വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g22 നമ്പർ 1 പേ. 13-15
  • 4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക
  • ഉണരുക!—2022
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്തു​കൊണ്ട്‌ പ്രധാനം
  • നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌
  • ബൈബിൾ ശരിക്കുള്ള പ്രത്യാശ തരുന്നു
  • പ്രത്യാശ കൈവി​ടാ​തെ എനിക്ക്‌ എങ്ങനെ മുമ്പോ​ട്ടു​പോ​കാം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത്‌ കേൾക്കാം
  • പ്രതീ​ക്ഷ​ക​ളു​മാ​യി 2024-ലേക്ക്‌—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
ഉണരുക!—2022
g22 നമ്പർ 1 പേ. 13-15
ഫ്‌ളവർ വേസിനടുത്ത്‌ തുറന്നുവെച്ചിരിക്കുന്ന ഒരു ബൈബിൾ.

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌

4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം

ലോകാവസ്ഥകളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ആളുക​ളു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കും, ഒപ്പം മനസ്സി​നെ​യും. അങ്ങനെ​യു​ള്ള​വർക്ക്‌ കാര്യങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രതീ​ക്ഷ​യെ​ല്ലാം നഷ്ടപ്പെ​ടും. അപ്പോൾ അവർ എന്തു ചെയ്യും?

  • ഭാവിയെക്കുറിച്ച്‌ ചിന്തി​ക്കാൻപോ​ലും ചിലർ ആഗ്രഹി​ക്കില്ല.

  • ചിലർ ഈ ഉത്‌ക​ണ്‌ഠ​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാൻ മദ്യത്തി​ലേ​ക്കും മയക്കു​മ​രു​ന്നി​ലേ​ക്കും തിരി​യും.

  • ചിലർക്കു ജീവി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ മരിക്കു​ന്ന​താ​ണെന്നു തോന്നി​യേ​ക്കാം. ‘ഇനി എന്തിനു ജീവി​ക്കണം’ എന്നാകും അവരുടെ ചിന്ത.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • ചില പ്രശ്‌നങ്ങൾ താത്‌കാ​ലി​ക​മാ​യി​രു​ന്നേ​ക്കാം. ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ ആയിരി​ക്കും അതിനുള്ള പോം​വഴി നമ്മുടെ മുന്നിൽ തെളി​ഞ്ഞു​വ​രു​ന്നത്‌.

  • ചില പ്രശ്‌ന​ങ്ങൾക്ക്‌ തത്‌കാ​ലം പരിഹാ​ര​മൊ​ന്നും ഇല്ലെങ്കി​ലും അപ്പോ​ഴും ചെയ്യാൻ പറ്റുന്ന ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.

  • മനുഷ്യ​ന്റെ എല്ലാ പ്രശ്‌ന​ങ്ങ​ളും എന്നേക്കു​മാ​യി പരിഹ​രി​ക്കു​മെന്ന പ്രത്യാശ ബൈബിൾ തരുന്നു.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

ബൈബിൾ പറയു​ന്നത്‌: “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.”—മത്തായി 6:34.

ഇന്നത്തെ കാര്യം ഇന്ന്‌ ചെയ്യുക. നാളെ എന്തു ചെയ്യു​മെന്ന്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെട്ട്‌ ഇന്നത്തെ കാര്യങ്ങൾ ചെയ്യാ​തി​രി​ക്ക​രുത്‌.

‘നാളെ അങ്ങനെ സംഭവി​ക്കു​മോ, ഇങ്ങനെ സംഭവി​ക്കു​മോ’ എന്നോർത്ത്‌ വേവലാ​തി​പ്പെ​ട്ടാൽ നമ്മുടെ സമ്മർദം കൂടു​കയേ ഉള്ളൂ. ഭാവി​യിൽ കാര്യങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രത്യാശ അണയു​ക​യും ചെയ്‌തേ​ക്കാം.

തളരാതെ മുന്നോ​ട്ടു​പോ​കാൻ—ചെയ്യാ​വുന്ന കാര്യങ്ങൾ

നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കു​ക

സംതൃപ്‌തിയോടെ ജനലിലൂടെ പുറത്തേക്കു നോക്കുന്ന ഒരു സ്‌ത്രീ.

ബൈബിൾ പറയു​ന്നത്‌: “മനോ​വി​ഷ​മ​മു​ള്ള​വന്റെ നാളു​ക​ളെ​ല്ലാം കഷ്ടത നിറഞ്ഞത്‌; എന്നാൽ ഹൃദയ​ത്തിൽ സന്തോ​ഷ​മു​ള്ള​വന്‌ എന്നും വിരുന്ന്‌.” (സുഭാ​ഷി​തങ്ങൾ 15:15) ഒരു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ മുന്നിൽ തെളി​ഞ്ഞു​വ​രുന്ന വഴികൾ നമുക്കു കാണാൻ പറ്റി​യെന്നു വരില്ല. എന്നാൽ കാര്യ​ങ്ങളെ ശരിയായ വിധത്തിൽ കാണു​ന്നെ​ങ്കിൽ ശരിക്കും ചിന്തിച്ച്‌ ഒരു പരിഹാ​രം കണ്ടെത്താൻ കഴി​ഞ്ഞേ​ക്കും.

  • വാർത്ത​ക​ളു​ടെ മുന്നിൽ മണിക്കൂ​റു​ക​ളോ​ളം ഇരിക്കു​ന്നത്‌ ഒഴിവാ​ക്കുക.

  • ഓരോ ദിവസ​ത്തി​ന്റെ​യും ഒടുവിൽ നന്ദി​യോ​ടെ ഓർക്കാൻ കഴിയുന്ന രണ്ടോ മൂന്നോ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

  • അന്നന്നു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളു​ടെ ഒരു ലിസ്റ്റ്‌ എഴുതി​യു​ണ്ടാ​ക്കുക. വലിയ ജോലി​യാ​ണെ​ങ്കിൽ അതിനെ ചെറി​യ​ചെ​റിയ ജോലി​ക​ളാ​യി തിരിച്ച്‌ എഴുതുക. അപ്പോൾ ആ ചെറിയ ജോലി​കൾ തീർന്ന​തി​ന്റെ സന്തോഷം നിങ്ങൾക്കു​ണ്ടാ​കും.

സഹായം സ്വീക​രി​ക്കു​ക

പ്രായമുള്ള ഒരു വ്യക്തി ഒരു ചെറുപ്പക്കാരനെ ആശ്വസിപ്പിക്കുന്നു.

ബൈബിൾ പറയു​ന്നത്‌: “സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നവൻ . . . ജ്ഞാനത്തെ അപ്പാടേ നിരസി​ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 18:1) ഒരു വലിയ കുഴി​യിൽനിന്ന്‌ തനിയെ കയറി​വ​രാൻ നിങ്ങൾക്കു പറ്റില്ല. പക്ഷേ ആരെങ്കി​ലും ഒരു കൈത​ന്നാൽ എളുപ്പം കയറി​വ​രാം.

  • കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹായം സ്വീക​രി​ക്കുക.

  • അവരെ സഹായി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയു​മെ​ന്നും ചിന്തി​ക്കുക. മറ്റുള്ള​വരെ സഹായി​ക്കാൻ മുന്നി​ട്ടി​റ​ങ്ങു​മ്പോൾ നമ്മുടെ പ്രശ്‌ന​ത്തിൽ മുഴു​കി​പ്പോ​കാ​തി​രി​ക്കാൻ നമുക്കു കഴിയും.

  • ‘എല്ലാ പ്രതീ​ക്ഷ​യും അസ്‌ത​മി​ച്ചു, ഇനി ജീവി​ച്ചിട്ട്‌ ഒരു കാര്യ​വു​മില്ല’ എന്നൊക്കെ തോന്നു​ന്നെ​ങ്കിൽ, ഒരു ഡോക്ട​റു​ടെ സഹായം സ്വീക​രി​ക്ക​ണോ എന്നു ചിന്തി​ക്കുക. അമിത​മാ​യി ടെൻഷ​ന​ടി​ക്കു​ന്നതു വിഷാ​ദ​രോ​ഗം​പോ​ലുള്ള ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​ന്റെ ലക്ഷണമാ​കാം. ചികി​ത്സി​ച്ച​തു​കൊണ്ട്‌ പലർക്കും പ്രയോ​ജനം കിട്ടി​യി​ട്ടുണ്ട്‌.a

a ഉണരുക! ഏതെങ്കി​ലും ഒരു പ്രത്യേക ചികി​ത്സാ​രീ​തി നിർദേ​ശി​ക്കു​ന്നില്ല.

ബൈബിൾ ശരിക്കുള്ള പ്രത്യാശ തരുന്നു

സങ്കീർത്ത​ന​ത്തി​ന്റെ ഒരു എഴുത്തു​കാ​രൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ച​പ്പോൾ ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപവും എന്റെ വഴികൾക്ക്‌ ഒരു വെളി​ച്ച​വും ആണ്‌.” (സങ്കീർത്തനം 119:105) അത്‌ എങ്ങനെ?

ഇരുട്ടത്ത്‌ നടക്കു​മ്പോൾ കൈയിൽ ഒരു ദീപമു​ണ്ടെ​ങ്കിൽ നടക്കേണ്ട വഴി നമുക്കു വ്യക്തമാ​കും. അതു​പോ​ലെ, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ നല്ല തീരു​മാ​ന​മെ​ടു​ക്കാൻ ബൈബി​ളി​ലെ പ്രാ​യോ​ഗി​ക​ജ്ഞാ​നം നമ്മളെ സഹായി​ക്കും.

ഒരു ടോർച്ചി​ന്റെ വെളിച്ചം പാതകളെ പ്രകാ​ശി​പ്പി​ക്കും, ദൂരെ​യുള്ള കാര്യങ്ങൾ നമുക്കു കാണി​ച്ചു​ത​രും. അതു​പോ​ലെ, നല്ലൊരു ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രതീക്ഷ തന്നു​കൊണ്ട്‌ ബൈബിൾ നമ്മുടെ ജീവി​ത​പാ​ത​കളെ പ്രകാ​ശി​പ്പി​ക്കു​ന്നു.

വിശു​ദ്ധ​ഗ്ര​ന്ഥ​മാ​യ ബൈബിൾ മനുഷ്യ​ച​രി​ത്ര​ത്തെ​ക്കു​റിച്ച്‌ മാത്രമല്ല നല്ലൊരു ഭാവി​യെ​ക്കു​റി​ച്ചും പറയു​ന്നുണ്ട്‌. ബൈബിൾ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്നു:

എങ്ങനെ?

എങ്ങനെയാണ്‌ കഷ്ടപ്പാ​ടു​കൾ തുടങ്ങി​യത്‌: ബൈബിൾ പറയുന്നു: “ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”—റോമർ 5:12.

എന്തുകൊണ്ട്‌?

എന്തുകൊണ്ടാണ്‌ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യ​ഭ​ര​ണ​ത്തി​നു കഴിയാ​ത്തത്‌: ബൈബിൾ പറയുന്നു: “സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും (മനുഷ്യ​നു​ള്ള​ത​ല്ല​ല്ലോ).” (യിരെമ്യ 10:23) ഇതു സത്യമാ​ണെന്ന്‌ ഇന്നത്തെ ലോക​ത്തി​ലെ അവസ്ഥകൾ കാണി​ക്കു​ന്നു.

എന്താണ്‌ ഭാവി?

ഈ പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഇല്ലാതാ​ക്കാൻ ദൈവം എന്തു ചെയ്യും: ബൈബിൾ പറയുന്നു: “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:4.

“ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?” എന്ന വീഡിയോയിലെ ഒരു രംഗം. ബൈബിളിൽനിന്ന്‌ വായിച്ച ചില കാര്യങ്ങൾ ഒരു ഭാര്യ ഭർത്താവിനോട്‌ പറയുന്നു.

കൂടുതൽ അറിയാൻ: ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക