വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rs പേ. 106-പേ. 112
  • മയക്കുമരുന്നുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മയക്കുമരുന്നുകൾ
  • തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • സമാനമായ വിവരം
  • മയക്കുമരുന്നുകൾ—ജീവിതാസ്വാദനത്തിന്റെ താക്കോലോ?
    നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക
  • മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത്‌ എന്തുകൊണ്ട്‌?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
  • ജീവന്റെ ദാനത്തോടുളള ആദരവ്‌
    യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
rs പേ. 106-പേ. 112

മയക്കുമരുന്നുകൾ

നിർവ്വ​ചനം: “മയക്കു​മ​രു​ന്നു​കൾ” എന്ന വാക്കിന്‌ വിവിധ നിർവ്വ​ച​നങ്ങൾ ഉണ്ട്‌. ഭക്ഷണപ​ദാർത്ഥ​മ​ല്ലാ​ത്ത​തും മാനസിക നിലക്ക്‌ മാററം വരുത്താൻ കഴിവു​ള​ള​തു​മായ വസ്‌തു​ക്കൾ, വൈദ്യ​ശാ​സ്‌ത്ര​പ​ര​മാ​യി ആവശ്യ​മെന്ന്‌ കരുത​പ്പെ​ടാ​ത്ത​വ​യും ജീവി​ത​പ്ര​ശ്‌ന​ങ്ങ​ളിൽ നിന്ന്‌ രക്ഷപ്പെ​ടാ​നു​ളള ശ്രമത്തിൽ, ഒരു സ്വപ്‌ന​ലോ​ക​ത്തി​ലാ​യി​രി​ക്കാ​നോ അല്ലെങ്കിൽ ഒരു സുഖാ​നു​ഭൂ​തി​യോ ഉത്തേജ​ന​മോ തോന്നാൻ വേണ്ടി​യോ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​തു​മായ വസ്‌തു​ക്കൾ എന്ന അർത്ഥത്തി​ലാണ്‌ ഇവിടെ മയക്കു​മ​രു​ന്നു​ക​ളെ​പ്പ​ററി ചർച്ച ചെയ്യു​ന്നത്‌.

ഉല്ലാസ​ത്തി​നു​വേണ്ടി മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ ബൈബിൾ യഥാർത്ഥ​ത്തിൽ വിലക്കു​ന്നു​വോ?

ഹെറോ​യിൻ, കൊക്കെയിൻ, LSD, PCP (മാലാഖപ്പൊടി), മാരി​ഹ്വാ​ന, പുകയില എന്നിവ പോലു​ളള വസ്‌തു​ക്കൾ ബൈബി​ളിൽ പേരെ​ടു​ത്തു പറയ​പ്പെ​ട്ടി​ട്ടില്ല. എന്നാൽ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌ നാം എന്തു​ചെ​യ്യണം, എന്തു ചെയ്യരുത്‌ എന്ന്‌ നമുക്ക്‌ തിരി​ച്ച​റി​യാൻ കഴി​യേ​ണ്ട​തിന്‌ ആവശ്യ​മായ മാർഗ്ഗ​നിർദ്ദേ​ശങ്ങൾ അത്‌ നൽകു​ന്നുണ്ട്‌. അതു​പോ​ലെ ആരെ​യെ​ങ്കി​ലും കൊല്ലാൻ ഒരു തോക്ക്‌ ഉപയോ​ഗി​ക്കു​ന്നത്‌ തെററാ​ണെന്ന്‌ ബൈബിൾ പറയു​ന്നില്ല, എന്നാൽ അതു കൊല​പാ​ത​കത്തെ വിലക്കുക തന്നെ ചെയ്യുന്നു.

ലൂക്കോ. 10:25-27: “‘എന്തു ചെയ്യു​ന്ന​തി​നാൽ എനിക്കു നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ കഴിയും?’ . . . ‘“നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​ശ​ക്തി​യോ​ടും മുഴു​മ​ന​സ്സോ​ടും കൂടെ നിന്റെ ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ക്കണം, നിന്നെ​പ്പോ​ലെ തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.”’” (അനാവ​ശ്യ​മാ​യി തന്റെ ആയുർ​ദൈർഘ്യം കുറക്കു​ക​യോ മനസ്സ്‌ കുഴഞ്ഞ അവസ്ഥയി​ലാ​ക്കു​ക​യോ ചെയ്യുന്ന കാര്യങ്ങൾ ഒരുവൻ പതിവാ​യി ചെയ്യു​ന്നു​വെ​ങ്കിൽ അയാൾ തന്റെ മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും കൂടെ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യാ​ണോ? തന്റെ മയക്കു​മ​രു​ന്നു ശീലം നിലനിർത്താൻവേണ്ടി അയാൾ മററു​ള​ള​വ​രു​ടെ വസ്‌തു​ക്കൾ മോഷ്ടി​ക്കു​ന്നു​വെ​ങ്കിൽ അയാൾ അയൽക്കാ​ര​നോട്‌ സ്‌നേഹം പ്രകട​മാ​ക്കു​ക​യാ​ണോ?)

2 കൊരി. 7:1: “നമുക്ക്‌ ഈ വാഗ്‌ദ​ത്തങ്ങൾ ഉളളതി​നാൽ, [യഹോവ നമ്മുടെ ദൈവ​വും പിതാ​വു​മാ​യി​രി​ക്കും എന്നുള​ളത്‌] പ്രിയ​മു​ള​ള​വരെ, നമുക്ക്‌ നമ്മുടെ ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല അശുദ്ധി​യും നീക്കി ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ തികക്കാം.” (എന്നാൽ നമ്മുടെ ശരീരത്തെ മലിന​മാ​ക്കുന്ന കാര്യങ്ങൾ നാം മന:പൂർവ്വം ചെയ്യു​ന്നു​വെ​ങ്കിൽ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കാൻ നമുക്ക്‌ പ്രതീ​ക്ഷി​ക്കാ​മോ?)

തീത്തോ. 2:11, 12: “അഭക്തി​യും ലൗകിക മോഹ​ങ്ങ​ളും വർജ്ജി​ച്ചിട്ട്‌ ഈ ലോക​ത്തിൽ സുബോ​ധ​ത്തോ​ടും [“ആത്മനി​യ​ന്ത്ര​ണ​ത്തോ​ടെ,” JB; ‘ആത്മനിയന്ത്രണത്തോടെ ജീവി​ക്കാൻ,’ TEV] നീതി​യോ​ടും ദൈവിക ഭക്തി​യോ​ടും കൂടെ ജീവി​ക്കാൻ നമ്മെ ഉപദേ​ശി​ച്ചു​കൊണ്ട്‌ സകലതരം മനുഷ്യ​രി​ലേ​ക്കും രക്ഷ എത്തിക്കുന്ന ദൈവ​ത്തി​ന്റെ അനർഹദയ പ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.” (ഒരുവന്റെ വിവേ​ച​നാ​പ്രാ​പ്‌തി​യെ തകരാ​റി​ലാ​ക്കു​ക​യോ അല്ലെങ്കിൽ ആത്മനി​യ​ന്ത്രണം നഷ്ടപ്പെ​ടാ​നി​ട​യാ​ക്കു​ക​യോ ചെയ്യുന്ന മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗം ഈ ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ ചേർച്ച​യി​ലാ​ണോ?)

ഗലാ. 5:19-21: “ഇപ്പോൾ ജഡത്തിന്റെ പ്രവൃ​ത്തി​കൾ പ്രകട​മാണ്‌, അവ . . . ആത്മവി​ദ്യാ​ചാ​രം, . . . ആഹ്‌ളാ​ദ​ത്തി​മർപ്പ്‌ എന്നിവ​പോ​ലു​ളളവ തന്നെ. . . . അത്തരം കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല.” (“ആത്മവി​ദ്യാ​ചാ​രം” എന്ന്‌ ഇവിടെ തർജ്ജമ​ചെ​യ്‌തി​രി​ക്കുന്ന “ഫാർമാ​ക്കിയ” എന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീ​യ​മായ അർത്ഥം “മയക്കു​മ​രു​ന്നു​പ്ര​യോ​ഗം” എന്നാണ്‌. ഈ ഗ്രീക്കു പദം സംബന്ധിച്ച്‌ വിശദീ​ക​രണം നൽകു​ക​യിൽ ഡബ്‌ളി​യു. ഇ. വൈനി​നാ​ലു​ളള ആൻ എക്‌സ്‌പോ​സി​റ​ററി ഡിക്ഷ്‌നറി ഓഫ്‌ ന്യൂ ടെസ്‌റ​റ​മെൻറ്‌ വേഡ്‌സ്‌ ഇപ്രകാ​രം പറയുന്നു: “മാന്ത്രിക വിദ്യ​യിൽ ലളിത​മോ ശക്തമോ ആയ മയക്കു​മ​രു​ന്നു പ്രയോ​ഗ​ത്തോ​ടൊ​പ്പം സാധാ​ര​ണ​യാ​യി നിഗൂഢ ശക്തിക​ളോ​ടു​ളള പ്രാർത്ഥ​ന​ക​ളും അപേക്ഷ​ക​ളും വിവി​ധ​തരം മാന്ത്രിക വസ്‌തു​ക്ക​ളും രക്ഷാബന്ധൻ പോലു​ളളവ നൽകുന്ന രീതി​യും ഉണ്ടായി​രു​ന്നു. ഇത്‌ അപേക്ഷ​കനെ അല്ലെങ്കിൽ രോഗി​യെ ഭൂതങ്ങ​ളു​ടെ സ്വാധീ​ന​ത്തിൽ നിന്ന്‌ ഒഴിച്ചു നിർത്താ​നാണ്‌ എന്ന്‌ അവകാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വാസ്‌ത​വ​ത്തിൽ അത്‌ മാന്ത്രി​കന്റെ അത്ഭുത സിദ്ധി​യെ​പ്പ​റ​റി​യും ശക്തി​യെ​പ്പ​റ​റി​യും അപേക്ഷ​ക​നിൽ ധാരണ​യു​ള​വാ​ക്കാ​നാ​യി​രു​ന്നു.” [ലണ്ടൻ, 1940, വാല്യം IV, പേ. 51, 52] അതു​പോ​ലെ ഇന്നും മയക്കു​മ​രു​ന്നു​പ​യോ​ഗി​ക്കുന്ന അനേകർ ആത്മവി​ദ്യാ​ചാ​ര​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു അല്ലെങ്കിൽ അത്തരക്കാ​രോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ശൂന്യ​മായ ഒരു മനസ്സ്‌ അല്ലെങ്കിൽ മിഥ്യ​ഭ്രമം അനുഭ​വ​പ്പെ​ടുന്ന ഒരു മനസ്സ്‌ എളുപ്പ​ത്തിൽ ഭൂതങ്ങ​ളു​ടെ ഇരയാ​യി​ത്തീ​രു​ന്നു. ലൂക്കോസ്‌ 11:24-26 താരത​മ്യം ചെയ്യുക.)

തീത്തോ. 3:1: “ഭരണകൂ​ട​ങ്ങൾക്കും അധികാ​ര​ങ്ങൾക്കും ഭരണാ​ധി​പൻമാർക്കും കീഴടങ്ങി അവരോട്‌ അനുസ​രണം കാണി​ക്കുക.” (അനേകം സ്ഥലങ്ങളിൽ ചിലതരം മയക്കു​മ​രു​ന്നു​കൾ കൈവശം വയ്‌ക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും നിയമ​ലം​ഘ​ന​മാണ്‌.)

ചില മയക്കു​മ​രു​ന്നു​കൾ ഒരു വ്യക്തിക്ക്‌ സുഖം തോന്നാൻ സഹായി​ക്കു​ന്ന​തി​നാൽ അവ വാസ്‌ത​വ​ത്തിൽ വളരെ ഉപദ്ര​വ​ക​ര​മാ​ണോ?

2 തിമൊ. 3:1-5: “അന്ത്യകാ​ലത്ത്‌ ഇടപെ​ടാൻ പ്രയാ​സ​മേ​റിയ സമയങ്ങൾ ഉണ്ടായി​രി​ക്കും. മനുഷ്യർ . . . ദൈവ​പ്രി​യ​രാ​യി​രി​ക്കു​ന്ന​തി​നു പകരം ഉല്ലാസ​പ്രി​യ​രാ​യി​രി​ക്കും . . . അവരെ വിട്ടൊ​ഴി​യുക.” (വ്യക്തമാ​യും ദൈവ​ത്തി​ന്റെ വചനത്തി​ലെ നീതി​യു​ളള തത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തി​നും അവന്റെ അംഗീ​കാ​രം ഉണ്ടായി​രി​ക്കു​ന്ന​തി​നും മുൻപി​ലാ​യി ഉല്ലാസ​ത്തി​നാ​യി ആഗ്രഹി​ക്കു​ന്ന​തി​നെ​തി​രെ ബൈബിൾ മുന്നറി​യിപ്പ്‌ നൽകുന്നു.)

ചില വേദനാ​സം​ഹാ​രി​കൾ വേദന​യിൽ നിന്നുളള ആശ്വാ​സ​വും സംതൃ​പ്‌തി​യു​ടേ​തായ ഒരു തോന്ന​ലും ഉളവാ​ക്കു​ന്നു, എന്നാൽ അവ ആസക്തി​യു​ള​വാ​ക്കു​ന്ന​വ​യാണ്‌, അധിക​മായ ഉപയോ​ഗം മരണത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. ചില ലായകങ്ങൾ മണക്കു​ന്ന​തി​നാൽ ഉത്തേജനം ലഭിക്കു​ന്നു, എന്നാൽ അവ നാവു കുഴയു​ന്ന​തി​നും കാഴ്‌ച വികല​മാ​കു​ന്ന​തി​നും മാംസ​പേ​ശി​ക​ളു​ടെ നിയ​ന്ത്രണം നഷ്ടമാ​കു​ന്ന​തി​നും കൂടാതെ മസ്‌തി​ഷ്‌ക്ക​ത്തി​നും കരളി​നും വൃക്കകൾക്കും അപരി​ഹാ​ര്യ​മായ തകരാ​റു​ണ്ടാ​കു​ന്ന​തി​നും ഇടയാ​ക്കി​യേ​ക്കാം. മതി​ഭ്രമം വരുത്തുന്ന മരുന്നു​കൾ ഉത്തേജനം നൽകു​ക​യും ക്ഷീണം അകററു​ന്ന​താ​യി തോന്നി​ക്കു​ക​യും ചെയ്‌തേ​ക്കാം, എന്നാൽ അവ ദൂരം കണക്കാ​ക്കു​ന്ന​തി​ലെ പിശകു​കൾക്ക്‌ ഇടയാ​ക്കു​ക​യും വ്യക്തി​ചി​ന്തയെ തകരാ​റി​ലാ​ക്കു​ക​യും തിരു​ത്താ​നാ​വാത്ത വ്യക്തി​ത്വ​മാ​റ​റ​ങ്ങൾക്ക്‌ കാരണ​മാ​ക്കു​ക​യും കൊല​പാ​ത​ക​ത്തി​നോ ആത്മഹത്യ​ക്കോ ഉളള ചായ്‌വു​കൾ ഉളവാ​ക്കു​ക​യും ചെയ്യുന്നു.

മാരിഹ്വാനയെ സംബന്ധി​ച്ചെന്ത്‌—അത്‌ നിരു​പ​ദ്ര​വ​ക​ര​മാ​ണോ? ചില ഡോക്ടർമാർ അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌

ബാർക്‌ലി​യിൽ കാലി​ഫോർണിയ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ കോവെൽ ഹോസ്‌പി​റ​റ​ലിൽ മന:ശാസ്‌ത്ര വിഭാ​ഗ​ത്തി​ന്റെ തലവനാ​യി​രുന്ന ഡേവിഡ്‌ പവൽസൺ, എം. ഡി. ഒരു കാലത്ത്‌ മാരി​ഹ്വാ​ന​യു​ടെ ഉപയോ​ഗം നിയമാ​നു​സൃ​ത​മാ​ക്ക​ണ​മെന്ന്‌ വാദി​ച്ചി​രു​ന്നു. പിൽക്കാ​ലത്ത്‌ കൂടുതൽ തെളി​വു​കൾ ലഭ്യമായ ശേഷം അദ്ദേഹം ഇപ്രകാ​രം എഴുതി: “നമുക്ക്‌ ഏററു​മു​ട്ടേണ്ടി വരുന്ന ഏററം അപകട​കാ​രി​യായ മയക്കു​മ​രുന്ന്‌ മാരി​ഹ്വാ​ന​യാ​ണെന്ന്‌ ഞാൻ ഇപ്പോൾ വിശ്വ​സി​ക്കു​ന്നു: 1. അതിന്റെ ആദ്യ ഉപയോ​ഗം തെററായ ധാരണ നൽകുന്നു. ഉപയോ​ഗി​ക്കുന്ന ആളിന്‌ സുഖത്തി​ന്റെ ഒരു അനുഭൂ​തി ലഭിക്കു​ന്നു. തന്റെ മാനസി​ക​വും ശാരീ​രി​ക​വു​മായ പ്രവർത്ത​ന​ങ്ങ​ളി​ലെ തകരാറ്‌ അയാൾക്ക്‌ തിരി​ച്ച​റി​യാൻ കഴിയു​ന്നില്ല. 2. തുടർന്നു​ളള അതിന്റെ ഉപയോ​ഗം വികല​മായ ചിന്തയി​ലേക്ക്‌ നയിക്കു​ന്നു. ഒന്നുമു​തൽ മൂന്നു വർഷം വരെ തുടർച്ച​യാ​യി ഉപയോ​ഗി​ച്ചു കഴിയു​മ്പോൾ രോഗ​ബാ​ധി​ത​മായ ചിന്താ​രീ​തി ചിന്താ​പ്ര​ക്രിയ ഏറെറ​ടു​ത്തു തുടങ്ങു​ന്നു.”—എക്‌സെ​ക്യൂ​ട്ടിവ്‌ ഹെൽത്ത്‌ റിപ്പോർട്ട്‌, ഒക്‌ടോ​ബർ 1977, പേ. 8.

ഐക്യ​നാ​ടു​ക​ളി​ലെ മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം സംബന്ധിച്ച ദേശീയ സ്ഥാപന​ത്തി​ന്റെ മുൻ ഡയറക്ടർ ഡോ. റോബർട്ട്‌ എൽ. ഡ്യൂ​പോണ്ട്‌ കഴിഞ്ഞ കാലങ്ങ​ളിൽ മാരി​ഹ്വാ​ന​യിൽ നിന്നുളള അപകടം കുറച്ചു​കാ​ണി​ക്കു​ന്ന​താ​യി ഉദ്ധരി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും സമീപ​കാ​ല​ങ്ങ​ളിൽ അദ്ദേഹം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ഈ പകർച്ച​വ്യാ​ധി [ചെറു​പ്പ​ക്കാർക്കി​ട​യി​ലെ മാരി​ഹ്വാ​ന​യു​ടെ ഉപയോ​ഗം] ഉയർത്തി​യി​രി​ക്കുന്ന യഥാർത്ഥ പ്രശ്‌നം ആരോ​ഗ്യ​ത്തി​നു​ളള അപകട​മാണ്‌, രണ്ടു വിധത്തി​ലെ​ങ്കി​ലു​മു​ളള അപകടം. ഒന്ന്‌ മത്തുപി​ടി​പ്പി​ക്കു​ന്ന​തി​ന്റെ ഫലങ്ങളാണ്‌, അവ വാഹന​മോ​ടി​ക്ക​ലിൻമേ​ലു​ളള അപകട​ക​ര​മായ ഫലം മുതൽ സകല കാര്യ​ങ്ങ​ളി​ലും ശ്രദ്ധക്കു​റവ്‌ അനുഭ​വ​പ്പെ​ടുക എന്നതു​വരെ നീണ്ടു കിടക്കു​ന്നു. മറേറ മണ്ഡലം തികച്ചും ശാരീ​രി​ക​മാണ്‌. അത്‌ മാരി​ഹ്വാ​ന ഉപയോ​ഗി​ക്കു​ന്ന​വ​രിൽ പതിവാ​യി ബ്രൊ​ങ്കൈ​റ​റിസ്‌ പിടി​പെ​ടു​ന്നതു മുതൽ ഹാനി​ക​ര​മായ ഹോർമോൺ ഫലങ്ങളും രോഗ​പ്ര​തി​രോധ വ്യവസ്ഥ​യു​ടെ​മേ​ലു​ളള ഫലങ്ങളും ക്യാൻസർ പോലും ഉണ്ടാകാ​നു​ളള യഥാർത്ഥ സാദ്ധ്യ​ത​ക​ളും വരെ ആണ്‌.”—മോൺട്രീൽ ഗസററ്‌, മാർച്ച്‌ 22, 1979 പേ. 9.

സയൻസ്‌ ഡൈജ​സ്‌ററ്‌ താഴെ​പ്പ​റ​യുന്ന വിശദാം​ശങ്ങൾ പ്രദാനം ചെയ്‌തു: “ക്രമമായ അടിസ്ഥാ​ന​ത്തിൽ മാരി​ഹ്വാ​ന വലിക്കു​ന്നത്‌ ഒടുവിൽ മസ്‌തി​ഷ്‌ക്ക​ത്തി​ലെ നാഡി​ത്ത​ല​പ്പു​കൾ തമ്മിലു​ളള അകലം വർദ്ധി​പ്പി​ക്കു​ന്നു. ഈ അകലം നിലനിർത്തു​ന്ന​താ​കട്ടെ ഓർമ്മ​ശക്തി, വികാരം, പെരു​മാ​ററം എന്നിവ​പോ​ലു​ളള ജീവൽപ്ര​ധാ​ന​മായ പ്രവർത്ത​ന​ങ്ങൾക്ക്‌ അത്യാ​വ​ശ്യ​മാണ്‌. നാഡികൾ അവയുടെ പ്രവർത്തനം നടത്തു​ന്ന​തിന്‌ അവ തമ്മിൽ ആശയവി​നി​യമം നടക്കേ​ണ്ട​തുണ്ട്‌.” മൃഗങ്ങ​ളിൽ നടത്തിയ പരീക്ഷ​ണ​ങ്ങ​ളു​ടെ ഫലങ്ങ​ളെ​പ്പ​ററി അഭി​പ്രാ​യം പറഞ്ഞു​കൊണ്ട്‌ ലേഖനം ഇപ്രകാ​രം തുടരു​ന്നു: “ഏററം ശ്രദ്ധേ​യ​മായ ഫലങ്ങൾ കാണ​പ്പെ​ട്ടത്‌ വികാ​ര​ങ്ങ​ളോട്‌ ബന്ധപ്പെട്ട സെപ്‌ററൽ ഭാഗത്തും ഓർമ്മ രൂപ​പ്പെ​ടു​ത്തു​ന്ന​തി​നോട്‌ ബന്ധപ്പെട്ട ഹിപ്പോ ക്യാമ്പസ്‌ ഭാഗത്തും ചിലതരം പെരു​മാ​റ​റ​ങ്ങൾക്ക്‌ ഉത്തരവാ​ദി​യാ​യി​രി​ക്കുന്ന അമിഗ്‌ദലാ ഭാഗത്തു​മാണ്‌.”—മാർച്ച്‌ 1981, പേ. 104.

മാരിഹ്വാന ഉപയോ​ഗി​ക്കു​ന്നത്‌ ലഹരി പാനീ​യങ്ങൾ കഴിക്കു​ന്ന​തി​നേ​ക്കാൾ ഏതെങ്കി​ലും തരത്തിൽ മോശ​മാ​ണോ?

മദ്യം ഒരു ഭക്ഷണ പദാർത്ഥ​മാണ്‌. ശരീര​പോ​ഷണ പരിണാ​മ​ത്തി​ലൂ​ടെ ശരീരം അതിൽ നിന്ന്‌ ഊർജ്ജം സ്വീക​രി​ക്കു​ക​യും ശേഷി​ക്കുന്ന പാഴ്‌വ​സ്‌തു​ക്കൾ പുറം​ത​ള​ളു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും ഒരു മാനസിക ഔഷധ​വി​ദ​ഗ്‌ദ്ധൻ ഇപ്രകാ​രം പറഞ്ഞു: “മാരി​ഹ്വാ​ന ശക്തമായ ഒരു മയക്കു​മ​രു​ന്നാണ്‌, അതിനെ മദ്യ​ത്തോട്‌ താരത​മ്യം ചെയ്യു​ന്ന​താണ്‌ നമുക്ക്‌ പററുന്ന ഏററം വലിയ പിശക്‌.” “തൻമാ​ത്രക്ക്‌ പകരം തൻമാത്ര എന്ന കണക്കിൽ നോക്കി​യാൽ [മാരിഹ്വാനയിലുളള] THC ക്ക്‌ മിതമായ തോതിൽ മത്തു പിടി​പ്പി​ക്കുന്ന സംഗതി​യിൽ മദ്യ​ത്തേ​ക്കാൾ 10,000 മടങ്ങ്‌ കൂടുതൽ ശക്തിയുണ്ട്‌ . . . THC വളരെ സാവകാ​ശ​ത്തി​ലേ ശരീര​ത്തിൽ നിന്ന്‌ നീക്കം ചെയ്യ​പ്പെ​ടു​ന്നു​ളളു, അതിന്റെ ഫലങ്ങളിൽ നിന്ന്‌ വിടുതൽ ലഭിക്കു​ന്ന​തിന്‌ പല മാസങ്ങൾ തന്നെ വേണ്ടി വരുന്നു.” (എക്‌സെ​ക്യൂ​ട്ടീവ്‌ ഹെൽത്ത്‌ റിപ്പോർട്ട്‌, ഒക്‌ടോ​ബർ 1977, പേ. 3) നാം എങ്ങനെ​യാണ്‌ നിർമ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ സ്രഷ്ടാ​വി​ന​റി​യാം, അവന്റെ വചനം ലഹരി പാനീ​യ​ങ്ങ​ളു​ടെ മിതമായ ഉപയോ​ഗം അനുവ​ദി​ക്കു​ന്നു. (സങ്കീ. 104:15; 1 തിമൊ. 5:23) എന്നാൽ അമിത ഭക്ഷണത്തെ കുററം വിധി​ക്കു​ന്ന​തു​പോ​ലെ തന്നെ മദ്യത്തി​ന്റെ അമിത​മായ ഉപയോ​ഗ​ത്തെ​യും അവൻ ശക്തമായി കുററം വിധി​ക്കു​ന്നു.—സദൃ. 23:20, 21; 1 കൊരി. 6:9, 10.

പുകവലി യഹോ​വ​യു​ടെ സാക്ഷികൾ വളരെ ഗൗരവ​മു​ളള ഒരു തെററാ​യി വീക്ഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

അത്‌ ജീവന്റെ ദാന​ത്തോട്‌ അനാദ​രവ്‌ കാട്ടുന്നു

പ്രവൃ. 17:24, 25: “ലോക​വും അതിലു​ളള സകലവും ഉണ്ടാക്കിയ ദൈവം . . . എല്ലാവർക്കും ജീവനും ശ്വാസ​വും സകലവും നൽകുന്നു.”

“സിഗറ​റ​റു​കൾ ആയുർ​ദൈർഘ്യം കുറക്കു​ന്നു എന്നതി​നു​ളള തെളിവ്‌ നിഷേ​ധി​ക്കാ​നാ​വാ​ത്ത​താണ്‌. സിഗറ​ററ്‌ അതിനു കാരണ​മാ​കു​ന്നു എന്ന വസ്‌തുത വൈദ്യ​ശാ​സ്‌ത്ര രംഗത്തെ മറേറ​തൊ​രു വസ്‌തു​ത​യും​പോ​ലെ ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ട്ടി​ട്ടു​ള​ള​താണ്‌.”—സയൻസ്‌ 80, സെപ്‌ററംബർ⁄ഒക്‌ടോബർ, പേ. 42.

“പുകയില ഉപയോ​ഗി​ക്കു​ന്ന​തു​വഴി ഉണ്ടാകുന്ന രോഗങ്ങൾ നിമിത്തം വർഷം​തോ​റും നാൽപ്പതു ലക്ഷം പേരാണ്‌ മരണമ​ട​യു​ന്നത്‌, അതായത്‌ എട്ടു സെക്കൻറിൽ ഒരാൾവീ​തം” എന്ന്‌ ലോകാ​രോ​ഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. റിപ്പോർട്ട്‌ തുടരു​ന്നു: “1950 മുതൽ 2000 വരെയുള്ള കാലയ​ള​വിൽ വികസിത രാജ്യ​ങ്ങ​ളിൽമാ​ത്രം പുകയില കൊ​ന്നൊ​ടു​ക്കി​യത്‌ ആറു​കോ​ടി ആളുക​ളെ​യാണ്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ മരണമ​ട​ഞ്ഞ​വ​രു​ടെ എണ്ണത്തെ​ക്കാൾ കൂടു​ത​ലാ​ണിത്‌.”—ലോകാ​രോ​ഗ്യ സംഘടന, ഫാക്‌റ്റ്‌ ഷീറ്റ്‌ നമ്പർ 221, ഏപ്രിൽ 1999.

ആരോ​ഗ്യം, വിദ്യാ​ഭ്യാ​സം, ക്ഷേമം എന്നിവ സംബന്ധിച്ച മുൻ യു. എസ്സ്‌. സെക്ര​ട്ടറി ജോസഫ്‌ കലിഫാ​നോ ഇപ്രകാ​രം പറഞ്ഞു: “പുകവലി സാവകാ​ശ​ത്തി​ലു​ളള ആത്മഹത്യ​യാണ്‌ എന്നുള​ള​തിന്‌ ഇന്ന്‌ യാതൊ​രു സംശയ​വും ഉണ്ടായി​രി​ക്കാ​വു​ന്നതല്ല.”—സ്‌കൊ​ളാ​സ്‌റ​റിക്‌ സയൻസ്‌ വേൾഡ്‌, മാർച്ച്‌ 20, 1980, പേ. 13.

അത്‌ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തിന്‌ നൽകാൻ ദൈവം ആവശ്യ​പ്പെ​ടു​ന്ന​തി​നോട്‌ പൊരു​ത്ത​ത്തി​ലല്ല

റോമ. 12:1: “സഹോ​ദ​രൻമാ​രെ ദൈവ​ത്തി​ന്റെ മനസ്സലിവ്‌ നിമിത്തം ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നത്‌ നിങ്ങളു​ടെ ശരീര​ങ്ങളെ ജീവനു​ള​ള​തും വിശു​ദ്ധ​വും ദൈവ​ത്തിന്‌ സ്വീകാ​ര്യ​വു​മായ ഒരു യാഗമാ​യി അർപ്പി​ക്കാ​നാണ്‌, നിങ്ങളു​ടെ ചിന്താ​ശ​ക്തി​യോ​ടു​കൂ​ടിയ ഒരു വിശുദ്ധ സേവന​മാ​യി​ട്ടു തന്നെ.”

ഐക്യ​നാ​ടു​ക​ളി​ലെ സർജൻ ജനറൽ സി. എവറററ്‌ കൂപ്പ്‌ ഇപ്രകാ​രം പറഞ്ഞു: “നമ്മുടെ സമൂഹ​ത്തിൽ പുകവലി നമുക്കു തടയാ​വുന്ന മുഖ്യ മരണകാ​ര​ണ​മാ​ണെന്ന്‌ വ്യക്തമാ​യി തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (ദി ന്യൂ​യോർക്ക്‌ ടൈംസ്‌, ഫെബ്രു​വരി 23, 1982, പേ. A1) “ഒരു പുകവ​ലി​ക്കാ​രന്റെ ആയുസ്സി​ന്റെ പ്രതീക്ഷ പുകവ​ലി​ക്കാ​ത്ത​യാ​ളി​ന്റേ​തി​നേ​ക്കാൾ മൂന്നോ നാലോ വർഷം കുറവാ​ണെന്ന്‌ . . . വൈദ്യ​ശാ​സ്‌ത്ര പഠനങ്ങൾ വ്യക്തമാ​ക്കു​ന്നു. ഒരു കനത്ത പുകവ​ലി​ക്കാ​രന്റെ—ഒരു ദിവസം രണ്ടോ അതില​ധി​ക​മോ പായ്‌ക്ക​ററ്‌ സിഗറ​ററ്‌ വലിക്കു​ന്ന​യാ​ളു​ടെ—ആയുസ്സി​ന്റെ പ്രതീക്ഷ പുകവ​ലി​ക്കാ​ത്ത​യാ​ളി​ന്റെ​തി​നേ​ക്കാൾ എട്ടു വർഷം വരെ കുറവാ​യി​രി​ക്കാം.” (ദി വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ, 1984, വാല്യം 17, പേ. 430) ഒരു വ്യക്തി തന്റെ ജീവിതം ദൈവ​സേ​വ​ന​ത്തിന്‌ അർപ്പി​ക്കു​ക​യും അതിനു ശേഷം സാവകാ​ശം അതു നശിപ്പി​ക്കു​ക​യും ചെയ്യു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​മോ?

“പുകവലി വിശേ​ഷി​ച്ചും ഹൃദയ​ത്തി​നും ശ്വാസ​കോ​ശ​ങ്ങൾക്കും വളരെ നാശം ചെയ്യു​ന്ന​താ​ക​യാൽ ഒരു വ്യക്തി പുകവ​ലി​ക്കു​ന്നു​വെ​ങ്കിൽ രോഗ​പ്ര​തി​രോധ ഔഷധ​ങ്ങൾക്ക്‌ ഒട്ടും​തന്നെ ഫലമി​ല്ലാ​തെ പോകു​ന്നു.” (യൂണി​വേ​ഴ്‌സി​ററി ഓഫ്‌ സതേൺ കാലി​ഫോർണിയ ന്യൂസ്‌ സേർവീസ്‌, ഫെബ്രു​വരി 18, 1982) “സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ അനാ​രോ​ഗ്യ​ത്തി​നു​ളള കാരണ​ങ്ങ​ളിൽ നമുക്ക്‌ തടയാ​വുന്ന ഏററം വലിയ ഒററപ്പെട്ട കാരണം പുകവ​ലി​യാണ്‌.” (ഡോ. എച്ച്‌. മാഹ്‌ലർ, ഡയറക്ടർ ജനറൽ ഓഫ്‌ വേൾഡ്‌ ഹെൽത്ത്‌ ഓർഗ​നൈ​സേഷൻ, വേൾഡ്‌ ഹെൽത്തിൽ, ഫെബ്രുവരി⁄മാർച്ച്‌ 1980, പേ. 3) ഒരുവൻ തന്നെത്തന്നെ വിശുദ്ധ സേവന​ത്തി​നാ​യി ദൈവ​ത്തിന്‌ അർപ്പി​ക്കു​ക​യും അതിനു​ശേഷം മന:പൂർവ്വം തന്റെ ആരോ​ഗ്യം നശിപ്പി​ക്കു​ക​യും ചെയ്യു​ന്നത്‌ പൊരു​ത്ത​മു​ളള ഒരു കാര്യ​മാ​ണോ?

പുകവലി നാം നമ്മുടെ അയൽക്കാ​രനെ സ്‌നേ​ഹി​ക്ക​ണ​മെ​ന്നു​ളള ദിവ്യ​നി​ബ​ന്ധ​ന​യു​ടെ ലംഘന​മാണ്‌

യാക്കോ. 2:8: “നീ നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കണം.”—മത്തായി 7:12 താരത​മ്യ​പ്പെ​ടു​ത്തുക.

“പുകവ​ലി​ക്കുന്ന പുരു​ഷൻമാ​രു​ടെ പുകവ​ലി​ക്കാത്ത ഭാര്യ​മാർ പുകവ​ലി​ക്കാത്ത ഭർത്താ​ക്കൻമാ​രു​ള​ള​വ​രെ​ക്കാൾ ശരാശരി നാലു​വ​യസ്സ്‌ ചെറു​പ്പ​ത്തി​ലെ മരിക്കു​ന്നു എന്ന്‌ അടുത്ത​കാ​ലത്തെ ഒരു പഠനം . . . വെളി​പ്പെ​ടു​ത്തി.” (ദി ന്യൂ​യോർക്ക്‌ ടൈംസ്‌, നവംബർ 22, 1978 പേ. C5) “ഗർഭിണികളായ സ്‌ത്രീ​കൾ പുകവ​ലി​ക്കു​ന്ന​തി​നാൽ ഗർഭത്തിൽ വച്ചുത​ന്നെ​യോ അല്ലെങ്കിൽ പിറന്ന്‌ ഏറെ താമസി​യാ​തെ​യോ ശിശു മരിക്കാൻ തക്കവണ്ണ​മു​ളള ജനിതക വൈക​ല്യ​ങ്ങൾക്ക്‌ ഇടയാ​ക്കാൻ കഴിയും.” (ഫാമിലി ഹെൽത്ത്‌, മേയ്‌ 1979, പേ. 8) കുടും​ബാം​ഗ​ങ്ങ​ളോ​ടു​ളള അത്തരം സ്‌നേ​ഹ​ര​ഹി​ത​മായ പെരു​മാ​ററം ഒരു വ്യക്തി ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ പ്രവർത്തി​ക്കു​ന്നില്ല എന്നതിന്റെ വ്യക്തമായ തെളി​വാണ്‌.—1 തിമൊ​ഥെ​യോസ്‌ 5:8 താരത​മ്യം ചെയ്യുക.

“ഒരു ശരാശരി പുകവ​ലി​ക്കാ​രൻ സിഗറ​ററ്‌ കത്തിച്ചു വച്ചിരി​ക്കുന്ന സമയത്തി​ന്റെ ഒരു ചെറിയ അംശം സമയത്തു മാത്രമേ യഥാർത്ഥ​ത്തിൽ അതു വലിക്കു​ന്നു​ളളു എന്നതി​നാൽ പുകവ​ലി​ക്കാ​ത്ത​യാൾ തന്റെ ഇഷ്ടത്തിന്‌ വിപരീ​ത​മാ​യി അടുത്തി​രി​ക്കുന്ന പുകവ​ലി​ക്കാ​രന്റെ ഒപ്പം തന്നെ കാർബൺ മോ​ണോ​ക്‌​സൈ​ഡും ററാറും നിക്കോ​ട്ടി​നും ശ്വസി​ക്കാൻ ഇടയാ​കു​ന്നു​വെന്ന്‌ പഠനങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.” (ററു​ഡേ​യ്‌സ്‌ ഹെൽത്ത്‌, ഏപ്രിൽ 1972, പേ. 39) തന്റെ സഹമനു​ഷ്യ​നോട്‌ ഇത്തരത്തിൽ സ്‌നേ​ഹ​ര​ഹി​ത​മാ​യി പെരു​മാ​റുന്ന ഒരു വ്യക്തി ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു എന്നതി​നും തെളിവ്‌ നൽകു​ന്നില്ല.—1 യോഹ​ന്നാൻ 4:20 കാണുക.

മയക്കുമരുന്നുകൾ ഉപയോ​ഗി​ക്കു​ന്നത്‌ തെററാ​ണെ​ങ്കിൽ ദൈവം എന്തിനാണ്‌ അവ ഉൽപ്പാ​ദി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന ചെടികൾ സൃഷ്ടി​ച്ചത്‌?

ദുരു​പ​യോ​ഗ​പ്പെ​ടു​ത്തുന്ന വസ്‌തു​ക്കൾക്ക്‌ സാധാ​ര​ണ​യാ​യി ഉചിത​മായ ഉപയോ​ഗ​വു​മുണ്ട്‌. മനുഷ്യ​ന്റെ പുനരുൽപ്പാ​ദന പ്രാപ്‌തി​യെ സംബന്ധിച്ച്‌ ഇതു സത്യമാണ്‌. വീഞ്ഞിനെ സംബന്ധിച്ച്‌ അത്‌ സത്യമാണ്‌. മാരി​ഹ്വാ​ന നിർമ്മി​ക്ക​പ്പെ​ടു​ന്നത്‌ ചണച്ചെ​ടി​യു​ടെ ഉണങ്ങിയ ഇലയിൽ നിന്നും പൂക്കു​ല​യിൽ നിന്നു​മാണ്‌, അത്‌ കയറും തുണി​യും ഉണ്ടാക്കാൻ ഉപയോ​ഗി​ക്കാ​വുന്ന തരം നാര്‌ പ്രദാനം ചെയ്യുന്നു. പുകവ​ലി​ക്കാർ ദുരു​പ​യോ​ഗ​പ്പെ​ടു​ത്തുന്ന പുകയി​ല​യും, അണുനാ​ശി​നി​ക​ളും കീടനാ​ശി​നി​ക​ളും നിർമ്മി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയും. ഭൂമി​യി​ലെ അനേകം വിഭവ​ങ്ങളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവ എങ്ങനെ പ്രയോ​ജ​ന​ക​ര​മാ​യി ഉപയോ​ഗി​ക്കാൻ കഴിയും എന്നതി​നെ​പ്പ​ററി ഇനിയും വളരെ​യ​ധി​കം പഠി​ക്കേ​ണ്ട​താ​യി​ട്ടുണ്ട്‌. കളകൾപോ​ലും മണ്ണൊ​ലിപ്പ്‌ തടയു​ന്ന​തി​നും നിലത്തു കൃഷി​യി​റ​ക്കാ​ത്ത​പ്പോൾ അതിന്‌ ബാഹ്യാ​വ​ര​ണ​മാ​യും പ്രയോ​ജ​ന​പ്പെ​ടു​ന്നു.

പുകവലിയിൽ നിന്നോ മററ്‌ മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗ​ത്തിൽനി​ന്നോ സ്വത​ന്ത്ര​നാ​കാൻ ശ്രമി​ച്ചിട്ട്‌ വിജയി​ച്ചി​ട്ടി​ല്ലെ​ങ്കിൽ ഒരു വ്യക്തിക്ക്‌ എന്തു ചെയ്യാൻ കഴിയും?

ഒന്നാമ​താ​യി, ബൈബിൾ പഠനത്തി​ലൂ​ടെ​യും ധ്യാന​ത്തി​ലൂ​ടെ​യും ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നും അവന്റെ നീതി​യു​ളള പുതിയ വ്യവസ്ഥി​തി​യിൽ ജീവി​ക്കു​ന്ന​തി​നു​മു​ളള ഒരു ശക്തമായ ആഗ്രഹം നിങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തുണ്ട്‌. നിങ്ങൾ അവനോട്‌ അടുത്തു​ചെ​ല്ലു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ ആവശ്യ​മായ സഹായം നൽകി​ക്കൊണ്ട്‌ അവൻ നിങ്ങ​ളോട്‌ അടുത്തു​വ​രും.—യാക്കോ. 4:8.

ഇത്തരം ശീലങ്ങ​ളു​ടെ ദോഷം സംബന്ധിച്ച്‌ ബോദ്ധ്യ​പ്പെ​ടു​ന്ന​തും അവയോ​ടു​ളള ഒരു യഥാർത്ഥ വെറുപ്പ്‌ വളർത്തി​യെ​ടു​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. (സങ്കീ. 97:10) ഈ പുസ്‌ത​ക​ത്തിൽ മുകളിൽ പറഞ്ഞി​രി​ക്കുന്ന വസ്‌തു​തകൾ പുനഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ലും ഇത്തരം ശീലങ്ങ​ളിൽ നിന്ന്‌ ലഭി​ച്ചേ​ക്കാ​വുന്ന താൽക്കാ​ലിക ഉല്ലാസ​ത്തെ​പ്പ​റ​റി​യല്ല മറിച്ച്‌ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്നത്‌ എന്ത്‌ എന്നതി​നെ​പ്പ​റ​റി​യും ഈ ദുശ്ശീ​ല​ങ്ങ​ളു​ടെ ഫലങ്ങൾ എത്ര വെറു​ക്ക​ത്ത​ക്ക​താണ്‌ എന്നതി​നെ​പ്പ​റ​റി​യും ധ്യാനി​ക്കു​ന്ന​തി​നാ​ലും അത്‌ ചെയ്യാൻ കഴിയും.

പുകവ​ലി​ക്കു​ന്ന​തി​നോ മറേറ​തെ​ങ്കി​ലും മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​തി​നോ നിങ്ങൾക്ക്‌ ശക്തമായ ആഗ്രഹം അനുഭ​വ​പ്പെ​ടു​ന്നെ​ങ്കിൽ സഹായ​ത്തി​നു​വേണ്ടി ദൈവ​ത്തോട്‌ ആത്മാർത്ഥ​മാ​യി പ്രാർത്ഥി​ക്കുക. (ലൂക്കോ. 11:9, 13; ഫിലി​പ്പി​യർ 4:13 താരത​മ്യം ചെയ്യുക.) ഉടനടി അത്‌ ചെയ്യുക. കൂടാതെ നിങ്ങളു​ടെ ബൈബിൾ എടുത്ത്‌ ഉച്ചത്തിൽ അതിൽ നിന്ന്‌ വായി​ക്കുക, അല്ലെങ്കിൽ പക്വത​യു​ളള ഒരു ക്രിസ്‌ത്യാ​നി​യു​മാ​യി ബന്ധപ്പെ​ടുക. എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ അദ്ദേഹ​ത്തോട്‌ പറയു​ക​യും സഹായം അഭ്യർത്ഥി​ക്കു​ക​യും ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക