ഭാഗം 3
“ഹൃദയത്തിൽ ജ്ഞാനി”
നിങ്ങൾക്കു തേടാൻ കഴിയുന്ന അത്യന്തം വിലയേറിയ നിക്ഷേപങ്ങളിലൊന്നാണ് യഥാർഥ ജ്ഞാനം. യഹോവ മാത്രമാണ് അതിന്റെ ഉറവ്. ഈ ഭാഗത്ത് യഹോവയാം ദൈവത്തിന്റെ അതിരറ്റ ജ്ഞാനത്തെ നാം കുറേക്കൂടെ അടുത്തു പരിശോധിക്കുന്നതായിരിക്കും. “അവൻ ഹൃദയത്തിൽ ജ്ഞാനി ആകുന്നു” എന്ന് വിശ്വസ്ത മനുഷ്യനായ ഇയ്യോബ് പറഞ്ഞു.—ഇയ്യോബ് 9:4, NW.