വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 10/15 പേ. 12-13
  • എങ്ങനെ ക്ഷമാപണം നടത്താം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എങ്ങനെ ക്ഷമാപണം നടത്താം?
  • ഉണരുക!—2015
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രശ്‌നം
  • ഞാൻ എന്തിനു ക്ഷമ പറയണം?
    യുവജനങ്ങൾ ചോദിക്കുന്നു
  • നിങ്ങൾ വാസ്‌തവത്തിൽ ക്ഷമ ചോദിക്കേണ്ടതുണ്ടോ?
    വീക്ഷാഗോപുരം—1996
  • ക്ഷമാപണം സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു താക്കോൽ
    2002 വീക്ഷാഗോപുരം
  • ക്ഷമാപണം ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2015
g 10/15 പേ. 12-13
ഭർത്താവ്‌ സംസാരിക്കുമ്പോൾ മുഖം കൊടുക്കാതെ പുറത്തേക്കു നോക്കിനിൽക്കുന്ന ഭാര്യ

കുടും​ബ​ങ്ങൾക്കു​വേണ്ടി | ദാമ്പത്യം

എങ്ങനെ ക്ഷമാപണം നടത്താം?

പ്രശ്‌നം

നിങ്ങളും ഇണയും തമ്മിൽ ഇപ്പോൾ ഒരു വഴക്കു കഴിഞ്ഞതേ ഉള്ളൂ. ‘ഞാൻ ക്ഷമ ചോദി​ക്കേണ്ട ആവശ്യ​മൊ​ന്നു​മില്ല, ഞാനല്ല​ല്ലോ തുടങ്ങി​വെ​ച്ചത്‌!’ എന്ന്‌ പറഞ്ഞ്‌ നിങ്ങൾ ആശ്വസി​ക്കു​ന്നു.

നിങ്ങൾ ആ പ്രശ്‌നം വിട്ടു​ക​ളഞ്ഞു. എങ്കിലും അതിന്റെ പിരി​മു​റു​ക്കം കുറയു​ന്നില്ല. നിങ്ങൾക്ക്‌ ക്ഷമ ചോദി​ക്ക​ണ​മെ​ന്നുണ്ട്‌. പക്ഷെ, “ക്ഷമിക്കണം” എന്നൊരു വാക്കു പറയാൻ നിങ്ങളു​ടെ മനസ്സ്‌ അനുവ​ദി​ക്കു​ന്നില്ല.

എന്തു​കൊണ്ട്‌ അതു സംഭവി​ക്കു​ന്നു?

അഭിമാ​നം. “ചില സമയത്ത്‌ ‘ക്ഷമിക്കണം’ എന്നൊരു വാക്ക്‌ പറയാൻ വളരെ ബുദ്ധി​മു​ട്ടാണ്‌. എന്റെ അഭിമാ​നം അതിന്‌ അനുവ​ദി​ക്കു​ന്നില്ല” എന്ന്‌ ഭർത്താ​വായ ചാൾസ്‌ സമ്മതി​ക്കു​ന്നു.a ഒരു പ്രശ്‌നം ഉണ്ടാകു​ന്ന​തി​ലുള്ള നിങ്ങളു​ടെ പങ്ക്‌ തുറന്നു​സ​മ്മ​തി​ക്കാൻ ദുരഭി​മാ​നം ഒരു തടസ്സമാ​യി നിന്നേ​ക്കാം.

കാഴ്‌ച​പ്പാട്‌. പ്രശ്‌ന​ത്തി​ന്റെ പൂർണ ഉത്തരവാ​ദി ഞാനാ​ണെ​ങ്കിൽ ക്ഷമ ചോദി​ച്ചാൽ പോരേ എന്ന്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഭാര്യ​യായ ജിൽ പറയുന്നു: “നൂറു ശതമാനം തെറ്റും എന്റെ ഭാഗത്താ​ണെ​ങ്കിൽ ‘ക്ഷമിക്കണം’ എന്നു പറയാൻ എളുപ്പ​മാണ്‌. എന്നാൽ രണ്ടു പേർക്കും ഇതിൽ പങ്കു​ണ്ടെ​ങ്കിൽ ക്ഷമ ചോദി​ക്കുക വലിയ ബുദ്ധി​മു​ട്ടാണ്‌. രണ്ടു പേരു​ടെ​യും ഭാഗത്ത്‌ തെറ്റു​ണ്ടെ​ങ്കിൽ ഞാൻ എന്തിന്‌ ക്ഷമ ചോദി​ക്കണം?”

എന്നാൽ, മുഴുവൻ തെറ്റും ഇണയുടെ ഭാഗത്താ​ണെന്ന്‌ തോന്നു​ന്നെ​ങ്കിൽ ക്ഷമ ചോദി​ക്കു​ന്നത്‌ അല്‌പം​കൂ​ടി ബുദ്ധി​മു​ട്ടാണ്‌. “നിങ്ങളു​ടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല എന്ന്‌ നിങ്ങൾ ആത്മാർഥ​മാ​യി വിശ്വ​സി​ക്കു​ന്നെ​ങ്കിൽ, ക്ഷമ ചോദി​ക്കാ​തി​രി​ക്കു​ന്നത്‌ താൻ നിരപ​രാ​ധി​യാ​ണെന്ന്‌ കാണി​ക്കാ​നുള്ള ഒരു മാർഗ​മാ​യി​ത്തീ​രു​ന്നു” എന്ന്‌ ഭർത്താ​വായ ജോസഫ്‌ പറയുന്നു.

വളർത്തി​ക്കൊ​ണ്ടു​വ​രിക. ഒരുപക്ഷെ, പരസ്‌പരം ക്ഷമാപണം നടത്തുന്ന ശീലമി​ല്ലാത്ത ഒരു കുടും​ബ​ത്തി​ലാ​യി​രി​ക്കാം നിങ്ങൾ ജനിച്ചു​വ​ളർന്നത്‌. അതു​കൊണ്ട്‌, സ്വന്തം തെറ്റുകൾ അംഗീ​ക​രി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾ ശീലി​ക്കാ​തി​രുന്ന ഒരു കാര്യം മുതിർന്നു​ക​ഴി​യു​മ്പോൾ നിങ്ങളു​ടെ സ്വഭാ​വ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ക​യില്ല.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

കത്തുന്ന തീജ്വാലയിലേക്ക്‌ വെള്ളം ഒഴിക്കുന്ന ഭാര്യയും ഭർത്താവും

ഒരു ക്ഷമാപ​ണ​ത്തിന്‌, ആളിക്ക​ത്തുന്ന തീജ്വാ​ലയെ കെടു​ത്താൻ കഴിയും

ഇണയുടെ ഭാഗത്തു​നിന്ന്‌ ചിന്തി​ക്കുക. ആരെങ്കി​ലും നിങ്ങ​ളോട്‌ ക്ഷമ ചോദി​ച്ച​പ്പോൾ നിങ്ങൾക്ക്‌ തോന്നിയ വികാ​ര​ത്തെ​പ്പറ്റി ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. അങ്ങനെ​യെ​ങ്കിൽ, നിങ്ങൾക്ക്‌ തോന്നിയ അതേ വികാരം ഇണയിൽ ഉളവാ​ക്കാൻ ശ്രമി​ച്ചു​കൂ​ടേ? യഥാർഥ​ത്തിൽ നിങ്ങളു​ടെ ഭാഗത്ത്‌ തെറ്റി​ല്ലെ​ന്നാണ്‌ നിങ്ങൾക്ക്‌ തോന്നു​ന്ന​തെ​ന്നി​രി​ക്കട്ടെ. എങ്കിലും, ഉണ്ടായി​ട്ടുള്ള പ്രശ്‌നം ഇണയെ വേദനി​പ്പി​ച്ച​തി​നോ മനഃപൂർവ​മ​ല്ലെ​ങ്കി​ലും നിങ്ങൾ ചെയ്‌ത​തി​ന്റെ ഭവിഷത്ത്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്ന​തി​നോ ക്ഷമ ചോദി​ക്കാ​നാ​കും. അത്തരം വാക്കു​കൾക്ക്‌ ഇണയുടെ മുറി​വു​കൾ ഉണക്കാൻ കഴിയും.—ബൈബിൾതത്ത്വം: ലൂക്കോസ്‌ 6:31.

നിങ്ങളു​ടെ വൈവാ​ഹി​ക​ബ​ന്ധ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ക്ഷമാപണം നടത്തു​ന്ന​തി​നെ നിങ്ങളു​ടെ പരാജ​യ​മാ​യി​ട്ടല്ല, പകരം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ വിജയ​മാ​യി കണക്കാ​ക്കുക. എന്നാൽ, പിണങ്ങിയ അവസ്ഥയിൽ തുടരുന്ന ഒരു ഇണ സദൃശ​വാ​ക്യ​ങ്ങൾ 18:19 പറയു​ന്ന​തു​പോ​ലെ “ഉറപ്പുള്ള പട്ടണ​ത്തെ​ക്കാൾ ദുർജ്ജ​യ​നാ​കു​ന്നു.” അത്തരം സാഹച​ര്യ​ത്തിൽ സമാധാ​നം സ്ഥാപി​ക്കുക അസാധ്യ​മാ​യി​രി​ക്കാം, കുറഞ്ഞ പക്ഷം ബുദ്ധി​മു​ട്ടാ​യി​രി​ക്കും. എന്നാൽ, ക്ഷമ ചോദി​ക്കു​ക​യാ​ണെ​ങ്കിൽ സമാധാ​നം സ്ഥാപി​ക്കു​ന്ന​തിന്‌ ഒരു തടസ്സമാ​കാ​തി​രി​ക്കാൻ നിങ്ങൾ പ്രവർത്തി​ക്കു​ക​യാണ്‌. അതിലൂ​ടെ, വിവാ​ഹ​ജീ​വി​ത​ത്തിന്‌ നിങ്ങൾ നിങ്ങ​ളെ​ക്കാ​ള​ധി​കം പ്രാധാ​ന്യം നൽകു​ക​യാണ്‌ ചെയ്യു​ന്നത്‌.—ബൈബിൾതത്ത്വം: ഫിലി​പ്പി​യർ 2:3.

ക്ഷമ ചോദി​ക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കുക. മുഴുവൻ തെറ്റും നിങ്ങളു​ടെ ഭാഗത്ത​ല്ലാ​ത്ത​പ്പോൾ ക്ഷമ ചോദി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. എന്നാൽ, ഇണയുടെ തെറ്റ്‌ നിങ്ങളു​ടെ ഭാഗത്തെ മോശ​മായ പെരു​മാ​റ്റത്തെ ഒരിക്ക​ലും ന്യായീ​ക​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌, സമയം കടന്നു​പോ​കു​മ്പോൾ പ്രശ്‌നം മറന്നു​പോ​കും എന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ ക്ഷമ ചോദി​ക്കാൻ മടിക്ക​രുത്‌. നിങ്ങൾ ക്ഷമ ചോദി​ക്കു​ന്നത്‌, ഇണയെ​യും ക്ഷമ ചോദി​ക്കാൻ പ്രേരി​പ്പി​ക്കും. ശീലി​ക്കു​ന്തോ​റും ക്ഷമ ചോദി​ക്കു​ന്നത്‌ കൂടുതൽ എളുപ്പ​മാ​യി​ത്തീ​രും.—ബൈബിൾതത്ത്വം: മത്തായി 5:25.

ആത്മാർഥ​ത​യു​ണ്ടെന്ന്‌ തെളി​യി​ക്കുക. നിങ്ങളു​ടെ ഭാഗത്തു​ണ്ടായ പെരു​മാ​റ്റത്തെ ന്യായീ​ക​രി​ച്ചു​സം​സാ​രി​ക്കു​ന്നത്‌ ക്ഷമ ചോദി​ച്ചു എന്ന്‌ അർഥമാ​ക്കു​ന്നില്ല. കൂടാതെ, അല്‌പം പരിഹാ​സ​ധ്വ​നി​യോ​ടെ ‘ക്ഷമിക്കണം, നീ ഒരു തൊട്ടാ​വാ​ടി​യാണ്‌ എന്ന്‌ ഞാൻ വിചാ​രി​ച്ചില്ല’ എന്നു പറയു​ന്ന​തും ഒരു ക്ഷമാപ​ണമല്ല! നിങ്ങൾ ചെയ്‌ത​തി​ന്റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കുക, ഇണയ്‌ക്ക്‌ അനുഭ​വ​പ്പെ​ടുന്ന വേദന മനസ്സി​ലാ​ക്കുക, അതിന്‌ തക്ക കാരണ​മി​ല്ലെന്ന്‌ തോന്നു​ന്നെ​ങ്കിൽപ്പോ​ലും.

യാഥാർഥ്യ​ങ്ങ​ളെ നേരി​ടുക. നിങ്ങൾക്കും തെറ്റു​പ​റ്റാ​റു​ണ്ടെന്ന്‌ താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കുക. തെറ്റ്‌ ചെയ്യാത്ത ആരും ഇല്ലല്ലോ? സംഭവിച്ച കാര്യ​ങ്ങൾക്ക്‌ ഉത്തരവാ​ദി നിങ്ങളല്ല എന്നാണ്‌ നിങ്ങൾക്ക്‌ തോന്നു​ന്ന​തെ​ങ്കി​ലും അതി​നെ​ക്കു​റിച്ച്‌ നിങ്ങൾ നൽകുന്ന വിശദീ​ക​രണം എല്ലായ്‌പോ​ഴും ശരിയാ​ക​ണ​മെ​ന്നില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “തന്റെ അന്യായം ആദ്യം ബോധി​പ്പി​ക്കു​ന്നവൻ നീതി​മാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതി​യോ​ഗി വന്നു അവനെ പരി​ശോ​ധി​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 18:17) നിങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങളു​ടെ കുറവു​ക​ളെ​ക്കു​റി​ച്ചും ശരിയായ കാഴ്‌ച​പ്പാട്‌ ഉണ്ടെങ്കിൽ ക്ഷമ ചോദി​ക്കാൻ നിങ്ങൾ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കും. ◼ (g15-E 09)

a ഈ ലേഖന​ത്തി​ലെ ചില പേരുകൾ മാറ്റി​യി​രി​ക്കു​ന്നു.

മുഖ്യതിരുവെഴുത്തുകൾ

  • “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ നിങ്ങൾ അവർക്കും ചെയ്യു​വിൻ.”—ലൂക്കോസ്‌ 6:31.

  • “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതു​വിൻ.”—ഫിലിപ്പിയർ 2:3.

  • “വേഗത്തിൽ. . . ഇണങ്ങി​ക്കൊൾക.”—മത്തായി 5:25, സത്യ​വേ​ദ​പു​സ്‌തകം.

ജെയ്‌സനും അലിഗ്‌സാണ്ടയ്രും

ജെയ്‌സനും അലിഗ്‌സാ​ണ്ട്ര​യും

“നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ പിരി​മു​റു​ക്കം സൃഷ്ടി​ക്കു​ന്ന​തും നീണ്ടു​നിൽക്കു​ന്ന​തും ആയ വലിയ പ്രശ്‌ന​ങ്ങളെ, റോഡു​ക​ളി​ലെ ഹംബുകൾ പോ​ലെ​യുള്ള ചെറിയ പ്രശ്‌ന​ങ്ങ​ളാ​ക്കി​ത്തീർക്കാൻ ക്ഷമ ചോദി​ക്കു​ന്ന​തി​ലൂ​ടെ കഴിയു​ന്നു. നിങ്ങൾക്ക്‌ പരസ്‌പരം സ്‌നേ​ഹ​മു​ണ്ടെന്ന്‌ തെളി​യി​ക്കുന്ന ഒരു സംഗതി​യാണ്‌ ക്ഷമാപണം.”

കെയിയും ജൂലിയയും

കെയിയും ജൂലി​യ​യും

“ക്ഷമ ചോദി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം സമാധാ​ന​വും സന്തോ​ഷ​വും വീണ്ടെ​ടു​ക്കുക എന്നതാണ്‌. അല്ലാതെ, ആരുടെ ഭാഗത്താണ്‌ ശരി അല്ലെങ്കിൽ തെറ്റ്‌ എന്ന്‌ കണ്ടെത്താ​നല്ല. ഏതെങ്കി​ലും കാരണ​ത്താൽ ഇണ വേദനി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, സമാധാ​ന​പ​ര​മായ ഒരു അന്തരീ​ക്ഷ​ത്തി​ലേക്ക്‌ തിരികെ കൊണ്ടു​വ​രാൻ നിങ്ങളാ​ലാ​കു​ന്നത്‌ എല്ലാം ചെയ്യുക.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക