വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 19 പേ. 184-193
  • ദൈവസ്‌നേഹത്തിൽ നിലനിൽക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവസ്‌നേഹത്തിൽ നിലനിൽക്കുക
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​സ്‌നേ​ഹം തിരി​ച്ച​റിഞ്ഞ്‌ അതി​നോ​ടു പ്രതി​ക​രി​ക്കു​ക
  • യഹോ​വ​യോട്‌ ഏറെ അടുത്തു​ചെ​ല്ലു​ക
  • നിങ്ങളു​ടെ ആരാധ​ന​യിൽ സന്തോഷം കണ്ടെത്തുക
  • ‘സാക്ഷാ​ലു​ള്ള ജീവൻ’ എത്തിപ്പി​ടി​ക്കു​ക
  • യഹോവയോടു പറ്റിനിൽക്കുക
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നിങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുക
    2006 വീക്ഷാഗോപുരം
  • ‘നിന്റെ ദൈവമായ യഹോവയെ നീ സ്‌നേഹിക്കണം’
    2014 വീക്ഷാഗോപുരം
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 19 പേ. 184-193

അധ്യായം പത്തൊ​മ്പത്‌

ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ക

  • ദൈവത്തെ സ്‌നേ​ഹി​ക്കു​ക എന്നതിന്റെ അർഥ​മെന്ത്‌?

  • ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നമുക്കു കഴിയു​ന്നത്‌ എങ്ങനെ?

  • യഹോവയോടുള്ള സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​വർക്ക്‌ അവൻ എങ്ങനെ പ്രതി​ഫ​ലം നൽകും?

കൊടുംങ്കാറ്റിൽ നിന്നും അഭയം തേടുന്ന ഒരാൾ

പ്രക്ഷു​ബ്ധ​മാ​യ ഈ നാളു​ക​ളിൽ നിങ്ങൾ യഹോ​വ​യെ നിങ്ങളു​ടെ സങ്കേത​മാ​ക്കു​മോ?

1, 2. ഇക്കാലത്ത്‌ നമുക്ക്‌ എവിടെ സുരക്ഷി​ത​മാ​യ ഒരു അഭയസ്ഥാ​നം കണ്ടെത്താൻ കഴിയും?

നല്ല കാറ്റും കോളും ഉള്ള ഒരു ദിവസം ഒരു വഴിയി​ലൂ​ടെ നടന്നു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. മാനത്ത്‌ കാർമേ​ഘ​ങ്ങൾ ഉരുണ്ടു​കൂ​ടു​ന്നു. ശക്തമായ ഇടിയു​ടെ​യും മിന്നലി​ന്റെ​യും അകമ്പടി​യോ​ടെ മഴ കോരി​ച്ചൊ​രി​യു​ന്നു. കയറി​നിൽക്കാ​നൊ​രു ഇടം കിട്ടി​യേ​തീ​രൂ, നിങ്ങൾ വേഗത്തിൽ മുമ്പോ​ട്ടു നടക്കുന്നു. അപ്പോ​ഴ​താ വഴിയ​രി​കെ ഒരു കെട്ടിടം. നല്ല ഉറപ്പും ബലവും ഉള്ള ആ കെട്ടി​ട​ത്തി​ലേക്ക്‌ മഴവെള്ളം ഒട്ടും അടിച്ചു​ക​യ​റി​യി​ട്ടി​ല്ല. അത്തര​മൊ​രു അഭയസ്ഥാ​നം നിങ്ങൾ എത്രമാ​ത്രം വിലമ​തി​ക്കും!

2 കാറ്റും കോളും നിറഞ്ഞ, പ്രക്ഷു​ബ്ധ​മാ​യ ഒരു കാലത്താ​ണു നാമിന്നു ജീവി​ക്കു​ന്നത്‌. ലോകാ​വ​സ്ഥ​കൾ ഒന്നി​നൊ​ന്നു വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നാൽ നിലനിൽക്കു​ന്ന ഹാനി​യിൽനി​ന്നു നമുക്കു സംരക്ഷ​ണ​മേ​കു​ന്ന ഒരു അഭയസ്ഥാ​നം അഥവാ സങ്കേതം ഇക്കാല​ത്തുണ്ട്‌. ഏതാണ്‌ അത്‌? ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നു ശ്രദ്ധി​ക്കു​ക: “യഹോ​വ​യെ​ക്കു​റി​ച്ചു: അവൻ എന്റെ സങ്കേത​വും കോട്ട​യും ഞാൻ ആശ്രയി​ക്കു​ന്ന എന്റെ ദൈവ​വും എന്നു [ഞാൻ] പറയുന്നു.”—സങ്കീർത്ത​നം 91:2.

3. നമുക്ക്‌ യഹോ​വ​യെ നമ്മുടെ സങ്കേത​മാ​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

3 ചിന്തി​ക്കു​ക! അഖിലാണ്ഡ പരമാ​ധി​കാ​രി​യും സ്രഷ്ടാ​വും ആയ യഹോ​വ​യെ നമുക്ക്‌ നമ്മുടെ സങ്കേത​മാ​ക്കാ​നാ​കും. നമ്മെ സുരക്ഷി​ത​രാ​യി കാക്കാൻ അവനു കഴിയും. കാരണം, നമു​ക്കെ​തി​രെ വന്നേക്കാ​വു​ന്ന ആരെക്കാ​ളും, എന്തി​നെ​ക്കാ​ളും വളരെ​യേ​റെ ശക്തിയു​ള്ള​വ​നാണ്‌ അവൻ. നമുക്കു ഹാനി തട്ടിയാൽത്ത​ന്നെ അതിന്റെ ദോഷ​ഫ​ല​ങ്ങൾ തുടച്ചു​നീ​ക്കാൻ അവനു കഴിയും. നമുക്ക്‌ എങ്ങനെ​യാണ്‌ യഹോ​വ​യെ നമ്മുടെ സങ്കേത​മാ​ക്കാ​നാ​കു​ക? നാം അവനിൽ ആശ്രയം അർപ്പി​ക്കേ​ണ്ട​തുണ്ട്‌. കൂടാതെ, ദൈവ​വ​ച​നം നമ്മെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്ത​ന്നെ സൂക്ഷി​ച്ചു​കൊൾവിൻ.” (യൂദാ 21) അതേ, നാം ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കേ​ണ്ട​തുണ്ട്‌, അതായത്‌ നമ്മുടെ സ്വർഗീയ പിതാ​വു​മാ​യി നാം ഒരു ഉറച്ച സ്‌നേ​ഹ​ബ​ന്ധം കാത്തു​സൂ​ക്ഷി​ക്ക​ണം. അപ്പോൾ, അവൻ നമ്മുടെ സങ്കേത​മാ​ണെന്ന ഉറപ്പ്‌ നമുക്കു​ണ്ടാ​യി​രി​ക്കാ​നാ​കും. എന്നാൽ, എങ്ങനെ​യാണ്‌ അത്തര​മൊ​രു ബന്ധം വളർത്തി​യെ​ടു​ക്കാ​നാ​കുക?

ദൈവ​സ്‌നേ​ഹം തിരി​ച്ച​റിഞ്ഞ്‌ അതി​നോ​ടു പ്രതി​ക​രി​ക്കു​ക

4, 5. യഹോവ നമ്മോടു സ്‌നേഹം പ്രകട​മാ​ക്കി​യി​രി​ക്കുന്ന ഏതാനും വിധങ്ങൾ ഏവ?

4 യഹോവ നമ്മോടു സ്‌നേഹം പ്രദർശി​പ്പി​ച്ചി​രി​ക്കുന്ന വിധം തിരി​ച്ച​റി​ഞ്ഞാൽ മാത്രമേ നമുക്ക്‌ ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നാ​കൂ. ഈ പുസ്‌ത​ക​ത്തി​ന്റെ സഹായ​ത്തോ​ടെ നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ള്ള ചില ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. സ്രഷ്ടാ​വാ​യ യഹോവ മനോ​ഹ​ര​മാ​യ ഒരു ഭവനമെന്ന നിലയിൽ ഈ ഭൂമിയെ നമുക്കു തന്നിരി​ക്കു​ന്നു. ഇതിൽ ധാരാളം ഭക്ഷ്യവ​സ്‌തു​ക്ക​ളും ജലവും പ്രകൃ​തി​വി​ഭ​വ​ങ്ങ​ളും വിസ്‌മ​യം ഉണർത്തുന്ന ജീവജാ​ല​ങ്ങ​ളും മനോ​ഹ​ര​മാ​യ പ്രകൃ​തി​ദൃ​ശ്യ​ങ്ങ​ളും ഉണ്ടെന്ന്‌ അവൻ ഉറപ്പാക്കി. ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വെന്ന നിലയിൽ ദൈവം തന്റെ നാമവും ഗുണങ്ങ​ളും നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു. മാത്രമല്ല, അവൻ തന്റെ പ്രിയ​പ്പെട്ട പുത്ര​നാ​യ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയയ്‌ക്കു​ക​യും കഷ്ടപ്പാട്‌ അനുഭ​വിച്ച്‌ നമുക്കു​വേ​ണ്ടി മരണം​വ​രി​ക്കാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തെന്ന്‌ അവന്റെ വചനം വെളി​പ്പെ​ടു​ത്തു​ന്നു. (യോഹ​ന്നാൻ 3:16) ആ ദാനം നിങ്ങൾക്ക്‌ എന്തർഥ​മാ​ക്കു​ന്നു? അതു നമുക്ക്‌ അത്ഭുത​ക​ര​മാ​യ ഒരു ഭാവി​പ്ര​ത്യാ​ശ നൽകുന്നു.

5 നമ്മുടെ ഭാവി​പ്ര​ത്യാ​ശ ദൈവം ചെയ്‌തി​രി​ക്കു​ന്ന മറ്റൊരു കാര്യ​ത്തെ​യും ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. യഹോവ ഒരു സ്വർഗീയ ഗവണ്മെന്റ്‌ അഥവാ മിശി​ഹൈക രാജ്യം സ്ഥാപി​ച്ചി​രി​ക്കു​ന്നു. അതു പെട്ടെ​ന്നു​ത​ന്നെ സകല കഷ്ടപ്പാ​ടു​കൾക്കും അറുതി​വ​രു​ത്തു​ക​യും ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റു​ക​യും ചെയ്യും. ഒന്നു ചിന്തിക്കൂ! നമുക്ക്‌ അവിടെ സന്തോ​ഷ​ത്തോ​ടും സമാധാ​ന​ത്തോ​ടും​കൂ​ടെ എന്നേക്കും ജീവി​ക്കാ​നാ​കും. (സങ്കീർത്ത​നം 37:29) അതേസ​മ​യം, ഇപ്പോൾത്ത​ന്നെ ഏറ്റവും മെച്ചപ്പെട്ട വിധത്തിൽ ജീവിതം എങ്ങനെ നയിക്കാ​നാ​കും എന്നതു സംബന്ധിച്ച മാർഗ​നിർദേ​ശം ദൈവം നമുക്കു നൽകി​യി​ട്ടുണ്ട്‌. ദൈവ​വു​മാ​യി തുറന്ന ആശയവി​നി​മ​യ​ത്തി​നു​ള്ള മാർഗ​മെന്ന നിലയിൽ പ്രാർഥ​ന​യെന്ന ദാനവും അവൻ നമുക്കു തന്നിരി​ക്കു​ന്നു. മനുഷ്യ​വർഗ​ത്തോ​ടു പൊതു​വി​ലും ഒരു വ്യക്തി​യെന്ന നിലയിൽ നിങ്ങ​ളോ​ടും യഹോവ സ്‌നേഹം പ്രകട​മാ​ക്കി​യി​രി​ക്കുന്ന ചുരുക്കം ചില വിധങ്ങൾ മാത്ര​മാണ്‌ ഇവ.

6. യഹോവ നിങ്ങ​ളോ​ടു കാണി​ച്ചി​രി​ക്കു​ന്ന സ്‌നേ​ഹ​ത്തോ​ടു നിങ്ങൾക്ക്‌ എങ്ങനെ പ്രതി​ക​രി​ക്കാം?

6 ഇപ്പോൾ, ഈ സുപ്ര​ധാ​ന ചോദ്യം പരിചി​ന്തി​ക്കു​ക: യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു ഞാൻ എങ്ങനെ പ്രതി​ക​രി​ക്കും? “ഞാൻ ദൈവത്തെ തിരിച്ചു സ്‌നേ​ഹി​ക്കേ​ണ്ട​താണ്‌” എന്ന്‌ അനേക​രും മറുപടി പറയും. അതുത​ന്നെ​യാ​ണോ നിങ്ങളു​ടെ​യും ഉത്തരം? എല്ലാറ്റി​ലും മുഖ്യ​മാ​യ കൽപ്പന പിൻവ​രു​ന്ന​താ​ണെന്ന്‌ യേശു പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി: “നിന്റെ ദൈവ​മാ​യ കർത്താ​വി​നെ [യഹോ​വ​യെ] നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേ​ണം.” (മത്തായി 22:37) യഹോ​വ​യാം ദൈവത്തെ സ്‌നേ​ഹി​ക്കാൻ നിങ്ങൾക്കു തീർച്ച​യാ​യും നിരവധി കാരണ​ങ്ങ​ളുണ്ട്‌. എന്നാൽ യഹോ​വ​യെ മേൽപ്പ​റ​ഞ്ഞ​വി​ധം സ്‌നേ​ഹി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ അവനോ​ടു സ്‌നേഹം തോന്നി​യാൽ മാത്രം മതിയോ?

ഒരു ആപ്പിൾ കുരു

7. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തിൽ കേവലം ഒരു തോന്ന​ലി​നെ​ക്കാ​ള​ധി​കം ഉൾപ്പെ​ട്ടി​ട്ടു​ണ്ടോ? വിശദീ​ക​രി​ക്കു​ക.

7 ബൈബിൾ വ്യക്തമാ​ക്കു​ന്ന​പ്ര​കാ​രം, ദൈവ​ത്തോ​ടു​ള്ള സ്‌നേഹം വെറു​മൊ​രു തോന്നൽ ആയിരു​ന്നാൽപോ​രാ. യഹോ​വ​യോ​ടു സ്‌നേഹം തോന്നു​ക​യെ​ന്ന​തു പ്രധാ​ന​മാ​ണെ​ങ്കി​ലും അതൊരു തുടക്കം മാത്ര​മാണ്‌. അവനോട്‌ യഥാർഥ സ്‌നേഹം ഉണ്ടെന്നു പറയാൻ കഴിയ​ണ​മെ​ങ്കിൽ അതിലു​മേ​റെ ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഫലം കായ്‌ക്കു​ന്ന ഒരു ആപ്പിൾമ​രം ഉണ്ടാകു​ന്ന​തിന്‌ ഒരു ആപ്പിൾവി​ത്തു കൂടി​യേ​തീ​രൂ. എന്നാൽ, നിങ്ങൾക്കൊ​രു ആപ്പിൾ വേണ​മെ​ന്നു തോന്നു​മ്പോൾ ആരെങ്കി​ലും കേവലം അതിന്റെ വിത്തു തന്നാൽ നിങ്ങൾക്കു തൃപ്‌തി​യാ​കു​മോ? തീർച്ച​യാ​യും ഇല്ല! സമാന​മാ​യി, യഹോ​വ​യാം ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്തി​ന്റേ​താ​യ തോന്നൽ ഒരു തുടക്കം മാത്ര​മാണ്‌. ബൈബിൾ ഇപ്രകാ​രം പഠിപ്പി​ക്കു​ന്നു: “അവന്റെ കല്‌പ​ന​ക​ളെ പ്രമാ​ണി​ക്കു​ന്ന​ത​ല്ലോ ദൈവ​ത്തോ​ടു​ള്ള സ്‌നേഹം; അവന്റെ കല്‌പ​ന​കൾ ഭാരമു​ള്ള​വ​യല്ല.” (1 യോഹ​ന്നാൻ 5:3) ദൈവ​സ്‌നേ​ഹം യഥാർഥ​മാ​ണെ​ന്നു പറയാൻ കഴിയ​ണ​മെ​ങ്കിൽ അത്‌ സത്‌ഫ​ല​ങ്ങൾ ഉത്‌പാ​ദി​പ്പി​ക്ക​ണം. അത്‌ പ്രവൃ​ത്തി​ക​ളി​ലൂ​ടെ പ്രകട​മാ​ക്ക​പ്പെ​ട​ണം.—മത്തായി 7:16-20.

8, 9. ദൈവ​ത്തോ​ടു നന്ദിയും സ്‌നേ​ഹ​വും പ്രകടി​പ്പി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

8 ദൈവ​ത്തി​ന്റെ കൽപ്പനകൾ അനുസ​രി​ക്കു​ക​യും അവൻ നൽകി​യി​രി​ക്കു​ന്ന തത്ത്വങ്ങൾ ബാധക​മാ​ക്കു​ക​യും ചെയ്യു​മ്പോൾ നാം അവനോ​ടു​ള്ള സ്‌നേഹം പ്രകട​മാ​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. അത്‌ അത്ര ബുദ്ധി​മു​ട്ടു​ള്ള ഒരു കാര്യമല്ല. യഹോ​വ​യു​ടെ നിയമങ്ങൾ ഒരു ഭാരമാ​യി​രി​ക്കു​ന്ന​തി​നു പകരം, ആസ്വാ​ദ്യ​വും സന്തുഷ്ട​വും സംതൃ​പ്‌ത​വും ആയ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായി​ക്കു​ന്ന വിധത്തി​ലു​ള്ള​താണ്‌. (യെശയ്യാ​വു 48:17,18) സ്വർഗീയ പിതാവ്‌ നമുക്കാ​യി ചെയ്‌തി​രി​ക്കു​ന്ന സകലത്തി​നും ഹൃദയം നിറഞ്ഞ നന്ദിയു​ണ്ടെന്ന്‌ അവന്റെ മാർഗ​നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട്‌ നാം പ്രകട​മാ​ക്കു​ന്നു. എന്നാൽ, ഈ ലോക​ത്തിൽ വളരെ​ക്കു​റ​ച്ചു​പേർ മാത്രമേ അങ്ങനെ ചെയ്യു​ന്നു​ള്ളു​വെ​ന്ന​താണ്‌ പരിതാ​പ​ക​രം. യേശു​വി​ന്റെ കാലത്തെ ചില​രെ​പ്പോ​ലെ നന്ദി​കെ​ട്ട​വ​രാ​കാൻ നാം ആഗ്രഹി​ക്കു​ന്നി​ല്ല. യേശു പത്തു കുഷ്‌ഠ​രോ​ഗി​ക​ളെ സൗഖ്യ​മാ​ക്കി​യെ​ങ്കി​ലും അതിൽ ഒരാൾ മാത്രമേ തിരി​കെ​വ​ന്നു നന്ദി പറഞ്ഞുള്ളൂ. (ലൂക്കൊസ്‌ 17:12-17) അതേ, നന്ദികെട്ട ആ ഒമ്പതു​പേ​രെ​പ്പോ​ലെയല്ല, മറിച്ച്‌ നന്ദികാ​ണി​ച്ച ആ ഒരാ​ളെ​പ്പോ​ലെ ആയിരി​ക്കാ​നാ​ണു നാം ആഗ്രഹി​ക്കു​ന്നത്‌!

9 എന്നാൽ യഹോ​വ​യു​ടെ ഏതു കൽപ്പന​ക​ളാണ്‌ നാം അനുസ​രി​ക്കേ​ണ്ടത്‌? അവയിൽ നിരവ​ധി​യെ​ണ്ണം ഈ പുസ്‌ത​ക​ത്തിൽ നാം ചർച്ച​ചെ​യ്‌തു​ക​ഴി​ഞ്ഞു. എങ്കിലും നമുക്കി​പ്പോൾ അവയിൽ ചിലതു പുനര​വ​ലോ​ക​നം ചെയ്യാം. ദൈവ​കൽപ്പ​ന​ക​ളോ​ടുള്ള അനുസ​ര​ണം ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമ്മെ സഹായി​ക്കും.

യഹോ​വ​യോട്‌ ഏറെ അടുത്തു​ചെ​ല്ലു​ക

10. യഹോ​വ​യാം ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള പരിജ്ഞാ​നം ഉൾക്കൊ​ള്ളു​ന്ന​തിൽ തുട​രേ​ണ്ട​തു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം വിശദീ​ക​രി​ക്കു​ക.

10 യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലു​ന്ന​തി​ലെ ഒരു സുപ്ര​ധാ​ന പടിയാണ്‌ അവനെ​ക്കു​റി​ച്ചു​ള്ള പഠനം. ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രു​താ​ത്ത ഒരു പ്രക്രി​യ​യാ​ണത്‌. നല്ല തണുപ്പുള്ള ഒരു രാത്രി​യിൽ നിങ്ങൾ പുറത്ത്‌ തീ കായു​ക​യാ​ണെ​ന്നു വിചാ​രി​ക്കു​ക. തീജ്വാല കുറഞ്ഞു കുറഞ്ഞ്‌ ഒടുവിൽ കെട്ടു​പോ​കാൻ നിങ്ങൾ അനുവ​ദി​ക്കു​മോ? ഇല്ല. തീ ആളിക്ക​ത്താ​നും ചൂടു ലഭിക്കാ​നും ആയി നിങ്ങൾ വിറകും മറ്റും വെച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കും. അല്ലെങ്കിൽ നിങ്ങളു​ടെ ജീവൻത​ന്നെ അപകട​ത്തി​ലാ​യേ​ക്കാം! തീ കത്താൻ വിറകു സഹായി​ക്കു​ന്ന​തു​പോ​ലെ, “ദൈവ​പ​രി​ജ്ഞാ​നം” യഹോ​വ​യോ​ടു​ള്ള നമ്മുടെ സ്‌നേഹം ദൃഢമാ​ക്കി നിറു​ത്തു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 2:1-5.

വിറകുകത്തിച്ച്‌ തീ കായുന്ന ഒരാൾ

തീയുടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, യഹോ​വ​യോ​ടു​ളള നിങ്ങളു​ടെ സ്‌നേഹം ജ്വലി​ച്ചു​നിൽക്കു​ന്ന​തിന്‌ ഇന്ധനം ആവശ്യമാണ്‌

11. യേശു​വി​ന്റെ പഠിപ്പി​ക്കൽ അവന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ എന്തു ഫലമു​ള​വാ​ക്കി?

11 തന്റെ അനുഗാ​മി​കൾ യഹോ​വ​യോ​ടും അമൂല്യ​മാ​യ അവന്റെ സത്യവ​ച​ന​ത്തോ​ടും ഉള്ള സ്‌നേഹം ഉജ്ജ്വല​വും ശക്തവും ആക്കി നിറു​ത്ത​ണ​മെന്ന്‌ യേശു ആഗ്രഹി​ച്ചു. പുനരു​ത്ഥാ​ന​ത്തെ തുടർന്ന്‌ യേശു തന്നിൽ നിവൃ​ത്തി​യാ​യ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ചില പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ രണ്ടു ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. എന്തായി​രു​ന്നു ഫലം? അവർ പിന്നീട്‌ ഇപ്രകാ​രം പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാ​രി​ച്ചു തിരു​വെ​ഴു​ത്തു​ക​ളെ തെളി​യി​ക്കു​മ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തി​ക്കൊ​ണ്ടി​രു​ന്നി​ല്ല​യോ?”—ലൂക്കൊസ്‌ 24:32.

12, 13. (എ) ദൈവ​ത്തോ​ടും ബൈബി​ളി​നോ​ടും ഉള്ള സ്‌നേ​ഹ​ത്തി​ന്റെ കാര്യ​ത്തിൽ മനുഷ്യ​വർഗ​ത്തി​ലെ ബഹുഭൂ​രി​പ​ക്ഷ​ത്തി​നും എന്തു സംഭവി​ച്ചി​രി​ക്കു​ന്നു? (ബി) നമ്മുടെ സ്‌നേഹം തണുത്തു​പോ​കാ​തി​രി​ക്കാൻ എന്തു ചെയ്യാൻ കഴിയും?

12 ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ നിങ്ങൾ ആദ്യമാ​യി പഠിച്ച​പ്പോൾ, സന്തോ​ഷ​ത്താ​ലും തീക്ഷ്‌ണ​ത​യാ​ലും ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്താ​ലും നിങ്ങളു​ടെ ഹൃദയം ജ്വലി​ച്ചി​ല്ലേ? തീർച്ച​യാ​യും പലർക്കും അങ്ങനെ​യാ​ണു തോന്നി​യി​ട്ടു​ള്ളത്‌. എന്നാൽ തീവ്ര​മാ​യ ആ സ്‌നേഹം കെട്ടു​പോ​കാ​തെ സൂക്ഷി​ക്കു​ക​യും അതു വളരാൻ സഹായി​ക്കു​ക​യും ചെയ്യുക എന്നതാണ്‌ ഇപ്പോ​ഴ​ത്തെ വെല്ലു​വി​ളി. ലോക​ത്തി​ന്റെ ഇപ്പോ​ഴ​ത്തെ പ്രവണത അനുക​രി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നി​ല്ല. യേശു ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു: “അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും.” (മത്തായി 24:12) യഹോ​വ​യോ​ടും ബൈബിൾ സത്യങ്ങ​ളോ​ടും ഉള്ള നിങ്ങളു​ടെ സ്‌നേഹം തണുത്തു​പോ​കാ​തി​രി​ക്കാൻ എന്തു ചെയ്യാ​നാ​കും?

13 യഹോ​വ​യാം ദൈവ​ത്തെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചു​ള്ള പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിൽ തുടരുക. (യോഹ​ന്നാൻ 17:3) ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക അഥവാ ആഴമായി ചിന്തി​ക്കു​ക. നിങ്ങ​ളോ​ടു​ത​ന്നെ ഇപ്രകാ​രം ചോദി​ക്കു​ക: ‘യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ ഇത്‌ എന്നെ എന്തു പഠിപ്പി​ക്കു​ന്നു? എന്റെ പൂർണ ഹൃദയ​ത്തോ​ടും മനസ്സോ​ടും ആത്മാ​വോ​ടും കൂടെ അവനെ സ്‌നേ​ഹി​ക്കാൻ ഇത്‌ എനിക്ക്‌ കൂടു​ത​ലാ​യ എന്തു കാരണ​മാ​ണു നൽകു​ന്നത്‌?’ (1 തിമൊ​ഥെ​യൊസ്‌ 4:15, NW) ഇത്തരത്തിൽ ധ്യാനി​ക്കു​ന്നത്‌ യഹോ​വ​യോ​ടു​ള്ള നിങ്ങളു​ടെ സ്‌നേ​ഹ​ത്തെ ജ്വലി​പ്പി​ച്ചു​നി​റു​ത്തും.

14. യഹോ​വ​യോ​ടു​ള്ള നമ്മുടെ സ്‌നേഹം ജീവസ്സു​റ്റ​താ​ക്കി നിലനി​റു​ത്താൻ പ്രാർഥന നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 യഹോ​വ​യോ​ടു​ള്ള സ്‌നേഹം ഉജ്ജ്വല​മാ​ക്കി നിറു​ത്താ​നു​ള്ള മറ്റൊരു മാർഗം നിരന്തര പ്രാർഥ​ന​യാണ്‌. (1 തെസ്സ​ലൊ​നീ​ക്യർ 5:17) പ്രാർഥന ദൈവ​ത്തിൽനി​ന്നു​ള്ള വിലപ്പെട്ട ഒരു ദാനമാ​ണെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 17-ാം അധ്യാ​യ​ത്തിൽനി​ന്നു നാം മനസ്സി​ലാ​ക്കി. ക്രമമായ, തുറന്ന ആശയവി​നി​മ​യ​ത്തി​ലൂ​ടെ മാനു​ഷി​ക​ബ​ന്ധ​ങ്ങൾ ശക്തി​പ്പെ​ടു​ന്ന​തു​പോ​ലെ, യഹോ​വ​യോ​ടു നിരന്തരം പ്രാർഥി​ക്കു​ന്നത്‌ അവനു​മാ​യു​ള്ള ബന്ധത്തെ ഊഷ്‌മ​ള​വും ജീവസ്സു​റ്റ​തും ആക്കി നിറു​ത്തു​ന്നു. നമ്മുടെ പ്രാർഥന യാന്ത്രി​ക​മാ​യി​ത്തീ​രാൻ, അതായത്‌, നിർവി​കാ​ര​മോ അർഥശൂ​ന്യ​മോ ആയ വെറും ജൽപ്പന​മാ​യി​ത്തീ​രാൻ നാം ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. സ്‌നേ​ഹ​വാ​നാ​യ ഒരു പിതാ​വി​നോട്‌ ഒരു കുട്ടി സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആയിരി​ക്ക​ണം നാം യഹോ​വ​യോ​ടു സംസാ​രി​ക്കേ​ണ്ടത്‌. ആദര​വോ​ടെ, അതേസ​മ​യം തുറന്ന്‌, സത്യസ​ന്ധ​മാ​യി, ഹൃദയ​പൂർവം സംസാ​രി​ക്കാ​നാ​ണു നാം ആഗ്രഹി​ക്കു​ന്നത്‌. (സങ്കീർത്ത​നം 62:8) അതേ, വ്യക്തി​പ​ര​മാ​യ ബൈബിൾ പഠനവും ഹൃദയം​ഗ​മ​മാ​യ പ്രാർഥ​ന​യും നമ്മുടെ ആരാധ​ന​യു​ടെ ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത വശങ്ങളാണ്‌. ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ ഇവ നമ്മെ സഹായി​ക്കു​ന്നു.

നിങ്ങളു​ടെ ആരാധ​ന​യിൽ സന്തോഷം കണ്ടെത്തുക

15, 16. രാജ്യ​പ്ര​സം​ഗ വേലയെ ഒരു പദവി​യാ​യും നിക്ഷേ​പ​മാ​യും വീക്ഷി​ക്കാൻ നമുക്ക്‌ എന്തു കാരണ​മാ​ണു​ള്ളത്‌?

15 നമുക്കു സ്വകാ​ര്യ​മാ​യി ചെയ്യാ​വു​ന്ന ആരാധ​നാ​ക്രി​യ​ക​ളാണ്‌ വ്യക്തി​പ​ര​മാ​യ ബൈബിൾ പഠനവും പ്രാർഥ​ന​യും. എന്നാൽ, നാം പരസ്യ​മാ​യി ചെയ്യുന്ന ഒരു ആരാധ​നാ​ക്രി​യ​യെ​ക്കു​റിച്ച്‌ നമുക്കി​പ്പോൾ പരിചി​ന്തി​ക്കാം: നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കൽ. ചില ബൈബിൾ സത്യങ്ങൾ നിങ്ങൾ ഇതി​നോ​ട​കം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ച്ചി​ട്ടു​ണ്ടോ? എങ്കിൽ, അതിമ​ഹ​ത്താ​യ ഒരു പദവി​യാ​ണു നിങ്ങൾ ആസ്വദി​ച്ചത്‌. (ലൂക്കൊസ്‌ 1:74, NW) യഹോ​വ​യാം ദൈവ​ത്തെ​ക്കു​റി​ച്ചു പഠിച്ച സത്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​മ്പോൾ, സത്യ​ക്രി​സ്‌ത്യാ​നി​ക​ളായ സകലർക്കും ലഭിച്ചി​രി​ക്കു​ന്ന, രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ക​യെന്ന സുപ്ര​ധാ​ന​മാ​യ ഒരു നിയമ​ന​ത്തിൽ പങ്കെടു​ക്കു​ക​യാ​ണു നാം ചെയ്യു​ന്നത്‌.—മത്തായി 24:14; 28:19, 20.

16 അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ തന്റെ ശുശ്രൂ​ഷ​യെ വിലപ്പെട്ട ഒന്നായി വീക്ഷി​ക്കു​ക​യും അതിനെ ഒരു നിക്ഷേ​പ​മെ​ന്നു വിളി​ക്കു​ക​യും ചെയ്‌തു. (2 കൊരി​ന്ത്യർ 4:7) യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ ആളുക​ളോ​ടു സംസാ​രി​ക്കു​ക എന്നതാണ്‌ നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന ഏറ്റവും നല്ല വേല. ഏറ്റവും നല്ല യജമാ​ന​നു​വേ​ണ്ടി​യു​ള്ള സേവന​മാണ്‌ അത്‌, ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങ​ളാ​ണെ​ങ്കിൽ ഏറ്റവും മികച്ച​വ​യും. ഈ വേലയിൽ ഏർപ്പെ​ടു​ന്ന​തു മുഖാ​ന്ത​രം, നമ്മുടെ സ്വർഗീയ പിതാ​വി​നോട്‌ അടുത്തു​ചെ​ല്ലാ​നും നിത്യ​ജീ​വ​നി​ലേ​ക്കു​ള്ള പാതയിൽ സഞ്ചരി​ച്ചു​തു​ട​ങ്ങാ​നും ആത്മാർഥ​ഹൃ​ദ​യ​രെ നിങ്ങൾ സഹായി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌! ഇതി​നെ​ക്കാൾ സംതൃ​പ്‌തി​ക​ര​മാ​യ ഏതു വേലയാ​ണു​ള്ളത്‌? കൂടാതെ, യഹോ​വ​യെ​യും അവന്റെ വചന​ത്തെ​യും കുറിച്ചു സാക്ഷീ​ക​രി​ക്കു​ന്നത്‌ നിങ്ങളു​ടെ വിശ്വാ​സം വർധി​പ്പി​ക്കു​ക​യും അവനോ​ടു​ള്ള സ്‌നേഹം ബലിഷ്‌ഠ​മാ​ക്കു​ക​യും ചെയ്യുന്നു. യഹോവ നിങ്ങളു​ടെ പ്രയത്‌നം അങ്ങേയറ്റം വിലമ​തി​ക്കു​ന്നു. (എബ്രായർ 6:10) ഈ വേലയിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായി​ക്കും.—1 കൊരി​ന്ത്യർ 15:58.

17. ഇക്കാലത്ത്‌ ക്രിസ്‌തീ​യ ശുശ്രൂഷ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 രാജ്യ​പ്ര​സം​ഗ​വേല അടിയ​ന്തി​ര​മാ​ണെന്ന്‌ നാം ഓർക്കേ​ണ്ട​തു പ്രധാ​ന​മാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: ‘വചനം പ്രസം​ഗി​ക്കു​ക, അത്‌ അടിയ​ന്തി​ര​ത​യോ​ടെ ചെയ്യുക.’ (2 തിമൊ​ഥെ​യൊസ്‌ 4:2, NW) അതു ചെയ്യേ​ണ്ടത്‌ ഇപ്പോൾ വളരെ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദൈവ​വ​ച​നം നമ്മോട്‌ ഇപ്രകാ​രം പറയുന്നു: “യഹോ​വ​യു​ടെ മഹാദി​വ​സം അടുത്തി​രി​ക്കു​ന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെ​ട്ടു​വ​രു​ന്നു.” (സെഫന്യാ​വു 1:14) അതേ, ഈ മുഴു വ്യവസ്ഥി​തി​ക്കും യഹോവ അറുതി​വ​രു​ത്താൻ പോകുന്ന സമയം വളരെ​വേ​ഗം അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആളുകൾക്കു മുന്നറി​യി​പ്പു ലഭിക്കണം! യഹോ​വ​യെ തങ്ങളുടെ ഭരണാ​ധി​കാ​രി​യാ​യി തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള സമയം ഇപ്പോ​ഴാ​ണെന്ന്‌ അവർ അറി​യേ​ണ്ട​തുണ്ട്‌. അന്ത്യം ‘താമസി​ക്കു​ക​യി​ല്ല.’—ഹബക്കൂക്‌ 2:3.

18. സത്യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു ചേർന്ന്‌ നാം യഹോ​വ​യെ പരസ്യ​മാ​യി ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 സത്യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു ചേർന്നു​കൊണ്ട്‌ നാം യഹോ​വ​യെ പരസ്യ​മാ​യി ആരാധി​ക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ അവന്റെ വചനം ഇപ്രകാ​രം പറയു​ന്നത്‌: “ചിലർ ചെയ്യു​ന്ന​തു​പോ​ലെ നമ്മുടെ സഭാ​യോ​ഗ​ങ്ങ​ളെ ഉപേക്ഷി​ക്കാ​തെ തമ്മിൽ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊൾക. നാൾ സമീപി​ക്കു​ന്നു എന്നു കാണും​തോ​റും അതു അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​കു​ന്നു.” (എബ്രായർ 10:24, 25) സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം ക്രിസ്‌തീ​യ യോഗ​ങ്ങൾക്കു നാം കൂടി​വ​രു​മ്പോൾ നമ്മുടെ പ്രിയ​ങ്ക​ര​നാ​യ ദൈവത്തെ സ്‌തു​തി​ക്കാ​നും ആരാധി​ക്കാ​നും ഉള്ള മഹത്തായ അവസര​മാ​ണു നമുക്കു ലഭിക്കു​ന്നത്‌. മാത്രമല്ല, അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കെട്ടു​പ​ണി​ചെ​യ്യാ​നും നമുക്കു കഴിയു​ന്നു.

19. ക്രിസ്‌തീ​യ സഭയിലെ സ്‌നേ​ഹ​ബ​ന്ധം ശക്തി​പ്പെ​ടു​ത്താ​നാ​യി നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

19 യഹോ​വ​യെ ആരാധി​ക്കു​ന്ന മറ്റുള്ള​വ​രു​മാ​യി സഹവസി​ക്കു​മ്പോൾ നാം സഭയിലെ സ്‌നേ​ഹ​ബ​ന്ധ​വും സൗഹൃ​ദ​വും ശക്തി​പ്പെ​ടു​ത്തു​ക​യാ​ണു ചെയ്യു​ന്നത്‌. യഹോവ നമ്മിലെ നന്മയ്‌ക്കാ​യി നോക്കു​ന്ന​തു​പോ​ലെ നാം മറ്റുള്ള​വ​രി​ലെ നന്മയ്‌ക്കാ​യി നോ​ക്കേ​ണ്ട​തു പ്രധാ​ന​മാണ്‌. നിങ്ങളു​ടെ സഹവി​ശ്വാ​സി​ക​ളിൽനി​ന്നു പൂർണത പ്രതീ​ക്ഷി​ക്ക​രുത്‌. പലരും ആത്മീയ വളർച്ച​യു​ടെ വ്യത്യ​സ്‌ത ഘട്ടങ്ങളി​ലാ​ണെ​ന്നും തെറ്റു വരുത്താത്ത ആരും നമ്മുടെ ഇടയിൽ ഇല്ലെന്നും ഓർക്കുക. (കൊ​ലൊ​സ്സ്യർ 3:13) യഹോ​വ​യോ​ടു ശക്തമായ സ്‌നേ​ഹ​ബ​ന്ധം ഉള്ളവരു​മാ​യി ഉറ്റ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ വളർത്തി​യെ​ടു​ക്കു​ക. അപ്പോൾ നിങ്ങൾ ആത്മീയ​മാ​യി വളർച്ച പ്രാപി​ക്കും. അതേ, ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊത്ത്‌ യഹോ​വ​യെ ആരാധി​ക്കു​ന്നത്‌ ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായി​ക്കും. തന്നെ വിശ്വ​സ്‌ത​ത​യോ​ടെ ആരാധി​ച്ചു​കൊണ്ട്‌ തന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​വർക്ക്‌ യഹോവ പ്രതി​ഫ​ലം നൽകു​ന്നത്‌ എങ്ങനെ​യാണ്‌?

‘സാക്ഷാ​ലു​ള്ള ജീവൻ’ എത്തിപ്പി​ടി​ക്കു​ക

20, 21. എന്താണ്‌ ‘സാക്ഷാ​ലു​ള്ള ജീവൻ,’ അത്‌ മഹത്തായ ഒരു പ്രത്യാശ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 യഹോവ തന്റെ വിശ്വ​സ്‌ത​ദാ​സ​ന്മാർക്കു പ്രതി​ഫ​ല​മാ​യി നൽകു​ന്നത്‌ ജീവനാണ്‌. എന്നാൽ ഏതുതരം ജീവൻ? ശരി, ഇന്നു നാം യഥാർഥ​ത്തിൽ ജീവി​ക്കു​ന്നു​ണ്ടെ​ന്നു പറയാ​നാ​കു​മോ? ഇത്‌ എന്തൊരു ചോദ്യ​മാ​ണെ​ന്നു തോന്നി​യേ​ക്കാം. നാം ശ്വസി​ക്കു​ക​യും തിന്നു​ക​യും കുടി​ക്കു​ക​യും ഒക്കെ ചെയ്യു​ന്നുണ്ട്‌. തീർച്ച​യാ​യും നാം ജീവി​ക്കു​ന്നു​വെ​ന്ന​തി​ന്റെ തെളി​വു​ക​ളാ​ണ​ല്ലോ ഇവയൊ​ക്കെ. ഏറെ സന്തോ​ഷ​ക​ര​മാ​യ നിമി​ഷ​ങ്ങ​ളിൽ “ഇതാണ്‌ യഥാർഥ ജീവിതം” എന്നു​പോ​ലും നാം പറഞ്ഞേ​ക്കാം. എന്നാൽ, സുപ്ര​ധാ​ന​മാ​യ ഒരർഥ​ത്തിൽ ഇന്ന്‌ യാതൊ​രു മനുഷ്യ​നും യഥാർഥ ജീവിതം ആസ്വദി​ക്കു​ന്നി​ല്ലെ​ന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു.

പറുദീസയിൽ ജീവിതം ആസ്വദിക്കുന്ന ഒരു സന്തുഷ്ട കുടുംബം

നിങ്ങൾ ‘സാക്ഷാ​ലു​ള്ള ജീവൻ’ ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നിങ്ങൾക്ക്‌ അതിനാ​കു​മോ?

21 ‘സാക്ഷാ​ലു​ള്ള ജീവനെ പിടി​ച്ചു​കൊ​ള്ളാൻ’ ദൈവ​വ​ച​നം നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:19) യഥാർഥ ജീവൻ അഥവാ ‘സാക്ഷാ​ലു​ള്ള ജീവൻ’ നമുക്കു ഭാവി​യിൽ ലഭിക്കാ​നി​രി​ക്കു​ന്ന ഒന്നാ​ണെ​ന്നാണ്‌ ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. അതേ, പൂർണ​രാ​യി​ത്തീ​രു​മ്പോൾ നാം സമ്പൂർണ​മാ​യ അർഥത്തിൽ ജീവിതം ആസ്വദി​ക്കും. കാരണം, ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​പ്ര​കാ​ര​മു​ള്ള ജീവി​ത​മാ​യി​രി​ക്കും അത്‌. പൂർണ ആരോ​ഗ്യ​ത്തോ​ടും സമാധാ​ന​ത്തോ​ടും സന്തോ​ഷ​ത്തോ​ടും കൂടെ പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കു​മ്പോൾ, ഒടുവിൽ ‘സാക്ഷാ​ലു​ള്ള ജീവൻ’ അഥവാ നിത്യ​ജീ​വൻ നാം ആസ്വദി​ക്കും. (1 തിമൊ​ഥെ​യൊസ്‌ 6:12) അതു മഹത്തായ ഒരു പ്രത്യാ​ശ​യ​ല്ലേ?

22. ‘സാക്ഷാ​ലു​ള്ള ജീവൻ പിടി​ച്ചു​കൊ​ള്ളാൻ’ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

22 ‘സാക്ഷാ​ലു​ള്ള ജീവനെ പിടി​ച്ചു​കൊ​ള്ളാൻ’ നമുക്ക്‌ എങ്ങനെ കഴിയും? ‘സാക്ഷാ​ലു​ള്ള ജീവനെ’ക്കുറിച്ചു പറഞ്ഞ അതേ സന്ദർഭ​ത്തിൽത്ത​ന്നെ “നന്മ ചെയ്‌വാ​നും​” ‘സൽപ്ര​വൃ​ത്തി​ക​ളിൽ സമ്പന്നരാ​കാ​നും​’ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ക്രിസ്‌ത്യാ​നി​ക​ളെ ഉദ്‌ബോ​ധി​പ്പി​ച്ചു. (1 തിമൊ​ഥെ​യൊസ്‌ 6:18) അതിനാൽ, ബൈബി​ളിൽനി​ന്നു പഠിച്ചി​രി​ക്കു​ന്ന സത്യങ്ങൾ നാം എങ്ങനെ ബാധക​മാ​ക്കു​ന്നു എന്നതി​നെ​യാണ്‌ അത്‌ ഏറെയും ആശ്രയി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യക്തം. എന്നാൽ, സത്‌പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊണ്ട്‌ ‘സാക്ഷാ​ലു​ള്ള ജീവൻ’ നേടി​യെ​ടു​ക്കാ​മെന്ന്‌ പൗലൊസ്‌ അർഥമാ​ക്കി​യോ? ഇല്ല. കാരണം ഇത്തരം മഹത്തായ ഭാവി​പ്ര​ത്യാ​ശ​കൾ യഥാർഥ​ത്തിൽ നമ്മോ​ടു​ള്ള “ദൈവ​കൃ​പ”യെ അഥവാ ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (റോമർ 5:15) എന്നാൽ വിശ്വ​സ്‌ത​ത​യോ​ടെ തന്നെ സേവി​ക്കു​ന്ന​വർക്കു പ്രതി​ഫ​ലം നൽകു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്ന​വ​നാണ്‌ യഹോവ. നിങ്ങൾ ‘സാക്ഷാ​ലു​ള്ള ജീവൻ’ ആസ്വദി​ക്കു​ന്ന​തു കാണാൻ അവൻ ആഗ്രഹി​ക്കു​ന്നു. അങ്ങേയറ്റം സന്തുഷ്ട​വും സമാധാ​ന​പൂർണ​വും ആയ ശാശ്വത ജീവി​ത​മാണ്‌ ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​വ​രെ കാത്തി​രി​ക്കു​ന്നത്‌.

23. ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​തു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

23 നാം ഓരോ​രു​ത്ത​രും സ്വയം ഇപ്രകാ​രം ചോദി​ക്കേ​ണ്ട​തുണ്ട്‌: ‘ബൈബി​ളിൽ ദൈവം വ്യക്തമാ​ക്കി​യി​രി​ക്കു​ന്ന വിധമാ​ണോ ഞാൻ അവനെ ആരാധി​ക്കു​ന്നത്‌?’ അതിന്റെ ഉത്തരം ‘അതേ’ എന്നാ​ണെന്ന്‌ ഓരോ ദിവസ​വും നാം ഉറപ്പു​വ​രു​ത്തു​ന്നെ​ങ്കിൽ നാം സഞ്ചരി​ക്കു​ന്ന​തു ശരിയായ പാതയി​ലാ​യി​രി​ക്കും. യഹോവ നമ്മുടെ സങ്കേത​മാ​ണെന്ന ഉത്തമ ബോധ്യ​വും നമുക്ക്‌ ഉണ്ടായി​രി​ക്കാ​നാ​കും. ഈ പഴയ വ്യവസ്ഥി​തി​യു​ടെ പ്രശ്‌ന​പൂ​രി​ത​മാ​യ അന്ത്യനാ​ളു​ക​ളിൽ യഹോവ തന്റെ വിശ്വ​സ്‌ത​രെ സുരക്ഷി​ത​രാ​യി കാക്കും. അടു​ത്തെ​ത്തി​യി​രി​ക്കു​ന്ന അതിമ​ഹ​ത്താ​യ പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ അവൻ നമ്മെ ആനയി​ക്കു​ക​യും ചെയ്യും. ആ സമയം എത്ര പുളക​പ്ര​ദ​മാ​യി​രി​ക്കും! ഈ അന്ത്യനാ​ളു​ക​ളിൽ ശരിയായ തീരു​മാ​ന​ങ്ങൾ എടുത്ത​തിൽ നമുക്ക​പ്പോൾ എത്രമാ​ത്രം സന്തോ​ഷ​മാ​യി​രി​ക്കും തോന്നുക! ഇപ്പോൾ ശരിയായ തീരു​മാ​ന​ങ്ങൾ എടുക്കു​ന്നെ​ങ്കിൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​ത്തോ​ടു ചേർച്ച​യി​ലു​ള്ള ‘സാക്ഷാ​ലു​ള്ള ജീവൻ’ നിത്യ​ത​യി​ലെ​ങ്ങും നിങ്ങൾ ആസ്വദി​ക്കും!

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

  • ദൈവ​കൽപ്പ​ന​കൾ പാലി​ച്ചു​കൊ​ണ്ടും അവന്റെ തത്ത്വങ്ങൾ ബാധക​മാ​ക്കി​ക്കൊ​ണ്ടും നാം ദൈവ​ത്തോട്‌ യഥാർഥ സ്‌നേഹം പ്രകട​മാ​ക്കു​ന്നു.—1 യോഹ​ന്നാൻ 5:3.

  • ദൈവ​വ​ച​ന​ത്തി​ന്റെ പഠനവും യഹോ​വ​യോ​ടു​ള്ള ഹൃദയം​ഗ​മ​മാ​യ പ്രാർഥ​ന​യും ദൈവ​ത്തെ​ക്കു​റി​ച്ചു മറ്റുള്ള​വ​രെ പഠിപ്പി​ക്കു​ന്ന​തും ക്രിസ്‌തീ​യ യോഗ​ങ്ങ​ളിൽ അവനെ ആരാധി​ക്കു​ന്ന​തും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമ്മെ സഹായി​ക്കും.—മത്തായി 24:14; 28:19, 20; യോഹ​ന്നാൻ 17:3; 1 തെസ്സ​ലൊ​നീ​ക്യർ 5:17; എബ്രായർ 10:24, 25.

  • ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​വ​രെ ‘സാക്ഷാ​ലു​ള്ള ജീവൻ’ കാത്തി​രി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 6:12, 19; യൂദാ 21.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക