വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 3 പേ. 10-13
  • ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌
  • ഉണരുക!—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ പറയാ​ത്തത്‌ എന്താണ്‌?
  • ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത്‌ എപ്പോഴാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ശാസ്‌ത്രം ഉല്‌പത്തി വിവരണത്തിനു വിരുദ്ധമോ?
    ഉണരുക!—2006
  • ഉല്‌പത്തി എന്താണു പറയുന്നത്‌?
    ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
  • ഉൽപത്തി 1:1—“ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 3 പേ. 10-13

ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌

“ആകാശ​വും ഭൂമി​യും . . . സൃഷ്ടിച്ച സമയത്ത്‌, അവ അസ്‌തി​ത്വ​ത്തിൽ വന്നതിന്റെ ഒരു ചരി​ത്ര​വി​വ​ര​ണ​മാണ്‌ ഇത്‌.” (ഉൽപത്തി 2:4) നമ്മുടെ ഗ്രഹത്തിന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇതാണു പറയു​ന്നത്‌. ഇതു ശാസ്‌ത്ര​ത്തി​ന്റെ കണ്ടെത്ത​ലു​കൾക്കു ചേർച്ച​യി​ലാ​ണോ? ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

ആരംഭം: ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു

പ്രപഞ്ച​ത്തിന്‌ ഒരു തുടക്കം ഉണ്ടായി​രു​ന്നോ?

ഉൽപത്തി 1:1 പറയുന്നു: “ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”

20-ാം നൂറ്റാ​ണ്ടി​ന്റെ പകുതി​വരെ പല പ്രമു​ഖ​ശാ​സ്‌ത്ര​ജ്ഞ​രും വിശ്വ​സി​ച്ചി​രു​ന്നതു പ്രപഞ്ച​ത്തിന്‌ ഒരു ആരംഭ​മി​ല്ലെ​ന്നാണ്‌. പക്ഷേ ഈ അടുത്ത കാലത്തെ ചില കണ്ടെത്ത​ലു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ പ്രപഞ്ച​ത്തിന്‌ ഒരു തുടക്കം ഉണ്ടായി​രു​ന്നു എന്ന കാര്യം മിക്ക ശാസ്‌ത്ര​ജ്ഞ​രും ഇപ്പോൾ അംഗീ​ക​രി​ക്കു​ന്നു.

തുടക്ക​ത്തിൽ ഭൂമി എങ്ങനെ​യാ​യി​രു​ന്നു?

ഉൽപത്തി 1:2, 9 പറയു​ന്ന​ത​നു​സ​രിച്ച്‌ ആദ്യകാ​ലത്ത്‌ ഭൂമി “പാഴാ​യും ശൂന്യ​മാ​യും” വെള്ളം മൂടി​യും കിടക്കു​ക​യാ​യി​രു​ന്നു.

ഏറ്റവും പുതിയ ശാസ്‌ത്ര​ക​ണ്ടെ​ത്ത​ലു​ക​ളും ഇതി​നോ​ടു യോജി​ക്കു​ന്നു. ജീവശാ​സ്‌ത്ര​ജ്ഞ​നായ പാട്രിക്‌ ഷിഹ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, തുടക്ക​ത്തിൽ ഭൂമി​യിൽ ശ്വസി​ക്കാൻ ഓക്‌സി​ജൻ ഇല്ലായി​രു​ന്നു, മരങ്ങളോ ജീവി​ക​ളോ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. ജ്യോ​തി​ശാ​സ്‌ത്രം മാസിക ഇങ്ങനെ പറയുന്നു: “പുതിയ കണ്ടെത്ത​ലു​കൾ കാണി​ക്കു​ന്നതു തുടക്ക​ത്തിൽ ഭൂമി വെള്ളം​കൊണ്ട്‌ നിറഞ്ഞ​താ​യി​രു​ന്നു എന്നാണ്‌. കരഭാഗം ഒട്ടും​തന്നെ ഉണ്ടായി​രു​ന്നില്ല.”

കാലങ്ങൾകൊണ്ട്‌ അന്തരീ​ക്ഷ​ത്തിൽ എന്തു മാറ്റമു​ണ്ടാ​യി?

ഉൽപത്തി 1:3-5 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ ആദ്യമാ​യി പ്രകാശം ഭൂമി​യു​ടെ അന്തരീ​ക്ഷ​ത്തിൽ പ്രവേ​ശി​ക്കാൻ തുടങ്ങി​യ​പ്പോൾ ആ പ്രകാശം വരുന്നത്‌ എവി​ടെ​നി​ന്നാ​ണെന്നു ഭൂമി​യു​ടെ ഉപരി​ത​ല​ത്തിൽനിന്ന്‌ നോക്കി​യാൽ വ്യക്തമാ​കി​ല്ലാ​യി​രു​ന്നു. പിന്നീ​ടാ​ണു ഭൂമി​യിൽനിന്ന്‌ സൂര്യ​നെ​യും ചന്ദ്ര​നെ​യും വ്യക്തമാ​യി കാണാൻ കഴിയുന്ന അവസ്ഥയി​ലേക്കു വന്നത്‌.—ഉൽപത്തി 1:14-18.

24 മണിക്കൂർ അടങ്ങുന്ന ആറു ദിവസം​കൊ​ണ്ടാ​ണു ഭൂമി​യി​ലെ എല്ലാ ജീവി​ക​ളെ​യും സൃഷ്ടി​ച്ച​തെന്നു ബൈബിൾ പറയു​ന്നി​ല്ല

നമ്മുടെ അന്തരീക്ഷം ആദ്യം മങ്ങിയ വെളിച്ചം മാത്രമേ ഭൂമി​യി​ലേക്കു കടത്തി​വി​ട്ടി​രു​ന്നു​ള്ളൂ എന്നു സ്‌മി​ത്സോ​ണി​യൻ പരിസ്ഥി​തി ഗവേഷ​ണ​കേ​ന്ദ്രം അഭി​പ്രാ​യ​പ്പെ​ടു​ന്നു. അതു പറയുന്നു: “വായു​വി​ലെ മീഥേൻ ബാഷ്‌പം ആദ്യകാ​ലത്ത്‌ ഭൂമിയെ മുഴുവൻ മഞ്ഞു​പോ​ലെ പൊതി​ഞ്ഞു.” പിന്നീട്‌ “മീഥേൻ ബാഷ്‌പം നീങ്ങി ആകാശം നീല നിറത്തി​ലാ​യി.”

ഭൂമി​യിൽ ജീവികൾ ഉണ്ടായത്‌ ഏതു ക്രമത്തി​ലാണ്‌?

1​—ഒന്നാം ദിവസം: സാധ്യ​ത​യ​നു​സ​രിച്ച്‌ മങ്ങിയ വെളിച്ചം ഭൂമി​യു​ടെ അന്തരീ​ക്ഷ​ത്തിൽ അരിച്ചി​റങ്ങി.—ഉൽപത്തി 1:3-5

2​—രണ്ടാം ദിവസം: വെള്ളവും സാന്ദ്ര​ത​യേ​റിയ ബാഷ്‌പ​വും ഭൂമിയെ മൂടി​യി​രു​ന്നു. അവ രണ്ടും രണ്ടായി വേർപി​രി​ഞ്ഞു, അവയ്‌ക്ക്‌ ഇടയിൽ ഒരു വിടവും ഉണ്ടായി.—ഉൽപത്തി 1:6-8

3​—മൂന്നാം ദിവസം: ഉപരി​ത​ല​ത്തി​ലെ വെള്ളം കുറഞ്ഞു, ഉണങ്ങിയ നിലം കാണാൻതു​ടങ്ങി.—ഉൽപത്തി 1:9-13

4​—നാലാം ദിവസം: ഭൂമി​യു​ടെ ഉപരി​ത​ല​ത്തിൽനിന്ന്‌ നോക്കു​മ്പോൾ സൂര്യ​നെ​യും ചന്ദ്ര​നെ​യും കാണാൻതു​ടങ്ങി.—ഉൽപത്തി 1:14-19

5​—അഞ്ചാം ദിവസം: ദൈവം ജലജീ​വി​ക​ളെ​യും പറവക​ളെ​യും അതതിന്റെ തരത്തിൽ പുനരു​ത്‌പാ​ദനം നടത്താ​നുള്ള കഴി​വോ​ടെ സൃഷ്ടിച്ചു.—ഉൽപത്തി 1:20-23

6​—ആറാം ദിവസം: വലുതും ചെറു​തും ആയ കരജീ​വി​കളെ സൃഷ്ടിച്ചു. ആദ്യത്തെ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടി​ച്ച​തോ​ടെ ആറാം ദിവസം അവസാ​നി​ച്ചു.—ഉൽപത്തി 1:24-31

ഉൽപത്തി 1:20-27 പറയു​ന്ന​ത​നു​സ​രിച്ച്‌ മത്സ്യം, പക്ഷികൾ, കരയിലെ ജീവികൾ, അവസാനം മനുഷ്യൻ ഇതായി​രു​ന്നു ക്രമം. ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നത്‌ ആദ്യത്തെ സസ്‌ത​നി​കൾ (mammals) ഉണ്ടാകു​ന്ന​തി​നു വളരെ കാലം മുമ്പേ ആദ്യത്തെ മത്സ്യങ്ങൾ ഉണ്ടായി എന്നാണ്‌. അതായത്‌ ഒരുപാ​ടു കാലങ്ങൾക്കു ശേഷമാ​ണു മനുഷ്യൻ ഉണ്ടായ​തെന്ന്‌.

കാലങ്ങൾകൊണ്ട്‌ ജീവജാ​ല​ങ്ങൾക്കു മാറ്റം വരി​ല്ലെന്നു ബൈബിൾ പറയു​ന്നി​ല്ല

“ബൈബി​ളി​ലെ വിവരണം ഹ്രസ്വ​മാ​ണെ​ങ്കി​ലും ഉൽപത്തി 1-ൽ പറയുന്ന കാര്യ​ങ്ങ​ളും അതിന്റെ ക്രമവും ആധുനി​ക​ശാ​സ്‌ത്ര​ത്തി​ന്റെ കണ്ടെത്ത​ലു​ക​ളു​മാ​യി അതിശ​യി​പ്പി​ക്കും​വി​ധം യോജി​പ്പി​ലാണ്‌.”—ജെറാൾഡ്‌ എൽ. ഷ്രോഡർ, ഭൗതി​ക​ശാ​സ്‌ത്രജ്ഞൻ.

ബൈബിൾ പറയാ​ത്തത്‌ എന്താണ്‌?

ആധുനി​ക​ശാ​സ്‌ത്ര​ത്തി​ന്റെ കണ്ടെത്ത​ലു​ക​ളു​മാ​യി ബൈബിൾ യോജി​ക്കു​ന്നി​ല്ലെ​ന്നാ​ണു ചിലർ അവകാ​ശ​പ്പെ​ടു​ന്നത്‌. ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​യാ​ണു മിക്ക​പ്പോ​ഴും അതിനു കാരണം.

പ്രപഞ്ച​ത്തി​നോ ഭൂമി​ക്കോ 6,000 വർഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്നു ബൈബിൾ പറയു​ന്നില്ല. പകരം “ആരംഭ​ത്തിൽ” ഭൂമി​യും പ്രപഞ്ച​വും സൃഷ്ടിച്ചു എന്നേ അതു പറയു​ന്നു​ള്ളൂ. (ഉൽപത്തി 1:1) അത്‌ എത്രകാ​ലം മുമ്പാ​ണെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നില്ല.

24 മണിക്കൂർ അടങ്ങുന്ന ആറു ദിവസം​കൊ​ണ്ടാ​ണു ഭൂമി​യി​ലെ എല്ലാ ജീവി​ക​ളെ​യും സൃഷ്ടി​ച്ച​തെന്നു ബൈബിൾ പറയു​ന്നില്ല. വ്യത്യ​സ്‌ത​കാ​ല​ഘ​ട്ട​ങ്ങളെ കുറി​ക്കാൻ ബൈബി​ളിൽ “ദിവസം” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഭൂമിയെ ഒരുക്കാനും അതിലെ ജീവജാലങ്ങളെ സൃഷ്ടിക്കാനും ആറു സൃഷ്ടി “ദിവസങ്ങൾ” എടുത്തെന്ന്‌ ഉൽപത്തി 1-ാം അധ്യാ​യ​ത്തിൽ നിന്ന്‌ മനസ്സിലാക്കാം. ആ കാലഘട്ടം ഉൽപത്തി 2-ാം അധ്യായത്തിൽ പറയുന്ന, “ദൈവമായ യഹോവa ആകാശവും ഭൂമിയും ഉണ്ടാക്കിയ ദിവസ”ത്തിൽ ഉൾപ്പെടുന്നു. (ഉൽപത്തി 2:4) അതു​കൊണ്ട്‌ ദൈവം ഭൂമിയെ ഒരുക്കു​ക​യും ജീവജാ​ല​ങ്ങളെ സൃഷ്ടി​ക്കു​ക​യും ചെയ്‌ത ആറു സൃഷ്ടി ‘ദിവസ​ങ്ങ​ളിൽ’ ഓരോ​ന്നി​നും ഒരു നീണ്ട കാലഘ​ട്ടത്തെ അർഥമാ​ക്കാൻ കഴിയും.

കാലങ്ങൾകൊണ്ട്‌ ജീവജാ​ല​ങ്ങൾക്ക്‌ അതിന്റെ ഘടനയിൽ മാറ്റം വരി​ല്ലെന്നു ബൈബിൾ പറയു​ന്നില്ല. ഉൽപത്തി പുസ്‌തകം പറയു​ന്നതു ജീവി​കളെ “തരംത​ര​മാ​യി” ഉണ്ടാക്കി എന്നാണ്‌. (ഉൽപത്തി 1:24, 25) ബൈബി​ളിൽ കാണുന്ന “തരം” എന്ന പദം ഒരു ശാസ്‌ത്രീ​യ​പ​ദമല്ല. സാധ്യ​ത​യ​നു​സ​രിച്ച്‌, പല സ്‌പീ​ഷി​സു​ക​ളിൽപ്പെ​ടുന്ന ജീവികൾ ഉൾപ്പെ​ടുന്ന വിശാ​ല​മായ അർഥമുള്ള ഒരു പദമാണ്‌ അത്‌. കാലം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച്‌, ചില സ്‌പീ​ഷി​സു​ക​ളിൽ പുതിയ വൈവി​ധ്യ​ങ്ങൾ ഉണ്ടാ​യെന്നു വരാം. എങ്കിലും അതിന്റെ ‘തര’ത്തിനു വ്യത്യാ​സം വരുന്നില്ല. ബൈബി​ളി​ലെ “തരം” എന്ന പദത്തിൽ അതിനുള്ള സാധ്യത ഉൾപ്പെ​ടു​ന്നുണ്ട്‌.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

നമ്മൾ കണ്ടതു​പോ​ലെ പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തെ​ക്കു​റി​ച്ചും ഭൂമി​യു​ടെ ആദ്യകാ​ലത്തെ അവസ്ഥ​യെ​ക്കു​റി​ച്ചും ജീവന്റെ വികാ​സ​ത്തെ​ക്കു​റി​ച്ചും ബൈബിൾ വളരെ ലളിത​മാ​യും കൃത്യ​മാ​യും പറയുന്നു. അങ്ങനെ​യെ​ങ്കിൽ ഇതെല്ലാം സൃഷ്ടിച്ച വ്യക്തി​യെ​ക്കു​റി​ച്ചും ബൈബിൾ കൃത്യ​മാ​യി പറഞ്ഞി​രി​ക്കേ​ണ്ട​തല്ലേ? ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്നത്‌ ഇതാണ്‌: “ഒരു പ്രകൃ​ത്യാ​തീ​ത​സം​ഭ​വ​ത്തി​ന്റെ ഫലമാ​യാ​ണു ജീവൻ ഉണ്ടായത്‌ എന്നതി​നോട്‌ ആധുനി​ക​ശാ​സ്‌ത്ര​ത്തി​ന്റെ കണ്ടെത്ത​ലു​ക​ളും യോജി​ക്കു​ന്നു.”b

ചിന്തിക്കാൻ:

ഉൽപത്തി 1:1–2:4 വായി​ക്കുക. എന്നിട്ട്‌ ഇതിനെ സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള പുരാതന ഐതി​ഹ്യ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്‌തു​നോ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ബാബി​ലോൺകാർ വിശ്വ​സി​ച്ചി​രു​ന്നതു പ്രപഞ്ച​വും മനുഷ്യ​രും ഉണ്ടായത്‌ ഒരു ദേവത​യു​ടെ ശവശരീ​ര​ത്തിൽനി​ന്നും ദേവന്റെ രക്തത്തിൽനി​ന്നും ആണെന്നാണ്‌. പുരാതന ഈജി​പ്‌തു​കാ​രു​ടെ വിശ്വാ​സം, റാ എന്ന ദേവൻ കണ്ണുനീ​രിൽനിന്ന്‌ മനുഷ്യ​രെ സൃഷ്ടിച്ചു എന്നാണ്‌. ചൈന​യി​ലെ ചിലർ വിശ്വ​സി​ച്ചി​രു​ന്നത്‌ ഒരു രാക്ഷസന്റെ ശവശരീ​രം ഭൂമി​യി​ലെ പ്രകൃ​തി​ഘ​ട​ക​ങ്ങ​ളാ​യി മാറി​യെ​ന്നും മനുഷ്യർ ആ രാക്ഷസന്റെ ശരീര​ത്തി​ലെ ചെള്ളു​ക​ളിൽനിന്ന്‌ വന്നെന്നു​മാണ്‌. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ബൈബി​ളി​ലെ ഉൽപത്തി പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ഈ ഐതി​ഹ്യ​ങ്ങൾപോ​ലെ​യാ​ണോ? അതോ അതു ശാസ്‌ത്ര​വു​മാ​യി യോജി​പ്പി​ലാ​ണോ?

പ്രപഞ്ചം സൃഷ്ടി​ക്ക​പ്പെ​ട്ട​തോ? എന്ന നാലു മിനിറ്റ്‌ വീഡി​യോ jw.org-ൽനിന്ന്‌ കാണുക.

a ബൈബിളിൽ പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തി​ന്റെ പേരാണ്‌ യഹോവ.

b 24 മണിക്കൂർ അടങ്ങുന്ന ആറു ദിവസം​കൊ​ണ്ടാ​ണു ഭൂമി​യി​ലെ എല്ലാ ജീവി​ക​ളെ​യും സൃഷ്ടി​ച്ച​തെന്നു ബൈബിൾ പറയു​ന്നി​ല്ല

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക