വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g16 നമ്പർ 4 പേ. 8-9
  • ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .
  • ഉണരുക!—2016
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വെല്ലു​വി​ളി
  • നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌
  • മക്കൾക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകേ​ണ്ടത്‌ അനിവാ​ര്യം
    2011 വീക്ഷാഗോപുരം
  • മക്കൾക്ക്‌ സദാചാ​ര​മൂ​ല്യ​ങ്ങൾ പകർന്നു​​കൊ​ടു​ക്കാം!
    2011 വീക്ഷാഗോപുരം
  • സെക്‌സി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • സെക്‌സ്‌ ചെയ്യാൻ കൂട്ടു​കാർ നിർബ​ന്ധി​ക്കു​ന്നെ​ങ്കി​ലോ?
    യുവജനങ്ങൾ ചോദിക്കുന്നു
കൂടുതൽ കാണുക
ഉണരുക!—2016
g16 നമ്പർ 4 പേ. 8-9
തുണി അയയിൽ ഉണക്കാനിടുമ്പോൾ അമ്മ മകളോടു സംസാരിക്കുന്നു

കുടും​ബ​ങ്ങൾക്കു​വേണ്ടി | മക്കളെ വളർത്തൽ

ലൈം​ഗി​കത—മക്കൾ അറി​യേ​ണ്ടത്‌. . .

വെല്ലു​വി​ളി

ഒരു ആൺകുട്ടി വിവരങ്ങൾക്കായി ബൈബിൾ, ഒരു പുസ്‌തകം, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ എന്നിങ്ങനെ പല ഉറവിടങ്ങളിലേക്കു നോക്കുന്നു.

ഏതാനും ദശകങ്ങൾക്കു മുമ്പത്തെ കാര്യ​മെ​ടു​ത്താൽ, ഒരു ആൺകു​ട്ടി​യോ​ടോ പെൺകു​ട്ടി​യോ​ടോ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ആദ്യമാ​യി സംസാരിക്കുന്നതു മിക്ക​പ്പോ​ഴും മാതാ​പി​താ​ക്ക​ളാ​യി​രു​ന്നു. കുട്ടി​യു​ടെ പ്രായ​വും ആവശ്യ​ങ്ങ​ളും കണക്കി​ലെ​ടുത്ത്‌ അവർ പതി​യെ​പ്പ​തി​യെ കൂടുതൽ കാര്യങ്ങൾ വിശദീ​ക​രി​ച്ചി​രു​ന്നു.

അതെല്ലാം പഴങ്കഥ​യാ​യി. ലോലി​താ പ്രഭാവം (ഇംഗ്ലീഷ്‌) എന്നൊരു പുസ്‌തകം പറയുന്നു: “വളരെ ചെറിയ പ്രായം​മു​തൽതന്നെ ലൈം​ഗി​ക​ച്ചു​വ​യുള്ള വിവരങ്ങൾ കുട്ടി​കൾക്കു ലഭിക്കു​ന്നു. മാധ്യ​മ​ങ്ങ​ളിൽ കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള പരിപാ​ടി​ക​ളി​ലും ലൈം​ഗി​ക​ത​യു​ടെ അതി​പ്ര​സ​ര​മാ​ണു കണ്ടുവ​രു​ന്നത്‌.” ഈ പുതിയ പ്രവണത കുട്ടി​കൾക്ക്‌ ഉപകാ​ര​മോ അതോ ഉപദ്ര​വ​മോ?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

അത്‌ എല്ലായി​ട​ത്തു​മുണ്ട്‌. എന്നോ​ടൊ​ന്നു സംസാ​രി​ക്കൂ (ഇഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഡെബ്ര റോഫ്‌മാൻ എഴുതു​ന്നു: “സംഭാ​ഷ​ണങ്ങൾ, പരസ്യങ്ങൾ, സിനി​മകൾ, പുസ്‌ത​കങ്ങൾ, പാട്ടിന്റെ വരികൾ, ടിവി ഷോകൾ, മൊ​ബൈൽ സന്ദേശങ്ങൾ, ഗെയി​മു​കൾ, പരസ്യ​ബോർഡു​കൾ, ഫോണി​ന്റെ​യും കമ്പ്യൂ​ട്ട​റി​ന്റെ​യും സ്‌ക്രീ​നു​കൾ എന്നിങ്ങനെ എല്ലായി​ട​ത്തും ലൈം​ഗി​ക​ച്ചു​വ​യുള്ള ചിത്ര​ങ്ങ​ളും വാക്കു​ക​ളും ദ്വയാർഥ​പ്ര​യോ​ഗ​ങ്ങ​ളും നിറഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ പലരും (കൗമാ​ര​ക്കാ​രും കൊച്ചു​കു​ട്ടി​കൾപോ​ലും) അറിയാ​തെ​യെ​ങ്കി​ലും ലൈം​ഗി​ക​ത​യാ​ണു ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​സം​ഗ​തി​യെന്നു ചിന്തി​ച്ചു​പോ​കു​ന്നു.”

പരസ്യ​ലോ​ക​ത്തി​ന്റെ പങ്കു ചെറുതല്ല. പരസ്യ​ക്കാ​രും കച്ചവട​ക്കാ​രും കുട്ടി​കൾക്കാ​യി ലൈം​ഗി​കാ​കർഷണം തോന്നു​ന്ന​തരം വസ്‌ത്രങ്ങൾ ഇറക്കുന്നു. അതു​കൊ​ണ്ടു​തന്നെ തങ്ങളെ കണ്ടാൽ എങ്ങനെ​യുണ്ട്‌ എന്നതിന്‌ ചെറു​പ്രാ​യം​മു​തലേ കുട്ടികൾ അനാവ​ശ്യ​ശ്രദ്ധ കൊടു​ക്കു​ന്നു. ഒരു പുസ്‌തകം പറയുന്നു: “കുട്ടി​ക​ളു​ടെ ബലഹീ​ന​തകൾ എന്താ​ണെന്നു പരസ്യ​ക്കാർക്ക്‌ അറിയാം. അതു​വെച്ച്‌ അവർ അവരെ മുത​ലെ​ടു​ക്കു​ന്നു. . . . ലൈം​ഗി​ക​ച്ചു​വ​യുള്ള ഈ ചിത്ര​ങ്ങ​ളു​ടെ​യും ഉത്‌പ​ന്ന​ങ്ങ​ളു​ടെ​യും ലക്ഷ്യം കുട്ടി​കളെ ലൈം​ഗി​ക​ത​യി​ലേക്ക്‌ ആകർഷി​ക്കുക എന്നതല്ല. . . . അവർക്കു സാധനങ്ങൾ വിറ്റു​പോ​ക​ണ​മെന്നേ ഉള്ളൂ.”

അറിവ്‌ മാത്രം പോരാ. ഒരു കാറിന്റെ പ്രവർത്തനം അറിയു​ന്ന​തും ഉത്തരവാ​ദി​ത്വ​മുള്ള ഒരു ഡ്രൈ​വ​റാ​യി​രി​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മു​ള്ള​തു​പോ​ലെ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ അറിവു​ണ്ടാ​യി​രി​ക്കു​ന്ന​തും ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ആ അറിവ്‌ ഉപയോ​ഗി​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌.

ചുരു​ക്ക​ത്തിൽ: മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം ഇന്ന്‌ തങ്ങളുടെ ‘വിവേ​ച​നാ​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി​ക്കാൻ’ നിങ്ങൾ കുട്ടി​കളെ സഹായി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ, “ശരിയും തെറ്റും തിരി​ച്ച​റി​യാൻ” അവർ പഠിക്കട്ടെ. —എബ്രായർ 5:14.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

മടിച്ചു​നിൽക്ക​രുത്‌. കുറച്ച്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കാ​മെ​ങ്കി​ലും നിങ്ങളു​ടെ കുട്ടി​ക​ളോ​ടു ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യെ​ന്നതു നിങ്ങളു​ടെ ഉത്തരവാ​ദി​ത്വ​മാണ്‌. അത്‌ അംഗീ​ക​രി​ക്കുക.—ബൈബിൾത​ത്ത്വം: സദൃശ​വാ​ക്യ​ങ്ങൾ 22:6.

കൊച്ചു​കൊ​ച്ചു സംഭാ​ഷ​ണങ്ങൾ നടത്തുക. ഒരു നീണ്ട പ്രസംഗം നടത്തു​ന്ന​തി​നു പകരം, വീണു​കി​ട്ടുന്ന ചില നിമി​ഷങ്ങൾ ഉപയോ​ഗിച്ച്‌ അവരു​മാ​യി സംസാ​രി​ക്കുക. അത്‌ ഒരുപക്ഷേ നിങ്ങൾ രണ്ടു പേരും ഒരുമിച്ച്‌ യാത്ര ചെയ്യു​മ്പോ​ഴോ വീട്ടു​ജോ​ലി​കൾ ചെയ്യു​മ്പോ​ഴോ ഒക്കെയാ​കാം. കുട്ടി​യു​ടെ മനസ്സി​ലു​ള്ളത്‌ അറിയാൻ വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, “അതു​പോ​ലുള്ള പരസ്യം കാണു​ന്നതു നിനക്ക്‌ ഇഷ്ടമാ​ണോ” എന്നു ചോദി​ക്കു​ന്ന​തി​നു പകരം നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാം: “നിനക്ക്‌ എന്തു തോന്നു​ന്നു? സാധനങ്ങൾ വിൽക്കാൻവേണ്ടി പരസ്യ​ക്കാർ ഇങ്ങനെ​യുള്ള ചിത്രങ്ങൾ എന്തിനാ​ണു കാണി​ക്കു​ന്നത്‌?” കുട്ടി​യു​ടെ ഉത്തരം കേട്ടതി​നു ശേഷം ഇങ്ങനെ ചോദി​ക്കുക: “നിനക്ക്‌ അതു കണ്ടിട്ട്‌ എന്തു തോന്നി?”—ബൈബിൾത​ത്ത്വം: ആവർത്തനം 6:6, 7.

പ്രായ​ത്തി​ന​നു​സ​രിച്ച്‌. സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങി​യി​ട്ടി​ല്ലാത്ത കുട്ടി​കളെ ലൈം​ഗി​കാ​വ​യ​വ​ങ്ങ​ളു​ടെ ശരിയായ പേരുകൾ പഠിപ്പി​ക്കുക. കുട്ടി​കളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യു​ന്ന​വ​രു​ടെ കൈയിൽപ്പെ​ടാ​തി​രി​ക്കാൻ വേണ്ടതും പറഞ്ഞു​കൊ​ടു​ക്കണം. വളർന്നു​വ​രു​മ്പോൾ പുനരു​ത്‌പാ​ദ​ന​ത്തെ​ക്കു​റി​ച്ചുള്ള ചില അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ അവരോ​ടു വിശദീ​ക​രി​ക്കാം. താരു​ണ്യ​ത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും ലൈം​ഗി​ക​ത​യു​ടെ ശാരീ​രി​ക​വും ധാർമി​ക​വും ആയ വശങ്ങ​ളെ​ക്കു​റിച്ച്‌ അവർ നന്നായി അറിഞ്ഞി​രി​ക്കണം.

മൂല്യങ്ങൾ പകർന്നു​കൊ​ടു​ക്കുക. വളരെ ചെറു​പ്പം​മു​തലേ നിങ്ങളു​ടെ കുട്ടിയെ സത്യസന്ധത, നിർമലത, ആദരവ്‌ എന്നിവ​യെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു​തു​ട​ങ്ങുക. അങ്ങനെ​യാ​കു​മ്പോൾ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കുക എളുപ്പ​മാ​യി​രി​ക്കും. കൂടാതെ നിങ്ങളു​ടെ മൂല്യങ്ങൾ എന്താ​ണെ​ന്നും വ്യക്തമാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​കത തെറ്റാ​ണെന്നു നിങ്ങൾ ചിന്തി​ക്കു​ന്നെ​ങ്കിൽ അതു പറയുക. അത്‌ എന്തു​കൊ​ണ്ടാ​ണു തെറ്റാ​യി​രി​ക്കു​ന്ന​തെ​ന്നും ദോഷം ചെയ്യു​ന്ന​തെ​ന്നും വിശദീ​ക​രി​ക്കുക. “കൗമാ​ര​പ്രാ​യ​ക്കാർ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നെ തങ്ങളുടെ മാതാ​പി​താ​ക്കൾ എതിർക്കു​ന്നെന്നു മനസ്സി​ലാ​ക്കുന്ന കൗമാ​ര​ക്കാർ അങ്ങനെ ചെയ്യാ​നുള്ള സാധ്യത വളരെ കുറവാണ്‌” എന്ന്‌ ഒരു പുസ്‌തകം പറയുന്നു.

മാതൃക വെക്കുക. കുട്ടി​കളെ പഠിപ്പി​ക്കുന്ന മൂല്യ​ങ്ങൾക്ക​നു​സ​രിച്ച്‌ നിങ്ങൾ ജീവി​ച്ചു​കാ​ണി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ അശ്ലീല​ത​മാ​ശകൾ കേട്ട്‌ ചിരി​ക്കാ​റു​ണ്ടോ? ലൈം​ഗി​കാ​കർഷണം തോന്നുന്ന വിധത്തി​ലാ​ണോ നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം? നിങ്ങൾ ശൃംഗ​രി​ക്കാ​റു​ണ്ടോ? അങ്ങനെ​യൊ​ക്കെ ചെയ്‌താൽ നിങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കാൻനോ​ക്കുന്ന ധാർമി​ക​മൂ​ല്യ​ങ്ങ​ളു​ടെ വില നിങ്ങൾതന്നെ ഇടിച്ചു​ക​ള​യു​ക​യാണ്‌.—ബൈബിൾത​ത്ത്വം: റോമർ 2:21.

തെറ്റായ ധാരണ കൊടു​ക്കാ​തി​രി​ക്കുക. ലൈം​ഗി​കത ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. അതിനെ ഉചിത​മായ വിധത്തിൽ ഉപയോ​ഗി​ച്ചാൽ—വിവാ​ഹ​ബ​ന്ധ​ത്തി​നു​ള്ളിൽ—അതിനു വലിയ സന്തോ​ഷ​ത്തി​ന്റെ ഉറവാ​യി​രി​ക്കാ​നാ​കും. (സദൃശ​വാ​ക്യ​ങ്ങൾ 5:18, 19) പ്രായ​മാ​കു​മ്പോൾ, വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ത​യു​ടെ വേദന​ക​ളോ ആകുല​ത​ക​ളോ കൂടാതെ തനിക്കും ആ സമ്മാനം ആസ്വദി​ക്കാ​നാ​കു​മെന്നു കുട്ടി അറിയണം.—1 തിമൊ​ഥെ​യൊസ്‌ 1:18, 19. ◼ (g16-E No. 5)

മുഖ്യതിരുവെഴുത്തുകൾ

  • “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക; അവൻ വൃദ്ധനാ​യാ​ലും അതു വിട്ടു​മാ​റു​ക​യില്ല.” —സദൃശ​വാ​ക്യ​ങ്ങൾ 22:6.

  • ‘നീ (ദൈവ​ത്തി​ന്റെ കല്‌പ​ന​കളെ) നിന്റെ മക്കൾക്ക്‌ ഉപദേ​ശി​ച്ചു​കൊ​ടു​ക്കണം.’ —ആവർത്തനം 6:6, 7.

  • “ഹേ, അന്യനെ ഉപദേ​ശി​ക്കു​ന്ന​വനേ, നീ നിന്നെ​ത്തന്നെ ഉപദേ​ശി​ക്കാ​ത്ത​തെന്ത്‌?” —റോമർ 2:21.

മാതാപിതാക്കളുടെ ഉത്തരവാ​ദി​ത്വം

പൊതുവേയുള്ള ധാരണകൾ എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, കൗമാ​ര​ക്കാർ ഉൾപ്പെടെ എല്ലാ കുട്ടി​ക​ളെ​യും അവരുടെ കൂട്ടു​കാ​രെ​ക്കാ​ളും സ്വാധീ​നി​ക്കു​ന്നതു മാതാ​പി​താ​ക്ക​ളാണ്‌. എന്നോ​ടൊ​ന്നു സംസാ​രി​ക്കൂ എന്ന പുസ്‌തകം പറയുന്നു: “മാർഗ​നിർദേ​ശ​ങ്ങൾക്കാ​യി കുട്ടികൾ ആദ്യം നോക്കു​ന്നതു തങ്ങളു​മാ​യി ഏറ്റവും അടുപ്പ​മുള്ള മുതിർന്ന വ്യക്തി​ക​ളി​ലേ​ക്കാണ്‌. അവരുടെ കണ്ണിലൂ​ടെ ലോകത്തെ കണ്ടുമ​ന​സ്സി​ലാ​ക്കാ​നാ​യി​രി​ക്കും കുട്ടി​ക​ളു​ടെ സ്വാഭാ​വി​ക​പ്ര​വണത. നമുക്കു താത്‌പ​ര്യ​മില്ല, സമയമില്ല എന്നൊക്കെ തോന്നു​മ്പോ​ഴോ മനസ്സി​ലാ​ക്കു​മ്പോ​ഴോ ആണ്‌ കുട്ടികൾ വേറെ ആളുകളെ തേടി പോകു​ന്നത്‌. . . . ദശകങ്ങ​ളാ​യുള്ള പഠനങ്ങ​ളു​ടെ ഫലങ്ങൾ നമ്മളെ അതിശ​യി​പ്പി​ക്കേ​ണ്ട​തില്ല: ലൈം​ഗി​ക​ത​പോ​ലുള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ തുറന്ന്‌ സംസാ​രി​ക്കുന്ന കുടും​ബ​ങ്ങ​ളിൽ വളരുന്ന കുട്ടി​കൾക്കു നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ഉത്തരവാ​ദി​ത്വ​ത്തോ​ടെ കാര്യങ്ങൾ ചെയ്യാ​നും കഴിവു​ണ്ടാ​യി​രി​ക്കും. അതിലും പ്രധാ​ന​മാ​യി അപകടം​പി​ടിച്ച പെരു​മാ​റ്റ​രീ​തി​കൾ അവർ വേണ്ടെ​ന്നു​വെ​ക്കും.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക