വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sg പാഠം 10 പേ. 49-54
  • പഠിപ്പിക്കൽ കല വളർത്തിയെടുക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഠിപ്പിക്കൽ കല വളർത്തിയെടുക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സമാനമായ വിവരം
  • ‘പ്രബോധനപാടവം’ വളർത്തിയെടുക്കുക
    2008 വീക്ഷാഗോപുരം
  • നിങ്ങളുടെ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • പരിജ്ഞാനം പുസ്‌തകംകൊണ്ടു ശിഷ്യരെ ഉളവാക്കാവുന്ന വിധം
    നമ്മുടെ രാജ്യ ശുശ്രൂഷ—1996
  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
sg പാഠം 10 പേ. 49-54

പാഠം 10

പഠിപ്പി​ക്കൽ കല വളർത്തി​യെ​ടു​ക്കൽ

1-3. പഠിപ്പി​ക്ക​ലിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, പഠിപ്പി​ക്കു​ന്ന​തി​നു​ളള ഏത്‌ അവസരങ്ങൾ നമുക്കുണ്ട്‌?

1 സത്യ​ക്രി​സ്‌ത്യാ​നി​ക​ളെന്ന നിലയിൽ നാം നമ്മുടെ മഹോ​പ​ദേ​ഷ്ടാ​ക്ക​ളായ യഹോ​വ​യാം ദൈവ​ത്തി​ലേ​ക്കും യേശു​ക്രി​സ്‌തു​വി​ലേ​ക്കും നോക്കു​ന്നു. “നിന്റെ ഇഷ്ടം​ചെ​യ്യാൻ എന്നെ പഠിപ്പി​ക്കേ​ണമേ” എന്നു യഹോ​വ​യോ​ടു പ്രാർഥിച്ച സങ്കീർത്ത​ന​ക്കാ​ര​നോ​ടു നാം ചേരുന്നു. (സങ്കീ. 143:10) യേശു​വി​നെ “ഗുരോ” എന്നു സംബോ​ധ​ന​ചെയ്‌ത അവിടു​ത്തെ ഒന്നാം നൂററാ​ണ്ടി​ലെ ശിഷ്യ​രു​ടെ അതേ മനോ​ഗതി ഉളളവ​രാ​ണു നമ്മളും. യേശു എന്തൊരു ഉപദേ​ഷ്ടാ​വാണ്‌! അവിടു​ന്നു തന്റെ ഗിരി​പ്ര​ഭാ​ഷണം നടത്തി​യ​ശേഷം “പുരു​ഷാ​രം അവന്റെ ഉപദേ​ശ​ത്തിൽ വിസ്‌മ​യി​ച്ചു; . . . അധികാ​ര​മു​ള​ള​വ​നാ​യി​ട്ട​ത്രേ അവൻ അവരോ​ടു ഉപദേ​ശി​ച്ചത്‌.” (മത്താ. 7:28, 29) ഏററവും മഹാൻമാ​രായ ഉപദേ​ഷ്ടാ​ക്കൾ ഇവരാണ്‌, നാം അവരെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു.

2 പഠിപ്പി​ക്കൽ വളർത്തി​യെ​ടു​ക്കേണ്ട ഒരു പ്രാപ്‌തി​യാണ്‌. അതിൽ ഒരു സംഗതി എന്താണ്‌, എങ്ങനെ​യാണ്‌, എന്തു​കൊ​ണ്ടാണ്‌, എവി​ടെ​യാണ്‌, എപ്പോ​ഴാണ്‌ എന്നു വിശദീ​ക​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. വിശേ​ഷിച്ച്‌ “ഉപദേ​ശി​ച്ചും​കൊ​ണ്ടു സകല ജാതി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ” എന്ന തന്റെ അനുഗാ​മി​ക​ളോ​ടു​ളള യേശു​വി​ന്റെ നിർദേ​ശ​ത്തി​ന്റെ വീക്ഷണ​ത്തിൽ ഒരോ ക്രിസ്‌ത്യാ​നി​യും തന്റെ പഠിപ്പി​ക്കൽ പ്രാപ്‌തി മെച്ച​പ്പെ​ടു​ത്തേണ്ട ആവശ്യ​മുണ്ട്‌. (മത്താ. 28:19, 20) ഇതു വൈദ​ഗ്‌ധ്യം ആവശ്യ​മു​ളള ഒരു വേലയാ​ണെന്ന്‌ “സകല ദീർഘ​ക്ഷ​മ​യോ​ടും ഉപദേ​ശ​ത്തോ​ടും [പഠിപ്പി​ക്കൽ കലയോടും, NW] കൂടെ ശാസിക്ക” എന്ന തിമോ​ഥെ​യോ​സി​നോ​ടു​ളള അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തിൽനി​ന്നു കാണാ​വു​ന്ന​താണ്‌.—2 തിമൊ. 4:2.

3 തീർച്ച​യാ​യും മററു​ള​ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു​ളള അവസരങ്ങൾ അനേക​മാണ്‌. മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളെ പഠിപ്പി​ക്കേ​ണ്ട​തുണ്ട്‌. സുവാർത്താ​ഘോ​ഷകർ ഭവന​ബൈ​ബി​ള​ധ്യ​യ​നങ്ങൾ മുഖേന പുതിയ താത്‌പ​ര്യ​ക്കാ​രെ പഠിപ്പി​ക്കേ​ണ്ട​തുണ്ട്‌. മിക്ക​പ്പോ​ഴും പുതിയ പ്രസാ​ധ​കരെ പഠിപ്പി​ക്കാ​നു​ളള അവസര​ങ്ങ​ളുണ്ട്‌. അനേകം സഹോ​ദ​രൻമാർക്ക്‌ ഒന്നുകിൽ സേവന​യോ​ഗ​ത്തി​ലോ അല്ലെങ്കിൽ പരസ്യ​പ്ര​സം​ഗ​ങ്ങ​ളാ​യോ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന പ്രഭാ​ഷ​ണങ്ങൾ നടത്താ​നു​ളള പദവി​യുണ്ട്‌. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ സകല വിദ്യാർഥി​ക​ളും ഉപദേ​ഷ്ടാ​ക്ക​ളെന്ന നിലയി​ലു​ളള പുരോ​ഗതി പ്രകട​മാ​ക്കാൻ ആകാം​ക്ഷ​യു​ള​ള​വ​രാ​യി​രി​ക്കണം. ശുശ്രൂ​ഷ​യു​ടെ ഈ പഠിപ്പി​ക്കൽ വശത്തു പങ്കുപ​റ​റാ​നു​ളള നിങ്ങളു​ടെ പ്രാപ്‌തി വളർത്തു​മ്പോൾ നിങ്ങൾ അതു യഥാർഥ​ത്തിൽ സംതൃ​പ്‌തി​ക​ര​വും സമൃദ്ധ​മാ​യി പ്രതി​ഫ​ല​ദാ​യ​ക​വു​മാ​ണെന്നു കണ്ടെത്തും. ആരെ​യെ​ങ്കി​ലും ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിപ്പി​ക്കു​ക​യും അനന്തരം അയാൾ നല്ല ആത്മീയ പുരോ​ഗതി വരുത്തു​ന്നതു കാണു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാൾ ആസ്വാ​ദ്യ​മാ​യി മറെറാ​ന്നു​മില്ല.

4, 5. പ്രബോ​ധനം കൊടു​ക്കു​മ്പോൾ നാം ആരെയും എന്തി​നെ​യും ആശ്രയി​ക്കണം?

4 യഹോ​വ​യി​ലു​ളള ആശ്രയം. സുവാർത്ത​യു​ടെ ഉപദേ​ഷ്ടാ​വെന്ന നിലയിൽ ഫലപ്ര​ദ​നാ​യി​രി​ക്കാ​നു​ളള ഒരു മർമ​പ്ര​ധാ​ന​മായ വ്യവസ്ഥ യഹോ​വയെ ഗൗനി​ച്ചു​കൊ​ണ്ടും അവിടു​ത്തെ മാർഗ​നിർദേ​ശ​ത്തിൽ ഊന്നി​ക്കൊ​ണ്ടും സഹായ​ത്തി​നാ​യി യാചി​ച്ചു​കൊ​ണ്ടും അവിടു​ത്തെ ആശ്രയി​ക്കു​ക​യാണ്‌. (സദൃ. 3:5, 6) യേശു​പോ​ലും “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവ​ന്റേ​ത​ത്രേ” എന്നു പറഞ്ഞു. (യോഹ. 7:16) അവിടു​ന്നു ക്രമമാ​യി ദൈവ​വ​ച​നത്തെ പരാമർശി​ച്ചു, രേഖ​പ്പെ​ടു​ത്ത​പ്പെട്ട തന്റെ സംഭാ​ഷ​ണ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പകുതി പുസ്‌ത​ക​ങ്ങ​ളിൽനിന്ന്‌ ഉദ്ധരി​ക്കു​ക​യോ അവയെ സൂചി​പ്പി​ച്ചു​പ​റ​യു​ക​യോ ചെയ്‌തു​കൊ​ണ്ടു​തന്നെ. അതു​കൊ​ണ്ടു മററു​ള​ള​വരെ പഠിപ്പി​ക്കു​മ്പോൾ, യേശു ചെയ്‌ത​തു​പോ​ലെ ദൈവ​ത്തി​ന്റെ സത്യവ​ച​നത്തെ ആശ്രയി​ക്കുക. നിങ്ങളു​ടെ ഉത്തരങ്ങൾ അതിൽനിന്ന്‌ എടുക്കുക, കാരണം യേശു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രാൻ ആളുകളെ പഠിപ്പി​ക്കു​ന്ന​തിന്‌ ഒരു പ്രമുഖ പാഠപു​സ്‌തകം മാത്ര​മേ​യു​ളളു, അതു വിശുദ്ധ ബൈബി​ളാണ്‌.—2 തിമൊ. 3:16.

5 നിങ്ങൾ വാസ്‌ത​വ​മാ​യി യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ അയോ​ഗ്യ​നാ​ണെന്നു വിചാ​രി​ക്കേ​ണ്ട​തില്ല. ദൈവം തന്റെ സത്യവ​ച​ന​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന പ്രകാരം തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള ഒരു ഗ്രാഹ്യം നമുക്കു നൽകുന്നു. നിങ്ങൾ ഈ സത്യങ്ങ​ളെ​ക്കു​റി​ച്ചു​ളള നിങ്ങളു​ടെ അറിവു മററു​ള​ള​വർക്കു പങ്കു​വെ​ക്കു​ന്നു​വെ​ങ്കിൽ, യഹോവ നിങ്ങളെ പിന്താ​ങ്ങും. “ഞാൻ ഒരു ഉപദേ​ഷ്ടാ​വല്ല” എന്നു പറഞ്ഞു​കൊ​ണ്ടു പിൻമാ​റി​നിൽക്കേണ്ട ആവശ്യ​മില്ല. നിങ്ങൾ പ്രാർഥ​നാ​പൂർവം യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ ഒരു ഉപദേ​ഷ്ടാ​വാ​യി​രി​ക്കാൻ കഴിയും.—2 കൊരി. 3:5.

6-8. ഫലകര​മായ പഠിപ്പി​ക്ക​ലിൽ തയ്യാറാ​കൽ എന്തു പങ്കു വഹിക്കു​ന്നു?

6 തയ്യാറാ​കൽ. തീർച്ച​യാ​യും നിങ്ങളു​ടെ വിഷയം അറിയു​ന്ന​തി​നു പകരം മറെറാ​ന്നും ചെയ്യാ​നില്ല. നിങ്ങൾക്കു മറെറാ​രാ​ളെ പഠിപ്പി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പ്‌, വിവര​ങ്ങ​ളു​ടെ വ്യക്തമായ ഗ്രാഹ്യം നിങ്ങൾക്കാ​വ​ശ്യ​മാണ്‌. (റോമ. 2:21) നിങ്ങളു​ടെ അറിവി​ന്റെ വ്യാപ്‌തി വർധി​ക്കു​മ്പോൾ, നിങ്ങൾ മെച്ചപ്പെട്ട ഒരു ഉപദേ​ഷ്ടാ​വാ​യി​ത്തീ​രു​മെന്നു സ്‌പഷ്ട​മാണ്‌. എന്നാൽ അടിസ്ഥാ​ന​പ​ര​മായ കുറെ സത്യങ്ങൾമാ​ത്രമേ നിങ്ങൾക്ക​റി​യാ​വു​ള​ളു​വെ​ങ്കി​ലും, അപ്പോ​ഴും നിങ്ങൾക്ക്‌ ഒരു ഉപദേ​ഷ്ടാ​വാ​യി​രി​ക്കാൻ കഴിയും. നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കുക. കൊച്ചു കുട്ടി​കൾക്കു​പോ​ലും തങ്ങളുടെ മാതാ​പി​താ​ക്ക​ളിൽനി​ന്നു പഠിച്ചി​ട്ടു​ളള സത്യങ്ങൾ സഹപാ​ഠി​കളെ പഠിപ്പി​ക്കാൻ കഴിയും. നിങ്ങളു​ടെ പഠിപ്പി​ക്കൽ പ്രാപ്‌തി വളർത്തി​യെ​ടു​ക്കാൻ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ നിങ്ങളെ സഹായി​ക്കും.

7 നിങ്ങൾ ഒരു ബൈബി​ള​ധ്യ​യ​ന​മോ ഒരു പ്രസം​ഗ​മോ നടത്താൻ പോകു​ക​യാ​ണെ​ങ്കിൽ, ആദ്യം നിങ്ങളു​ടെ വിവര​ങ്ങളെ തെളി​യി​ക്കുന്ന വാദങ്ങൾ വ്യക്തമാ​യി മനസ്സി​ലാ​ക്കുക. ഒരു കാര്യം അങ്ങനെ​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നിർണ​യി​ക്കാൻ ശ്രമി​ക്കുക. ആശയങ്ങൾ നിങ്ങളു​ടെ സ്വന്ത വാക്കു​ക​ളിൽ പറയാൻ കഴിയു​മോ​യെന്നു നോക്കുക. തിരു​വെ​ഴു​ത്തു​തെ​ളി​വു​ക​ളു​ടെ നല്ല ഗ്രാഹ്യം നേടുക. തിരു​വെ​ഴു​ത്തു​കൾ ഫലകര​മാ​യി ബാധക​മാ​ക്കാൻ തയ്യാറാ​യി​രി​ക്കുക.

8 തയ്യാറാ​ക​ലി​ന്റെ മറെറാ​രു വശം വിദ്യാർഥി​യു​ടെ മതപര​മായ പശ്ചാത്തലം നിമിത്തം അയാളു​ടെ മനസ്സിൽ ഉദി​ച്ചേ​ക്കാ​വുന്ന ചോദ്യ​ങ്ങൾ നേരത്തെ പരിചി​ന്തി​ക്കു​ക​യാണ്‌. ഇത്‌ ആ വിദ്യാർഥി​ക്കു വിശേ​ഷാൽ യോജി​ക്കുന്ന വിവരങ്ങൾ സഹിതം ഒരുങ്ങി​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും. അയാൾക്ക്‌ അപ്പോൾത്ത​ന്നെ​യു​ളള ഗ്രാഹ്യം മനസ്സി​ലാ​ക്കു​ന്നതു പുതിയ വിവര​ങ്ങൾക്ക്‌ അടിസ്ഥാ​ന​മി​ടു​ന്ന​തി​നും പുരോ​ഗ​മി​ക്കാൻ അയാളെ സഹായി​ക്കു​ന്ന​തി​നും നിങ്ങളെ പ്രാപ്‌ത​നാ​ക്കും. മറെറാ​രു വിദ്യാർഥിക്ക്‌ അയാളു​ടെ പശ്ചാത്തലം നിമിത്തം വാദങ്ങ​ളു​ടെ ഒരു വ്യത്യസ്‌ത നിര ആവശ്യ​മാ​യി​രി​ക്കാം. അതു​കൊ​ണ്ടു നിങ്ങളു​ടെ വിദ്യാർഥി​യെ അറിയു​ന്നതു തയ്യാറാ​കാൻ നിങ്ങളെ സഹായി​ക്കു​ന്നു.

9. തങ്ങളുടെ സ്വന്ത വാക്കു​ക​ളിൽ ഉത്തരം പറയാൻ വിദ്യാർഥി​കളെ നിങ്ങൾക്ക്‌ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും?

9 ചോദ്യ​ങ്ങൾ. യേശു​ക്രി​സ്‌തു മിക്ക​പ്പോ​ഴും പ്രകട​മാ​ക്കി​യ​തു​പോ​ലെ, ചോദ്യ​ങ്ങൾ ഫലകര​മായ പഠിപ്പി​ക്ക​ലിൽ വിശേ​ഷാൽ സഹായ​ക​മാണ്‌. (ലൂക്കൊ. 10:36) അതു​കൊണ്ട്‌ ഒരു ബൈബി​ള​ധ്യ​യനം നടത്തു​മ്പോൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ അച്ചടിച്ച ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടു നിങ്ങൾക്ക്‌ യേശു​വി​ന്റെ രീതി പിന്തു​ട​രാ​വു​ന്ന​താണ്‌. എന്നാൽ നിങ്ങൾ ഒരു മികച്ച ഉപദേ​ഷ്ടാ​വാ​ണെ​ങ്കിൽ, വിദ്യാർഥി ഉത്തരം പുസ്‌ത​ക​ത്തിൽനി​ന്നു കേവലം വായി​ക്കു​ന്ന​പക്ഷം നിങ്ങൾക്കു തൃപ്‌തി​യാ​കു​ക​യില്ല. അങ്ങനെ​യു​ളള കേസിൽ ആശയം വിദ്യാർഥി​യു​ടെ സ്വന്ത വാക്കു​ക​ളിൽ പറയാൻ അയാളെ പ്രചോ​ദി​പ്പി​ക്കുന്ന കൂടു​ത​ലായ ചോദ്യ​ങ്ങൾ നിങ്ങൾക്ക്‌ ആവശ്യ​മാണ്‌. ചില​പ്പോൾ നിങ്ങൾ “അതു ശരി, എന്നാൽ നിങ്ങൾ സ്വന്ത വാക്കു​ക​ളിൽ അത്‌ എങ്ങനെ വിശദീ​ക​രി​ക്കും?” എന്നു പറഞ്ഞാൽ മതിയാ​കും.

10. മാർഗ​നിർദേശക ചോദ്യ​ങ്ങ​ളു​ടെ ഉപയോ​ഗം വിശദീ​ക​രി​ക്കുക.

10 പഠിപ്പി​ക്ക​ലിൽ മാർഗ​നിർദേശക ചോദ്യ​ങ്ങൾ സഹായ​ക​മാ​ണെ​ന്നും നിങ്ങൾ കണ്ടെത്തും. ഇവ ആ വ്യക്തിക്ക്‌ അപ്പോൾത്തന്നെ അറിയാ​വു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഒരുപക്ഷേ അയാൾ ഒരിക്ക​ലും ചിന്തി​ച്ചി​ട്ടി​ല്ലാത്ത ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ അയാളു​ടെ മനസ്സിനെ നയിക്കാൻ നിങ്ങളെ സഹായി​ക്കുന്ന ചോദ്യ​ങ്ങ​ളാണ്‌. (മത്താ. 17:25, 26; 22:41-46) ഫലത്തിൽ നിങ്ങൾ നിങ്ങ​ളോ​ടു​തന്നെ പറയുന്നു: ‘ഈ വിദ്യാർഥിക്ക്‌ അതുമി​തും സംബന്ധിച്ച്‌ അറിവു​ണ്ടെന്ന്‌ എനിക്ക​റി​യാം, അതു​കൊണ്ട്‌ ഒരു യുക്തി​യു​ക്ത​മായ അനു​ക്ര​മ​ത്തിൽ ഞാൻ കുറെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു​വെ​ങ്കിൽ അയാൾക്കു ശരിയായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ കഴിയും. എന്നാൽ ഞാൻ മാർഗ​നിർദേശക ചോദ്യ​ങ്ങൾ ഒഴിവാ​ക്കി നേരിട്ടു പ്രധാന ചോദ്യം അയാ​ളോ​ടു ചോദി​ക്കു​ക​യാ​ണെ​ങ്കിൽ, അയാൾ തെററായ നിഗമ​ന​ത്തി​ലേക്ക്‌ എടുത്തു​ചാ​ടി​യേ​ക്കാം.’ മററു​വാ​ക്കു​ക​ളിൽ പറഞ്ഞാൽ, വിദ്യാർഥിക്ക്‌ ഉത്തരത്തിൽ എത്തി​ച്ചേ​രാൻ ഉപകരി​ക്കുന്ന വിവരങ്ങൾ ഉണ്ട്‌. എന്നാൽ അയാൾക്കു സഹായം ആവശ്യ​മാണ്‌. തീർച്ച​യാ​യും എളുപ്പ​മു​ളള മാർഗം അയാ​ളോട്‌ ഉത്തരം പറയു​ക​യാണ്‌. എന്നാൽ നിങ്ങൾ മാർഗ​നിർദേശക ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു​വെ​ങ്കിൽ വിദ്യാർഥി സ്വയം ഉത്തരം പറയു​ന്ന​തു​കൊ​ണ്ടു നിങ്ങൾ ഉത്തരത്തെ കൂടുതൽ സ്വീകാ​ര്യ​മാ​ക്കു​ന്നു​വെന്നു മാത്രമല്ല, ചിന്താ​പ്രാ​പ്‌തി വളർത്തി​യെ​ടു​ക്കാൻ അയാളെ സഹായി​ക്കു​ക​യും ചെയ്യുന്നു. നിങ്ങളു​ടെ ചോദ്യ​ങ്ങൾ അയാളു​ടെ മനസ്സിനെ ശരിയായ നിഗമ​ന​ത്തി​ലെ​ത്താൻ സയുക്തി​ക​മായ ചിന്തയു​ടെ പടിക​ളി​ലൂ​ടെ നയിക്കും. ഇതു പിന്നീട്‌ അയാൾക്ക്‌ അളവററു മൂല്യ​വ​ത്താ​യി​രി​ക്കും.

11. വീക്ഷണ​ചോ​ദ്യ​ങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കാം?

11 ചില സമയങ്ങ​ളിൽ വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ അഭികാ​മ്യ​മാ​ണെന്നു നിങ്ങൾ കണ്ടെത്തും. അവ മുഖേന വിദ്യാർഥി ഒരു സംഗതി സംബന്ധി​ച്ചു വ്യക്തി​പ​ര​മാ​യി എന്തു വിശ്വ​സി​ക്കു​ന്നു​വെന്നു കണ്ടുപി​ടി​ക്കാൻ നിങ്ങൾ ശ്രമി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, പരസംഗം സംബന്ധി​ച്ചു ദൈവ​ത്തി​ന്റെ നിയമം എന്താ​ണെന്നു നിങ്ങൾക്ക്‌ അയാ​ളോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌. അതു തെററാ​ണെന്നു പ്രകട​മാ​ക്കുന്ന ഒരു തിരു​വെ​ഴുത്ത്‌ ഉദ്ധരി​ക്കാൻ അയാൾ പ്രാപ്‌ത​നാ​യി​രി​ക്കാം. എന്നാൽ വിദ്യാർഥി താൻ നൽകിയ ഉത്തര​ത്തോ​ടു യഥാർഥ​ത്തിൽ യോജി​ക്കു​ന്നു​ണ്ടോ? അത്‌ അയാളു​ടെ വ്യക്തി​പ​ര​മായ വീക്ഷണ​മാ​ണോ? അയാൾ പരസം​ഗ​ത്തെ​ക്കു​റി​ച്ചു യഥാർഥ​മാ​യി എന്താണു ചിന്തി​ക്കു​ന്ന​തെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നു നിങ്ങൾ ഒരു ചോദ്യം ചോദി​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം. “നാം ആ വിധത്തിൽ ജീവി​ച്ചാ​ലോ ജീവി​ക്കാ​തി​രു​ന്നാ​ലോ ഉളള വ്യത്യാ​സം എന്താണ്‌?” എന്നു നിങ്ങൾക്കു ചോദി​ക്കാ​വു​ന്ന​താണ്‌. അപ്പോൾ കൂടുതൽ സഹായം ആവശ്യ​മാ​യി​രി​ക്കുന്ന മണ്ഡലങ്ങൾ നിങ്ങൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം, നിങ്ങൾക്ക്‌ അനന്തര​ന​ട​പ​ടി​കൾ സ്വീക​രി​ക്കാ​വു​ന്ന​താണ്‌. വീക്ഷണ​ചോ​ദ്യ​ങ്ങൾ വിദ്യാർഥി​യു​ടെ ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ നിങ്ങളെ സഹായി​ക്കു​ന്നു.

12, 13. വീടു​തോ​റു​മു​ളള ശുശ്രൂ​ഷ​യി​ലും പ്ലാററ്‌ഫാ​റ​ത്തിൽനിന്ന്‌ ഒരു പ്രസംഗം നടത്തു​മ്പോ​ഴും ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കു​ന്നതു പ്രയോ​ജ​നക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

12 വീടു​തോ​റു​മു​ളള ശുശ്രൂ​ഷ​യി​ലും ചോദ്യ​ങ്ങൾ സഹായ​ക​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നു വീട്ടു​കാ​രനെ മെച്ചമാ​യി സഹായി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അയാൾ ചിന്തി​ക്കു​ന്ന​തെ​ന്താ​ണെന്നു കണ്ടുപി​ടി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു. തന്റെ വീക്ഷണം പ്രകട​മാ​ക്കാ​നു​ളള അവസരം അയാൾക്കു കൊടു​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ പറയു​ന്നതു കേൾക്കാൻ അയാൾ കൂടുതൽ ചായ്‌വു​ള​ള​വ​നാ​യി​രി​ക്കു​മെന്നു നിങ്ങൾക്ക​റി​യാ​വു​ന്ന​തു​കൊ​ണ്ടും നിങ്ങൾ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും അഭി​പ്രാ​യങ്ങൾ ക്ഷണിക്കു​ക​യും ചെയ്യുന്നു.

13 പ്ലാററ്‌ഫാ​റ​ത്തിൽനിന്ന്‌ ഒരു പ്രസം​ഗം​ന​ട​ത്തു​മ്പോൾപോ​ലും നിങ്ങൾ ഉത്തരം ആഗ്രഹി​ക്കുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുന്ന സമയങ്ങ​ളുണ്ട്‌. തന്നിമി​ത്തം പ്രതി​വ​ചി​ക്കാൻ നിങ്ങൾ സദസ്സിനെ ക്ഷണിക്കു​ന്നു. എന്നാൽ നിങ്ങൾ ആലങ്കാ​രി​ക​ചോ​ദ്യ​ങ്ങൾ—സദസ്സിൽനിന്ന്‌ ഉത്തരങ്ങൾ പ്രതീ​ക്ഷി​ക്കാ​തെ ചിന്തയെ ഉത്തേജി​പ്പി​ക്കാൻ ചോദി​ക്കുന്ന ചോദ്യ​ങ്ങൾ—ഉപയോ​ഗി​ക്കുന്ന സമയങ്ങ​ളും ഉണ്ട്‌. (ലൂക്കൊ. 12:49-51) നിങ്ങൾതന്നെ ഉത്തരം നൽകുന്നു. ചില സമയങ്ങ​ളിൽ നിങ്ങൾ ഒരു ചോദ്യ​പ​രമ്പര ഉപയോ​ഗി​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം, അവസാ​ന​ചോ​ദ്യ​ത്തിൽ എത്തുന്ന​തു​വരെ ഉത്തരം പറയാ​തെ​തന്നെ. നിങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ ഏതു തരം ചോദ്യ​മാ​ണെ​ന്നു​ള​ളതു നിങ്ങളു​ടെ സദസ്സി​നെ​യും നിങ്ങൾ പഠിപ്പി​ക്കുന്ന വിഷയ​ത്തെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു.

14, 15. ദൃഷ്ടാ​ന്ത​ങ്ങ​ളും ആവർത്ത​ന​വും എന്ത്‌ ഉദ്ദേശ്യ​ങ്ങൾക്ക്‌ ഉതകുന്നു?

14 ദൃഷ്ടാ​ന്തങ്ങൾ. ഇവ യേശു​വി​ന്റെ പഠിപ്പി​ക്ക​ലി​ന്റെ ഒരു പ്രധാ​ന​പ്പെട്ട സവി​ശേ​ഷ​ത​യാ​യി​രു​ന്നു. സമാന​മാ​യി, ഇന്നത്തെ ക്രിസ്‌തീയ ഉപദേ​ഷ്ടാ​ക്കൾക്കു തങ്ങളുടെ ശ്രോ​താ​ക്ക​ളു​ടെ മനസ്സു​ക​ളിൽ നല്ല ഉപദേ​ശങ്ങൾ പതിപ്പി​ക്കു​ന്ന​തി​നു സഹായി​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ ജീവി​ത​ത്തി​ലെ കാര്യാ​ദി​ക​ളിൽനി​ന്നും അനുഭ​വ​ങ്ങ​ളിൽനി​ന്നും എടുക്കാൻ കഴിയും. (മത്താ. 13:34, 35) സങ്കീർണ​മോ വ്യാമി​ശ്ര​മോ ആയ ദൃഷ്ടാ​ന്തങ്ങൾ മനസ്സി​ലാ​ക്കാൻ പ്രയാ​സ​മു​ള​ള​തും നിങ്ങളു​ടെ വാദങ്ങ​ളിൽനി​ന്നു വ്യതി​ച​ലി​പ്പി​ക്കു​ന്ന​തു​പോ​ലും ആയിരി​ക്കാ​മെ​ന്നു​ള​ള​തു​കൊ​ണ്ടു നിങ്ങളു​ടെ ദൃഷ്ടാ​ന്ത​ങ്ങളെ ലളിത​മാ​ക്കാൻ ശ്രമി​ക്കുക. യാക്കോ​ബി​ന്റെ ലേഖന​ത്തിൽ അനേകം ദൃഷ്ടാ​ന്തങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു—സമു​ദ്ര​ത്തി​ലെ തിരമാല, കപ്പലിന്റെ ചുക്കാൻ, കുതി​ര​യു​ടെ കടിഞ്ഞാൺ, കണ്ണാടി മുതലാ​യവ. എല്ലാം ജീവി​ത​ത്തി​ലെ സാധാരണ കാര്യ​ങ്ങ​ളിൽനിന്ന്‌ എടുത്തവ ആയിരു​ന്നു. ജാഗ്ര​ത​യു​ളള ഒരു ഉപദേ​ഷ്ടാ​വു ദൃഷ്ടാ​ന്തത്തെ തന്റെ പഠിതാ​ക്ക​ളു​ടെ സാഹച​ര്യ​ങ്ങൾക്കും പ്രായ​ത്തി​നും മതത്തി​നും സംസ്‌കാ​ര​ത്തി​നും മററും ബാധക​മാ​കു​ന്ന​താ​ക്കാൻ ശ്രമി​ക്കും. തീർച്ച​യാ​യും ദൃഷ്ടാ​ന്തങ്ങൾ പ്രഭാ​ഷ​ണ​ങ്ങ​ളി​ലും അതു​പോ​ലെ​തന്നെ നിങ്ങൾ ഒരു വ്യക്തിയെ പഠിപ്പി​ക്കു​മ്പോ​ഴും ഉപയോ​ഗി​ക്കാൻ കഴിയും.

15 ആവർത്തനം. നിങ്ങൾ പ്ലാററ്‌ഫാ​റ​ത്തിൽ ആയാലും ഒരു വ്യക്തിയെ വീട്ടിൽ പഠിപ്പി​ക്കു​ക​യാ​ണെ​ങ്കി​ലും ഈ രീതി വിജയ​പ്ര​ദ​മായ പഠിപ്പി​ക്ക​ലി​നു മർമ​പ്ര​ധാ​ന​മാണ്‌. മുഖ്യ​പ​ദ​ങ്ങ​ളും പദപ്ര​യോ​ഗ​ങ്ങ​ളും, വിശേ​ഷാൽ തിരു​വെ​ഴു​ത്തു​ക​ളും നിങ്ങളു​ടെ വിദ്യാർഥി​യു​ടെ മനസ്സിൽ പതിപ്പി​ക്കാൻ ശ്രമി​ക്കുക. ഒരു വീട്ടു​കാ​രി​യു​മാ​യു​ളള വിദ്യാർഥി​പ്ര​സം​ഗം നിങ്ങൾക്കു​ണ്ടെ​ങ്കിൽ, നിങ്ങൾക്കു പുനര​വ​ലോ​കന ചോദ്യ​ങ്ങൾ ചോദി​ക്കാൻ കഴിയും, അങ്ങനെ ആവർത്ത​ന​ത്താൽ പോയിൻറു​കൾക്കു ദൃഢത കൊടു​ത്തു​കൊ​ണ്ടു​തന്നെ. ഈ മാർഗ​ത്താൽ വിദ്യാർഥിക്ക്‌ ആശയം മനസ്സി​ലാ​യി എന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. ഫലത്തിൽ യേശു ചെയ്‌ത​തു​പോ​ലെ “ഇതെല്ലാം ഗ്രഹി​ച്ചു​വോ?” എന്നു നിങ്ങൾ ചോദി​ക്കു​ക​യാ​യി​രി​ക്കും.—മത്താ. 13:51.

16. ഒരു പ്രസം​ഗകൻ ഒരു നല്ല ഉപദേ​ഷ്ടാ​വാ​ണെ​ങ്കിൽ, അദ്ദേഹ​ത്തി​ന്റെ പ്രസംഗം കേട്ട ശേഷം നിങ്ങൾ എന്ത്‌ ഓർത്തി​രി​ക്കാൻ പ്രാപ്‌ത​നാ​യി​രി​ക്കും?

16 പഠിപ്പി​ക്കുന്ന പ്രസം​ഗങ്ങൾ. നിങ്ങൾ ഏതു പ്രസം​ഗ​ങ്ങ​ളിൽനിന്ന്‌ ഏററവു​മ​ധി​കം പഠിക്കു​ന്നു​വോ അവ വിലമ​തി​പ്പോ​ടെ ഓർത്തി​രി​ക്കു​ന്നു. അതു​കൊ​ണ്ടു ചില പ്രസം​ഗകർ നല്ല ഉപദേ​ഷ്ടാ​ക്ക​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു ഗൗനി​ക്കുക. അവരുടെ പ്രസം​ഗങ്ങൾ ഓർക്കാൻ എളുപ്പ​മു​ള​ള​താ​ക്കു​ന്നത്‌ എന്തെന്നു ശ്രദ്ധി​ക്കുക. അവരുടെ അവതര​ണ​രീ​തി ധൃതഗ​തി​യി​ലല്ല. അവർ ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചേ​ക്കാം, സദസ്സ്‌ ഉത്തരം പറയാ​നു​ള​ള​താ​യാ​ലും ചിന്തയെ ഉത്തേജി​പ്പി​ക്കാ​നു​ളള ആലങ്കാ​രി​ക​ചോ​ദ്യ​ങ്ങ​ളാ​യാ​ലും. അവർ മുഖ്യ തിരു​വെ​ഴു​ത്തു​കൾ വായി​ക്കവേ അവയെ​ക്കു​റി​ച്ചു ന്യായ​വാ​ദം​ചെ​യ്യു​ക​യും അവയെ വിശദീ​ക​രി​ക്കു​ക​യും മുഖ്യാ​ശ​യ​ങ്ങളെ പ്രദീ​പ്‌ത​മാ​ക്കു​ക​യും ചെയ്യു​മ്പോൾ അവ എടുത്തു​നോ​ക്കി​ക്കൊ​ണ്ടു കൂടെ നീങ്ങാൻ അവർ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടും. ചിലർ ചാക്ഷുഷ സഹായി​കൾ ഉപയോ​ഗി​ച്ചേ​ക്കാം. എന്നാൽ എല്ലാ സന്ദർഭ​ങ്ങ​ളി​ലും ഹ്രസ്വ​മാ​യി സ്‌പർശിച്ച അനേകം പോയിൻറു​ക​ളെ​ക്കാൾ നന്നായി വിശദീ​ക​രിച്ച ചുരുക്കം ചിലത്‌ ഓർമി​ക്കു​ന്നതു വളരെ​യ​ധി​കം എളുപ്പ​മാ​ണെന്നു നിങ്ങൾ കുറി​ക്കൊ​ള​ളും. പഠിപ്പി​ക്കൽ കല ഉപയോ​ഗി​ക്കു​മ്പോൾ പ്രസംഗം കേൾക്കു​ന്നവർ വിഷയ​വും മുഖ്യ പോയിൻറു​ക​ളും ഒരുപക്ഷേ ഉപയോ​ഗിച്ച ഒന്നോ രണ്ടോ മുന്തിയ തിരു​വെ​ഴു​ത്തു​ക​ളും പ്രസ്‌താ​വി​ക്കാൻ അനായാ​സം പ്രാപ്‌ത​രാ​യി​രി​ക്കണം.

17, 18. നാം മഹോ​പ​ദേ​ഷ്ടാ​ക്ക​ളി​ലേക്കു ശ്രദ്ധതി​രി​ക്കേ​ണ്ടത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

17 മഹോ​പ​ദേ​ഷ്ടാ​ക്ക​ളി​ലേക്കു ശ്രദ്ധ തിരിക്കൽ. ഒരു ക്രിസ്‌തീ​യോ​പ​ദേ​ഷ്ടാ​വെന്ന നിലയിൽ, ജീവന്റെ ഉറവായ യഹോ​വ​യാം ദൈവ​ത്തി​ലേ​ക്കും ജീവനും അനു​ഗ്ര​ഹ​ങ്ങ​ളും വരുന്ന ദൈവ​ത്തി​ന്റെ സരണി​യായ യേശു​ക്രി​സ്‌തു​വി​ലേ​ക്കും ശ്രദ്ധ തിരി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചു നിങ്ങൾ ബോധ​മു​ള​ള​വ​രാ​യി​രി​ക്കണം. (യോഹ. 17:3) യഥാർഥ​ത്തിൽ മഹോ​പ​ദേ​ഷ്ടാ​ക്ക​ളായ ഇവരോ​ടു​ളള ഒരു ഊഷ്‌മ​ള​മായ വിലമ​തി​പ്പു മററു​ള​ള​വ​രിൽ വളർത്താൻ ശ്രമി​ക്കുക.

18 നിങ്ങൾ പഠിപ്പി​ക്കൽ കലയിൽ വിദഗ്‌ധ​രാ​യി​ത്തീ​രു​മ്പോൾ സ്‌നേഹം വഹിക്കുന്ന പങ്കി​നെ​യും നിങ്ങൾ വിലമ​തി​ക്കും. ഒരു വിദ്യാർഥി യഥാർഥ​ത്തിൽ യഹോ​വയെ സ്‌നേ​ഹി​ക്കാ​നി​ട​യാ​കു​ന്നു​വെ​ങ്കിൽ, അപ്പോൾ അയാൾ വിശ്വ​സ്‌ത​മാ​യി അവിടു​ത്തെ സേവി​ക്കും. അതു​കൊണ്ട്‌ അധ്യയ​ന​ത്തി​ന്റെ സമയത്ത്‌ ഉചിത​മായ ഘട്ടങ്ങളിൽ, ദൈവം പാപപൂർണ​രായ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ചെയ്‌തി​രി​ക്കു​ന്ന​തി​ന്റെ​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ​യും പ്രാധാ​ന്യ​ത്തി​ലേക്കു ശ്രദ്ധ തിരി​ക്കുക. അനുസ​ര​ണ​മു​ളള മനുഷ്യ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി എല്ലായ്‌പോ​ഴും വളരെ വിശി​ഷ്ട​മാ​യി കൂടി​ക്ക​ല​രുന്ന ദൈവ​ത്തി​ന്റെ ഗുണങ്ങ​ളായ ജ്ഞാന​ത്തെ​യും നീതി​യെ​യും സ്‌നേ​ഹ​ത്തെ​യും ശക്തി​യെ​യും പ്രദീ​പ്‌ത​മാ​ക്കുക. ഒരു വിദ്യാർഥി​യു​ടെ ഹൃദയം നീതി​യു​ള​ള​താ​ണെ​ങ്കിൽ, കാല​ക്ര​മ​ത്തിൽ അയാൾക്കും യഹോ​വ​യോ​ടു​ളള ആഴമായ ഒരു വിശ്വ​സ്‌ത​ത​യും അവിടു​ത്തെ നാമത്തെ മഹിമ​പ്പെ​ടു​ത്തു​ന്ന​തിൽ പങ്കെടു​ക്കു​ന്ന​തി​നു​ളള ഒരു ആഗ്രഹ​വും തോന്നും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക