വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 10/08 പേ. 14
  • രൂപകൽപ്പനയോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രൂപകൽപ്പനയോ?
  • ഉണരുക!—2008
  • സമാനമായ വിവരം
  • സ്വാദറിയാനുള്ള കഴിവ്‌ സ്‌നേഹവാനായ സ്രഷ്ടാവിന്റെ ദാനം
    ഉണരുക!—1998
  • “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ”
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • നായുടെ ഘ്രാണ​ശക്തി
    ആരുടെ കരവിരുത്‌?
കൂടുതൽ കാണുക
ഉണരുക!—2008
g 10/08 പേ. 14

സ്വാദറിയാനുള്ള പ്രാപ്‌തി

രൂപകൽപ്പനയോ?

◼ ഇഷ്ടവിഭവം വായിൽവെക്കേണ്ട താമസം നിങ്ങളതിന്റെ സ്വാദറിയുന്നു. ഈ വിസ്‌മയത്തിന്റെ പിന്നിലെ രഹസ്യമെന്താണ്‌?

ഇതു ശ്രദ്ധിക്കുക: നിങ്ങളുടെ നാവിലും—വായുടെയും തൊണ്ടയുടെയും ഇതരഭാഗങ്ങളിലും—സ്വാദുമുകുളങ്ങൾ എന്നറിയപ്പെടുന്ന കോശസമൂഹങ്ങളുണ്ട്‌. ഇവയിൽ അധികവുമുള്ളത്‌ നാവിന്റെ ഉപരിതലത്തിലുള്ള പാപ്പില്ലയിലാണ്‌. ഒരു സ്വാദുമുകുളത്തിൽ നൂറോളം ഗ്രാഹീകോശങ്ങളുണ്ട്‌. ഈ കോശങ്ങളിൽ ഓരോന്നിനും ഉപ്പ്‌, പുളി, മധുരം, കയ്‌പ്‌ എന്നീ രുചികളിൽ ഏതെങ്കിലുമൊന്ന്‌ തിരിച്ചറിയാനാകും. എരിവ്‌ പക്ഷേ ഇക്കൂട്ടത്തിൽപ്പെടില്ല. എരിവ്‌ സ്വാദുമുകുളങ്ങളെയല്ല, വേദനാഗ്രാഹികളെയാണ്‌ ഉദ്ദീപിപ്പിക്കുന്നത്‌! എന്തായാലും, സ്വാദുഗ്രാഹികൾക്ക്‌ സംവേദകനാഡികളുമായി ബന്ധമുണ്ട്‌. അങ്ങനെ, ഭക്ഷണത്തിലെ രാസകങ്ങൾ സ്വാദുഗ്രാഹികളെ ഉദ്ദീപിപ്പിക്കുമ്പോൾ സംവേദകനാഡികൾ വഴി ആ സന്ദേശങ്ങൾ തലച്ചോറിൽ എത്തുന്നു.

രുചി അറിയുന്നതിൽ വായ്‌ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. നിങ്ങളുടെ മൂക്കിലെ അമ്പതുലക്ഷത്തോളം വരുന്ന ഗന്ധഗ്രാഹികളും ഇതിൽ വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌. ഇവ 10,000 തരം ഗന്ധങ്ങൾ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നു. രുചിയെന്നു നമ്മൾ വിളിക്കുന്നതിന്റെ 75 ശതമാനവും ഗന്ധത്തിന്റെ ഫലമാണ്‌.

ശാസ്‌ത്രജ്ഞന്മാർ, ഗന്ധം തിരിച്ചറിയുന്നതിനായി രാസവാതക സെൻസറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു കൃത്രിമമൂക്ക്‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. എന്നിരുന്നാലും ന്യൂറോഫിസിയോളജിസ്റ്റായ ജോൺ കൗർ ഇപ്രകാരം പറഞ്ഞതായി റിസർച്ച്‌/പെൻ സ്റ്റേറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു: “പ്രകൃതിയിലെ എന്തിനെയെങ്കിലും അനുകരിച്ചുകൊണ്ട്‌ നിർമിക്കുന്ന ഏതൊരു ഉപകരണവും രൂപകൽപ്പനയുടെയും സങ്കീർണതയുടെയും കാര്യത്തിൽ ഒറിജിനലിന്റെ ഏഴയലത്തുപോലും എത്തില്ല.”

സ്വാദറിയാനുള്ള കഴിവാണ്‌ ഒരു ഊണ്‌ ആസ്വാദ്യമാക്കുന്നത്‌ എന്നതിനു രണ്ടു പക്ഷമില്ല. എന്നാൽ ആളുകൾ ഒരു രുചിയെക്കാൾ മറ്റൊന്ന്‌ ഇഷ്ടപ്പെടുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഗവേഷകർക്ക്‌ ഇന്നും ഉത്തരമില്ല. “മനുഷ്യശരീരത്തിന്റെ പല അടിസ്ഥാന പ്രവർത്തനങ്ങളും ശാസ്‌ത്രത്തിനു വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ സ്വാദും മണവും അറിയാനുള്ള നമ്മുടെ കഴിവ്‌ ഇന്നും ഏറെക്കുറെ ഒരു നിഗൂഢതയാണ്‌” എന്ന്‌ സയൻസ്‌ ഡെയ്‌ലി പറയുന്നു.

നിങ്ങൾക്കെന്തു തോന്നുന്നു? സ്വാദറിയാനുള്ള പ്രാപ്‌തി, അത്‌ യാദൃച്ഛികമായി ഉണ്ടായതാണോ? അതോ രൂപകൽപ്പനയുടെ തെളിവാണോ?

[14-ാം പേജിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

നാവിന്റെ ഛേദം

[രേഖാചിത്രം]

പാപ്പില്ല

[കടപ്പാട്‌]

© Dr. John D. Cunningham/Visuals Unlimited

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക