വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g23 നമ്പർ 1 പേ. 9-11
  • വനങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വനങ്ങൾ
  • ഉണരുക!—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വനങ്ങൾ അപ്രത്യ​ക്ഷ​മാ​കു​ക​യാ​ണോ?
  • നമ്മുടെ ഗ്രഹം—നിലനിൽക്കാ​നാ​യി നിർമി​ച്ചത്‌
  • ഇന്ന്‌ മനുഷ്യൻ ചെയ്യു​ന്നത്‌
  • ബൈബിൾ പ്രതീ​ക്ഷ​യ്‌ക്കു വകനൽകു​ന്നു
  • വനങ്ങൾക്ക്‌ ഒരു ഭാവിയുണ്ടോ?
    ഉണരുക!—1991
  • മഴവനങ്ങൾകൊണ്ടുള്ള പ്രയോജനങ്ങൾ
    ഉണരുക!—1998
  • ഒററ സെക്കൻറുകൊണ്ട്‌ നശിച്ചു!
    ഉണരുക!—1991
  • മഴവനങ്ങളെ സംരക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—2023
g23 നമ്പർ 1 പേ. 9-11
ഒരു മഴക്കാടിലെ തൂക്കുപാലത്തിലൂടെ ഒരു സ്‌ത്രീ നടക്കുന്നു.

ഈ ഭൂമി രക്ഷപ്പെ​ടു​മോ?

വനങ്ങൾ

വനങ്ങളെ ന്യായ​മാ​യും ഭൂമി​യു​ടെ “ശ്വാസ​കോ​ശ​മെ​ന്നും ജീവൻ നിലനി​റു​ത്തുന്ന സംവി​ധാ​ന​മെ​ന്നും” വിളി​ക്കാം. മനുഷ്യർക്ക്‌ ദോഷ​ക​ര​മായ കാർബൺ ഡൈ ഓക്‌​സൈഡ്‌ മരങ്ങൾ ആഗിരണം ചെയ്യുന്നു. എന്നിട്ട്‌ ഓക്‌സി​ജൻ പുറന്ത​ള്ളു​ന്നു. നമ്മൾ ശ്വസി​ക്കുന്ന വായു​വി​ലെ വളരെ പ്രധാ​ന​പ്പെട്ട ഒരു ഘടകമാണ്‌ ഓക്‌സി​ജൻ. കരയിലെ 80 ശതമാ​ന​ത്തോ​ളം ചെടി​ക​ളും മൃഗങ്ങ​ളും വനങ്ങളി​ലാ​ണു​ള്ളത്‌. വനങ്ങൾ ഇല്ലെങ്കിൽ നമ്മൾ ഇല്ല!

വനങ്ങൾ അപ്രത്യ​ക്ഷ​മാ​കു​ക​യാ​ണോ?

കൃഷി​ഭൂ​മി​യാ​ക്കി മാറ്റു​ന്ന​തി​നു​വേണ്ടി ഓരോ വർഷവും വനപ്ര​ദേ​ശ​ങ്ങ​ളി​ലെ കോടി​ക്ക​ണ​ക്കിന്‌ മരങ്ങളു​ടെ ചുവട്ടി​ലാണ്‌ കോടാ​ലി വെക്കു​ന്നത്‌. 1940-കളുടെ അവസാ​നം​മു​തൽ നോക്കി​യാൽ ലോക​ത്തി​ലെ മഴക്കാ​ടു​ക​ളു​ടെ പകുതി​യോ​ളം അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.

ഒരു വനം നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ ആ ആവാസ​വ്യ​വ​സ്ഥ​കൊണ്ട്‌ കിട്ടുന്ന പ്രയോ​ജ​ന​ങ്ങ​ളും അതിലെ ജീവജാ​ല​ങ്ങ​ളും ആണ്‌ ഇല്ലാതാ​കു​ന്നത്‌.

നമ്മുടെ ഗ്രഹം—നിലനിൽക്കാ​നാ​യി നിർമി​ച്ചത്‌

വനനശീ​ക​ര​ണം നടന്ന സ്ഥലങ്ങൾ നമ്മൾ വെറു​തെ​യി​ട്ടാൽ അവ വീണ്ടും വനങ്ങളാ​കും. കൂടുതൽ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ ആ വനം വ്യാപി​ക്കു​ക​പോ​ലും ചെയ്യും. പരിസ്ഥി​തി​ഗ​വേ​ഷകർ അതിശ​യി​പ്പി​ക്കുന്ന ഒരു കാര്യം ഈയിടെ കണ്ടെത്തി—അതായത്‌, എത്ര പെട്ടെ​ന്നാണ്‌ വനനശീ​ക​രണം നേരിട്ട പ്രദേ​ശങ്ങൾ വീണ്ടും വളരു​ന്ന​തെ​ന്നും നിബി​ഡ​വ​നങ്ങൾ ആകുന്ന​തെ​ന്നും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  • ഗവേഷകർ വടക്കേ അമേരി​ക്ക​യി​ലെ​യും തെക്കേ അമേരി​ക്ക​യി​ലെ​യും പടിഞ്ഞാ​റെ ആഫ്രി​ക്ക​യി​ലെ​യും 2,200-ഓളം സ്ഥലങ്ങളിൽ ഒരു പഠനം നടത്തി. വനം നശിപ്പിച്ച്‌ കൃഷി​ഭൂ​മി​യാ​ക്കിയ ആ പ്രദേ​ശങ്ങൾ കുറെ​ക്കാ​ല​ത്തേക്ക്‌ ഉപയോ​ഗി​ക്കാ​തെ കിടക്കു​ക​യാ​യി​രു​ന്നു. 10 വർഷം​കൊ​ണ്ടു​തന്നെ അവിടത്തെ മണ്ണിനു വനപ്ര​ദേ​ശ​ങ്ങ​ളു​ടെ തനതായ ഗുണങ്ങൾ തിരികെ ലഭിച്ചു.

  • ടൈംസ്‌ മാസി​ക​യിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു പഠനറി​പ്പോർട്ടിൽ ഗവേഷകർ പറഞ്ഞത്‌, ഏതാണ്ട്‌ 100 വർഷത്തി​നു​ള്ളിൽ ഈ പ്രദേ​ശ​ങ്ങൾക്ക്‌ അവ നശിപ്പി​ക്കു​ന്ന​തിന്‌ മുമ്പു​ണ്ടായ അതേ അവസ്ഥയി​ലേക്കു തിരി​ച്ചു​വ​രാൻ കഴിയു​മെ​ന്നാണ്‌.

  • ബ്രസീ​ലി​ലെ ശാസ്‌ത്ര​ജ്ഞ​ന്മാർ ഈയിടെ രസകര​മായ ഒരു താരത​മ്യ​പ​ഠനം നടത്തി. വനനശീ​ക​രണം നേരിട്ട ചില സ്ഥലങ്ങൾ അവർ തിര​ഞ്ഞെ​ടു​ത്തു. അതിൽ ചിലയി​ടത്ത്‌ വനങ്ങൾ സ്വാഭാ​വി​ക​മാ​യി ഉണ്ടായി. മറ്റു ചിലയി​ട​ങ്ങ​ളി​ലാ​കട്ടെ, മനുഷ്യൻ മരങ്ങ​ളൊ​ക്കെ നട്ടുപി​ടി​പ്പിച്ച്‌ വനങ്ങളാ​ക്കാൻ ശ്രമിച്ചു.

  • പിന്നീട്‌ അവരുടെ കണ്ടെത്ത​ലു​കൾ നാഷണൽ ജ്യോ​ഗ്രാ​ഫിക്‌ (ഇംഗ്ലീഷ്‌) റിപ്പോർട്ട്‌ ചെയ്‌തു: “മരങ്ങൾ നട്ടുപി​ടി​പ്പി​ക്കേണ്ട ഒരു ആവശ്യ​വും ഇല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കി.” വെറും അഞ്ചു വർഷം​കൊ​ണ്ടു​തന്നെ മരങ്ങൾ നട്ടുപി​ടി​പ്പി​ക്കാത്ത “പ്രദേ​ശങ്ങൾ മുഴുവൻ തദ്ദേശീ​യ​മായ മരങ്ങൾകൊണ്ട്‌ നിറഞ്ഞി​രു​ന്നു.”

    നിങ്ങൾക്ക്‌ അറിയാ​മോ?

    കൃഷി​യി​ട​ങ്ങൾ വനങ്ങളാ​കു​മ്പോൾ

    കൃഷിക്കുവേണ്ടി മരങ്ങൾ വെട്ടിക്കളയുകയും പിന്നീട്‌ ഉപേക്ഷിക്കപ്പെടുകയും ചെയ്‌ത ഒരു പ്രദേശത്തിന്റെ ചിത്രം. പത്തു വർഷം കഴിഞ്ഞ്‌, മണ്ണിന്‌ അതിന്റെ തനതായ സവിശേഷതകൾ തിരിച്ചുകിട്ടി. ഒരു നൂറു വർഷംകൊണ്ട്‌, അല്ലെങ്കിൽ കുറച്ചുകൂടെ കാലം കഴിഞ്ഞാൽ അവ പഴയപോലെ വനങ്ങളാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

    വനം നശിപ്പിച്ച്‌ കൃഷി​യി​ട​ങ്ങ​ളാ​യി മാറ്റിയ സ്ഥലങ്ങൾ പിന്നീട്‌ ഉപേക്ഷി​ക്ക​പ്പെ​ടു​മ്പോൾ അതിനു വീണ്ടും പഴയ​പോ​ലെ വനങ്ങളാ​കാൻ കഴിയും. മറ്റ്‌ ഉദ്ദേശ്യ​ങ്ങൾക്കു​വേണ്ടി നശിപ്പി​ക്ക​പ്പെട്ട വനപ്ര​ദേ​ശ​ങ്ങൾക്കും ഇതേ കഴിവുണ്ട്‌.

ഇന്ന്‌ മനുഷ്യൻ ചെയ്യു​ന്നത്‌

ഇപ്പോ​ഴുള്ള വനങ്ങൾ അങ്ങനെ​തന്നെ നിലനി​റു​ത്തു​ന്ന​തി​നും നശിച്ചു​പോ​യ​വയെ പുനരു​ദ്ധ​രി​ക്കു​ന്ന​തി​നും ലോക​വ്യാ​പ​ക​മാ​യി മനുഷ്യൻ ശ്രമി​ക്കു​ന്നുണ്ട്‌. അതിനു ഫലവും കാണു​ന്നുണ്ട്‌. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ഒരു സമിതി പറയു​ന്ന​ത​നു​സ​രിച്ച്‌ കഴിഞ്ഞ 25 വർഷം​കൊണ്ട്‌ “ആഗോള വനനശീ​ക​ര​ണ​ത്തി​ന്റെ വേഗത 50 ശതമാ​ന​ത്തി​ല​ധി​കം കുറഞ്ഞി​ട്ടുണ്ട്‌.”

പക്ഷേ, ഈ ശ്രമങ്ങൾ മാത്രം മതിയാ​കില്ല നമ്മുടെ വനങ്ങളെ രക്ഷിക്കാൻ. “ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളി​ലെ വനനശീ​ക​ര​ണ​ത്തി​ന്റെ തോത്‌ കഴിഞ്ഞ കുറച്ച്‌ വർഷങ്ങ​ളാ​യി ഒരു മാറ്റവു​മി​ല്ലാ​തെ അതേ​പോ​ലെ​തന്നെ തുടരു​ക​യാണ്‌” എന്ന്‌ ഗ്ലോബൽ ഫോറസ്റ്റ്‌ വാച്ച്‌ എന്ന സംഘടന റിപ്പോർട്ട്‌ ചെയ്‌തു.

അനധി​കൃ​ത​മാ​യി മരം മുറി​ക്കു​ന്ന​തി​ലൂ​ടെ കോടി​ക്ക​ണ​ക്കി​നു രൂപയു​ടെ ബിസി​നെ​സ്സാണ്‌ നടക്കു​ന്നത്‌. വാണി​ജ്യ​നേ​ട്ട​ത്തി​നു​വേ​ണ്ടി​യുള്ള ഈ ചൂഷണ​മാണ്‌ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളി​ലെ വനനശീ​ക​ര​ണ​ത്തി​ന്റെ കാരണം.

ഉത്തരവാദിത്വപ്പെട്ട ഒരാൾ ഒരു വനത്തിലെ മരങ്ങൾ നോക്കുന്നു.

വനങ്ങൾ സംരക്ഷി​ക്കുന്ന സംഘട​നകൾ വൈദ​ഗ്‌ധ്യ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. ചില മരങ്ങൾ അവർ വെട്ടി​മാ​റ്റു​ക​യും പുതിയവ നട്ടുപി​ടി​പ്പി​ക്കു​ക​യും ചെയ്യുന്നു

ബൈബിൾ പ്രതീ​ക്ഷ​യ്‌ക്കു വകനൽകു​ന്നു

“കാഴ്‌ച​യ്‌ക്കു മനോ​ഹ​ര​വും ഭക്ഷ്യ​യോ​ഗ്യ​വും ആയ എല്ലാ മരങ്ങളും യഹോവa നിലത്ത്‌ മുളപ്പി​ച്ചു.”—ഉൽപത്തി 2:9.

മനുഷ്യ​ന്റെ പ്രവർത്ത​ന​ങ്ങ​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളിൽനിന്ന്‌ തിരി​ച്ചു​വ​രാൻ വനങ്ങൾക്കു കഴിയും. അതിനുള്ള സ്വാഭാ​വി​ക​പ്രാ​പ്‌തി​യോ​ടെ​യാണ്‌ സ്രഷ്ടാവ്‌ അവയെ നിർമി​ച്ചി​രി​ക്കു​ന്നത്‌. ഈ ഭൂമി​യി​ലെ വനങ്ങ​ളെ​യും അതിലെ ജീവജാ​ല​ങ്ങ​ളെ​യും പരിര​ക്ഷി​ക്കാ​നും നിലനി​റു​ത്താ​നും സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു.

പ്രകൃ​തി​വി​ഭ​വങ്ങൾ ചൂഷണം ചെയ്യു​ന്നത്‌ ദൈവം അവസാ​നി​പ്പി​ക്കു​മെന്ന്‌ ബൈബിൾ പറയുന്നു. ഈ ഭൂമി​യും അതിൽ തുടി​ക്കുന്ന ജീവനും ഇവിടെ നിലനിൽക്ക​ണ​മെ​ന്നാണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം. “ഈ ഭൂമി നിലനിൽക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു” എന്ന 15-ാം പേജിലെ ലേഖനം കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

കൂടുതൽ അറിയാൻ

പറുദീസാഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്ന ഒരു ദമ്പതികൾ.

മനുഷ്യൻ പ്രകൃ​തി​വി​ഭ​വങ്ങൾ ചൂഷണം ചെയ്‌താ​ലും ഭൂമി നശിപ്പി​ക്ക​പ്പെ​ടി​ല്ലെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുള്ളവരായിരിക്കാം? JW.ORG-ൽനിന്ന്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ എന്തിനു​വേ​ണ്ടി​യാണ്‌? എന്ന വീഡി​യോ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക