വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 1/15 പേ. 14-15
  • ഭൂമി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭൂമി
  • ഉണരുക!—2015
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭൂമി​യെ​ക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌?
  • ഭൂമി നശിപ്പി​ക്ക​പ്പെ​ടു​മോ?
  • മനുഷ്യർ അവസാനം ചെന്നെ​ത്തു​ന്നത്‌ സ്വർഗ​ത്തി​ലാ​ണോ?
  • ഭൂമി നശിപ്പിക്കപ്പെടുമോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും”
    2006 വീക്ഷാഗോപുരം
  • എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്‌നമല്ല
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
കൂടുതൽ കാണുക
ഉണരുക!—2015
g 1/15 പേ. 14-15
ഭൂമി

ബൈബി​ളി​ന്റെ വീക്ഷണം

ഭൂമി

ഭൂമി​യെ​ക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌?

“യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു— . . . അവൻ ഭൂമിയെ നിർമ്മി​ച്ചു​ണ്ടാ​ക്കി; . . . വ്യർത്ഥ​മാ​യി​ട്ടല്ല അവൻ അതിനെ സൃഷ്ടി​ച്ച​തു; പാർപ്പി​ന്ന​ത്രേ അതിനെ നിർമ്മി​ച്ചത്‌.”—യെശയ്യാ​വു 45:18.

ആളുകൾ പറയു​ന്നത്‌

ഭൂമി ആരും സൃഷ്ടി​ച്ച​തല്ല, യാദൃ​ച്ഛി​ക​മാ​യു​ണ്ടാ​യ​താണ്‌ എന്നു പലരും ഉറച്ചു വിശ്വ​സി​ക്കു​ന്നു. ചില മതങ്ങൾ പഠിപ്പി​ക്കു​ന്നത്‌, മനുഷ്യർക്ക്‌ സ്വർഗീ​യ​ജീ​വി​തം കൊടു​ക്ക​ണോ അതോ തീനര​ക​ത്തിൽ ശിക്ഷി​ക്ക​ണോ എന്നു തീരു​മാ​നി​ക്കാ​നു​ള്ള ഒരു താത്‌കാ​ലി​ക പരി​ശോ​ധ​നാ​സ്ഥ​ല​മാണ്‌ ഭൂമി എന്നാണ്‌.

ബൈബിൾ പറയു​ന്നത്‌

“ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:1) ദൈവം ആദ്യമ​നു​ഷ്യ​ജോ​ഡി​യോട്‌, “നിങ്ങൾ സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞു അതിനെ അടക്കി . . . സകലഭൂ​ച​ര​ജ​ന്തു​വി​ന്മേ​ലും വാഴു​വിൻ” എന്നു പറഞ്ഞു. (ഉല്‌പത്തി 1:28) അനുസ​ര​ണ​ക്കേ​ടി​നോ​ടുള്ള ബന്ധത്തിൽ മാത്ര​മാണ്‌ മരണ​ത്തെ​ക്കു​റി​ച്ചു പറഞ്ഞത്‌. (ഉല്‌പത്തി 2:17) അങ്ങനെ, ഭൂമി മനുഷ്യ​വർഗ​ത്തി​നു​ള്ള നിത്യ​മാ​യ ഭവനമാ​യി​രി​ക്കാ​നാണ്‌ ദൈവം ഉദ്ദേശി​ച്ചത്‌. ഭൂമിയെ പരിപാ​ലി​ക്കു​ക​യും അതിൽ എന്നേക്കും ജീവി​ക്കു​ക​യും ചെയ്യുന്ന അനുസ​ര​ണ​മു​ള്ള മനുഷ്യ​രാൽ ഭൂമി നിറയ​ണ​മാ​യി​രു​ന്നു.

ഭൂമി നശിപ്പി​ക്ക​പ്പെ​ടു​മോ?

“അവൻ ഭൂമിയെ അതൊ​രി​ക്ക​ലും ഇളകി​പ്പോ​കാ​ത​വ​ണ്ണം അതിന്റെ അടിസ്ഥാ​ന​ത്തി​ന്മേൽ സ്ഥാപി​ച്ചി​രി​ക്കു​ന്നു.”—സങ്കീർത്ത​നം 104:5.

ആളുകൾ പറയു​ന്നത്‌

ഭൂമി​യിൽ മനുഷ്യ​നു ജീവി​ക്കാൻ കഴിയാ​തെ​വ​രി​ക​യോ ഭൂമി​ത​ന്നെ നശിപ്പി​ക്ക​പ്പെ​ടു​ക​യോ ചെയ്യാ​നു​ള്ള പല സാധ്യ​ത​ക​ളെ​യും​കു​റി​ച്ചു ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു. മനുഷ്യ​ന്റെ നിലനിൽപ്പി​നു​ള്ള ഭീഷണി​ക​ളിൽ ഒരെണ്ണം പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളാണ്‌. ഇതിൽ ഛിന്ന​ഗ്ര​ഹ​ങ്ങ​ളോ വാൽന​ക്ഷ​ത്ര​ങ്ങ​ളോ പതിക്കു​ന്ന​തു മൂലമുള്ള ആഘാതം, വൻ അഗ്നിപർവത സ്‌ഫോ​ട​ന​ങ്ങൾ, സൂര്യന്റെ നാശം, ആഗോ​ള​താ​പ​നം എന്നിവ ഉൾപ്പെ​ടാം. മനുഷ്യ​നിർമി​ത വിപത്തു​ക​ളാണ്‌ അവർ പറയുന്ന മറ്റൊരു സാധ്യത. ജൈവാ​യു​ധ​ങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ഭീകര​പ്ര​വർത്ത​നം, ആണവയു​ദ്ധ​ങ്ങൾ എന്നിവ ഇതിൽ ഉൾപ്പെ​ടു​ന്നു.

ബൈബിൾ പറയു​ന്നത്‌

ഭൂമിയെ സംബന്ധി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിന്‌ മാറ്റം​വ​ന്നി​ട്ടി​ല്ല. ദൈവ​വ​ച​നം വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “ഭൂമി​യോ എന്നേക്കും നില്‌ക്കു​ന്നു.” (സഭാ​പ്ര​സം​ഗി 1:4) കൂടാതെ, അതിൽ എല്ലാ കാലത്തും മനുഷ്യ​വാ​സ​മു​ണ്ടാ​യി​രി​ക്കും: “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും”—സങ്കീർത്ത​നം 37:29.

അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

ഭൂമി ഒരിക്കൽ നശിച്ചു​പോ​കു​മെ​ന്നു വിശ്വ​സി​ച്ചു​കൊണ്ട്‌ ചിലർ പ്രകൃ​തി​വി​ഭ​വ​ങ്ങൾ കൊള്ള​യ​ടി​ക്കാൻ മുതിർന്നി​ട്ടുണ്ട്‌. മറ്റു ചിലരാ​ക​ട്ടെ, ഭാവി​യെ​ക്കു​റി​ച്ചു​ള്ള പ്രതീക്ഷ നശിച്ച്‌ അന്നന്ന​ത്തേയ്‌ക്കു മാത്രം ജീവി​ക്കാൻ ഇടയാ​യി​രി​ക്കു​ന്നു. അത്‌ അർഥശൂ​ന്യ​മാ​യ, ഉദ്ദേശ്യ​മി​ല്ലാ​ത്ത ജീവി​ത​ത്തി​ലേ​ക്കു നയി​ച്ചേ​ക്കാം. എന്നാൽ, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയു​മെ​ന്നാണ്‌ നാം വിശ്വ​സി​ക്കു​ന്ന​തെ​ങ്കിൽ, ഇപ്പോ​ഴും വിദൂ​ര​ഭാ​വി​യി​ലും നമുക്കും നമ്മുടെ കുടും​ബ​ങ്ങൾക്കും പ്രയോ​ജ​ന​ക​ര​മാ​കു​ന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.

മനുഷ്യർ അവസാനം ചെന്നെ​ത്തു​ന്നത്‌ സ്വർഗ​ത്തി​ലാ​ണോ?

“സ്വർഗ്ഗം യഹോ​വ​യു​ടെ സ്വർഗ്ഗ​മാ​കു​ന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടു​ത്തി​രി​ക്കു​ന്നു.”—സങ്കീർത്ത​നം 115:16.

ആളുകൾ പറയു​ന്നത്‌

എല്ലാ നല്ല ആളുക​ളും സ്വർഗ​ത്തിൽ പോകു​ന്നു​വെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്നു.

ബൈബിൾ പറയു​ന്നത്‌

സ്വർഗം ദൈവ​ത്തി​നു​ള്ള​താണ്‌, എന്നാൽ ഭൂമി മനുഷ്യ​നും. ഈ ഭൂമി​യിൽ ആളുകൾ ജീവി​ക്കു​ന്ന ഒരു “ഭാവി​ലോ​ക”ത്തെക്കു​റിച്ച്‌ ബൈബിൾ പറയുന്നു. (എബ്രായർ 2:5) ആദ്യമാ​യി സ്വർഗ​ത്തി​ലേക്ക്‌ കയറി​പ്പോ​യ മനുഷ്യൻ യേശു​വാണ്‌. കൂടാതെ, തിര​ഞ്ഞെ​ടു​ത്ത ചുരുക്കം ചിലരും ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നാ​യി സ്വർഗ​ത്തി​ലേ​ക്കു പോകു​മെന്ന്‌ ബൈബിൾ പറയുന്നു. അവർ യേശു​വി​നോ​ടൊ​പ്പം “ഭൂമി​മേൽ രാജാ​ക്ക​ന്മാ​രാ​യി വാഴും.”—വെളി​പാട്‌ 5:9, 10; ലൂക്കോസ്‌ 12:32; യോഹ​ന്നാൻ 3:13.

അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

എല്ലാ നല്ല ആളുക​ളും സ്വർഗ​ത്തിൽ പോകു​മെന്ന വിശ്വാ​സം ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന​തിൽനിന്ന്‌ വ്യത്യസ്‌ത​മാണ്‌. എല്ലാ നല്ല ആളുക​ളെ​യും ദൈവം സ്വർഗ​ത്തി​ലേക്ക്‌ എടുക്കു​ക​യാ​ണെ​ങ്കിൽ അതിന്റെ അർഥം, ഭൂമിയെ സംബന്ധിച്ച തന്റെ ആദി​മോ​ദ്ദേ​ശ്യം സാക്ഷാത്‌ക​രി​ക്കു​ന്ന​തിൽ ദൈവം പരാജ​യ​പ്പെ​ട്ടെ​ന്നും ഭൂമി​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങൾ സത്യമ​ല്ലെ​ന്നും ആയിരി​ക്കും. എന്നാൽ, ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “യഹോ​വെ​ക്കാ​യി പ്രത്യാ​ശി​ച്ചു അവന്റെ വഴി പ്രമാ​ണി​ച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാ​ശ​മാ​ക്കു​വാൻ അവൻ നിന്നെ ഉയർത്തും.”—സങ്കീർത്ത​നം 37:34.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക