വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g92 3/8 പേ. 25-27
  • ഫിലിപ്പി—നീരുറവുകളുടെ നാട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫിലിപ്പി—നീരുറവുകളുടെ നാട്‌
  • ഉണരുക!—1992
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നീരു​റ​വു​കൾ
  • വില​യേ​റിയ ലോഹ​ങ്ങ​ളു​ടെ ഉറവ്‌
  • രക്തത്തിന്റെ ഉറവുകൾ
  • ജീവന്റെ ഉറവുകൾ
  • ഔദാ​ര്യ​ത്തി​ന്റെ ഉറവുകൾ
  • ഞങ്ങൾ യാത്ര പറയുന്നു
  • ‘മാസി​ഡോ​ണി​യ​യി​ലേക്കു വരുക’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ബൈബിൾ പുസ്‌തക നമ്പർ 50—ഫിലിപ്പിയർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
ഉണരുക!—1992
g92 3/8 പേ. 25-27

ഫിലിപ്പി—നീരു​റ​വു​ക​ളു​ടെ നാട്‌

തെസ്സ​ലോ​നി​ക്യ​യെ സമീപി​ക്കു​ക​യിൽ ഞങ്ങൾ ഏജിയൻ കടലിലെ തിരമാ​ല​കൾക്ക്‌ തൊട്ടു മുകളി​ലൂ​ടെ​യാണ്‌ പറന്നത്‌. പെട്ടെന്ന്‌ കടൽത്തീ​രത്ത്‌ വിമാ​നത്തെ തൊട്ടു​രു​മ്മി റൺവേ പ്രത്യ​ക്ഷ​മാ​യ​തി​നാൽ വിമാനം നിലത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു എന്ന്‌ എന്റെ ഭാര്യ കരുതി. “ഇത്രയും സുന്ദര​മാ​യി നാം ഇതിനു മുമ്പൊ​രി​ക്ക​ലും പറന്നി​റ​ങ്ങി​യി​ട്ടില്ല” അവൾ പറഞ്ഞു. എന്നാൽ അപ്പോൾ ഒരു കുലു​ക്ക​ത്തോ​ടെ വിമാനം തറയിൽ തൊട്ടു.

മാസി​ഡോ​ണിയ, ഗ്രീസ്‌! മഹാനായ അലക്‌സാ​ണ്ട​റി​ന്റെ ലോകത്തെ സംബന്ധി​ച്ചും റോമി​ന്റെ ഭാവി നിർണ്ണ​യിച്ച ഫിലിപ്പി സമതല​ത്തി​ലെ യുദ്ധ​ത്തെ​ക്കു​റി​ച്ചും ഞാൻ ചിന്തിച്ചു. അവ ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും എത്ര​ത്തേളം സ്വാധീ​നി​ച്ചി​രി​ക്കണം എന്നു ഞാൻ ആലോ​ചി​ച്ചു. “ജനതക​ളു​ടെ അപ്പോ​സ്‌തലൻ” എന്ന നിലയിൽ പൗലോസ്‌ യൂറോ​പ്പിൽ ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ തുടക്കം കുറി​ച്ചത്‌ ഫിലി​പ്പി​യി​ലാ​യി​രു​ന്നു. (റോമർ 11:13) ഞങ്ങൾക്ക്‌ കൂടുതൽ വെളിച്ചം പകരുന്ന എന്തെങ്കി​ലും ഞങ്ങൾക്ക്‌ അവിടെ കാണാൻ കഴിയു​മോ? അതോ ചരിത്രം സകല അടയാ​ള​ങ്ങ​ളും അവിടെ നിന്ന്‌ തുടച്ചു നീക്കി​യി​ട്ടു​ണ്ടാ​യി​രി​ക്കു​മോ?

തെസ്സ​ലോ​നി​ക്യ​യിൽ നിന്ന്‌ വടക്ക്‌ ബസ്സ്‌ മാർഗ്ഗം ഏതാണ്ട്‌ രണ്ടു മണിക്കൂർ അകലെ കവാല്ല തുറമു​ഖ​ത്തി​ന്റെ മുകളി​ലാ​യി വളഞ്ഞു​പു​ളഞ്ഞ മലമ്പാ​ത​യി​ലൂ​ടെ ഞങ്ങളുടെ ബസ്സ്‌ നീങ്ങി. കവാല്ല മുഖ്യ​മാ​യും പുകയില കയററു​മതി ചെയ്യുന്ന ഒരു തുറമു​ഖ​മാ​ണെ​ങ്കി​ലും കടൽത്തീ​രത്ത്‌ മത്സ്യബ​ന്ധ​ന​ക്കാർ വലകൾ കേടു​പോ​ക്കി​ക്കൊ​ണ്ടി​രു​ന്ന​തി​നാൽ കവാല്ല നിയാ​പ്പൊ​ലീസ്‌ എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്ന​പ്പോൾ പൗലോസ്‌ കണ്ടതു​പോ​ലുള്ള ഒരു രംഗമാണ്‌ അതെന്ന്‌ ഞങ്ങൾ ഊഹിച്ചു—പ്രവൃ​ത്തി​കൾ 16:11.

പൗലോസ്‌ നിയാ​പ്പൊ​ലീ​സിൽ താമസി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഏതാനും വാര തഴെയാ​യി പൗലോസ്‌ സഞ്ചരിച്ച കുത്ത​നെ​യു​ള്ള​തും കല്ലുകൾ പതിച്ച​തു​മായ പാത ഞങ്ങൾക്കു കാണാ​മാ​യി​രു​ന്നു. അവിടെ നിന്നും ഇടുങ്ങി​യ​തും വനനി​ബി​ഢ​വു​മായ ഒരു മലയി​ടുക്ക്‌ പിന്നി​ട്ട​പ്പോൾ ഫിലിപ്പി പട്ടണമാ​യി​രുന്ന സ്ഥലത്തിന്റെ ആദ്യ വീക്ഷണം ഞങ്ങൾക്ക്‌ ലഭിച്ചു. താഴ്‌വ​ര​യിൽ നിന്ന്‌ ഏതാണ്ട്‌ പകുതി ദൂരം ഉയരത്തി​ലാ​യി ആ സ്ഥലം തിരി​ച്ച​റി​യി​ക്കുന്ന വലിയ പാറ ഞങ്ങൾ കണ്ടു.

താഴോട്ട്‌ നോക്കി​യാൽ പാകമാ​യി​ക്കൊ​ണ്ടി​രുന്ന പുകയില തോട്ടങ്ങൾ ഞങ്ങൾക്കു കാണാ​മാ​യി​രു​ന്നു. പൗലോസ്‌ അവിടെ ചതുപ്പു നിലങ്ങ​ളും അവിടത്തെ ഇടതൂർന്ന കാടു​ക​ളി​ലെ ആദ്യ കുടി​യേ​റ​റ​ക്കാ​രെ​യു​മാണ്‌ കണ്ടത്‌. കുത്ത​നെ​യുള്ള ഇറക്കത്തിൽ പ്രകൃ​തി​ദൃ​ശ്യ​ങ്ങൾ നിരീ​ക്ഷി​ക്കാൻ പൗലോസ്‌ ഇടക്കിടെ നിന്നി​ട്ടു​ണ്ടാ​കണം. എന്നിരു​ന്നാ​ലും ഞങ്ങളെ​പ്പോ​ലെ ഉത്സാഹ​ഭ​രി​ത​നാ​യി അദ്ദേഹം ധൃതി​യിൽ നടന്നു നീങ്ങി​യി​രി​ക്കണം.

നീരു​റ​വു​കൾ

ക്രിസ്‌തു​വി​നു മുമ്പ്‌ 356-ൽ ഫിലിപ്പ്‌ രണ്ടാമൻ വന്ന്‌ വനം വെട്ടി​ത്തെ​ളി​ക്കു​ക​യും പട്ടണം കൂടുതൽ വിശാ​ല​മാ​ക്കു​ക​യും അതിന്‌ തന്റെ പേരു നൽകു​ക​യും ചെയ്‌ത​തിന്‌ മുമ്പും ഫിലിപ്പി സ്ഥിതി ചെയ്‌തി​രു​ന്നു. അതിനു അഞ്ചുവർഷ​ങ്ങൾക്ക്‌ മുമ്പ്‌ താസോ​സിൽ നിന്നുള്ള കുടി​യേ​റ​റ​ക്കാർ അസൈ​ല​യി​ലെ​യും പൻഗേ​യൂസ്‌ കുന്നി​ലെ​യും സമ്പന്നമായ ഖനിക​ളിൽ പണി​യെ​ടു​ക്കാൻ അവി​ടേക്ക്‌ വന്നിരു​ന്നു. അവർ തങ്ങളുടെ ഗ്രാമ​ത്തിന്‌ ക്രെനി​ഡെസ്‌, ‘ചെറിയ ഉറവു​ക​ളു​ടെ സ്ഥലം’ എന്നു പേരി​ട്ടി​രു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ആ താഴ്‌വ​രയെ ഒരു ചതുപ്പു നിലമാ​ക്കി​ക്കൊണ്ട്‌ എല്ലായി​ട​ത്തും തന്നെ നീരു​റ​വു​കൾ പൊന്തി​വ​രു​ന്നു.

ഈ അടുത്ത​കാ​ലത്തു മാത്ര​മാണ്‌ ഈ പ്രദേ​ശ​ത്തു​നിന്ന്‌ വെള്ളം വാർത്തി​ക്ക​ള​യു​ന്ന​തിൽ വിജയി​ക്കാൻ കഴിഞ്ഞത്‌. എന്നാൽ ഉറവുകൾ ഇപ്പോ​ഴും അവി​ടെ​യുണ്ട്‌, അരുവി​കൾ ഇപ്പോ​ഴും ഒഴുകു​ന്നു. ഒരു സ്ഥലത്ത്‌ പഴയ റോമൻ റോഡ്‌ ഗാഞ്ചി​റ​റിസ്‌ നദിയെ കടന്നു​പോ​കു​ന്നു. ആ നദി പൗലോ​സിന്‌ പ്രത്യേ​കാൽ താത്‌പ്പ​ര്യ​മു​ള്ള​താ​യി​രു​ന്ന​തി​നാൽ അതു കാണാൻ ഞങ്ങൾ ആഗ്രഹി​ച്ചു.

വില​യേ​റിയ ലോഹ​ങ്ങ​ളു​ടെ ഉറവ്‌

ത്രാ​വോ​സിൽ നിന്നുള്ള ഭീഷണി​ക്കെ​തി​രെ താസിയൻ ഖനി​ത്തൊ​ഴി​ലാ​ളി​കളെ സംരക്ഷി​ക്കാൻ ഫിലിപ്പ്‌ ക്രെനി​ഡസ്‌ ഗ്രാമം കോട്ട​കെട്ടി ഉറപ്പിച്ചു. ക്രെനി​ഡസ്‌ ഒരു സൈനിക കേന്ദ്ര​മാ​യി ഉപയോ​ഗി​ക്കാൻ അയാൾ ആഗ്രഹി​ച്ചു. എന്നാൽ എല്ലാറ​റി​ലു​മു​പ​രി​യാ​യി തന്റെ അധികാര തൃഷ്‌ണ​യോ​ടു​കൂ​ടിയ യുദ്ധ പദ്ധതി​കൾക്ക്‌ അയാൾക്കു സ്വർണ്ണം ആവശ്യ​മാ​യി​രു​ന്നു. സ്വർണ്ണ​ഖ​നി​കൾ ഫിലി​പ്പി​നെ​യും അലക്‌സാ​ണ്ട​റി​നെ​യും പ്രതി​വർഷം ആയിര​ത്തി​ല​ധി​കം താലന്ത്‌ സ്വർണ്ണം​കൊണ്ട്‌ ധനിക​രാ​ക്കി. എന്നാൽ അവിടത്തെ സ്വർണ്ണം തീർന്ന​പ്പോൾ ഫിലിപ്പി വീണ്ടും വിസ്‌മൃ​തി​യി​ലാ​ണ്ടു​പോ​യി.

രക്തത്തിന്റെ ഉറവുകൾ

ഒരു നൂററാ​ണ്ടി​ല​ധി​കം കടന്നു​പോ​യി. ഗ്രീസ്സ്‌ റോമി​ന്റെ അധികാ​ര​ത്തിന്‌ വഴിമാ​റി​ക്കൊ​ടു​ത്തു. റോമാ സാമ്രാ​ജ്യ​ത്തിന്‌ റോഡു​കൾ ആവശ്യ​മാ​യി​രു​ന്നു. മാസി​ഡോ​ണി​യക്ക്‌ കുറുകെ വയ എഗ്നാഷിയ നിർമ്മി​ക്ക​പ്പെട്ടു. സമു​ദ്ര​തീ​രത്തു നിന്ന്‌ 14 കി.മീ. അകലെ അതു ഫിലി​പ്പി​യു​ടെ നടുവി​ലൂ​ടെ കടന്ന്‌ വ്യാപാ​ര​പ​ര​വും സൈനി​ക​വു​മായ ഗതാഗ​ത​ത്താൽ ആ നഗരത്തെ ഉണർത്തു​ക​യും ചെയ്‌തു.

ഫിലിപ്പി യുദ്ധ തന്ത്ര​പ്ര​ധാ​ന​മാ​യി​ത്തീർന്നു. ക്രി.മു. 42-ൽ റോമൻ സാമ്രാ​ജ്യ​വും അതിന്റെ അധികാ​രം പിടി​ച്ചെ​ടു​ക്കാൻ ശ്രമി​ച്ച​വ​രും തമ്മിലുള്ള രണ്ടു പൊരിഞ്ഞ പോരാ​ട്ടങ്ങൾ അവിടെ നടക്കു​ക​യും വളരെ​യ​ധി​കം രക്തം ചൊരി​യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ റിപ്പബ്ലി​ക്കൻ ഗൂഢാ​ലോ​ചന പരാജ​യ​പ്പെ​ടു​ക​യും സീസറി​ന്റെ സാമ്രാ​ജ്യം സംരക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അതിന്റെ ഒരു സ്‌മാ​ര​ക​മാ​യി വിജയി​യായ ഒക്‌ടോ​വി​യൻ ഫിലി​പ്പി​യെ ഒരു റോമൻ കോള​നി​യാ​ക്കി.—പ്രവൃ​ത്തി​കൾ 16:12.

ജീവന്റെ ഉറവുകൾ

ഇന്ന്‌ ഫിലി​പ്പി​യിൽ ആരും വസിക്കു​ന്നില്ല. അതു പുരാ​വ​സ്‌തു ഗവേഷണ പ്രധാ​ന​മായ ഒരു സ്ഥലം മാത്ര​മാണ്‌. ഞങ്ങൾ വയ എഗ്നാഷി​യ​യി​ലൂ​ടെ നടന്ന​പ്പോൾ തറയിൽ പാകിയ കല്ലുക​ളി​ലെ രഥച​ക്ര​പാ​ടു​കൾ ഞങ്ങൾ പരി​ശോ​ധി​ച്ചു. ഞങ്ങൾ ചന്തസ്ഥല​ത്തു​കൂ​ടെ കറങ്ങി നടക്കു​ക​യും 50 സീററു​ക​ളുള്ള പൊതു കക്കൂസ്‌ കാണു​ക​യും ചെയ്‌തു. ലൈ​ബ്ര​റി​യിൽ പുസ്‌ത​ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു, ജിം​നേ​ഷ്യ​ത്തിൽ ഗുസ്‌തി​ക്കാർ ഇല്ലാത്ത​തു​പോ​ലെ തന്നെ. (വാസ്‌ത​വ​ത്തിൽ അതു ഒരു പലേസ്‌ത്ര, ഗുസ്‌തി പരിശീ​ല​ന​കേ​ന്ദ്ര​മാ​യി​രു​ന്നു) റോമൻ ക്ഷേത്ര​ങ്ങ​ളു​ടെ അവശി​ഷ്ട​ങ്ങ​ളും ഗ്രീക്കു പ്രതി​ഷ്‌ഠ​ക​ളും അക്രോ​പ്പെ​ലി​സി​ലേ​ക്കുള്ള വഴിയു​ടെ മദ്ധ്യ ഭാഗത്താ​യി ഒരു ഈജി​പ്‌ഷ്യൻ ആരാധ​നാ​ലയം പോലും ഞങ്ങൾ കണ്ടു. തുറസ്സായ ആ തീയറ​റ​റിൽ ഇരുന്ന​പ്പോൾ അതിന്റെ നിർമ്മാ​ണ​ത്തിൽ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ശബ്ദശാ​സ്‌ത്ര​ത്തിൽ ഞങ്ങൾക്ക്‌ അതിശയം തോന്നി. ചന്തസ്ഥലത്തു നിന്ന​പ്പോൾ ഉദ്ധതൻമാ​രായ ന്യായാ​ധി​പൻമാർ അവരുടെ ചേംബ​റു​ക​ളിൽ നിന്ന്‌ പുറ​ത്തേക്ക്‌ വരുന്ന​തും അവരുടെ അധികാ​ര​ത്തി​ന്റെ ചിഹ്നമാ​യി ഒരു കോടാ​ലി​യിൽ വടികൾ ചുററി​ക്കെ​ട്ടി​യ​തും വഹിച്ചു​കൊണ്ട്‌ ഉദ്യോ​ഗ​സ്ഥൻമാർ അവർക്കു മുമ്പായി നടന്നു വരുന്ന​തും ഞങ്ങൾ ഭാവന​യിൽ കണ്ടു. ക്രി.വ. 50 ആയപ്പോ​ഴേക്ക്‌ തികച്ചും റോമൻ ആയിത്തീർന്നി​രുന്ന ഫിലിപ്പി ഞങ്ങളുടെ മനോ​ദൃ​ഷ്ടി​യിൽ പുനഃ​സൃ​ഷ്ടി​ക്കാൻ ഞങ്ങൾ ശ്രമിച്ചു. ബൈബിൾ പറയും​പ്ര​കാ​രം പൗലോ​സും സഹപ്ര​വർത്ത​ക​രും “ആ നഗരത്തിൽ ചില ദിവസങ്ങൾ പാർത്തു.” (പ്രവൃ​ത്തി​കൾ 16:12) താൽപ്പ​ര്യ​ജ​ന​ക​മായ എന്തെങ്കി​ലും സംഭവി​ച്ച​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​ട്ടില്ല. പിന്നീട്‌ ഒരു ദിവസം പഴയ ദൈവ​ങ്ങ​ളെ​യും പുതിയ ദൈവ​ങ്ങ​ളെ​യും അനുഗ​മി​ക്കാ​ത്ത​വ​രും എന്നാൽ ഭക്തരെന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്ന​വ​രു​മായ ഒരു ചെറിയ കൂട്ടം ആളുക​ളെ​ക്കു​റിച്ച്‌ പൗലോസ്‌ കേട്ടു. അവർ കോള​നി​യു​ടെ കമാന​ത്തിൽ നിന്നു അകലെ​യാ​യി നഗരത്തി​നു വെളി​യിൽ റോഡ്‌ പുഴക്കു കുറുകെ കടന്നി​രുന്ന സ്ഥലത്തോട്‌ അടുത്താ​യി​രു​ന്നു സമ്മേളി​ച്ചി​രു​ന്നത്‌.

“ശബ്ബത്തു​ദി​വസം,” ലൂക്കോസ്‌ എഴുതി, “ഞങ്ങൾ ഗോപു​ര​ത്തിന്‌ പുറ​ത്തേക്ക്‌ പോയി, അവിടെ ഒരു പ്രാർത്ഥ​നാ​സ്ഥലം ഉണ്ടായി​രി​ക്കു​മെന്ന്‌ ഞങ്ങൾ വിചാ​രി​ച്ചു പുഴവ​ക്കത്ത്‌ ഇരുന്നു; അവിടെ കൂടിവന്ന സ്‌ത്രീ​ക​ളോ​ടു സംസാ​രി​ച്ചു.” ചർച്ച യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യുള്ള രക്ഷയുടെ പ്രത്യാ​ശ​യെ​യും നിത്യ​ജീ​വ​നെ​യും സംബന്ധി​ച്ചാ​യി​രു​ന്നു. വിശേ​ഷിച്ച്‌ രക്താം​ബരം വില്‌ക്കു​ന്ന​വ​ളായ ലുദിയ എന്നു പേരുള്ള ഒരു സ്‌ത്രീ . . . കേട്ടു​കൊ​ണ്ടി​രു​ന്നു. പൗലോസ്‌ സംസാ​രി​ച്ചത്‌ ശ്രദ്ധി​ക്കേ​ണ്ട​തിന്‌ കർത്താവ്‌ അവളുടെ ഹൃദയം തുറന്നു.”—പ്രവൃ​ത്തി​കൾ 16:13, 14; ഫിലി​പ്പി​യർ 2:12, 16; 3:14 താരത​മ്യം ചെയ്യുക.

ഏതാനും ദിവസ​ങ്ങൾക്കു​ശേഷം ഫിലി​പ്പി​യി​ലെ പൗലോ​സി​ന്റെ വാസം നാടകീ​യ​മാ​യി അവസാ​നി​ച്ചു. പ്രാർത്ഥ​നാ​സ്ഥ​ല​ത്തേ​ക്കുള്ള ഏതാണ്ട്‌ ഒരു മൈൽ നടന്നു​പോ​കു​ന്ന​തി​നി​ട​യിൽ ദുരാ​ത്മാവ്‌ ബാധിച്ച ശല്യക്കാ​രി​യായ ഒരു പെൺകു​ട്ടി​യെ അവൻ അഭിമു​ഖീ​ക​രി​ച്ചു. പൗലോസ്‌ ഭൂതത്തെ പുറത്താ​ക്കി​യ​പ്പോൾ തങ്ങളുടെ ഭാവി​കഥന ബിസി​നസ്സ്‌ തകർക്ക​പ്പെ​ട്ട​തിൽ ആ പെൺകു​ട്ടി​യു​ടെ യജമാ​നൻമാർ കുപി​ത​രാ​യി​ത്തീർന്നു. എന്ത്‌ അനന്തര​ഫ​ല​ത്തോ​ടെ?

അവർ പൗലോ​സി​നെ​യും ശീലാ​സി​നെ​യും പിടിച്ച്‌ ചന്തസ്ഥലത്ത്‌ ഭരണാ​ധി​പൻമാ​രു​ടെ അടു​ത്തേക്ക്‌ വലിച്ചു​കൊ​ണ്ടു​പോ​യി, ‘ഇവർ യഹൂദൻമാ​രാണ്‌’ (ക്ലൗദി​യൂസ്‌ യഹൂദൻമാ​രെ റോമിൽനി​ന്നു നാടു കടത്തി​യ​താ​യി എല്ലാവർക്കും അറിയാ​മാ​യി​രു​ന്നു) ‘ഇവർ റോമാ​ക്കാ​രായ നമുക്ക്‌ അംഗീ​ക​രി​ക്കാ​നും അനുസ​രി​ക്കാ​നും പാടി​ല്ലാത്ത ആചാര​ങ്ങളെ പ്രസം​ഗി​ച്ചു​കൊണ്ട്‌ പട്ടണത്തെ വല്ലാതെ കലക്കുന്നു’ എന്ന്‌ അവർ ആരോ​പി​ച്ചു. ജനക്കൂട്ടം അവർക്കെ​തി​രാ​യി വിധി കൽപ്പിച്ചു. ഉദ്യോ​ഗ​സ്ഥൻമാർ അവരുടെ വടികൾ അഴി​ച്ചെ​ടുത്ത്‌ പൗലോ​സി​നെ​യും ശീലാ​സി​നെ​യും വളരെ അടിച്ചു. രക്തം വാർന്ന്‌ അവശ നിലയി​ലായ അവരെ ജയിലി​ല​ട​ക്കു​ക​യും അവരുടെ കാലുകൾ ആമത്തി​ലി​ട്ടു പൂട്ടു​ക​യും ചെയ്‌തു. എന്നാൽ അന്നു രാത്രി​തന്നെ ഒരു വലിയ ഭൂകമ്പ​ത്താൽ പൗലോ​സും ശീലാ​സും സ്വത​ന്ത്ര​രാ​യി​ത്തീ​രു​ന്ന​തി​നും കാരാ​ഗ്രഹ സൂക്ഷി​പ്പു​കാ​ര​നും കുടും​ബ​വും ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ക്കു​ന്ന​തി​നും ഇടയാ​യി​ത്തീർന്നു.—പ്രവൃ​ത്തി​കൾ 16:16-34.

പിറേ​റ​ന്നാൾ രാവിലെ തങ്ങൾക്കു​ണ്ടായ തെററി​ദ്ധാ​രണ സംബന്ധിച്ച്‌ ഭരണാ​ധി​പൻമാർ ക്ഷമായാ​ചനം നടത്തി. ദയവായി അവർ പട്ടണം വിട്ടു​പോ​കണം എന്ന്‌ അവരോട്‌ അപേക്ഷി​ച്ചു. പൗലോ​സും ശീലാ​സും തെസ്സ​ലോ​നി​ക്യ​യി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ സഹവി​ശ്വാ​സി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ലുദി​യാ​യു​ടെ ഭവനം സന്ദർശി​ച്ചു. ലൂക്കോ​സാ​കട്ടെ പുതു​താ​യി രൂപീ​ക​രി​ക്ക​പ്പെട്ട സഭയുടെ കാര്യം നോക്കു​ന്ന​തിന്‌ അവിടെ തുടർന്നു പാർത്തു.—പ്രവൃ​ത്തി​കൾ 16:35-40.

ഔദാ​ര്യ​ത്തി​ന്റെ ഉറവുകൾ

ലുദി​യാ​യെ സംബന്ധിച്ച്‌ ലൂക്കോസ്‌ എഴുതി: “ഞങ്ങൾ അവളുടെ വീട്ടി​ലേക്ക്‌ ചെല്ലാൻ അവൾ ഞങ്ങളെ നിർബ്ബ​ന്ധി​ച്ചു.” സാഹച​ര്യം ശരിയാ​യി മനസ്സി​ലാ​ക്കി​യ​പ്പോൾ പൗലോ​സി​ന്റെ കാരാ​ഗ്രഹ സൂക്ഷി​പ്പു​കാ​രൻപോ​ലും വലിയ അതിഥി​പ്രി​യം കാട്ടി. (പ്രവൃ​ത്തി​കൾ 16:15, 33, 34) പൗലോസ്‌ തെസ്സ​ലോ​നി​ക്യ​യിൽ പാർത്ത കാലത്ത്‌ ഫിലി​പ്പി​യി​ലെ സുഹൃ​ത്തു​ക്കൾ രണ്ടു പ്രാവ​ശ്യം അവന്‌ ആവശ്യ​മായ വസ്‌തു​ക്കൾ അയച്ചു​കൊ​ടു​ത്തു.

പിന്നീട്‌ അവൻ കൊരി​ന്തിൽ ധൈര്യ​സ​മേതം ദൈവ​സേ​വ​ന​ത്തിൽ ഏർപ്പെ​ട്ടി​രു​ന്ന​പ്പോൾ ഫിലി​പ്പി​യർ വീണ്ടും അവന്റെ അടു​ത്തെത്തി. വർഷങ്ങൾക്കു​ശേഷം പൗലോസ്‌ റോമിൽ തടവി​ലാ​യി​രു​ന്ന​പ്പോൾ ഫിലി​പ്പി​യിൽ നിന്ന്‌ ചിലർ അവനു കാഴ്‌ചകൾ കൊണ്ടു​വ​രി​ക​യും അപ്പോ​സ്‌ത​ലനു വ്യക്തി​പ​ര​മാ​യി സേവനം ചെയ്യാൻ തയ്യാറാ​വു​ക​യും ചെയ്‌തു. ഇതു പൗലോ​സി​ന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. ഫിലി​പ്പി​യർക്ക്‌ ഭൗതി​ക​മാ​യി ഏറെ​യൊ​ന്നും ഇല്ല എന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ ഇപ്രകാ​രം എഴുതി: “അവരുടെ മഹാ ദാരി​ദ്ര്യം ധാരാളം ഔദാ​ര്യം കാണി​പ്പാൻ കാരണ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 8:1, 2; 11:8, 9; ഫിലി​പ്പി​യർ 2:25; 4:16-18.

ഞങ്ങൾ യാത്ര പറയുന്നു

ഞങ്ങൾ ഗാൻഗി​റ​റിസ്‌ നദീതീ​രത്ത്‌ അല്‌പ​സ​മയം ചെലവ​ഴി​ച്ചു. ഞാൻ എന്റെ കൈ വെള്ളത്തിൽ മുക്കി. അതു അതിശ​യ​ക​ര​മാം​വി​ധം തണുപ്പു​ള്ള​താ​യി​രു​ന്നു. ഞങ്ങൾ ചുററു​പാ​ടും കണ്ണോ​ടി​ച്ചു. പൗലോ​സും മററു​ള്ള​വ​രും ആരാധ​ന​ക്കാ​യി കൂടിവന്ന “പ്രാർത്ഥ​നാ​സ്ഥലം” ഇവിടെ അടുത്ത്‌ എവി​ടെ​യോ ആയിരു​ന്നി​രി​ക്കണം.

ഫിലിപ്പി എനിക്ക്‌ ഇത്ര ആകർഷ​ക​മാ​ക്കി​ത്തീർക്കു​ന്നത്‌ എന്താണ്‌? എന്ന്‌ ഞാൻ എന്നോ​ടു​തന്നെ ചോദി​ച്ചു. അതു നദീ തീരത്തുള്ള ഈ സ്ഥലമാ​ണോ? ശൂന്യ​മായ പുസ്‌ത​ക​ശാ​ല​യും ആളൊ​ഴിഞ്ഞ ജിം​നേ​ഷ്യ​വും ദൈവ​ങ്ങ​ളി​ല്ലാത്ത ക്ഷേത്ര​ങ്ങ​ളും സാധന​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത കച്ചവട സ്ഥാപന​ങ്ങ​ളും സഹിത​മുള്ള ചന്തസ്ഥല​മാ​യി​രി​ക്കു​മോ?

അത്‌ അവിടത്തെ നീരു​റ​വു​ക​ളാ​ണോ? വാസ്‌ത​വ​ത്തിൽ ഫിലപ്പി “നീരു​റ​വു​ക​ളു​ടെ ഒരു നാടു”തന്നെയാണ്‌. അവയിൽനിന്ന്‌ ഇപ്പോ​ഴും ജലം നിർഗ്ഗ​മി​ക്കു​ന്നു. ഒരിക്കൽ അവി​ടെ​നിന്ന്‌ സ്വർണ്ണം ഒഴുകി​യി​രു​ന്നു, ദാരു​ണ​മായ ഒരു കാലഘ​ട്ട​ത്തിൽ രക്തവും ഒഴുകി. എന്നാൽ പൗലോസ്‌, ലുദിയ, കാരാ​ഗ്രഹ പ്രമാണി മുതലായ ചില പ്രത്യേക വ്യക്തി​ക​ളിൽ നിന്ന്‌ ജീവ​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും ഔദാ​ര്യ​ത്തി​ന്റെ​യും നീരൊ​ഴു​ക്കു​ണ്ടാ​യി​രുന്ന ഒരു നല്ല കാലഘ​ട്ട​വും അതിനു​ണ്ടാ​യി​രു​ന്നു. ആളുക​ളാണ്‌ പ്രധാനം അല്ലേ? ആ പ്രത്യേക വ്യക്തി​ക​ളാണ്‌ എന്നെ സംബന്ധി​ച്ച​ട​ത്തോ​ളം ഫിലി​പ്പിക്ക്‌ പ്രത്യേ​കത കൈവ​രു​ത്തി​യത്‌. അവർ എന്നെ സന്താപ​ചി​ത്ത​നാ​ക്കു​ന്നു. അവർ എന്നെ ധ്യാന​നി​ര​ത​നാ​ക്കു​ന്നു. എന്റെ ചിന്തക​ളിൽനിന്ന്‌ എന്റെ ഭാര്യ എന്നെ വിളി​ച്ചു​ണർത്തി. “വരൂ,” മൃദു​ല​മാ​യി അവൾ മൊഴി​ഞ്ഞു. “പോകാൻ സമയമാ​യി​രി​ക്കു​ന്നു.”—സംഭാവന ചെയ്യ​പ്പെ​ട്ടത്‌. (g91 3⁄22)

[25-ാം പേജിലെ ചിത്രങ്ങൾ/ഭൂപടം]

മുകളിൽ ഇടത്ത്‌: “ബീമ” പുരാതന ഫിലി​പ്പി​യി​ലെ (ന്യായാ​സനം); മുകളിൽ വലത്ത്‌: “വയ എഗ്നാഷിയ” ഗാൻഗി​റ​റിസ്‌ നദി കുറുകെ കടക്കുന്ന സ്ഥലം; താഴെ: ചന്തസ്ഥലം

[ഗ്രീസ്‌/ഫിലിപ്പി ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക