ഭാവി സംബന്ധിച്ചെന്ത്?
മനുഷ്യനും മൃഗത്തിനും ഇടക്കുള്ള സമാധാനം അത്ര ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ വന്യമൃഗം എന്നു തരംതിരിക്കപ്പെട്ടിരിക്കുന്നവയുമായിപ്പോലും സമാധാനത്തിലായിരിക്കുന്നതിനുവേണ്ടിയാണ് ആരംഭത്തിൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.
ദൈവം ആദ്യ മനുഷ്യനെയും സ്ത്രീയെയും നിർമ്മിച്ചപ്പോൾ ജീവിതം ആസ്വദിക്കുന്നതിന് അവരെ അവൻ ഒരു പറുദീസാ ഭൂഭാഗത്ത് ആക്കിവെച്ചു. അവർക്ക് കുട്ടികൾ ഉണ്ടാകണമെന്നതും ആ ആദിമ പറുദീസ മുഴു ഭൂമിയിലും വ്യാപിക്കുന്നതു വരെ വികസിപ്പിക്കണമെന്നതും അവരെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യമായിരുന്നു. ആ മുഴു മണ്ഡലത്തിലും മൃഗങ്ങൾ സമാധാനപൂർണ്ണമായി മനുഷ്യന് കീഴ്പ്പെട്ടിരിക്കേണ്ടതായിരുന്നു.
ഉൽപ്പത്തിവിവരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “സമുദ്രത്തിലെ മത്സ്യവും ആകാശത്തു പറക്കുന്ന സകല ജീവികളും വളർത്തുമൃഗങ്ങളും സർവഭൂമിയും ഭൂമിയിൽ ചരിക്കുന്ന സകല മൃഗങ്ങളും അവർക്ക് കീഴ്പ്പെട്ടിരിക്കട്ടെ. . . . അനന്തരം താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, നോക്കൂ! അത് വളരെ നല്ലതായിരുന്നു.”—ഉൽപ്പത്തി 1:25-31; 2:9.
മൃഗങ്ങളെയുള്ള ഈ കീഴ്പ്പെടുത്തൽ ക്രൂരമായി ചെയ്യപ്പെടേണ്ടതായിരുന്നില്ല. മനുഷ്യരും മൃഗങ്ങളും ഒരുമിച്ച് സമാധാനത്തിൽ ജീവിക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരുന്നു. പേരിടുന്നതിന് മൃഗങ്ങൾ മമനുഷ്യന്റെ മുമ്പിലൂടെ കടുന്നുപോയപ്പോൾ അവൻ ആയുധമൊന്നും വഹിച്ചിരുന്നില്ലായെന്ന വസ്തുതയാൽ ഇത് കാണാൻ കഴിയും. മനുഷ്യനാലൊ മൃഗത്താലൊ ഭയം പ്രകടിപ്പിക്കപ്പെട്ടതായി യാതൊന്നും പറയുന്നതുമില്ല.—ഉലപ്പത്തി 2:19, 20.
ആദിമ ഉദ്ദേശ്യം നിവൃത്തിയേറാൻ പോകുന്നു
സന്തോഷകരമെന്നു പറയട്ടെ, പെട്ടെന്നുതന്നെ മനുഷ്യ നിർമ്മിതമായ സകല ഗവൺമെൻറുകളെയും മാററി അവയുടെ സ്ഥാനത്ത് സ്വർഗ്ഗത്തിൽ നിന്നു ഭരിക്കുന്ന ദൈവരാജ്യം വന്നെത്തുമ്പോൾ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയേറും (ദാനിയേൽ 2:44; മത്തായി 6:9, 10) മുഴുഭൂമിമേലും ദൈവഭരണം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഭൂമിയെയും അതിലെ മനുഷ്യനിവാസികളെയും മൃഗനിവാസികളെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയേറാൻ തുടങ്ങും.
ദൈവത്തിന്റെ നീതിയുള്ള ഭരണം കൈവരുത്തുന്ന മാററത്തിന്റെ ഫലങ്ങൾ അനേകം ബൈബിൾ പ്രവചനങ്ങളിൽ നന്നായി വിവരിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന് നിശ്വസ്തതയിൽ യെശയ്യാവ് എഴുതിയത് കുറിക്കൊള്ളുക: “ചെന്നായ് ആണാട്ടിൻ കുട്ടിയോടുകൂടെ യഥാർത്ഥമായി അല്പസമയം വസിക്കും, പുള്ളിപ്പുലി തന്നെ കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും കുഞ്ചിരോമമുള്ള ബാലസിംഹവും, നന്നായി പോഷിപ്പിച്ച മൃഗവുമെല്ലാം ഒന്നിച്ച് ആയിരിക്കും; വെറുമൊരു കൊച്ചുബാലൻ അവയുടെമേൽ നേതാവായിരിക്കും. പശുവും കരടിയും ഒരുമിച്ചുമേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും. സിംഹംപോലും കാളയെപ്പോലെ വൈക്കോൽ തിന്നും. എന്റെ വിശുദ്ധ പർവതത്തിലെങ്ങും അവർ യാതൊരു ദോഷമൊ നാശമൊ ചെയ്കയില്ല; എന്തെന്നാൽ സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.—യെശയ്യാവ് 11:6, 7, 9.
ദൈവത്തിന്റെ പുതിയലോകത്തിൽ സ്ഥിതിചെയ്യുന്ന സമാധാന സമൃദ്ധി മററുപ്രവചനങ്ങളും കാണിച്ചുതരുന്നു. ഇതിനോടുള്ള ബന്ധത്തിൽ മീഖാ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചു തീർക്കേണ്ടി വരും. രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കയുമില്ല. അവർ യഥാർത്ഥത്തിൽ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും ഇരിക്കും. അവരെ വിറപ്പിക്കുന്നതിന് ആരും ഉണ്ടായിരിക്കുകയില്ല.—മീഖാ 4:3, 4.
അന്ന് യാതൊരു വന്യമൃഗവും മനുഷ്യവർഗ്ഗത്തിന്റെ സമാധാനത്തെ തടസ്സപ്പെടുത്തുകയില്ല. എന്തെന്നാൽ ദൈവത്തിന്റെ പ്രാവചനിക വചനം പറയുന്നു: “ഞാൻ അവയുമായി ഒരു സമാധാന ഉടമ്പടി ചെയ്യുകയും ദുഷ്ട വന്യമൃഗത്തെ ദേശത്തുനിന്ന് സുനിശ്ചിതമായി നീക്കിക്കളയുകയും ചെയ്യും. അവ മരുഭൂമിയിൽ യഥാർത്ഥമായി സുരക്ഷിതമായി വസിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. . . . അവർ യഥാർത്ഥത്തിൽ തങ്ങളുടെ ദേശത്ത് നിർഭയർ എന്നു തെളിയും.—യെഹസ്ക്കിയേൽ 34:25, 27.
അങ്ങനെ പുനസ്ഥിതീകരിക്കപ്പെട്ട ആ പറുദീസയിലെ സമാധാനവും യോജിപ്പും സമ്പൂർണ്ണമായിരിക്കും. അതുകൊണ്ടാണ് ബൈബിളിന്റെ അവസാന പുസ്തകത്തിൽ അവിടുത്തെ അവസ്ഥകൾ ഈ വിധത്തിൽ വർണ്ണിക്കാൻ കഴിയുന്നത്: “[ദൈവം] അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. ഈ പൂർവ കാര്യങ്ങൾ കടന്നുപോയിരിക്കുന്നു. സിംഹാസനത്തിലിരിക്കുന്നവൻ അരുളിചെയ്യുന്നു: “‘നോക്കൂ! ഞാൻ സകലതും പുതുതാക്കുന്നു.’ അവൻ ഇങ്ങനെയും പറയുന്നു: ‘എഴുതുക, എന്തെന്നാൽ ഈ വാക്കുകൾ വിശ്വാസയോഗ്യവും സത്യവുമാകുന്നു.’”—വെളിപ്പാട് 21:4, 5.
അതെ, വിശ്വാസയോഗ്യവും സത്യവും. ദൈവത്തിന്റെ വാഗ്ദാനത്തിൽ നമുക്ക് ആശ്രയിക്കാൻ കഴിയുമെന്നാണ് അത് അർത്ഥമാക്കുന്നത്. എന്തെന്നാൽ അപൂർണ്ണ മനഷ്യരിൽനിന്നു വ്യത്യസ്തമായി അവന് തന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശക്തിയും ജ്ഞാനവും ദൃഢനിശ്ചയവുമുണ്ട്. പുരാതന നാളുകളിലെ വിശ്വസ്ത ദൈവദാസൻമാരിലൊരാൾ പറഞ്ഞതുപോലെ: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞിട്ടുള്ള സകല നല്ല വചനങ്ങളിലും ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല. നിങ്ങൾക്ക് അവയെല്ലാം സത്യമായിത്തീർന്നിരിക്കുന്നു. അവയിലൊരുവാക്കും പരാജയപ്പെട്ടിട്ടില്ല.—യോശുവാ 23:14. യെശയ്യാവ് 25:11-ഉം കാണുക.
ദൈവത്തിന്റെ പുതിയലോകത്തിൽ ഈ ഭൂമിയെയും മനുഷ്യനെയും മൃഗങ്ങളെയും സംബന്ധിച്ചുള്ള അവന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയേറുമെന്ന് നമുക്ക് അതേ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവദത്തമായ സമാധാനം ഒരു ലോകവ്യാപക യാഥാർത്ഥ്യമായിത്തീരും. മനുഷ്യരുടെ ഇടയിൽ അത്തരം സമാധാനം വാഴുമെന്നു മാത്രമല്ല മൃഗ മണ്ഡലത്തിലും അത് പ്രതിഫലിപ്പിക്കപ്പെടും. (g91 4/8)