അകാല ശിശുക്കൾ വെല്ലുവിളിയെ നേരിടൽ
കെല്ലിക്ക് ഇപ്പോൾ എട്ടു വയസ്സുണ്ട്; ഇതോടുകൂടെ കൊടുത്തിരിക്കുന്ന ചിത്രം അവൾ സന്തുഷ്ടയും ആരോഗ്യവതിയുമായ ഒരു കുട്ടിയാണെന്ന് പ്രകടമാക്കുന്നു. അവൾ കാലാവധിക്ക് 14 ആഴ്ച മുമ്പേ പിറന്നുവെന്നും 1 പൗണ്ട് 14 റാത്തൽ മാത്രമേ തൂക്കമുണ്ടായിരുന്നുള്ളുവെന്നും പരിചിന്തിക്കുമ്പോൾ ഇത് എടുത്തുപറയത്തക്കതാണ്! 1960കളുടെ മദ്ധ്യത്തിനുമുമ്പ് ഇത്ര നേരത്തെ ജനിക്കുന്നതും ഇത്ര തൂക്കക്കുറവുള്ളതുമായ ഒരു ശിശു അതിജീവിക്കുമെങ്കിൽ അത് വളരെ അപൂർവമായിട്ടായിരുന്നു.
എന്നാൽ ഒരു അകാലശിശു പൂർണ്ണവളർച്ചയെത്തിയ ഒരു ശിശുവിൽനിന്ന് ഏതു വിധങ്ങളിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? വലിപ്പക്കുറവാണ് അത്യന്തം പ്രകടമായ വ്യത്യാസം. കൂടാതെ, ശിശുവിന്റെ മൃദുലമായ ത്വക്ക് കട്ടികുറഞ്ഞ് ഇളംചെമപ്പുനിറത്തിൽ കാണപ്പെട്ടേക്കാം; സൂക്ഷ്മങ്ങളായ സിരകൾ ദൃശ്യമായിരിക്കുകയും ചെയ്തേക്കാം. കുഞ്ഞ് എത്ര നേരത്തെ വന്നുവെന്നതിനെ ആശ്രയിച്ച് അതിന് അതിന്റെ മുഖത്തോ ശരീരത്തിലോ വളരെ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടായിരിക്കാം. അതു പെട്ടെന്ന് അപ്രത്യക്ഷപ്പെടും.
കൂടാതെ, ശിശുവിന്റെ തല ശരീരത്തിന്റെ ശേഷിച്ച ഭാഗത്തോടുള്ള അനുപാതത്തിൽ അല്പം വലുതാണെന്ന് തോന്നിയേക്കാം, എന്നാൽ ഇതിനെക്കുറിച്ചു വിഷമിക്കാനൊന്നുമില്ല. ശിശു അതിന്റെ പൂർണ്ണകാലാവധിയോടു സമീപിക്കുമ്പോൾ അത് കൂടുതൽ കൊഴുപ്പ് ആർജ്ജിക്കുകയും പൂർണ്ണവളർച്ചയിലെത്തിയ ഒരു ശിശുവിന്റെ കൂടുതൽ പ്രതിസമമായ രൂപം പ്രത്യക്ഷമാക്കിത്തുടങ്ങുകയും ചെയ്യും.
ഈ ചെറുശിശുവിന്റെ ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ചാണെങ്കിൽ, അത് ചുരുക്കംചിലതു മുതൽ വളരെയേറെ വരെ ആയിരിക്കാം. ഓരോ കേസും വ്യത്യസ്തമാണ്. എന്നാൽ പല നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും അർപ്പണബോധമുള്ള ആശുപത്രിജോലിക്കാരും മാതാപിതാക്കളിൽനിന്നുള്ള സ്നേഹമസൃണമായ ധാരാളം പരിചരണവും ശ്രദ്ധേയമായ അതിജീവനനിരക്കിൽ കലാശിച്ചിരിക്കുന്നു.
മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്നത
മാതാപിതാക്കളേ, വിശേഷാൽ നിങ്ങൾക്ക് നിങ്ങളുടെ അകാല നവജാതശിശുവിനുവേണ്ടി വളരെയധികം ചെയ്യാൻ കഴിയും. ജനനശേഷം പെട്ടെന്നുതന്നെ പേരിടാൻ പ്രോൽസാഹിപ്പിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ അത് “അകാലാഗതന്റെ” പുരോഗതിയെ യഥാർത്ഥമായി വർദ്ധിപ്പിക്കുന്ന ഒരു ബന്ധത്തിൽ മാതാപിതാക്കളെയും ശിശുവിനെയും അടുപ്പിക്കുന്നു. ശിശുവിന്റെ അവസ്ഥ മെച്ചപ്പെട്ട ശേഷം ശിശുവുമായി ശാരീരികസമ്പർക്കം സ്ഥാപിക്കുകയെന്നതാണ് അതിപ്രധാനമായ ഒരു സംഗതി.
വിശേഷിച്ച് കുട്ടിയെ പിടിക്കാറായിട്ടില്ലെങ്കിൽ അതിനെ താലോലിക്കുന്നതും സാവധാനത്തിൽ ആട്ടുന്നതും ശിശുവിന്റെ ത്വക്കിൽ പതുക്കെ തടവുന്നതും ഉചിതമായിരിക്കാം. മൃദുലമായ മൂളിപ്പാട്ടിലൂടെ മമ്മിയുടെയും ഡാഡിയുടെയും ശബ്ദം കേൾക്കുന്നതിനെക്കാൾ അല്ലെങ്കിൽ മധുരമായ താരാട്ടിനെക്കാൾ അല്ലെങ്കിൽ വാത്സല്യത്തിന്റെ മന്ത്രിക്കലിനെക്കാൾ കൂടുതൽ ആശ്വാസകരമായി കുഞ്ഞിന് എന്തുണ്ടായിരിക്കാൻ കഴിയും? മറിച്ച്, ശിശു വളരെ അകാലത്തിലുള്ളതാണെങ്കിൽ, ജാഗ്രതക്കു കാരണമുണ്ട്. “അവർ അനായാസം വ്യാകുലപ്പെടുകയും അവർ ദുഃഖിതരാകുകയും ചെയ്യുന്നു”വെന്ന് ഡോ. പീററർ എ. ഗോർസ്ക്കി പറയുന്നു. അദ്ദേഹം അകാലശിശുക്കളുടെ പെരുമാററങ്ങൾ രേഖപ്പെടുത്തുന്നതിന് രണ്ടു വർഷം ചെലവഴിച്ചയാളാണ്. ദൃഷ്ടികളുടെ സാമൂഹ്യമായ പരസ്പര പ്രവർത്തനത്താൽ അമിതക്ഷീണിതരായി ആഘാതമേററ ശിശുക്കൾ ഉണ്ടായിരുന്നു. നമുക്ക് ദയാപരമെന്നു തോന്നുന്നത് എല്ലായ്പ്പോഴും നല്ലതല്ലായിരിക്കാം.”
സാദ്ധ്യമാകുന്നിടത്തോളം കൂടെക്കൂടെ ശിശുവിനെ സന്ദർശിക്കുന്നത് തീർച്ചയായും അവനുമായുള്ള ബന്ധത്തെ ശക്തീകരിക്കും. സാഹചര്യങ്ങൾ നിമിത്തം നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ ശാരീരികമായി സന്ദർശിക്കാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ശിശുവിനു കേൾക്കാൻ കുടുംബാംഗങ്ങളുടെ സംസാരത്തിന്റെയും മററു ഭവനശബ്ദങ്ങളുടെയും റേറപ്റെക്കോർഡിംഗുകൾ ആശുപത്രിയിലെത്തിക്കാവുന്നതാണ്. തള്ളയുടെ ഒരു തുണി ഇങ്കുബേറററിൽ അല്ലെങ്കിൽ ശിശുവിനെ ഒററക്കു കിടത്തിയിരിക്കുന്നിടത്ത് വെക്കാവുന്നതാണ്, അത് അലക്കിയതായാലും തള്ളയുടെ അനുപമമായ ഗന്ധമുള്ളതായിരിക്കും. ചിലർ ശിശുവിൽനിന്ന് ഏതാണ്ട് പത്തിഞ്ചകലത്തിൽ മമ്മിയുടെയോ പപ്പായുടെയോ സഹോദരീസഹോദരൻമാരുടെയോ ഒരു ചിത്രം വെച്ചിട്ടുണ്ട്.
എൽസിയുടെ കാര്യം പരിഗണിക്കുക. അവൾ 1971-ൽ പ്രതീക്ഷിച്ചതിലും പത്താഴ്ചമുമ്പേ ജനിച്ചു. അവളുടെ തൂക്കം 3 റാത്തൽ 5 ഔൺസ് ആയിരുന്നു. അവളെ വാരത്തിൽ രണ്ടുപ്രാവശ്യം സന്ദർശിക്കാൻമാത്രമേ മാതാപിതാക്കൾ അനുവദിക്കപ്പെട്ടുള്ളു. അവളുടെ അമ്മ ബെററി പറയുന്നു: “എനിക്ക് എന്റെ ആദ്യകുട്ടിയോടും പിന്നീടുണ്ടായ മൂന്നു കുട്ടികളോടുമുണ്ടായിരുന്ന അടുപ്പം എൽസിയോടില്ലായിരുന്നു.” എന്നിരുന്നാലും ബെററി വിശദീകരിക്കുന്നു: “വർഷങ്ങൾകൊണ്ട് ഞങ്ങളുടെ അടുപ്പം വളർന്നുവന്നു, എൽസി ഏററവും സഹായംചെയ്യുന്നവളും ഉല്ലാസവതിയുമായ കുട്ടിയായിത്തീർന്നു.”
അമ്മക്ക് തന്റെ അകാലശിശുവിന് സമ്പൂർണ്ണാഹാരമായ മുലപ്പാൽ കൊടുക്കാൻ കഴിയും. അകാലശിശുക്കളുടെ തള്ളമാരുടെ പാൽ പൂർണ്ണവളർച്ചയെത്തിയ ശിശുക്കളുടെ തള്ളമാരുടെ പാലിൽനിന്ന് വ്യത്യസ്തമാണെന്ന് റെറാറോണ്ടോയിലെ കനേഡിയൻ ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. അകാലശിശുക്കൾക്ക് അതു മെച്ചമാണ്. ജേണൽ ഓഫ ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നതനുസരിച്ച് “അകാല ശിശുവിന് വളർച്ചക്ക് മുലപ്പാലിലെ പ്രോട്ടീനും മററു പോഷകങ്ങളും ഉപയോഗിക്കാൻ മെച്ചമായ പ്രാപ്തിയുണ്ട്.”
മററുള്ളവർക്കു ചെയ്യാൻ കഴിയുന്നത
നിങ്ങൾ അകാലശിശുവിന്റെ മാതാപിതാക്കളുടെ ഒരു സുഹൃത്തോ ഒരു ബന്ധുവോ ആണോ? ആണെങ്കിൽ, നിങ്ങൾക്കു വളരെയധികം ചെയ്യാൻ കഴിയും. ചില്ലറ സാമാനങ്ങൾ വാങ്ങാനുണ്ട്, ഭക്ഷണം പാകംചെയ്യാനുണ്ട്, വീട്ടുജോലികൾ ചെയ്യാനുണ്ട്, തുണിയലക്കാനുണ്ട്, ഒരുപക്ഷേ മററു കുട്ടികളെ നോക്കേണ്ടതുമുണ്ട്. ഈ ലൗകികകാര്യങ്ങളിലുള്ള നിങ്ങളുടെ പിന്തുണ ഒരു നിയോനേററൽ ഇൻറൻസീവ് കെയർയൂണിററിൽ തങ്ങളുടെ ശിശുവിനെ സന്ദർശിക്കാൻ പലപ്പോഴും ദീർഘയാത്ര നടത്തേണ്ട മാതാപിതാക്കൾക്ക് അത്യന്തം സഹായകമായിരിക്കാൻ കഴിയും.
അഞ്ചിലധികം ആഴ്ചകൾ നേരത്തെ ജനിച്ച ഒരു ശിശുവിന്റെ തള്ള തന്റെ ക്രിസ്തീയ സഹോദരീസഹോദരൻമാർ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തുതന്നുവെന്ന് പറയുകയുണ്ടായി. “ആ ആദ്യത്തെ ഏതാനും ചില വാരങ്ങളിൽ അവർ സന്തോഷത്തിന്റെയും ശക്തിയുടെയും നിരന്തര ഉറവായിരുന്നു”വെന്ന് അവൾ പറയുകയുണ്ടായി.
കാർഡുകളും സമ്മാനങ്ങളും അയച്ചുകൊടുത്തുകൊണ്ടും പിന്തുണക്കാവുന്നതാണ്. സമ്മാനത്തിൽ പൂർണ്ണവളർച്ചയെത്തിയ ഒരു ശിശുവിനുവേണ്ടി നിങ്ങൾ വാങ്ങുന്ന എന്തും ഉൾപ്പെടുത്താവുന്നതാണ്. തീർച്ചയായും കുഞ്ഞിന്റെ വലിപ്പം പരിഗണിക്കേണ്ടതാണ്. ഉപയോഗശേഷം കളയാവുന്നതോ തുണികൊണ്ടുള്ളതോ ആയി അകാലശിശുക്കളുടെ വലിപ്പത്തിലുള്ള ഡയപ്പറുകളും അവരുടെ പാറേറണുകളും തുണിയും ലഭ്യമാണ്.
വൈകാരികപിന്തുണയെ എത്ര ഊന്നിപ്പറഞ്ഞാലും മതിയാകയില്ല. ശുഭാപ്തിവിശ്വാസവും ഉറപ്പുമുള്ളവരായിരിക്കുക. കെല്ലിയുടെ അമ്മയായ മേരി ഇങ്ങനെ പറഞ്ഞു: “പ്രോൽസാഹിപ്പിക്കുന്നതും കെട്ടുപണിചെയ്യുന്നതുമായ കാര്യങ്ങൾ പറയുന്ന ആളുകളെയായിരുന്നു എനിക്കാവശ്യം. ചിലർ ‘അത്ര അടുപ്പം പാടില്ല’ എന്നു പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല. ഞാൻ പ്രത്യാശയാൽ തഴച്ചുവളർന്നു.” അവളെ പുലർത്തിയ ഒരു തിരുവെഴുത്തുപരമായ ആശയം യെശയ്യാവ് 41:13-ൽ കാണപ്പെടുന്നു: “എന്തെന്നാൽ നിന്റെ ദൈവമായ യഹോവയായ ഞാൻ നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു, ‘ഭയപ്പെടരുത്, ഞാൻതന്നെ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്നവൻതന്നെ.”
മേരിയുടെ സഭയിലെ ക്രിസ്തീയ മൂപ്പൻമാരുടെ സന്ദർശനങ്ങൾ അത്യന്തം ഉന്നമിപ്പിക്കുന്നതായിരുന്നു. രണ്ടമ്മമാരും, ക്രിസ്ററിയും മേരിയും, തങ്ങളുടെ ഭർത്താക്കൻമാരിൽനിന്നു ലഭിച്ച പിന്തുണ അളവററതായിരുന്നുവെന്നും ആ അനുഭവം അവരെ കുറേക്കൂടെ അടുപ്പിച്ചുവെന്നും പറഞ്ഞു.
മുൻകരുതൽ—ബുദ്ധിപൂർവകമായ ഗതി
അകാലശിശുക്കളെ പിന്നീട് കേവലം പരിചരിക്കുന്നതിനെക്കാൾ അകാലജനനങ്ങൾ തടയാൻശ്രമിക്കുന്നതിൽ ജ്ഞാനമുണ്ട്. ഐക്യനാടുകളിൽ നടത്തപ്പെട്ട ഒരു പഠനമനുസരിച്ച് 24 മുതൽ 28 വരെ വാരങ്ങൾക്കുള്ളിൽ ഒരു ഗർഭത്തെ നീട്ടുന്ന ഓരോ മണിക്കൂറിനും ആശുപത്രിചെലവിൽ 150 ഡോളർ മിച്ചിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ “പ്രീനേററൽ ലൈബ്രറി”യിൽ അകാലജനനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തുന്നതും ഒരു അകാല ജനനം സംഭവിക്കുകയാണെങ്കിൽ ഒരു കർമ്മപദ്ധതി ഒരുക്കിവെക്കുന്നതും പ്രയോജനകരമായിരിക്കും. എന്നാൽ കൂടുതൽ പ്രധാനമായി, ഒരു ഗർഭിണി ഒരു അകാല ജനനം തടയാൻ ശ്രമിക്കേണ്ടതാണ്.
ഒന്നാമതായി ഒരു ഗർഭിണി പുകവലിക്കരുത്. തെളിവനുസരിച്ച്, ഗർഭകാലത്ത് പുകവലിക്കുന്നത്, മെഡിക്കൽ വേൾഡ ന്യൂസിലെ ഒരു റിപ്പോർട്ടനുസരിച്ച് ഗർഭസ്ഥശിശുവിന്റെ ധമനികൾക്ക് തകരാറു വരുത്തുന്നു. ഒരു കോണൽ യൂണിവേഴ്സിററി പ്രൊഫസ്സർ ഇങ്ങനെ പ്രസ്താവിച്ചു: “പുകവലിക്കുന്ന സ്ത്രീകളുടെ ശിശുക്കളുടെ ഇടയിലെ തൂക്കക്കുറവുകളും ജൻമജാതവൈരൂപ്യങ്ങളും അകാല വേർപാടുകളും സംബന്ധിച്ച് നമുക്കറിയാവുന്നതിന്റെ കൂടെ ഗർഭസ്ഥ ശിശുക്കളുടെ രക്തക്കുഴലുകൾക്ക് തകരാറുഭവിക്കുന്നുവെന്ന അറിവുമുണ്ടെന്ന് ഞാൻ വിചാരിക്കുന്നു.”
രണ്ടാമതായി, നിങ്ങൾ ഗർഭിണിയാണെങ്കിൽ, ഭാരമുയർത്തുന്നതുപോലെയുള്ള കഠിനപ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണം. മൂന്നാമത്, ശാരീരികമോ വൈകാരികമോ ആയ ആഘാതമുളവാക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ഒരു ശാരീരികപരുക്കിനോ ഒരു വിനാശകവാർത്തക്കോ ഒരു ജനനത്തെ ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ബൈബിൾ പറയുന്നു.—പുറപ്പാട് 21:22; 1 ശമുവേൽ 4:19.
നിങ്ങൾ ഒരു അകാലശിശുവിനെ പ്രസവിക്കാനുള്ള ഉയർന്ന സാദ്ധ്യതയുള്ളയാളാണെങ്കിൽ നിങ്ങൾ ഗർഭിണികളെ ശുശ്രൂഷിക്കുന്നതിൽ അനുഭവസമ്പന്നനായ ഒരു പ്രസവചികിൽസാവിദഗ്ദ്ധനെ കാണണം. ഉയർന്ന അപകടസാദ്ധ്യതയുള്ള സ്ത്രീകളിൽ നേരത്തെ അകാലശിശുവിനെ പ്രസവിച്ചിട്ടുള്ളവരും ഒന്നിലധികം ശിശുക്കളെ വഹിക്കുന്നവരും 40 വയസ്സിൽ കൂടുതലുള്ളവരും കൗമാരപ്രായക്കാരും ലഹരിപാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നവരും ഉൾപ്പെടുന്നു. ഒരു സ്ത്രീയെ ഉയർന്ന അപകടസാദ്ധ്യതയുള്ളവളാക്കുന്ന മററു കാര്യങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും മറുപിള്ളയുടെ ക്രമക്കേടുകളും ഉൾപ്പെടുന്നു. അങ്ങനെയുള്ള സ്ത്രീകൾ കൂടുതൽ സൂക്ഷ്മമായി തങ്ങളുടെ ഗർഭത്തെ നിരീക്ഷണവിധേയമാക്കേണ്ടതാണ്. നിങ്ങൾക്കും നിങ്ങളുടെ ശിശുവിനും സാദ്ധ്യമാകുന്നതിലേക്കും നല്ല ആരോഗ്യം ഉറപ്പുവരുത്താൻ ജനനത്തിനു മുമ്പത്തെ ശരിയായ ആഹാരക്രമം പാലിക്കാൻ നിശ്ചയമുണ്ടായിരിക്കണം.
എന്നിരുന്നാലും, ഒരു ഗർഭിണി സാധാരണരീതിയിലുള്ള ഒരു പ്രസവത്തിനുറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്താലും ഉറപ്പില്ല. അകാലജനനങ്ങൾ മിക്കപ്പോഴും സാധാരണമാണ്, അവയുടെ എണ്ണം വർദ്ധിക്കുന്നതായി തോന്നുകയും ചെയ്യുന്നു. എന്നാൽ ഭാവിയെ സംബന്ധിച്ചെന്ത്? മനുഷ്യപുനരുല്പാദനവ്യവസ്ഥയിലെ ഈ ന്യൂനത പരിഹരിക്കാൻ എന്തെങ്കിലും പ്രതീക്ഷയുണ്ടോ? (g89 2/22)
[7-ാം പേജിലെ കെല്ലിയുടെ ചിത്രം]