കൂട്ടക്കൊല വിസമരിക്കപ്പെട്ട ഇരകൾ
“നാസികളുടെ വംശനാശനയങ്ങൾ പോളീഷ്യഹൂദൻമാരോളംതന്നെ പോളീഷ്വിജാതീയരുടെയും മരണങ്ങളിൽ കലാശിക്കുകയും അങ്ങനെ അവരെ ഒരു ‘വിസ്മൃത കൂട്ടക്കൊല’യുടെ സഹ-ഇരകളാക്കുകയും ചെയ്തു.”—റിച്ചാർഡ് സി. ലൂക്കാസിനാൽ വിരചിതമായ “വിസ്മൃത കൂട്ടക്കൊല”
കൂട്ടക്കൊല—എന്താണതിന്റെ അർത്ഥം? ചില നിഘണ്ടുക്കളിൽ പറയുന്നതനുസരിച്ച് അത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളാലുള്ള യൂറോപ്യൻ യഹൂദൻമാരുടെ വർഗ്ഗമടച്ചുള്ള സംഹാരമായിരുന്നു. ഇത് യഹൂദൻമാർ മാത്രമേ നാസികളുടെ കൈയാൽ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുള്ളുവെന്ന ധാരണ അനായാസം ഉളവാക്കിയേക്കാം. എന്നിരുന്നാലും, നാസിയുഗത്തിലെ യഹൂദ ഇരകൾക്കു മാത്രം “കൂട്ടക്കൊല” ബാധകമാക്കുന്നതിനാൽ നീതിയും സത്യവും പാലിക്കപ്പെടുന്നുണ്ടോ?
എഴുത്തുകാരനായ റിച്ചാർഡ് ലൂക്കാസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “അനേകരെ സംബന്ധിച്ചും രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻകാരുടെ കീഴിൽ യഹൂദൻമാർക്ക് അനുഭവപ്പെട്ട ദുരന്തത്തെയാണ് കൂട്ടക്കൊല സൂചിപ്പിക്കുന്നത്. ഇന്നത്തെ യഹൂദൻമാർ ആ പദം യഹൂദൻമാരെ മാത്രം പരാമർശിക്കുന്നതായിരിക്കാനിഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്ന് ഒരു മനഃശാസ്ത്രപരമായ വീക്ഷണത്തിൽ മനസ്സിലാക്കാൻ കഴിയും . . . എന്നിരുന്നാലും മററുള്ളവരെ കൂട്ടക്കൊലയിൽ ഉൾപ്പെടുത്താതിരിക്കുന്നതിനാൽ പോളണ്ടുകാരും മററു സ്ലാവുജാതികളും ജിപ്സികളും നാസികളുടെ കൈയാൽ സഹിച്ച ഭീകരതകൾ അവഗണിക്കപ്പെടുന്നു, വിസ്മരിക്കുകയല്ലെങ്കിൽ.”
ലൂക്കാസ് ഇങ്ങനെയും പ്രസ്താവിക്കുന്നു: “അവരെ സംബന്ധിച്ചിടത്തോളം [ചരിത്രകാരൻമാർ] കൂട്ടക്കൊല യഹൂദൻമാർക്കു മാത്രമുള്ളതായിരുന്നു, അതുകൊണ്ട് ലോകം അറിഞ്ഞിട്ടുള്ളതിലേക്കും വലിയ ദുരന്തത്തിൽ മരിച്ചവർതന്നെയായ മുപ്പതു ലക്ഷം [വിജാതീയ] പോളണ്ടുകാർ ഉൾപ്പെടെ തൊണ്ണൂറു ലക്ഷം വിജാതീയരെക്കുറിച്ച് അവർക്ക് യാതൊന്നുംതന്നെ പറയാനില്ലായിരുന്നു.”
ജീവിക്കാനുള്ള സ്ഥലത്തിനുവേണ്ടിയുള്ള ഹിററലറുടെ അത്യാഗ്രഹം
ഹിററ്ലറുടെ സൈന്യങ്ങൾ 1939 സെപ്ററംബറിൽ പോളണ്ടിനെ ആക്രമിച്ചപ്പോൾ അവർ ജർമ്മൻജനത്തിനുവേണ്ടി ലെബൻസ്ത്രോം, ജീവിക്കാനുള്ള സ്ഥലം, നേടാനുള്ള ഹിററ്ലറുടെ നയം നടപ്പാക്കാനുള്ള ആജ്ഞയിൻകീഴിലായിരുന്നു. റിച്ചാർഡ് ലൂക്കാസ് പ്രസ്താവിക്കുന്നതുപോലെ, “നാസികളെ സംബന്ധിച്ചിടത്തോളം പോളണ്ടുകാർ ശ്രേഷ്ഠജർമ്മൻവർഗ്ഗത്താൽ മോഹിക്കപ്പെട്ട ലെബൻസ്ത്രോമിന്റെ (ജീവിക്കാനുള്ള സ്ഥലം) ഭാഗമായിരുന്ന ഒരു ദേശം കൈവശംവെച്ചിരുന്ന അൻറർമെൻഷൻ (മനുഷ്യാധമൻമാർ) ആയിരുന്നു.” അങ്ങനെ ഹിററ്ലർ “പോളീഷ് വംശത്തിലോ ഭാഷയിലോ പെട്ട സകല പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും നിർദ്ദയം” കൊന്നുകളയാൻ തന്റെ സൈന്യങ്ങൾക്ക് അധികാരം കൊടുത്തു. “ഈ വിധത്തിൽ മാത്രമേ നമുക്കാവശ്യമുള്ള ജീവിക്കാനുള്ള സ്ഥലം നമുക്കു കിട്ടുകയുള്ളു.”
സെപ്ററംബർ 1939, പോളീഷ്ജനത്തെ സംബന്ധിച്ചിടത്തോളം നിലക്കാത്ത ഒരു ഭീഷണിക്ക് തുടക്കമിട്ടു. “യുദ്ധം നിർമ്മൂലനാശത്തിന്റെ ഒരു യുദ്ധമായിരിക്കണ”മെന്ന് ഹിററ്ലർ പ്രസ്താവിച്ചിരുന്നു. ഹിററ്ലറുടെ കിങ്കരനായ ഹെൻറിക്ക് ഹിംലർ ഇങ്ങനെ പ്രസ്താവിച്ചു: “സകല പോളണ്ടുകാരും ലോകത്തിൽനിന്ന് അപ്രത്യക്ഷപ്പെടും. . . . മഹത്തായ ജർമ്മൻ ജനം സകല പോളണ്ടുകാരെയും നശിപ്പിക്കുകയെന്നത് ഒരു വമ്പിച്ച കൃത്യമായി പരിഗണിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.” അങ്ങനെ, കൂട്ടക്കൊല പോളണ്ടുകാരായ യഹൂദൻമാരെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല; അത് സകല പോളണ്ടുകാരെയും ലക്ഷ്യമാക്കിയുള്ളതായിരുന്നു.”
കീഴടക്കിയ എല്ലാ രാജ്യങ്ങളിലും ഭീഷണി പ്രയോഗിക്കപ്പെട്ടു. . . . എന്നാൽ പോളണ്ടിൽ സകലരും അത്തരം മൃഗീയതക്കു വിധേയരാക്കപ്പെട്ടു, കൂട്ടായ കുററത്തിന്റെ തത്വത്തിലധിഷ്ഠിതമായി കൂട്ടത്തോടെയുള്ള സംഹാരങ്ങൾ വളരെ കൂടെക്കൂടെ ഉണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ വയസ്സോ ലിംഗവർഗ്ഗമോ ആരോഗ്യമോ ഗണ്യമാക്കാതെ ഓരോ പോളണ്ടുകാരനും കുററം വിധിക്കപ്പെട്ട ജനതയിലെ ഒരു അംഗമായിരുന്നു—നാസി കക്ഷിയിലും ഭരണത്തിലും നയം രൂപവൽക്കരിക്കുന്നവരാൽ കുററംവിധിക്കപ്പെട്ടവർതന്നെ”യെന്ന് ആഷ്വിററസിലെ മൂല്യങ്ങളും അക്രമവും എന്ന പോളീഷ് പുസ്തകത്തിന്റെ വിവർത്തകയായ കാതറീൻ ലീച്ച് പ്രസ്താവിക്കുന്നു. പോളണ്ടുകാർ അടിമത്വത്തിൽ നിർത്തപ്പെണ്ടേവരായ ഒരു താണവർഗ്ഗമാണെന്ന് ഹിംലർ വീക്ഷിച്ചിരുന്നതായി അവർ പ്രസ്താവിക്കുന്നു.
“പോളണ്ടിന്റെ കീഴടങ്ങലിനുശേഷം പോലും [സെപ്ററംബർ 28, 1939] വേർമാററ് [ജർമ്മൻ സൈന്യം] ‘പോളീഷ് ഉത്ഭവമോ ഭാഷയോ ഉള്ള സകല പുരുഷൻമാരെയും സ്ത്രീകളെയും നിർദ്ദയം അഥവാ നിഷ്കരുണം കൊല്ലാൻ’ അധികാരപ്പെടുത്തിക്കൊണ്ട് 1939 ആഗസ്ററ് 22ന് ഹിററ്ലർ പുറപ്പെടുവിച്ച താക്കീത് ഗൗരവമായിത്തന്നെ എടുക്കുന്നതിൽ തുടർന്നു.” അങ്ങനെയുള്ള നിർദ്ദയമായ കൊല നിർവഹിക്കാൻ ജർമ്മൻ സൈന്യത്തിനും രഹസ്യപ്പോലീസിനും എങ്ങനെ പ്രേരിപ്പിക്കപ്പെടാൻ കഴിഞ്ഞു? ആര്യവംശത്തിന്റെ ശ്രേഷ്ഠതയെയും മറെറല്ലാവരുടെയും അപകൃഷ്ടതയേയും സംബന്ധിച്ച പഠിപ്പിക്കലിനാൽ പൂരിതമായതുകൊണ്ടുതന്നെ. അങ്ങനെ, വിസമൃത കൂട്ടക്കൊലയിൽ ലൂക്കാസ് പ്രസ്താവിക്കുന്നതുപോലെ: “പോളണ്ടിലെ കോളണിസാമ്രാജ്യത്തിന്റെ നാസി സിദ്ധാന്തം യഹൂദൻമാർ കഴിഞ്ഞാൽ പിന്നെ ഹിററ്ലർ ഏററവും വെറുത്തിരുന്ന പോളണ്ടുകാർക്ക് മനുഷ്യത്വം നിഷേധിക്കുന്നതിൽ അധിഷ്ഠിതമായിരുന്നു.”
“നിഷേധാത്മക ജനസംഖ്യാശാസ്ത്രപരമായ നയം”
ആഷ്വിററസിലെ കമാൻഡൻറ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ ലിവർപൂളിലെ ലോർഡ് റസ്സൽ ഇങ്ങനെ പറഞ്ഞു: “യുദ്ധകാലത്ത് ആക്രമിക്കപ്പെട്ടതും കീഴടക്കപ്പെട്ടതുമായ പ്രദേശങ്ങളിലെ ഒരു കോടി ഇരുപതുലക്ഷത്തിൽ കുറയാതെ പുരുഷൻമാരും സ്ത്രീകളും കുട്ടികളും ജർമ്മൻകാരാൽ കഥകഴിക്കപ്പെട്ടു. ഒരു യാഥാസ്ഥിതിക കണക്കനുസരിച്ച് അവരിൽ എൺപതുലക്ഷം പേർ തടങ്കൽപാളയങ്ങളിൽ നശിച്ചു. ഇവരിൽ യഹൂദൻമാർ അമ്പതുലക്ഷത്തിൽ കുറയുകയില്ലായിരുന്നു. . . . എന്നിരുന്നാലും യഥാർത്ഥ എണ്ണം ഒരിക്കലും അറിയപ്പെടുകയില്ല.” ഈ സംഖ്യകളുടെ അടിസ്ഥാനത്തിൽത്തന്നെ കുറഞ്ഞപക്ഷം എഴുപതുലക്ഷം ഇരകൾ യഹൂദൻമാർ അല്ലായിരുന്നു.
മറെറാരു സാക്ഷ്യം കാതറീൻ ലീച്ചിന്റേതായിരുന്നു, അവർ ഇങ്ങനെ എഴുതുന്നു: “ഹിററ്ലറുടെ ‘നിഷേധാത്മക ജനസംഖ്യാശാസ്ത്രപരമായ നയ’ത്തിന് ആദ്യം വിധേയമാക്കപ്പെട്ട രാജ്യം പോളണ്ടായിരുന്നു. അയാളുടെ ഉദ്ദേശ്യം വിസ്തൃതമായ ‘കിഴക്കൻ’പ്രദേശങ്ങളെ ജർമ്മൻ പുനരധിവാസത്തിനുവേണ്ടി ഒരുക്കുകയെന്നതായിരുന്നു, കീഴടക്കപ്പെട്ട രാജ്യങ്ങളിൽ ഏററവുമധികം ജീവനാശം അനുഭവിച്ചത് പോളണ്ടായിരുന്നു—1000 നിവാസികളിൽ 220 പേർവീതം. 60,28,000-ൽ കുറയാത്ത പോളീഷ് പൗരൻമാർക്ക് . . . ജീവൻ നഷ്ടപ്പെട്ടതായി പോളീഷ് കേന്ദ്രങ്ങൾ പ്രസ്താവിക്കുന്നു” ഇവരിൽ 32,00,000 പേർ യഹൂദൻമാരായിരുന്നു. അതിന്റെ അർത്ഥം മരിച്ച പോളണ്ടുകാരിൽ 50%-ത്തോടടുത്ത് യഹൂദേതരരുണ്ടായിരുന്നുവെന്നാണ്.
മുഖ്യമായും സേവ്ളിക് വംശോല്പത്തിയിൽപെട്ട ദശലക്ഷക്കണക്കിന് യഹൂദേതരരായ ഇരകളുടെ ഒരു “വിസ്മൃത കൂട്ടക്കൊല” നടന്നുവെന്നത് അവിതർക്കിതമാണ്. ഇവരിൽ നാസികളാൽ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിനു റഷ്യാക്കാരും ഉൾപ്പെടുന്നു. ആ റഷ്യാക്കാർക്ക് മററു പോംവഴിയില്ലായിരുന്നു. നാസി വർഗ്ഗീയ ഉപദേശം ഹേതുവായി അവർ നിർദ്ദയം മരണത്തിനു വിധിക്കപ്പെട്ടു.
എന്നിരുന്നാലും, ഹിററ്ലറെയും അയാളുടെ വർഗ്ഗീയശ്രേഷ്ഠതാ തത്വശാസ്ത്രത്തെയും എതിർക്കാൻ മുതിർന്നതുകൊണ്ട് കൂട്ടക്കൊലക്കിരയായ ആയിരക്കണക്കിന് യഹൂദേതരരെ കണക്കിലെടുക്കുന്നതിൽ ഈ സ്ഥിതിവിവരക്കണക്കുകൾ പരാജയപ്പെടുന്നു. ഇവരിൽ ഹിററ്ലറുടെ സൈനികനാട്യങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ വിസമ്മതിച്ച ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. ജർമ്മനിയിലും നാസികളാൽ കീഴടക്കപ്പെട്ട രാജ്യങ്ങളിലുമുടനീളം ചിതറിക്കിടന്ന ആയിരക്കണക്കിനാളുകൾ മനഃപൂർവം തെരഞ്ഞെടുത്ത ഗതി തടങ്കൽപാളയങ്ങളിലേക്കും അനേകരെ സംബന്ധിച്ചും രക്തസാക്ഷികളായുള്ള മരണത്തിലേക്കും നയിച്ചു.
അങ്ങനെ, പ്രസക്തമായ ചോദ്യം ഇതാണ്, കൂട്ടക്കൊലക്ക് ഇരയായവരും രക്തസാക്ഷികളായവരും തമ്മിലുള്ള വ്യത്യാസമെന്തായിരുന്നു? (g89 4⁄8)
[10-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യൂറോപ്പിലുടനീളമുണ്ടായിരുന്ന ചില നാസിതടങ്കൽപാളയങ്ങളും നിർമ്മൂലനാശപാളയങ്ങളും. കൂടാതെ, 165 നിർബന്ധിത അടിമപ്പണിപ്പാളയങ്ങളുമുണ്ടായിരുന്നു
ഉത്തര സമുദ്രം
ലാററ്വ്യാ
റിഗാ
ലിത്വാനിയാ
കൗനാസ്
ഈ. പ്രഷ്യ
പോളണ്ട്
സ്ററട്ട്തോഫ്
കെൽമ്നോ
ട്രെംബ്ലിങ്കാ
സോബിബോർ
സ്ക്കാർസിസ്ക്കോ- കാമിയെന്നാ
ലൂബ്ലിൻ
മജ്ഡാനക്
ബൽസെക്
പ്ലാസ്സോ
ഓസെൻവിററ്സ്
ജർമ്മനി
പേപെൻബർഗ്
ന്യൂയെൻഗാമെ
ബൽസെൻ
ഒറാനിയെൻബർഗ്ഗ്
ഡോറാ- നോർധാസൻ
ബുച്ചൻവാൾഡ്
ഓർഡ്രുഫ്
ഫ്ളോസൻബർഗ്ഗ്
ഡാക്കൗ
ലാൻഡ്സ്ബർഗ്ഗ്
റാവെൻസ്ബ്രൂക്ക്
സാക്സെൻഹോസൻ
ലിച്റെറൻബർഗ്ഗ്
റേറാർഗൗ
ഗ്രോസ്-റോസൻ
നെത്
വെസ്ററർബോർക്ക്
വഗ്ട്ട്
ബൽഗ്.
ലക്സ്.
ഫ്രാൻസ്
നാററ്സ്വെലർ- സ്ട്രതോഫ്
സ്വിററ്സ്.
ഇററലി
ആസ്ത്രിയാ
മാത്തോസെൻ
സാക്സെൻബർഗ്ഗ്
ചെക്കോസ്ലൊവാക്യ
തെറസ്യൻസ്ററാററ്
[ചിത്രം]
ഹിററ്ലർ പ്രസ്താവിച്ചു: “യുദ്ധം നിർമ്മൂലനാശത്തിന്റെ ഒരു യുദ്ധമായിരിക്കണം.” “പോളീഷ് ഉത്ഭവമോ ഭാഷയോ ഉള്ള സകല പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും നിർദ്ദയം അഥവാ നിഷ്ക്കരുണം” കൊല്ലുക.
[കടപ്പാട്]
Library of Congress
[ചിത്രം]
ഹിംലർ ഇങ്ങനെ പ്രഖ്യാപിച്ചു: “സകല പോളണ്ടുകാരും ലോകത്തിൽനിന്ന് അപ്രത്യക്ഷപ്പെടും”
[കടപ്പാട്]
UPI/Bettmann Newsphotos