വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • gt അധ്യാ. 7
  • യേശുവും ജ്യോൽസ്യരും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുവും ജ്യോൽസ്യരും
  • ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • സമാനമായ വിവരം
  • യേശുവും ജ്യോൽസ്യരും
    വീക്ഷാഗോപുരം—1986
  • ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • ആരായി​രു​ന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള “നക്ഷത്രം” കാണി​ച്ചതു ദൈവ​മാ​യി​രു​ന്നോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
gt അധ്യാ. 7

അധ്യായം 7

യേശുവും ജ്യോൽസ്യരും

കുറെ പുരുഷൻമാർ കിഴക്കുനിന്ന്‌ വരുന്നു. അവർ ജ്യോൽസ്യരാണ്‌—നക്ഷത്രങ്ങളുടെ നില വ്യാഖ്യാനിക്കുന്നതായി അവകാശപ്പെടുന്നവർ. അവർ കിഴക്ക്‌ സ്വന്തം ഭവനത്തിലായിരുന്നപ്പോൾ ഒരു പുതിയ നക്ഷത്രം കണ്ടു; അവർ യരൂശലേമിലേക്ക്‌ നൂറുകണക്കിന്‌ കിലോമീററർ അതിനെ പിന്തുടരുകയും ചെയ്‌തു.

ജ്യോൽസ്യർ യരൂശലേമിലെത്തിയപ്പോൾ അവർ ചോദിക്കുന്നു: “യഹൂദൻമാരുടെ രാജാവായി പിറന്ന ശിശു എവിടെ? കിഴക്കായിരുന്നപ്പോൾ ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു. ഞങ്ങൾ അവനെ വണങ്ങാൻ വന്നിരിക്കയാണ്‌.”

യരൂശലേമിലെ ഹെരോദാവ്‌ രാജാവ്‌ ഇത്‌ കേൾക്കുമ്പോൾ അവൻ വളരെ ഭ്രമിച്ചുപോകുന്നു. അതുകൊണ്ട്‌ അവൻ മഹാപുരോഹിതൻമാരെ വിളിച്ച്‌ ക്രിസ്‌തു എവിടെയാണ്‌ ജനിക്കുന്നതെന്ന്‌ ചോദിക്കുന്നു. തങ്ങളുടെ ഉത്തരം തിരുവെഴുത്തുകളിൽ അടിസ്ഥാനപ്പെടുത്തി അവർ പ്രതിവചിക്കുന്നു: “ബെത്‌ലഹേമിൽ.” അപ്പോൾ ഹെരോദാവ്‌ ജ്യോൽസ്യരെ അടുക്കൽ വിളിച്ച്‌ അവരോട്‌ ഇങ്ങനെ പറയുന്നു: “പോയി ശിശുവിനെ അന്വേഷിപ്പിൻ. നിങ്ങൾ അവനെ കണ്ടുപിടിക്കുമ്പോൾ മടങ്ങിവന്ന്‌ എന്നെ അറിയിക്കണം. അങ്ങനെയാണെങ്കിൽ എനിക്കും ചെന്ന്‌ അവനെ വണങ്ങാൻ കഴിയും.” എന്നാൽ, ശിശുവിനെ കൊല്ലുന്നതിനുവേണ്ടിയാണ്‌ അവനെ കണ്ടെത്താൻ ഹെരോദാവ്‌ ആഗ്രഹിക്കുന്നത്‌!

അവർ പുറപ്പെട്ടു കഴിഞ്ഞ്‌ അത്ഭുതകരമായ ഒരു സംഗതി സംഭവിക്കുന്നു. അവർ കിഴക്കായിരുന്നപ്പോൾ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോവുകയാണ്‌. സ്‌പഷ്ടമായും ഇത്‌ വെറും ഒരു സാധാരണ നക്ഷത്രമല്ല. പിന്നെയോ, ഇത്‌ അവരെ നയിക്കാൻ പ്രത്യേകാൽ പ്രദാനം ചെയ്യപ്പെട്ടതാണ്‌. ജോസഫും മറിയയും താമസിക്കുന്ന വീടിന്റെ തൊട്ടുമുകളിൽ ചെന്ന്‌ നിൽക്കുന്നതുവരെ ജ്യോൽസ്യർ അതിനെ പിൻതുടർന്നുകൊണ്ടേയിരിക്കുന്നു.

ജ്യോൽസ്യർ വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ അവർ മറിയയെ അവളുടെ ശിശുവായ യേശുവിനോടൊപ്പം കണ്ടെത്തുന്നു. അതിങ്കൽ അവരെല്ലാം അവനെ വണങ്ങുന്നു. അവർ തങ്ങളുടെ ബാഗുകൾ തുറന്ന്‌ പൊന്നും കുന്തുരുക്കവും മൂരും കാഴ്‌ച വെക്കുന്നു. അതിനുശേഷം, ശിശു എവിടെയുണ്ടെന്ന്‌ ഹെരോദാവിനോട്‌ പറയുന്നതിനുവേണ്ടി അവർ മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ അത്‌ ചെയ്യരുതെന്ന്‌ ദൈവം അവർക്ക്‌ ഒരു സ്വപ്‌നത്തിൽ മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട്‌ അവർ മറെറാരു വഴിയെ അവരുടെ സ്വദേശത്തേക്ക്‌ തിരിക്കുന്നു.

ജ്യോൽസ്യരെ നയിക്കാൻ ആകാശത്തിൽ നക്ഷത്രത്തെ നിയോഗിച്ചയച്ചത്‌ ആരാണെന്നാണ്‌ നിങ്ങൾ വിചാരിക്കുന്നത്‌? നക്ഷത്രം അവരെ നേരെ ബെത്‌ലഹേമിലെ യേശുവിന്റെ അടുത്തേക്ക്‌ നയിച്ചില്ലെന്ന്‌ ഓർക്കുക. പ്രത്യുത, ശിശുവിനെ കൊല്ലാൻ ആഗ്രഹിച്ച ഹെരോദാവ്‌ രാജാവുമായി സമ്പർക്കത്തിൽ വന്നിടമായ യരൂശലേമിലേക്ക്‌ അവരെ നയിച്ചു. ദൈവം ഇടപെട്ട്‌, ഹെരോദാവിനെ അറിയിക്കരുതെന്ന്‌ ജ്യോൽസ്യർക്ക്‌ മുന്നറിയിപ്പു നൽകിയില്ലായിരുന്നെങ്കിൽ അവൻ ശിശുവിനെ നശിപ്പിച്ചേനെ. അതുകൊണ്ട്‌ യേശുവിനെ കൊല്ലാൻ ആഗ്രഹിച്ചത്‌ ദൈവത്തിന്റെ ശത്രുവായ പിശാചായ സാത്താനാണ്‌. അവന്റെ ഉദ്ദേശ്യം സാധിക്കാനുളള ശ്രമത്തിൽ അവനാണ്‌ നക്ഷത്രത്തെ ഉപയോഗിച്ചത്‌. മത്തായി 2:1-12; മീഖാ 5:2.

▪ ജ്യോൽസ്യർ കണ്ട നക്ഷത്രം വെറും സാധാരണ നക്ഷത്രമല്ലായിരുന്നുവെന്ന്‌ എന്ത്‌ കാണിക്കുന്നു?

▪ ജ്യോൽസ്യർ യേശുവിനെ കണ്ടെത്തിയപ്പോൾ അവൻ എവിടെയാണ്‌?

▪ ജ്യോൽസ്യരെ നയിക്കാൻ സാത്താനാണ്‌ നക്ഷത്രം പ്രദാനം ചെയ്‌തതെന്ന്‌ നാം എന്തുകൊണ്ട്‌ മനസ്സിലാക്കുന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക