ജോണിക്ക് ഇപ്പോൾ ഒരു കമ്പ്യൂട്ടർ ആവശ്യമുണ്ടോ?
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറുകൾ എന്തു പങ്കാണു വഹിക്കുന്നത്?
അത് എത്ര നല്ല അദ്ധ്യാപകനാണ്?
ജോണിയുടെ അമ്മ അവന്റെ അദ്ധ്യാപകനെ സഗൗരവം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ജോണി സ്കൂളിൽ നന്നായി പഠിക്കുന്നില്ലെന്ന് അദ്ധ്യാപകൻ അവരോടു പറഞ്ഞു.
“ശരി, താങ്കൾ എന്താണ് നിർദ്ദേശിക്കുന്നത്?” അമ്മ ചോദിച്ചു.
“നിങ്ങൾ ഒരു ഗൃഹ കമ്പ്യൂട്ടറിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?” അദ്ധ്യാപകൻ പ്രതിവചിച്ചു.
മുകളിൽ വർണ്ണിച്ചതരം രംഗം ചിത്രീകരിക്കുന്ന പരസ്യങ്ങൾ, തങ്ങളുടെ കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസവും ഭാവി ജോലിസാദ്ധ്യതകളും ഉറപ്പുവരുത്തുന്നതിന് തങ്ങളുടെ കുട്ടികൾ കമ്പ്യൂട്ടറുകളെക്കുറിച്ച് കഴിയുന്നത്ര പഠിക്കുന്നതിൽ തങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് വിശ്വസിപ്പിക്കുന്നതിന് ആകാംക്ഷയുള്ള അനേകം മാതാപിതാക്കളുടെമേൽ വളരെയധികം പ്രേരണ ചെലുത്തിയിട്ടുണ്ട്. കൂടാതെ സത്വരം വളർന്നുവരുന്ന ഒരു നിരക്കിൽ കമ്പ്യൂട്ടറുകൾ ക്ലാസ്സ്മുറികളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
തീർച്ചയായും മുമ്പ് സാദ്ധ്യമാണെന്ന് വിചാരിച്ചിട്ടില്ലാത്ത വിധങ്ങളിൽ സർഗ്ഗാത്മകതയും പ്രശ്നപരിഹാര പ്രാപ്തികളും വികസിപ്പിച്ചെടുക്കുന്നതിനും പഠിപ്പിക്കുന്നതിനും കമ്പ്യൂട്ടറുകൾക്ക് ശക്തിയുണ്ട്.
ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഒരു തവളയെ കീറിമുറിക്കാൻ മാത്രമല്ല, വീണ്ടും തുന്നിക്കൂട്ടാനും ഒരു വിദ്യാർത്ഥിയെ അനുവദിക്കുന്നു. വിദ്യാർത്ഥി “ഓപ്പറേഷൻ” ശരിയായി നിർവഹിക്കുന്നുവെങ്കിൽ തവള ജീവനിലേക്കു വരുന്നതും സ്ക്രീനിനു വെളിയിലേക്കു ചാടിപ്പോകുന്നതും കാണുന്ന പ്രതിഫലം അവനു ലഭിക്കുന്നു. മററു പ്രോഗ്രാമുകൾ ഗ്രഹങ്ങളുടെ ചലനത്തെ അനുകരിക്കുകയും ഭൂമിയുടെ ഭൂമിശാസ്ത്രം വരച്ചുകാണിക്കുകയും ഒരു വിമാനം പറപ്പിക്കാനോ ഒരു കാർ ഓടിക്കാനോ രാസപരീക്ഷണങ്ങൾ നടത്താനോ വിദ്യാർത്ഥിയെ പ്രാപ്തനാക്കുകയും ചെയ്യുന്നു.
കമ്പ്യൂട്ടർ ഉപയോഗിക്കപ്പെടുന്ന മറെറാരു രീതി സാധാരണയായി കമ്പ്യൂട്ടർ സഹായത്തോടെയുള്ള പഠനം എന്നു വിളിക്കപ്പെടുന്നു. കമ്പ്യൂട്ടർ ഒരു ചോദ്യം ചോദിക്കുന്നു. വിദ്യാർത്ഥി ശരിയായ ഉത്തരം പറയുന്നുവെങ്കിൽ അത് അടുത്ത ചോദ്യത്തിലേക്കു കടക്കുന്നു. ഇല്ലെങ്കിൽ അത് സൂചനകൾ നൽകി വിദ്യാർത്ഥിയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് വിദ്യാർത്ഥിക്ക് ഒററക്കുള്ള പഠനാനുഭവം നൽകുകയും സ്വന്തം ഗതിവേഗത്തിൽ മുന്നോട്ടു നീങ്ങാൻ അവനെ അനുവദിക്കുകയും ചെയ്യുന്നു. മാത്രവുമല്ല ഒരു കമ്പ്യൂട്ടറിന് അതിരററ “ക്തമ”യുണ്ട്, തെററായ ഉത്തരങ്ങൾ നൽകുമ്പോൾ ഒരു അദ്ധ്യാപകനെപ്പോലെ അത് വിദ്യാർത്ഥിയോട് “ക്തോഭിക്കുന്നില്ല.” ഇതും പഠനത്തിനു സഹായകമാണ്.
ഇപ്പോൾ മിക്ക സ്കൂളുകൾക്കും കമ്പ്യൂട്ടർ-സാക്ഷരതാ ക്ലാസ്സുകൾ ഉണ്ട്. ഈ ക്ലാസ്സുകളിൽ യന്ത്രം പ്രവർത്തിപ്പിക്കാനും പ്രോഗ്രാം ചെയ്യാനും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. കമ്പ്യൂട്ടർ മണ്ഡലത്തിലെ ഒരു ജീവിതവൃത്തിയിൽ തൽപ്പരരായിരിക്കുന്നവർക്ക് ഇത് വളരെ പ്രധാനമായിരിക്കാൻ കഴിയും. ഇത്തരം പാഠ്യപദ്ധതികളുടെ പ്രചാരകൻമാർ വിദ്യാർത്ഥികൾക്കെല്ലാം കമ്പ്യൂട്ടറുകളെക്കുറിച്ച് കുറെ അറിവുണ്ടായിരിക്കണമെന്ന് ശക്തമായി വിചാരിക്കുന്നു. യഥാർത്ഥമോ സാങ്കൽപ്പികമോ ആയ ജോലിസാദ്ധ്യതകളും അങ്ങനെയുള്ള ക്ലാസ്സുകളെ വളരെ ആകർഷകമാക്കുന്നു.
എഴുത്തും ഗവേഷണവും സ്കൂൾ കമ്പ്യൂട്ടറുകളുടെ പ്രയോജനപ്രദങ്ങളായ മററു പ്രയുക്തതകളാണ്. വേഡ് പ്രോസസറുകൾ എന്ന നിലയിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സ്വന്തം വിവരങ്ങളെ തെററു തിരുത്തി വീണ്ടും എഴുതാൻ കൂടുതൽ സന്നദ്ധരാണ്. എന്തുകൊണ്ടെന്നാൽ അവരുടെ മുമ്പിൽ ഭംഗിയുള്ള, പണിതീർന്ന ഒരു ഉത്പന്നം ലഭിക്കുന്നു.
കമ്പ്യൂട്ടറിന് വിദ്യാർത്ഥിക്കുവേണ്ടി വിവരങ്ങളുടെ ഒരു വിപുലമായ ഉറവു തുറന്നുകൊടുക്കാനും കഴിയും. ഉചിതമായ ഉപകരണം ഉപയോഗിച്ചുകൊണ്ട് ഒരു സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതികൾക്കുവേണ്ടി മററു സ്കൂളുകളിലെ വിദ്യാർത്ഥികളുമായി ആശയവിനിയമം നടത്താൻ കഴിയും. അവർക്ക് സ്വന്തം സ്കൂളിലെ ലൈബ്രറിക്ക് ഒരിക്കലും പ്രദാനം ചെയ്യാൻ കഴിയാത്ത വിപുലങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ആധുനിക വിവരങ്ങൾ ലഭ്യമാക്കിക്കൊണ്ട് വലിയ കേന്ദ്രലൈബ്രറികളെയും ഡേററാബാങ്കുകളെയും ഉപയുക്തമാക്കാൻ കഴിയും.
തീർച്ചയായും ഉചിതമായി ഉപയോഗിക്കുമ്പോൾ കമ്പ്യൂട്ടർ ഒരു പഠിപ്പിക്കൽ സഹായിയാണ്. വേണ്ടത്ര കമ്പ്യൂട്ടറുകൾ ഉള്ളിടത്ത് സ്വന്തമായി പഠിക്കുന്ന അനുഭവവും ഓരോരുത്തരായിട്ടുള്ള സാഹചര്യങ്ങളും പ്രായക്കുറവുള്ള വിദ്യാർത്ഥികൾക്ക് വിലപ്പെട്ടവയാണ്. പ്രായമേറിയവർക്ക് പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിക്കുമതീതമായി പോകാനും കമ്പ്യൂട്ടർ സാദ്ധ്യമാക്കുന്ന പുതിയ പഠനമാർഗ്ഗങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കാനും കഴിയും.
ഇതെല്ലാം തീർച്ചയായും അത്ഭുതകരമായി തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ കാര്യങ്ങൾ എങ്ങനെയാണ് പ്രാവർത്തികമാകുന്നത്? കമ്പ്യൂട്ടറുകൾ പ്രതീക്ഷക്കൊത്ത് സഫലമായിട്ടുണ്ടോ?
പ്രതീക്ഷക്കൊത്ത പ്രയോജനകരമോ?
വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറുകൾ വിജയപ്രദമാക്കുകയെന്നത് ഏതു സ്ക്കൂൾ പാഠ്യപദ്ധതിയെയും വിജയപ്രദമാക്കുന്നതിൽനിന്ന് യഥാർത്ഥത്തിൽ വ്യത്യസ്തമല്ല. ആവശ്യമായിരിക്കുന്നത് യോഗ്യതയുള്ള അദ്ധ്യാപകൻമാർ പഠിപ്പിക്കുന്ന ശരിയായ തരം പ്രോഗ്രാമാണ്. ഈ മാനദണ്ഡം പാലിക്കപ്പെട്ടിട്ടുണ്ടോ?
ചില സ്ക്കൂളുകൾ കമ്പ്യൂട്ടർ സാങ്കേതികത വിലക്കുവാങ്ങാനുള്ള തിടുക്കത്തിൽ അവ എങ്ങനെ ഉപയോഗിക്കപ്പെടുമെന്നോ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എന്താണെന്നോ ശ്രദ്ധാപൂർവം പരിചിന്തിക്കാതെ മുന്നോട്ടുപോയി കമ്പ്യൂട്ടറുകൾ വാങ്ങി. ഫലമോ, തങ്ങളുടെ കമ്പ്യൂട്ടറുകളുടെ പ്രയോജനകരങ്ങളായ ഉപയോഗങ്ങൾ കണ്ടെത്തുന്ന അനിഷ്ടകരമായ ജോലിയിൽ അവർ കുടുങ്ങിപ്പോയിരിക്കുകയാണ്.
ഈ സ്ഥിതി ഇപ്പോൾ കമ്പ്യൂട്ടറുകൾ ഉപയോഗിക്കപ്പെടുന്ന വിധങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. വശ്യമായ പ്രോഗ്രാമുകളും സരളമായ പഠിപ്പിക്കൽ രീതികളുമുണ്ടെന്നിരിക്കെ, അങ്ങനെയുള്ള പ്രോഗ്രാമുകൾ സ്ക്കൂളുകളിൽ ഉപയോഗിക്കപ്പെടുന്ന മൊത്തത്തിന്റെ ഒരു ചെറിയ ഭാഗമേയുള്ളുവെന്ന് സർവേകൾ കണ്ടെത്തിയിരിക്കുന്നു. ക്ലാസ്മുറികളിൽ ഉപയോഗിക്കപ്പെടുന്ന മിക്ക പ്രോഗ്രാമുകളും ഒന്നുകിൽ പരിശീലനത്തിനുവേണ്ടിയോ ആവർത്തിക്കലിനുവേണ്ടിയോ അല്ലെങ്കിൽ കമ്പ്യൂട്ടർ സാക്ഷരത പഠിപ്പിക്കുന്നതിനുവേണ്ടിയോ ആണ്.
തീർച്ചയായും പരിശീലനത്തിനും ആവർത്തനത്തിനും സ്കൂളിൽ അവയുടെ സ്ഥാനമുണ്ട്. എന്നാൽ ഒരു സ്കൂൾഅദ്ധ്യാപകനും കമ്പ്യൂട്ടർസാക്ഷരതാദ്ധ്യാപകനുമായ ഒരാൾ ഉന്നയിച്ച ചോദ്യത്തിന്റെ യുക്തിയെ ഖണ്ഡിക്കുക പ്രയാസമാണ്: “ധാരാളം പരിശീലന, ആവർത്തന ഷീററുകളോടുകൂടിയ 2.95 ഡോളറിന്റെ പഴയ ലളിതമായ വർക്ക്ബുക്ക് തികച്ചും പര്യാപ്തമായിരിക്കുമ്പോൾ ഒരു ഇലക്ട്രോണിക്ക് വർക്ക്ബുക്കിനുവേണ്ടി 2,000ഓ 1,200ഓ ഡോളറോ 600 ഡോളറെങ്കിലുമോ ചെലവിടുന്നതെന്തിന്?” മാത്രവുമല്ല, അങ്ങനെയുള്ള പ്രയുക്തതകൾ ക്ലാസ്സുമുറികളിൽ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതിന്റെ മുഴു ഉദ്ദേശ്യത്തെയും പരാജയപ്പെടുത്തുന്നുവെന്ന് ചില വിദ്യാഭ്യാസപ്രവർത്തകർ വിചാരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവ ചിന്തയെയും സർഗ്ഗാത്മകതയെയും ഉത്തേജിപ്പിക്കുന്നതിനുപകരം ശരിയും തെററുമായ ഉത്തരങ്ങൾ തേടുന്ന പ്രക്രിയയായി പഠനത്തെ തരംതാഴ്ത്തുന്നു.
കമ്പ്യൂട്ടർ സാക്ഷരതയുടെ ആ വശം സംബന്ധിച്ചാണെങ്കിൽ അത് കമ്പ്യൂട്ടർ നിർമ്മാതാക്കളുടെയും ബന്ധപ്പെട്ട വ്യവസായങ്ങളുടെയും ഒരു വിദഗ്ദ്ധ അഭ്യാസമാണെന്ന് അനേകർ വിചാരിക്കുന്നു. നേരത്തെ ഉദ്ധരിച്ചതുപോലുള്ള പരസ്യങ്ങൾനിമിത്തവും ഈ പുതിയ യന്ത്രത്തോടുള്ള തങ്ങളുടെ ഭയംനിമിത്തവും തങ്ങളുടെ മക്കൾക്ക് കമ്പ്യൂട്ടറുകൾ സംബന്ധിച്ച സാമാന്യമായ അറിവ് ഇല്ലെങ്കിൽ അവർ പരാജയപ്പെടുമെന്ന് അനേകം മാതാപിതാക്കൻമാർ വിചാരിക്കുന്നു. യഥാർത്ഥത്തിൽ, വളരെ കുറച്ച് ഭാവിജോലികൾക്കുമാത്രമേ കമ്പ്യൂട്ടർസാക്ഷരത ആവശ്യമായിരിക്കുന്നുള്ളു. അതായത് പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ലാംഗ്വേജുകൾ, മുതലായവ സംബന്ധിച്ച അറിവ് ആവശ്യമായിരിക്കുന്നുള്ളു. എന്നാൽ ഇന്ന് സാധാരണയായി കാൽക്കുലേറററുകളോ ഇലക്ട്രിക് റൈറപ്പ്റൈറററുകളോ ഉപയോഗിക്കപ്പെടുന്നതുപോലെ ഏറെയും പണിയായുധങ്ങളെന്ന നിലയിൽ കമ്പ്യൂട്ടർ ഉപയോഗിക്കപ്പെടും. തീർച്ചയായും ഈ യന്ത്രങ്ങളുപയോഗിക്കാനുള്ള അറിവ് ഒരു ആസ്തിയാണ്. എന്നാൽ ഈ മണ്ഡലത്തിലെ ഒരു ജോലിയിൽ ഒരുവൻ തൽപ്പരനല്ലെങ്കിൽ അവയുടെ പ്രവർത്തനവിധം അറിയാത്തതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല. ഒരു ഐച്ഛികവിഷയമായി മാത്രം കമ്പ്യൂട്ടർസാക്ഷരത പഠിപ്പിച്ചാൽ മതിയെന്നാണ് ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന വീക്ഷണം.
കമ്പ്യൂട്ടറുകൾ ക്ലാസ്സ്മുറിയിലെ ആപേക്ഷിക നവാഗതരായിരിക്കുന്നതുകൊണ്ട് വിദ്യാർത്ഥികൾക്കെന്നപോലെ അദ്ധ്യാപകർക്കും ഈ സാങ്കേതിക വിദ്യയുടെ പശ്ചാത്തലമില്ലാത്തതുകൊണ്ട് അതു മിക്കപ്പോഴും അദ്ധ്യാപകർക്ക് അത്യഗാധമായി കാണപ്പെടുന്നു. അതുകൊണ്ട് കമ്പ്യൂട്ടർ അദ്ധ്യാപനത്തിന്റെ തലം ഉയർത്തുന്നതിലെ ഒരു മുഖ്യ തടസ്സമാണ് മാററത്തോടുള്ള ചെറുത്തുനിൽപ്പ് എന്ന് സ്കൂൾ ഉദ്യോഗസ്ഥൻമാർ കണ്ടെത്തുന്നു.
“കമ്പ്യൂട്ടറുകൾ അനേകം അദ്ധ്യാപകർക്കും സുഖപ്രദമല്ലെ”ന്ന് ഒരു സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. “കമ്പ്യൂട്ടറുകൾ സ്ഥലത്തുണ്ടെന്നും തങ്ങൾ തൽപ്പരരായിരിക്കേണ്ടതാണെന്നും അവർക്കറിയാം. എന്നാൽ സ്ററാഫ് പരിശീലനം ആണ് ഇപ്പോഴും ഏററവും വലിയ പ്രശ്നം. അദ്ധ്യാപകരെ വീണ്ടും പഠിപ്പിക്കുന്നതിന് സമയവും പണവും ആവശ്യമാണ്. എന്നിരുന്നാലും, അദ്ധ്യാപകർ കൂടുതൽ പരിചയം സമ്പാദിക്കുമ്പോഴും കമ്പ്യൂട്ടർസാക്ഷരരായ കൂടുതൽ അദ്ധ്യാപകർ അവരോടു ചേരുമ്പോഴും ഈ പണിയായുധത്തിന് കൂടുതൽ ഫലപ്രദമായ ഉപയോഗം കണ്ടെത്താൻകഴിയുമെന്ന് സ്ക്കൂൾഅധികൃതർക്കു പ്രത്യാശയുണ്ട്.
മാതാപിതാക്കൻമാർ ചെയ്യേണ്ടത
അതുകൊണ്ട് ജോണിക്ക് ഇപ്പോൾ യഥാർത്ഥത്തിൽ ഒരു കമ്പ്യൂട്ടർ ആവശ്യമുണ്ടോ? ഉത്തരം തികച്ചും നിങ്ങളെ, മാതാപിതാക്കളെ, ആശ്രയിച്ചിരിക്കാം. നിങ്ങളുടെ കുട്ടിക്ക് ഒരു കമ്പ്യൂട്ടർ ഇല്ലെങ്കിൽ അവൻ പരാജയപ്പെടുമെന്നുള്ളതാണ് നിങ്ങളുടെ ഉൽക്കണ്ഠയെങ്കിൽ, ഒരുപക്ഷേ കൂടുതൽ സമനിലയോടുകൂടിയ ഒരു വിധത്തിൽ ചിത്രം കാണുന്നതിന് മേൽപ്രസ്താവിച്ചത് നിങ്ങളെ സഹായിക്കും.
സ്ക്കൂൾകുട്ടികൾക്ക് കമ്പ്യൂട്ടറുകളുമായി കുറെ പരിചയം വേണമെന്നുള്ളതിനോട് വിദ്യാഭ്യാസപ്രവർത്തകർ പൊതുവേ യോജിക്കുന്നുണ്ട്. ഈ ലക്ഷ്യത്തിൽ ഇന്ന് ഹാർഡ്വെയറിന്റെയും—കമ്പ്യൂട്ടർ, കീബോർഡ്, ഡിസ്ക്ക്ഡ്രൈവ്, പ്രിൻറർ, മുതലായവ—പ്രാഥമിക പ്രോഗ്രാമിംഗിന്റെയും അടിസ്ഥാനവസ്തുതകൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളെ കമ്പ്യൂട്ടറുകളെക്കുറിച്ചു പഠിപ്പിക്കാൻ മിക്ക പബ്ലിക്ക് സ്ക്കൂളുകൾക്കും ഏതെങ്കിലും തരം പരിപാടിയുണ്ട്. സാധാരണയായി സ്ക്കൂളുകൾ കമ്പ്യൂട്ടർക്ലാസ്സുകൾക്കാവശ്യമായ ഉപകരണങ്ങൾ പ്രദാനംചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഉപകരണം ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം കൊടുക്കപ്പെടുന്നു. കമ്പ്യൂട്ടർമണ്ഡലത്തിൽ തല്പരരായിരിക്കുന്നവർക്ക് മററു വിദ്യാർത്ഥികൾ കല, കണക്ക്, സെക്രട്ടേറിയൽ കോഴ്സ്, മററു കോഴ്സുകൾ എന്നിവ തെരഞ്ഞെടുക്കുന്നതുപോലെതന്നെ പിൽക്കാലവർഷങ്ങളിൽ സ്പെഷ്യൽ ക്ലാസ്സുകൾ തെരഞ്ഞെടുക്കാൻകഴിയും.
തീർച്ചയായും, വിപുലമായി കമ്പ്യൂട്ടർഉപയോഗിക്കപ്പെടുന്ന ചില സ്ക്കൂളുകളുണ്ട്, വിവിധവിഷയങ്ങൾ പഠിപ്പിക്കുന്നതിന് പുത്തൻ പ്രോഗ്രാമുകൾ വിനിയോഗിക്കപ്പെടുന്നു. എന്നാൽ അങ്ങനെയുള്ള പാഠ്യപദ്ധതികൾ ഇപ്പോഴും താരതമ്യേന പുതുതാകയാൽ അത് പതിവുവിദ്യാഭ്യാസ രീതികളെക്കാൾ മെച്ചമാണോയെന്ന് ആർക്കും നല്ല നിശ്ചയമില്ല.
ഒരുപക്ഷേ ന്യൂയോർക്ക റൈറംസ ലേഖനത്തിലെ ഒരു ഹൈസ്ക്കൂൾ ജൂണിയറിന്റെ വാക്കുകൾ സാഹചര്യത്തെ സംഗ്രഹിക്കുന്നതിന് ഉപകരിക്കുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “വിദ്യാഭ്യാസത്തിൽ പണിയായുധങ്ങളെന്ന നിലയിൽ കമ്പ്യൂട്ടറുകൾക്ക് ഒരു സ്ഥാനമുണ്ട്. എന്നാൽ അവ അയോഗ്യതക്കും അവ്യക്തമായ ചിന്തക്കുമെതിരായ ഒരു സാമൂഹ്യ ഇൻഷുറൻസിന്റെ രൂപമല്ല.” ചിന്തിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ ദൃഢീകരിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നതിങ്ങനെയാണ്: “ആ ലക്ഷ്യത്തിലേക്കുള്ള സാങ്കേതികശാസ്ത്ര കുറുക്കുവഴിയില്ല.” (g89 7/22)
[27-ാം പേജിലെ ചതുരം]
“ബീപ്ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പെട്ടിക്കുമുമ്പിൽ ഒരു മണിക്കൂർ ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ പ്രയോജനം താല്പര്യമുള്ള ഒരു പിതാവിനോടോ മാതാവിനോടോകൂടെ ചെലവഴിക്കുന്ന ഒരു മണിക്കൂറിൽനിന്നു ലഭിക്കുന്നു.”—പേഴ്സണൽ കമ്പ്യൂട്ടേഴ്സ് കോളം, ദി ന്യൂയോർക്ക് റൈറംസ്