ഏറ്റവും സഹായം ചെയ്‌തിട്ടുള്ള ഒരു ഗ്രന്ഥം
ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യുകയും വിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് ബൈബിൾ. അതുകൊണ്ട് അതിലെ ജ്ഞാനമൊഴികൾ മറ്റ് ഏതു പ്രസിദ്ധീകരണത്തെക്കാളും അധികം ആളുകളുടെ അടുക്കൽ എത്തുകയും അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു. ചില കണക്കുകൾ നോക്കുക:
ബൈബിളിന്റെ പരിഭാഷയും വിതരണവും
ലോകജനസംഖ്യയുടെ 96.5% ആളുകളുടെ കൈവശം ബൈബിളുണ്ട്
3,350 ഭാഷകളിൽ (മുഴുവനായോ ഭാഗികമായോ) ലഭ്യമാണ്
500,00,00,000 ഇതുവരെ ഉത്പാദിപ്പിക്കപ്പെട്ട ബൈബിളുകളുടെ ഏകദേശസംഖ്യ, മറ്റേതു പുസ്തകത്തെക്കാളും അധികം
കൂടുതൽ അറിയാൻ
ഞങ്ങളുടെ വെബ്സൈറ്റായ JW.ORG സന്ദർശിക്കുക. അതിൽ:
ബൈബിൾ ഓൺലൈനായി വായിക്കാം (100-ലധികം ഭാഷകളിൽ ലഭ്യം)
ഡൗൺലോഡ് ചെയ്യാം
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും
ബൈബിൾ അനേകരുടെ ജീവിതം മെച്ചപ്പെടുത്തിയിരിക്കുന്നത് എങ്ങനെയെന്ന് അറിയാൻ സഹായിക്കുന്ന ലേഖനങ്ങൾ വായിക്കുക
യഹോവയുടെ സാക്ഷികളും ബൈബിളും
ബൈബിളിന്റെ പരിഭാഷയിലും വിതരണത്തിലും യഹോവയുടെ സാക്ഷികൾ സജീവമായി പ്രവർത്തിക്കുന്നു.
ഞങ്ങൾ വിതരണം ചെയ്‌തിട്ടുള്ള ചില ബൈബിൾപരിഭാഷകളിൽ ചിലത് ഇവയാണ്
അമേരിക്കൻ പ്രമാണ ഭാഷാന്തരം 1901
ദ ബൈബിൾ ഇൻ ലിവിങ് ഇംഗ്ലീഷ്, ബയിങ്‌ടൺ
ദി എംഫാറ്റിക്ക് ഡയഗ്ലട്ട്
ജയിംസ് രാജാവിന്റെ ഭാഷാന്തരം
പരിഷ്കരിച്ച പ്രമാണഭാഷാന്തരം
ടിഷൻഡോഫിന്റെ പുതിയ നിയമം
പുതിയ ലോക ഭാഷാന്തരം
180+ ഭാഷകൾ (മുഴുവനായോ ഭാഗികമായോ) ലഭ്യമാണ്
22.7 കോടി പുതിയ ലോക ഭാഷാന്തരം 1950 മുതൽ പുറത്തിറക്കിയിരിക്കുന്നു
a ഇപ്പോൾ ഇംഗ്ലീഷിലും പോർച്ചുഗീസിലും ലഭ്യം. മറ്റു ഭാഷകളിലും ഇത് പിന്നീടു ലഭിക്കും.