ഗോൾഡൻ ഗെയ്റ്റ് പാലം—50 വർഷം പഴക്കമുള്ളത
അത് ഒരു ലഘുവായ ഭൂചലനമായിരുണെന്ന് ചിലർ വിചാരിച്ചു! എന്നാൽ അല്ലായിരുന്നു, അത് കാറ്റിന്റെയും അതിനോടുകൂടെ 1987 മെയ് 24-ാം തീയതി, സാൻഫ്രാൻസിസ്ക്കോയിലെ ഗോൾഡൻ ഗെയ്റ്റ് ബ്രിഡ്ജിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പാലത്തിന്റെ ഡക്കിൽ തടിച്ചുകൂടിയിരുന്നതായി കണക്കാക്കിയ 2,50,000 ആളുകളുടെ ഭാരത്തിന്റെയും ചലനത്തിന്റെയും ഫലമായിരുന്നു. പാലത്തിന്റെ അപ്രോച്ചുകളിൽ വേറെ 5,00,000 പേർ തിങ്ങിക്കൂടിയിരുന്നു. എഞ്ചിനീയർമാർ പാലത്തിന് ഈ ഭാരം താങ്ങാൻ കഴിയുമെന്ന് ധൃതഗതിയിൽ കണക്കാക്കി.
4,200 അടിനീളമുള്ള ഗോൾഡൻ ഗെയ്റ്റ്, 1937-ൽ അതിന്റെ പണി തീർന്നപ്പോൾ, ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായിരുന്നു. ജലനിരപ്പിൽനിന്ന് 19 നില ഉയരമുള്ള കമാനപെരുവഴിയുടെ അടിയിൽക്കൂടി ലോകത്തെ ഏറ്റവും ഉയരം കൂടിയ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയും.
പാലം തൂങ്ങിനിൽക്കുന്ന രണ്ടു കേബിളുകൾ മൊത്തം 1,29,032 കി.മീ. ലോഹ വയർ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. ഓരോന്നിനും 3 അടി വ്യാസവും 7,650 അടി നീളവും അങ്ങേയറ്റം 20 കോടി പൗണ്ട് സമ്മർദ്ദകഭാരവും ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.
ഏറ്റവും മെച്ചപ്പെട്ട രൂപസംവിധാനവും തുടർച്ചയായുള്ള കേടുപോക്കലും ഉള്ളതിനാൽ പാലം 200 വർഷം നിലനിൽക്കുമെന്ന് കണക്കാക്കപ്പെടുന്നു. (g87 11/8)