വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sg പാഠം 16 പേ. 78-84
  • പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സമാനമായ വിവരം
  • സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ശുശ്രൂഷയിലെ നമ്മുടെ വൈദഗ്‌ധ്യം വർധിപ്പിക്കുക—അനൗപചാരിക സാക്ഷീകരണത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു മുൻകൈയെടുത്തുകൊണ്ട്‌
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • സംഭാഷണം ഒരു കല
    ഉണരുക!—1995
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—സന്തോഷവാർത്തയിലേക്കു നയിക്കാൻ ഇടയാക്കുന്ന സംഭാഷണങ്ങൾ ആരംഭിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
sg പാഠം 16 പേ. 78-84

പാഠം 16

പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംഭാ​ഷ​ണം

1, 2. നമ്മുടെ സംഭാ​ഷ​ണ​ത്തി​ന്റെ സ്വഭാവം എന്തായി​രി​ക്കണം?

1 നമ്മുടെ അനുദി​ന​സം​ഭാ​ഷ​ണ​ത്തിൽ ദൈവ​ത്തി​നു ബഹുമാ​നം കൈവ​രു​ത്താ​നു​ളള അവസരം നമുക്കു ലഭിക്കു​ന്നുണ്ട്‌. “ദൈവ​ത്തിൽ ഞങ്ങൾ നിത്യം പ്രശം​സി​ക്കു​ന്നു, നിന്റെ നാമത്തി​ന്നു എന്നും സ്‌തോ​ത്രം ചെയ്യുന്നു,” ബൈബിൾസ​ങ്കീർത്ത​ന​ക്കാ​രൻ എഴുതി. ദൈവ​ത്തി​ന്റെ സകല ആരാധ​കർക്കും ഉണ്ടായി​രി​ക്കേണ്ട സ്‌തു​ത്യർഹ​മായ ഒരു മനോ​ഭാ​വ​മല്ലേ അത്‌? അത്‌ ഒരുവന്റെ അധരങ്ങൾ യഹോ​വ​യു​ടെ ഇഷ്ടാനു​സ​രണം ഉപയോ​ഗി​ക്കാ​നു​ളള തീരു​മാ​നത്തെ സൂചി​പ്പി​ക്കു​ന്നു.—സങ്കീ. 44:8.

2 അങ്ങനെ​യു​ളള തീരു​മാ​നം മർമ​പ്ര​ധാ​ന​മാണ്‌, കാരണം അവകാ​ശ​പ്പെ​ടു​ത്തിയ അപൂർണത നിമിത്തം മററു​ള​ള​വരെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നതല്ല, ഇടിച്ചു​താ​ഴ്‌ത്തി​യേ​ക്കാ​വു​ന്നതു പറയാ​നു​ളള ഒരു പ്രവണത ഉണ്ടായി​രി​ക്കാം. (യാക്കോ. 3:8-12) അതു​കൊണ്ട്‌, “കേൾക്കു​ന്ന​വർക്കു കൃപ ലഭി​ക്കേ​ണ്ട​തി​ന്നു ആവശ്യം​പോ​ലെ ആത്മിക​വർദ്ധ​നെ​ക്കാ​യി നല്ല വാക്ക്‌” സംസാ​രി​ക്കാ​നു​ളള തിരു​വെ​ഴു​ത്തു​പ്രോ​ത്സാ​ഹനം നാം എന്നും ഓർത്തി​രി​ക്കു​ന്നത്‌ എത്ര നല്ലതാണ്‌.—എഫെ. 4:29.

3, 4. സംഭാ​ഷ​ണ​ത്തിൽ സംസാ​ര​ത്തി​നു​പു​റമേ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, നമുക്ക്‌ അത്‌ എവിടെ ശീലി​ക്കാൻ കഴിയും?

3 തീർച്ച​യാ​യും, സംഭാ​ഷ​ണ​ത്തിൽ ശ്രദ്ധി​ക്ക​ലും ഉൾപ്പെ​ടു​ന്നു​വെന്ന്‌ ഓർക്കേ​ണ്ട​താണ്‌, എന്തെന്നാൽ സംഭാ​ഷണം ആശയങ്ങ​ളു​ടെ ഒരു പരസ്‌പ​ര​കൈ​മാ​റ​റ​മാണ്‌. പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ സംസാ​രി​ക്കുക, എന്നാൽ ആശയ​പ്ര​ക​ടനം നടത്തു​ന്ന​തി​നു മററു​ള​ള​വർക്കും അവസരം കൊടു​ക്കുക. ഉചിത​മായ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തി​നു​ളള പ്രാപ്‌തി നട്ടുവ​ളർത്തുക, ആരോടു സംസാ​രി​ക്കു​ന്നു​വോ അയാളു​ടെ ആശയങ്ങൾ പറയി​ച്ചു​കൊ​ണ്ടു​തന്നെ. അനന്തരം അയാൾ സംസാ​രി​ക്കുന്ന സമയം നിങ്ങൾ അടുത്ത​താ​യി പറയാൻപോ​കു​ന്നത്‌ ആസൂ​ത്രണം ചെയ്യാൻ ഉപയോ​ഗി​ക്കു​ന്ന​തി​നു​പ​കരം അയാൾക്കു പറയാ​നു​ള​ള​തിൽ യഥാർഥ താത്‌പ​ര്യം പ്രകട​മാ​ക്കുക. മററു​ള​ള​വ​രു​ടെ ആശയങ്ങ​ളിൽ നിങ്ങൾ അത്തരം താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നത്‌ അവരെ പരിപു​ഷ്ടി​പ്പെ​ടു​ത്തും.

4 പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംസാ​ര​ത്തിന്‌ അനേകം അവസര​ങ്ങ​ളുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ കുടും​ബ​ത്തോ​ടൊ​ത്തു ഭവനത്തി​ലാ​യി​രി​ക്കു​മ്പോൾ; കൂട്ടു​ജോ​ലി​ക്കാ​രോ​ടോ സഹപാ​ഠി​ക​ളോ​ടോ കൂടെ​യാ​യി​രി​ക്കു​മ്പോൾ; സഹവി​ശ്വാ​സി​ക​ളോ​ടു സഹവസി​ക്കു​മ്പോൾ. ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ നമ്മുടെ പ്രസം​ഗ​ങ്ങ​ളി​ല​നേ​ക​വും സംഭാ​ഷ​ണകല വളർത്തി​യെ​ടു​ക്കു​ന്ന​തി​നു​ളള അവസരങ്ങൾ നമുക്കു നൽകുന്നു.

5-7. വിശേ​ഷാൽ ഭക്ഷണ​വേ​ള​ക​ളി​ലെ കുടും​ബ​സം​ഭാ​ഷണം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ളള ചില നിർദേ​ശങ്ങൾ നൽകുക.

5 വീട്ടിൽ. ഭവനത്തി​ലെ സംസാ​ര​ത്തി​നു കുടും​ബ​ത്തി​ന്റെ സന്തുഷ്ടി​ക്കു വളരെ​യ​ധി​കം സംഭാ​വ​ന​ചെ​യ്യാൻ കഴിയും. അതു​കൊണ്ട്‌ അത്‌ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മായ ശ്രമം അതർഹി​ക്കു​ന്നുണ്ട്‌. ഭർത്താ​ക്കൻമാ​രും ഭാര്യ​മാ​രും തങ്ങളുടെ ഇണകൾ തങ്ങൾ പറയു​ന്ന​തിൽ യഥാർഥ താത്‌പ​ര്യം പ്രകട​മാ​ക്കു​മ്പോൾ ചിത്തോ​ല്ലാ​സ​മ​നു​ഭ​വി​ക്കു​ന്നു. തങ്ങൾ പറയു​ന്നതു തങ്ങളുടെ മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കു​ക​യും തങ്ങളിൽ യഥാർഥ താത്‌പ​ര്യം പ്രകട​മാ​ക്കു​ക​യും ചെയ്യു​മ്പോൾ കുട്ടികൾ അതു വിലമ​തി​ക്കു​ന്നു. എന്നാൽ ആരെങ്കി​ലും നിങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ നിങ്ങൾ തടസ്സ​പ്പെ​ടു​ത്തു​ക​യോ ഒരു മാസി​ക​യു​ടെ താളുകൾ മറിച്ചു​കൊ​ണ്ടി​രി​ക്കു​ക​യോ മറേറ​തെ​ങ്കി​ലും വിധത്തിൽ താത്‌പ​ര്യ​ക്കു​റവു സൂചി​പ്പി​ക്കു​ക​യോ ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങളു​ടെ ഭവനത്തി​ലെ സംഭാ​ഷണം പെട്ടെന്ന്‌ അധഃപ​തി​ക്കും. തനിക്കു പറയാ​നു​ള​ള​തിൽ താത്‌പ​ര്യ​മി​ല്ലാത്ത ഒരാ​ളോ​ടു സംസാ​രി​ക്കു​ന്നത്‌ യഥാർഥ​ത്തിൽ ആരും ആസ്വദി​ക്കു​ന്നില്ല.

6 ഭക്ഷണ​വേ​ളകൾ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന കുടും​ബ​സം​ഭാ​ഷ​ണ​ത്തി​നു​ളള നല്ല അവസരം നൽകുന്നു. ഓരോ ദിവസ​വും ഒരു ഭക്ഷണ​വേ​ള​യിൽ കുറെ സംഭാ​ഷ​ണ​ത്തിന്‌, ദൈനം​ദി​നം തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കൽ എന്ന ചെറു​പു​സ്‌ത​ക​ത്തിൽ കാണുന്ന അന്നത്തെ ബൈബിൾവാ​ക്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കാൻ കഴിയും. ചില ഭക്ഷണസ​മ​യ​ങ്ങ​ളിൽ, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യോ ഉണരുക!യുടെ​യോ അടുത്ത​കാ​ലത്തെ ലക്കങ്ങളിൽ വായിച്ച വിഷയ​ങ്ങൾക്കു രസകര​വും പ്രയോ​ജ​ന​ക​ര​വു​മായ ചർച്ചകൾക്കു വകനൽകാൻ കഴിയും. എന്നാൽ സ്വതഃ​പ്രേ​രി​ത​മായ ആശയ​പ്ര​ക​ട​ന​ത്തി​നും ഭക്ഷണത്തി​ന്റെ വിശ്ര​മ​ക​ര​മായ ആസ്വാ​ദ​ന​ത്തി​നും ഇടമി​ല്ലാ​ത്ത​വി​ധം ഭക്ഷണ​വേ​ള​യി​ലെ സംഭാ​ഷണം അത്ര ക്രമീ​കൃ​ത​മാ​ക്ക​രുത്‌.

7 കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നും ഭക്ഷണ​വേ​ള​യി​ലെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംഭാ​ഷ​ണ​ത്തിന്‌ ഒരു സ്വാഭാ​വി​ക​വി​ധ​ത്തിൽ സംഭാ​വ​ന​ചെ​യ്യാൻ കഴിയും. ഇതു പരാതി​കൾ ഉന്നയി​ക്കു​ന്ന​തി​നു​ളള സമയമല്ല; അത്തര​മൊ​രു കാര്യ​ത്തി​നു ദഹനത്തെ തടസ്സ​പ്പെ​ടു​ത്താൻ കഴിയും. എന്നാൽ ഒരു ദിവസം കടന്നു​പോ​കു​മ്പോൾ ഒരു വ്യക്തി വിജ്ഞാ​ന​പ്ര​ദ​മോ ഒരുപക്ഷേ ഫലിതം നിറഞ്ഞ​തോ ആയ കാര്യങ്ങൾ കേൾക്കു​ന്നു. അയാൾക്കു വയൽശു​ശ്രൂ​ഷ​യിൽ ഒരു സന്തോ​ഷ​ക​ര​മായ അനുഭ​വ​മു​ണ്ടാ​യി​രി​ക്കാം. ഒരുപക്ഷേ അയാൾ പത്രത്തിൽ രസാവ​ഹ​മായ എന്തെങ്കി​ലും വായി​ക്കു​ന്നു, അല്ലെങ്കിൽ റേഡി​യോ​യിൽ അതു കേൾക്കു​ന്നു. കുടും​ബ​ത്തിൽ ശേഷി​ച്ച​വർക്കു​വേണ്ടി ഭക്ഷണ​വേ​ള​യിൽ പങ്കു​വെ​ക്കു​ന്ന​തിന്‌ അതു ഓർത്തി​രി​ക്കാൻ പാടില്ലേ? താമസി​യാ​തെ, പെട്ടെന്നു തിന്നിട്ടു പായു​ന്ന​തി​നു​പ​കരം ഒന്നിച്ചി​രു​ന്നു സംസാ​രി​ക്കു​ന്ന​തി​നു​ളള ഈ അവസര​ങ്ങൾക്കാ​യി നിങ്ങ​ളെ​ല്ലാം നോക്കി​പ്പാർത്തി​രി​ക്കു​ന്ന​താ​യി നിങ്ങൾ കണ്ടെത്തും.

8-10. മാതാ​പി​താ​ക്ക​ളും മക്കളും തമ്മിലു​ളള വ്യക്തി​പ​ര​മായ സംഭാ​ഷ​ണങ്ങൾ മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, മാതാ​പി​താ​ക്കൾക്ക്‌ അവയെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും?

8 മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളിൽ ഓരോ​രു​ത്ത​രു​മാ​യി, കുടും​ബ​ത്തിൽ ശേഷി​ച്ച​വ​രിൽനി​ന്നു മാറി വ്യക്തി​പ​ര​മായ സംഭാ​ഷ​ണങ്ങൾ നടത്തു​ന്ന​തും പ്രധാ​ന​മാണ്‌. എന്നാൽ ഭവനത്തിൽവെ​ച്ചാ​യാ​ലും തെരു​വി​ലൂ​ടെ നടക്കു​മ്പോ​ഴാ​യാ​ലും, വിശ്ര​മ​ക​ര​മായ ഒരു അന്തരീ​ക്ഷ​ത്തിൽ അതു ചെയ്യു​മ്പോ​ഴാണ്‌ ഏററവും നല്ല ഫലങ്ങൾ കിട്ടു​ന്നത്‌. അങ്ങനെ​യു​ളള സംഭാ​ഷ​ണങ്ങൾ ഒരു ചെറു​പ്പ​ക്കാ​രൻ വളർന്നു​വ​രവേ അവന്റെ ശരീര​ത്തിൽ അനുഭ​വ​പ്പെ​ടുന്ന മാററ​ങ്ങൾക്കു​വേണ്ടി അവനെ ഒരുക്കു​ന്ന​തി​നു​ളള അവസരങ്ങൾ നൽകുന്നു. മാത്ര​വു​മല്ല, ഈ ചർച്ചകൾ ചെറു​പ്പ​ക്കാ​രന്റെ ഹൃദയ​ത്തി​ലു​ള​ളത്‌, അവന്റെ യഥാർഥ ആഗ്രഹ​ങ്ങ​ളും ജീവി​ത​ല​ക്ഷ്യ​ങ്ങ​ളും, വെളി​ച്ച​ത്തു​വ​രു​ത്തു​ന്നു, ഇവയെ പ്രയോ​ജ​ന​ക​ര​മായ ഒരു വിധത്തിൽ കരുപ്പി​ടി​പ്പി​ക്കു​ന്ന​തി​നു​ളള അവസരം അവ പ്രദാ​നം​ചെ​യ്യു​ന്നു.

9 അങ്ങനെ​യു​ളള ഒരു സംഭാ​ഷ​ണ​വേ​ള​യിൽ, നിങ്ങളു​ടെ കുട്ടി അവൻ അകപ്പെ​ട്ടി​രി​ക്കുന്ന പ്രയാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു പറയു​ന്നു​വെ​ങ്കിൽ, പെട്ടെന്ന്‌ അവനെ ശകാരി​ക്കു​ന്നത്‌ അപ്പോൾത്തന്നെ ചർച്ച അവസാ​നി​പ്പി​ക്കാ​നി​ട​യുണ്ട്‌. കൂടാതെ തന്റെ മുൻ അനുഭവം ഓർത്തു​കൊണ്ട്‌, ഈ കാര്യങ്ങൾ അവൻ വീണ്ടും പറയാ​തി​രു​ന്നേ​ക്കാം. ശ്രദ്ധി​ക്കു​ന്ന​തും നിങ്ങളു​ടെ ഭാഗത്തെ ഗ്രാഹ്യ​ത്തോ​ടു​കൂ​ടിയ ഒരു മനോ​ഭാ​വത്തെ പ്രകട​മാ​ക്കുന്ന ചോദ്യ​ങ്ങ​ളാൽ ചുഴി​ഞ്ഞി​റങ്ങി പരി​ശോ​ധി​ക്കു​ന്ന​തു​മാ​ണു സാധാ​ര​ണ​യാ​യി മെച്ചം. അപ്പോൾ നിങ്ങൾക്കു ബൈബിൾ തത്ത്വങ്ങ​ളിൽനിന്ന്‌ അവൻ അകന്നു​പോ​യി​രി​ക്കു​ന്ന​ടത്ത്‌ അവന്റെ വഴികൾ തിരു​ത്തു​ന്ന​തി​നു ദയാപൂർവം എന്നാൽ ദൃഢമാ​യി സഹായി​ക്കാൻ കഴിയും.

10 സന്തുഷ്ട​മായ കുടും​ബ​ജീ​വി​ത​ത്തി​നു സംഭാ​ഷണം അത്യന്താ​പേ​ക്ഷി​ത​മാ​ണെ​ങ്കി​ലും ആരെങ്കി​ലും എല്ലാ സമയത്തും സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​ണ​മെന്ന്‌ അതിനർഥ​മില്ല. യഥാർഥ​ത്തിൽ ചില​പ്പോൾ സ്വന്തമാ​യി ചിന്തി​ക്കു​ന്ന​തിന്‌, നിശ്ശബ്ദ​മാ​യി കാര്യങ്ങൾ വിചി​ന്തനം ചെയ്യു​ന്ന​തിന്‌, അവസരം ലഭിക്കു​ന്നതു നല്ലതാണ്‌. അതു​കൊണ്ട്‌, പ്രശാ​ന്ത​ത​യു​ടെ ഘട്ടങ്ങളെ മിക്ക​പ്പോ​ഴും കുടും​ബാം​ഗങ്ങൾ വിലമ​തി​ക്കു​ന്നു.

11, 12. ക്രമമായ വയൽശു​ശ്രൂ​ഷ​ക്കു​പു​റമേ സാക്ഷീ​ക​രി​ക്കു​ന്ന​തിന്‌ എന്ത്‌ അവസരങ്ങൾ ഉണ്ട്‌?

11 സാക്ഷീ​ക​രി​ക്കു​ന്ന​തിന്‌ അവസര​ങ്ങ​ളു​ണ്ടാ​ക്കുക. ഒരു സ്വാഭാ​വി​ക​രീ​തി​യിൽ സംഭാ​ഷണം നടത്തു​ന്ന​തി​നു​ളള പ്രാപ്‌തി ഒരുവന്റെ ശുശ്രൂ​ഷയെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ശരി, ചില സാക്ഷി​കൾക്ക്‌ എല്ലായ്‌പോ​ഴും നല്ല അനുഭ​വങ്ങൾ ഉണ്ടാകു​ന്ന​താ​യി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അറിയാ​നാ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടോ? അത്‌ അവർ സംഭാ​ഷ​ണ​ത്തി​നു മുൻകൈ എടുക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കു​ക​യി​ല്ലേ? “ജ്ഞാനി​ക​ളു​ടെ അധരങ്ങൾ പരിജ്ഞാ​നം വിതറു​ന്നു” എന്നു ബൈബിൾ സദൃശ​വാ​ക്യം പറയുന്നു.—സദൃ. 15:7.

12 ക്രമമായ വയൽശു​ശ്രൂ​ഷ​യിൽ അല്ലാത്ത​പ്പോൾപോ​ലും ആളുക​ളു​മാ​യി സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നും അവരോ​ടു യഹോ​വ​യെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​തി​നു​മു​ളള അനേകം അവസരങ്ങൾ ഉണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ക്രിസ്‌തീയ വീട്ടമ്മ​മാർക്കു വീടു സന്ദർശി​ച്ചേ​ക്കാ​വുന്ന അയൽക്കാ​രോ​ടോ വില്‌പ​ന​ക്കാ​രോ​ടോ സാക്ഷീ​ക​രി​ക്കാൻ കഴിയും. കുട്ടി​കൾക്കു സ്‌കൂ​ളി​ലേക്കു പോകു​മ്പോ​ഴോ ക്ലാസ്സു​കൾക്കി​ട​യ്‌ക്കോ സഹപാ​ഠി​കളെ ബൈബി​ളി​നെ​ക്കു​റി​ച്ചു​ളള സംഭാ​ഷ​ണ​ത്തിൽ ഉൾപ്പെ​ടു​ത്താ​നു​ളള അവസരങ്ങൾ ലഭി​ച്ചേ​ക്കാം. ഭവനത്തി​നു പുറത്തു ജോലി​ചെ​യ്യു​ന്ന​വർക്കു തങ്ങളുടെ ജോലി​സ്ഥ​ലത്ത്‌, ഒരുപക്ഷേ ഉച്ചഭക്ഷ​ണ​സ​മ​യത്ത്‌ സാക്ഷീ​ക​രി​ക്കാൻ കഴി​ഞ്ഞേ​ക്കും. നിങ്ങൾ പാർക്കി​ലൂ​ടെ നടക്കു​മ്പോ​ഴോ ഒരു കടയിൽ ക്യൂ നിൽക്കു​മ്പോ​ഴോ ഒരു ബസ്സിനു കാത്തു​നിൽക്കു​മ്പോ​ഴോ പോലും മററു​ള​ള​വ​രു​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടുക സാധ്യ​മാണ്‌. രാജ്യ​പ്ര​സം​ഗ​ത്തിൽ നിരോ​ധ​ന​മു​ളള ചില രാജ്യ​ങ്ങ​ളിൽ, ശുശ്രൂഷ നിർവ​ഹി​ക്ക​പ്പെ​ടു​ന്നതു മുഖ്യ​മാ​യി അനൗപ​ചാ​രി​ക​സം​ഭാ​ഷ​ണങ്ങൾ മുഖേ​ന​യാണ്‌. ഈ പ്രസം​ഗ​രീ​തി ഫലകര​മാ​ണെ​ന്നു​ള​ളത്‌ ആ സ്ഥലങ്ങളി​ലെ സത്യ​ദൈ​വ​ത്തി​ന്റെ ദാസൻമാ​രു​ടെ എണ്ണത്തിലെ സത്വര വളർച്ച​യിൽനി​ന്നു തെളി​യു​ന്നു.

13-16. സാക്ഷീ​ക​രി​ക്കു​ന്ന​തി​നു വഴി തുറക്കുന്ന സംഭാ​ഷ​ണത്തെ ഉത്തേജി​പ്പി​ക്കാൻ ഏതു രീതികൾ ഉപയോ​ഗി​ക്കാൻ കഴിയും?

13 ഒരു സാക്ഷ്യം​കൊ​ടു​ക്കു​ന്ന​തി​നു​ളള വിവിധ സാഹച​ര്യ​ങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌, ഒരു തുടക്ക​മി​ടാൻ നമുക്കു കേവലം ഒരു സൗഹൃ​ദ​വാ​ക്കു മതിയാ​യി​രി​ക്കാം, അപ്പോൾ സംഭാ​ഷ​ണ​പ​ര​മായ പരസ്‌പര ആശയവി​നി​യമം തുടങ്ങി​യി​രി​ക്കും. യേശു ഇതിൽ മാതൃക വെച്ചു. ഒരു ഉച്ചസമ​യത്ത്‌ അവിടു​ന്നു ശമര്യ​യി​ലെ ഒരു കിണറ​റി​ങ്കൽ വിശ്ര​മി​ക്കാൻ സമയ​മെ​ടു​ത്ത​പ്പോൾ അവിടെ വെളളം​കോ​രാൻ വന്ന ഒരു സ്‌ത്രീ​യോട്‌ അവിടു​ന്നു കുടി​ക്കാൻ ചോദി​ച്ചു. യഹൂദൻമാർ സാധാ​ര​ണ​യാ​യി ശമര്യ​ക്കാ​രു​മാ​യി സംസാ​രി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ ഇത്‌ അവരുടെ ജിജ്ഞാസ ഉണർത്തി. അവർ ഒരു ചോദ്യം ചോദി​ച്ചു. നിത്യ​ജീ​വൻ കൊടു​ക്കാൻ കഴിവു​ളള വെളളം തനിക്ക്‌ ഉളളതി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറഞ്ഞ്‌ അവരുടെ ജിജ്ഞാസ കൂടു​ത​ലാ​യി ഉണർത്തി​ക്കൊണ്ട്‌ യേശു മറുപടി പറഞ്ഞു. തത്‌ഫ​ല​മാ​യി, അവരോ​ടു സാക്ഷീ​ക​രി​ക്കാൻ അവസരം ലഭിച്ചു. ഒരു നീണ്ട സാക്ഷ്യ​ത്തോ​ടെ അവിടുന്ന്‌ ആരംഭി​ച്ചി​ല്ലെന്നു കുറി​ക്കൊ​ള​ളുക; വഴി​യൊ​രു​ക്കു​ന്ന​തിന്‌ അവിടു​ന്നു സൗഹാർദ​പ​ര​മായ സംഭാ​ഷണം ഉപയോ​ഗി​ച്ചു.—യോഹ. 4:5-42.

14 നിങ്ങൾക്കും അത്തരം പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംഭാ​ഷ​ണങ്ങൾ ആരംഭി​ക്കാൻ കഴിയും. ബസ്സു കാത്തു​നിൽക്കു​മ്പോൾ മലിനീ​ക​ര​ണ​മോ യുദ്ധമോ പോലു​ളള ഏതെങ്കി​ലും പ്രശ്‌ന​ത്തെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കുന്ന ഒരു പത്ര​ലേ​ഖ​ന​ത്തി​ലേ​ക്കോ മാസി​കാ​ലേ​ഖ​ന​ത്തി​ലേ​ക്കോ മറെറാ​രാ​ളു​ടെ ശ്രദ്ധ ആകർഷി​ക്കാ​നും “ഈ അവസ്ഥകൾ സമീപ​വർഷ​ങ്ങ​ളിൽ വളരെ വഷളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു? മുഴു​ഭൂ​മി​യും ജീവി​ക്കു​ന്ന​തിന്‌ ഉല്ലാസ​പ്ര​ദ​മായ ഒരു സ്ഥലമാ​യി​ത്തീ​രുന്ന സമയം എന്നെങ്കി​ലും വരു​മെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ?” എന്നു ചോദി​ക്കാ​നും കഴിയും. നിലവി​ലു​ളള ഏതെങ്കി​ലും പ്രാ​ദേ​ശി​ക​പ്ര​ശ്‌ന​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു തുടങ്ങി​യിട്ട്‌ “പരിഹാ​രം എന്താ​ണെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു?” എന്നു ചോദി​ക്കു​ന്ന​തും ഫലകര​മാ​ണെന്നു കണ്ടിട്ടുണ്ട്‌. ഇതു യഥാർഥ പരിഹാ​ര​മായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ളള ഒരു ചർച്ചയി​ലേക്കു സ്വാഭാ​വി​ക​മാ​യി നയിക്കു​ന്നു. തീർച്ച​യാ​യും, വിവേചന ഉപയോ​ഗി​ക്കണം. ആളുകൾ പ്രതി​വ​ചി​ക്കാ​ത്ത​പ്പോൾ സംഭാ​ഷണം അടി​ച്ചേൽപ്പി​ക്കേണ്ട ആവശ്യ​മില്ല. എന്നാൽ കിണറ​റി​ങ്കലെ ശമര്യ​സ്‌ത്രീ​യെ​പ്പോ​ലെ ചിലർ സന്തോ​ഷ​പൂർവം ശ്രദ്ധി​ക്കു​ന്നു​വെന്നു നിങ്ങൾ കണ്ടെത്തും.

15 ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു സംഭാ​ഷണം നടത്തു​ന്ന​തിന്‌ അവസര​ങ്ങ​ളു​ണ്ടാ​ക്കാ​നു​ളള മറെറാ​രു മാർഗം, അനായാ​സം കാണാ​വു​ന്ന​ടത്തു ബൈബിൾസാ​ഹി​ത്യം വെക്കു​ക​യാണ്‌. ഭവനത്തിൽ ഇതു ചെയ്യു​മ്പോൾ ഒരു നല്ല സാക്ഷ്യം​കൊ​ടു​ക്കു​ന്ന​തി​നു​ളള വഴിതു​റ​ക്കും​വി​ധം സന്ദർശകർ മിക്ക​പ്പോ​ഴും അതി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയുന്നു. നിങ്ങൾ ഒരു പൊതു​സ്‌കൂ​ളിൽ പോകു​ന്നു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ ഡസ്‌ക്കിൽ ഒരു പുസ്‌ത​ക​മോ മാസി​ക​യോ വെക്കു​ന്നത്‌ “അത്‌ എന്താണ്‌” എന്നു ചോദി​ക്കാൻ ആരെ​യെ​ങ്കി​ലും പ്രേരി​പ്പി​ക്കു​മെന്ന്‌ ഏറെക്കു​റെ തീർച്ച​യാണ്‌. അപ്പോൾ ഒരു സാക്ഷ്യം കൊടു​ത്തു​കൊണ്ട്‌ അയാ​ളോ​ടു പറയാ​നു​ളള അവസരം നിങ്ങൾക്കുണ്ട്‌. അല്ലെങ്കിൽ നിങ്ങളു​ടെ ഉച്ചഭക്ഷ​ണ​സ​മ​യ​ത്തോ പൊതു​വാ​ഹ​ന​ത്തിൽ സഞ്ചരി​ക്കു​മ്പോ​ഴോ നിങ്ങൾ ബൈബിൾസാ​ഹി​ത്യം വായി​ക്കു​ന്നു​വെ​ങ്കിൽ അതിന്‌, ജിജ്ഞാ​സ​യു​ളള ആളുക​ളോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നു​ളള വഴി തുറന്നു​ത​രാൻ കഴിയും.

16 പരിച​യ​ക്കാ​രു​മാ​യു​ളള സംഭാ​ഷ​ണ​ങ്ങൾക്കും സ്വാഭാ​വി​ക​മാ​യി ബൈബിൾ സത്യങ്ങ​ളെ​ക്കു​റി​ച്ചു​ളള സംസാ​ര​ത്തി​ലേക്കു നയിക്കാൻ കഴിയും. അങ്ങനെ​യു​ളള സംഭാ​ഷ​ണ​ങ്ങ​ളിൽ സാധാ​ര​ണ​യാ​യി ആളുകൾ ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ—അവർ എവിടെ പോയി, അവർ എന്തു കേൾക്കു​ക​യോ കാണു​ക​യോ ചെയ്‌തു എന്നിവ—അല്ലെങ്കിൽ അവർ ചെയ്യാൻ ആസൂ​ത്ര​ണം​ചെ​യ്യുന്ന കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌, സംസാ​രി​ക്കാൻ നിങ്ങൾക്ക്‌ അവസരം ലഭിക്കു​മ്പോൾ നിങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്തു​കൊ​ണ്ടു സംസാ​രി​ക്കാൻ പാടില്ല? ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ സംബന്ധി​ച്ച​ശേഷം നിങ്ങൾ എവിടെ പോ​യെ​ന്നും മുഖ്യ പ്രസം​ഗ​ത്തി​ന്റെ വിഷയ​മെ​ന്താ​യി​രു​ന്നെ​ന്നും ഒരു കൂട്ടു​ജോ​ലി​ക്കാ​ര​നോ​ടോ അയൽക്കാ​ര​നോ​ടോ പറയുക; അയാൾ അതി​നെ​ക്കു​റി​ച്ചു ചോദ്യ​ങ്ങൾ ചോദി​ച്ചേ​ക്കാം. തങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌ അവർ പറയു​ന്ന​തു​പോ​ലെ​തന്നെ, നിങ്ങൾ വീക്ഷാ​ഗോ​പു​ര​ത്തി​ലോ ഉണരുക!യിലോ വായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു മററു​ള​ള​വ​രോട്‌ അഭി​പ്രാ​യം പറയുക. നിങ്ങൾ ഒരു അനുകൂ​ല​പ്ര​തി​ക​രണം ഉളവാ​ക്കി​യെ​ങ്കിൽ, അവർ കൂടുതൽ വിവരങ്ങൾ ചോദി​ക്കും. ഇപ്പോൾ നിങ്ങൾക്കു കൂടു​ത​ലായ സാക്ഷ്യം കൊടു​ക്കു​ന്ന​തി​നു​ളള അവസര​മുണ്ട്‌. ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളി​ലേക്കു ശ്രദ്ധതി​രി​ക്കാൻ ഉദ്ദേശി​ച്ചു​ളള അത്തരം സംഭാ​ഷ​ണങ്ങൾ തീർച്ച​യാ​യും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നു.

17-20. സഹസാ​ക്ഷി​ക​ളോ​ടു​കൂ​ടെ​യാ​യി​രി​ക്കു​മ്പോ​ഴത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംഭാ​ഷ​ണ​ത്തി​ന്റെ വിഷയ​ങ്ങൾസം​ബ​ന്ധി​ച്ചു നിർദേ​ശങ്ങൾ നൽകുക.

17 സഹവിശ്വാസികളോടുകൂടെയായിരിക്കുമ്പോൾ. ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രോ​ടു സഹവസി​ക്കു​മ്പോ​ഴും സംഭാ​ഷണം ഒരു ഉയർന്ന തലത്തി​ലു​ള​ളത്‌, സുവാർത്ത​യു​ടെ ശുശ്രൂ​ഷ​കർക്കു യോഗ്യ​മാ​യത്‌, ആയിരി​ക്കു​ന്നത്‌ ഉചിതം മാത്ര​മാണ്‌. കേവലം സമയം കളയുക എന്നതല്ല, പരിപു​ഷ്ടി​പ്പെ​ടു​ത്തുക എന്നതാ​യി​രി​ക്കണം അതിന്റെ ഉദ്ദേശ്യം.

18 രാജ്യ​ഹാ​ളി​ലെ യോഗ​ങ്ങൾക്കു മുമ്പും ശേഷവും പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സംഭാ​ഷ​ണ​ത്തി​നു​ളള നല്ല അവസരങ്ങൾ ലഭിക്കു​ന്നു. യോഗങ്ങൾ പിരി​ഞ്ഞാ​ലു​ടനെ പായു​ന്നത്‌ ഒരു ശീലമാ​ക്ക​രുത്‌. പ്രായ​വും അനുഭ​വ​ജ്ഞാ​ന​വും കൂടു​ത​ലു​ളള സഹോ​ദ​രൻമാ​രോ​ടും അതു​പോ​ലെ​തന്നെ ഭയമു​ണ്ടാ​യി​രി​ക്കാ​വു​ന്ന​വ​രോ​ടും ഒററയ്‌ക്കാ​യി​രി​ക്കാൻ ചായ്‌വു​കാ​ണി​ക്കു​ന്ന​വ​രോ​ടും എന്തു​കൊ​ണ്ടു സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ട്ടു​കൂ​ടാ? വളരെ​യ​ധി​കം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നുണ്ട്‌. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അടുത്ത കാലത്തെ ലക്കങ്ങളിൽനി​ന്നു​ളള പ്രത്യേ​ക​താ​ത്‌പ​ര്യ​മു​ളള പോയിൻറു​കൾ ചർച്ച​ചെ​യ്യുക. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ ഒരു ഭാവി​നി​യ​മ​ന​ത്തെ​ക്കു​റി​ച്ചു നിങ്ങൾക്കു സംസാ​രി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ പ്രസം​ഗ​ത്തിൽ ഉപയോ​ഗി​ക്കാ​വുന്ന പുതിയ ആശയങ്ങൾ മററു​ള​ള​വർക്കു​ണ്ടാ​യി​രി​ക്കാം, അല്ലെങ്കിൽ നിങ്ങൾക്കു മറെറാ​രാ​ളെ പ്രസം​ഗ​ത്തിൽ സഹായി​ക്കു​ന്ന​തി​നു​ളള ആശയങ്ങൾ നിർദേ​ശി​ക്കാ​വു​ന്ന​താണ്‌. വയലനു​ഭ​വങ്ങൾ പങ്കു​വെ​ക്കാ​വു​ന്ന​താണ്‌, അല്ലെങ്കിൽ നിങ്ങൾക്ക്‌ അന്നത്തെ യോഗ​ത്തിൽ വിശേ​ഷാൽ ആസ്വദിച്ച ഏതെങ്കി​ലും ഭാഗ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​വു​ന്ന​താണ്‌. അങ്ങനെ​യു​ളള സംഭാ​ഷ​ണങ്ങൾ തീർച്ച​യാ​യും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നു.

19 വലിപ്പ​മേ​റിയ സമ്മേള​ന​ങ്ങ​ളിൽ വ്യത്യസ്‌ത സ്ഥലങ്ങളിൽനി​ന്നു​ളള സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യി സംസാ​രി​ക്കു​ന്ന​തി​നു​ളള അവസര​ങ്ങ​ളുണ്ട്‌. അനേകം സാക്ഷികൾ ലഘുഭ​ക്ഷ​ണ​ശാ​ല​യി​ലെ ക്യൂവി​ലോ, സമ്മേള​ന​സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ തിരി​ച്ചോ യാത്ര​ചെ​യ്യു​മ്പോ​ഴോ, സംഭാ​ഷണം തുടങ്ങാൻ ലക്ഷ്യം വെക്കുന്നു. ഇതു ചെയ്യു​ന്ന​തി​നു​ളള ഒരു നല്ല മാർഗം സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ നിങ്ങളു​ടെ പേർ പറയു​ന്ന​തും അദ്ദേഹ​ത്തി​ന്റെ പേർ ചോദി​ക്കു​ന്ന​തു​മാണ്‌. അദ്ദേഹം എങ്ങനെ ഒരു സാക്ഷി​യാ​യി​ത്തീർന്നു​വെന്ന്‌ അന്വേ​ഷി​ക്കുക. ഇതു സാധാ​ര​ണ​യാ​യി ഉല്ലാസ​പ്ര​ദ​വും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തു​മായ സംഭാ​ഷ​ണ​ത്തി​ലേക്കു നയിക്കു​ന്നു.

20 വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കാൻ പോകുന്ന വഴിയിൽ പ്രയോ​ജ​ന​ക​ര​മായ ചർച്ചക്കു​ളള മറെറാ​രു അവസരം ലഭിക്കു​ന്നു. കഴമ്പി​ല്ലാത്ത സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നു പകരം ആ പ്രത്യേ​ക​പ്ര​ദേ​ശത്തെ വീട്ടു​കാ​രെ എങ്ങനെ സമീപി​ക്കാ​മെ​ന്നോ അവർ സംസാ​രി​ക്കാൻ അത്യന്തം സാധ്യ​ത​യു​ളള വിഷയ​ങ്ങ​ളോ ചർച്ച​ചെ​യ്യാൻ പാടില്ലേ? ഉന്നയി​ക്ക​പ്പെ​ട്ടേ​ക്കാ​വുന്ന തടസ്സവാ​ദങ്ങൾ ചർച്ച​ചെ​യ്യു​ന്ന​തും നല്ലതാണ്‌. അങ്ങനെ​യു​ളള സമയങ്ങ​ളിൽ ആത്മീയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തും സംസാ​രി​ക്കു​ന്ന​തും അത്യന്തം നവോൻമേ​ഷ​പ്ര​ദ​വും ഉചിത​വു​മാണ്‌.—ഫിലി. 4:8, 9.

21-24. ഒരു കൂട്ടത്തി​ന്റെ സംഭാ​ഷണം പരിപുഷ്ടിപ്പെടുത്തുന്നതല്ലാത്തതായിത്തീരുന്നെങ്കിൽ, നമുക്ക്‌ അതുസം​ബ​ന്ധി​ച്ചു വ്യക്തി​പ​ര​മാ​യി എന്തു ചെയ്യാൻ കഴിയും?

21 നിങ്ങൾ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​ടെ ഒരു കൂട്ടത്തി​ലാ​യി​രി​ക്കുന്ന സമയത്തു സംഭാ​ഷണം ലക്ഷ്യമി​ല്ലാ​ത്ത​തോ വിശേ​ഷാൽ പരിപു​ഷ്ടി​പ്പെ​ടു​ത്താ​ത്ത​തോ ആയിത്തീ​രു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? സംഭാ​ഷ​ണത്തെ കൂടുതൽ പ്രയോ​ജ​ന​ക​ര​മായ സരണി​ക​ളി​ലേക്കു തിരി​ച്ചു​വി​ടു​ന്ന​തിന്‌ ഒരു ചോദ്യം ഉന്നയി​ക്കാൻ പാടില്ലേ? ഒരു പ്രത്യേക വിഷയം ആനയി​ക്കു​ക​യും അതുസം​ബ​ന്ധി​ച്ചു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്യുക. പങ്കെടു​ക്കു​ന്നവർ ഒരു വിഷയ​ത്തിൽ കുറെ സമയം തങ്ങിനിൽക്കു​ക​യും എന്തെങ്കി​ലും അഭി​പ്രാ​യം പറയു​ന്ന​തിന്‌ പങ്കെടു​ക്കുന്ന ഓരോ​രു​ത്തർക്കും അവസരം കൊടു​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അങ്ങനെ​യു​ളള സംഭാ​ഷണം പൂർവാ​ധി​കം പ്രയോ​ജ​ന​ക​ര​മാണ്‌.

22 സംഭാ​ഷ​ണ​ത്തിൽ ക്രിസ്‌തീ​യ​സ​ഭ​യി​ലെ മററം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള ചർച്ച ഉൾപ്പെ​ടു​മ്പോൾ അതു പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നു പകരം അനാദ​ര​പൂർവ​ക​വും വിമർശ​നാ​ത്മ​ക​വു​മാ​കാ​തി​രി​ക്കാൻ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌. ആരെങ്കി​ലും മറെറാ​രാ​ളു​ടെ പിഴവു​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു​വെ​ങ്കിൽ, പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന തലത്തി​ലേക്കു സംഭാ​ഷ​ണത്തെ തിരി​ച്ചു​വി​ടാ​നു​ളള ധൈര്യം നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കു​മോ? നിങ്ങൾ യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ക​യും അതിലെ അംഗങ്ങ​ളി​ലൊ​രാ​ളെ സംരക്ഷി​ക്കു​ക​യും ചെയ്യു​മോ? ഒരു ചെറിയ കാര്യം, ആരെങ്കി​ലും പറഞ്ഞേ​ക്കാം. എന്നാൽ ദൈവ​ത്തി​ന്റെ സമർപ്പി​ത​ദാ​സൻമാ​രി​ലൊ​രാ​ളെ​ക്കു​റി​ച്ചു കുററം പറയു​ന്നതു ദൈവ​ത്തി​ന്റെ സ്വന്തം ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള പരാതി​യി​ലേക്കു നയി​ച്ചേ​ക്കാ​മെന്ന്‌ ഓർക്കു​മ്പോൾ അതത്ര ചെറുതല്ല!—യാക്കോ. 5:9; 2 കൊരി. 10:5.

23 ചില സമയങ്ങ​ളിൽ സംഭാ​ഷണം നിസ്സാ​ര​മായ ഒരു രീതി​യി​ലാ​യി​രി​ക്കാം, ഫലിതം നിറഞ്ഞ കഥകൾ പറഞ്ഞേ​ക്കാം. അങ്ങനെ​യു​ളള സംഭാ​ഷണം വിശ്ര​മ​ദാ​യ​ക​വും പ്രയോ​ജ​ന​ക​ര​വു​മാ​യി​രി​ക്കാ​വു​ന്ന​താണ്‌. എന്നാൽ അത്‌ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​കർക്കു യോഗ്യ​മ​ല്ലാത്ത സംസാ​ര​ത്തി​ലേക്ക്‌ അധഃപ​തി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ഈ ബൈബിൾബു​ദ്ധ്യു​പ​ദേശം ഓർത്തി​രി​ക്കണം: “ദുർന്ന​ട​പ്പും യാതൊ​രു അശുദ്ധി​യും അത്യാ​ഗ്ര​ഹ​വും നിങ്ങളു​ടെ ഇടയിൽ പേർ പറക​പോ​ലും അരുതു; അങ്ങനെ ആകുന്നു വിശു​ദ്ധൻമാർക്കു ഉചിതം. ചീത്തത്തരം, പൊട്ട​ച്ചൊൽ, കളിവാ​ക്കു ഇങ്ങനെ ചേർച്ച​യ​ല്ലാ​ത്തവ ഒന്നും അരുത്‌; സ്‌തോ​ത്ര​മ​ത്രേ വേണ്ടതു.”—എഫെ. 5:3, 4.

24 അതു​കൊണ്ട്‌, യഹോ​വ​യു​ടെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ, എല്ലാ സമയങ്ങ​ളി​ലും നമ്മുടെ സംഭാ​ഷണം അവിടു​ത്തേക്ക്‌ ഒരു ബഹുമതി ആയിരി​ക്കട്ടെ. ഇതു ചെയ്യു​ന്ന​തി​നാൽ നാം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ രേഖ​പ്പെ​ടു​ത്തിയ നല്ല ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ന്ന​തു​മാ​യി​രി​ക്കും: “നമ്മിൽ ഓരോ​രു​ത്തൻ കൂട്ടു​കാ​രനെ നൻമെ​ക്കാ​യി​ട്ടു ആത്മിക വർദ്ധ​നെക്കു വേണ്ടി പ്രസാ​ദി​പ്പി​ക്കേണം.”—റോമ. 15:2.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക