നിങ്ങൾ എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ?
ക്രൈസ്തവലോകത്തിലെ മതങ്ങളിൽനിന്ന് മുസ്ലീങ്ങളെയും യഹൂദരെയും വേർതിരിച്ചുനിർത്തുന്ന മുഖ്യ പ്രതിബന്ധം എന്താണ്? അത് “അതിവിശുദ്ധ ത്രിത്വ”ത്തെക്കുറിച്ചുള്ള പഠിപ്പിക്കലാണ്. ഈ ഉപദേശം എന്താണു പ്രസ്താവിക്കുന്നത്? അത്താനാസ്യോസിന്റെ വിശ്വാസപ്രമാണത്തിൽ നിർവചിക്കപ്പെട്ടിരുന്നതനുസരിച്ച് ‘ത്രിത്വത്തിലെ ഏകദൈവ’ത്തിന്റെ ആരാധനയാണു ത്രിത്വം. “. . . പിതാവും ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്; എന്നിരുന്നാലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുള്ളൂ.” ഓരോരുത്തനും നിത്യനും സർവശക്തനുമാണെന്നു പറയപ്പെടുന്നു; ആരും ആരേക്കാളും വലിയവനോ ചെറിയവനോ അല്ല, ഓരോരുത്തനും ദൈവമാണെന്നു പറയപ്പെടുന്നു. എന്നാൽ അവർ മൂവരും ഒരു ദൈവമാണ്. ദൈവശാസ്ത്രജ്ഞർ ഇതിനെ ഒരു മർമമായാണ് വിശദീകരിക്കുന്നത്.
ത്രിത്വത്തെക്കുറിച്ചു ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?a പിൻവരുന്ന ചോദ്യങ്ങൾ രസാവഹമായ ചില നിഗമനങ്ങളിലേക്കു നിങ്ങളെ നയിച്ചേക്കാം. ബൈബിൾ ഉത്തരങ്ങൾ 12-ാം പേജിൽ നൽകിയിരിക്കുന്നു.
1. ദൈവം ഇപ്പോൾ ത്രിത്വമായിരിക്കുകയും എപ്പോഴും അങ്ങനെതന്നെയായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, യഹൂദർ ആ പഠിപ്പിക്കൽ എബ്രായ തിരുവെഴുത്തുകളിൽ (“പഴയനിയമ”ത്തിൽ) കണ്ടെത്തിയോ?
2. ദൈവത്തെക്കുറിച്ച് എബ്രായ തിരുവെഴുത്തുകൾ എന്തു പറയുന്നു?—ആവർത്തനപുസ്തകം 6:4; സങ്കീർത്തനം 145; സെഖര്യാവു 14:9.
3. എബ്രായ തിരുവെഴുത്തുകൾ പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുന്നുണ്ടോ?—ന്യായാധിപൻമാർ 15:14; സെഖര്യാവു 4:6.
4. എബ്രായ തിരുവെഴുത്തുകളിൽ പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഒരു വ്യക്തിയായിട്ടാണോ അതോ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയായിട്ടാണോ?—ന്യായാധിപൻമാർ 14:6; യെശയ്യാവു 44:3.
5. വാഗ്ദത്ത മിശിഹായെക്കുറിച്ച് അഥവാ അഭിഷിക്തനെക്കുറിച്ച് എബ്രായ തിരുവെഴുത്തുകൾ പറയുന്നുണ്ടോ?—ദാനീയേൽ 9:25, 26.
6. എബ്രായ തിരുവെഴുത്തുകളിലെ ഏതെങ്കിലും വാക്യം മിശിഹായെ ദൈവത്തോടു തുല്യനാക്കുന്നുണ്ടോ?—സങ്കീർത്തനം 2:2, 4-8; യെശയ്യാവു 45:18; 61:1.
7. ഒരു ദൈവത്തിലെ മൂന്നു വ്യക്തികളാണ് യഹോവ എന്നു വിശ്വസിക്കുന്നതിന് ഏതെങ്കിലും എബ്രായ തിരുവെഴുത്ത് കുററമററ അടിസ്ഥാനം പ്രദാനം ചെയ്യുന്നുണ്ടോ?—യെശയ്യാവു 44:6; 46:9, 10.
8. ആരാണ് യേശുവിനെ ഭൂമിയിലേക്കയച്ചത്? അങ്ങനെയെങ്കിൽ ആരാണു വലിയവൻ?—യോഹന്നാൻ 5:19, 23, 30; 8:42; 14:28; 17:3.
9. താൻ ദൈവമാണെന്ന് യേശു എന്നെങ്കിലും പറഞ്ഞോ?—യോഹന്നാൻ 7:28, 29; 14:6.
10. ഒട്ടുവളരെപ്പേർ യേശുവിനെ കണ്ടു, എന്നാൽ ആരെങ്കിലും ദൈവത്തെ എന്നെങ്കിലും കണ്ടിട്ടുണ്ടോ?—യോഹന്നാൻ 1:18; 6:46.
11. താൻ ‘ദൈവത്തിന്റെ പുത്ര’നാണെന്നാണോ അതോ ‘പുത്രനായ ദൈവ’മാണെന്നാണോ യേശു പറഞ്ഞത്?—യോഹന്നാൻ 10:36; 1 യോഹന്നാൻ 4:15; 5:5, 13.
12. താൻ പിതാവിനോടു തുല്യനാണെന്ന് യേശു എന്നെങ്കിലും പറഞ്ഞോ?—യോഹന്നാൻ 14:28; 20:17.
13. “ഞാനും പിതാവും ഒന്നാകുന്നു” എന്ന വാക്കുകൾ ത്രിത്വം ശരിയാണെന്നു തെളിയിക്കുന്നുണ്ടോ?—യോഹന്നാൻ 10:30; 17:21; മത്തായി 24:36.
14. ആദിമ ശിഷ്യൻമാർ യേശുവിനെ എങ്ങനെയാണു വീക്ഷിച്ചത്?—യോഹന്നാൻ 1:29, 34, 41, 49; 6:69; 1 കൊരിന്ത്യർ 11:3.
15. ദൈവം യേശുവിനെ എങ്ങനെയാണു വീക്ഷിച്ചത്?—മർക്കൊസ് 9:7; ലൂക്കൊസ് 2:9-11.
16. പരിശുദ്ധാത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്ന കാര്യത്തിൽ ഗ്രീക്കു തിരുവെഴുത്തുകൾ (“പുതിയനിയമം”) എബ്രായ തിരുവെഴുത്തുകളോടു വിയോജിക്കുന്നുണ്ടോ?—മത്തായി 3:11; ലൂക്കൊസ് 1:41; യോഹന്നാൻ 14:26; പ്രവൃത്തികൾ 1:8; 4:31; 10:38.
17. യേശുവിന്റെ സ്നാപനസമയത്ത് പിതാവും പുത്രനും പരിശുദ്ധാത്മാവും എവിടെയായിരുന്നു? അവർ ഒന്നിൽ മൂന്നായിരുന്നോ?—മത്തായി 3:16, 17.
18. പുനരുത്ഥാനം ചെയ്ത യേശുവിനു സ്വർഗത്തിൽ എന്തു സ്ഥാനമാണുള്ളത്?—പ്രവൃത്തികൾ 7:55, 56; റോമർ 8:34; കൊലൊസ്സ്യർ 3:1; എബ്രായർ 12:2.
19. ആ ഉന്നതസ്ഥാനം യേശുവിനു നൽകിയത് ആരാണ്?—ഫിലിപ്പിയർ 2:9-11.
20. അത് യേശുവിനെ ദൈവമാക്കുന്നുണ്ടോ, അതോ അഖിലാണ്ഡത്തിൽ ദൈവം കഴിഞ്ഞാൽപ്പിന്നെ രണ്ടാമത്തെ വ്യക്തിയേ ആക്കുന്നുള്ളോ?—1 കൊരിന്ത്യർ 11:3; ഫിലിപ്പിയർ 2:9-11.
21. അഖിലാണ്ഡത്തിന്റെ അത്യുന്നത പരമാധികാരി ആരാണ്?—ആവർത്തനപുസ്തകം 3:24; പ്രവൃത്തികൾ 4:24-27; 1 കൊരിന്ത്യർ 15:28.
[അടിക്കുറിപ്പുകൾ]
a ഈ വിഷയം സംബന്ധിച്ച വിശദമായ ഗ്രാഹ്യം ലഭിക്കുന്നതിന്, വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 380-1, 405-25 പേജുകളും നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയും കാണുക.