വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 3 പേ. 4-5
  • പ്രപഞ്ച​ത്തിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രപഞ്ച​ത്തിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌
  • ഉണരുക!—2021
  • സമാനമായ വിവരം
  • നമ്മുടെ ഭയഗംഭീര പ്രപഞ്ചം
    ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
  • അതിന്‌ യഥാർഥത്തിൽ ഒരു ആരംഭം ഉണ്ടായിരുന്നോ?
    ഉണരുക!—1999
  • വശ്യസുന്ദര ഭൂമിയിലെ ജീവിതം ആസ്വദിക്കൂ
    2007 വീക്ഷാഗോപുരം
  • ‘എന്തോ വിട്ടുപോയിരിക്കുന്നു’—എന്താണ്‌?
    ഉണരുക!—1996
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 3 പേ. 4-5
പർവതാരോഹകർ, രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കുന്നു. അതിൽ ഒരാൾ ദൂരദർശിനിയിലൂടെയാണു നോക്കുന്നത്‌.

പ്രപഞ്ച​ത്തിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌

പ്രപഞ്ചം ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞരെ അത്ഭുത​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ പറ്റിയ മികച്ച ഉപകര​ണങ്ങൾ ഇപ്പോൾ അവർക്കുണ്ട്‌. അങ്ങനെ പഠിച്ച​തി​ലൂ​ടെ അവർ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

പ്രപഞ്ചം അടുക്കും ചിട്ടയും ഉള്ളതാണ്‌. ജ്യോ​തി​ശാ​സ്‌ത്രം (ഇംഗ്ലീഷ്‌) എന്ന മാസി​ക​യി​ലെ ഒരു ലേഖനം പറയു​ന്ന​ത​നു​സ​രിച്ച്‌ “ഗ്യാല​ക്‌സി​കൾ വെറുതേ ചിതറി​ക്കി​ട​ക്കു​കയല്ല, അവ ഒരു ചിലന്തി​വ​ല​പോ​ലെ ക്രമീ​കൃ​ത​മാണ്‌.” അതിനു കാരണം എന്താണ്‌? കാണാൻ കഴിയാത്ത ഇരുണ്ട ദ്രവ്യം (dark matter) എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു പദാർഥ​മാണ്‌ ഇതിനു പിന്നി​ലെന്നു ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. “ഗ്യാല​ക്‌സി​കൾ, ഗ്യാല​ക്‌സി സമൂഹങ്ങൾ, ഗ്യാല​ക്‌സി സമൂഹ​ങ്ങ​ളു​ടെ കൂട്ടങ്ങൾ . . . എന്നിവയെ അതിന്റെ സ്ഥാനത്തു​തന്നെ നിറു​ത്തുന്ന . . . കാണാൻ കഴിയാത്ത ഒരുതരം ചട്ടക്കൂട്‌” എന്നാണ്‌ ഇരുണ്ട ദ്രവ്യത്തെ വിളി​ക്കു​ന്നത്‌.

പ്രപഞ്ച​ത്തിന്‌ ഇത്രയും അടുക്കും ചിട്ടയും വന്നത്‌ എങ്ങനെ​യാണ്‌? അതു തനിയെ വന്നു​ചേർന്ന​താ​ണോ? “20-ാം നൂറ്റാ​ണ്ടി​ലെ ഏറ്റവും മികച്ച ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞ​രിൽ ഒരാളാ​യി” കണക്കാ​ക്കി​യി​രുന്ന അലൻ സെൻഡേജ്‌ ഇതെക്കു​റിച്ച്‌ പറയു​ന്നതു ശ്രദ്ധി​ക്കുക. അദ്ദേഹം ഒരു ദൈവ​വി​ശ്വാ​സി​യു​മാ​യി​രു​ന്നു.

അദ്ദേഹം പറയുന്നു: “ഈ കാണുന്ന അടുക്കും ചിട്ടയും കുഴഞ്ഞു​മ​റിഞ്ഞ ഒരു അവസ്ഥയിൽനിന്ന്‌ വന്നതാ​ണെന്ന്‌ എനിക്കു വിശ്വ​സി​ക്കാ​നേ കഴിയു​ന്നില്ല. എന്തോ ഒന്ന്‌ അതിനെ ക്രമീ​ക​രി​ച്ച​താ​യി​രി​ക്കണം.”

പ്രപഞ്ചം ജീവൻ നിലനി​റു​ത്താൻ തികച്ചും അനു​യോ​ജ്യ​മാണ്‌. ശാസ്‌ത്രജ്ഞർ ദുർബ​ല​ബലം (weak force) എന്നു വിളി​ക്കുന്ന ബലത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. സൂര്യൻ ഒരേ അളവിൽ ജ്വലിച്ച്‌ നിൽക്കു​ന്ന​തി​ന്റെ കാരണം ഇതാണ്‌. ഈ ബലം കുറവാ​യി​രു​ന്നെ​ങ്കിൽ സൂര്യൻ രൂപ​പ്പെ​ടു​കയേ ഇല്ലായി​രു​ന്നു. ഈ ബലം കൂടു​ത​ലാ​യി​രു​ന്നെ​ങ്കി​ലോ? സൂര്യൻ പണ്ടുപണ്ടേ എരിഞ്ഞു​തീർന്നേനേ!

ജീവൻ നിലനി​റു​ത്താൻ പാകത്തി​നു ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അനേകം സവി​ശേ​ഷ​ത​ക​ളിൽ ഒന്നു മാത്ര​മാ​ണു ദുർബ​ല​ബലം. ശാസ്‌ത്ര​ലേ​ഖ​ക​നായ അനിൽ ആനന്ദസ്വാ​മി പറയു​ന്ന​ത​നു​സ​രിച്ച്‌ ആ സവി​ശേ​ഷ​ത​ക​ളിൽ ഒരെണ്ണ​ത്തി​നെ​ങ്കി​ലും വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ “നക്ഷത്ര​ങ്ങ​ളും ഗ്രഹങ്ങ​ളും ഗ്യാല​ക്‌സി​ക​ളും ഒന്നും ഉണ്ടാകി​ല്ലാ​യി​രു​ന്നു, ജീവൻപോ​ലും.”

മനുഷ്യർക്കു താമസി​ക്കാൻ പറ്റിയ ഒരിടം പ്രപഞ്ച​ത്തി​ലുണ്ട്‌. അനു​യോ​ജ്യ​മായ അന്തരീക്ഷം, മതിയായ അളവി​ലുള്ള വെള്ളം, ഭൂമിയെ സ്ഥിരത​യോ​ടെ നിറു​ത്താൻ പാകത്തി​നു വലുപ്പ​മുള്ള ചന്ദ്രൻ ഇവയെ​ല്ലാം ഭൂമി​യു​ടെ സവി​ശേ​ഷ​ത​ക​ളാണ്‌. നാഷണൽ ജ്യോ​ഗ്രാ​ഫിക്‌ (ഇംഗ്ലീഷ്‌) മാസിക പറയുന്നു: “അസാധാ​ര​ണ​മായ ഈ പാറയെ (ഭൂമിയെ) പ്രകൃ​തി​യും പരിസ്ഥി​തി​യും ജീവജാ​ല​ങ്ങ​ളും ചേർന്ന്‌ മനുഷ്യർക്ക്‌ അനു​യോ​ജ്യ​മാ​യി ഇതുവരെ കണ്ടെത്തി​യി​ട്ടുള്ള ഒരേ ഒരു ഇടമാക്കി മാറ്റുന്നു.”a

ശാസ്‌ത്ര​ജ്ഞർ പറയു​ന്ന​ത​നു​സ​രിച്ച്‌ സൗരയൂ​ഥം നമ്മുടെ ഗ്യാല​ക്‌സി​യി​ലെ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്‌. ഭൂമി​യിൽ ജീവൻ നിലനിൽക്കു​ന്ന​തി​ന്റെ കാരണ​വും അതുത​ന്നെ​യാണ്‌. നമ്മൾ നക്ഷത്ര​ങ്ങ​ളു​ടെ കൂടുതൽ അടുത്താ​യി​രു​ന്നെ​ങ്കിൽ, അതായത്‌ ഗ്യാല​ക്‌സി​യു​ടെ കേന്ദ്ര​ഭാ​ഗ​ത്തോ അതിന്റെ സർപ്പി​ള​ക​രങ്ങൾ (spiral arms) എന്നു വിളി​ക്കുന്ന സ്ഥാനത്തോ ആയിരു​ന്നെ​ങ്കിൽ റേഡി​യേഷൻ കാരണം നമ്മുടെ ജീവൻ അപകട​ത്തി​ലാ​യേനേ. പകരം “ഗ്യാല​ക്‌സി​യു​ടെ വാസ​യോ​ഗ്യ​മായ മേഖല” എന്നു ശാസ്‌ത്രജ്ഞർ വിളി​ക്കുന്ന ഭാഗത്താ​ണു നമ്മൾ ഉള്ളത്‌.

പ്രപഞ്ച​ത്തെ​ക്കു​റി​ച്ചും പ്രപഞ്ച​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അറിയാ​വുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നായ പോൾ ഡേവിസ്‌ പറഞ്ഞത്‌ ഇതാണ്‌: “നമ്മൾ ഈ പ്രപഞ്ച​ത്തിൽ സ്ഥിതി ചെയ്യു​ന്നതു കേവലം യാദൃ​ച്ഛി​ക​മോ ആകസ്‌മി​ക​മോ ആയ ഒരു സംഭവ​ത്താ​ലാ​ണെന്ന്‌ എനിക്കു വിശ്വ​സി​ക്കാൻ കഴിയു​ന്നില്ല. . . . നമ്മൾ ഇവി​ടെ​യാ​യി​രി​ക്കണം എന്നത്‌ ഉദ്ദേശി​ച്ചി​രുന്ന ഒരു കാര്യ​മാണ്‌.” ദൈവ​മാണ്‌ പ്രപഞ്ച​വും മനുഷ്യ​ജീ​വ​നും സൃഷ്ടി​ച്ചത്‌ എന്നു ഡേവിസ്‌ പഠിപ്പി​ക്കു​ന്നില്ല. ജീവൻ നിലനിൽക്കാൻവേണ്ടി പ്രപഞ്ച​വും ഭൂമി​യും രൂപക​ല്‌പന ചെയ്‌തു​വെ​ച്ച​തു​പോ​ലെ​യുണ്ട്‌. അങ്ങനെ തോന്നു​ന്നത്‌ അത്‌ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​തു​കൊ​ണ്ടാ​യി​രി​ക്കി​ല്ലേ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

a നാഷണൽ ജ്യോ​ഗ്രാ​ഫി​ക്കി​ലെ ഈ ലേഖനം ഭൂമി​യെ​യും മനുഷ്യ​നെ​യും സൃഷ്ടി​ച്ചതു ദൈവ​മാണ്‌ എന്നു സ്ഥാപി​ക്കാൻ ഉദ്ദേശി​ച്ചു​ള്ളതല്ല. പകരം, ഭൂമി എത്ര​ത്തോ​ളം വാസ​യോ​ഗ്യ​മാണ്‌ എന്നാണ്‌ അതു പറയു​ന്നത്‌.

ചിന്തിക്കാൻ:

പത്രങ്ങളും കാലാവസ്ഥ പ്രവചി​ക്കുന്ന ആപ്ലി​ക്കേ​ഷ​നു​ക​ളും സൂര്യ​ന്റെ​യും ചന്ദ്ര​ന്റെ​യും ഉദയവും അസ്‌ത​മ​യ​വും കൃത്യ​മാ​യി പ്രവചി​ക്കാ​റുണ്ട്‌. ഇതിനു പിന്നിൽ ആരെങ്കി​ലും വേണ​മെ​ങ്കിൽ ആ പ്രവച​ന​ങ്ങൾക്ക്‌ അടിസ്ഥാ​ന​മായ പ്രകൃ​തി​നി​യ​മ​ങ്ങൾക്കു പിന്നി​ലും ആരെങ്കി​ലും വേണ്ടേ? അത്‌ ആരായി​രി​ക്കും?

ഒരാൾ സ്‌മാർട്ട്‌ ഫോണിൽ സൂര്യാസ്‌തമയസമയം നോക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക