ചെറുപ്പക്കാർ ചോദിക്കുന്നു. . .
ഞാൻ ആ ഗൃഹജോലികളെല്ലാം ചെയ്യേണ്ടതെന്തുകൊണ്ട?
“എന്റെ മുറി വൃത്തിയാക്കണമെന്നോ? എന്തിന്? എനിക്ക് പററുകയില്ല. ഏതായാലും ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ അത് പഴയപടിയാകും.”—സ്ററിഫാനി, വയസ്സ് 15.
“അമ്മ എനിക്കു തരുന്ന ഗൃഹജോലി ചെയ്യാൻ ഉച്ചതിരിഞ്ഞുള്ള മുഴുസമയവും വേണ്ടിവരുമ്പോൾ ഞാൻ കഠിനമായി പണിയെടുത്തുവെന്നാണ് എനിക്കു തോന്നുക. അപ്പോൾ ഞാൻ നിന്നു ചിന്തിക്കും. മമ്മി എല്ലാ ദിവസവും ദിവസംമുഴുവൻ നിർത്താതെ പണിയെടുക്കുന്നു. അത് മമ്മിക്ക് എളുപ്പമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു.”—സ്ററിവൻ, വയസ്സ് 15.
ഗൃഹജോലികൾ ചെയ്യുന്നതിനെക്കുറിച്ചുള്ള യുവജനങ്ങളുടെ ചിന്തകൾ മനസ്സോടെയുള്ള സഹകരണം മുതൽ സ്പഷ്ടമായ വൈമനസ്യം വരെ വ്യാപിച്ചുകിടക്കുന്നു. നിങ്ങളോട് നിങ്ങളുടെ ഒഴിവു സമയം ശുചീകരണമൊ കഴുകലൊ പോലെ “മുഷിപ്പനായ” ചിലതിനുവേണ്ടി ഉപയോഗിക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് ഒരളവുവരെ നീരസംപോലും തോന്നിയേക്കാം. എന്തായാലും, നിങ്ങൾ ഗൃഹജോലികളെ ഒരു സന്തുഷ്ടമായ വിനോദമായൊ അസ്വാസ്ഥ്യകരമായി വലിഞ്ഞുകയറിവരുന്നതായ എന്തെങ്കിലുമായൊ വീക്ഷിച്ചാലും അവ ഒരു കുടുംബത്തിന്റെ സുകരമായ നടത്തിപ്പിന് ആവശ്യമാണ്. അത്തരം കാര്യങ്ങളിൽ കുടുംബാംഗങ്ങൾ മനസ്സോടെ സഹകരിക്കാത്തപ്പോൾ പ്രയാസങ്ങളും സമ്മർദ്ദങ്ങളും ഉളവാകുന്നു.
നിങ്ങളുടെ സഹായം ഗണനാർഹമായിരിക്കുന്നതിന്റെ കാരണം
നിങ്ങൾ ചപ്പുചവറുകൾ എടുത്തുകളയുന്നതുപോലുള്ള ശ്രമകരമായ ജോലി ഒരുപക്ഷേ അത്ര അർത്ഥവത്താണെന്ന് വിശ്വസിക്കുക പ്രയാസമാണെന്ന് കണ്ടെത്തിയേക്കാം. എന്നിരുന്നാലും, പതിവായ ജോലികൾപോലും പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ അവ ഒരു സുഖപ്രദമായ ഭവനത്തിനു സംഭാവനചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കൾ നല്ല നിലയിൽ സൂക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മോയ, ററാ മേർ (ഞാൻ, നിന്റെ അമ്മ) എന്ന തന്റെ പുസ്തകത്തിൽ ഫ്രഞ്ച് എഴുത്തുകാരിയായ ക്രിസ്തീൻ കോളാഞ്ച് അൽപം നർമ്മരസത്തോടെ ഈ ആശയം ഊന്നിപ്പറഞ്ഞു: “സാധനങ്ങൾ അതാതിന്റെ സ്ഥാനത്തുവെക്കുന്നതും അതു സൂക്ഷിക്കുന്നതും ശ്രമകരമാണ്. എന്നാൽ നിങ്ങൾ അത് അവഗണിക്കുന്നുവെങ്കിൽ അവ വൃത്തിഹീനമായും പൊട്ടിയും നഷ്ടപ്പെട്ടും പ്രതികാരം നടത്തും.”
നിങ്ങളുടെ സ്നേഹപൂർവകമായ സഹകരണത്തിന് മിക്കപ്പോഴും മുഴുസമയമൊ അല്ലെങ്കിൽ അംശകാലമൊ ജോലിചെയ്യുന്ന നിങ്ങളുടെ മാതാപിതാക്കളുടെ സമ്മർദ്ദത്തിനു അയവു വരുത്താനും കഴിയും. നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ മാതാപിതാക്കളെ സഹായിക്കുന്നതിനാൽ നിങ്ങൾക്ക് അവരെ മെച്ചമായി മനസ്സിലാക്കാൻപോലും കഴിയും. അതെങ്ങനെയാണ്? പാരീസിനടുത്ത് താമസിക്കുന്ന പതിനാറുവയസ്സുകാരനായ ഡൊമിനിക്ക് ഇപ്രകാരം വിശദീകരിച്ചു: “നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു സഹായഹസ്തം നീട്ടുമ്പോഴാണ് അവർ ക്ഷീണിതരായിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ തുടങ്ങുന്നത്. നിങ്ങൾ അനേകം മണിക്കൂർ ജോലിചെയ്തുകഴിയുമ്പോൾ നിങ്ങൾക്ക് അവരുടെ സ്ഥാനത്തു നിങ്ങളെത്തന്നെ നിർത്തുന്നതിനും അവർ യഥാർത്ഥത്തിൽ ക്ഷീണിതരാണെന്ന് തിരിച്ചറിയുന്നതിനും കഴിയുന്നു.” മാതാപിതാക്കൾ നിങ്ങളുടെ പിൻതുണയെ വിലമതിക്കുമെന്നും ഉറപ്പുണ്ടായിരിക്കുക!
സ്വഭാവദാർഢ്യം വളർത്തിയെടുക്കുക
ഗൃഹജോലികളെ ജീവിതത്തിലെ ഒരു പാഠമായും, മനഃശക്തിയുടെ ഒരു ദൈനംദിന പ്രയോഗമായും വീക്ഷിക്കാൻ കഴിയും. പ്രയോജനങ്ങൾ ഉടനടിയുള്ളതല്ലെന്നതു സത്യംതന്നെ. എന്നാൽ, ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാനുള്ള നിങ്ങളുടെ പ്രയത്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പിന്നീട് പ്രതിഫലങ്ങൾ കൈവരുത്തും. ബൈബിൾ പറയുന്നതുപോലെ: “ചെറുപ്പത്തിലേ നുകം ഏൽക്കുന്നത് ഒരുവന് നല്ലതാണ്.”—വിലാപങ്ങൾ 3:27, ദി ന്യൂ ജറുസലേം ബൈബിൾ.
അതെ, നിങ്ങൾ സ്വഭാവദാർഢ്യം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്, അതായത് മുതിർന്നവരുടെ ജീവിതസമ്മർദ്ദങ്ങളെ ചെറുത്തുനിൽക്കുന്നതിനു പ്രാപ്തമായ ഒരു വ്യക്തിത്വം. അതുകൊണ്ട്, സ്വന്തം കാലിൽ നിൽക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന നല്ല അദ്ധ്വാനശീലങ്ങൾ നട്ടുവളർത്തിക്കൊണ്ട് നിങ്ങൾ നേരത്തെതന്നെ തുടക്കമിടണം—വിശ്രമിക്കാൻ ചെലവഴിക്കുന്ന സമയം കുറച്ചുകൊണ്ടുപോലും.
സ്ററിഫാനി ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “വീട്ടുജോലി ചെയ്യുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ‘നിനക്കിഷ്ടമില്ലെങ്കിൽ നീ ചെയ്യേണ്ട’ എന്നു ഞാൻ എന്നോടുതന്നെ പറയുമായിരുന്നു. എന്നാൽ എന്റെ വീക്ഷണത്തിനു മാററം വന്നിരിക്കുന്നു. വീട്ടിൽ ജോലിക്കു സഹായിക്കുന്നത് ഉത്തരവാദിത്വമുള്ള ആളായിത്തീരാൻ എന്നെ പഠിപ്പിക്കുമെന്നും അത് പിൽക്കാലത്ത് എന്നെ നല്ല നിലയിലാക്കുമെന്നും ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.”
നിങ്ങൾ ഒരു ബാലനാകുന്നുവെങ്കിൽ, പൊതുവേ പെൺകുട്ടികൾ ചെയ്യുന്ന വീട്ടുജോലികൾ ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങളോടു പറയുന്നുവെങ്കിൽ നിങ്ങൾ അന്ധാളിക്കരുത്. ഒരു പെൺകുട്ടിയാണെങ്കിൽ മറിച്ചും. നിങ്ങളുടെ പരിശീലനം വിശാലമാക്കാൻ നിങ്ങളുടെ മാതാപിതാക്കൻമാർ ആഗ്രഹിച്ചേക്കാം. പിന്നീട് മുതിർന്നയൊരാൾ എന്ന നിലയിൽ നിങ്ങൾ സ്വന്ത കാലിൽ നിൽക്കുമ്പോൾ വിവിധ കുടുംബവൈദഗ്ദ്ധ്യങ്ങൾ നേടിയതിൽ നിങ്ങൾക്കു സന്തോഷമുണ്ടായേക്കാം. മാത്രവുമല്ല, ഒരു ആൺകുട്ടി ഒരു ബട്ടൻ തയ്ച്ചുപിടിപ്പിക്കാൻ അറിഞ്ഞിരിക്കുന്നത്, അല്ലെങ്കിൽ ഒരു പെൺകുട്ടി ഒരു ഭിത്തിയിൽ ഒരു ആണിയടിക്കാൻ അറിഞ്ഞിരിക്കുന്നത് അപമാനകരമല്ല! യേശു തന്റെ ശിഷ്യൻമാർക്കുവേണ്ടി ഒരു ഭക്ഷണം തയ്യാറാക്കിയെന്ന് യോഹന്നാൻ 20:9-12 സൂചിപ്പിക്കുന്നു. അത് പുരാതനകാലങ്ങളിൽ സ്ത്രീകൾക്കായി വേർതിരിച്ചിരുന്ന ജോലിയായിരുന്നു.—സദൃശവാക്യങ്ങൾ 31:15 താരതമ്യപ്പെടുത്തുക.
യോജിച്ചുനീങ്ങുക
“ഞാൻ എത്ര ശ്രമിച്ചാലും എന്റെ മാതാപിതാക്കൾക്ക് ഒരിക്കലും തൃപ്തിവരില്ല” എന്ന് നിരാശരായ ചില ചെറുപ്പക്കാർ പറയുന്നു. എന്നാൽ മാതാപിതാക്കളും മക്കളും കേവലം ഒരേ ഭാഷ സംസാരിക്കുന്നില്ലെന്നുള്ളതായിരിക്കാം പ്രശ്നം. ലാറേറാറൈററ ഡസ പേരൻറസ ഡാൻസ ലാ ഫാമിലി (മാതാപിതാക്കളുടെ ശക്തി!) എന്ന തന്റെ പുസ്തകത്തിൽ ജോൺ റോസ്മോണ്ട് പിൻവരുന്ന പ്രസക്തമായ അഭിപ്രായം പറഞ്ഞു: “ഒരു മുറി ‘വൃത്തിയാക്കുക’യെന്നാൽ അർത്ഥമെന്താണ്? തങ്ങളുടെ കുട്ടികൾക്ക് അറിയാമെന്ന് മാതാപിതാക്കൾ വിചാരിക്കുന്നു, എന്നാൽ ‘വൃത്തിയാക്കൽ’സംബന്ധിച്ച ഒരു കുട്ടിയുടെ ആശയം ഒരിക്കലും മാതാപിതാക്കളുടേതുതന്നെയായിരിക്കുന്നില്ല . . . ചില ജോലികൾ ദിവസവും ചെയ്യണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്നുള്ള ഒരു ലിസ്ററ് നിഷ്പ്രയോജനകരമായ ധാരാളം തർക്കങ്ങൾ ഒഴിവാക്കും. വ്യക്തമായ ഒരു ചട്ടം എല്ലായ്പ്പോഴും അനുസരിക്കുക എളുപ്പമാണ്.”
നിങ്ങളുടെ മാതാപിതാക്കൾക്കാവശ്യമായിരിക്കുന്ന സഹായത്തെ രണ്ടു വിഭാഗങ്ങളായി തിരിക്കാം: (1) പൊതുവിൽ കുടുംബത്തിനുവേണ്ടിയുള്ള വീട്ടുജോലികൾ, ഉദാഹരണത്തിന്, തീൻമേശ ഒരുക്കലോ വൃത്തിയാക്കലോ, പാത്രംകഴുകൽ, വീടുവൃത്തിയാക്കൽ, പാചകം, സാധനംവാങ്ങൽ, ചപ്പുചവറുകൾ നീക്കംചെയ്യൽ, തോട്ടംസൂക്ഷിപ്പ്; (2) നിങ്ങളുടെ കിടക്കവിരിക്കൽ, നിങ്ങളുടെ മുറിക്രമീകരിക്കൽ, നിങ്ങളുടെ വസ്ത്രങ്ങൾ പെറുക്കിവെക്കൽ, നിങ്ങളുടെ ഷൂസ് പോളീഷ്ചെയ്യൽ. മേൽപ്പറഞ്ഞതിലേതെങ്കിലും ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോടാവശ്യപ്പെടുമ്പോൾ നിങ്ങളിൽനിന്ന് അവരെന്താവശ്യപ്പെടുന്നുവെന്ന് തിട്ടമില്ലെങ്കിൽ പ്രത്യേക നിർദ്ദേശങ്ങൾക്കായി അപേക്ഷിക്കുക, ആവശ്യമെങ്കിൽ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്ററുപോലും. മിക്കപ്പോഴും വീട്ടുജോലികൾ ചെയ്യുന്നതിനാവശ്യമായതിൽ കൂടുതൽ സമയം തർക്കിച്ചു ചെലവഴിക്കുന്നുവെന്നോർക്കുക! കോം, ഡോമിനിക്ക് എന്ന രണ്ടു ഫ്രഞ്ച് യുവാക്കൾ പ്രസ്താവിച്ചതുപോലെ: “നാം എത്ര കുറച്ചു ജോലിചെയ്യുന്നുവോ അത്ര കുറച്ചുചെയ്യാനേ നാമാഗ്രഹിക്കുന്നുള്ളു, അതുചെയ്യുന്നതുസംബന്ധിച്ച് നാം വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുന്നു.” അതുകൊണ്ട് നാം നമ്മുടെ ജോലി എത്ര പെട്ടെന്നു ചെയ്യുന്നുവോ അത്രയധികം സന്തോഷം ഏവനും ഉണ്ടായിരിക്കാൻ കഴിയും.
എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽനിന്നാവശ്യപ്പെടുന്നത് അസാദ്ധ്യമായതാണെന്നും നിങ്ങളുടെ സഹോദരീസഹോദരൻമാരിൽനിന്ന് ഏറെയൊന്നും ആവശ്യപ്പെടുന്നില്ലെന്നും നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ എന്തു ചെയ്യാൻ കഴിയും? നിങ്ങൾക്ക് നീതിബോധം ശക്തമാണ്, നിങ്ങൾ അന്ധാളിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൻമാരുമായി ഉള്ളുതുറന്ന് സംസാരിക്കാൻ ഉചിതമായ ഒരു സമയം ക്രമീകരിച്ചുകൂടേ? നിങ്ങളുടെ സഹോദരീസഹോദരൻമാർക്ക് കൂടുതൽ ഗൃഹപാഠവും നീണ്ട സ്ക്കൂൾ മണിക്കൂറുകളുംനിമിത്തം നിങ്ങളോളം സമയമില്ലെന്ന് അല്ലെങ്കിൽ കുട്ടികളിൽവെച്ച് നിങ്ങളാണ് കൂടുതൽ ആരോഗ്യവാനും ശക്തനുമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. അതു ദുഃഖിക്കേണ്ട ഒരു സംഗതിയാണോ?
വീട്ടുജോലികൾ നിങ്ങളുടെ വളരെയധികം സമയം എടുക്കുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിലെന്ത്? എങ്കിൽ, നിങ്ങൾ റെറലിവിഷൻ കണ്ടുകൊണ്ടും നിങ്ങളുടെ ഇഷ്ടസംഗീതം കേട്ടുകൊണ്ടും അല്ലെങ്കിൽ വായിച്ചുകൊണ്ടും ചെലവഴിക്കുന്ന സമയം കൂട്ടുക! ഒരുപക്ഷേ നിങ്ങൾ ചെയ്യേണ്ടിയിരിക്കുന്നത് നിങ്ങളുടെ സമയംചെലവഴിക്കലിന്റെ പുനഃക്രമീകരണമായിരിക്കാം.
“അതെല്ലാം തുടങ്ങിയത് എന്റെ മുറി ഞാൻ സൂക്ഷിക്കണമെന്നും പാത്രം കഴുകണമെന്നും മാതാപിതാക്കൾ എന്നോടാവശ്യപ്പെട്ടപ്പോഴാണ്” എന്ന് സ്ററീവൻ പറഞ്ഞു. അതു ഭാരമാണെന്ന് സ്ററീവൻ കണ്ടെത്തി. എന്നാൽ തന്റെ സമയത്തിന്റെ മെച്ചമായ ക്രമീകരണത്താൽ തന്റെ വീട്ടുജോലികൾ അനായാസം ചെയ്യാൻ തനിക്കു കഴിയുമെന്ന് അവൻ മനസ്സിലാക്കി.
നിങ്ങളുടെ ജോലിയാൽ ദൈവത്തെ പ്രസാദിപ്പിക്കൽ
വീട്ടിൽ സഹായിക്കുന്നതിനാൽ നിങ്ങൾ ഇസ്രയേല്യ കുട്ടികളെപ്പോലെയും ബൈബിൾ കാലങ്ങളിലെ ചെറുപ്പക്കാരെപ്പോലെയും നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുകയാണ്. ഉദാഹരണത്തിന്, ലാബാന്റെ പുത്രിയായ റാഹേൽ അവളുടെ പിതാവിന്റെ ആട്ടിൻകൂട്ടങ്ങളെ പരിപാലിച്ചുപോന്നു. അതുപോലെതന്നെ, രെയൂവേലിന്റെ അഥവാ യിത്രോയുടെ പുത്രിമാർക്ക് ആട്ടിൻകൂട്ടങ്ങൾക്കുവേണ്ടി വെള്ളംകോരുന്ന ഉത്തരവാദിത്വം ഉണ്ടായിരുന്നു—ശ്രമകരവും കഠിനവുമായ ജോലിതന്നെ. (ഉല്പത്തി 29:9; പുറപ്പാട് 2:16) ആൺകുട്ടികൾക്കും പ്രായോഗികപരിശീലനം ലഭിച്ചിരുന്നു. നിസ്സംശയമായി, യേശു തന്റെ വളർത്തുപിതാവായിരുന്ന യോസേഫിൽനിന്ന് ആശാരിത്തൊഴിൽ പഠിച്ചിരുന്നു.—മത്തായി 13:55; മർക്കോസ് 6:3.
പുരാതനകാലങ്ങളിലെന്നപോലെ, നിങ്ങളുടെ മാതാപിതാക്കൻമാർക്ക് സന്തോഷപൂർവം പിന്തുണകൊടുക്കുന്നതിൽനിന്ന് അനുഗ്രഹങ്ങൾ ലഭിക്കും. റിബേക്കയെ സംബന്ധിച്ച ബൈബിൾ വിവരണം പരിചിന്തിക്കുക. അബ്രാഹാമിന്റെ ദാസൻ കുടിക്കാൻ ചോദിച്ചപ്പോൾ റിബേക്കാ ഉടൻതന്നെ പ്രതികരിച്ചു. അവൾ അവനു കുടിപ്പാൻ കൊടുത്തുവെന്നു മാത്രമല്ല, അവന്റെ ഒട്ടകങ്ങൾക്കും വെള്ളം കോരിക്കൊടുക്കാമെന്ന് മനസ്സോടെ വാഗ്ദാനംചെയ്തു. അവൾ “വീണ്ടു വീണ്ടും വെള്ളംകോരാൻ കിണററിലേക്ക് ഓടുകയും അവന്റെ ഒട്ടകങ്ങൾക്കെല്ലാംവേണ്ടി വെള്ളം കോരിക്കൊണ്ടിരിക്കയുംചെയ്തുവെന്ന്” ബൈബിൾ റിപ്പോർട്ടുചെയ്തു. (ഉല്പത്തി 24:15-21) ഒട്ടകസമൂഹത്തിൽ പത്തൊട്ടകങ്ങൾ ഉണ്ടായിരുന്നു. ഒരു ഒട്ടകം ദിവസം അഞ്ചു മുതൽ ഏഴു ഗ്യാലൻ വരെ വെള്ളം കുടിക്കുമെന്നുള്ള സംഗതി ഒരുവൻ പരിഗണിക്കുമ്പോൾ എല്ലാ ഒട്ടകങ്ങൾക്കും കൊടുക്കാൻ റിബേക്കാ ഡസൻകണക്കിനു ഗ്യാലൻ വെള്ളം കോരിയിരിക്കണമെന്നു സ്പഷ്ടമാണ്. എന്നിരുന്നാലും ജോലിചെയ്യാനുള്ള അവളുടെ സന്നദ്ധത അവൾക്ക് അനുഗ്രഹങ്ങൾ കൈവരുത്തി. ഇസ്ഹാക്കിന്റെ ഭാര്യയായിരിക്കാനും മനുഷ്യവർഗ്ഗത്തെ അനുഗ്രഹിക്കുന്നതിനുള്ള സന്തതിയെ ഉളവാക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയിൽ പങ്കെടുക്കാനും അവൾ തെരഞ്ഞെടുക്കപ്പെട്ടു!—ഉല്പത്തി 22:18.
നിങ്ങൾ വീട്ടുജോലിയിൽ പങ്കെടുക്കുമ്പോൾ ‘നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനുള്ള’ നിങ്ങളുടെ ഉത്സുകമായ ശ്രമങ്ങളിൽ യഹോവ സമാനമായി പ്രസാദിക്കുന്നുവെന്ന് ഉറപ്പുണ്ടായിരിക്കുക.—എഫേസ്യർ 6:1, 2. (g89 1/8)
[21-ാം പേജിലെ ചിത്രം]
മിക്കപ്പോഴും ജോലികൾ ചെയ്യുന്നതിനെടുക്കുന്നതിനെക്കാൾ കൂടുതൽ സമയം തർക്കിച്ചു ചെലവഴിക്കുന്നു!