്ക് നിങ്ങളുടെ അദ്ധ്യാപകനുമായി സമാധാനത്തിൽ കഴിഞ്ഞുകൂടാൻ സാധിക്കുന്നെങ്കിൽ, നിശ്ചയമായും അടുത്തവർഷം നിങ്ങൾക്ക് പുതിയോരു തുടക്കം, ഒരു പക്ഷേ വ്യത്യസ്ത സഹപാഠികളും—ഒരു പക്ഷേ പൊരുത്തപ്പെട്ടുപോകാൻ സാധിക്കുന്ന പുതിയോരദ്ധ്യാപകൻപോലും ഉണ്ടായിരിക്കും. (g85 10/22)
[അടിക്കുറിപ്പുകൾ]
a 1986 ജൂൺ 8-ലെ ഉണരുക!യിൽ പ്രത്യക്ഷപ്പെടുന്ന “എന്റെ അദ്ധ്യാപകൻ ഇത്ര നീതിയില്ലാത്തവനായിരിക്കുന്നതെന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[9-ാം പേജിലെ ആകർഷകവാക്യം]
ആദരവില്ലാത്ത ഇടപെടൽ ഒരദ്ധ്യാപകനിൽ വളരെ മോശമായ ഫലം ഉളവാക്കിയേക്കാമെങ്കിൽ, ആദരവോടുകൂടിയ ഇടപെടൽ ഏറ്റവും മികച്ച ഫലം ഉളവാക്കുകയില്ലേ?
[10-ാം പേജിലെ ചിത്രം]
ഏതെങ്കിലും അനീതി ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, ആദരപൂർവ്വം നിങ്ങളുടെ അദ്ധ്യാപകനെ സമീപിക്കുക