വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 3 പേ. 6-7
  • സമാനുഭാവം കാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമാനുഭാവം കാണിക്കുക
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രശ്‌നം
  • ബൈബിൾത​ത്ത്വം
  • സമാനു​ഭാ​വം കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌
  • സമാനുഭാവം കരുണയും അനുകമ്പയും പ്രകടമാക്കാൻ സഹായിക്കുന്നു
    2002 വീക്ഷാഗോപുരം
  • സഹാനുഭൂതി കാണിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ദൈവത്തിന്‌ സഹാനുഭൂതിയുണ്ടോ?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • കുടും​ബം, സൗഹൃദം
    ഉണരുക!—2019
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 3 പേ. 6-7
ഒരു വെള്ളക്കാരനും സിക്കുകാരനും വിമാനത്തിൽ അടുത്തടുത്തിരുന്ന്‌ സന്തോഷത്തോടെ സംസാരിക്കുന്നു.

സമാനു​ഭാ​വം കാണി​ക്കു​ക

പ്രശ്‌നം

നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും വ്യത്യാ​സം മാത്രം ശ്രദ്ധി​ച്ചാൽ, ആ വ്യത്യാ​സ​ങ്ങ​ളൊ​ക്കെ മറ്റുള്ള​വ​രു​ടെ കുറവു​ക​ളാ​യി വീക്ഷി​ക്കാൻ തുടങ്ങി​യേ​ക്കാം. അതു മറ്റുള്ള​വരെ താഴ്‌ന്ന​വ​രാ​യി കാണാൻ ഇടയാ​ക്കും. ഈ ചിന്താ​രീ​തി നമ്മൾ തുടർന്നാൽ സമാനു​ഭാ​വം കാണി​ക്കാൻ, അതായത്‌ മറ്റുള്ള​വ​രു​ടെ സ്ഥാനത്തു​നിന്ന്‌ ചിന്തി​ക്കാൻ നമ്മൾ പരാജ​യ​പ്പെ​ടും. ഇതു മുൻവി​ധി​യു​ടെ ലക്ഷണമാണ്‌.

ബൈബിൾത​ത്ത്വം

“സന്തോ​ഷി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ സന്തോ​ഷി​ക്കുക. കരയു​ന്ന​വ​രു​ടെ​കൂ​ടെ കരയുക.”—റോമർ 12:15.

വാക്യം പഠിപ്പി​ക്കു​ന്നത്‌: നമ്മൾ സമാനു​ഭാ​വം കാണി​ക്കണം. സമാനു​ഭാ​വം എന്നു പറഞ്ഞാൽ മറ്റൊ​രാ​ളു​ടെ സ്ഥാനത്തു നമ്മളെ നിറു​ത്തി​ക്കൊണ്ട്‌ അദ്ദേഹ​ത്തി​നു തോന്നു​ന്നത്‌ എന്താണ്‌ എന്നു ചിന്തി​ക്കു​ന്ന​താണ്‌.

സമാനു​ഭാ​വം കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സമാനു​ഭാ​വം ഉണ്ടെങ്കിൽ മറ്റൊ​രാ​ളെ നമ്മുടെ സ്ഥാനത്തു​നിന്ന്‌ കാണാൻ നമുക്കു കഴിയും. അപ്പോൾ അവർ ചിന്തി​ക്കുന്ന രീതി​യും അവർ പ്രതി​ക​രി​ക്കുന്ന വിധവും ഒക്കെ നമ്മു​ടേ​തു​പോ​ലെ​ത​ന്നെ​യാ​ണെന്നു നമ്മൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം. അങ്ങനെ​യാ​കു​മ്പോൾ ഏതു പശ്ചാത്ത​ല​ത്തി​ലുള്ള ആളുക​ളെ​യും ഒരേ​പോ​ലെ കാണാ​നാ​കും. അപ്പോൾ മറ്റുള്ള​വരെ വിധി​ക്കാ​നുള്ള ചായ്‌വ്‌ കുറയും.

സമാനു​ഭാ​വം ഉണ്ടെങ്കിൽ മറ്റുള്ള​വരെ ബഹുമാ​നി​ക്കാൻ നമുക്ക്‌ എളുപ്പം കഴിയും. സെനഗ​ലിൽനി​ന്നുള്ള ആൻമേരി തന്റെ സമൂഹ​ത്തി​ലെ താഴ്‌ന്ന​വ​രായ ആളുകളെ തന്റെ നാട്ടു​കാർ കാണു​ന്ന​തു​പോ​ലെ​തന്നെ താഴ്‌ന്ന​വ​രാ​യാണ്‌ കണ്ടിരു​ന്നത്‌. എന്നാൽ സമാനു​ഭാ​വം ആൻമേ​രി​യു​ടെ ചിന്താ​ഗ​തി​ക്കു മാറ്റം​വ​രു​ത്തി​യത്‌ എങ്ങനെ​യെന്ന്‌ അവർതന്നെ പറയുന്നു: “ആ കൂട്ടത്തി​ലെ ആളുകൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളും ബുദ്ധി​മു​ട്ടു​ക​ളും കണ്ടപ്പോൾ ‘അവരുടെ സ്ഥാനത്ത്‌ ഞാനാ​യി​രു​ന്നെ​ങ്കിൽ എനിക്ക്‌ എന്തു തോന്നി​യേനേ’ എന്നു ഞാൻ ചിന്തി​ക്കാൻ തുടങ്ങി. അപ്പോൾ ഞാൻ അവരെ​ക്കാൾ മികച്ച​യാ​ളാ​ണെന്ന എന്റെ ചിന്ത കുറഞ്ഞു.” മറ്റുള്ളവർ അനുഭ​വി​ക്കുന്ന ബുദ്ധി​മു​ട്ടു​കൾ മനസ്സി​ലാ​ക്കാൻ ശ്രമി​ച്ചാൽ നമ്മൾ അവരെ വിമർശി​ക്കില്ല.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

നിങ്ങൾ താഴ്‌ന്ന​വ​രാ​യി കാണുന്ന ആളുക​ളു​മാ​യി നിങ്ങൾക്കുള്ള വ്യത്യാ​സ​ങ്ങ​ളി​ലേക്കു നോക്കാ​തെ അവരും നിങ്ങളും തമ്മിലുള്ള സമാന​ത​കൾകൂ​ടെ കണ്ടെത്താൻ ശ്രമി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പിൻവ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ അവർക്ക്‌ എന്തായി​രി​ക്കും തോന്നുക:

സമാനുഭാവം എല്ലാ ആളുക​ളെ​യും ഒരു കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി വീക്ഷി​ക്കാൻ നമ്മളെ സഹായി​ക്കും

  • കുടും​ബം ഒത്തൊ​രു​മിച്ച്‌ ഇരുന്ന്‌ ഭക്ഷണം കഴിക്കു​മ്പോൾ

  • ഒരു ദിവസത്തെ കഠിന​മായ അധ്വാ​ന​ത്തി​നു​ശേഷം

  • കൂട്ടു​കാ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​മ്പോൾ

  • ഇഷ്ടപ്പെട്ട പാട്ട്‌ കേൾക്കു​മ്പോൾ

അവരുടെ സാഹച​ര്യ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കണ്ടിട്ട്‌ സ്വയം ഇങ്ങനെ ചോദി​ക്കുക:

  • മറ്റുള്ളവർ എന്നെ ഒന്നിനും കൊള്ളാ​ത്ത​വ​നാ​യി കണ്ടാൽ എനിക്ക്‌ എന്തു തോന്നും?

  • എന്നെ ശരിക്കും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കാ​തെ മോശ​മാ​യി എന്തെങ്കി​ലും എന്നെക്കു​റിച്ച്‌ ധരിച്ചു​വെ​ച്ചാൽ എനിക്ക്‌ എന്തു തോന്നും?

  • മറ്റുള്ളവർ മോശ​ക്കാ​രാ​യി വീക്ഷി​ക്കുന്ന ഒരു കൂട്ടത്തി​ന്റെ ഭാഗമാ​യി​രു​ന്നു ഞാൻ എങ്കിൽ, ആളുകൾ എന്നോട്‌ എങ്ങനെ ഇടപെ​ടാ​നാണ്‌ ഞാൻ ആഗ്രഹി​ക്കുക?

 അതേ വെള്ളക്കാരനും സിക്കുകാരനും അവരുടെ കുടുംബത്തിന്റെയും ഇഷ്ടമുള്ള കളികളുടെയും ജോലിയുടെയും ചിത്രങ്ങൾ പരസ്‌പരം കാണിക്കുന്നു.

ജീവിതാനുഭവം: റോബർട്ട്‌ (സിംഗ​പ്പൂർ)

“മുമ്പൊ​ക്കെ ഞാൻ വിചാ​രി​ച്ചി​രു​ന്നതു ബധിര​രായ ആളുകൾ ഒരു പ്രത്യേക തരക്കാ​രാണ്‌ എന്നാണ്‌. അവർക്കു ബുദ്ധി കുറവാണ്‌, അവർക്കു പെട്ടെന്നു വിഷമ​മാ​കും എന്നൊക്കെ. അതു​കൊ​ണ്ടു​തന്നെ ഞാൻ അവരെ ഒഴിവാ​ക്കി​യി​രു​ന്നു. അങ്ങനെ ചെയ്യു​ന്ന​തിൽ ഒരു മുൻവി​ധി​യും ഇല്ലെന്നാണ്‌ ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. കാരണം അതൊ​ന്നും ആർക്കും ദോഷം ചെയ്യു​ന്നി​ല്ല​ല്ലോ.

“ബധിര​രായ ആളുക​ളോ​ടു സമാനു​ഭാ​വം തോന്നി​ത്തു​ട​ങ്ങി​യ​പ്പോൾ അവരോ​ടുള്ള എന്റെ മുൻവി​ധി മാറാൻ തുടങ്ങി. ഉദാഹ​ര​ണ​ത്തിന്‌, ബധിര​രായ ആളുകൾക്കു ബുദ്ധി കുറവാ​ണെ​ന്നാ​ണു ഞാൻ ചിന്തി​ച്ചി​രു​ന്നത്‌, കാരണം ഞാൻ അവരോ​ടു സംസാ​രി​ക്കു​മ്പോൾ അവരുടെ മുഖത്ത്‌ യാതൊ​രു ഭാവമാ​റ്റ​വും കാണാ​റി​ല്ലാ​യി​രു​ന്നു. പിന്നെ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘എനിക്ക്‌ ചെവി കേൾക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ആരെങ്കി​ലും എന്നോടു സംസാ​രി​ച്ചാൽ എന്തായി​രി​ക്കും എന്റെ മുഖത്തെ ഭാവം?’ സാധ്യ​ത​യ​നു​സ​രിച്ച്‌ യാതൊ​രു ഭാവമാ​റ്റ​വും കാണില്ല. ഇനിയി​പ്പോൾ ഞാൻ കേൾക്കാൻ സഹായി​ക്കുന്ന ഒരു ഉപകരണം ഉപയോ​ഗി​ച്ചാൽപ്പോ​ലും എന്റെ മുഖഭാ​വം കാണു​മ്പോൾ എനിക്ക്‌ ഒന്നും മനസ്സി​ലാ​കു​ന്നില്ല എന്നായി​രി​ക്കാം മറ്റുള്ളവർ ചിന്തി​ക്കുക. പക്ഷേ ശരിക്കും എനിക്ക്‌ മനസ്സി​ലാ​കാ​ത്ത​തു​കൊ​ണ്ടല്ല, അവർ പറയു​ന്നത്‌ കേൾക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​രു മുഖഭാ​വം ആയി​പ്പോ​കു​ന്നത്‌.

“ബധിര​രു​ടെ സ്ഥാനത്തു​നിന്ന്‌ ഞാൻ എന്നെത്തന്നെ കണ്ടപ്പോൾ എന്റെ മുൻവി​ധി അലിഞ്ഞി​ല്ലാ​തെ​യാ​യി.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക