“പ്രോപ്പഗാൻഡാ” എന്തുകൊണ്ട?
ആയിരത്തിഅറുനൂററി ഇരുപത്തിരണ്ടിൽ, റോമൻ കത്തോലിക്കാസഭയിലെ മിഷനറിമാരുടെ മേൽനോട്ടം വഹിക്കുന്നതിനു പോപ്പ് ഗ്രിഗറി XV-ാമൻ 13 കർദ്ദിനാൾമാരും 2 ബിഷപ്പുമാരും ഒരു സെക്രട്ടറിയും ഉൾപ്പെടുന്ന ഒരു സഭ അഥവാ കമ്മിററി സ്ഥാപിച്ചു. അതിനെ അദ്ദേഹം കോൺഗ്രിഗേഷിയോ ഡി പ്രോപ്പഗാണ്ടാ ഫിഡേ—വിശ്വാസപ്രചാരണത്തിനായുള്ള സഭ—ചുരുക്കത്തിൽ പ്രചരണം (പ്രോപ്പഗാൻഡാ) എന്നു വിളിച്ചു. കാലക്രമേണ, മതാനുസാരികളെ ഉളവാക്കുന്നതിനായി ആശയങ്ങളോ വിശ്വാസങ്ങളോ വ്യാപിപ്പിക്കുന്നതിനുള്ള ഏതു ശ്രമത്തെയും ഈ വാക്ക് അർത്ഥമാക്കാൻ തുടങ്ങി.
ഇന്നു, “പ്രോപ്പഗാൻഡാ” മിക്കപ്പോഴും വസ്തുതകളെ വളച്ചൊടിക്കുന്നതിനോട് അഥവാ ആളുകളുടെ മനസ്സുകളെ വഞ്ചനാപൂർവ്വം സ്വാധീനിക്കുന്നതിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. യുദ്ധകാലം ഇതിനുദാഹരണമാണ്. എന്നാൽ ഏററവും നല്ല പരസ്യം ചെയ്യൽ പോലും, പ്രത്യേകിച്ചും അതിൽ പ്രേരണ ഉൾപ്പെടുന്നെങ്കിൽ, ഒരു വിധത്തിലുള്ള പ്രോപ്പഗാൻഡാ ആണെന്നാണു ചില അധികാരികൾ വിചാരിക്കുന്നത്. വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “എങ്ങനെ ചിന്തിക്കണമെന്നാണ് ജനാധിപത്യസമൂഹത്തിലെ വിദ്യാഭ്യാസപ്രവർത്തകർ ആളുകളെ പഠിപ്പിക്കുന്നത്, എന്നാൽ എന്തു ചിന്തിക്കണമെന്നാണ് പ്രചാരകർ അവരോടു പറയുന്നത്.” (g91 11⁄8)