വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g22 നമ്പർ 1 പേ. 4-6
  • 1 | നിങ്ങളു​ടെ ആരോ​ഗ്യം സംരക്ഷി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 | നിങ്ങളു​ടെ ആരോ​ഗ്യം സംരക്ഷി​ക്കുക
  • ഉണരുക!—2022
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്തു​കൊണ്ട്‌ പ്രധാനം
  • നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌
  • നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌
  • നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ
    ഉണരുക!—2015
  • ആരോ​ഗ്യം പെട്ടെന്നു മോശ​മാ​യാൽ എന്തു ചെയ്യാം?
    മറ്റു വിഷയങ്ങൾ
  • ആരോഗ്യം—പരിരക്ഷിക്കാവുന്ന വിധം
    ഉണരുക!—1999
  • നിങ്ങളുടെ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തുക
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
ഉണരുക!—2022
g22 നമ്പർ 1 പേ. 4-6
പോഷകപ്രദമായ പലതരം ഭക്ഷണങ്ങൾ ഒരു മേശയിൽ.

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌

1 | നിങ്ങളു​ടെ ആരോ​ഗ്യം സംരക്ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം

ഒരു ദുരന്ത​മോ പ്രതി​സ​ന്ധി​യോ ഉണ്ടാകു​മ്പോൾ അത്‌ ആളുക​ളു​ടെ ആരോ​ഗ്യ​ത്തെ നേരി​ട്ടോ അല്ലാ​തെ​യോ ബാധി​ക്കാൻ ഇടയുണ്ട്‌.

  • പ്രശ്‌നങ്ങൾ ആളുകളെ മാനസി​ക​സ​മ്മർദ​ത്തി​ലാ​ക്കും. അതു കുറെ നാള​ത്തേക്കു നീണ്ടു​നി​ന്നാൽ രോഗം വരാനുള്ള സാധ്യ​ത​യും കൂടും.

  • ദുരന്തങ്ങളുണ്ടാകുമ്പോൾ എല്ലാവർക്കും നല്ല ചികിത്സ കൊടു​ക്കാൻ ആശുപ​ത്രി​കൾക്കു കഴിയാ​തെ​വ​ന്നേ​ക്കാം.

  • പ്രതിസന്ധികളുടെ സമയത്ത്‌ നല്ല ഭക്ഷണവും മരുന്നും ഒക്കെ മേടി​ക്കാ​നുള്ള പണം തികയാ​തെ വന്നേക്കാം.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • ഗുരു​ത​ര​മായ രോഗ​മോ മാനസി​ക​സ​മ്മർദ​മോ ഉണ്ടായാൽ നേരാം​വണ്ണം ചിന്തി​ക്കാൻ നമുക്കു കഴിയാ​തെ​പോ​യേ​ക്കാം. അപ്പോൾ ആരോ​ഗ്യ​ത്തി​നു വേണ്ട ചില കാര്യങ്ങൾ നമ്മൾ അവഗണി​ക്കാൻ സാധ്യ​ത​യുണ്ട്‌. അതു നമ്മളെ കൂടുതൽ രോഗി​ക​ളാ​ക്കും.

  • വേണ്ട ശ്രദ്ധയും ചികി​ത്സ​യും കൊടു​ത്തി​ല്ലെ​ങ്കിൽ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ വഷളാ​കും, നമ്മുടെ ജീവനു​പോ​ലും അപകടം സംഭവി​ച്ചേ​ക്കാം.

  • പ്രശ്‌ന​ങ്ങ​ളിൽ മുങ്ങി​ത്താ​ഴു​മ്പോൾ, ചിന്തിച്ച്‌ കാര്യങ്ങൾ ചെയ്യണ​മെ​ങ്കിൽ നല്ല ആരോ​ഗ്യം വേണം.

  • നമ്മുടെ കൈയിൽ അത്ര പണമൊ​ന്നു​മി​ല്ലെ​ങ്കി​ലും ആരോ​ഗ്യം സംരക്ഷി​ക്കാൻ നമുക്കു ചില കാര്യങ്ങൾ ചെയ്യാം.

നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌

വിവേ​ക​മുള്ള ഒരു വ്യക്തി സാധി​ക്കു​മ്പോ​ഴൊ​ക്കെ അപകട​സാ​ധ്യ​തകൾ മുൻകൂ​ട്ടി​ക്കാ​ണും, അതു തടയാൻ വേണ്ടതു ചെയ്യും. ആരോ​ഗ്യ​ത്തി​ന്റെ കാര്യ​ത്തി​ലും ഇതു ശരിയാണ്‌. നല്ല ശുചി​ത്വ​ശീ​ലങ്ങൾ ഒരു പരിധി​വരെ രോഗങ്ങൾ വരുന്നതു തടയും. ഇനി രോഗ​മു​ണ്ടെ​ങ്കിൽ അത്‌ തീവ്ര​മാ​കാ​തി​രി​ക്കാ​നും സഹായി​ക്കും. പ്രതി​രോ​ധ​മാ​ണ​ല്ലോ ചികി​ത്സ​യെ​ക്കാൾ ഉത്തമം.

“നമ്മുടെ ശരീര​വും വീടും പരിസ​ര​വും ഒക്കെ വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നെ​ങ്കിൽ, ഡോക്ടർക്കും മരുന്നി​നും കൊടു​ക്കുന്ന പൈസ നമുക്കു ലാഭി​ക്കാം.”—ആൻഡ്രി​യാസ്‌.a

a ഈ മാസി​ക​യി​ലെ ചില പേരുകൾ യഥാർഥമല്ല.

തളരാതെ മുന്നോ​ട്ടു​പോ​കാൻ—ചെയ്യാ​വുന്ന കാര്യങ്ങൾ

പ്രശ്‌നങ്ങൾ നിറഞ്ഞ സമയത്തും ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട്‌ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക

നല്ല ശുചി​ത്വ​ശീ​ല​മു​ണ്ടാ​യി​രി​ക്കുക

വീടിനു പുറത്ത്‌ ഒരാൾ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകുന്നു.

നല്ല ശുചി​ത്വ​ശീ​ല​ങ്ങൾ

ബൈബിൾ പറയു​ന്നത്‌: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 22:3) ആരോ​ഗ്യ​ത്തി​നു ഹാനി വരുത്തുന്ന കാര്യങ്ങൾ മുൻകൂ​ട്ടി​ക്കണ്ട്‌ ഒഴിവാ​ക്കുക.

  • സോപ്പ്‌ ഉപയോ​ഗിച്ച്‌ കൈകൾ കൂടെ​ക്കൂ​ടെ കഴുകുക. പ്രത്യേ​കിച്ച്‌ ഭക്ഷണസാ​ധ​നങ്ങൾ തൊടു​ന്ന​തി​നു മുമ്പും ടോയ്‌ലറ്റ്‌ ഉപയോ​ഗി​ച്ച​ശേ​ഷ​വും.

  • വീട്‌ വൃത്തി​യാ​ക്കി അണുവി​മു​ക്ത​മാ​യി സൂക്ഷി​ക്കുക, എപ്പോ​ഴും തൊടുന്ന പ്രതല​ങ്ങ​ളും വസ്‌തു​ക്ക​ളും എല്ലാം.

  • കഴിയു​ന്നി​ട​ത്തോ​ളം, പകരുന്ന രോഗ​ങ്ങ​ളു​ള്ള​വ​രു​മാ​യി അടുത്ത്‌ ഇടപഴ​കു​ന്നത്‌ ഒഴിവാ​ക്കുക.

പോഷകപ്രദമായ ആഹാരം കഴിക്കുക

പോഷകപ്രദമായ പലതരം ഭക്ഷണങ്ങൾ ഒരു മേശയിൽ.

പോഷകപ്രദമായ ആഹാരം

ബൈബിൾ പറയു​ന്നത്‌: “ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. . . . അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌?” (എഫെസ്യർ 5:29) നല്ല ഭക്ഷണം കഴിച്ചു​കൊ​ണ്ടും ഹാനി​ക​ര​മായ കാര്യങ്ങൾ ഒഴിവാ​ക്കി​ക്കൊ​ണ്ടും ശരീരത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ കാണി​ക്കാം.

  • ധാരാളം വെള്ളം കുടി​ക്കുക.

  • പല തരം പഴങ്ങളും പച്ചക്കറി​ക​ളും കഴിക്കുക.

  • കൊഴു​പ്പുള്ള ഭക്ഷണവും ഉപ്പും മധുര​വും കുറയ്‌ക്കുക.

  • പുകവ​ലി​യും അമിത മദ്യപാ​ന​വും മയക്കു​മ​രു​ന്നും ഒഴിവാ​ക്കുക.

“ഞങ്ങൾ എപ്പോ​ഴും പോഷ​ക​മൂ​ല്യ​മുള്ള ആഹാരം കഴിക്കാൻ നോക്കും. അല്ലെങ്കിൽ ഉണ്ടാക്കുന്ന പൈസ​യെ​ല്ലാം ആശുപ​ത്രി​യിൽ കളയാനേ കാണൂ. പകരം ആ പൈസ​കൊണ്ട്‌ നല്ല ഭക്ഷണസാ​ധ​നങ്ങൾ വാങ്ങു​ന്ന​താ​ണ​ല്ലോ നല്ലത്‌.”—കാർലോസ്‌.

വ്യായാമവും ആവശ്യ​ത്തിന്‌ വിശ്ര​മ​വും

വ്യായാമത്തിനായി വഴിയിലൂടെ ഓടുന്ന ഒരാൾ.

വ്യായാമം

ബൈബിൾ പറയു​ന്നത്‌: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.” (സഭാ​പ്ര​സം​ഗകൻ 4:6) എപ്പോ​ഴും ‘ജോലി ജോലി’ എന്നു ചിന്തി​ക്കാ​തെ ആവശ്യ​ത്തിന്‌ വിശ്ര​മി​ക്കു​ക​യും ചെയ്യുക.

  • വ്യായാ​മം ചെയ്യുക. ഇതു തുടങ്ങാ​നാ​ണോ ബുദ്ധി​മുട്ട്‌? എങ്കിൽ ആദ്യ​മൊ​ക്കെ കുറച്ച്‌ ദൂരം നടക്കാം. പ്രായ​മോ ശാരീ​രിക പരിമി​തി​യോ രോഗ​മോ കാരണം അധിക​മൊ​ന്നും ചെയ്യാൻ പറ്റാത്ത​വ​രാ​ണെ​ങ്കി​ലും, വ്യായാ​മ​വും ചെറി​യ​ചെ​റിയ ജോലി​ക​ളും നിങ്ങളു​ടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തും.

  • ഒരു ചെറുപ്പക്കാരി ഉറങ്ങുന്നു.

    ആവശ്യത്തിനു വിശ്രമം

    ആവശ്യ​ത്തി​നു വിശ്ര​മി​ക്കുക. ആവശ്യ​ത്തിന്‌ ഉറക്കം കിട്ടി​യി​ല്ലെ​ങ്കിൽ സമ്മർദ​വും ഏകാ​ഗ്ര​ത​ക്കു​റ​വും ഒക്കെ തോന്നും. പിന്നെ​പ്പി​ന്നെ അത്‌ വലിയ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളി​ലേക്കു നയിക്കും.

  • ഉറങ്ങു​ന്ന​തിന്‌ ഒരു കൃത്യ​സ​മയം നിശ്ചയി​ക്കുക. എല്ലാ ദിവസ​വും ഒരേ സമയത്ത്‌ കിടക്കാ​നും ഒരേ സമയത്ത്‌ എഴു​ന്നേൽക്കാ​നും ശ്രമി​ക്കുക.

  • ഉറങ്ങാൻ കിടന്ന​തി​നു ശേഷം മൊ​ബൈ​ലും ടിവി​യും മറ്റും നോക്കാ​തി​രി​ക്കുക.

  • കിടക്കു​ന്ന​തിന്‌ മുമ്പ്‌ അമിത​മാ​യി ഭക്ഷണം കഴിക്കാ​തി​രി​ക്കുക, മദ്യവും കാപ്പി​പോ​ലെ കഫീൻ അടങ്ങിയ പദാർഥ​ങ്ങ​ളും ഒഴിവാ​ക്കുക.

“ഉറങ്ങി​യി​ല്ലെ​ങ്കിൽ അത്‌ എന്നെ മൊത്ത​ത്തിൽ ബാധി​ക്കും. പിറ്റേ​ദി​വസം ഭയങ്കര തലവേ​ദ​ന​യാ​യി​രി​ക്കും, ശരീര​ത്തിന്‌ ആകെ ക്ഷീണവും. എന്നാൽ ശരിക്ക്‌ ഉറങ്ങി​ക്ക​ഴി​ഞ്ഞാൽ എനിക്ക്‌ നല്ല ഉന്മേഷ​മാ​യി​രി​ക്കും. അത്ര പെട്ടെന്ന്‌ ക്ഷീണവും അസുഖ​വും വരുക​യും ഇല്ല.”—ജസ്റ്റിൻ.

“വൈറസിന്റെ വ്യാപനം—നിങ്ങൾക്കു ചെയ്യാനാകുന്നത്‌” എന്ന വീഡിയോയിലെ ഒരു രംഗം. ഒരു സ്‌ത്രീ ഒരു വൈറസ്‌ തന്റെ വീട്ടിൽ കയറുന്നതിനായി വാതിൽ തുറന്നുകൊടുക്കുന്നു.

കൂടുതൽ അറിയാൻ: വൈറ​സി​ന്റെ വ്യാപനം—നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌ എന്ന വീഡി​യോ കാണുക. “നിങ്ങളു​ടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താ​നുള്ള വഴികൾ” എന്ന ലേഖന​വും വായി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക