“തലയോട്ടിക്കുള്ളിലെ ഒരു മുഴുപ്രപഞ്ചവും”
“മാനുഷതലച്ചോറ് തലയോട്ടിക്കുള്ളിലെ ഒരു മുഴു പ്രപഞ്ചവുമാണ്. പ്രായോഗികമായി അപരിമേയമായ സാധ്യതകൾ ഉള്ള മാനുഷ അവയവം ഇതു മാത്രമാണ്,” എന്ന് സോവിയററ് ശാസ്ത്രജ്ഞനും മസ്തിഷ്കസ്പെഷ്യലിസ്ററുമായ നതല്യാ ബക്ക്ടെറെവാ പ്രസ്താവിച്ചു.
ഈ സാധ്യതകൾ കണ്ടുപിടിക്കുന്നതിന് തലച്ചോറിനെ ഉപയോഗിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യണം. മനുഷ്യന് തന്റെ മനസ്സിനെ വ്യാപരിപ്പിക്കാൻ കഴിയുന്ന ഏററവും പ്രധാനപ്പെട്ട പഠനം തലച്ചോറിന്റെ രൂപസംവിധായകനായ യഹോവയാം ദൈവത്തെ സംബന്ധിച്ചുള്ളതാണ്.
അതുകൊണ്ട് ജ്ഞാനിയായ സദൃശവാക്യരചയിതാവ് ഇപ്രകാരം പ്രസ്താവിച്ചു: “നീ വെള്ളിയെപ്പോലെ അതിനുവേണ്ടി [ജ്ഞാനം] തേടിക്കൊണ്ടിരിക്കുന്നെങ്കിൽ, മറച്ചുവെച്ചിരിക്കുന്ന നിധികളെപ്പോലെ നീ അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നെങ്കിൽ, നീ യഹോവാഭയം ഗ്രഹിക്കുകയും ദൈവികപരിജ്ഞാനംതന്നെ കണ്ടെത്തുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 2:1-5.
നിങ്ങൾ നിങ്ങളുടെ തലച്ചോറിനെ ആ വിലയേറിയ “ദൈവികപരിജ്ഞാനം” കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ടോ? (g89 2⁄8)