വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 1/22 പേ. 20-23
  • ജീവൻ രക്ഷിക്കുന്ന പ്രകാശം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവൻ രക്ഷിക്കുന്ന പ്രകാശം
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആദ്യകാല പ്രകാ​ശ​ഗോ​പു​രങ്ങൾ
  • തിരി​നാ​ള​ങ്ങൾക്കു പകരം സെനോൺ ഫ്‌ളാഷ്‌ ട്യൂബു​കൾ
  • ഒഴുകി​ന​ട​ക്കുന്ന പ്രകാ​ശ​ഗോ​പു​രങ്ങൾ
  • മൂടൽമ​ഞ്ഞും കാറ്റും പ്രകാ​ശത്തെ തടസ്സ​പ്പെ​ടു​ത്തു​മ്പോൾ
  • ഒരു യുഗാ​ന്ത്യം
  • പ്രകാശഗോപുര സൂക്ഷിപ്പുകാർ—തിരോധാനംചെയ്യുന്ന ഒരു തൊഴിൽ
    ഉണരുക!—1998
  • പ്രകാശം ലക്ഷ്യമാക്കി മുന്നേറുക
    2007 വീക്ഷാഗോപുരം
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2002
  • ബോസ്‌പോറസിൽ “ഏകയായി”
    ഉണരുക!—2003
കൂടുതൽ കാണുക
ഉണരുക!—1999
g99 1/22 പേ. 20-23

ജീവൻ രക്ഷിക്കുന്ന പ്രകാശം

പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ന്റെ അവസാനം. അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​നു കുറു​കെ​യുള്ള അത്യന്തം ദുർഘടം പിടിച്ച അഞ്ചാഴ്‌ചത്തെ യാത്ര. യാത്രി​കർക്ക്‌ എങ്ങനെ​യും കര കണ്ടാൽ മതി​യെ​ന്നാ​യി. അപ്പോ​ഴതാ ചക്രവാ​ള​ത്തിൽ ഒരു പ്രകാശം, ഒരു ഏകാന്ത നക്ഷത്രം. എന്നാൽ അതൊരു നക്ഷത്രം ആയിരു​ന്നില്ല, ഒരു പ്രകാ​ശ​ഗോ​പു​രം ആയിരു​ന്നു. “വെളിച്ചം കണ്ടയു​ടനെ മുട്ടി​ന്മേൽനി​ന്നു ഞങ്ങൾ ദൈവ​ത്തി​നു നന്ദി പറഞ്ഞു” എന്ന്‌ ഒരു യാത്ര​ക്കാ​രൻ പിന്നീടു പറയു​ക​യു​ണ്ടാ​യി. ആ പ്രകാ​ശ​മാ​യി​രു​ന്നു സുരക്ഷി​ത​മാ​യി ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ അവരെ സഹായി​ച്ചത്‌. എന്നുവ​രി​കി​ലും, അക്കാലത്തെ എല്ലാ സമുദ്ര യാത്ര​ക​ളും ശുഭക​ര​മാ​യി പര്യവ​സാ​നി​ച്ചില്ല.

വടക്കേ അമേരി​ക്ക​യു​ടെ ന്യൂ ഇംഗ്ലണ്ട്‌ തീരത്ത്‌ കാറ്റും കോളും ഇല്ലാഞ്ഞ ഒരു തെളിഞ്ഞ ദിവസം ആയിരു​ന്നു 1839 ഡിസംബർ 22. അതു​കൊണ്ട്‌, സാധനം വാങ്ങി ഇരുട്ടു​ന്ന​തി​നു​മുമ്പ്‌ സുരക്ഷി​ത​മാ​യി തിരി​ച്ചെ​ത്താ​മെന്നു കരുതി മസാച്ചു​സെ​റ്റ്‌സി​ലെ പ്ലം ദ്വീപി​ലുള്ള പ്രകാ​ശ​ഗോ​പു​ര​ത്തി​ന്റെ കാവൽക്കാ​രൻ ഭാര്യ​യോ​ടൊ​പ്പം തന്റെ കൊച്ചു വള്ളത്തിൽ ദ്വീപു വിട്ടു. അവർ അകലെ ആയിരു​ന്ന​പ്പോൾ കാറ്റു വീശാൻ തുടങ്ങി. ഒരു കൊടു​ങ്കാറ്റ്‌ ആഞ്ഞടി​ക്കുക ആയിരു​ന്നു. പെട്ടെന്നു തന്നെ മാനം ഇരുണ്ടു, കടൽ കോപി​ച്ചു, പേമാരി തുടങ്ങി. ഇരുട്ടു വീഴു​ന്ന​തി​നു മുമ്പ്‌ ദ്വീപി​ലെ​ത്താൻ ശ്രമി​ച്ചെ​ങ്കി​ലും അവർക്ക​തി​നു കഴിഞ്ഞില്ല. ആ രാത്രി​യിൽ പ്രകാ​ശ​ഗോ​പു​ര​ത്തി​ലെ തിരി​നാ​ളം അണഞ്ഞു കിടന്നു.

അർധരാ​ത്രി​യോ​ടെ അവിടെ എത്തിയ പോക​ഹോ​ണ്ടസ്‌ എന്ന കപ്പൽ തുറമു​ഖം കണ്ടെത്താൻ പാടു​പെ​ട്ടെ​ങ്കി​ലും വിജയി​ച്ചില്ല. പ്ലം ദ്വീപി​ലെ ഈ പ്രകാ​ശ​ഗോ​പു​രം ആയിരു​ന്നു സാധാരണ അടയാളം കൊടു​ത്തി​രു​ന്നത്‌. ഒരു മണൽത്തി​ട്ട​യിൽ ഇടിച്ച്‌ പിൻഭാ​ഗം തകർന്ന കപ്പൽ ആഴിയു​ടെ അടിത്ത​ട്ടി​ലേക്കു മുങ്ങി​ത്താ​ണു. കപ്പലിൽ ഉണ്ടായി​രുന്ന ആരും രക്ഷപ്പെ​ട്ടില്ല. ഇതേ തുറമു​ഖം ലക്ഷ്യമാ​ക്കി വെളു​ക്കും മുമ്പ്‌ എത്തിയ റിച്‌മോണ്ട്‌ പാക്കെർ എന്ന പായ്‌ക്ക​പ്പ​ലും തകർന്നു, എന്നാൽ ഒരാൾ മാത്രമേ—കപ്പിത്താ​ന്റെ ഭാര്യ—മരണമ​ട​ഞ്ഞു​ള്ളൂ.

പ്രകാ​ശ​ഗോ​പു​ര​ങ്ങൾക്ക്‌ ഒഴിവാ​ക്കാ​മാ​യി​രുന്ന അനേകം ദുരന്ത​ങ്ങളെ കുറി​ച്ചുള്ള വിവര​ണങ്ങൾ സമുദ്ര ചരി​ത്ര​ത്തിൽ സുലഭ​മാണ്‌. “മുൻകാ​ല​ങ്ങ​ളിൽ, വിജയ​ക​ര​മാ​യി യാത്ര പൂർത്തി​യാ​ക്കിയ മിക്ക കപ്പലു​ക​ളും തുറമു​ഖ​ത്തോട്‌ അടുക്കു​മ്പോൾ അപകട​ത്തിൽ പെടുക പതിവാ​യി​രു​ന്നു” എന്ന്‌ അമേരി​ക്ക​യു​ടെ സമുദ്ര പൈതൃ​കം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താ​വി​ക്കു​ന്നു. “സമുദ്ര യാത്ര​യി​ലെ ഏറ്റവും അപകട​ക​ര​മായ ഭാഗം കരയോട്‌ അടുത്തുള്ള ഏതാനും കിലോ​മീ​റ്റ​റു​കൾ ആയിരു​ന്നു.”

പ്രകാ​ശ​ഗോ​പു​ര ചരി​ത്ര​കാ​ര​നായ ഡി. അലൻ സ്റ്റീവൻസൺ പറയു​ന്നത്‌ അനുസ​രിച്ച്‌, 1793-നും 1833-നും ഇടയ്‌ക്ക്‌ ബ്രിട്ടീഷ്‌ തീരങ്ങ​ളിൽ വെച്ചു തകർന്ന കപ്പലു​ക​ളു​ടെ വാർഷിക സംഖ്യ 550 മുതൽ 800 വരെ ഉയർന്നു. കൂടുതൽ പ്രകാ​ശ​ഗോ​പു​രങ്ങൾ, അതായത്‌ നല്ല വെളിച്ചം ആവശ്യ​മാ​യി​രു​ന്നു.

ഇംഗ്ലണ്ടും ഐക്യ​നാ​ടു​ക​ളും ഉൾപ്പെടെ ചില രാജ്യ​ങ്ങ​ളിൽ, കപ്പലുകൾ കൊള്ള​യ​ടി​ക്കുക എന്ന ലക്ഷ്യത്തിൽ അവ പാറയിൽ തട്ടിത്ത​ക​രാ​നാ​യി വ്യാജ​വി​ള​ക്കു​കൾ സ്ഥാപിച്ച കുപ്ര​സിദ്ധ ‘ചന്ദ്ര​ദ്വേ​ഷി​കൾ’ കടൽ യാത്ര കൂടുതൽ അപകട​ക​ര​മാ​ക്കി. കപ്പൽച്ചേ​തത്തെ അതിജീ​വി​ച്ച​വരെ കൊല​പ്പെ​ടു​ത്തുക പതിവാ​യി​രു​ന്നു. തെളിവ്‌ അവശേ​ഷി​ക്കാൻ ചന്ദ്ര​ദ്വേ​ഷി​കൾ ആഗ്രഹി​ച്ചി​രു​ന്നില്ല. നിലാ​വുള്ള രാത്രി​യിൽ അവരുടെ തന്ത്രം പൊളി​യു​മാ​യി​രു​ന്നു. അങ്ങനെ​യാണ്‌ ചന്ദ്ര​ദ്വേ​ഷി​കൾ എന്ന പേര്‌ അവർക്കു വീണത്‌. എന്നിരു​ന്നാ​ലും, മെച്ചപ്പെട്ട സജ്ജീക​ര​ണ​ങ്ങ​ളോ​ടു കൂടിയ ധാരാളം പ്രകാ​ശ​ഗോ​പു​രങ്ങൾ വന്നതോ​ടെ ഈ കള്ളന്മാർക്കും കൊല​യാ​ളി​കൾക്കും പണിയി​ല്ലാ​താ​യി.

ആദ്യകാല പ്രകാ​ശ​ഗോ​പു​രങ്ങൾ

പ്രകാ​ശ​ഗോ​പു​ര​ങ്ങളെ കുറി​ച്ചുള്ള ഏറ്റവും ആദ്യത്തെ പരാമർശം ഇലിയ​ഡിൽ കാണാ​നാ​കും. “സൂര്യൻ മാനത്തു​നി​ന്നു മറയു​ന്ന​തോ​ടെ പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ തീനാളം ഉയരു​ക​യാ​യി,” അതു പറയുന്നു. “ആദ്യകാല പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ കേവലം വിറകു കൂട്ടി​യിട്ട്‌ ആളിക്ക​ത്തി​ക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌, ചില​പ്പോൾ കല്ലു കൂട്ടി​യിട്ട്‌ അതിന്റെ മുകളിൽ ആയിരു​ന്നു വിറകു കത്തിച്ചി​രു​ന്നത്‌. പിന്നീട്‌ ഇരുമ്പു​കൊ​ണ്ടുള്ള വലിയ ചട്ടക്കൂ​ടു​കൾ ഉപയോ​ഗി​ച്ചു തുടങ്ങി. എന്നാൽ കൂടെ​ക്കൂ​ടെ അവ അണഞ്ഞു പോകു​മാ​യി​രു​ന്നു. അതിന്റെ ഫലങ്ങളാ​കട്ടെ വിപത്‌ക​ര​വും,” പ്രകാശ സൂക്ഷി​പ്പു​കാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താ​വി​ക്കു​ന്നു.

തുടർന്ന്‌ പൊ.യു.മു. 300-ഓടെ, ഈജി​പ്‌തി​ലെ ഫറോസ്‌ ദ്വീപി​ലുള്ള അലക്‌സാൻഡ്രിയ തുറമു​ഖ​ത്തി​ന്റെ കവാട​ത്തിൽ, ആദ്യത്തെ യഥാർഥ പ്രകാ​ശ​ഗോ​പു​രം അതായത്‌ അലക്‌സാൻഡ്രി​യ​യി​ലെ ഫറോസ്‌ നിർമി​ക്ക​പ്പെട്ടു. 100 മീറ്ററി​നും 120 മീറ്ററി​നും ഇടയ്‌ക്ക്‌ ഉയരം ഉണ്ടായി​രുന്ന (ഏതാണ്ട്‌ 40 നില കെട്ടി​ട​ത്തി​ന്റെ ഉയരം) അത്ഭുത​പ്പെ​ടു​ത്തുന്ന ഈ ശിലാ​ഗോ​പു​രം ആയിരു​ന്നു നിർമി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തിൽ വെച്ച്‌ ഏറ്റവും ഉയരം കൂടിയ പ്രകാ​ശ​ഗോ​പു​രം. ലോക​ത്തി​ലെ ഏഴ്‌ അത്ഭുത​ങ്ങ​ളിൽ ഒന്നായ ഈ പ്രകാ​ശ​ഗോ​പു​രം 1,600 വർഷങ്ങ​ളോ​ളം നിലനി​ന്നു. ഒടുവിൽ സാധ്യത അനുസ​രിച്ച്‌, ഒരു ഭൂകമ്പ​ത്താൽ അതു നശിപ്പി​ക്ക​പ്പെട്ടു.

റോമാ​ക്കാർ കരിങ്കടൽ മുതൽ അറ്റ്‌ലാ​ന്റിക്‌ വരെ കുറഞ്ഞ​പക്ഷം 30 പ്രകാ​ശ​ഗോ​പു​രങ്ങൾ നിർമി​ച്ചു. എന്നാൽ ആ സാമ്രാ​ജ്യം വീണ​തോ​ടെ, വാണി​ജ്യം മന്ദഗതി​യിൽ ആകുക​യും അങ്ങനെ അറ്റകു​റ്റങ്ങൾ തീർക്കാ​തി​രുന്ന പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ ഇരുട്ടു വീഴു​ക​യും ചെയ്‌തു. പിന്നെ 1100-ഓടെ വീണ്ടും നിർമാ​ണം തുടങ്ങി. നവയു​ഗ​ത്തി​ലെ പ്രശസ്‌ത​മായ ഒരു പ്രകാ​ശ​ഗോ​പു​രം ആയിരു​ന്നു ജെനോ​വ​യി​ലെ ലാന്റെർണാ. പര്യ​വേ​ക്ഷ​ക​നായ ക്രിസ്റ്റഫർ കൊളം​ബ​സി​ന്റെ അങ്കിളായ ആന്റോ​ണി​യോ കൊളം​ബോ ആയിരു​ന്നു 1449-ൽ അതിന്റെ സൂക്ഷി​പ്പു​കാ​രൻ.

ഇംഗ്ലണ്ടി​ലെ പ്ലിമത്തിൽനി​ന്നു വിട്ടു സ്ഥിതി​ചെ​യ്യുന്ന, അപകടം പതിയി​രി​ക്കുന്ന എഡിസ്റ്റൺ റോക്കിൽ ഹെൻട്രി വിൻസ്റ്റൻലീ 1699-ൽ പണിത മരം കൊണ്ടുള്ള പ്രകാ​ശ​ഗോ​പു​രം ആയിരു​ന്നു കടലിൽ നിർമി​ക്ക​പ്പെട്ട ആദ്യത്തെ പ്രകാ​ശ​ഗോ​പു​രം. തന്റെ നേട്ടത്തിൽ അദ്ദേഹം അഹങ്കരി​ച്ചി​രു​ന്നു. നിശയു​ടെ രക്ഷാകർത്താ​ക്കൾ (ഇംഗ്ലീഷ്‌) എന്ന വീഡി​യോ ഡോക്യു​മെ​ന്ററി പറയുന്ന പ്രകാരം, തന്റെ പ്രകാ​ശ​ഗോ​പു​ര​ത്തി​ലി​രു​ന്നു മീൻപി​ടി​ക്കവേ അദ്ദേഹം ഇങ്ങനെ പറയു​മാ​യി​രു​ന്നു: “കടലേ, ഉയർന്നു​യർന്നു വന്ന്‌ എന്റെ കൈ​വേ​ലയെ പരീക്ഷി​ക്കൂ.” 1703-ൽ കടൽ അത്‌ അനുസ​രി​ച്ചു. യാതൊ​രു തരിമ്പും അവശേ​ഷി​പ്പി​ക്കാ​തെ വിൻസ്റ്റൻലീ​യും അദ്ദേഹ​ത്തി​ന്റെ പ്രകാ​ശ​ഗോ​പു​ര​വും ആഴിയു​ടെ അഗാധ​ത​യിൽ മറഞ്ഞു.

ഐക്യ​നാ​ടു​ക​ളി​ലെ​യും ഫ്രാൻസി​ലെ​യും ജനതയു​ടെ സൗഹൃ​ദത്തെ അനുസ്‌മ​രി​പ്പി​ക്കുന്ന, ന്യൂ​യോർക്ക്‌ തുറമു​ഖത്തു സ്ഥിതി​ചെ​യ്യുന്ന 302 അടി ഉയരമുള്ള സ്റ്റാച്യൂ ഓഫ്‌ ലിബെർട്ടി ഒരു കാല​ത്തോ​ളം സമുദ്ര യാത്ര​കൾക്കുള്ള സഹായ​മാ​യും വർത്തി​ച്ചി​രു​ന്നു. അതിലെ പ്രകാശം അണഞ്ഞു പോകാ​തി​രി​ക്കാ​നാ​യി 16 വർഷ​ത്തോ​ളം മൂന്നു സൂക്ഷി​പ്പു​കാർ മാറി​മാ​റി അധ്വാ​നി​ച്ചു. “പ്രകാശം ചൊരി​യുന്ന ഈ കരങ്ങൾ മുഴു ലോക​ത്തി​നും സ്വാഗ​ത​മ​രു​ളു​ന്നു” എന്ന്‌ അതിന്റെ അടിത്ത​റ​യി​ലുള്ള ഒരു ഗീതകം പറയുന്നു.

തിരി​നാ​ള​ങ്ങൾക്കു പകരം സെനോൺ ഫ്‌ളാഷ്‌ ട്യൂബു​കൾ

പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ ആദ്യം ഉപയോ​ഗി​ച്ചി​രു​ന്നതു വിറക്‌ ആയിരു​ന്നു. എന്നാൽ, ക്രമേണ കൽക്കരി​യും മെഴു​കു​തി​രി​യും എണ്ണയും—നിലവി​ളക്കു പോലും—അതിന്റെ സ്ഥാനം കൈയ​ടക്കി. പ്രകാ​ശത്തെ കേന്ദ്രീ​ക​രി​ക്കാ​നാ​യി പ്രതി​ഫ​ല​നി​കൾ ഉപയോ​ഗി​ക്കാ​നുള്ള ശ്രമങ്ങ​ളും നടന്നു. പക്ഷേ പുകയും മറ്റും നിമിത്തം അവ കരിപി​ടി​ക്കു​മാ​യി​രു​ന്നു. എന്നുവ​രി​കി​ലും, 1782-ൽ സ്വിസ്സ്‌ ശാസ്‌ത്ര​ജ്ഞ​നായ ഇമാ അർഗൻ, സിലിണ്ടർ ആകൃതി​യി​ലുള്ള ഒരു തിരി​യി​ലൂ​ടെ വായു​വി​നെ മുകളി​ലേ​ക്കും ഗ്ലാസ്‌ ചിമ്മി​നി​യി​ലൂ​ടെ പുറ​ത്തേ​ക്കും തള്ളുന്ന ഒരു എണ്ണവി​ളക്ക്‌ കണ്ടുപി​ടി​ച്ചു. വെടി​പ്പു​ള്ളത്‌ ആയിരു​ന്ന​തി​നാൽ പരാ​ബോ​ളിക്‌ പ്രതി​ഫ​ല​നി​കൾ (കാറിന്റെ ഹെഡ്‌​ലൈ​റ്റി​ന്റെ ആകൃതി​യി​ലു​ള്ളവ) പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ സ്ഥാനം​പി​ടി​ച്ചു. ഒരു നല്ല പ്രതി​ഫ​ലനി പ്രകാശ തീവ്ര​തയെ 350 മടങ്ങു വർധി​പ്പി​ച്ചി​രു​ന്നു.

1815-ൽ ഫ്രഞ്ച്‌ ഊർജ​ത​ന്ത്ര​ജ്ഞ​നായ ഒഗ്യുസ്റ്റൻ ഷാൻ ഫ്രെസ്‌നെൽ പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​ട്ടുള്ള ഏറ്റവും ശക്തി​യേ​റിയ ലെൻസ്‌ കണ്ടുപി​ടി​ച്ച​പ്പോൾ അതു മറ്റൊരു നാഴി​ക​ക്ക​ല്ലാ​യി. 100 വർഷ​ത്തോ​ളം പ്രചാ​ര​ത്തി​ലു​ണ്ടാ​യി​രുന്ന അർഗൻ ദീപങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌, ഫ്രെസ്‌നെ​ലി​ന്റെ കണ്ടുപി​ടി​ത്ത​ത്തി​നു മുമ്പു​ണ്ടാ​യി​രുന്ന ഏറ്റവും മികച്ച സംവി​ധാ​നം ഏതാണ്ട്‌ 20,000 കാൻഡിൽപവർ പ്രകാശം പുറ​പ്പെ​ടു​വി​ച്ചി​രു​ന്നു.a ഫ്രെസ്‌നെൽ ലെൻസ്‌ അതിനെ വെറു​മൊ​രു തിരി ഉപയോ​ഗി​ച്ചു​കൊണ്ട്‌ 80,000 കാൻഡിൽപവർ—ഇന്നത്തെ ഒരു കാറിന്റെ ഹെഡ്‌​ലൈ​റ്റി​ന്റെ അത്രയും—ആയി വർധി​പ്പി​ച്ചു! മർദത്തി​ന്റെ ഫലമായി പ്രവർത്തി​ക്കുന്ന എണ്ണ വിളക്കു​കൾ 1901-ൽ കണ്ടുപി​ടി​ക്കു​ക​യു​ണ്ടാ​യി. അതിനു​ശേഷം അധികം താമസി​യാ​തെ ഫ്രെസ്‌നെൽ ലൈറ്റു​കൾ ഒരു ദശലക്ഷം കാൻഡിൽപവർ പ്രകാശം ഉത്സർജി​ക്കാൻ തുടങ്ങി. ഏതാണ്ട്‌ അതേ സമയം, അസെറ്റ​ലിൻ വാതക​വും ഉപയോ​ഗ​ത്തിൽ വന്നു. സ്വീഡ​നി​ലെ നിൽസ്‌ ഗസ്റ്റഫ്‌ ഡാലെന്റെ അധ്വാ​ന​ഫ​ല​മാ​യി പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളി​ലും യന്ത്രനിർമാ​ണ​ത്തി​ലും ഒക്കെ അതു ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചു തുടങ്ങി. ഡാലെന്റെ സംഭാ​വ​ന​യായ ഓട്ടോ​മാ​റ്റിക്‌ സൺ വാൽവ്‌—സൂര്യ​പ്ര​കാ​ശ​ത്തോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌ അസെറ്റ​ലിൻ വാതക​ത്തി​ന്റെ ഒഴുക്കി​നെ നിയ​ന്ത്രി​ക്കുന്ന ഒരു സ്വിച്ച്‌—1912-ൽ ഊർജ​ത​ന്ത്ര​ത്തിൽ അദ്ദേഹ​ത്തി​നു നൊബേൽ സമ്മാനം നേടി​ക്കൊ​ടു​ത്തു. ഫില​മെ​ന്റുള്ള വൈദ്യു​ത വിളക്കു​കൾ 1920-കളിൽ പ്രചാ​ര​ത്തി​ലാ​യി. അത്‌ ഇന്നുവ​രെ​യും മുഖ്യ പ്രകാശ സ്രോ​ത​സ്സാ​യി തുടരു​ന്നു. വെറും 250 വാട്ടിന്റെ ഒരു ബൾബ്‌ ഫ്രെസ്‌നെൽ ലെൻസി​നോ​ടു ചേർത്തു പ്രവർത്തി​പ്പി​ച്ച​പ്പോൾ അത്‌ ആയിര​ക്ക​ണ​ക്കി​നു കാൻഡിൽപവർ പ്രകാശം ഉത്സർജി​ച്ചു. ഇപ്പോൾ ലോക​ത്തി​ലെ ഏറ്റവും ശക്തി​യേ​റിയ പ്രകാ​ശ​ഗോ​പു​ര​ത്തിന്‌—അതു ഫ്രാൻസി​ലാണ്‌—50 കോടി കാൻഡിൽപവർ പ്രകാശം പുറ​പ്പെ​ടു​വിച്ച്‌ രാത്രി​യെ പ്രകാ​ശ​മാ​ന​മാ​ക്കാൻ സാധി​ക്കും.

അടുത്ത കാലത്തു കണ്ടെത്തിയ ഒന്നാണ്‌ സെനോൺ ഫ്‌ളാഷ്‌ ട്യൂബ്‌. ഇത്‌ ഒരു സെക്കൻഡി​ന്റെ പത്തുല​ക്ഷ​ത്തിൽ ഒരംശം​കൊണ്ട്‌ വളരെ​യേറെ പ്രകാശം പുറ​പ്പെ​ടു​വി​ക്കു​ന്നു. ഈ പ്രകാ​ശ​ത്തി​ന്റെ പൾസ്‌ വളരെ ഹ്രസ്വ​വും തീവ്ര​വും ആയതി​നാൽ അതു മറ്റു പ്രകാ​ശ​ങ്ങളെ അപേക്ഷി​ച്ചു മുന്തി​നിൽക്കു​ന്നു.

ഒഴുകി​ന​ട​ക്കുന്ന പ്രകാ​ശ​ഗോ​പു​രങ്ങൾ

കരയിൽ പ്രകാ​ശ​ഗോ​പു​രങ്ങൾ നിർമി​ക്കുക പ്രാ​യോ​ഗി​കം അല്ലാത്തി​ടത്ത്‌ ഒഴുകി​ന​ട​ക്കുന്ന പ്രകാ​ശ​ഗോ​പു​രങ്ങൾ അഥവാ പ്രകാ​ശ​യാ​നങ്ങൾ ഉപയോ​ഗി​ച്ചു. കരയിലെ പ്രകാ​ശ​ഗോ​പു​ര​ങ്ങളെ പോലെ പ്രകാ​ശ​യാ​ന​ങ്ങൾക്കും ദീർഘ​മായ ഒരു ചരി​ത്ര​മുണ്ട്‌. ജൂലി​യസ്‌ സീസറി​ന്റെ കാലത്തെ ഒരു റോമൻ പായ്‌ക്കപ്പൽ ആയിരു​ന്നു അവയിൽ ആദ്യ​ത്തേത്‌. പാമര​ത്തി​ന്റെ മുകളി​ലാ​യുള്ള ഒരു ഇരുമ്പു നെരി​പ്പോ​ടി​ലെ കത്തി​ക്കൊ​ണ്ടി​രുന്ന കൽക്കരി ആകാശത്തെ പ്രകാ​ശ​മാ​ന​മാ​ക്കി. അതിൽനി​ന്നുള്ള ചുടു​ചാ​രം, ഇരിപ്പി​ട​ത്തോ​ടു ചേർത്തു ബന്ധിക്ക​പ്പെ​ട്ടി​രുന്ന അടിമ​ക​ളായ തുഴക്കാ​രു​ടെ വിയർത്തു കുളിച്ച ദേഹ​ത്തേ​ക്കാ​ണു വീണി​രു​ന്നത്‌.

ഇന്നു പ്രചാ​ര​ത്തി​ലുള്ള പ്രകാ​ശ​യാ​ന​ങ്ങ​ളിൽ ആദ്യ​ത്തേത്‌ 1732-ൽ ലണ്ടനിലെ തെംസ്‌ അഴിമു​ഖ​ത്താ​ണു പ്രവർത്തനം ആരംഭി​ച്ചത്‌. തുടർന്ന്‌ പ്രകാ​ശ​യാ​ന​ങ്ങ​ളു​ടെ എണ്ണം വർധിച്ചു. ന്യൂ​യോർക്ക്‌ തുറമു​ഖ​ത്തേക്കു പ്രവേ​ശി​ക്കു​ക​യും അവിടെ നിന്നു പുറ​ത്തേക്കു പോകു​ക​യും ചെയ്‌തി​രുന്ന കപ്പലു​കൾക്ക്‌ അനേക വർഷങ്ങ​ളോ​ളം വഴികാ​ട്ടി​യി​രു​ന്നത്‌ ആം​ബ്രോസ്‌ എന്ന പ്രകാ​ശ​യാ​നം ആയിരു​ന്നു. എന്നിരു​ന്നാ​ലും, അടുത്ത കാലത്ത്‌ പ്രകാ​ശ​യാ​ന​ങ്ങ​ളു​ടെ സ്ഥാനം പൊന്തി​ക്കി​ട​ക്കുന്ന സ്വയം പ്രവർത്തക ബോയി​ക​ളും ടവറു​ക​ളും കയ്യടക്കി​യി​രി​ക്കു​ന്നു. തീരദേശ എണ്ണക്കി​ണ​റു​ക​ളോ​ടു സാദൃ​ശ്യ​മുള്ള അവ ലോഹ​നിർമി​ത​മാണ്‌.

മൂടൽമ​ഞ്ഞും കാറ്റും പ്രകാ​ശത്തെ തടസ്സ​പ്പെ​ടു​ത്തു​മ്പോൾ

കനത്ത മൂടൽമ​ഞ്ഞും മഴയും അതിശ​ക്ത​മായ പ്രകാ​ശത്തെ പോലും തടസ്സ​പ്പെ​ടു​ത്തു​ന്നു. വാസ്‌ത​വ​ത്തിൽ അത്തരം സമയങ്ങ​ളിൽ ആണ്‌ പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളു​ടെ ആവശ്യം ഏറ്റവും അധിക​മു​ള്ളത്‌! അപാക​തകൾ ഉണ്ടെങ്കി​ലും വളരെ ഉച്ചത്തി​ലും ക്രമത്തി​ലും ഉള്ള ശബ്ദമാണ്‌ അതിനുള്ള ഒരു പരിഹാ​രം. അതു​കൊണ്ട്‌, മണികൾ, മൂടൽമഞ്ഞ്‌ ഹോണു​കൾ, സൈറ​ണു​കൾ എന്നിങ്ങനെ ശക്തി​യേ​റിയ ശബ്ദം പുറ​പ്പെ​ടു​വി​ക്കാൻ കഴിയുന്ന ഉപകര​ണങ്ങൾ മിക്ക പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളി​ലും ഉണ്ട്‌, പീരങ്കി​കൾ പോലും ഉപയോ​ഗി​ച്ചി​രു​ന്നു! ചില പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളിൽ 1970-കളുടെ അവസാനം വരെ പീരങ്കി​കൾ ഉപയോ​ഗി​ച്ചി​രു​ന്നു.

എന്നിരു​ന്നാ​ലും ശബ്ദ തരംഗങ്ങൾ അന്തരീക്ഷ വ്യതി​യാ​ന​ത്തി​നു വിധേ​യ​മാണ്‌. സമു​ദ്രോ​പ​രി​ത​ല​ത്തി​ലുള്ള വായൂ​പാ​ളി​ക​ളു​ടെ താപത്തി​ലും ഈർപ്പ​ത്തി​ലും ഉള്ള വ്യത്യാ​സം ശബ്ദതരം​ഗ​ങ്ങളെ ബാധി​ച്ചേ​ക്കാം. തന്മൂലം ചില​പ്പോൾ അവ മുകളി​ലേ​ക്കോ താഴേ​ക്കോ വളഞ്ഞേ​ക്കാം. മാത്ര​വു​മല്ല, ജലപ്പര​പ്പി​ലൂ​ടെ മിനു​സ​മുള്ള ഒരു കല്ല്‌ എറിഞ്ഞു​വി​ടാ​വു​ന്നതു പോലെ, യാത്ര​ക്കാർക്കു കേൾക്കാൻ കഴിയാ​തെ കപ്പലിന്റെ നേരേ മുകളി​ലൂ​ടെ ശബ്ദം സഞ്ചരി​ച്ചേ​ക്കാം! ഈ അപാക​ത​ക​ളൊ​ക്കെ ഉണ്ടെങ്കി​ലും ശബ്ദം ഉപയോ​ഗി​ച്ചുള്ള അടയാ​ളങ്ങൾ പൊതു​വേ കിലോ​മീ​റ്റ​റു​കൾക്ക​പ്പു​റം കേൾക്കാ​നാ​കും.

ഒരു യുഗാ​ന്ത്യം

യന്ത്രവ​ത്‌കൃത പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളു​ടെ ആഗമന​ത്തോ​ടെ പ്രകാ​ശ​ഗോ​പുര സൂക്ഷി​പ്പു​കാർ ഒരു അധിക​പ്പ​റ്റാ​യി. റഡാർ, റേഡി​യോ, സോണാർ, ഉപഗ്ര​ഹങ്ങൾ എന്നിവ​യ്‌ക്കു പ്രകാ​ശ​ഗോ​പു​രങ്ങൾ വഴിമാ​റി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു. അവയിൽ മിക്കതും ഇപ്പോൾ ഉപയോ​ഗ​ശൂ​ന്യ​മാണ്‌. എന്നാൽ നമുക്ക്‌ അവയെ മറന്നു​ക​ള​യാൻ പറ്റില്ല​ല്ലോ. അനേകരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇരുണ്ട ലോക​ത്തിൽ പ്രകാ​ശ​ത്തി​ന്റെ​യും പ്രത്യാ​ശ​യു​ടെ​യും ചിഹ്നമാണ്‌ പ്രകാ​ശ​ഗോ​പു​രങ്ങൾ. ഇവ ഫോ​ട്ടോ​ഗ്രാ​ഫർമാർക്കും കലാകാ​ര​ന്മാർക്കും കവികൾക്കും ഒരു​പോ​ലെ പ്രചോ​ദ​ന​മേ​കു​ന്നു. കണ്ണിനു വിരു​ന്നൊ​രു​ക്കുന്ന ഈ പുരാതന സൗധങ്ങൾ പരിപാ​ലി​ക്കാ​നുള്ള ഉദ്യമ​ത്തിൽ പ്രകാ​ശ​ഗോ​പുര സൊ​സൈ​റ്റി​കൾ ലോക​മെ​മ്പാ​ടും ഉയർന്നു​വ​ന്നി​ട്ടുണ്ട്‌.

ഒരു പ്രകാ​ശ​ഗോ​പുര സൂക്ഷി​പ്പു​കാ​രന്റെ ജീവിതം അനുക​രി​ക്കാൻ എത്തുന്ന സന്ദർശ​കർക്ക്‌ ചില പ്രകാ​ശ​ഗോ​പു​രങ്ങൾ ഇപ്പോൾ ഒന്നാന്തരം താമസം ഒരുക്കു​ന്നു. കടൽപ്പാ​ത്ത​ക​ളു​ടെ ഇടയ്‌ക്കി​ടെ​യുള്ള കൂജന​വും തിരമാ​ല​ക​ളു​ടെ അലയൊ​ലി​യും മാത്രം കേട്ട്‌ ഏകാന്തത ആസ്വദി​ക്കാ​നാ​ണു ചില സന്ദർശ​കർക്കു താത്‌പ​ര്യം. തിമിം​ഗ​ല​ങ്ങ​ളെ​യും പക്ഷിക​ളെ​യും നീർനാ​യ്‌ക്ക​ളെ​യും കണ്ടു രസിക്കാ​നുള്ള ഒന്നാന്തരം വേദി​ക​ളാണ്‌ ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളി​ലെ പ്രകാ​ശ​ഗോ​പു​രങ്ങൾ. അലക്‌സാ​ഡ്രി​യ​യി​ലെ കാവൽക്കാ​ര​നും ജെനോ​വ​യി​ലെ സൂക്ഷി​പ്പു​കാ​രൻ ആയിരുന്ന ക്രിസ്റ്റഫർ കൊളം​ബ​സി​ന്റെ അങ്കിളും തങ്ങളുടെ വിനോദ സമയം ചെലവ​ഴി​ച്ചത്‌ അങ്ങനെ ആയിരി​ക്കാ​നാണ്‌ ഏറെ സാധ്യത.

[അടിക്കു​റി​പ്പു​കൾ]

a ഇപ്പോൾ കാൻഡല എന്ന ഏകകമാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഒരു സ്റ്റാൻഡേർഡ്‌ മെഴു​കു​തി​രി​യോ​ടുള്ള താരത​മ്യ​ത്തിൽ പ്രകാശ സ്രോ​ത​സ്സിൽ നിന്ന്‌ ഒരു പ്രത്യേക ദിശയി​ലുള്ള പ്രകാശ തീവ്ര​ത​യാണ്‌ കാൻഡിൽപ​വ​റിൽ അളന്നി​രുന്ന അന്താരാ​ഷ്‌ട്രീയ കാൻഡിൽ.

[21-ാം പേജിലെ ചതുരം]

രണ്ടു ധീര വനിതകൾ

പ്രകാ​ശ​ഗോ​പു​ര​ങ്ങ​ളു​ടെ ചരി​ത്ര​ത്തിൽ ശ്രദ്ധേ​യ​മായ ധീരത​യു​ടെ​യും അർപ്പണ​ബോ​ധ​ത്തി​ന്റെ​യും—മിക്ക​പ്പോ​ഴും സ്‌ത്രീ​ക​ളു​ടെ ഭാഗത്തു​നി​ന്നുള്ള—വിവര​ണ​ങ്ങ​ളും അടങ്ങി​യി​ട്ടുണ്ട്‌. ഇംഗ്ലണ്ടി​ന്റെ ഉത്തരപൂർവ തീരങ്ങ​ളിൽനി​ന്നു മാറി​യുള്ള ഫാൺ ദ്വീപു​ക​ളിൽ തന്റെ അച്ഛൻ നടത്തി​ക്കൊ​ണ്ടി​രുന്ന പ്രകാ​ശ​ഗോ​പു​ര​ത്തിന്‌ അടുത്താ​യി ഉണ്ടായ കപ്പൽ അപകട​ത്തിൽപെട്ട ഒമ്പതു പേരെ രക്ഷിക്കാ​നാ​യി തന്റെ ജീവൻ പണയം​വെ​ക്കാൻ ഗ്രെയ്‌സ്‌ ഡാർലിങ്‌ (1815-42) തയ്യാറാ​യി. അവളുടെ നിർബ​ന്ധ​ത്തി​നു വഴങ്ങി, അവളും പിതാ​വും കടലിലെ വളരെ ബുദ്ധി​മു​ട്ടേ​റിയ ഭാഗത്തു​കൂ​ടെ അപകട​സ്ഥ​ല​ത്തേക്കു തുഴഞ്ഞു​നീ​ങ്ങി, അതിജീ​വ​കരെ ബോട്ടിൽ കയറ്റി തങ്ങളുടെ പ്രകാ​ശ​ഗോ​പു​ര​ത്തിൽ തിരി​ച്ചെ​ത്തിയ അവർ സഹായം വന്നെത്തു​ന്ന​തു​വരെ ആ അതിജീ​വ​കരെ പരിപാ​ലി​ച്ചു. ഈ ധീരവ​നി​ത​യു​ടെ ഓർമ​യ്‌ക്കാ​യി ഒരു സ്‌മാ​രകം പണിക​ഴി​പ്പി​ച്ചി​ട്ടുണ്ട്‌.

വടക്കേ അമേരി​ക്ക​യി​ലെ മാൻ തീരങ്ങ​ളി​ലുള്ള മട്ടിനി​ക്കസ്‌ റോക്ക്‌ പ്രകാ​ശ​ഗോ​പുര സൂക്ഷി​പ്പു​കാ​രന്റെ 17 വയസ്സുള്ള പുത്രി ആയിരു​ന്നു അബിഗ​യിൽ ബർഗസ്‌. 1857 ജനുവ​രി​യിൽ അവളുടെ പിതാ​വിന്‌ മറ്റൊരു സ്ഥലം വരെ പോ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്നാൽ പ്രതി​കൂല കാലാവസ്ഥ നിമിത്തം നാലാഴ്‌ച കഴിഞ്ഞാണ്‌ അദ്ദേഹ​ത്തി​നു മടങ്ങി​യെ​ത്താ​നാ​യത്‌. അബി എന്നു വിളി​ച്ചി​രുന്ന ഈ പെൺകു​ട്ടി​യാണ്‌ അപ്പോൾ പ്രകാ​ശ​ഗോ​പു​ര​ത്തി​ലെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തി​യത്‌. രോഗി​ണി​യായ തന്റെ അമ്മയെ അവൾക്കു പരിച​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, പ്രകാ​ശ​ഗോ​പു​ര​ത്തി​ലെ പ്രവർത്ത​ന​ങ്ങ​ളിൽ തന്നെ സഹായി​ക്കാൻമാ​ത്രം പ്രായ​മി​ല്ലാ​യി​രുന്ന തന്റെ മൂന്നു കൂടപ്പി​റ​പ്പു​ക​ളെ​യും അവൾക്കു നോ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അബി എഴുതു​ന്നു: “പണി ചെയ്‌ത്‌ ചെയ്‌ത്‌ ചില​പ്പോൾ ഞാൻ തീർത്തും അവശയാ​യി​രു​ന്നു [വിദ്യു​ച്ഛക്തി കണ്ടുപി​ടി​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു വിളക്കു കത്തിച്ച്‌ കെടാതെ സൂക്ഷി​ക്കു​ന്നതു വളരെ ആയാസ​ക​ര​മാ​യി​രു​ന്നു], എങ്കിലും ഒരിക്കൽപോ​ലും വിളക്ക്‌ അണഞ്ഞി​ട്ടില്ല. ദൈവ​ത്തി​ന്റെ പിന്തു​ണ​യാൽ എന്റെ പതിവു ജോലി​ക​ളും അതു​പോ​ലെ തന്നെ പപ്പായു​ടെ ജോലി​ക​ളും ചെയ്യു​ന്ന​തിന്‌ എനിക്കു സാധിച്ചു.” പിറ്റേ ശരത്‌കാ​ലത്തു വീണ്ടും അബിക്ക്‌ പ്രകാ​ശ​ഗോ​പു​ര​ത്തി​ന്റെ ചുമതല ഏറ്റെടു​ക്കേണ്ടി വന്നു. ഇപ്രാ​വ​ശ്യം, ഭക്ഷണമാ​യി അവൾക്കും കുടും​ബ​ത്തി​നും ഓരോ ദിവസ​വും ലഭിച്ചി​രു​ന്നത്‌ ഒരു മുട്ടയും ഒരു കപ്പ്‌ ചോള​വും ആയിരു​ന്നു. എന്നാൽ ഒരിക്ക​ലും വിളക്ക്‌ അണഞ്ഞില്ല.

[23-ാം പേജിലെ ചതുരം/ചിത്രം]

ഫ്രെസ്‌നെൽ ലെൻസ്‌

ഒരു കേന്ദ്ര ലെൻസും അതിനു ചുറ്റു​മാ​യി വക്രാ​കൃ​തി​യി​ലുള്ള ഗ്ലാസ്‌ പ്രിസ​ങ്ങ​ളും ഉള്ള ഒരു കോമ്പൗണ്ട്‌ ലെൻസ്‌, അഥവാ ലെൻസ്‌ പാനൽ ആണ്‌ വാസ്‌ത​വ​ത്തിൽ ഒരു ഫ്രെസ്‌നെൽ ലെൻസ്‌. ഫ്രെസ്‌നെൽ ലെൻസ്‌ പാനലു​കൾ പരസ്‌പരം യോജി​പ്പിച്ച്‌ ഒരു പ്രകാശ സ്രോ​ത​സ്സി​നെ പൂർണ​മാ​യി വലയം ചെയ്യുന്ന ഒരു ഗ്ലാസ്‌ ബാരൽ രൂപ​പ്പെ​ടു​ത്താ​നാ​കും. ഓരോ ലെൻസ്‌ പാനലും പ്രകാ​ശത്തെ തിരശ്ചീന രശ്‌മി​യാ​യി കേന്ദ്രീ​ക​രി​ക്കു​ന്നു. ഒരു വണ്ടിച്ച​ക്ര​ത്തി​ന്റെ കേന്ദ്ര​ത്തിൽനി​ന്നുള്ള കമ്പികൾപോ​ലെ, ലെൻസ്‌ പാനലു​ക​ളു​ടെ എണ്ണം കൂടു​ന്ന​ത​നു​സ​രിച്ച്‌ പ്രകാശ രശ്‌മി​ക​ളു​ടെ എണ്ണം വർധി​ക്കു​ന്നു. ഗ്ലാസ്‌ ബാരൽ പ്രകാശ സ്രോ​ത​സ്സി​നു ചുറ്റും കറങ്ങു​മ്പോൾ, പ്രകാ​ശ​ര​ശ്‌മി​കൾ അന്തരീ​ക്ഷ​ത്തി​ലേക്കു പ്രസരി​ക്കു​ന്നു. രശ്‌മി​ക​ളു​ടെ എണ്ണം, അവ തമ്മിലുള്ള സമയ വ്യത്യാ​സം, അതു​പോ​ലെ അവയുടെ നിറം തുടങ്ങി​യവ ഓരോ പ്രകാ​ശ​ഗോ​പു​ര​ത്തെ​യും അനുപ​മ​മാ​ക്കുന്ന ഏതാനും സവി​ശേ​ഷ​ത​ക​ളാണ്‌. തങ്ങളുടെ മാർഗ​ത്തി​ലുള്ള ഓരോ പ്രകാ​ശ​ഗോ​പു​ര​വും തിരി​ച്ച​റി​യാ​നാ​യി നാവികർ കപ്പലു​ക​ളിൽ ഒരു പ്രകാ​ശ​പ്പ​ട്ടിക സൂക്ഷി​ക്കു​ന്നു.

[കടപ്പാട്‌]

South Street Seaport Museum

[23-ാം പേജിലെ ചിത്രം]

കാനഡയിലെ നോവ സ്‌കോ​ഷ​യി​ലുള്ള പെഗീസ്‌ കോവാ

[23-ാം പേജിലെ ചിത്രം]

ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ്‌ ലിബെർട്ടി

[23-ാം പേജിലെ ചിത്രം]

ജർമനിയിലെ വെസർ നദി

[23-ാം പേജിലെ ചിത്രം]

യു.എസ്‌.എ-യിലെ വാഷിം​ഗ്‌ടൺ സ്റ്റേറ്റ്‌

[20-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

The Complete Encyclopedia of Illustration/J. G. Heck

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക