പരസ്പരം സഹായിക്കാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നു
വവ്വാലിന് തേൻകുടിക്കാൻ ഒരു ചുണ്ടുണ്ട്. സെഞ്ചുറി ചെടിക്ക് പരാഗത്തിന്റെ ആവശ്യമുണ്ട്. രണ്ടും പ്രസാദിപ്പിക്കാൻ ലക്ഷ്യംവെക്കുന്നു. ഓരോന്നും മറേറതിനെക്കൂടാതെ ജീവിതം പ്രയാസമാണെന്ന് കണ്ടെത്തും.
വേനൽമാസങ്ങളിൽ സാൻബോണിലെ നീണ്ട ചുണ്ടുള്ള വവ്വാലുകൾ ആരിസോണായിലേക്കും ന്യൂ മെക്സിക്കോയിലേക്കും ദേശാടനം നടത്തുന്നു. ആ സമയത്ത് സെഞ്ചുറി ചെടി അതിന്റെ തണ്ട് 20 അടി ഉയരത്തിൽ വളർത്തുന്നു, മഞ്ഞപുഷ്പങ്ങളുടെ ശിഖരങ്ങൾ സഹിതം. വവ്വാൽ രാത്രിയിൽ തീററി തിന്നുന്നു; രാത്രിയിൽ മാത്രമാണ് മഞ്ഞപുഷ്പങ്ങൾ തേനുൽപ്പാദിപ്പിക്കുന്നത്; പക്ഷികൾക്ക് പകലിൽ ഉച്ഛിഷ്ടം മാത്രമേ കിട്ടുന്നുള്ളു. വവ്വാൽ പുഷ്പത്തിൽ വന്നിരിക്കുമ്പോൾ അതിന്റെ നാക്കിൽ രക്തം നിറയുകയും തേൻ കുടിക്കാൻ അതിന്റെ ഉടലിന്റെ മൂന്നിലൊന്ന് നീളത്തിൽ പുറത്തേക്കു നീളുകയും ചെയ്യുന്നു. അത് വിട്ടുപോകുമ്പോൾ അതു സന്ദർശിക്കുന്ന അടുത്ത ചെടിയിലേക്ക് പരാഗം കൊണ്ടുപോകുന്നു. വവ്വാൽ വേനൽമാസങ്ങളിൽ അതിജീവിക്കുന്നതിന് ചെടിയെ ആശ്രയിക്കുന്നു; ചെടി പരസ്പര പരാഗവിതരണത്തിന് വവ്വാലിനെ ആശ്രയിക്കുന്നു.
എന്നാൽ മനുഷ്യൻ വിവേചനാരഹിതമായി വവ്വാലിനെ കൊല്ലുന്നതും അവയുടെ വാസസ്ഥലത്തെ നശിപ്പിക്കുന്നതും കാട്ടുസെഞ്ചുറിചെടികൾക്കും അശുഭസൂചകമാണ്. മനുഷ്യൻ ജീവിക്കാനും ജീവിക്കാനനുവദിക്കാനും എന്നെങ്കിലും പഠിക്കുമോ? (g88 7/8)
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Merlin D. Tuttle, Bat Conservation International