വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 3 പേ. 14-15
  • ഉത്തരം അറിയുന്നതിന്റെ പ്രയോജനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉത്തരം അറിയുന്നതിന്റെ പ്രയോജനം
  • ഉണരുക!—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആസ്വാ​ദ്യ​ക​ര​മായ ജീവിതം
  • പ്രയോ​ജനം ചെയ്യുന്ന ഉപദേ​ശ​ങ്ങൾ
  • ചോദ്യ​ങ്ങൾക്കുള്ള ഉത്തരം
  • ഭാവി​യി​ലേക്ക്‌ ഒരു പ്രതീക്ഷ
  • ദൈവമുണ്ടോ? ഉണ്ടെങ്കിൽ, എനിക്ക്‌ എന്തു നേട്ടം?
    ഉണരുക!—2015
  • ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്‌?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത്‌ കേൾക്കാം
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 3 പേ. 14-15
ഒരു കൂട്ടം സുഹൃത്തുക്കൾ മരത്തിലെ ജീവികളെ അത്ഭുതത്തോടെ നോക്കുന്നു.

ഉത്തരം അറിയു​ന്ന​തി​ന്റെ പ്രയോ​ജ​നം

ഒരു സ്രഷ്ടാ​വു​ണ്ടോ എന്ന്‌ അറിഞ്ഞിട്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? തെളി​വു​ക​ളിൽനിന്ന്‌ സർവശ​ക്ത​നായ ഒരു ദൈവ​മു​ണ്ടെന്നു നിങ്ങൾക്കു ബോധ്യ​മാ​യെ​ങ്കിൽ ബൈബിൾ ദൈവം എഴുതി​ച്ച​താണ്‌ എന്നതി​നുള്ള തെളി​വു​കൾ നോക്കാ​നും നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ നിങ്ങളെ കാത്തി​രി​ക്കു​ന്നത്‌ ഈ പ്രയോ​ജ​ന​ങ്ങ​ളാണ്‌.

ആസ്വാ​ദ്യ​ക​ര​മായ ജീവിതം

ബൈബിൾ പറയു​ന്നത്‌: “ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങ​ളും നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”—പ്രവൃ​ത്തി​കൾ 14:17.

അർഥം: പ്രകൃ​തി​യിൽ നിങ്ങൾ ആസ്വദി​ക്കു​ന്ന​തെ​ല്ലാം സ്രഷ്ടാ​വി​ന്റെ സമ്മാന​മാണ്‌. ആ സ്രഷ്ടാവ്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ എത്ര​ത്തോ​ളം കരുതു​ന്നു​ണ്ടെന്ന്‌ അറിയു​മ്പോൾ ഈ സമ്മാന​ങ്ങ​ളോ​ടുള്ള നിങ്ങളു​ടെ വിലമ​തിപ്പ്‌ ഒന്നുകൂ​ടെ കൂടും.

പ്രയോ​ജനം ചെയ്യുന്ന ഉപദേ​ശ​ങ്ങൾ

ബൈബിൾ പറയു​ന്നത്‌: “നീ നീതി​യും ന്യായവും ശരിയും എന്താ​ണെന്നു മനസ്സി​ലാ​ക്കും; സകല സന്മാർഗ​വും തിരി​ച്ച​റി​യും.”—സുഭാ​ഷി​തങ്ങൾ 2:9.

അർഥം: നിങ്ങളെ സൃഷ്ടിച്ച ദൈവ​ത്തി​നു നിങ്ങൾ സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ വേണ്ടത്‌ എന്താ​ണെന്ന്‌ അറിയാം. ബൈബിൾ പരി​ശോ​ധി​ച്ചാൽ ജീവി​ത​ത്തിൽ പ്രയോ​ജനം ചെയ്യുന്ന പല കാര്യ​ങ്ങ​ളും നിങ്ങൾക്കു പഠിക്കാൻ പറ്റും.

ചോദ്യ​ങ്ങൾക്കുള്ള ഉത്തരം

ബൈബിൾ പറയു​ന്നത്‌: ‘നീ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടും.’—സുഭാ​ഷി​തങ്ങൾ 2:5.

അർഥം: ഒരു സ്രഷ്ടാ​വു​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്നത്‌ ഇതു​പോ​ലുള്ള ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കണ്ടെത്താൻ സഹായി​ക്കും: ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌? എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​ക​ളു​ള്ളത്‌? മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌? ഇതിനുള്ള തൃപ്‌തി​ക​ര​മായ ഉത്തരം ബൈബി​ളി​ലുണ്ട്‌.

ഭാവി​യി​ലേക്ക്‌ ഒരു പ്രതീക്ഷ

ബൈബിൾ പറയു​ന്നത്‌: “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”—യിരെമ്യ 29:11.

jw.org-ൽനിന്ന്‌ ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌? എന്നീ വീഡി​യോ​കൾ കാണുക. അതിനാ​യി “ബൈബിൾ സ​ത്യം” എന്നും “ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌” എന്നും സെർച്ച്‌ ചെയ്യുക.

അർഥം: ഭാവി​യിൽ ദുഷ്ടത​യും കഷ്ടപ്പാ​ടും മരണം​പോ​ലും ഇല്ലാതാ​ക്കു​മെന്നു ദൈവം വാക്കു​ത​ന്നി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ വിശ്വ​സി​ക്കു​ക​യാ​ണെ​ങ്കിൽ പ്രശ്‌ന​ങ്ങളെ ധൈര്യ​ത്തോ​ടെ നേരി​ടാ​നാ​കും.

സ്രഷ്ടാവിൽ വിശ്വ​സി​ച്ച​തു​കൊണ്ട്‌ ചിലർക്കു കിട്ടിയ പ്രയോ​ജ​ന​ങ്ങൾ

സിൻഡി.

“ജീവി​ത​ത്തിൽ എന്തിനാ​ണു പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌? പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാം? എങ്ങനെ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാം? ഇതെക്കു​റി​ച്ചൊ​ക്കെ മനസ്സി​ലാ​ക്കാൻ ദൈവം സഹായി​ക്കു​ന്നത്‌ കാണു​മ്പോൾ എനിക്ക്‌ അതിശയം തോന്നാ​റുണ്ട്‌.”—സിൻഡി, യു.എസ്‌.എ.

എലിസ്‌.

“ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ ഇപ്പോൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉണ്ട്‌. എനിക്കു ബോറ​ടി​ക്കാ​റു​മില്ല. ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ വചന​ത്തെ​ക്കു​റി​ച്ചും സൃഷ്ടി​ക​ളെ​ക്കു​റി​ച്ചും ഒക്കെ എനിക്കു പഠിക്കാ​നുണ്ട്‌.”—എലിസ്‌, ഫ്രാൻസ്‌.

പീറ്റർ.

“ബൈബി​ളി​ലൂ​ടെ സ്രഷ്ടാവ്‌ പഠിപ്പി​ക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കു​മ്പോൾ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. കുറ്റ​പ്പെ​ടു​ത്തുന്ന രീതി കുറയ്‌ക്കാ​നും ഏകാഗ്രത കൂട്ടാ​നും തൃപ്‌തി​യോ​ടി​രി​ക്കാ​നും എനിക്കു കഴിയു​ന്നുണ്ട്‌. ഞാൻ ഇപ്പോൾ കുറെ​ക്കൂ​ടെ നല്ലൊരു അച്ഛനാണ്‌.”—പീറ്റർ, നെതർലൻഡ്‌സ്‌.

ലിസ്‌.

“പണ്ടൊക്കെ കഴിക്കുക, ഉറങ്ങുക, ജോലി​ക്കു താമസി​ച്ചു​ചെ​ല്ലുക ഇതായി​രു​ന്നു എന്റെ ജീവിതം. വെറുതെ ജീവിതം തള്ളിനീ​ക്കു​ക​യാ​യി​രു​ന്നു. ജീവിതം എത്ര നല്ലൊരു സമ്മാന​മാ​ണെന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു. ശരിക്കും ആസ്വദി​ക്കേണ്ട ഒന്ന്‌.”—ലിസ്‌, എസ്‌റ്റോ​ണിയ.

അഡ്രീൻ.

“ഞാൻ പൊതു​വേ ടെൻഷ​ന​ടി​ക്കുന്ന ഒരാളാണ്‌. പക്ഷേ ദുഷ്ടത​യും അനീതി​യും കഷ്ടപ്പാ​ടും അവസാ​നി​ക്കു​മെന്നു മനസ്സി​ലാ​യ​പ്പോൾ എനിക്ക്‌ ആശ്വാസം തോന്നു​ന്നുണ്ട്‌.”—അഡ്രീൻ, ഫ്രാൻസ്‌.

ജീവിതത്തിലെ പ്രധാ​ന​ചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരം ബൈബി​ളി​ലുണ്ട്‌. ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?—ദൈർഘ്യ​മേ​റി​യത്‌ എന്ന വീഡി​യോ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക