വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പേ. 21-പേ. 26 ഖ. 4
  • വായനയിൽ ഉത്സുകനായിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായനയിൽ ഉത്സുകനായിരിക്കുക
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവസരം നന്നായി പ്രയോജനപ്പെടുത്തുക
  • ശരിയായ ആന്തരത്തോടെ വായിക്കുക
  • വായനയുടെ വേഗം പരിഗണിക്കുക
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിക്കുക
  • പരസ്യവായന
  • വായനയ്‌ക്കു സമയം കണ്ടെത്തുക
  • വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വിധം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ദൈനംദിന ബൈബിൾ വായനയിൽനിന്നു പ്രയോജനമനുഭവിക്കൽ
    വീക്ഷാഗോപുരം—1995
  • കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 1: വായി​ക്കു​ന്ന​തോ കാണു​ന്ന​തോ?
    കുടുംബങ്ങൾക്കുവേണ്ടി
  • നിങ്ങളുടെ വായന മെച്ചപ്പെടുത്തുക—നിങ്ങൾക്ക്‌ അതിന്‌ കഴിയും!
    ഉണരുക!—1986
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പേ. 21-പേ. 26 ഖ. 4

വായനയിൽ ഉത്സുകനായിരിക്കുക

നിങ്ങൾ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ മൃഗങ്ങൾക്കു ചെയ്യാനാവില്ല. മനുഷ്യരിൽ ആറിലൊന്നിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ സത്യം​—ഇവരിൽ മിക്കവർക്കും സ്‌കൂളിൽ പോകാൻ അവസരം ലഭിച്ചിട്ടില്ല എന്നതാണ്‌ വായന അറിയില്ലാത്തതിന്റെ കാരണം. ഇനി വായന അറിയാവുന്നവരിൽത്തന്നെ പലരും പതിവായി വായിക്കാറുമില്ല. എങ്കിലും വായനാ പ്രാപ്‌തി, അച്ചടിച്ച താളിലൂടെ മറ്റു നാടുകളിലേക്കു സഞ്ചരിക്കാനും നിങ്ങളുടെ ജീവിതത്തെ സമ്പുഷ്ടമാക്കിത്തീർക്കാൻ കഴിയുന്ന ജീവിതമാതൃകയുള്ള ആളുകളെ കണ്ടുമുട്ടാനും ജീവിത ഉത്‌കണ്‌ഠകളെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രായോഗിക ജ്ഞാനം സമ്പാദിക്കാനും നിങ്ങളെ പ്രാപ്‌തരാക്കുന്നു.

[22 ലെ ചിത്രം]

നിങ്ങൾ കുട്ടികളെ വായിച്ചുകേൾപ്പിക്കുന്ന കാര്യങ്ങൾ അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനു സഹായിക്കും

ഒരു കുട്ടി സ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്ന്‌ എത്രമാത്രം പ്രയോജനം നേടുന്നു എന്നതിനെ വായനാ പ്രാപ്‌തി സ്വാധീനിക്കുന്നു. പിന്നീട്‌ അവൻ ജോലി തേടുമ്പോൾ, ഏതുതരത്തിലുള്ള ജോലിയാണു സമ്പാദിക്കാൻ കഴിയുന്നത്‌, ഉപജീവനത്തിനായി എത്ര മണിക്കൂർ ജോലി ചെയ്യണം തുടങ്ങിയ കാര്യങ്ങളെയും അവന്റെ വായനാ പ്രാപ്‌തി സ്വാധീനിച്ചേക്കാം. നല്ല വായനാശീലമുള്ള വീട്ടമ്മമാർക്ക്‌ പോഷണം, ശുചിത്വം, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച തങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വളർച്ചയിൽ വളരെ ക്രിയാത്മകമായ സ്വാധീനം ചെലുത്താനും വായന അമ്മമാരെ പ്രാപ്‌തരാക്കിയേക്കാം.

വായനകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ‘ദൈവപരിജ്ഞാനം കണ്ടെത്താൻ’ അതിനു നിങ്ങളെ സഹായിക്കാൻ കഴിയുമെന്നതാണ്‌. (സദൃ. 2:5) ദൈവസേവനത്തിന്റെ പല മേഖലകളിലും വായനയ്‌ക്കു പ്രാധാന്യമുണ്ട്‌. തിരുവെഴുത്തുകളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും സഭായോഗങ്ങളിൽ വായിക്കപ്പെടുന്നു. വയൽശുശ്രൂഷയിലെ നിങ്ങളുടെ ഫലപ്രദത്വം നല്ല ഒരു പരിധിവരെ നിങ്ങൾ എങ്ങനെ വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇനിയും ഈ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിൽ വായന ഉൾപ്പെടുന്നു. അതുകൊണ്ട്‌ നിങ്ങളുടെ ആത്മീയ പുരോഗതി വലിയ ഒരു അളവുവരെ നിങ്ങളുടെ വായനാ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അവസരം നന്നായി പ്രയോജനപ്പെടുത്തുക

[22 ലെ ചിത്രം]

പരസ്യവായനയിൽ ഉത്സുകനായിരിക്കുന്നതിൽ തുടരുക

ദൈവത്തിന്റെ വഴികളെക്കുറിച്ചു പഠിക്കുന്ന ചിലർക്ക്‌ പരിമിതമായ വിദ്യാഭ്യാസമേ ഉള്ളൂ. ആത്മീയമായി നന്നായി പുരോഗമിക്കുന്നതിന്‌, ആരെങ്കിലും അവരെ വായന പഠിപ്പിക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, തങ്ങളുടെ വായനാ പ്രാപ്‌തി മെച്ചപ്പെടുത്തുന്നതിൽ അവർക്കു വ്യക്തിപരമായ സഹായം ആവശ്യമായിരിക്കാം. പ്രാദേശികമായി ആവശ്യമുള്ള ഇടങ്ങളിൽ, എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണത്തെ അടിസ്ഥാനമാക്കി സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ സഭകൾ ശ്രമിക്കുന്നു. ആയിരക്കണക്കിന്‌ ആളുകൾ ഈ കരുതലിൽനിന്നു വലിയ പ്രയോജനം അനുഭവിച്ചിട്ടുണ്ട്‌. നല്ല വായനാ പ്രാപ്‌തി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌, ചില സഭകൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനോട്‌ അനുബന്ധിച്ച്‌ വായനാ പ്രാപ്‌തി മെച്ചപ്പെടുത്താനുള്ള ക്ലാസ്സുകൾ നടത്തുന്നതിനു ക്രമീകരണം ചെയ്യുന്നു. അത്തരം ക്ലാസ്സുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും, ഉറക്കെ വായിക്കുന്നതിന്‌ ദിവസവും കുറച്ചു സമയം ചെലവഴിച്ചുകൊണ്ടും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ക്രമമായി ഹാജരാകുകയും പങ്കുപറ്റുകയും ചെയ്‌തുകൊണ്ടും ഒരു വ്യക്തിക്കു നല്ല പുരോഗതി കൈവരിക്കാൻ കഴിയും.

സങ്കടകരമെന്നു പറയട്ടെ, പലരുടെയും ജീവിതത്തിൽ കോമിക്കുകളും ടെലിവിഷനും മറ്റും വായനയെ പിന്നിലാക്കിയിരിക്കുകയാണ്‌. ടെലിവിഷൻ കാണൽ കൂടുന്നതും വായന കുറയുന്നതും ഒരു വ്യക്തിയുടെ വായനാ പ്രാപ്‌തിയുടെ വികാസത്തെയും വ്യക്തമായി ചിന്തിക്കാനും ന്യായവാദം ചെയ്യാനും കാര്യങ്ങൾ വ്യക്തമായി പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാനും ഉള്ള കഴിവിന്റെ വളർച്ചയെയും തടസ്സപ്പെടുത്തിയേക്കാം.

ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങൾ “വിശ്വസ്‌തനും വിവേകിയുമായ അടിമ” നമുക്കു പ്രദാനം ചെയ്യുന്നു. മർമപ്രധാനമായ ആത്മീയ വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ഒരു കലവറതന്നെ ഈ സാഹിത്യങ്ങൾ നമുക്കു തുറന്നുതരുന്നു. (മത്താ. 24:​45, NW; 1 കൊരി. 2:12, 13, NW) കൂടാതെ, അവ ലോകത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളും അവയുടെ അർഥവും അതാതു സമയത്ത്‌ അറിയാനും പ്രകൃതിയെ കൂടുതൽ അടുത്തറിയാനും നമ്മെ സഹായിക്കുന്നു. അവ ആകുലീകരിക്കുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനുള്ള വഴികളും നമ്മെ പഠിപ്പിക്കുന്നു. സർവോപരി, ദൈവത്തെ സ്വീകാര്യമായ വിധത്തിൽ എങ്ങനെ സേവിക്കാമെന്നും അവന്റെ പ്രീതി എങ്ങനെ സമ്പാദിക്കാമെന്നുമുള്ള കാര്യങ്ങളിൽ അവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത്തരം ആരോഗ്യാവഹമായ വായന ഒരു ആത്മീയ വ്യക്തിയായി വളർന്നുവരാൻ നിങ്ങളെ സഹായിക്കും.

നന്നായി വായിക്കാനുള്ള കഴിവ്‌ ഉള്ളതുകൊണ്ടു മാത്രമായില്ല. ആ കഴിവ്‌ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്‌. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ എന്നപോലെതന്നെ വായനയുടെ കാര്യത്തിലും തിരഞ്ഞെടുപ്പ്‌ ആവശ്യമാണ്‌. യാതൊരു പോഷകഗുണവും ഇല്ലാത്ത ഭക്ഷണം എന്തിനു കഴിക്കണം? ഇനി, വിഷാംശം കലർന്ന ഭക്ഷണം ആരെങ്കിലും കഴിക്കുമോ? സമാനമായി, മനസ്സിനെയും ഹൃദയത്തെയും ദുഷിപ്പിക്കുന്ന വിവരങ്ങൾ, അവിചാരിതമായി പോലും, വായിക്കുന്നത്‌ എന്തിന്‌? ബൈബിൾ തത്ത്വങ്ങൾ നൽകുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വേണം വായിക്കാനുള്ള സംഗതികൾ നാം തിരഞ്ഞെടുക്കാൻ. എന്തു വായിക്കണമെന്നു തീരുമാനിക്കുന്നതിനു മുമ്പ്‌ സഭാപ്രസംഗി 12:12, 13; എഫെസ്യർ 4:​22-24; 5:​3, 4; ഫിലിപ്പിയർ 4:8; കൊലൊസ്സ്യർ 2:8; 1 യോഹന്നാൻ 2:15-17; 2 യോഹന്നാൻ 10 എന്നിങ്ങനെയുള്ള തിരുവെഴുത്തുകൾ മനസ്സിൽ പിടിക്കുക.

ശരിയായ ആന്തരത്തോടെ വായിക്കുക

വായിക്കുമ്പോൾ ശരിയായ ആന്തരം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം സുവിശേഷ വിവരണങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു. ഉദാഹരണത്തിന്‌ മത്തായിയുടെ സുവിശേഷത്തിൽ, പണ്ഡിതന്മാരായ മതനേതാക്കന്മാരുടെ കുടില ചോദ്യങ്ങൾക്ക്‌ തിരുവെഴുത്ത്‌ അധിഷ്‌ഠിതമായ ഉത്തരങ്ങൾ നൽകുന്നതിനു മുമ്പ്‌ യേശു അവരോട്‌ “നിങ്ങൾ വായിച്ചിട്ടില്ലയോ?” “നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നതായി നാം കാണുന്നു. (മത്താ. 12:​4, 5; 19:5; 21:16, 42; 22:31) ഇതിൽനിന്ന്‌ നാം ഒരു സംഗതി മനസ്സിലാക്കുന്നു: ശരിയായ ആന്തരത്തോടെയല്ല വായിക്കുന്നതെങ്കിൽ, നാം തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുകയോ ആശയം ഒട്ടും ഗ്രഹിക്കാതിരിക്കുകയോ ചെയ്‌തേക്കാം. പരീശന്മാർ തിരുവെഴുത്തുകൾ വായിക്കുന്നുണ്ടായിരുന്നു. കാരണം അവ മുഖാന്തരം തങ്ങൾക്കു നിത്യജീവൻ ലഭിക്കുമെന്ന്‌ അവർ നിരൂപിച്ചിരുന്നു. എന്നാൽ യേശു ചൂണ്ടിക്കാട്ടിയതു പോലെ, ആ പ്രതിഫലം ദൈവത്തെ സ്‌നേഹിക്കാത്തവർക്കും രക്ഷയ്‌ക്കുള്ള അവന്റെ മാർഗം സ്വീകരിക്കാത്തവർക്കും ലഭിക്കുന്നില്ല. (യോഹ. 5:39-43) പരീശന്മാർക്ക്‌ സ്വാർഥമായ ആന്തരമാണ്‌ ഉണ്ടായിരുന്നത്‌; അതുകൊണ്ടുതന്നെ അവർ പലപ്പോഴും തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തു.

യഹോവയുടെ വചനം വായിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നത്‌ അവനോടുള്ള സ്‌നേഹമാണെങ്കിൽ നാം ഏറ്റവും ശുദ്ധമായ ആന്തരത്തോടെയാണു വായിക്കുന്നതെന്നു പറയാൻ കഴിയും. അത്തരം സ്‌നേഹം ദൈവഹിതം മനസ്സിലാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. കാരണം സ്‌നേഹം “സത്യത്തിൽ സന്തോഷിക്കുന്നു.” (1 കൊരി. 13:6) മുമ്പ്‌, നമ്മൾ വായന ഇഷ്‌ടപ്പെട്ടിരുന്നില്ലെങ്കിൽ പോലും യഹോവയെ ‘പൂർണ്ണമനസ്സോടെ’ സ്‌നേഹിക്കുന്നത്‌ ദൈവപരിജ്ഞാനം സമ്പാദിക്കുന്നതിൽ മനസ്സ്‌ പൂർണമായി അർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കും. (മത്താ. 22:37) സ്‌നേഹം താത്‌പര്യത്തെ ഉണർത്തുന്നു, താത്‌പര്യമാകട്ടെ പഠനത്തിനു പ്രചോദനം പകരുന്നു.

വായനയുടെ വേഗം പരിഗണിക്കുക

വായനയും തിരിച്ചറിയലും കൈകോർത്തു പോകുന്നു. ഇപ്പോൾത്തന്നെ ഇതു വായിക്കവേ, നിങ്ങൾ വാക്കുകൾ തിരിച്ചറിയുകയും അവയുടെ അർഥം ഓർമിക്കുകയും ചെയ്യുന്നുണ്ട്‌. തിരിച്ചറിയലിന്റെ മണ്ഡലം വിശാലമാക്കുന്ന പക്ഷം നിങ്ങൾക്കു വായനയുടെ വേഗം വർധിപ്പിക്കാനാകും. വാക്കുകൾ ഒറ്റയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ കാണുന്നതിനു പകരം പല വാക്കുകൾ ഒരുമിച്ചു കാണാൻ ശ്രമിക്കുക. ഈ കഴിവ്‌ വികസിപ്പിച്ചെടുക്കവേ, വായിക്കുന്ന കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാകും.

[24 ലെ ചിത്രം]

ഒരുമിച്ചിരുന്നു വായിക്കുന്നത്‌ കുടുംബാംഗങ്ങളെ കൂടുതൽ അടുപ്പിക്കുന്നു

എന്നിരുന്നാലും ഗഹനമായ വിവരങ്ങൾ വായിക്കുമ്പോൾ, വ്യത്യസ്‌തമായ ഒരു മാർഗം അവലംബിക്കുന്നതിലൂടെ വായനയിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ കഴിഞ്ഞേക്കാം. തിരുവെഴുത്തുകൾ വായിക്കുന്നതു സംബന്ധിച്ച്‌ യോശുവയ്‌ക്ക്‌ ബുദ്ധിയുപദേശം കൊടുക്കവേ, യഹോവ ഇങ്ങനെ പറഞ്ഞു: “ഈ ന്യായപ്രമാണപുസ്‌തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; . . . നീ . . . അതു ധ്യാനിച്ചുകൊണ്ടിരിക്കേണം.” (യോശു. 1:8) ധ്യാനിക്കുന്ന സമയത്ത്‌ ഒരു വ്യക്തി ആഴത്തിൽ ചിന്തിക്കുന്നു. അയാൾ തിരക്കുകൂട്ടുന്നില്ല. ധ്യാനനിരതമായ വായന ദൈവവചനം മനസ്സിലും ഹൃദയത്തിലും കൂടുതൽ പ്രഭാവം ചെലുത്താൻ ഇടയാക്കുന്നു. ബൈബിളിൽ, പ്രവചനങ്ങളും ബുദ്ധിയുപദേശങ്ങളും പഴമൊഴികളും കാവ്യങ്ങളും ദിവ്യ ന്യായവിധി പ്രഖ്യാപനങ്ങളും യഹോവയുടെ ഉദ്ദേശ്യം സംബന്ധിച്ച വിശദാംശങ്ങളും നിരവധി വ്യക്തികളുടെ യഥാർഥ ജീവിതാനുഭവങ്ങളും അടങ്ങിയിട്ടുണ്ട്‌. യഹോവയുടെ വഴികളിൽ നടക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മൂല്യവത്തായ കാര്യങ്ങളാണ്‌ ഇവയെല്ലാം. നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്ന ഒരു വിധത്തിൽ ബൈബിൾ വായിക്കുന്നത്‌ എത്രയോ പ്രയോജനകരമാണ്‌!

ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിക്കുക

[22 ലെ ചിത്രം]

പരസ്യവായന ഭാവാത്മകമായി നിർവഹിക്കാൻ പഠിക്കുക

ഓരോ രംഗവും വായിക്കുമ്പോൾ നിങ്ങൾ അവിടെ ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. കഥാപാത്രങ്ങളെ നിങ്ങളുടെ മനോമുകുരത്തിൽ കാണാൻ ശ്രമിക്കുകയും അവരുടെ ജീവിതാനുഭവങ്ങളിൽ വൈകാരികമായി പങ്കുചേരുകയും ചെയ്യുക. 1 ശമൂവേൽ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ദാവീദിന്റേതും ഗൊല്യാത്തിന്റേതും പോലുള്ള ഒരു വൃത്താന്തം വായിക്കുമ്പോൾ അതു താരതമ്യേന എളുപ്പമാണ്‌. എന്നാൽ തിരുനിവാസത്തിന്റെ നിർമാണമോ പൗരോഹിത്യ ക്രമീകരണമോ സംബന്ധിച്ച്‌ പുറപ്പാടിലും ലേവ്യപുസ്‌തകത്തിലും ഉള്ള വിശദാംശങ്ങൾ പോലും നിങ്ങൾക്കു രസകരവും യഥാർഥവുമായി തോന്നും, അളവുകളും സാമഗ്രികളും ഭാവനയിൽ കാണുകയും ധൂപവർഗത്തിന്റെയും മലരിന്റെയും ഹോമയാഗമായി അർപ്പിക്കപ്പെടുന്ന മൃഗങ്ങളുടെയും വാസന എന്തായിരുന്നിരിക്കുമെന്നു സങ്കൽപ്പിക്കുകയും ചെയ്യുന്നെങ്കിൽ. പൗരോഹിത്യ ശുശ്രൂഷകൾ നിർവഹിക്കുന്നത്‌ എത്ര ഭയാദരവ്‌ ഉണർത്തുന്ന ഒരു അനുഭവം ആയിരുന്നിരിക്കണം എന്നു ചിന്തിക്കുക! (ലൂക്കൊ. 1:8-10) ഇന്ദ്രിയങ്ങളും വികാരങ്ങളും ഈ രീതിയിൽ ഉൾപ്പെടുത്തുന്നത്‌ വായിക്കുന്ന കാര്യങ്ങളുടെ പ്രാധാന്യം ഗ്രഹിക്കാനും കാര്യങ്ങൾ ഓർത്തിരിക്കാനും നിങ്ങളെ സഹായിക്കും.

പക്ഷേ, ശ്രദ്ധിച്ചില്ലെങ്കിൽ വായിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ മനസ്സ്‌ അലഞ്ഞുതിരിയാനിടയുണ്ട്‌. നോട്ടം പേജിൽത്തന്നെ ആയിരുന്നേക്കാമെങ്കിലും മനസ്സ്‌ മറ്റെവിടെയെങ്കിലും ആയിരിക്കും. സംഗീതം വെച്ചിട്ടുണ്ടോ? ടെലിവിഷൻ ഓൺ ചെയ്‌തിട്ടുണ്ടോ? കുടുംബാംഗങ്ങൾ സംസാരിക്കുന്നുണ്ടോ? സാധ്യമെങ്കിൽ ശാന്തമായ ഒരിടത്തിരുന്നു വായിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. എങ്കിലും, ശ്രദ്ധാശൈഥില്യം ഉള്ളിൽനിന്നുതന്നെ ഉണ്ടാകാം. നിങ്ങളെ സംബന്ധിച്ചിടത്തോളം അതു വളരെ തിരക്കുപിടിച്ച ഒരു ദിവസമായിരുന്നിരിക്കാം. അന്നു നടന്ന സംഭവങ്ങളിലേക്കു മനസ്സു തിരിയാൻ എത്ര എളുപ്പമാണ്‌! അതതു ദിവസം നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ അയവിറക്കുന്നതു നല്ലതുതന്നെ​—എന്നാൽ വായിക്കുമ്പോൾ പാടില്ലെന്നു മാത്രം. ഒരുപക്ഷേ ഏകാഗ്രമായ ഒരു മനസ്സോടെ ആയിരിക്കാം നിങ്ങൾ വായിക്കാനിരിക്കുന്നത്‌, പ്രാർഥിച്ചുകൊണ്ടു പോലും ആയിരിക്കാം നിങ്ങൾ അത്‌ ആരംഭിക്കുന്നത്‌. എന്നാൽ വായന തുടരവേ, നിങ്ങളുടെ മനസ്സ്‌ അലഞ്ഞുതിരിയാൻ തുടങ്ങുന്നു. അപ്പോൾ ഒന്നുകൂടി ശ്രമിക്കുക. വായിക്കുന്ന വിവരങ്ങളിൽ മനസ്സ്‌ ഉറപ്പിച്ചു നിറുത്താൻ ആത്മശിക്ഷണം നൽകുക. ക്രമേണ, നിങ്ങൾക്കു പുരോഗതി കാണാനാകും.

മനസ്സിലാകാത്ത ഒരു പദം കാണുമ്പോൾ നിങ്ങൾ എന്താണു ചെയ്യുന്നത്‌? പരിചയമില്ലാത്ത ചില പദങ്ങളുടെ നിർവചനമോ വിശദീകരണമോ വായിക്കുന്ന ഭാഗത്തുതന്നെ കൊടുത്തിട്ടുണ്ടാകാം. അല്ലെങ്കിൽ സന്ദർഭം നോക്കിയാൽ അർഥം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. അതു പറ്റുന്നില്ലെങ്കിൽ, ഒരു നിഘണ്ടുവിൽ നോക്കി​—അതു ലഭ്യമെങ്കിൽ​—ആ പദത്തിന്റെ അർഥം കണ്ടുപിടിക്കുക. അല്ലെങ്കിൽ പിന്നീട്‌ ആരോടെങ്കിലും ആ പദത്തിന്റെ അർഥം ചോദിച്ചു മനസ്സിലാക്കുന്നതിന്‌ അത്‌ അടയാളപ്പെടുത്തി വെക്കുക. ഇങ്ങനെ ചെയ്യുന്നത്‌ നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കുകയും വായിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രാപ്‌തി മെച്ചപ്പെടുത്തുകയും ചെയ്യും.

പരസ്യവായന

[22 ലെ ചിത്രം]

വായനാശീലം നിങ്ങളുടെ ആത്മീയ വളർച്ചയെ സ്വാധീനിക്കുന്നു

വായനയിൽ ഉത്സുകനായിരിക്കുന്നതിൽ തുടരാൻ പൗലൊസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനോടു പറഞ്ഞപ്പോൾ അവൻ മറ്റുള്ളവരുടെ പ്രയോജനത്തിനായി വായിക്കുന്നതിനെ കുറിച്ചു പ്രത്യേകം പരാമർശിക്കുകയായിരുന്നു. (1 തിമൊ. 4:​13, NW) ഫലപ്രദമായ പരസ്യവായനയിൽ ഒരു പേജിലെ വാക്കുകൾ കേവലം ഉച്ചത്തിൽ വായിക്കുന്നതിലും അധികം ഉൾപ്പെടുന്നു. വായിക്കുന്ന വ്യക്തി വാക്കുകളുടെ അർഥം മനസ്സിലാക്കുകയും അവയിൽ ഉൾക്കൊണ്ടിരിക്കുന്ന ആശയങ്ങൾ ഗ്രഹിക്കുകയും ചെയ്യേണ്ടതുണ്ട്‌. അപ്പോൾ മാത്രമേ അദ്ദേഹത്തിന്‌ ആശയങ്ങൾ കൃത്യമായി ധരിപ്പിക്കാനും വികാരങ്ങൾ കൃത്യമായി പുനരാവിഷ്‌കരിക്കാനും കഴിയൂ. ഇതിന്‌ തീർച്ചയായും നല്ല തയ്യാറാകലും പരിശീലനവും ആവശ്യമാണ്‌. അതുകൊണ്ട്‌ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “പരസ്യവായനയിൽ ഉത്സുകനായിരിക്കുന്നതിൽ തുടരുക.” ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലൂടെ നിങ്ങൾക്കു പരസ്യവായനയിൽ വിലപ്പെട്ട പരിശീലനം ലഭിക്കുന്നതായിരിക്കും.

വായനയ്‌ക്കു സമയം കണ്ടെത്തുക

“ഉത്സാഹിയുടെ ആസൂത്രണങ്ങൾ തീർച്ചയായും നേട്ടം കൈവരുത്തുന്നു, എന്നാൽ തിടുക്കം കൂട്ടുന്ന എല്ലാവരുടെയും പോക്ക്‌ തീർച്ചയായും ദാരിദ്ര്യത്തിലേക്കാണ്‌.” (സദൃ. 21:​5, NW) വായിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ കാര്യത്തിൽ ഇത്‌ എത്രയോ സത്യമാണ്‌! “നേട്ടം” ഉണ്ടാകുന്നതിന്‌, മറ്റു പ്രവർത്തനങ്ങൾ വായനയ്‌ക്കു മുടക്കം വരുത്താതിരിക്കത്തക്കവണ്ണം നാം കാര്യങ്ങൾ ഉത്സാഹപൂർവം ആസൂത്രണം ചെയ്യണം.

എപ്പോഴാണു നിങ്ങൾ വായിക്കാൻ സമയം കണ്ടെത്തുന്നത്‌? അതിരാവിലെ വായിക്കുന്നതു പ്രയോജനകരമാണോ? അതോ നിങ്ങൾ കൂടുതൽ ഉണർവോടിരിക്കുന്നത്‌ മറ്റേതെങ്കിലും സമയത്താണോ? വായനയ്‌ക്കായി ദിവസവും 15-ഓ 20-ഓ മിനിട്ട്‌ മാറ്റിവെച്ചാൽ പോലും എത്രമാത്രമാണു വായിച്ചുതീർക്കാൻ കഴിയുന്നത്‌ എന്നു കണ്ട്‌ നിങ്ങൾ അത്ഭുതം കൂറും. പ്രധാന കാര്യം അത്‌ ക്രമമായി ചെയ്യുക എന്നതാണ്‌.

യഹോവ തന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ ഒരു പുസ്‌തകത്തിൽ എഴുതി വെക്കാൻ തീരുമാനിച്ചത്‌ എന്തുകൊണ്ടാണ്‌? ആളുകൾക്കു തന്റെ ലിഖിത വചനം പരിശോധിക്കാൻ കഴിയുന്നതിനു വേണ്ടി. യഹോവയുടെ അത്ഭുത പ്രവൃത്തികൾ പരിചിന്തിക്കാനും തങ്ങളുടെ മക്കളോട്‌ അവയെക്കുറിച്ചു പറയാനും ദൈവത്തിന്റെ പ്രവൃത്തികൾ ഓർമയിൽ പതിപ്പിക്കാനും ഇത്‌ അവരെ പ്രാപ്‌തരാക്കുന്നു. (സങ്കീ. 78:5-7) ഈ കാര്യത്തിൽ യഹോവ കാണിച്ചിരിക്കുന്ന ഉദാരതയോടുള്ള നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അവന്റെ ജീവദായക വചനം വായിക്കുന്നതിൽ ഉത്സുകരായിരിക്കുന്നതാണ്‌.

നിങ്ങളുടെ വായനാ പരിപാടിയിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?

  • നിങ്ങളുടെ വായനാ പരിപാടിയിൽ ഒന്നാം സ്ഥാനം ബൈബിളിനാണോ?

  • നിങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകൾ ക്രമമായി വായിക്കാറുണ്ടോ?

  • പുതിയ ബൈബിൾ പഠന സാഹിത്യങ്ങൾ ലഭിച്ചാലുടൻ നിങ്ങൾ വായിക്കാറുണ്ടോ?

  • നമ്മുടെ രാജ്യ ശുശ്രൂഷയുടെ പ്രതി ലഭിക്കുമ്പോൾ, ശുശ്രൂഷയിൽ നിങ്ങളെ സഹായിക്കാൻ അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നിങ്ങൾ വായിക്കാറുണ്ടോ?

  • യഹോവയുടെ സാക്ഷികളുടെ പഴയ പ്രസിദ്ധീകരണങ്ങളിൽ എത്രയെണ്ണം നിങ്ങൾ വായിച്ചിട്ടുണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക