ചെറുപ്പക്കാർ ചോദിക്കുന്നു . . .
ആകാരം എത്ര പ്രധാനമാണ്?
എനിക്കു് എന്റെ ശരീരത്തിൽ ഈ വൈകൃതമുണ്ടു്; 16 വയസ്സുള്ള മറിയ വിലപിച്ചു പറഞ്ഞു. ‘ഞാൻ കാഴ്ചക്കു അത്ര ഭംഗിയുള്ളവളല്ലെന്നു് എനിക്കു തോന്നുന്നു.’
നിങ്ങളുടെ ബാഹ്യരൂപം നിങ്ങക്കു് ഇഷ്ടമല്ലെന്നു് നിങ്ങൾ പറയുന്നുണ്ടോ? കൊള്ളാം, നമ്മിൽ ചുരുക്കം ചിലർ—ആരെങ്കിലുമുണ്ടെങ്കിൽ—തങ്ങളുടെ ശരീരിക പ്രകൃതിയിൽ പൂർണ്ണമായും സംതൃപ്തരാണു്. നർക്കിസസു് ഒരു കുളത്തിലെ വെള്ളത്തിൽ തന്റെ ഛായ നിരീക്ഷിച്ചപ്പോൾ തനിക്കു് അതു് വളരെ ഇഷ്ടപ്പെട്ടു. അതിനുവിപരീതമായി, നമ്മിൽ ചിലർ കണ്ണാടിയിൽ തങ്ങളുടെ ഛായ കാണുമ്പോൾ നിരാശയിലാണ്ടുപോകുന്നു.
നിങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന, ഒരു പക്ഷേ സ്വാത്മബോധമുള്ള, ഒരു ചെറുപ്പക്കാരനാണെങ്കിൽ ഇതു് വിശേഷാൽ സത്യമായിരിക്കും. ‘എനിക്കു് എന്റെ ശരീരത്തിൽ ഈ വൈകൃതമുണ്ടു്.’ എന്നു് 16 വയസ്സുള്ള മറിയ വിലപിച്ചുപറഞ്ഞു. ‘ഞാൻ കാഴ്ചയ്ക്കു അത്ര ഭംഗിയുള്ളവളല്ലെന്നു് എനിക്കു തോന്നുന്നു. പതിമൂന്നുവയസ്സുള്ള ബോബിനും സമാനമായ പരാതിയാണുള്ളതു്. ‘എനിക്കു് എന്റെ തലമുടി ഇഷ്ടമില്ല. അതു് പുറകിൽ തെറിച്ചു നിൽക്കുന്നു.’
വാസ്തവത്തിൽ നാം സൗന്ദര്യമുള്ളവരായി കാണപ്പെടാൻ ആഗ്രഹിക്കുന്നതു് സ്വാഭാവികം മാത്രമാണു്. നിങ്ങളുടെ വ്യക്തിപരമായ ചമയത്തിൽ മിതമായ ശ്രദ്ധ നൽകുന്നതു് നിരർത്ഥകവുമല്ല. എന്നിരുന്നാലും നിങ്ങളുടെ ആകാരെത്തെക്കുറിച്ചുള്ള വിചാരം നിങ്ങളുടെ ചിന്തയെ ഭരിച്ചുതുടങ്ങിയിട്ടുണ്ടോ? നിങ്ങളുടെ ബാഹ്യരൂപത്തിന്റെ പേരിൽ നിങ്ങൾ നിങ്ങളെത്തന്നെ വെറുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: എന്റെ പരാതികൾ എത്ര ന്യായമാണു് ഞാൻ അക്കരപ്പച്ചക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെ നിരന്തരമായ ചക്രം ചവിട്ടലിൽ വെറുതെ കുരിങ്ങിക്കിടക്കുകയാണോ?
അക്കരപ്പച്ച
അതെ, അനേകരെ സംബന്ധിച്ചടത്തോളം ജീവിതം എന്നതു് മറുകരയിൽ പച്ചപ്പുല്ലുള്ള അനന്തമായ ഒരു വേലികെട്ടുപോലെയാണു്. നിങ്ങൾ അത്തരക്കാരെ കണ്ടിട്ടുണ്ടു്. ജൻമനാ മെലിഞ്ഞിരിക്കുന്ന പെൺകുട്ടി തനിക്കു് എല്ലും തൊലിയുമേ ഉള്ളു എന്നു് ഉത്ക്കണ്ഠപ്പെട്ടു് സ്വയം രോഗിയായിത്തീരുന്നു. സാമാന്യം പുഷ്ടിയുള്ള പെൺകുട്ടി താൻ തടിച്ചിയാണെന്നു് ചിന്തിച്ചുകൊണ്ടു് ഏതാണ്ടു് മരണംവരെ സ്വയം പട്ടിണി കിടക്കുന്നു. അല്ലെങ്കിൽ, തന്റെ സഹപാഠികളെക്കാൾ വേഗത്തിൽ വളർന്നുവലുതായ ആനിയെപ്പോലുള്ളവരുമുണ്ടു്. ആനിക്കു് ഒരൊത്ത ആളിന്റെ ഉയരമുണ്ടായിരുന്നതിൽ അവൾ സന്തുഷ്ടയായിരുന്നോ? അവൾ ഒർമ്മിക്കുന്നു: “ഞാൻ എല്ലാവരിലും പൊക്കം കൂടിയവളായിരുന്നു. അതു് എന്നെ വിഷമത്തിലാക്കിയിരുന്നു. എനിക്കു് വളരെ പൊക്കംകുറഞ്ഞ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. എനിക്കു് അവളോടു് അസൂയയായിരുന്നു.
അങ്ങനെ സൗന്ദര്യ വർദ്ധകവസ്തുക്കളും സൂത്രപ്പണിയുപകരണങ്ങളും യന്ത്രോപായങ്ങളും പെരുകിവരുന്നു. വൈകല്യം ഭവിച്ച ശരീരഭാഗങ്ങൾ ഒട്ടുവച്ചു കേടുപോക്കുന്ന ശാസ്ത്രക്രിയാ വിദഗ്ദ്ധർ വർദ്ധിക്കുകയും സമ്പന്നരാകുകയും ചെയ്യുന്നു. ആരോഗ്യവും സന്തുഷ്ടിയും ആപത്തിലാക്കിക്കൊണ്ടു്, ചെറുപ്പക്കാർ മാറ്റം വരുത്താൻ വയ്യാത്തവയെക്കുറിച്ചു് അസ്വസ്ഥരാകുന്നു. അസംതൃപ്തിയുടെ ഈ തൊട്ടിയാട്ടക്കൂടാരത്തിൽ നിന്നു് പുറത്തുചാടാൻ ഒരു മാർഗ്ഗമുണ്ടോ? ഉണ്ടു്! എന്നാൽ നിങ്ങളുടെ ആകാരത്തെക്കുറിച്ചു് ശരിയായ വീക്ഷണം ഉണ്ടായിരിക്കുന്നതാണു് അതിന്റെ താക്കോൽ. നിങ്ങൾക്കു് അതു് എങ്ങനെ നേടാം? നിങ്ങൾ ആ വിധത്തിൽ ചിന്തിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടു് നമുക്കു് തുടങ്ങാം
ശക്തമായ സ്വാധീനങ്ങൾ
നമ്മുടെ ആകാരത്തെക്കുറിച്ചുള്ള നമ്മുടെ വിചാരങ്ങളെയും വീക്ഷണങ്ങളെയും സ്വാധീനിക്കുന്ന നിരവധി ശക്തികളുണ്ടു്. അത്തരമൊരു സ്വാധീനം നമ്മിൽനിന്നുതന്നെ വരുന്നു. ബൈബിൾ അതിനെ “യൗവന മോഹങ്ങൾ” എന്നു വിളിക്കുന്നു. (2 തിമൊഥെയോസ് 2:22) ഈ മോഹങ്ങൾ പല വിധങ്ങളിലാണു് പ്രകടമാക്കുന്നതു്. അവയിൽ ഒന്നു് നമ്മുടെ ബാഹ്യരൂപത്തെക്കുറിച്ചുള്ള അമിതമായ ഉൽക്കണ്ഠയാണു്.
എന്നാൽ അത്തരം മോഹങ്ങൾ പലപ്പോഴും പോഷിപ്പിക്കപ്പെടുന്നതായി മനഃശാസ്ത്ര പ്രൊഫസറായ റിച്ചാർഡ് എം സാറിൽസ് ചൂണ്ടിക്കാണിക്കുന്നതു് രസാവഹമാണു്: “യൗവനം പരിവർത്തനത്തിന്റെ ഒരു കാലയളവാണു്. അപ്പോൾ ശരീരത്തിന്റെ വലിയ അളവിലുള്ള ഒരു പുനഃസംഘടനതന്നെ നടക്കുന്നു . . . മാറിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ശരീരത്തിന്റെ വൈകൃതത്തെ അഭിമുഖീകരിക്കാൻ മിക്ക യുവാക്കളും തങ്ങളുടെ തരപ്പടിക്കാരുടെ ഉറപ്പിൽ ആശ്രയിക്കുന്നു. “മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ മൂക്കു് എത്ര വലുതാണെന്നു് നമ്മുടെ കൂട്ടുകാർ ശ്രദ്ധിക്കുന്നില്ലെങ്കിൽ നമുക്കതു് അവഗണിച്ചു കളയാൻ കഴിഞ്ഞേക്കും. എന്നാൽ തരപ്പടിക്കാർ ശ്രദ്ധിക്കുമ്പോഴും നമുക്കതുതന്നെ ചെയ്യാം.
മറ്റൊരു സ്വാധീനശക്തി വാർത്താമാദ്ധ്യമം എന്നറിയപ്പെടുന്ന കൗശലമേറിയ പ്രസ്ഥാനമാണു്. ബാല്യം മുതൽതന്നെ, ടെലിവിഷനും പുസ്തകങ്ങളും സിനിമകളും “നല്ല” ആളുകൾ സൗന്ദര്യമുള്ളവരാണെന്നും “ചീത്ത” ആളുകൾ വികൃതരൂപമുള്ളവരാണെന്നും നമ്മെ പഠിപ്പിക്കുന്നു. ഈ വിഷയം വാർത്തമാദ്ധ്യമങ്ങളുടെ ഇടനാഴിയിലൂടെ എല്ലായ്പ്പോഴും പ്രതിധ്വനിക്കുന്നു. ഇതു് ശാരീരികമായി മാറ്റം സംഭവിക്കാത്തവരെ അവരുടെ ആകാരത്തിന്റെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന, അല്ലെങ്കിൽ “കാര്യങ്ങൾ തങ്ങളുടെ മുഖവിലയ്ക്കെടുക്കുന്ന” അപൂർണ്ണ മനുഷ്യരുടെ പ്രവണതയെ വഷളാക്കുന്നു.—2 കൊരിന്ത്യർ 10:7
അപ്രകാരം വാർത്താ മാദ്ധ്യമം നിങ്ങൾ പിൻവരുന്നതു വിശ്വസിക്കാൻ ഇടയാക്കിയിരിക്കയാണു്. നിങ്ങൾ തിളക്കമോ ആകർഷണമോ ഉയർന്ന ചെന്നിയോ ന്യൂനതയില്ലാത്ത ചർമ്മ ഭംഗിയോ പുഷ്ടിപ്രാപിച്ച ഒരു “മുതുകോ” ഉള്ളവനല്ലെങ്കിൽ, നിങ്ങൾ പാത്തും പതുങ്ങയും ഒതുങ്ങി കഴിയേണ്ടിവരും—അല്ലെങ്കിൽ, പ്രശസ്തനോ വിജയശാലിയോ സന്തുഷ്ടനോ ആകാനുള്ള ആശയം കുറഞ്ഞപക്ഷം ഉപേക്ഷിക്കേണ്ടതായിട്ടെങ്കിലും വരും നിശ്ചയമായും, വാർത്താമാദ്ധ്യമം എന്തിലാണു് മുഴുകിയിരിക്കുന്നതെന്നു് നിങ്ങൾ ബോധപൂർവ്വം മനസ്സിലാക്കുന്നുണ്ടായിരിക്കും: തികഞ്ഞ വിഡ്ഢിത്തത്തിൽതന്നെ. എന്നാൽ വർത്താമാദ്ധ്യമത്തിന്റെ ഫലത്തിലധികവും ഉപബോധമായവയാണു്. സൗന്ദര്യത്തെ എല്ലായിടത്തും രഹസ്യമായും പരസ്യമായും പുകഴ്ത്തുകയോ അനുകരിക്കുകയോ ചെയ്യുന്നുണ്ടു്! ഹഠാൽ ആകർഷിക്കുന്ന സൗന്ദര്യമുള്ളവർ സുഗന്ധദ്രവ്യങ്ങൾ (പെർഫ്യൂം) മുതൽ മാലകൾവരെ സകലതും മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ഫലമായി, അനേകരും ഉല്പന്നങ്ങൾ മാത്രമല്ല, ബാഹ്യസൗന്ദര്യമാണു് എല്ലാമെല്ലാം എന്ന വികല ധാരണയും വിലയ്ക്കു വാങ്ങുന്നു.
‘സൗന്ദര്യം’ അഭിലാഷവുമായി ഏറ്റുമുട്ടുന്നു
അങ്ങനെയെങ്കിൽ നിഃസംശയമായും ‘സൗന്ദര്യമുള്ളവരാകാനുള്ള’ അഭിലാഷം അനേകരെ ബാധിക്കുന്നുണ്ടു്. ജീവിതം അമിതഭക്ഷണത്തിന്റെയും പുറം പകിട്ടുള്ള സൗന്ദര്യവർദ്ധകവസ്തുക്കളുടെയും വിലപിടിപ്പുള്ള മരുന്നുകളുടെയും അനന്തമായ ഒരു വലയത്താൽ ചുറ്റപ്പെടുന്നു. എന്നിരുന്നാലും ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളെ നിങ്ങൾക്കു ചുറ്റുമുള്ള ലോകം അതിന്റെ തന്നെ മൂശയിലേക്കു് ഞെക്കിക്കയറ്റാൻ അനുവദിക്കരുതു്.” (റോമർ 12:2, ഫിലിപ്സ്) ഇതു ചിന്തിക്കുക: നിങ്ങൾ പ്രശസ്തനോ വിജയശാലിയോ സന്തുഷ്ടനോ ആയിത്തീരണമെങ്കിൽ നിങ്ങൾക്കു് ഒരു പ്രത്യേക ആകാരം ആവശ്യമാണെന്നുള്ള ആശയം വികസിപ്പിച്ചെടുക്കുന്നതാരാണു്? അതു് അത്തരം വഞ്ചനയിൽനിന്നു് ലാഭം ഉണ്ടാക്കുന്ന പരസ്യക്കാരോ നിർമ്മാതാക്കളോ അല്ലേ? അവർ നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്താൻ എന്തുകൊണ്ടു് അനുവദിക്കണം? നിങ്ങളുടെ കൂട്ടുകാർ നിങ്ങളുടെ ആകാരത്തിലെ ന്യൂനതകളെക്കുറിച്ചു് പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിൽ എന്തായിരുന്നാലും, അത്തരം “കൂട്ടുകാരെ” ആർക്കു വേണം?
കൂടാതെ “സുബോധം ഉണ്ടായിരിക്കത്തക്കവണ്ണം ഭാവിക്കാൻ” ബൈബിൾ നിങ്ങളെ ബുദ്ധിയുപദേശിക്കുന്നു. (റോമർ 12:3) അതു് ആത്മ—അതൃപ്തി വർദ്ധിപ്പിക്കുന്ന പ്രചാരണത്തിൽ—വാർത്താമാദ്ധ്യമത്തിൽ നിന്നോ കൂട്ടുകാരിൽനിന്നോ ഉള്ള—സംശയകരമായ ഒരു ദൃഷ്ടിയുണ്ടായിരിക്കുന്നതു് അർത്ഥമാക്കിയേക്കാം. വാസ്തവത്തിൽ വളരെ ചുരുക്കമാളുകൾക്കേ അമിത സൗന്ദര്യമുള്ളു എന്നതു് സത്യമല്ലേ? “സൗന്ദര്യം വ്യർത്ഥമാകുന്നു.” എന്നു് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 31:30, ബയിംഗ്ടൻ) അതുകൊണ്ട് തങ്ങളുടെ സൗന്ദര്യത്തിനുവേണ്ടി പണം ചെലവുചെയ്യുന്നവർ ചുരുക്കം സമയത്തേക്കേ മികച്ചവരായിരിക്കുകയുള്ളു—അതിനു ശേഷം അവർ അവഗണിക്കപ്പെടുന്നു, പുതിയ മുഖത്തിനു് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, ആകാരത്തിലെ ഭേദംവരുത്തലും ശോഭ വരുത്തലും മുഖാന്തരം ശരീരത്തിലും മുഖത്തിലും പുതിമ വരുത്താൻ കഴിയും. എന്നാൽ തങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള നിരവധി സൗന്ദര്യവസ്തുക്കൾ ഉപയോഗിക്കുന്ന ചിലർ അവ ഉപയോഗിക്കാതെ തങ്ങളുടെ പ്രിയങ്കരമായ മുഖത്തിന്റെ ശോഭ കണ്ണാടിയിൽ ദർശിച്ചപ്പോൾ ഞെട്ടിപ്പോയിട്ടുണ്ടു്!
പരിചിന്തിക്കേണ്ട മറ്റൊരു പോയിൻറു്: നിങ്ങളുടെ കുട്ടുകാരിൽ മിക്കവരും ഇടത്തരം സൗന്ദര്യക്കാരല്ലേ? അവരിൽ ചിലർ ചില പ്രത്യേക നിലവാരങ്ങളുടെ അടിസ്ഥാത്തിൽ ആകർഷകരല്ലെന്നു് കണക്കാക്കപ്പെടുക പോലും ചെയ്തേക്കാം. കൂടാതെ, നിങ്ങളുടെ മതാപിതാക്കളെ സംബന്ധിച്ചെന്തു്? അവരിൽ ആരെങ്കിലും ഏതെങ്കിലും പ്രചാരമുള്ള മാസികയുടെ പുറത്തു് മുഖചിത്രമായികൊടുക്കാൻ കൊള്ളാവുന്നവരാണോ? ഒരു പക്ഷേ ആയിരിക്കയില്ല. എങ്കിൽത്തന്നെ, അതു് അവരോടുള്ള നിങ്ങളുടെ മനോഭാവത്തിനു് മാറ്റം വരുത്തുമോ? വാസ്തവത്തിൽ, നിങ്ങൾ അവരെ വിലമതിച്ചുതുടങ്ങിയാൽ നിങ്ങൾ വളരെ വിരളമായേ അവരുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുകയുള്ളു. അവർ ആരായിരിക്കുന്നു എന്നതാണു്, അല്ലാതെ അവരുടെ ആകാരം എങ്ങനെയുള്ളതാണു് എന്നതല്ല പ്രശ്നം.
അവസാനമായി, വളർന്നുകൊണ്ടിരിക്കുന്ന ഒരു യുവാവെന്ന നിലയിൽ, നിങ്ങളുടെ ആകാരം എന്തുതന്നെയായിരുന്നാലും അതു് മാറിക്കൊണ്ടാണിരിക്കുന്നതു് എന്നതു് സത്യമല്ലേ? കൗമാരപ്രായക്കാർ വ്യത്യസ്തരീതിയിലാണു് വളർന്നു് വലുതാകുന്നതു്. അതുകൊണ്ടു് നിങ്ങൾക്കു് പൊക്കം കുറവോ പൊക്കം കൂടുതലോ നിറം കുറവോ ഉണ്ടെങ്കിൽ ക്ഷമയോടു് കാത്തിരിക്കുക. കാലക്രമത്തിൽ, നാമാത്രമായ ന്യൂനതകളിൽ ചിലതു് പരിഹരിക്കപ്പെട്ടേക്കാം.
അത്തരം കാര്യങ്ങളെ സുബോധത്തോടുകൂടെ വീക്ഷിക്കുന്നതു്, പുറംപകിട്ടുള്ള മാസികയിലും ചലച്ചിത്രയവനികയിലും കാണപ്പെടുന്ന അസാധാരണമായ ഭാവനാചിത്രങ്ങളുമായോ മറ്റ് യുവാക്കളുമായോ നിങ്ങളെത്തന്നെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നതിലെ മോഹഭംഗത്തിൽനിന്നു് നിങ്ങളെ സംരക്ഷിച്ചേക്കാം. സാങ്കല്പികമോ വാസ്തവികമോ ആയ ഏതെങ്കിലും ശാരീരിക പോരായ്കകളെക്കാൾ കൂടുതൽ മുന്തിനിൽക്കുന്ന പ്രാപ്തികൾ നിങ്ങൾക്കുണ്ടു്. എങ്കിൽതന്നെയും നിങ്ങൾ പരിചിന്തിക്കേണ്ട മറ്റൊരു പ്രധാനഘടകം കൂടെയുണ്ടു്.
ഈ സംഗതിയിൽ ദൈവത്തിന്റെ വീക്ഷണം
ആളുകളുടെ ആകാരത്തെക്കുറിച്ചു് ബൈബിൾ വളരെ കുറച്ചേ സംസാരിക്കുന്നുള്ളു എന്നു് നിങ്ങൾ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അബ്രാഹാമിന്റെയും മറിയയുടെയും—യേശുവിന്റെ പോലും—ആകാരം എങ്ങനെയുള്ളതായിരുന്നു എന്നു് നമ്മോടു് പറയാത്തതെന്തുകൊണ്ടു്? സ്പഷ്ടമായും, അതു് പ്രാധാന്യമുള്ളതായി ദൈവം കണക്കാക്കിയില്ല.
വാസ്തവത്തിൽ വളരെ വിശിഷ്ടമായ ആകാരമുണ്ടായിരുന്ന യുവാവായ എലിയാബിനു് ഒരിക്കൽ രാജസ്ഥാനം നൽകുന്നതിൽനിന്നു് ദൈവം അവനെ ഒഴിവാക്കി! യഹോവയാം ദൈവം ശമുവേൽ പ്രവാചകനോടു് ഇപ്രകാരം വിശദീകരിച്ചു: “അവന്റെ ആകാരമോ പൊക്കമോ നോക്കരുത്. . .എന്തുകൊണ്ടന്നാൽ മനുഷൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നതു്, കാരണം, വെറും മനുഷ്യൻ കണ്ണിനു കാണുന്നതു് നോക്കുന്നു; എന്നാൽ യഹോവയെ സംബന്ധിച്ചടത്തോളം അവൻ ഹൃദയം എങ്ങനെയുള്ളതാണെന്നു കാണുന്നു.” (1 ശമുവേൽ 16:6, 7) ദൈവം അവനു പകരം യുവാവായ ദാവീദിനെ തെരഞ്ഞെടുത്തു.
അങ്ങനെയെങ്കിൽ, നമ്മുടെ ബാഹ്യ അലങ്കാരത്തിലല്ല പിന്നെയോ “ഹൃദയത്തിന്റെ ഗൂഢമനുഷ്യനിൽ” നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നതു് ഉചിതമാണു്. (1 പത്രോസ് 3:3, 4) നിശ്ചയമായും, നമ്മുടെ ബാഹ്യ ചമയത്തെ നാം അവഗണിക്കണമെന്നു് ഇതിനർത്ഥമില്ല. വസ്ത്രധാരണത്തിന്റെയും കേശാലങ്കാരത്തിന്റെയും നല്ല മാതൃകകൾ നിലനിർത്താൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയോസ് 2:9 താരതമ്യപ്പെടുത്തുക) എങ്കിലും ചിലപ്പോൾ നമ്മുടെ ബാഹ്യആകാരം നമ്മെ അല്പം വേദനിപ്പിച്ചേക്കാം. എന്നാൽ നമ്മെ വിലമതിക്കുന്ന ദൈവത്തിനു് നമ്മുടെ ആകാരം പ്രാധാന്യമർഹിക്കുന്നതല്ലെന്നു് അറിയുന്നതു് എത്ര ആശ്വാസദായകമാണു്! അവൻ ഹൃദയം എങ്ങനെയുള്ളതാണെന്നു് കാണുന്നു” അതിനാൽ നമ്മുടെ ആകാരത്തെ സംബന്ധിച്ചു് വളരെ ഉത്ക്കണ്ഠപ്പെടുന്നതു് നിർത്തുന്നതും, പകരം, ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയത്തെ മനോഹരമാക്കുന്നതും ജ്ഞാനമായിരിക്കയില്ലേ?