മാർഗദർശനത്തിന്റെയും പ്രത്യാശയുടെയും ആശ്രയയോഗ്യമായ ഉറവിടം
സ്രഷ്ടാവായ യഹോവ സർവജ്ഞാനിയും സർവശക്തനുമാണ്. സ്നേഹത്തിന്റെ മൂർത്തിമദഭാവവുമാണ് അവൻ. (1 യോഹന്നാൻ 4:8) യഹോവയാം ദൈവത്തിന് നമ്മുടെ ക്ഷേമത്തിൽ താതപര്യമുള്ളതുകൊണ്ട് അവൻ നൽകുന്ന ഉപദേശങ്ങൾ എല്ലായപോഴും നമുക്ക് നന്മ വരുത്തും. ആ ഉപദേശങ്ങൾ നാം പണം കൊടുത്തു വാങ്ങേണ്ടതില്ല. ഇന്നത്തെ ദിവ്യന്മാരും മന്ത്രവാദികളുമൊക്കെ നൽകുന്ന ഉപദേശങ്ങളിൽനിന്ന് എത്രയോ വിഭിന്നം! ദൈവം നൽകുന്ന ക്ഷണം ശ്രദ്ധിക്കുക: “അല്ലയോ, ദാഹിക്കുന്ന (ആത്മീയ ദാഹമുള്ള) ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപതിവരുത്താത്തതിന്നു നിങ്ങളുടെ പ്രയതനഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.”—യെശയ്യാവു 55:1, 2.
സ്നേഹവാനായ നമ്മുടെ സ്രഷ്ടാവിന്റെ വചനങ്ങളാണ് ബൈബിളിൽ ഉള്ളത്. അതുകൊണ്ട് പ്രത്യാശയും ആത്മീയ സംരക്ഷണവും നൽകാനും ജീവിതത്തിന് അർഥം പകരാനും ഈ ഗ്രന്ഥത്തിന് കഴിയും. ജീവിതത്തിൽ നമ്മെ വഴിനയിക്കാൻ പര്യാപതമായ തത്ത്വങ്ങളുടെ ഒരു കലവറയാണ് ബൈബിൾ. ചതുരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളും അവയ്ക്ക് ബൈബിൾ നൽകുന്ന ഉത്തരങ്ങളും കാണുക. (g11-E 02)
[15-ാം പേജിലെ ചതുരം]
● മനശ്ശാന്തി എങ്ങനെ കണ്ടെത്താം? ബൈബിൾ പറയുന്നു: “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”—യെശയ്യാവു 48:17, 18.
● തിന്മ ഇല്ലാത്ത ഒരു കാലം വരുമോ? “നേരുള്ളവർ ദേശത്തു വസിക്കും; നിഷകളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” (സദൃശവാക്യങ്ങൾ 2:21, 22) ദുഷ്ടമനുഷ്യരും ദൈവത്തിന്റെ എതിരാളികളായ ഭൂതഗണങ്ങളും എന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളിപാട് 20:10, 14.
● രോഗങ്ങൾക്കും കഷ്ടപ്പാടിനും അറുതിവരുമോ? “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു (ഇന്നുള്ള പ്രശനങ്ങൾ) കഴിഞ്ഞുപോയി.”—വെളിപാട് 21:3, 4.
ഭോഷകാളികളായ ഭൂതങ്ങളെപ്പോലെ ദൈവം നുണ പറയുന്നവനല്ല. വാസതവത്തിൽ, ഭോഷ്കു പറയുക എന്നത് ദൈവത്തിന് അസാധ്യമായ കാര്യമാണ്! (തീത്തൊസ് 1:1) ദൈവത്തിൽനിന്നുള്ള സത്യം അനേകരെ ആത്മീയ അന്ധകാരത്തിൽനിന്നു മോചിപ്പിച്ചിരിക്കുന്നു. ചില അനുഭവങ്ങൾ അടുത്ത പേജിൽ വായിക്കുക.