വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ed പേ. 31
  • ഉപസം​ഹാ​രം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉപസം​ഹാ​രം
  • യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും
  • സമാനമായ വിവരം
  • യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ അനുഗാമികളാണോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • യഹോവയുടെ സാക്ഷികൾ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സം സ്വീക​രി​ക്കാൻ മക്കളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • നിങ്ങളുടെ വിശ്വാസങ്ങൾക്കുള്ള അടിസ്ഥാനം എന്ത്‌?
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും
ed പേ. 31
31-ാം പേജിലെ ചിത്രം

ഉപസം​ഹാ​രം

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതവി​ശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സമഗ്ര​മായ ചർച്ച ഈ ലഘുപ​ത്രി​ക​യു​ടെ ഉദ്ദേശ്യ​മല്ല. മറിച്ച്‌, സാക്ഷികൾ വിശ്വ​സി​ക്കുന്ന ഏതാനും തത്ത്വങ്ങളെ വിശദ​മാ​ക്കു​വാ​നും നിങ്ങളു​ടെ വിദ്യാർഥി​യു​ടെ മാതാ​പി​താ​ക്കൾ ഇരുവ​രു​മോ അവരി​ലൊ​രാ​ളെ​ങ്കി​ലു​മോ സാക്ഷി​യാ​യി​രി​ക്കു​ന്ന​പക്ഷം വിദ്യാർഥി​യെ ബാധി​ക്കുന്ന കുടുംബ സ്വാധീ​ന​ങ്ങളെ വ്യക്തമാ​ക്കു​വാ​നും ഞങ്ങൾ ശ്രമം​ചെ​ലു​ത്തി​യി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ കുട്ടി​ക​ളു​ടെ ആത്മീയ വളർച്ച​യ്‌ക്ക്‌ അത്യധി​കം ഊന്നൽ നൽകുന്നു. അതു മറ്റു രംഗങ്ങ​ളി​ലും തങ്ങളുടെ കുട്ടി​ക​ളു​ടെ വളർച്ചയെ സമ്പുഷ്ട​മാ​ക്കു​ന്നു​വെന്ന കാര്യ​ത്തിൽ അവർക്കു ദൃഢവി​ശ്വാ​സ​മുണ്ട്‌. അവർ കൈ​ക്കൊ​ള്ളുന്ന വിശ്വാ​സ​വും പിൻപ​റ്റുന്ന തത്ത്വങ്ങ​ളും അവരുടെ ജീവി​ത​ത്തിന്‌ അർഥ​മേ​കു​ക​യും അനുദിന പ്രശ്‌ന​ങ്ങളെ നേരി​ടാൻ അവരെ സഹായി​ക്കു​ക​യും ചെയ്യുന്നു. അതിനു​പു​റമേ, ആ വിശ്വാ​സ​ങ്ങ​ളും തത്ത്വങ്ങ​ളും ജീവി​ത​കാ​ലം മുഴുവൻ ഉത്സുക​രായ വിദ്യാർഥി​ക​ളും നല്ല പൗരന്മാ​രു​മാ​യി​രി​ക്കാൻ അവരെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌.

ജീവി​ത​ത്തെ​ക്കു​റി​ച്ചു യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടു സാക്ഷികൾ വിദ്യാ​ഭ്യാ​സ​ത്തി​നു വലിയ പ്രാധാ​ന്യം കൽപ്പി​ക്കു​ന്നു. തന്മൂലം, തങ്ങളുടെ കഴിവി​ന്റെ പരമാ​വധി നിങ്ങ​ളോ​ടു സഹകരി​ക്ക​ണ​മെ​ന്ന​താണ്‌ അവരുടെ ആഗ്രഹം. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം, തങ്ങളുടെ വീടു​ക​ളി​ലും ലോക​വ്യാ​പ​ക​മായ ആരാധ​നാ​സ്ഥ​ല​ങ്ങ​ളി​ലും തങ്ങളുടെ കുട്ടി​കളെ ഫലപ്ര​ദ​മായ ഈ സഹപ്ര​വർത്ത​ന​ത്തിൽ അവരു​ടേ​തായ പങ്കു വഹിക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽ അവർ തുടരും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക