ആമുഖം
ഇന്ന് പല ആളുകളും അങ്ങേയറ്റം തിരക്കുള്ളവരാണ്. ഈ തിരക്ക് അവരുടെ ബന്ധങ്ങളെ ബാധിക്കുന്നു, അവരുടെ കുടുംബങ്ങളെ ഉലയ്ക്കുന്നു.
സമയം ഉപയോഗിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ സമനില ഉള്ളവരായിരിക്കാം?
ജ്ഞാനിയായ ഒരു വ്യക്തി ഒരിക്കൽ ഇങ്ങനെ എഴുതി: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.”—സഭാപ്രസംഗകൻ 4:6.
നമുക്കുള്ള സമയം ബുദ്ധിയോടെ ഉപയോഗിക്കാൻ കഴിയുന്ന പ്രായോഗികനിർദേശങ്ങളെക്കുറിച്ചും നമുക്ക് വെക്കാവുന്ന മുൻഗണനകളെക്കുറിച്ചും ഈ ലക്കം ഉണരുക! വിശദീകരിക്കുന്നു.