വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 3 പേ. 14-15
  • ദൈവദൂതന്മാർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവദൂതന്മാർ
  • ഉണരുക!—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആരാണ്‌ ദൈവദൂതന്മാർ?
  • പണ്ടുകാലങ്ങളിൽ ദൂതന്മാർ എന്തൊക്കെ ചെയ്‌തു?
  • ദൂതന്മാർ ഇപ്പോൾ എന്തൊക്കെ ചെയ്യുന്നു?
  • മാലാഖമാർക്ക്‌ നിങ്ങളെ സഹായിക്കാനാകുന്ന വിധം
    വീക്ഷാഗോപുരം—1998
  • ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
    വീക്ഷാഗോപുരം—1988
  • ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
ഉണരുക!—2017
g17 നമ്പർ 3 പേ. 14-15
ദൂതൻ കത്തുന്ന ഒരു മുൾച്ചെടിയുടെ നടുവിൽ മോശയ്‌ക്കു പ്രത്യക്ഷനായി

ബൈബിളിന്റെ വീക്ഷണം

ദൈവദൂതന്മാർ

സാഹിത്യകൃതികളിലും ശില്‌പകലകളിലും ചിത്രരചനകളിലും ചലച്ചിത്രങ്ങളിലും ഇടംപിടിച്ചവരാണ്‌ ദൈവദൂതന്മാർ അഥവാ മാലാഖമാർ. എന്നാൽ ആരാണ്‌ ഇവർ, ഇവരുടെ ധർമം എന്താണ്‌?

ആരാണ്‌ ദൈവദൂതന്മാർ?

ബൈബിൾ പറയുന്നത്‌

ഈ പ്രപഞ്ചത്തെയും ആദ്യമനുഷ്യരെയും സൃഷ്ടിക്കുന്നതിനു നാളുകൾക്കു മുമ്പ്‌ സർവശക്തനായ ദൈവം മനുഷ്യരെക്കാൾ ഉന്നതരായ, ബുദ്ധിശക്തിയുള്ള ആത്മവ്യക്തികളെ സൃഷ്ടിച്ചു. അവർ മനുഷ്യരെക്കാൾ വളരെ ശക്തരാണ്‌. ദൈവത്തിന്റെ വാസസ്ഥലത്തുതന്നെയാണ്‌ അവരും വസിക്കുന്നത്‌. മനുഷ്യർക്ക്‌ എത്തിപ്പെടാനോ കാണാനോ കഴിയാത്ത ഒരിടമാണ്‌ അത്‌. (ഇയ്യോബ്‌ 38:4, 6) ഉന്നതശ്രേണീയരായ ഇവരെ ‘ആത്മാക്കൾ’ എന്നും ‘ദൂതന്മാർ’ എന്നും ബൈബിളിൽ വിളിച്ചിട്ടുണ്ട്‌.—സങ്കീർത്തനം 104:4, അടിക്കുറിപ്പ്‌.a

എത്ര ദൈവദൂതന്മാരുണ്ട്‌? കണക്കിലധികം. ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റുമായി ‘പതിനായിരംപതിനായിരം’ ദൂതന്മാരുണ്ട്‌.(വെളിപാട്‌ 5:11) ഈ കണക്ക്‌ അക്ഷരീയമായി എടുത്താൽത്തന്നെ ദൂതന്മാരുടെ എണ്ണം പത്തു കോടി വരും!

“പിന്നെ ഞാൻ സിംഹാസനത്തിന്റെ . . . ചുറ്റും അനേകം ദൈവദൂതന്മാരെ കണ്ടു; . . . അവരുടെ എണ്ണം പതിനായിരംപതിനായിരവും ആയിരമായിരവും ആയിരുന്നു.”—വെളിപാട്‌ 5:11.

പണ്ടുകാലങ്ങളിൽ ദൂതന്മാർ എന്തൊക്കെ ചെയ്‌തു?

ബൈബിൾ പറയുന്നത്‌

ദൂതന്മാർ പലപ്പോഴും ദൈവത്തിന്റെ വക്താക്കളായും സന്ദേശവാഹകരായും പ്രവർത്തിച്ചിട്ടുണ്ട്‌.b ദൈവം പറഞ്ഞിട്ട്‌ അത്ഭുതകരമായ പല കാര്യങ്ങളും ഇവർ ചെയ്‌തിട്ടുള്ളതായി ബൈബിളിൽ പറഞ്ഞിരിക്കുന്നു. അബ്രാഹാമിനെ അനുഗ്രഹിക്കാനും മകനായ യിസ്‌ഹാക്കിനു ബലി അർപ്പിക്കുന്നതിൽനിന്ന്‌ അബ്രാഹാമിനെ തടയാനും ദൈവം അയച്ചത്‌ ഒരു ദൂതനെയാണ്‌. (ഉൽപത്തി 22:11-18) ജീവിതം മാറ്റിമറിക്കുന്ന ഒരു സന്ദേശം കത്തുന്ന മുൾച്ചെടിയുടെ ഇടയിൽനിന്ന്‌ മോശയോടു പറഞ്ഞതും ഒരു ദൂതനാണ്‌. (പുറപ്പാട്‌ 3:1, 2) ദാനിയേൽ പ്രവാചകനെ സിംഹക്കുഴിയിൽ എറിഞ്ഞപ്പോൾ “ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹങ്ങളുടെ വായ്‌ അടച്ചുകളഞ്ഞു.”—ദാനിയേൽ 6:22.

“യഹോവയുടെ ദൂതൻ ഒരു മുൾച്ചെടിയുടെ നടുവിൽ അഗ്നിജ്വാലയിൽ മോശയ്‌ക്കു പ്രത്യക്ഷനായി.”—പുറപ്പാട്‌ 3:2.

ദൂതന്മാർ ഇപ്പോൾ എന്തൊക്കെ ചെയ്യുന്നു?

ബൈബിൾ പറയുന്നത്‌

ദൂതന്മാർ ഇന്ന്‌ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്ക്‌ അറിയില്ല. എന്നാലും, ആത്മാർഥഹൃദയരായ ആളുകളെ ദൈവത്തെക്കുറിച്ച്‌ അറിയാൻ സഹായിക്കുന്നതിൽ അവർക്കൊരു പങ്കുണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു.—പ്രവൃത്തികൾ 8:26-35; 10:1-22; വെളിപാട്‌ 14:6, 7.

ഗോത്രപിതാവായ യാക്കോബിന്‌ ഒരു സ്വപ്‌നത്തിൽ, ദൈവദൂതന്മാർ സ്വർഗത്തിൽനിന്ന്‌ ഭൂമിയിലേക്കും തിരിച്ചും ഒരു ‘ഗോവണിയിലൂടെ’ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യം യഹോവ കാണിച്ചുകൊടുത്തു. (ഉൽപത്തി 28:10-12) ആ സ്വപ്‌നം കണ്ടശേഷം യാക്കോബ്‌ എത്തിയ നിഗമനത്തിൽ നമുക്കും എത്തിച്ചേരാം: ദൈവത്തിന്റെ സഹായം ആവശ്യമുള്ള വിശ്വസ്‌തരായ മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കാൻ ദൈവമായ യഹോവ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. ആ ഉദ്ദേശ്യത്തിൽ ദൈവം അവരെ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നു.—ഉൽപത്തി 24:40; പുറപ്പാട്‌ 14:19; സങ്കീർത്തനം 34:7.

“ഭൂമിയിൽനിന്ന്‌ പണിതുയർത്തിയിരിക്കുന്ന ഒരു ഗോവണി! അതിന്റെ അറ്റം സ്വർഗത്തോളം എത്തിയിരുന്നു. അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു!”—ഉൽപത്തി 28:12.

a ആത്മവ്യക്തികളിൽ ചിലർ ദൈവത്തിന്റെ അധികാരത്തോട്‌ മത്സരിച്ചു. ആ ദുഷ്ടദൂതന്മാരെ “ഭൂതങ്ങൾ” എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌.—ലൂക്കോസ്‌ 10:17-20.

b ബൈബിളിൽ “ദൂതൻ” എന്ന്‌ ഉപയോഗിച്ചിരിക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങളുടെ അക്ഷരാർഥം “സന്ദേശവാഹകൻ” എന്നുതന്നെ യാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക