വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/14 പേ. 6
  • ഞാൻ എന്തിനു ജീവിക്കണം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ എന്തിനു ജീവിക്കണം?
  • ഉണരുക!—2014
  • സമാനമായ വിവരം
  • ഒരു ആഗോള പ്രശ്‌നം
    ഉണരുക!—2001
  • ആത്മഹത്യ—ഒരു യുവജന വിപത്ത്‌
    ഉണരുക!—1998
  • ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2001
  • ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—2014
g 7/14 പേ. 6
നിരാശിതനായ ഒരു വ്യക്തി ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു

മുഖ്യ​ലേ​ഖനം

ഞാൻ എന്തിനു ജീവി​ക്കണം?

ഡയാനയെa കണ്ടാൽ, ബുദ്ധി​സാ​മർഥ്യ​വും സൗഹൃ​ദ​ഭാ​വ​വും ചുറു​ചു​റു​ക്കും ഉള്ള ഒരു ചെറു​പ്പ​ക്കാ​രി​യാ​ണെന്നു നിങ്ങൾ പറയും. എന്നാൽ സുന്ദരി​യായ ഈ പെൺകു​ട്ടി​യു​ടെ ഉള്ളിന്റെ ഉള്ളിൽ കടുത്ത നിരാശ തോന്നാ​റുണ്ട്‌. ഈ തോന്നൽ, താൻ ഒന്നിനും കൊള്ളാ​ത്ത​വ​ളാ​ണെന്ന ചിന്ത അവളിൽ ഉളവാ​ക്കു​ന്നു. അത്‌ ഒരുപക്ഷേ ദിവസ​ങ്ങ​ളോ​ളം ആഴ്‌ച​ക​ളോ​ളം എന്തിനു മാസങ്ങ​ളോ​ളം​പോ​ലും നീണ്ടു​നി​ന്നേ​ക്കാം. “മരണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാത്ത ഒരു ദിവസം​പോ​ലു​മില്ല. ഞാനി​ല്ലാത്ത ഒരു ലോകം ഏറെ മെച്ചമാ​യി​രി​ക്കും എന്നുതന്നെ ഞാൻ വിശ്വ​സി​ക്കു​ന്നു,” ഡയാന പറയുന്നു.

“ഇന്ത്യയിൽ കഴിഞ്ഞ​വർഷം 1,35,445 ആളുക​ളാണ്‌ ആത്മഹത്യ ചെയ്‌തത്‌.

ജീവി​ക്കു​ന്ന​തിൽ യാതൊ​രു അർഥവു​മി​ല്ലെന്ന തോന്നൽ പലപ്പോ​ഴും അവളെ വേട്ടയാ​ടു​ന്നു. എന്നാൽ താൻ ഒരിക്ക​ലും ആത്മഹത്യ ചെയ്യു​ക​യി​ല്ലെന്നു ഡയാന പറയുന്നു. “ഒരു അപകട​ത്തിൽ കൊല്ല​പ്പെ​ടാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌. മരണത്തെ ഞാൻ ശത്രു​വാ​യി​ട്ടല്ല പകരം മിത്ര​മാ​യി​ട്ടാ​ണു കാണു​ന്നത്‌,” അവൾ പറയുന്നു.

ഡയാന​യു​ടേ​തു​പോ​ലുള്ള ചിന്തകൾ പലരു​ടെ​യും മനസ്സി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ണ്ടാ​കാം. അവരിൽ ചിലർ ആത്മഹത്യ​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യോ ആത്മഹത്യ ചെയ്യാൻ ശ്രമി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമി​ക്കുന്ന ഭൂരി​ഭാ​ഗം ആളുക​ളും യഥാർഥ​ത്തിൽ തങ്ങളുടെ ജീവിതം അവസാ​നി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരല്ല, പകരം തങ്ങളുടെ കഷ്ടപ്പാ​ടു​കൾ അവസാ​നി​പ്പി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ, തങ്ങൾക്കു മരിക്കാൻ ഒരു കാരണ​മു​ണ്ടെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു; എന്നാൽ ജീവി​ക്കാ​നുള്ള ഒരു കാരണ​മാ​ണു അവർക്കു വേണ്ടത്‌.

ഞാൻ എന്തിനു ജീവി​ക്കണം? ജീവി​ക്കാൻ മൂന്നു കാരണങ്ങൾ പരിചി​ന്തി​ക്കുക.

കെട്ടുകഥ: ആത്മഹത്യ​യെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​തോ ആ വാക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തോ അതു ശ്രമി​ച്ചു​നോ​ക്കാൻ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു.

വസ്‌തുത: ഈ വിഷയ​ത്തെ​ക്കു​റി​ച്ചു തുറന്നു ചർച്ച ചെയ്യു​ന്നതു മിക്ക​പ്പോ​ഴും ആത്മഹത്യാ​പ്ര​വ​ണ​ത​യുള്ള വ്യക്തി​കളെ മറ്റു പോം​വ​ഴി​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ സഹായി​ക്കു​ന്നു.

a പേര്‌ മാറ്റി​യി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക