ഒരു നിർദ്ദയ ശത്രുവിനോട് പൊരുതുന്നു
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരിശോധനയായിരുന്നു ഇത്. വീണ്ടും ഞാൻ കാലൂന്നിനിൽക്കുന്നത് അത്ഭുതകരമാണ്. എനിക്ക് ഒരു പുതുജീവിതകാലാവധി കിട്ടിയതുപോലെ തോന്നുന്നു. എനിക്കിപ്പോൾ റോസാപുഷ്പങ്ങൾ മണക്കാൻ കഴിയും!” ഈ 42-കാരി മറ്റേതൊരു മാനസിക ക്രമക്കേടിനെക്കാളും കൂടുതൽ കഷ്ടപ്പാടിനിടയാക്കുന്ന ഒരു ശത്രുവിനെ—വിഷാദരോഗത്തെ— കീഴടക്കിയിരുന്നു.
അലക്സാണ്ടർ അത്രതന്നെ അനുഗ്രഹീതനല്ലായിരുന്നു. ഈ 33-കാരൻ വളരെ വിഷാദമഗ്നനായി, അയാൾക്കു വിശപ്പു നഷ്ടപ്പെട്ടു. ഒറ്റക്കിരിക്കാനാഗ്രഹിച്ചു. “മുഴുലോകവും താഴെ വന്നുവെന്നും മേലാൽ ജീവിതം ജീവിക്കാൻ മൂല്യവത്തല്ല എന്നും അദ്ദേഹത്തിനു തോന്നി”യെന്നു അയാളുടെ ഭാര്യയായ എസ്ഥേർ വിശദീകരിച്ചു. “താൻ ഒന്നിനുംകൊള്ളാത്തവനാണെന്ന് അദ്ദേഹം വിശ്വസിച്ചു.” തനിക്ക് ഒരിക്കലും ഭേദമാകുകയില്ലെന്നുള്ള ബോദ്ധ്യത്തോടെ അലക്സാണ്ടർ ആത്മഹത്യയിലേക്കു മുങ്ങി.
റിപ്പോർട്ടനുസരിച്ച് ഓരോ വർഷവും ചികിൽസാപരമായി തിരിച്ചറിയാൻകഴിയുന്ന വിഷാദരോഗം ബാധിക്കുന്ന 10,00,00,000-യിൽ പെട്ടവരായിരുന്നു എലിസബത്തും അലക്സാണ്ടറും. നാല് അമേരിക്കക്കാരിലൊരാളും അഞ്ച് കാനഡാക്കാരിൽ ഒരാളും തങ്ങളുടെ ആയുഷ്ക്കാലത്ത് ഒരു ഗുരുതരമായ വിഷാദരോഗം അനുഭവിക്കുന്നു. വിഷാദരോഗം ആഫ്രിക്കയിലും ഒരു പൊതു രോഗമാണെന്ന് റിപ്പോർട്ടുചെയ്യപ്പെടുന്നു, ജർമ്മനിയിലെ ഫെഡറൽ റിപ്പബ്ലിക്കിൽ അതു വർദ്ധിച്ചുവരുകയാണ്. അതുകൊണ്ട് നിങ്ങളുടെ ഒരു ബന്ധുവോ ഒരു സുഹൃത്തോ ഇതിനിരയായിരിക്കാൻ അല്ലെങ്കിൽ ആയിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്.
തന്റെ ഭർത്താവിനെ സഹായിക്കാൻ തന്നാലാവതെല്ലാം ചെയ്ത അയാളുടെ ഭാര്യ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിഷാദമുള്ളതായിട്ടോ വിലകെട്ടെന്നു തോന്നുന്നതായിട്ടോ ആരെങ്കിലും പറയുമ്പോൾ അതു ഗൗരവമായി എടുക്കുക.” അങ്ങനെ ഗുരുതരമായ വിഷാദരോഗം ഒരു താൽക്കാലിക ഭാവമാറ്റമോ സങ്കടഭാവമോ അല്ല, അതിലുപരിയാണ്. അതിന് ഒരു കൊലയാളിയായിരിക്കാൻ കഴിയും, വികലരാക്കാനും അംഗഭംഗപ്പെടുത്താനും കഴിയും. അതു തിരിച്ചറിയുന്നതു ജീവനെ അർത്ഥമാക്കിയേക്കാം, അല്ലെങ്കിൽ ഫലം മരണമായിരിക്കാം.
“എന്റെ തലച്ചോറിൽ ഒരു ബാധ”
നമ്മളെല്ലാം വേദനാകരമായ നഷ്ടങ്ങൾക്കും മടുപ്പിനും നൈരാശ്യത്തിനും വിധേയരാണ്. സങ്കടം ഒരു സ്വാഭാവിക പ്രതികരണമാണ്. നിങ്ങൾ വൈകാരികമായി ശാന്തരാകുന്നു, സൗഖ്യംനേടാൻ ശ്രമിക്കുന്നു, ഒടുവിൽ മാറ്റം ഭവിച്ച സാഹചര്യത്തിന്റെ യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുന്നു. നിങ്ങൾ ഒരു മെച്ചപ്പെട്ട നാളേയ്ക്കുവേണ്ടി ആശിക്കുന്നു, പെട്ടെന്നു ജീവിതം വീണ്ടും ആസ്വദിച്ചുതുടങ്ങുകയുംചെയ്യുന്നു. എന്നാൽ ഗുരുതരമായ വിഷാദരോഗത്തിന്റെ സംഗതിയിൽ അതു വ്യത്യസ്തമാണ്.
“എട്ടുമാസക്കാലം ഞാൻ ഷോപ്പിംഗിന് പോയില്ല, യാതൊന്നും ചെയ്തില്ല, അത് എനിക്കു ഗുണംചെയ്തു” എന്ന് എലിസബത്ത് പറഞ്ഞു. മറ്റൊരു രോഗി, കരോൾ, ഇങ്ങനെ കൂട്ടിച്ചേർത്തു: “അത് എന്റെ തലച്ചോറിലെ ഒരു ബാധപോലെയായിരുന്നു, എന്റെമേൽ തൂങ്ങിനിന്ന ഒരു ഭയങ്കരമേഘംപോലെ. നിങ്ങൾ എനിക്കൊരു പത്തുലക്ഷം ഡോളർ തന്നാലും അത് എന്റെ ഭയങ്കരതോന്നലുകൾക്കറുതിവരുത്തുകയില്ല.” ‘ഒരു പുകനിറമുള്ള കണ്ണാടി വെച്ചിരിക്കുന്നതുപോലെ തോന്നും, സകലവും അനാകർഷകമായി കാണപ്പെടും’ എന്ന് ഒരു മനുഷ്യൻ പറഞ്ഞു. കൂടാതെ, കണ്ണാടിക്ക് വലിപ്പത്തിൽ കാണുന്ന ചില്ലുകളാണുള്ളത്, തന്നിമിത്തം ഓരോ പ്രശ്നവും ബൃഹത്താണെന്നു തോന്നുന്നു.
വിഷാദരോഗം വികാരങ്ങളുടെ ഒരു വർണ്ണരാജിയാണ്, സങ്കടവികാരം മുതൽ ആശയറ്റ് ആത്മഹത്യ ചെയ്യുന്നതിനുവരെയുള്ള വികാരങ്ങൾ. (12-ാം പേജിലെ ചതുരം കാണുക.) ലക്ഷണങ്ങളുടെ എണ്ണം, അവയുടെ തീവ്രത, ദൈർഘ്യം എന്നിവയെല്ലാം സങ്കടഭാവങ്ങൾ വലിയ വിഷാദരോഗമായിത്തീരുന്നത് എപ്പോഴെന്നു നിർണ്ണയിക്കുന്നതിനുള്ള ഘടകങ്ങളാണ്.
തിരിച്ചറിയുക എപ്പോഴും എളുപ്പമല്ല
രോഗിക്കു ശാരീരിക രോഗലക്ഷണങ്ങളുമുണ്ടായിരിക്കാമെന്നുള്ളതുകൊണ്ട് വിഷാദരോഗം മിക്കപ്പോഴും തിരിച്ചറിയുക പ്രയാസമാണ്. “എന്റെ കാലിനു വേദനയുണ്ടായി, ചിലപ്പോൾ എനിക്കു ദേഹമാസകലം വേദനയായിരുന്നു. ഞാൻ പല ഡോക്ടർമാരെയും സമീപിച്ചു. അവർ ശാരീരിക രോഗത്തെ അവഗണിക്കുകയാണെന്നും ഞാൻ മരിക്കാൻ പോകുകയാണെന്നും എനിക്കു ബോദ്ധ്യമായി” എന്ന് എലിസബത്ത് പറഞ്ഞു. എലിസബത്തിനെപ്പോലെ വൈദ്യസഹായം തേടുന്ന വിഷാദരോഗികളുടെ 50 ശതമാനവും വൈകാരികലക്ഷണങ്ങളെക്കുറിച്ചല്ല, ശാരീരികലക്ഷണങ്ങളെക്കുറിച്ചാണ് പരാതി പറയുന്നത്.
“സാധാരണയായി അവർ തലവേദനയെയും ഉറക്കമില്ലായ്മയെയും വിശപ്പില്ലായ്മയെയും, മലബന്ധം, വിട്ടുമാറാത്ത ക്ഷീണം എന്നിവയെയുംകുറിച്ചും പരാതിപറയും, എന്നാൽ സങ്കടമോ നിരാശയോ നിരുൽസാഹമോ തോന്നുന്നതിനെക്കുറിച്ചു യാതൊന്നും പറയുകയില്ല. . . .ചില വിഷാദരോഗികൾ തങ്ങളുടെ വിഷാദരോഗത്തെക്കുറിച്ചു അറിവില്ലാത്തവരാണെന്നു തോന്നുന്നു” എന്ന് സെൻറ്ലൂയിയിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി മനോരോഗവകുപ്പിന്റെ തലവനായ ഡോ. സാമുവെൽ ഗൂസേ എഴുതുന്നു. പഴകിയ വേദന, തൂക്കനഷ്ടം അല്ലെങ്കിൽ തൂക്ക വർദ്ധനവ് എന്നിവയും വ്യക്തമായ ലക്ഷണങ്ങളാണ്.
സൗത്താഫ്രിക്കാ ട്രാൻസ്ക്കിയിൽ ഉംസുംകുളു ആശുപത്രിയിലെ ഡോ. ഈ. ബി. എൽ. ഓവുഗാ വിഷാദരോഗമുള്ള ആഫ്രിക്കക്കാർ കുറ്റബോധത്തെക്കുറിച്ചോ വിലയില്ലായ്മയെക്കുറിച്ചോ അപൂർവമായേ പരാതിപറയുന്നുള്ളുവെങ്കിലും അവർ അമിത പ്രവർത്തനത്തെക്കുറിച്ചും പിൻവാങ്ങലിനെക്കുറിച്ചും ദേഹവേദനയെക്കുറിച്ചും പരാതി പറയുകതന്നെ ചെയ്യുന്നുവെന്ന് റിപ്പോർട്ടുചെയ്യുന്നു. സ്വിറ്റ്സർലണ്ടിലും ഇറാനിലും കാനഡായിലും ജപ്പാനിലും നിരീക്ഷിക്കപ്പെട്ട ബഹുഭൂരിപക്ഷം വിഷാദരോഗികൾക്കും ഒരേ അടിസ്ഥാനലക്ഷണങ്ങളായ സന്തോഷമില്ലായ്മയും ഉൽക്കണ്ഠയും ഊർജ്ജിതക്കുറവും അപര്യാപ്തതയുടെ ആശയങ്ങളും ഉണ്ടായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ 1983-ലെ ഒരു റിപ്പോർട്ട് കണ്ടെത്തുകയുണ്ടായി.
മദ്യവും മയക്കുമരുന്നുദുരുപയോഗവും അതുപോലെ ലൈംഗികവിവേചനയില്ലായ്മയും ചിലർ വിഷാദവികാരങ്ങൾ മൂടിവെക്കുന്നതിനു ശ്രമിക്കുന്ന ചില മാർഗ്ഗങ്ങളാണ്. അതെ, “ചിരിക്കുമ്പോൾപോലും ഹൃദയം വേദനിക്കുകയായിരിക്കാം.” (സദൃശവാക്യങ്ങൾ 14:13) ഇത് യുവാക്കളെസംബന്ധിച്ച് വിശേഷാൽ സത്യമാണ്. “പ്രായമുള്ളവർ വിഷാദമുള്ളവരായി കാണപ്പെടുന്നു, എന്നാൽ ഒരു വിഷാദരോഗമുള്ള കുട്ടി മുറിയിലേക്കു കയറിവന്നാൽ നിങ്ങൾ യാതൊന്നും ശ്രദ്ധിക്കുകയില്ല” എന്ന് അമേരിക്കയിലെ മാനസികാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡോണാൾഡ് മക്ന്യൂ ഉണരുക!യുമായുള്ള ഒരു അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി. “അതുകൊണ്ടാണ് ബാല്യകാല വിഷാദം ദീർഘമായി തിരിച്ചറിയപ്പെടാത്തത്. എന്നാൽ നിങ്ങൾ അവരോട് അതിനെക്കുറിച്ചു സംസാരിക്കുന്ന ഉടനെ അവർ തങ്ങളുടെ വിഷാദം കോരിച്ചൊരിയും.”
എന്നിരുന്നാലും 1980-കൾ വിഷാദരോഗത്തെ മനസ്സിലാക്കുന്നതിലും ചികിൽസിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മസ്തിഷ്ക രസതന്ത്രത്തിന്റെ മർമ്മങ്ങൾ ചുരുളഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിലതരം വിഷാദങ്ങളെ തിരിച്ചറിയാൻ പരിശോധനകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിഷാദശമക ഔഷധങ്ങളുടെയും ചില അമിനോആസിഡുകൾ പോലെയുള്ള പോഷകങ്ങളുടെയും ഉപയോഗത്താൽ പോരാട്ടം ശക്തമാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഹ്രസ്വ സംസാരചികിൽസകൾ ഫലകരമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ദേശീയാരോഗ്യസ്ഥാപനത്തിലെ ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് ഉചിതമായ ചികിൽസയാൽ 80 മുതൽ 90 ശതമാനം വരെ രോഗികളെ ഗണ്യമായി സഹായിക്കാൻകഴിയും.
എന്നാൽ ഈ തളർത്തുന്ന വൈകാരികക്രമക്കേടിനു കാരണമെന്താണ്? (g87 10/22)
[12-ാം പേജിലെ ചാർട്ട്]
വിഷാദത്തിന്റെ വർണ്ണരാജി
നിസ്സാര സങ്കടങ്ങൾ ഗുരുതരമായ വിഷാദം
ഭാവം
സങ്കടം, സാധാരണദുഃഖം, സ്വാനുതാപം, അതിയായ നിരാശ, വിലയില്ലായ്മയുടെ
നിരുൽസാഹം, സ്വയംകുറ്റപ്പെടുത്തലും തോന്നൽ, വിനാശകരമായ കുറ്റബോധവും
കുറ്റവും, കുറെ ഉല്ലാസം കണ്ടെത്താനുള്ള സ്വയംകുറ്റപ്പെടുത്തലും, ഉല്ലാസമില്ല,
പ്രാപ്തി ഒട്ടും ശ്രദ്ധയില്ല
ചിന്ത
പശ്ചാത്താപം അഥവാ ദുഃഖം ആത്മഹത്യാചിന്തകൾ, ശ്രദ്ധാകേന്ദ്രീകരണം
പ്രയാസം
ദൈർഘ്യം
ഹ്രസ്വദൈർഘ്യം (ഏതാനും ദിവസം) നീണ്ട ദൈർഘ്യം (രണ്ടു വാരമോ അധികമോ)
ശാരീരിക ലക്ഷണങ്ങൾ
സാധാരണഗതിയിലുള്ള പ്രവർത്തനം നിരന്തരക്ഷീണം; അപ്രതീക്ഷിത വേദനകൾ,
അൽപ്പമായ ശാരീരികപ്രശ്നങ്ങൾ ആഹാര, നിദ്രാശീലങ്ങളിലുള്ള മാറ്റങ്ങൾ,
(താൽക്കാലികം) ശാന്തമായി ഇരിക്കുന്നതിനുള്ള അപ്രാപ്തി, നടപ്പ്, കൈഞെരിക്കൽ,
സാവധാനത്തിലുള്ള സംസാരവും ശാരീരികചലനങ്ങളും