ഒരു കുട്ടിയുടെ കാഴചപ്പാടിൽ
മിക്ക മാതാപിതാക്കളും കുറഞ്ഞപക്ഷം ഒരു പോയിൻറിൽ യോജിക്കും: തങ്ങൾ അഭിമുഖീകരിച്ചിട്ടുള്ള ഏററം വലിയ വെല്ലുവിളികളിലൊന്ന് ഒരു കുട്ടിയെ വിജയകരമായി വളർത്തിക്കൊണ്ടുവരികയെന്നതാണ് എന്നതിൽ. ഇതു ചെയ്യുന്നവിധം സംബന്ധിച്ചും ഇത് ഒരു വിജയമാക്കിത്തീർക്കുന്നതെങ്ങനെയെന്നതുസംബന്ധിച്ചും ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മാതാപിതാക്കളോ വല്യപ്പൻമാരോ അമ്മാവിമാരോ അമ്മാവൻമാരോ കേവലം കൂട്ടുകാരോ ആയിരുന്നാലും പ്രായപൂർത്തിയായ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു വിധമുണ്ട്. കുട്ടികളെ മനസ്സിലാക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്ന കാര്യം വരുമ്പോൾ നിങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ നോക്കാൻ പരിശ്രമിച്ചിട്ടുണ്ടോ? കേവലം ആ കുരുന്നുമനസ്സുകളിലൂടെ എന്താണ് കടന്നുപോകുന്നത്?
കുട്ടികൾ ചെറിയ ആളുകളാണ് എന്ന് ഓർക്കുക. അവരെ സംബന്ധിച്ച ഈ വീക്ഷണം ഉണ്ടായിരിക്കുന്നത് നാം അവരാൽ എങ്ങനെ വീക്ഷിക്കപ്പെടുന്നു എന്നു ഗ്രഹിക്കാൻ നമ്മെ സഹായിക്കും. അവർ വലിപ്പത്തിലും അധികാരത്തിലും ശക്തിയിലും വലുതായി കാണുന്ന ആളുകളുടെ ഒരു ലോകത്തിലേക്ക് തീരെ ചെറിയവരായി ജനിക്കുന്നു. പിച്ചവച്ചുനടക്കുന്ന ഒരു ശിശുവിന് പ്രായപൂർത്തിയായവർ സംരക്ഷണത്തെയും ആശ്വാസത്തെയും സഹായത്തെയും പ്രതിനിധാനംചെയ്യുന്നവരായിരിക്കാൻ കഴിയും അല്ലെങ്കിൽ പേടിപ്പിക്കുന്ന ഒരു ഭീഷണിയായിരിക്കാൻകഴിയും.
അവർ പ്രായപൂർത്തിയായ ചെറിയവരല്ല
മറെറാരു പ്രധാനപ്പെട്ട ഉൾക്കാഴ്ചയുണ്ടാകേണ്ട പോയിൻറ് അവരെ പ്രായപൂർത്തിയായ ചെറിയവർ എന്ന നിലയിൽ കൈകാര്യം ചെയ്യുന്ന തെററ് ചെയ്യരുത് എന്നതാണ്. ബാല്യകാലം ജീവിതത്തിലെ ഏററവും സന്തോഷകരമായ സമയങ്ങളിൽ ഒന്നായിരിക്കണം. അവരെ അതിലൂടെ പായിക്കുകയോ അവർക്ക് അത് മുഴുവനായി നഷ്ടപ്പെടാൻ ഇടയാക്കുകയൊ ചെയ്യേണ്ടയാവശ്യമില്ല. അവർ അത് ആസ്വദിക്കട്ടെ. മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്ക് അവർ കാലക്രമത്തിൽ നല്ല ക്രമീകൃതരായ മുതിർന്നവരായിത്തീരുന്നതിനാവശ്യമായ ധാർമ്മികതത്വങ്ങൾ കെട്ടുപണിചെയ്യുന്നതിന് ഈ അവസരത്തെ ഉപയോഗപ്പെടുത്താൻ കഴിയും.
ശിശുക്കളുമായി ഇടപെടുമ്പോൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലുള്ള കാര്യങ്ങളുടെ വീക്ഷണത്തിന് അതിന്റെ മൂല്യം നഷ്ടപ്പെടുന്നില്ല. ദൃഷ്ടാന്തത്തിന്, കരച്ചിൽ ഒരിക്കലും മടുപ്പുതോന്നുന്ന മാതാപിതാക്കളാലുള്ള പ്രഹരങ്ങൾക്കുള്ള ക്ഷണമായിരിക്കരുത്. കരച്ചിൽ അല്ലെങ്കിൽ വിതുമ്പൽ നവജാത ശിശു അതിന്റെ ആവശ്യങ്ങൾ പ്രകടമാക്കുന്ന സ്വാഭാവിക വിധമാണ്. കുട്ടി സുരക്ഷിതത്വമനുഭവിച്ചിരുന്ന അതിന്റെ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തുവന്നശേഷം ഒരു ഹൃദയാവർജ്ജകമായ കരച്ചിലിലൂടെ അതിന്റെ വീക്ഷണത്തെ തികച്ചും വാച്യമാക്കാൻ പ്രാപ്തമാണ്!
ആവശ്യപ്പെടുന്നതിനുപകരം പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുക
ആശയപ്രകടനം നടത്താനുള്ള കുട്ടികളുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. അവരുടെ വീക്ഷണം പ്രശ്നങ്ങളെ വെളിപ്പെടുത്തിയേക്കാം, വ്യക്തമായി ഗ്രഹിക്കുന്ന ഒരു പ്രശ്നം പരിഹരിക്കുന്നത് വളരെയധികം എളുപ്പവുമാണ്. എന്നാൽ നാം അവരുടെ സംസാരങ്ങളോട് പ്രതികരിക്കുന്ന വിധം അവരേക്കൊണ്ട് ആശയപ്രകടനം നടത്തിക്കുന്നതുപേലെതന്നെ പ്രധാനമാണ്. പേരൻറസ മാസികയുടെ സഹപത്രാധിപരായ വെൻഡി ഷുമാൻ നാം കുട്ടികളോട് എങ്ങനെ സംസാരിക്കാൻ ശ്രമിക്കണമെന്നതുസംബന്ധിച്ച് ഇപ്രകാരം ഉപദേശിക്കുന്നു: “സഹാനുബോധത്തെ വാക്കുകളാൽ പ്രകടമാക്കുക എന്നതാണ് . . . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിയമം സംബന്ധിച്ച അടുത്തകാലത്തെ കൃതികളിൽ മിക്കവയിലും അന്തർല്ലീനമായിരിക്കുന്ന കേന്ദ്ര ആശയം. എന്നാൽ അത് സഹാനുബോധം സഹാനുബോധത്തോടുകൂടിയ ഭാഷയിലേക്ക് മാററപ്പെടുന്നില്ലെങ്കിൽ അതു മാത്രം മതിയാവുകയില്ല. ഇത് മിക്ക മാതാപിതാക്കളുടെയും ചുണ്ടുകളിൽ സ്വാഭാവികമായി വരുന്നുമില്ല.”
മററു വാക്കുകളിൽ പറഞ്ഞാൽ, ഒരു കുട്ടി തിരുത്തൽ ആവശ്യമായിരിക്കത്തക്കവണ്ണം അനാദരവുകാണിക്കയൊ ഞെട്ടലുളവാക്കുന്ന എന്തെങ്കിലും ചെയ്യുകയൊ ചെയ്യുന്നുവെങ്കിൽ നമ്മുടെ മനോഭാവവും സ്വരവും നമ്മുടെ അസഹ്യതക്കോ മുഷിവിനോ ഒപ്പമാകാൻ അനുവദിക്കാതിരിക്കുന്നതിന് നാം കഠിനശ്രമംചെയ്യണം. തീർച്ചയായും ഇത് പറയുന്നത് ചെയ്യുന്നതിനെക്കാൾ എളുപ്പമാണ്. എന്നാൽ “മണ്ടൻ” അല്ലെങ്കിൽ “നിനക്കൊന്നു ശരിയായി ചെയ്താലെന്താ?” എന്നിങ്ങനെ പരുഷമായോ കൊച്ചാക്കുന്ന വിധത്തിലോ ഉള്ള മറുപടികൾ പ്രയാസമേറിയ ഒരു സാഹചര്യത്തെ ഒരിക്കലും മെച്ചപ്പെടുത്തുകയില്ല.
വിശേഷിച്ച് ബുദ്ധിയുപദേശം കൊടുക്കുന്നതിനു മുമ്പ് അഭിനന്ദിച്ചുകൊണ്ട് സഹാനുബോധം പ്രകടമാക്കുന്നത് ക്രിയാത്കമായ ഫലങ്ങളുളവാക്കിയേക്കാം. ഇവിടെ വീണ്ടും കുട്ടിയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കുന്നതിനുള്ള അവസരമുണ്ട്. ഒരു ദുരുദ്ദേശ്യത്തോടെയോ ഹൃദയപൂർവമല്ലാതെയോ അങ്ങനെയുള്ള അഭിനന്ദനംകൊടുക്കുമ്പോൾ മിക്ക കുട്ടികളും അതുസംബന്ധിച്ചു വളരെയധികം ബോധമുള്ളവരാണ്. അതുകൊണ്ട്, നാം നമ്മുടെ കുട്ടികളെ അഭിനന്ദിക്കുമ്പോൾ പ്രശംസ യഥാർത്ഥവും അർഹിക്കുന്നതുമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സുപ്രസിദ്ധ ശിശുമനഃശാസ്ത്രജ്ഞനായ ഡോ. ഹെയിം ജി. ജിനോട്ട് മാതാപിതാക്കളും കുട്ടികളും തമ്മിൽ എന്ന തന്റെ പുസ്തകത്തിൽ മാതാപിതാക്കൾ വ്യക്തിത്വത്തെയല്ല, നേട്ടങ്ങളെ പ്രശംസിക്കണമെന്ന് ഊന്നിപ്പറയുന്നു. ദൃഷ്ടാന്തമായി, നിങ്ങളുടെ പുത്രൻ ഒരു പുസ്തകപ്പെട്ടി ഉണ്ടാക്കിയശേഷം അഭിമാനപൂർവം നിങ്ങളെ അതു കാണിക്കുമ്പോൾ ‘ആ പുസ്തകപ്പെട്ടി ആകർഷകംമാത്രമല്ല, പ്രായോഗികവുമാണ്’ എന്ന നിങ്ങളുടെ അഭിപ്രായം അവന്റെ ആത്മധൈര്യം കെട്ടുപണിചെയ്യും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നിങ്ങൾ അവന്റെ നേട്ടത്തെ പ്രശംസിക്കുകയാണ്. അതുകൊണ്ട് നിങ്ങളുടെ അഭിനന്ദനം നിങ്ങളുടെ കുട്ടിക്ക് വാസ്തവികമാണ്. എന്നിരുന്നാലും ‘നീ ഒരു നല്ല മരപ്പണിക്കാരനാണ്’ എന്ന പ്രസ്താവന അങ്ങനെയല്ലായിരിക്കാം, കാരണം നിങ്ങൾ ഒരു വ്യക്തിയെന്ന നിലയിലാണ് അവനിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഡോ. ജിനോട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “പ്രശംസ ഒരു കുട്ടിയുടെ ആത്മധൈര്യത്തെ പരിപുഷ്ടിപ്പെടുത്തുന്നുവെന്നും അവനു സുരക്ഷിതത്വബോധം തോന്നിപ്പിക്കുന്നുവെന്നും മിക്കവരും വിശ്വസിക്കുന്നു. യഥാർത്ഥത്തിൽ, പ്രശംസ പിരിമുറുക്കത്തിലും തെററായ പെരുമാററത്തിലും കലാശിച്ചേക്കാം. . . മാതാപിതാക്കളിലൊരാൾ ‘നീ വളരെ നല്ല ഒരു കുട്ടിയാണ്’ എന്ന് ഒരു ബാലനോടു പറയുമ്പോൾ തന്നേക്കുറിച്ചുതന്നെയുള്ള അവന്റെ ധാരണ തികച്ചും വ്യത്യസ്തമായതുകൊണ്ട് അവന് അതു അംഗീകരിക്കാൻകഴിഞ്ഞെന്നുവരികയില്ല . . . പ്രശംസ കുട്ടിയുടെ വ്യക്തിത്വവശത്തെയല്ല, പിന്നെയോ അവന്റെ ശ്രമങ്ങളെയും നേട്ടങ്ങളെയുമാണ് കൈകാര്യംചെയ്യേണ്ടത് . . . പ്രശംസക്ക് രണ്ടു ഭാഗങ്ങളുണ്ട്: നമ്മുടെ വാക്കുകളും കുട്ടിയുടെ അനുമാനങ്ങളും. കുട്ടിയുടെ ശ്രമത്തെയും വേലയേയും നേട്ടത്തെയും സഹായത്തെയും പരിഗണനയെയും വിലമതിക്കുന്നുവെന്ന് നമ്മുടെ വാക്കുകൾ വ്യക്തമായി പ്രസ്താവിക്കണം.”
അഭിനന്ദനം സംബന്ധിച്ച ഈ ഈടുററ നിർദ്ദേശം സദൃശവാക്യങ്ങൾ 3:27-ൽ കാണുന്നപ്രകാരം ഔദാര്യം കാട്ടാനുള്ള നിശ്വസ്തബുദ്ധിയുപദേശത്തോടു യോജിപ്പിലാണ്: “പ്രവർത്തിക്കാൻ നിങ്ങൾക്കു ശേഷിയുള്ളപ്പോൾ അർഹിക്കുന്നവരിൽനിന്ന് നൻമ പിൻവലിക്കരുത്.”—ന്യൂ ഇൻറർനാഷനൽ വേർഷൻ.
നാം എത്ര നല്ല ബുദ്ധിയുപദേശമോ ജ്ഞാനപൂർവകമായ ആലോചനയോ വായിച്ചാലും ഒരു മകനെയോ മകളെയോ വളർത്തുന്ന 20വർഷ പരിപാടി എന്നു ചിലർ വിളിക്കുന്നതിന് കുറുക്കുവഴിയില്ലെന്ന് സത്യമായി പറയാവുന്നതാണ്. അതിന് ക്ഷമയും സ്നേഹവും ഗ്രാഹ്യവും പരിഗണനയും ആവശ്യമാണ്. എന്നാൽ വിജയിക്കുന്നതിനുള്ള ഒരു വലിയ സഹായം നിങ്ങളുടെ കുഞ്ഞിന്റെ പെരുമാററത്തെ “ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ” കാണുകയും മനസ്സിലാക്കുകയും ചെയ്യാൻ പഠിക്കുകയാണ്.
“ഒരു ജ്ഞാനിയായ പുത്രൻ ഒരു പിതാവിനെ സന്തോഷിപ്പിക്കുന്നവൻ ആണ്” എന്ന് ജ്ഞാനിയായ ശലോമോൻരാജാവ് എഴുതി. (സദൃശവാക്യങ്ങൾ 10:1) നിങ്ങളുടെ കുട്ടിയുടെ ചിന്താരീതിയെയും വീക്ഷണഗതിയെയും കുറിച്ചുള്ള മെച്ചമായ ഗ്രാഹ്യം ഇതേ സന്തോഷകരമായ അനുഭവം നേടുന്നതിൽ നിങ്ങളെ സഹായിക്കട്ടെ. (g90 1⁄22)