ബലാൽസംഗത്തെ തടുക്കേണ്ട വിധം
എറിക്ക് ഉയരമുള്ളവനും സുമുഖനും ഒരു സമ്പന്ന കുടുംബത്തിലെ അംഗവുമായിരുന്നു. എറിക്കും അയാളുടെ ചങ്ങാതിയും 19 വയസ്സുള്ള ലോറിയെ രണ്ടുജോഡികൾ ചേർന്നുള്ള ഒരു ഡെയിററിംഗിനു ക്ഷണിച്ചിരുന്നു. ലോറി എറിക്കിന്റെ വീട്ടിലെ സമൂഹസൽക്കാരത്തിന് എത്തിച്ചേർന്നു എന്നാൽ അവളറിയാതെ മറേറ ജോഡി വരുന്നില്ലെന്നു തീരുമാനിച്ചു. പെട്ടെന്നു മററ് അതിഥികൾ സൽക്കാരം വിട്ടു പോകാൻ തുടങ്ങി.
“‘എന്തോ പിശകുണ്ട്, എന്തെല്ലാമോ നടക്കുന്നുണ്ട്,’ ഞാൻ വിചാരിക്കാൻ തുടങ്ങി, പക്ഷെ ഞാനത് അവഗണിച്ചു,” അവൾ പറഞ്ഞു.
ലോറി തനിച്ചായപ്പോൾ എറിക്ക് അവളെ ബലാൽസംഗം ചെയ്തു. ലോറി ബലാൽസംഗം പൊലീസിൽ റിപ്പോർട്ടു ചെയ്തില്ല, പിന്നീട് എറിക്കിനെ കാണുന്നത് ഒഴിവാക്കാൻ അവൾ 240 കിലോമീററർ ദൂരെയുള്ള സ്ഥലത്തേക്കു മാറിതാമസിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞും ഡെയിററ് ചെയ്യാൻ അവൾക്കു ഭയമായിരുന്നു.
ബലാൽസംഗം വർദ്ധിച്ചുവരുന്ന ഒരു ഭീഷണിയാണ്. ജാഗ്രതയോടെയും തയ്യാറെടുപ്പോടെയും ഇരിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ ഏററവും മികച്ച പ്രതിരോധം. ബലാൽസംഗത്തിനിടയാക്കുന്ന ഓരോ സാഹചര്യവും മുൻകൂട്ടിക്കാണാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ബലാൽസംഗക്കാർ എപ്രകാരം ചിന്തിക്കുന്നുവെന്നും അവരുടെ ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്നും അറിയുന്നതു മുന്നറിയിപ്പിൻ ലക്ഷണങ്ങൾ തിരിച്ചറിയാൻ നിങ്ങളെ സഹായിച്ചേക്കാം.a “വിവേകമുള്ള മനുഷ്യർ കുഴപ്പം വരുന്നതു കാണുകയും അത് ഒഴിവാക്കുകയും ചെയ്യുന്നു, എന്നാൽ ചിന്തയില്ലാത്തവ്യക്തി അതിലേക്കു നടന്നുചെല്ലുകയും പിന്നീടു വ്യസനിക്കുകയും ചെയ്യുന്നു” എന്ന് ഒരു പുരാതന സദൃശവാക്യം പറയുന്നു.—സദൃശവാക്യങ്ങൾ 27:12, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
ബലാൽസംഗസാഹചര്യം ഒഴിവാക്കുന്നതിനുള്ള ഏററവും മികച്ച മാർഗ്ഗം ബലാൽസംഗക്കാരെ ഒഴിവാക്കുക എന്നതാണ്. നിങ്ങൾ നന്നായി അറിയുന്ന ആളായിരുന്നാൽപ്പോലും അയാളെ സാദ്ധ്യതയുള്ള ഒരു ബലാൽസംഗക്കാരനായി തിരിച്ചറിയിച്ചേക്കാവുന്ന, അയാളുടെ പെരുമാററരീതി നിങ്ങൾ അറിഞ്ഞിരിക്കണം. (പതിനെട്ടാം പേജിലുള്ള ചതുരം കാണുക.) ചില പുരുഷൻമാർ ഒരു സ്ത്രീയുടെ വസ്ത്രധാരണ രീതിയോ അവൾ അയാളോടു കൂടെ തനിച്ചായിരിക്കുന്നതിനു കാണിച്ച സമ്മതമോ അവളെ ബലാൽസംഗം ചെയ്യുന്നതിന് ഒഴികഴിവായി ഉപയോഗിക്കും. ഒരു പുരുഷൻ ഇപ്രകാരമുള്ള ദുഷിച്ച വീക്ഷണങ്ങൾ വച്ചുപുലർത്തുന്നതിൽ സ്ത്രീ ഉത്തരവാദിയായിരിക്കുന്നില്ലെങ്കിലും അത്തരം മനോഭാവങ്ങളെ തിരിച്ചറിയുവാൻ തക്കവണ്ണം അവൾ ബുദ്ധിമതിയായിരിക്കണം.
നിങ്ങൾ നന്നായി അറിയുകയില്ലാത്ത ഒരു പുരുഷനുമായി തനിച്ചായിത്തീരാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്. (നിങ്ങൾ നല്ലവണ്ണം അറിയുന്ന ഒരുവന്റെ കൂടെയാണെങ്കിൽ പോലും വിവേചന ഉപയോഗിക്കുക.) അപരിചിതനായ ഒരു ബലാൽസംഗക്കാരൻ കേടുപാടുകൾ നന്നാക്കുന്നവൻ എന്നു നടിച്ചുകൊണ്ടു നിങ്ങളുടെ വീട്ടിൽ വന്നേക്കാം. അയാളുടെ സാക്ഷ്യപത്രങ്ങൾ പരിശോധിക്കുക. പരിചിതനായ ഒരു ബലാൽസംഗക്കാരൻ തന്റെ ഭവനത്തിൽ സന്ദർശിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് അല്ലെങ്കിൽ, താൻ അവളെ കണ്ടുമുട്ടാൻ ഉദ്ദേശിക്കുന്നിടത്ത് ഒരു സംഘം ആളുകളുണ്ടെന്നു കള്ളം പറഞ്ഞുകൊണ്ട് ഇരയെ ഒററക്കു കിട്ടാൻ ക്രമീകരിക്കുന്നു. ആ ചതിയിൽ വീണുപോകരുത്.
ഡെയിററിംഗിന്റെ സന്ദർഭങ്ങളിൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു സംഘമായൊ ഒരു മുതിർന്നപെൺതുണയോടുകൂടെയൊ ഡെയിററ് ചെയ്യുക. നിങ്ങളുടെ ഡെയിററിംഗ് പങ്കാളിയെ നല്ലവണ്ണം അറിയുകയും ഏതെങ്കിലും വിധത്തിലുള്ള ശാരീരിക അടുപ്പം നിങ്ങൾ അനുവദിക്കുന്നെങ്കിൽ ദൃഢമായ അതിരുകൾ വയ്ക്കുകയും ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള മദ്യം കഴിക്കുന്നതിനേക്കുറിച്ചു ജാഗ്രതയുള്ളവളായിരിക്കുക! നിങ്ങളുടെ ചിന്താപ്രാപ്തി തകരാറിലായാൽ അപകടത്തിനെതിരെ ജാഗ്രതയുള്ളവളായിരിക്കാൻ നിങ്ങൾക്കു കഴിയുകയില്ല. (സദൃശ്യവാക്യങ്ങൾ 23:29-35 താരതമ്യം ചെയ്യുക.) നിങ്ങളുടെ തോന്നലുകളെ വിശ്വസിക്കുക. ആരുടെയെങ്കിലുംകൂടെ ആയിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടാൽ പിന്നെയും അയാൾ നിരപരാധിയാണ് എന്നു വിചാരിക്കരുത്. എഴുന്നേററുപോവുക.
കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി ബലാൽസംഗ പ്രതിരോധത്തെക്കുറിച്ചു ചർച്ച ചെയ്യേണ്ടതുണ്ട്, ഭൂരിഭാഗം ബലാൽസംഗക്കാരും ബലാൽസംഗ ഇരകളും യുവജനങ്ങളായതിനാൽ അപകടകരമായ സാഹചര്യങ്ങളെപ്പററി സ്പഷ്ടമായി പറഞ്ഞുകൊണ്ടുതന്നെ.
പെട്ടെന്നു പ്രവർത്തിക്കുക
എല്ലാ ബലാൽസംഗ സാഹചര്യങ്ങളും മുൻകൂട്ടി കാണാവുന്നതല്ല. നിനച്ചിരിക്കാതെ, നിങ്ങളെ ബലാൽക്കാരം ചെയ്യാൻ ഉദ്ദേശിക്കുന്ന നിങ്ങളേക്കാൾ ശക്തനായ ഒരു പുരുഷന്റെ മുമ്പിൽ നിങ്ങൾ ഒററക്കു അകപ്പെട്ടിരിക്കുന്നതായി സ്വയം കണ്ടെത്തിയേക്കാം. അപ്പോൾ എന്തുചെയ്യണം?
രക്ഷപെടുക എന്നതാണു നിങ്ങളുടെ ലക്ഷ്യം എന്ന് ഓർമ്മിച്ചുകൊണ്ടു പെട്ടെന്നു പ്രവർത്തിക്കുക. ഒരു ബലാൽസംഗക്കാരൻ ആക്രമിക്കുവാൻ തീരുമാനിക്കുന്നതിനുമുമ്പു തന്റെ ഇരയെ പരീക്ഷിക്കുന്നു, അതുകൊണ്ട് അയാൾ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം നേടുന്നതിനു മുമ്പ് എത്രയും വേഗം അയാളുടെ പദ്ധതികളെ പരാജയപ്പെടുത്തുന്നതു പ്രധാനമാണ്. ബലാൽസംഗ വിദഗ്ദ്ധർ രണ്ടു നടപടിക്രമങ്ങളാണു നിർദ്ദേശിക്കുന്നത്: കർമ്മോദ്യുക്തമായ എതിർക്കലും നിഷ്ക്രിയമായ എതിർക്കലും. ആദ്യം നിങ്ങൾക്കു നിഷ്ക്രിയമായ എതിർപ്പു ശ്രമിച്ചുനോക്കാൻ കഴിയും അതു പരാജയപ്പെടുന്നപക്ഷം കർമ്മോദ്യുക്തമായ എതിർക്കലിലേക്കു കടക്കുക.
നിഷ്ക്രിയമായ എതിർക്കലിൽ, ബലാൽസംഗിയോടു സംസാരിച്ചുകൊണ്ടു അയാളുടെ ശ്രദ്ധ പതറിക്കുന്നതോ നിങ്ങൾക്കു ലൈംഗികമായി പകരുന്ന ഒരു രോഗമുണ്ടെന്ന് അഭിനയിക്കുന്നതോ ആക്രമണകാരിയുടെ ദേഹത്തേക്കു ഛർദ്ദിക്കുന്നതോപോലെ എന്തും ഉൾപ്പെട്ടക്കാം. (1 ശമൂവേൽ 21:12, 13 താരതമ്യം ചെയ്യുക.) “തന്ത്രങ്ങൾ ഒരുവന്റെ ഭാവനയാൽ മാത്രമാണു സീമിതമായിരിക്കുന്നത്” എന്ന് ജെറാഡ് വിററ്മോർ, സ്ട്രീററ് വിസ്ഡം ഫോർ വിമൻ: എ ഹാൻഡ് ബുക്ക് ഫോർ അർബൻ സർവൈവൽ എന്ന തന്റെ പുസ്തകത്തിൽ എഴുതി.
ബലാൽസംഗക്കാരനോടു ശാരീരികമായി പൊരുതുന്നതൊഴികെ സകലവും ഉൾപ്പെടുന്ന നിഷ്ക്രിയമായ തന്ത്രങ്ങൾക്കു ശാന്തമായ ചിന്ത ആവശ്യമാണ്, ആക്രമിയെ പതറിക്കുന്നതിനോ ശാന്തനാക്കുന്നതിനോ വേണ്ടി ആസൂത്രണം ചെയ്തതുമായിരിക്കണം. നിങ്ങളുടെ എതിർപ്പ് ആക്രമിയെ കൂടുതൽ കോപിഷ്ഠനും കർക്കശനുമാക്കിതീർക്കുന്നുവെങ്കിൽ മറെറന്തെങ്കിലും പരിശോധിച്ചുനോക്കുക. എന്നിരുന്നാലും, ചിന്തിക്കുന്നതിനിടയിൽ നിങ്ങൾ കൂടുതൽ ഒററപ്പെട്ട പ്രദേശത്തേക്കു നിങ്ങളെ വലിച്ചുകൊണ്ടുപോകാൻ അനുവദിക്കരുത്. കൂടാതെ നിഷ്ക്രിയ എതിർക്കലിന്റെ ഏററവും ഫലപ്രദമായ ഒരു രീതി അലറി നിലവിളിക്കലാണെന്നും ഓർക്കുക.—ആവർത്തനപുസ്തകം 22:23-27 താരതമ്യം ചെയ്യുക.
മറെറാരു മാർഗ്ഗം നിഷേധാത്മകമായും ശക്തമായും പ്രതികരിക്കുകയാണ്. അയാളുടെ ഹിതത്തിനു നിങ്ങൾ കീഴടങ്ങുകയില്ല എന്നു സന്ദേഹത്തിന് ഇടകൊടുക്കാതെ നിങ്ങളുടെ ആക്രമിയോടു പറയുക. ഡെയിററിംഗിൽ ബലാൽസംഗം നടക്കുന്ന ഒരു സാഹചര്യത്തിൽ ആ ആക്രമണത്തിന്റെ പേരുവിളിച്ചുകൊണ്ട് വിഭ്രമതന്ത്രം ഉപയോഗിച്ചു നോക്കാവുന്നതാണ്. “ഇതു ബലാൽസംഗമാണ്! ഞാൻ പോലീസിനെ വിളിക്കും!” എന്നുള്ള നിങ്ങളുടെ അലർച്ച ബലാൽസംഗം ചെയ്യാൻ പോകുന്ന ആളെ, നിങ്ങളെ അതിലേക്കു വലിച്ചിഴക്കുന്നതിനെപ്പററി പുനരാലോചിക്കാൻ ഇടയാക്കിയേക്കാം.
തിരിച്ചു പോരാടുക
സംസാരം പ്രയോജനം ചെയ്യുന്നില്ലെങ്കിൽ കർമ്മോദ്യുക്തമായി എതിർക്കുവാൻ ഭയപ്പെടരുത്. നിങ്ങളെ ദ്രോഹിക്കുമെന്നോ കൊല്ലുമെന്നോ അതിന് അർത്ഥമില്ല, കീഴടങ്ങലും നിങ്ങൾക്കു സുരക്ഷിതത്വം ഉറപ്പു നൽകുന്നില്ല. അതുകൊണ്ടു ബലാൽസംഗത്തെ ശക്തമായി എതിർക്കുവാനാണു മിക്ക ബലാൽസംഗ വിദഗ്ദ്ധരും ഉപദേശിക്കുന്നത്.
ശാരീരികബലപ്രയോഗത്താൽ ഭീഷണിപ്പെടുത്തപ്പെടുമ്പോൾപോലും വിനയും സഹനശീലവും വിധേയത്വവും ഉള്ളവളായിരിക്കാൻ ജനനം മുതലേ പരിശീലിക്കപ്പെടുന്നതിനാൽ തിരിച്ചു പോരാടുന്നതു സ്ത്രീകളെ സംബന്ധിച്ചു പ്രയാസമായിരിക്കാം. അതുകൊണ്ടു ആക്രമണ സമയത്തു സന്ദേഹിച്ചു നിന്നുകൊണ്ടു വിലപിടിപ്പുള്ള സമയം പാഴാക്കാതെ നിങ്ങൾ ചെറുക്കുമെന്നു മുന്നമേതന്നെ തീരുമാനിക്കേണ്ടതുണ്ട്.
നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയൊ സമ്മർദ്ദം ചെലുത്തുകയൊ ചെയ്താൽ നിങ്ങൾക്കു നീരസ്സം തോന്നേണ്ട ആവശ്യമുണ്ട്. ആക്രമണം മുൻകൂട്ടി ആലോചിച്ചിട്ടുള്ളതാണന്നും നിങ്ങൾ കീഴടങ്ങാൻ ബലാൽസംഗക്കാരൻ നോക്കിയിരിക്കുന്നുവെന്നും നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഭയപ്പെടാതെ കോപം കാണിക്കുക. “നിങ്ങളുടെ ഭയമാണ് അക്രമിയുടെ എററവും ശക്തമായ ആയുധം,” എന്ന് ഗവേഷകയായ ലിൻഡാ ലെഡ്റെയ് പറഞ്ഞു. നിങ്ങൾ അമിതമായി പ്രതികരിക്കുകയാണെന്നൊ വിഡ്ഢിയെ പോലെ തോന്നിക്കുന്നുവെന്നൊ വ്യാകുലപ്പെടേണ്ടതില്ല. ഒരു വിദഗ്ദ്ധ പറഞ്ഞതുപോലെ “ബലാൽസംഗം ചെയ്യപ്പെടുന്നതിനേക്കാൾ മെച്ചം മര്യാദകെട്ടവൾ ആയിരിക്കുന്നതാണ്”. ബലാൽസംഗക്കാരെ വിജയപ്രദമായി ചെറുത്തിട്ടുള്ള സ്ത്രീകൾ മിക്കവാറും വളരെ സജീവമായി അപ്രകാരം ചെയ്യുകയും കടിയും, തൊഴിയും, നിലവിളിയും തുടങ്ങി ഒന്നിൽ കൂടുതൽ തന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടുള്ളവരാണ്.
ബലാൽസംഗത്തിനെതിരെ പ്രതിരോധിച്ചുനിൽക്കാൻ നിങ്ങൾക്കു പ്രാപ്തിയില്ലെങ്കിൽ അക്രമിയെ പിന്നീടു തിരിച്ചറിയുവാൻ കഴിയേണ്ടതിനു ശ്രദ്ധകേന്ദ്രീകരിക്കുക. സാധ്യമെങ്കിൽ അയാളെ മാന്തുന്നതും അയാളുടെ വസ്ത്രം കീറുന്നതും തിരിച്ചറിയാൻ ഉതകുമാറു രക്തമോ തുണിക്കഷണമൊ നിങ്ങൾക്കു ലഭ്യമാക്കിതീർക്കും. ഇപ്രകാരമുള്ള ഒരവസ്ഥയിൽ ചെറുത്തുനിൽക്കുക തീർത്തും അസാധ്യമായിതീർന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, “നിങ്ങൾ അയാളെ ബലാൽസംഗം ചെയ്യാൻ ‘അനുവദിച്ചു’ എന്നപോലെ സ്വയം ശകാരിക്കരുത്” എന്ന് റോബിൻ വാർഷോ ഞാൻ അതിനെ ബലാൽസംഗം എന്നു ഒരിക്കലും വിളിച്ചില്ല (I Never Called It Rape) എന്ന പുസ്തകത്തിൽ പറയുന്നു. “നിങ്ങളെ ബലാൽസംഗം ചെയ്തുവെന്നു ‘തെളിയിക്കാൻ’ മുറിവു നിലനിർത്തുന്നതിന്റേയൊ മരണത്തിന്റേയൊ ആവശ്യമില്ല.”
[അടിക്കുറിപ്പുകൾ]
a രണ്ടു സാഹചര്യങ്ങൾ ഒരുപോലെ ആയിരിക്കുന്നില്ല തന്നെയുമല്ല, തടുക്കുന്നതിനുള്ള ഒരു ഉപദേശവും അത്ര അബദ്ധരഹിതമല്ല. ഇര ആക്രമണ സമയത്ത് എത്രത്തോളവും എപ്രകാരവും ചെറുത്തുനിൽക്കണമെന്നതിനെക്കുറിച്ച് ബലാൽസംഗ വിദഗ്ദ്ധൻമാരുടെ ഇടയിലും യോജിപ്പില്ല.
[7-ാം പേജിലെ ചതുരം]
സാദ്ധ്യതയുള്ള ഒരു ബലാൽസംഗിയുടെ വർണ്ണന
◻ നിങ്ങളെ അപമാനിച്ചുകൊണ്ടോ നിങ്ങളുടെ വീക്ഷണങ്ങളെ അവഗണിച്ചുകൊണ്ടോ അല്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും നിർദ്ദേശിക്കുമ്പോൾ കോപിഷ്ഠനായികൊണ്ടോ അസഹ്യപ്പെട്ടുകൊണ്ടോ നിങ്ങളെ വൈകാരികമായി ദുർവിനിയോഗം ചെയ്യുന്നു.
◻ നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം നിങ്ങളുടെ സുഹൃത്തുക്കൾ ആരായിരിക്കണം മുതലായ ജീവിതത്തിന്റെ മൂലഘടകങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഡെയിററിംഗിൽ എവിടെ ഭക്ഷണം കഴിക്കാൻ പോകണം ഏതു സിനിമ കാണണം തുടങ്ങിയ എല്ലാ തീരുമാനങ്ങളും എടുക്കാൻ ഇച്ഛിക്കുന്നു.
◻ കാരണമില്ലാതെ അസൂയപ്പെടുന്നു.
◻ സ്ത്രീകളെ മൊത്തത്തിൽ വിലയിടിച്ചു സംസാരിക്കുന്നു.
◻ കുടിച്ചു മത്തനാകുന്നു അഥവാ “മായാലോക”ത്താകുന്നു, നിങ്ങളെ അപ്രകാരമാക്കിത്തീർക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു.
◻ അയാളുടെ കൂടെ തനിച്ചായിരിക്കുന്നതിനോ അല്ലെങ്കിൽ ലൈംഗികബന്ധം പുലർത്തുന്നതിനോ നിങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തുന്നു.
◻ ഡെയിററിംഗിൽ ചിലവു പങ്കിടുന്നതിന് അനുവദിക്കാതിരിക്കുകയും നിങ്ങൾ ചിലവു പങ്കിടാമെന്നു നിർദ്ദേശിക്കുമ്പോൾ കോപിഷ്ഠനാകുകയും ചെയ്യുന്നു.
◻ പെട്ടെന്നു കയറിപ്പിടിക്കുകയൊ ഉന്തുകയൊ, അങ്ങനെയുള്ള നിഗൂഢവിധങ്ങളിൽപോലും ശാരീരികമായി ആക്രമണസ്വഭാവം കാണിക്കുന്നു.
◻ ഏററവും ചേർന്നിരുന്നുകൊണ്ടും, മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ടും, തൊടരുത് എന്നു പറയുമ്പോൾ തൊട്ടുകൊണ്ടും, അല്ലെങ്കിൽ നിങ്ങളെക്കുറിച്ചു വാസ്തവത്തിൽ അറിയാവുന്നതിലും കൂടുതൽ അറിയാമെന്നപോലെ സംസാരിച്ചുകൊണ്ടും നിങ്ങളെ പേടിപ്പിക്കുന്നു.
◻ കോപിഷ്ഠനാകാതെ നിരാശയെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല.
◻ നിങ്ങളെ തുല്യതയുള്ളവളായി വീക്ഷിക്കുന്നില്ല.
◻ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നത് ആസ്വദിക്കുകയും മൃഗങ്ങളോടും കുട്ടികളോടും നിരന്തരം ശല്യപ്പെടുത്താൻ അയാൾക്കു കഴിയുന്നവരോടും ക്രൂരനായിരിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.
റോബിൻ വാർഷോയുടെ ഞാൻ അതിനെ ഒരിക്കലും ബലാൽസംഗമെന്നു വിളിച്ചല്ല, എന്ന പുസ്തകത്തിൽനിന്നും.
[18-ാം പേജിലെ ചിത്രം]
ബലാൽസംഗക്കാരെ വിജയപ്രദമായി ചെറുത്തിട്ടുള്ള സ്ത്രീകൾ മിക്കവാറും വളരെ സജീവമായി അപ്രകാരം ചെയ്യുകയും ഒന്നിൽ കൂടുതൽ തന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടുള്ളവരാണ്