വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh പേ. 218-പേ. 219 ഖ. 1
  • ആരാണ്‌ പ്രധാനദൂതനായ മീഖായേൽ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരാണ്‌ പ്രധാനദൂതനായ മീഖായേൽ?
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സമാനമായ വിവരം
  • മുഖ്യ​ദൂ​ത​നാ​യ മീഖായേൽ ആരാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • യേശുതന്നെയാണോ പ്രധാനദൂതനായ മീഖായേൽ?
    2010 വീക്ഷാഗോപുരം
  • പ്രധാന ദൂതനായ മീഖായേൽ ആരാണ്‌?
    ഉണരുക!—2002
  • മുഖ്യദൂതൻ
    പദാവലി
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh പേ. 218-പേ. 219 ഖ. 1

അനുബന്ധം

ആരാണ്‌ പ്രധാ​ന​ദൂ​ത​നാ​യ മീഖാ​യേൽ?

മീഖാ​യേൽ എന്നു വിളി​ക്ക​പ്പെ​ടു​ന്ന ആത്മജീ​വി​യെ​ക്കു​റിച്ച്‌ ചുരുക്കം ചില പരാമർശ​ങ്ങ​ളേ ബൈബി​ളി​ലു​ള്ളൂ. എങ്കിലും, ആ ഭാഗങ്ങ​ളെ​ല്ലാം അവനെ കർമനി​ര​ത​നാ​യി​ട്ടാ​ണു ചിത്രീ​ക​രി​ക്കു​ന്നത്‌. മീഖാ​യേൽ ദുഷ്ടദൂ​ത​ന്മാ​രോട്‌ ഏറ്റുമു​ട്ടു​ന്ന​താ​യി ദാനീ​യേൽപു​സ്‌ത​ക​ത്തി​ലും സാത്താ​നോ​ടു വാദി​ക്കു​ന്ന​താ​യി യൂദാ​യു​ടെ ലേഖന​ത്തി​ലും പിശാ​ചി​നോ​ടും ഭൂതങ്ങ​ളോ​ടും യുദ്ധം ചെയ്യു​ന്ന​താ​യി വെളി​പ്പാ​ടി​ലും പറഞ്ഞി​രി​ക്കു​ന്നു. യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​ത്തി​നു നേരെ​യു​ള്ള സകല ആക്രമ​ണ​ങ്ങ​ളെ​യും തടഞ്ഞു​കൊ​ണ്ടും ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കെ​തി​രെ പോരാ​ടി​ക്കൊ​ണ്ടും മീഖാ​യേൽ “ദൈവ​ത്തെ​പ്പോ​ലെ ആരുള്ളൂ” എന്നർഥ​മു​ള്ള തന്റെ പേരിനു ചേർച്ച​യിൽ ജീവി​ക്കു​ന്നു. എന്നാൽ ആരാണ്‌ മീഖാ​യേൽ?

ചില​പ്പോ​ഴൊ​ക്കെ വ്യക്തികൾ ഒന്നില​ധി​കം പേരിൽ അറിയ​പ്പെ​ടാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഗോ​ത്ര​പി​താ​വാ​യ യാക്കോ​ബിന്‌ ഇസ്രാ​യേൽ എന്നും അപ്പൊ​സ്‌ത​ല​നാ​യ പത്രൊ​സിന്‌ ശീമോൻ എന്നും പേരുണ്ട്‌. (ഉല്‌പത്തി 49:1, 2; മത്തായി 10:2) അതു​പോ​ലെ, ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന​തി​നു മുമ്പും പിമ്പും ഉള്ള യേശു​ക്രി​സ്‌തു​വി​ന്റെ മറ്റൊരു പേരാണ്‌ മീഖാ​യേൽ എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. അങ്ങനെ പറയാ​നാ​കു​ന്ന​തി​ന്റെ തിരു​വെ​ഴു​ത്തു കാരണങ്ങൾ നമുക്കി​പ്പോൾ നോക്കാം.

പ്രധാ​ന​ദൂ​തൻ. ദൈവ​വ​ച​നം മീഖാ​യേ​ലി​നെ ‘പ്രധാ​ന​ദൂ​തൻ’ എന്നു വിളി​ക്കു​ന്നു. (യൂദാ 9) ബൈബി​ളിൽ പ്രധാ​ന​ദൂ​തൻ എന്ന പദം ഏകവച​ന​ത്തിൽ മാത്രമേ കാണു​ന്നു​ള്ളൂ. “പ്രധാ​ന​ദൂ​ത​ന്മാർ” എന്നു പറഞ്ഞി​ട്ടേ​യി​ല്ല. ഇതു സൂചി​പ്പി​ക്കു​ന്നത്‌ ഒരു പ്രധാ​ന​ദൂ​ത​നേ ഉള്ളൂ എന്നാണ്‌. മാത്രമല്ല, പ്രധാ​ന​ദൂ​തൻ എന്ന പദവി​യു​മാ​യി ബന്ധപ്പെ​ടു​ത്തി യേശു​വി​നെ​ക്കു​റി​ച്ചു പറഞ്ഞി​ട്ടു​മുണ്ട്‌. പുനരു​ത്ഥാ​നം പ്രാപിച്ച കർത്താ​വാ​യ യേശു​ക്രി​സ്‌തു​വി​നെ സംബന്ധിച്ച്‌ 1 തെസ്സ​ലൊ​നീ​ക്യർ 4:16 ഇപ്രകാ​രം പറയുന്നു: ‘കർത്താവു താൻ ഗംഭീ​ര​നാ​ദ​ത്തോ​ടും പ്രധാ​ന​ദൂ​ത​ന്റെ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹള​ത്തോ​ടും​കൂ​ടെ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​രും.’ യേശു​വി​ന്റെ ശബ്ദം പ്രധാ​ന​ദൂ​ത​ന്റേ​താ​യി​ട്ടാണ്‌ ഇവിടെ വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അതിനാൽ യേശു​ത​ന്നെ​യാണ്‌ പ്രധാ​ന​ദൂ​ത​നാ​യ മീഖാ​യേൽ എന്ന്‌ ഈ തിരു​വെ​ഴു​ത്തു സൂചി​പ്പി​ക്കു​ന്നു.

സേനാ​നാ​യ​കൻ. “മീഖാ​യേ​ലും അവന്റെ ദൂതന്മാ​രും മഹാസർപ്പ​ത്തോ​ടു പടവെട്ടി; തന്റെ ദൂതന്മാ​രു​മാ​യി മഹാസർപ്പ​വും പടവെട്ടി” എന്ന്‌ ബൈബിൾ പറയുന്നു. (വെളി​പ്പാ​ടു 12:7) അതു​കൊണ്ട്‌, വിശ്വ​സ്‌ത ദൂതന്മാർ അടങ്ങുന്ന ഒരു സൈന്യ​ത്തി​ന്റെ നായക​നാണ്‌ മീഖാ​യേൽ. വെളി​പ്പാ​ടു പുസ്‌ത​കം യേശു​വി​നെ​യും ഒരു വിശ്വ​സ്‌ത ദൂത​സൈ​ന്യ​ത്തി​ന്റെ നായക​നാ​യി ചിത്രീ​ക​രി​ക്കു​ന്നുണ്ട്‌. (വെളി​പ്പാ​ടു 19:14-16) അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌, “കർത്താ​വാ​യ യേശു”വിനെ​യും ‘അവന്റെ ശക്തിയുള്ള ദൂതന്മാ​രെ​യും​’ കുറിച്ചു പ്രത്യേ​കം പരാമർശി​ച്ചി​രി​ക്കു​ന്നു. (2 തെസ്സ​ലൊ​നീ​ക്യർ 1:6) മീഖാ​യേ​ലി​നെ​യും ‘അവന്റെ ദൂതന്മാ​രെ​യും​’ യേശു​വി​നെ​യും ‘അവന്റെ ദൂതന്മാ​രെ​യും​’ കുറിച്ചു ബൈബിൾ പറയു​ന്നു​ണ്ടെ​ന്നു ചുരുക്കം. (മത്തായി 13:41; 16:27; 24:31; 1 പത്രൊസ്‌ 3:22) മീഖാ​യേ​ലി​ന്റെ നേതൃ​ത്വ​ത്തി​ലും യേശു​വി​ന്റെ നേതൃ​ത്വ​ത്തി​ലു​മാ​യി, സ്വർഗ​ത്തിൽ വിശ്വ​സ്‌ത ദൂതന്മാ​രു​ടെ രണ്ടു സൈന്യ​ങ്ങൾ ഉണ്ടെന്നു ബൈബി​ളിൽ യാതൊ​രു സൂചന​യും ഇല്ലാത്ത​തി​നാൽ, സ്വർഗീയ സ്ഥാനം അലങ്കരി​ക്കു​ന്ന യേശു​ക്രി​സ്‌തു​ത​ന്നെ​യാണ്‌ മീഖാ​യേൽ എന്നു നിഗമനം ചെയ്യു​ന്ന​തു ന്യായ​യു​ക്ത​മാണ്‌.a

a മീഖായേൽ എന്ന പേര്‌ ദൈവ​പു​ത്ര​നു ബാധക​മാ​കു​ന്നു​വെ​ന്നു കാണി​ക്കു​ന്ന കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാ​ഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 2 പേജ്‌ 393-4; തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ന്യായ​വാ​ദം ചെയ്യൽ പേജ്‌ 218 എന്നിവ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക