വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 2 പേ. 14-15
  • കുരിശ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുരിശ്‌
  • ഉണരുക!—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യേശു കുരി​ശി​ലാ​ണോ മരിച്ചത്‌?
  • ദൈവത്തെ ആരാധി​ക്കാ​നോ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ അടയാ​ള​മാ​യി​ട്ടോ യേശു​വി​ന്റെ ശിഷ്യ​ന്മാർ കുരിശ്‌ ഉപയോ​ഗി​ച്ചോ?
  • ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യാണ്‌ യേശു​ക്രി​സ്‌തു​വി​നോ​ടുള്ള ആദരവ്‌ കാണി​ക്കേ​ണ്ടത്‌?
  • സത്യക്രിസ്‌ത്യാനികൾ ആരാധനയിൽ കുരിശ്‌ ഉപയോഗിക്കുകയില്ലാത്തത്‌ എന്തുകൊണ്ട്‌?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • യഹോ​വ​യു​ടെ സാക്ഷികൾ ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • കുരിശ്‌
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • യേശു മരിച്ചത്‌ കുരിശിലാണോ?
    ഉണരുക!—2006
കൂടുതൽ കാണുക
ഉണരുക!—2017
g17 നമ്പർ 2 പേ. 14-15
കുരിശുള്ള ഒരു മാല

ബൈബി​ളി​ന്റെ വീക്ഷണം

കുരിശ്‌

ക്രിസ്‌ത്യാനിത്വത്തിന്റെ ചിഹ്നമാ​യി​ട്ടാണ്‌ അനേക​രും കുരി​ശി​നെ കാണു​ന്നത്‌. എന്നാൽ അതു കഴുത്തിൽ അണിയ​ണ​മെ​ന്നോ പള്ളിക​ളി​ലും വീടു​ക​ളി​ലും ഒക്കെ വെക്കണ​മെ​ന്നോ ഒന്നും അനേക​രും കരുതു​ന്നില്ല.

യേശു കുരി​ശി​ലാ​ണോ മരിച്ചത്‌?

ചിലർ പറയു​ന്നത്‌

രണ്ടു മരക്കഷ​ണ​ങ്ങൾകൊണ്ട്‌ ഉണ്ടാക്കിയ കുരി​ശിൽ തൂക്കി​യാണ്‌ റോമാ​ക്കാർ യേശു​വി​നെ കൊന്നത്‌.

ബൈബിൾ പറയു​ന്നത്‌

“മരത്തിൽ തൂക്കി”യാണ്‌ യേശു​വി​നെ കൊന്നത്‌. (പ്രവൃ​ത്തി​കൾ 5:30, പി.ഒ.സി.) യേശു​വി​നെ തൂക്കി​ലേ​റ്റിയ വസ്‌തു​വി​നെ​ക്കു​റിച്ച്‌ പറയാൻ ബൈബി​ളെ​ഴു​ത്തു​കാർ ഉപയോ​ഗിച്ച പദങ്ങൾ ഒരു മരക്കഷണത്തെയാണ്‌ അർഥമാ​ക്കു​ന്നത്‌, അല്ലാതെ രണ്ടെണ്ണ​ത്തെയല്ല. പുരാ​ത​ന​കാ​ലത്തെ കുരി​ശി​ലേ​റ്റുന്ന രീതി എന്ന പുസ്‌തകം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു​പദം “ഒരു ദണ്ഡ്‌ എന്നതു​പോ​ലുള്ള വിശാ​ല​മായ അർഥമാണ്‌ നൽകു​ന്നത്‌. ‘കുരി​ശിന്‌’ തത്തുല്യ​മായ ഒരു പദമല്ല അത്‌.” പ്രവൃ​ത്തി​കൾ 5:30-ലെ സൈ​ലോൺ എന്ന വാക്ക്‌, “കുത്തനെ നിർത്തി​യി​രി​ക്കുന്ന ഒരു സ്‌തം​ഭത്തെ അല്ലെങ്കിൽ മരത്തൂ​ണി​നെ അർഥമാ​ക്കു​ന്നു. റോമാ​ക്കാർ ക്രൂശി​ച്ചെന്നു പറയു​ന്ന​വരെ ഇതിൽ തറച്ചാണ്‌ വധിച്ചി​രു​ന്നത്‌.”a

യേശു​വി​നെ വധിച്ച രീതിയെ, മുമ്പ്‌ ഇസ്രാ​യേ​ല്യർക്കു നൽകിയ ഒരു നിയമ​വു​മാ​യി ബന്ധപ്പെ​ടു​ത്തി ബൈബിൾ പറയു​ന്നുണ്ട്‌. ആ നിയമം ഇതാണ്‌: “ഒരാൾ മരണശിക്ഷ അർഹി​ക്കുന്ന ഒരു പാപം ചെയ്‌തിട്ട്‌ നിങ്ങൾ അയാളെ കൊന്ന്‌ സ്‌തം​ഭ​ത്തിൽ തൂക്കി​യാൽ . . . (അങ്ങനെ) സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്നവൻ ദൈവ​ത്താൽ ശപിക്ക​പ്പെ​ട്ട​വ​നാണ്‌.” (ആവർത്തനം 21:22, 23) ആ നിയമം എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “ക്രിസ്‌തു നമുക്കു പകരം ഒരു ശാപമാ​യി. കാരണം ‘സ്‌തം​ഭ​ത്തിൽ (സൈ​ലോ​ണിൽ) തൂക്ക​പ്പെ​ടു​ന്ന​വ​നെ​ല്ലാം ശപിക്ക​പ്പെ​ട്ടവൻ’ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌.” (ഗലാത്യർ 3:13) യേശു സ്‌തം​ഭ​ത്തിൽ അതായത്‌ ഒറ്റത്തടി​യിൽ ആണ്‌ വധിക്ക​പ്പെ​ട്ട​തെന്ന്‌ പൗലോസ്‌ സൂചി​പ്പി​ച്ചു.

“അവർ അവനെ മരത്തിൽ തൂക്കി​ക്കൊ​ന്നു.”—പ്രവൃ​ത്തി​കൾ 10:39, പി.ഒ.സി.

ദൈവത്തെ ആരാധി​ക്കാ​നോ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ അടയാ​ള​മാ​യി​ട്ടോ യേശു​വി​ന്റെ ശിഷ്യ​ന്മാർ കുരിശ്‌ ഉപയോ​ഗി​ച്ചോ?

ബൈബിൾ പറയു​ന്നത്‌

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ കുരിശ്‌ ഒരു മതചി​ഹ്ന​മാ​യി ഉപയോ​ഗി​ച്ച​താ​യി ബൈബി​ളിൽ ഒരിട​ത്തും പറയു​ന്നില്ല. എന്നാൽ ആ നൂറ്റാ​ണ്ടിൽ റോമാ​ക്കാർ അവരുടെ ദൈവ​ങ്ങളെ പ്രതീ​ക​പ്പെ​ടു​ത്താൻ കുരിശ്‌ ഉപയോ​ഗി​ച്ചി​രു​ന്നു. യേശു മരിച്ച്‌ ഏതാണ്ട്‌ 300 വർഷങ്ങൾക്കു ശേഷം റോമൻ ചക്രവർത്തി​യായ കോൺസ്റ്റ​ന്റൈൻ തന്റെ സൈന്യ​ത്തി​ന്റെ പ്രതീ​ക​മാ​യി കുരി​ശി​നെ കടമെ​ടു​ത്തു. പിന്നീട്‌ അതു “ക്രൈ​സ്‌തവ”മതത്തിന്റെ ഭാഗമാ​യി.

പുറജാ​തീ​യർ കുരിശ്‌ ഉപയോ​ഗിച്ച സ്ഥിതിക്ക്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർ അത്‌ ഉപയോ​ഗി​ച്ചു​കാ​ണു​മോ? ഒരിക്ക​ലു​മില്ല. ‘എന്തി​ന്റെ​യെ​ങ്കി​ലും പ്രതീകം’ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ആരാധന ദൈവം പണ്ടുമു​തലേ അംഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ക്രിസ്‌ത്യാ​നി​കൾ ‘വിഗ്ര​ഹാ​രാ​ധന വിട്ട്‌ ഓടണം’ എന്നും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (ആവർത്തനം 4:15-19; 1 കൊരി​ന്ത്യർ 10:14) “ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌,” മനുഷ്യർക്ക്‌ ദൈവത്തെ കാണാ​നാ​കില്ല. അതു​കൊണ്ട്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തോട്‌ അടുപ്പം തോന്നാൻ ദൃശ്യ​മായ വസ്‌തു​ക്ക​ളോ ചിഹ്നങ്ങ​ളോ ഒന്നും ഉപയോ​ഗി​ച്ചില്ല. മറിച്ച്‌ അവർ അദൃശ്യ​മായ പരിശു​ദ്ധാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ടാൻ തങ്ങളെ അനുവ​ദി​ച്ചു​കൊണ്ട്‌ ദൈവത്തെ “ദൈവാ​ത്മാ​വോ​ടെ” ആരാധി​ച്ചു. മാത്രമല്ല, തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈ​വേ​ഷ്ട​ത്തിന്‌ ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട്‌ അവർ ദൈവത്തെ “സത്യ​ത്തോ​ടെ” ആരാധി​ച്ചു.—യോഹ​ന്നാൻ 4:24.

“സത്യാ​രാ​ധകർ പിതാ​വി​നെ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കുന്ന സമയം വരുന്നു.”—യോഹ​ന്നാൻ 4:23.

ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യാണ്‌ യേശു​ക്രി​സ്‌തു​വി​നോ​ടുള്ള ആദരവ്‌ കാണി​ക്കേ​ണ്ടത്‌?

ചിലർ പറയു​ന്നത്‌

“രക്ഷ സാധ്യ​മാ​ക്കി​ത്തന്ന വസ്‌തു​വി​നെ ആദരി​ക്കു​ന്ന​തും ബഹുമാ​നി​ക്കു​ന്ന​തും തികച്ചും ന്യായ​വും സ്വാഭാ​വി​ക​വും ആണ്‌. . . . ചിഹ്നങ്ങളെ ആദരി​ക്കുന്ന ഒരാൾ അതിനെ പ്രതി​നി​ധാ​നം ചെയ്യുന്ന വ്യക്തി​യെ​യും ആദരി​ക്കു​ന്നു.”—ന്യൂ കാത്തലിക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

ബൈബിൾ പറയു​ന്നത്‌

ക്രിസ്‌ത്യാ​നി​കൾ യേശു​വി​നോട്‌ കടപ്പെ​ട്ട​വ​രാണ്‌. കാരണം യേശു​വി​ന്റെ ബലിമ​ര​ണ​മാണ്‌ പാപങ്ങ​ളു​ടെ ക്ഷമ നേടാ​നും ദൈവത്തെ സമീപി​ക്കാ​നും നിത്യ​ജീ​വൻ ലഭിക്കാ​നും നമുക്ക്‌ വഴി​യൊ​രു​ക്കി​ത്ത​ന്നത്‌. (യോഹ​ന്നാൻ 3:16; എബ്രായർ 10:19-22) ആ സമ്മാന​ത്തോ​ടുള്ള ആദരവ്‌ കാണി​ക്കാൻ യേശു​വി​ന്റെ ഒരു ചിഹ്നം അണിയു​ക​യോ യേശു​വിൽ വിശ്വ​സി​ക്കു​ന്നു എന്ന്‌ കേവലം പറയു​ക​യോ അല്ല വേണ്ടത്‌. കാരണം, “പ്രവൃ​ത്തി​ക​ളി​ല്ലെ​ങ്കിൽ വിശ്വാ​സം ചത്തതാണ്‌.” (യാക്കോബ്‌ 2:17) യേശു​വി​ലുള്ള വിശ്വാ​സം ക്രിസ്‌ത്യാ​നി​കൾ പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്കണം. എങ്ങനെ?

ബൈബിൾ പറയുന്നു: “ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌. കാരണം ഒരു മനുഷ്യൻ എല്ലാവർക്കും​വേണ്ടി മരി​ച്ചെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. . . . ക്രിസ്‌തു എല്ലാവർക്കും​വേണ്ടി മരിച്ച​തു​കൊണ്ട്‌ ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കു​വേ​ണ്ടി​യല്ല, തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി ജീവി​ക്കണം.” (2 കൊരി​ന്ത്യർ 5:14, 15) ക്രിസ്‌തു​വി​ന്റെ അതുല്യ​മായ സ്‌നേ​ഹ​പ്ര​വൃ​ത്തി ക്രിസ്‌തു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ക്രിസ്‌ത്യാ​നി​കളെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. അങ്ങനെ, ഒരു മതചിഹ്നം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കാൾ അർഥസ​മ്പു​ഷ്ട​മായ വിധത്തിൽ അവർ യേശു​വി​നെ ആദരി​ക്കു​ന്നു.

“പുത്രനെ അംഗീ​ക​രിച്ച്‌ അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യ​ജീ​വൻ കിട്ടണ​മെ​ന്ന​താണ്‌ എന്റെ പിതാ​വി​ന്റെ ഇഷ്ടം.”—യോഹ​ന്നാൻ 6:40.

a ഇംഗ്ലീഷിലെയും ഗ്രീക്കി​ലെ​യും പുതിയ നിയമ​ത്തി​ന്റെ പദസൂ​ചിക സഹിത​മുള്ള അപഗ്ര​ഥിത ശബ്ദകോ​ശം (ഇംഗ്ലീഷ്‌), 11-ാം പതിപ്പ്‌, ഏഥൽബെർട്ട്‌ ഡബ്ല്യു. ബുള്ളിങ്ങർ എഴുതി​യത്‌, പേജ്‌ 818-819.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക