വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g19 നമ്പർ 2 പേ. 6-7
  • എങ്ങനെ താഴ്‌മയുള്ളവരായിരിക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എങ്ങനെ താഴ്‌മയുള്ളവരായിരിക്കാം?
  • ഉണരുക!—2019
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണു താഴ്‌മ?
  • താഴ്‌മ​യു​ടെ പ്രാധാ​ന്യം
  • താഴ്‌മ എങ്ങനെ പഠിപ്പി​ക്കാം?
  • യഥാർഥ താഴ്‌മ നട്ടുവളർത്തുക
    2005 വീക്ഷാഗോപുരം
  • യഹോവ താഴ്‌മ​യുള്ള ദാസന്മാ​രെ വിലമ​തി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • കുട്ടികളെ താഴ്‌മ പഠിപ്പിക്കാം
    ഉണരുക!—2017
  • അനുകരിക്കാൻ താഴ്‌മയുടെ മാതൃകകൾ
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
ഉണരുക!—2019
g19 നമ്പർ 2 പേ. 6-7
ഒരു കുട്ടി ചപ്പുചവറുകൾ കൊട്ടയിൽ ഇടുന്നു

പാഠം 2

എങ്ങനെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാം?

എന്താണു താഴ്‌മ?

താഴ്‌മ​യു​ള്ള​വരെ മറ്റുള്ളവർ ആദരി​ക്കും. അവർ അഹങ്കാ​ര​ത്തോ​ടെ പെരു​മാ​റില്ല. മറ്റുള്ളവർ തങ്ങളെ വലിയ ആളുക​ളാ​യി കാണണ​മെന്ന ഭാവ​മൊ​ന്നും അവർക്കില്ല. മറിച്ച്‌, അവർ മറ്റുള്ള​വ​രിൽ ആത്മാർഥ​താ​ത്‌പ​ര്യം കാണി​ക്കു​ന്ന​വ​രും അവരിൽനിന്ന്‌ പഠിക്കാൻ മനസ്സൊ​രു​ക്ക​മു​ള്ള​വ​രും ആണ്‌.

താഴ്‌മ​യെ ബലഹീ​ന​ത​യു​ടെ ലക്ഷണമാ​യി കാണു​ന്ന​വ​രു​മുണ്ട്‌. സത്യത്തിൽ, സ്വന്തം കുറവു​ക​ളും പരിമി​തി​ക​ളും തിരി​ച്ച​റി​യാൻ ആളുകളെ സഹായി​ക്കുന്ന ഒരു കരുത്താണ്‌ ഈ ഗുണം.

താഴ്‌മ​യു​ടെ പ്രാധാ​ന്യം

  • നല്ല ബന്ധങ്ങൾക്കു താഴ്‌മ വേണം. പൊങ്ങ​ച്ച​രോ​ഗം എന്ന ഒരു ഇംഗ്ലീഷ്‌ പുസ്‌തകം പറയു​ന്നത്‌, “താഴ്‌മ​യു​ള്ള​വർക്കു പെട്ടെന്നു ബന്ധങ്ങൾ സ്ഥാപി​ക്കാൻ പറ്റും” എന്നാണ്‌. “മറ്റുള്ള​വ​രു​മാ​യി നന്നായി ഇടപെ​ടാൻ” അവർക്ക്‌ അറിയാ​മെ​ന്നും ആ പുസ്‌തകം പറയുന്നു.

  • നല്ല ഭാവിക്കു താഴ്‌മ വേണം. താഴ്‌മയുള്ളവരായിരിക്കാൻ പഠിക്കു​ന്നത്‌ ഇപ്പോ​ഴും ഭാവി​യി​ലും നിങ്ങളു​ടെ കുട്ടിക്കു പ്രയോ​ജനം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌ ഒരു ജോലി അന്വേ​ഷി​ക്കുന്ന കാര്യം​തന്നെ എടുക്കാം. “സ്വയം​പൊ​ങ്ങി​യായ, സ്വന്തം കുറവു​ക​ളെ​ക്കു​റിച്ച്‌ അറിയാത്ത ഒരു യുവതി ജോലി​ക്കുള്ള ഇന്റർവ്യൂ​യിൽ ശോഭി​ക്കാൻ സാധ്യത തീരെ കുറവാണ്‌” എന്നു ഡോക്ടർ ലിയൊ​ണാർഡ്‌ സാക്‌സ്‌ എഴുതു​ന്നു. “എന്നാൽ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്കു പറയാ​നുള്ള കാര്യങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കാൻ മനസ്സു​കാ​ണി​ക്കുന്ന ഒരാൾക്കു ജോലി കിട്ടാൻ സാധ്യത കൂടു​ത​ലാണ്‌.”a

താഴ്‌മ എങ്ങനെ പഠിപ്പി​ക്കാം?

തന്നെക്കു​റി​ച്ചു​തന്നെ അധികം ചിന്തി​ക്കാ​തി​രി​ക്കാൻ സഹായി​ക്കുക.

ബൈബിൾത​ത്ത്വം: “ഒന്നുമ​ല്ലാ​തി​രു​ന്നി​ട്ടും വലിയ ആളാ​ണെന്നു ചിന്തി​ക്കു​ന്നവൻ തന്നെത്തന്നെ വഞ്ചിക്കു​ക​യാണ്‌.”—ഗലാത്യർ 6:3.

  • കുട്ടി​കളെ പറഞ്ഞു​പ​റഞ്ഞ്‌ വലിയ സംഭവ​മാ​ക്ക​രുത്‌. ഉദാഹ​ര​ണ​ത്തിന്‌, “നീ സ്വപ്‌നം കാണു​ന്ന​തെ​ല്ലാം നടക്കും,” “വിചാ​രി​ച്ചാൽ നിനക്കു പറ്റാത്ത ഒന്നും​ത​ന്നെ​യില്ല” എന്നൊക്കെ പറഞ്ഞാൽ പ്രചോ​ദനം ലഭിക്കു​മെന്നു തോന്നി​യേ​ക്കാം, പക്ഷേ മിക്ക​പ്പോ​ഴും അതൊ​ന്നും സംഭവി​ക്കാ​റില്ല. എന്നാൽ എത്തിപ്പി​ടി​ക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കു​ന്നെ​ങ്കി​ലാ​ണു നിങ്ങളു​ടെ കുട്ടി വിജയി​ക്കാൻ സാധ്യത കൂടുതൽ.

  • ചെയ്‌ത കാര്യം എടുത്തു​പ​റഞ്ഞ്‌ അഭിന​ന്ദി​ക്കുക. അല്ലാതെ മക്കളെ വെറുതെ പുകഴ്‌ത്തി​യാൽ അവർക്കു താഴ്‌മ​യു​ണ്ടാ​കില്ല.

  • സമൂഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഉപയോ​ഗം നിയ​ന്ത്രി​ക്കുക. മിക്ക​പ്പോ​ഴും സ്വയം പൊക്കാ​നുള്ള, അതായത്‌ സ്വന്തം കഴിവു​ക​ളും നേട്ടങ്ങ​ളും കൊട്ടി​ഘോ​ഷി​ക്കാ​നുള്ള, പ്രോ​ത്സാ​ഹ​ന​മാ​ണു സമൂഹ​മാ​ധ്യ​മങ്ങൾ നൽകു​ന്നത്‌; താഴ്‌മ​യു​ടെ നേർവി​പ​രീ​തം.

  • പെട്ടെന്നു ക്ഷമ ചോദി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക. തെറ്റു മനസ്സി​ലാ​ക്കാ​നും അംഗീ​ക​രി​ക്കാ​നും മക്കളെ സഹായി​ക്കുക.

നന്ദി കാണി​ക്കാൻ പരിശീ​ലി​പ്പി​ക്കുക.

ബൈബിൾത​ത്ത്വം: “നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കുക.”—കൊ​ലോ​സ്യർ 3:15.

  • സൃഷ്ടി​യോ​ടുള്ള വിലമ​തിപ്പ്‌. ജീവൻ നിലനി​റു​ത്താൻ പ്രകൃ​തി​യെ​യും അതിലെ വിഭവ​ങ്ങ​ളെ​യും ആശ്രയി​ക്ക​ണ​മെന്ന കാര്യം കുട്ടികൾ മനസ്സി​ലാ​ക്കണം, അതിനെ വിലമ​തി​ക്കണം. നമുക്കു ശ്വസി​ക്കാൻ വായു​വും കുടി​ക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും വേണം. ഈ ഉദാഹ​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ പ്രകൃ​തി​യി​ലെ അത്ഭുത​ങ്ങ​ളോ​ടുള്ള വിലമ​തി​പ്പു വളർത്താൻ കുട്ടിയെ സഹായി​ക്കുക.

  • ആളുക​ളോ​ടുള്ള നന്ദി. ഒന്നല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ മറ്റുള്ളവർ കുട്ടി​യേ​ക്കാൾ ഉയർന്ന​വ​രാ​ണെന്ന കാര്യം അവനെ ഓർമ​പ്പെ​ടു​ത്തണം. മറ്റുള്ള​വ​രു​ടെ കഴിവി​ലും വൈദ​ഗ്‌ധ്യ​ത്തി​ലും അസൂയ​പ്പെ​ടു​ന്ന​തി​നു​പ​കരം അവരിൽനിന്ന്‌ പഠിക്കാൻ കുട്ടിയെ സഹായി​ക്കുക.

  • നന്ദി പറയാൻ കുട്ടിയെ പഠിപ്പി​ക്കുക. വെറുതെ “നന്ദി” എന്നു പറയാനല്ല, ഉള്ളിൽനിന്ന്‌ വരുന്ന വിലമ​തി​പ്പോ​ടു​കൂ​ടി അതു പറയാൻ പഠിപ്പി​ക്കണം. വിലമ​തി​പ്പും നന്ദിയും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കും.

മറ്റുള്ള​വർക്കു സേവനം ചെയ്യു​ന്ന​തിൽ മൂല്യ​മു​ണ്ടെന്നു കുട്ടിയെ പഠിപ്പി​ക്കുക.

ബൈബിൾത​ത്ത്വം: “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക. നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:3, 4.

  • കുട്ടിക്കു വീട്ടു​ജോ​ലി​കൾ കൊടു​ക്കുക. കുട്ടി​യെ​ക്കൊണ്ട്‌ വീട്ടു​ജോ​ലി ചെയ്യി​പ്പി​ക്കാ​തി​രു​ന്നാൽ “നീ ഇതൊ​ന്നും ചെയ്യേണ്ട ആളല്ല” എന്നു കുട്ടി​യോ​ടു പറയു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. കളി​യേ​ക്കാൾ പ്രാധാ​ന്യം വീട്ടു​ജോ​ലി​ക്കു കൊടു​ക്കാൻ കുട്ടിയെ പഠിപ്പി​ക്കണം. വീട്ടു​ജോ​ലി​കൾ ചെയ്യു​ന്നതു മറ്റുള്ള​വർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും അങ്ങനെ ചെയ്‌താൽ അവർ കുട്ടിയെ വിലമ​തി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​മെ​ന്നും കുട്ടിക്കു പറഞ്ഞു​കൊ​ടു​ക്കുക.

  • മറ്റുള്ള​വർക്കു സേവനം ചെയ്യു​ന്നത്‌ ഒരു പദവി​യാ​ണെന്നു കുട്ടിക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. പക്വത നേടാ​നുള്ള ഒരു മാർഗം ഇതാണ്‌. അതു​കൊണ്ട്‌ സഹായം ആവശ്യ​മു​ള്ള​വരെ കണ്ടുപി​ടി​ക്കാൻ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. അവരെ സഹായി​ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയു​മെന്നു ചർച്ച ചെയ്യുക. മറ്റുള്ള​വരെ കുട്ടി സഹായി​ക്കു​മ്പോൾ അവരെ അഭിന​ന്ദി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക.

a മക്കളെ വളർത്തുന്നതിലെ തകർച്ച (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽനിന്ന്‌.

ഒരു കുട്ടി ചപ്പുചവറുകൾ കൊട്ടയിൽ ഇടുന്നു

ഇപ്പോൾ പരിശീ​ലി​പ്പി​ക്കുക

വീട്ടിൽ ചെറി​യ​ചെ​റിയ ജോലി​കൾ ചെയ്യുന്ന കുട്ടി മുതിർന്നു​ക​ഴി​യു​മ്പോൾ മറ്റുള്ള​വ​രോ​ടൊ​പ്പം നന്നായി ജോലി ചെയ്യാ​നുള്ള സാധ്യത കൂടു​ത​ലാണ്‌

മാതൃകയിലൂടെ പഠിപ്പി​ക്കു​ക

  • ചില സമയത്ത്‌ എനിക്കും മറ്റുള്ള​വ​രു​ടെ സഹായം ആവശ്യ​മാ​ണെന്നു കുട്ടിക്ക്‌ അറിയാ​മോ?

  • ഞാൻ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നല്ല കാര്യ​ങ്ങ​ളാ​ണോ സംസാ​രി​ക്കു​ന്നത്‌ അതോ അവരെ കൊച്ചാ​ക്കി​യാ​ണോ സംസാ​രി​ക്കു​ന്നത്‌?

  • മറ്റുള്ള​വരെ സേവിക്കുന്നതിനെ ഞാൻ മൂല്യ​മു​ള്ള​താ​യി വീക്ഷി​ക്കു​ന്നെന്ന്‌ എന്റെ കുട്ടി കാണു​ന്നു​ണ്ടോ?

ഞങ്ങൾ ചെയ്‌തത്‌ . . .

“ക്ലാസിൽ മോശമായി പെരുമാറുന്ന, മറ്റാർക്കും ഇഷ്ടമി​ല്ലാത്ത ഒരു കുട്ടി​യെ​ക്കു​റിച്ച്‌ മോൾ വന്ന്‌ പറഞ്ഞു. ആ കുട്ടി​യു​ടെ വീട്ടിലെ സാഹച​ര്യം എന്തായി​രി​ക്കു​മെന്നു ചിന്തി​ക്കാൻ ഞാൻ പറഞ്ഞു. അവളുടെ വീട്ടിലെ ചുറ്റു​പാട്‌ അത്ര സന്തോ​ഷ​മുള്ള ഒന്നല്ലാ​യി​രി​ക്കാം. ഞാൻ ഇങ്ങനെ പറഞ്ഞതു മറ്റുള്ള​വ​രെ​ക്കാൾ മികച്ച​വളല്ല എന്റെ മോ​ളെന്നു ചിന്തി​ക്കാൻ അവളെ സഹായി​ച്ചു. അവളുടെ സാഹച​ര്യം മെച്ചമാ​ണെന്നേ ഉള്ളൂ.”—കാരെൻ.

“പഠിക്കുന്ന കാര്യം നന്നായി ആസ്വദിച്ച്‌ പഠിക്കാൻ ഞങ്ങൾ മക്കളോ​ടു പറയാ​റുണ്ട്‌. മറ്റു കുട്ടി​ക​ളു​മാ​യി താരത​മ്യം ചെയ്യാതെ അവർക്കു ചെയ്യാൻ കഴിയു​ന്ന​തി​ന്റെ പരമാ​വധി ചെയ്യാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഞങ്ങൾ അവരെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​ന്നി​ല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കണം.”—മരിയാന.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക