ലോകത്തെ വീക്ഷിക്കൽ
തിങ്ങിയ നഗരങ്ങൾ
നിരവധി നഗരങ്ങളിലെ ജനസംഖ്യാ വർദ്ധനവ് ഗുരുതരമായ സാമ്പത്തിക, സാമൂഹ്യ സഹവാസങ്ങൾക്കിടയാക്കിയേക്കാം. അത് പരിതസ്ഥിതിയിലും രാഷ്ട്രീയത്തിലും വ്യത്യാസങ്ങൾ ഉളവാക്കിയേക്കാമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഐക്യരാഷ്ട്രസംഘടനയുടെ ഒരു യോഗത്തിൽ സന്നിഹിതരായ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. രണ്ടായിരാമാണ്ടാകുന്നതോടെ കെയ്റോ നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 90 ലക്ഷത്തിൽ നിന്ന് 130 ലക്ഷമാകുമെന്നും മാനിലാ പട്ടണം 86 ലക്ഷത്തിൽനിന്ന് 111 ലക്ഷത്തിലേക്കും മെക്സിക്കോ നഗരം 190 ലക്ഷത്തിൽനിന്ന് 260 ലക്ഷത്തിലേക്കും ഉയരുമെന്നും ഐക്യരാഷ്ട്രങ്ങൾ കണക്കാക്കുന്നു. “ഈ വൻനഗരങ്ങൾ സാമൂഹ്യപ്രക്ഷുബ്ദ്ധതകൾക്കും കലാപങ്ങൾക്കും സാമൂഹ്യ വിപ്ലവങ്ങൾക്കുമുള്ള കളങ്ങളായിത്തീരുകയാണ്” എന്ന് ന്യൂയോർക്ക് ടൈംസിൽ ജനസംഖ്യാ കാര്യാലയത്തിന്റെ പ്രസിഡൻറായിരിക്കുന്ന വെർണർ ഫോർണോസ് പറയുകയുണ്ടായി. “പ്രശ്നങ്ങൾ അനേകമാണ്. അത് വർദ്ധിക്കുകയേയുള്ളു.” എന്നാൽ നഗരവൽക്കരണം വിപത്തിൽ കലാശിക്കുമെന്ന് എല്ലാ വിദഗ്ദ്ധരും പറയുന്നില്ല. “ഇത് വലിയ സങ്കീർണ്ണമായ ഒരു പ്രശ്നമാണ്—സാമൂഹ്യ സ്ഥിരതയ്ക്കുവേണ്ടി ചെയ്യപ്പെടാൻ കഴിയുന്ന യാതൊരു പൊതു പരിപാടിയുമില്ല” എന്ന് ഐക്യരാഷ്ട്രങ്ങളുടെ ജനസംഖ്യാ കാര്യാലയത്തിലെ ഒരു ഓഫീസറായിരിക്കുന്ന എലൻ ബ്രെന്നൻ വിശദീകരിച്ചു.
ഇറ്റലിക്കാർ നായാട്ടിനെ കുറ്റപ്പെടുത്തുന്നു
ഇറ്റലിയിലെ ഏതാണ്ട് 15 ലക്ഷം നായാട്ടുകാർക്ക് പൊതുജനങ്ങളുടെ പ്രീതി നഷ്ടപ്പെടുന്നതായി റോമിലെ ഒരു വർത്തമാനപത്രമായിരിക്കുന്ന റിപ്പബ്ളിക്കായിൽ പ്രസിദ്ധീകരിച്ച ഒരു വോട്ടെടുപ്പ് ചൂണ്ടിക്കാണിക്കുന്നു. സർവ്വേയനുസരിച്ച്, വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലങ്ങളിൽനിന്നുള്ള 1,200 ആളുകളെ ഇൻറർവ്യൂ ചെയ്തതിൽ 62.5 ശതമാനവും നായാട്ടിനെ ഒരു വിനോദമായി കണക്കാക്കുന്നില്ല. മറിച്ച് അത് നിർത്തലാക്കിക്കാണാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ വീക്ഷണത്തിൽ, എതിരാളികൾക്ക് തങ്ങളുടെ സ്വന്തകാലിൽ നിന്നുകൊണ്ട് പോരാടാൻ കഴിയുമ്പോൾ മാത്രമാണ് അത് വിനോദമായിരിക്കുന്നത്. “ഇറ്റലിക്കാർ നായാട്ടിനെയോ നായാട്ടുകാരെയോ അവരുടെ സ്ഥാപനങ്ങളെയോ പദവികളെയോ പ്രിയപ്പെടുന്നില്ല” എന്ന് റിപ്പോർട്ട് പറയുന്നു.
ശരീരത്തിന്റെ വില
രാസഘടകങ്ങളുടെ വിലയുടെ അടിസ്ഥാനത്തിൽ ഒരു മനുഷ്യശരീരത്തിന് 1.98 (അമേരിക്കൻ) ഡോളർ വിലവരുമെന്ന് ഒരിക്കൽ പറയപ്പെട്ടിരുന്നു. അത് ഇപ്പോൾ പൂർണ്ണമായും മാറിയിരിക്കുന്നു. ഇപ്പോൾ ഒരു മനുഷ്യ ശരീരത്തിന്റെ വില 2,00,000 (അമേരിക്കൻ) ഡോളറിലും അധികമാണെന്നു പറയപ്പെടുന്നു. അതിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കയാണ്. ഈ വർദ്ധനവിന് കാരണമെന്താണ്? “ശരീരാവയവങ്ങൾ മാറ്റിവെക്കുന്നതിനും ഗവേഷണങ്ങൾക്കും പരിശോധനാവസ്തുക്കൾക്കും ചികിത്സോല്പന്നങ്ങൾക്കുമായി ശരീരകലകൾ ഉപയോഗപ്പെടുത്തുന്നു” എന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. “1985-ൽ ഏതാണ്ട് 8,000 വൃക്കകളും 20,000 നേത്രഭാഗങ്ങളും മാറ്റിവെയ്ക്കപ്പെട്ടു; പ്രതിവർഷം 1,200 എന്ന കണക്കിന് ഹൃദയം മാറ്റിവെയ്ക്കപ്പെടുന്നു.”
കങ്കാരുവിന്റെ വാലുകൾക്ക് പുതിയ ഉപയോഗം
കാർ അപകടങ്ങൾ നിമിത്തമോ മഞ്ഞിൻമേൽ തെന്നി ചരിക്കുമ്പോഴുള്ള വീഴ്ചകൾ നിമിത്തമോ മറ്റ് കായിക വിനോദങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നിമിത്തമോ ആയിരക്കണക്കിനാളുകളുടെ കാൽമുട്ടുകൾക്ക് വർഷംതോറും ഗുരുതരമായ മുറിവേൽക്കാറുണ്ട്. അവ കരിയാതെ വരുമ്പോൾ മുറിവേറ്റ തന്തുജാലങ്ങൾ പുനഃക്രമീകരിക്കുന്നതിന് പലപ്പോഴും ഓപ്പറേഷൻ ആവശ്യമായി വരുന്നു. അടുത്ത കാലം വരെ, കേടുപറ്റിയ ഈ തന്തുജാലങ്ങൾക്ക് പകരം കാളയുടെ ഞരമ്പുകൾ ഫലകരമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ കങ്കാരുവിന്റെ വാലുകളിൻ ഞരമ്പുകൾ “കാളകളുടെ ഞരമ്പുകളെക്കാൾ കൂടുതൽ വഴങ്ങുന്നതാണെന്നും ആഘാതമേൽക്കുമ്പോൾ ചെറുത്തുനിൽക്കാൻ കൂടുതൽ പര്യാപ്തമാണെന്നും സിഡ്നിയിലെ (ആസ്ത്രലിയാ) ഗവേഷകർ അവകാശപ്പെടുന്നു. ആസ്ത്രലിയൻ എന്ന പ്രസിദ്ധീകരണമനുസരിച്ച് “ഓരോ കങ്കാരുവിന്റെ വാലിലും 40 മനുഷ്യമുട്ടുകൾക്കാവശ്യമായ ഞരമ്പുകളുണ്ട്.” ചിലർ കങ്കാരുവിന്റെ വാലുകൊണ്ടുണ്ടാക്കുന്ന സൂപ്പിനെ ഒരു വിശിഷ്ടഭോജ്യമായി കരുതുന്നുണ്ടെങ്കിലും വളരെ ചുരുക്കം വാലുകളെ പാചകത്തിനായി ഉപയോഗിക്കുന്നുള്ളു, കൂടുതലും ഓപ്പറേഷനുവേണ്ടി ഉപയോഗിക്കുന്നതിനാൽ മുട്ടുകളുടെ ഭാവി ഓപ്പറേഷനുകൾ വിജയപ്രദമെന്ന് തെളിയണം.
ശബ്ദത്തെ ആസ്പദമാക്കിയുള്ള രോഗനിർണ്ണയം
ന്യൂഡൽഹിയിലുള്ള സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ഒരു സ്റ്റെതോസ്കോപ്പും ഒരു റ്റ്യൂണിംഗ് ഫോർക്കും ഉപയോഗിച്ചുകൊണ്ട് അസ്ഥിയിലെ മുറിവുകൾ നിർണ്ണയിക്കാൻ കഴിയുമെന്ന് ലണ്ടൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വേദനയുണ്ടാക്കാത്ത പെട്ടെന്നുള്ള ഈ മാർഗ്ഗം അസ്ഥികൾക്കുള്ളിലെ ശബ്ദതരംഗങ്ങളുടെ പ്രേഷണത്തിൽ ആശ്രയിക്കുന്നു. ഉദാഹരണത്തിന്, തുടയെല്ലിൽ ഒരു മുറിവുണ്ടെങ്കിൽ അത് കാൽ മുട്ടിൽ അമർത്തിയിരിക്കുന്ന ഒരു റ്റ്യൂണിംഗ് ഫോർക്കിൽനിന്നുള്ള ശബ്ദപ്രസരണത്തിന് തടസ്സമുണ്ടാകുന്നു. അപ്പോൾ അസ്ഥിക്കുഴയുടെ ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന സ്റ്റെതോസ്കോപ്പിലൂടെ ശ്രദ്ധിക്കുന്ന ഡോക്ടർക്ക് ഒരു മന്ദമായ ശബ്ദമേ കേൾക്കാൻ കഴിയു. ചിലപ്പോൾ ഒട്ടും ശബ്ദമുണ്ടായിരിക്കയില്ല. തുടയെല്ലിൽ മുറിവേറ്റരോഗികളിൽ പരീക്ഷണാർത്ഥം ഈ “ഒസ്റ്റിയോ ഫോണിക്” വിദ്യ പ്രയോഗിച്ചപ്പോൾ—സാധാരണയായി ഉപയോഗിക്കുന്നരീതികളിലെ 88 ശതമാനം വിജയത്തോട് താരതമ്യപ്പെടുത്തിയാൽ—94 കേസുകളിലെയും രോഗനിർണ്ണയം കൃത്യമായിരുന്നു.
ഗതാഗതത്തിലെ മാരകമായ കോപം
തന്റെ കാറിന്റെ കതകിലേക്ക് തിരിഞ്ഞുകൊണ്ട് കാലിഫോർണിയായിലെ ഒരു ഡ്രൈവർ അഞ്ച് ചെറുപ്പക്കാരുടെ നേരെ 9 എം. എം. സെമിഓട്ടോമാറ്റിക് ഉപയോഗിച്ചുകൊണ്ട് വെടിവെച്ചു. അതിൽ ഒരാളുടെ കാലിന് മുറിവേൽക്കയും മറ്റൊരാളിന് മാരകമായി പരിക്കേൽക്കയും ചെയ്തു. കാരണമെന്തായിരുന്നു? പോലീസ് പറയുന്നതനുസരിച്ച് അമിതമായ വാഹന ഗതാഗതം നിമിത്തമുണ്ടാകുന്ന അടിപിടികൂടാനുള്ള പ്രകൃതമാണ് ഇതിനു കാരണം. ഡ്രൈവർമാരുടെ മോശമായ പെരുമാറ്റത്തിൽ ദക്ഷിണ കാലിഫോർണിയായിലെ അധികാരികൾക്ക് വളരെ ഉൽക്കണ്ഠയുള്ളതായി കാലിഫോർണിയായിലെ ഒരു വർത്തമാനപ്പത്രമായിരിക്കുന്ന ഹെറാൾഡ് കുറിക്കൊള്ളുന്നു. ഹോളിവുഡിലെ ഒരു തെരുവിൽ നടന്ന ഒരു ഉരമ്പലിന്റെ പേരിൽ ഒരാൾ തന്റെ കാറിൽനിന്ന് ഒരു തോക്കെടുത്ത് മറ്റേ വാഹനത്തിലെ യാത്രക്കാർക്കുനേരെ വെടിവെച്ചു. ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഗതാഗതത്തിലെ മിക്ക പോരാട്ടങ്ങളുടെയും കാരണം വലിയ അപകടങ്ങളല്ല മറിച്ച് നിസ്സാര അപകടങ്ങളാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. “ഇടുങ്ങിയ തെരുവുകളിൽ വച്ച് ആത്മനിയന്ത്രണം വിട്ടുപോകാൻ കൂടുതൽ സാദ്ധ്യതയുള്ളതിനാൽ അവിടെ വച്ച് പ്രത്യേകാൽ വാഹനമോടിക്കുന്നവർ വാദപ്രതിവാദങ്ങൾ ഒഴിവാക്കണമെന്ന്” അധികാരികൾ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുന്നു.
പൈയുടെ ലോക റിക്കാർഡ്
പൈയുടെ (ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതം) മാറിക്കൊണ്ടിരിക്കുന്ന മൂല്യം ഇപ്പോൾ 13,35,54,000 ദശാംശ സ്ഥാനങ്ങളിൽ എത്തിച്ചിരിക്കയാണ്! ഇത് കഴിഞ്ഞ സെപ്റ്റംബറിലെ മുൻ റിക്കാർഡിനെക്കാൾ 10,00,00,000 സ്ഥാനങ്ങൾ കൂടുതലാണ്. പൈയുടെ കൃത്യമായ മൂല്യം ദശാംശസ്ഥാനങ്ങളിൽ കാട്ടുക പ്രയാസമാണെന്ന് ഗണിത വിദഗ്ദ്ധർക്കറിയാമെങ്കിലും ഗവേഷകർ കംപ്യൂട്ടറുകളുടെ സഹായത്തോടെ കൂടുതൽ കൃത്യമായ ഒരു മൂല്യം കണ്ടുപിടിച്ചിട്ടുണ്ട്. ലോക റിക്കാർഡ് വെച്ചുകൊണ്ടുതന്നെ ജപ്പാനിലെ ടോക്കിയോ സർവ്വകലാശാലയിലുള്ള യാസുമാസ കാനേഡാ ഒരു സൂപ്പർ കംപ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് റിക്കാർഡ് വലുതാക്കാൻ 37 മണിക്കൂർ എടുത്തു. ആ അക്കം പ്രദർശിപ്പിക്കുന്നതിന് 19,000 കടലാസു ഷീറ്റുകൾ ഉപയോഗിക്കപ്പെട്ടു. അദ്ദേഹം ഇതിന് തുനിഞ്ഞതെന്തുകൊണ്ട്? “ഇത് പർവ്വതാരോഹണം പോലെയായിരുന്നു. അക്കം അവിടെ ഉള്ളതിനാൽ തന്നെ” എന്ന് കാനേഡാ പറയുന്നു.
റബർ വീഞ്ഞ്
ഉപയോഗശൂന്യമായ റബ്ബറിൽനിന്ന് വീഞ്ഞുണ്ടാക്കുന്നത് നല്ല വീഞ്ഞ് പരീക്ഷിക്കുന്നവർക്ക് ഒരു അതിശയോക്തിയായി തോന്നിയേക്കാം. എന്നാൽ റബ്ബറിൽനിന്ന് വീഞ്ഞ് ഉണ്ടാക്കിയിട്ടുണ്ട്. ആ വീഞ്ഞിന് ഏതാണ്ട് “ജപ്പാനിലെ നെല്ലും വെള്ളത്തിന്റെ” രുചിയുള്ളതായി പറയപ്പെടുന്നു. കാനഡയിലെ വർത്തമാനപ്പത്രമായ ഗ്ലോബ് ആൻഡ് മെയിലിൽ റിപ്പോർട്ടു ചെയ്തതനുസരിച്ച് “റബ്ബർ ഫാക്ടറികളിലെ ഉപയോഗശൂന്യമായ റബ്ബറിൽനിന്ന് വീഞ്ഞ് മുതൽ രാസവളം വരെ ഉണ്ടാക്കുന്നതിനുള്ള വിവിധ രീതികൾ പഠിക്കുന്നതിനുവേണ്ടി” മലേഷ്യയിലെ റബ്ബർ ഗവേഷണ വികസന ബോർഡും ജപ്പാനിലെ യോക്കോഹോമാ റബ്ബർ കമ്പനിയുമായി ഒരു ഉടമ്പടിക്ക് ഒപ്പു വെയ്ക്കുകയുണ്ടായി. രണ്ട് വർഷങ്ങൾക്കുള്ളിൽ ഏതെങ്കിലും വാണിജ്യോല്പന്നങ്ങൾ പുറത്തുവരും. ഉപയോഗശൂന്യമായ വസ്തുക്കൾ നദിയിൽ തള്ളുമ്പോഴുണ്ടാകുന്ന ദുർഗന്ധത്തിന്റെയും മലിനീകരണത്തിന്റെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള നല്ലോരു മാർഗ്ഗമായിരിക്കും ഇതെന്ന് അവർ കരുതുന്നു.
അമിത സാമർത്ഥ്യവും പഞ്ചസാരയും
ധാരാളം പഞ്ചസാര കഴിക്കുന്നത് കുട്ടികളിൽ അമിത ചുറുചുറുപ്പ് ഉളവാക്കുമെന്ന് അനേകർ വർഷങ്ങളായി വിശ്വസിച്ചിരുന്നു. അത് ശരിയാണോ? മാസകുസെറ്റസ് ജനറൽ ഹോസ്പിറ്റൽ ന്യൂസ് ലറ്ററൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച് ഡോക്ടർമാർ ഇപ്പോൾ മറ്റൊരു വീക്ഷണം കൈക്കൊള്ളുകയാണ്. “പഞ്ചസാര കഴിക്കുന്നതിന്റെ ഫലമായി വളരെ മോശമായി പെരുമാറുന്നു” എന്ന് കുടുംബാംഗങ്ങൾ പറഞ്ഞ കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ നിന്നും അവരിൽ നടത്തിയ പല പരീക്ഷണങ്ങളിൽനിന്നും പ്രത്യേകമായ യാതൊരു പെരുമാറ്റങ്ങളും ദർശിക്കാൻ കഴിഞ്ഞില്ല. മറ്റ് കുട്ടികളിൽ ഗവേഷണം നടത്തിയ മറ്റുള്ളവരും സമാനമായ റിപ്പോർട്ടുകൾ നൽകി. ന്യൂസ് ലറ്റർ അനുസരിച്ച് പഞ്ചസാര കഴിച്ചതിനെ തുടർന്ന് അമിതമായ സാമർത്ഥ്യമല്ല മറിച്ച് സാമർത്ഥ്യക്കുറവാണ് പ്രവർത്തനങ്ങളിൽ നിരീക്ഷിക്കാൻ കഴിഞ്ഞത്.
വൈകാരിക ചലനത്തിന് കളിക്കോപ്പ്
ടോക്കിയോയിലെ പ്രായമായവർ തങ്ങൾക്കുവേണ്ടി സംസാരിക്കുന്ന കളിപ്പാവകൾ വാങ്ങുന്നതായി അസാഹി സായാഹ്നപത്രം റിപ്പോർട്ടു ചെയ്യുന്നു. കാരണമെന്താണ്? ഏകാന്തത എന്ന് കളിപ്പാട്ട വില്പനക്കാരൻ പറയുന്നു. മിക്ക കളിപ്പാട്ടങ്ങളും ആരംഭത്തിൽ മൂന്നു വയസ്സിനും പത്തുവയസ്സിനുമിടയ്ക്കുള്ള പെൺകുട്ടികൾക്കുവേണ്ടി നിർമ്മിക്കപ്പെട്ടതാണെങ്കിലും ഇപ്പോൾ വിദ്യാർത്ഥികളും ഓഫീസ് ജോലിക്കാരും വല്യമ്മമാരും തങ്ങളുടെ കൂട്ടുകാരെന്ന നിലയിൽ ഈ കളിക്കോപ്പുകൾ വാങ്ങി വീട്ടിൽ കൊണ്ടു പോകുന്നു. ഒരു കളിപ്പാവ ഇപ്രകാരം പറയുന്നു: “നിസ്സാര കാര്യങ്ങളെക്കുറിച്ച് ഉൽക്കണ്ഠപ്പെടരുത്. പസഫിക്ക് സമുദ്രത്തെപ്പോലെ ഒരു മനസ്സുണ്ടായിരിക്കുക.” കയ്യും കാലുമില്ലാത്ത മറ്റൊരു കളിപ്പാവ ഇപ്രകാരം പറയുന്നു: “എങ്ങനെയും ഞാൻ വിജയിക്കും.” നഗരവാസികൾക്ക് അനുഭവപ്പെടുന്ന ആശയവിനിമയ വിടവ് അടയ്ക്കുന്നതിനുവേണ്ടിയാണ് ഇത്തരം കാര്യങ്ങൾ എന്ന് കളിക്കോപ്പ് നിർമ്മാതാക്കളും വിൽപ്പനക്കാരും വിശദീകരിക്കുന്നു. തന്റെ “മക്കളുടെ മക്കൾ തന്നെ കൂടെക്കൂടെ സന്ദർശിക്കാതിരിക്കുവാൻ തക്കവണ്ണം അവർ വളരെ വിദൂരത്തിലാണ്” എന്ന് കളിക്കോപ്പു വാങ്ങിയ ഒരു സ്ത്രീ വിശദീകരിച്ചു. (g87 6/8)