വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh പേ. 222-പേ. 223
  • നാം വിശേഷദിവസങ്ങൾ ആഘോഷിക്കണമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നാം വിശേഷദിവസങ്ങൾ ആഘോഷിക്കണമോ?
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സമാനമായ വിവരം
  • യഹോ​വ​യു​ടെ സാക്ഷികൾ ചില വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • വിശേഷദിവസങ്ങൾ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ഈസ്‌റററോ സ്‌മാരകമോ—നിങ്ങൾ ഏത്‌ ആചരിക്കണം?
    വീക്ഷാഗോപുരം—1996
  • എല്ലാ ആഘോഷങ്ങളും ദൈവത്തിന്‌ ഇഷ്ടമുള്ളതാണോ?
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh പേ. 222-പേ. 223

അനുബന്ധം

നാം വിശേ​ഷ​ദി​വ​സ​ങ്ങൾ ആഘോ​ഷി​ക്ക​ണ​മോ?

ഇക്കാലത്ത്‌ ലോക​ത്തി​ന്റെ നാനാ ഭാഗങ്ങ​ളി​ലും ജനപ്രീ​തി നേടി​യി​രി​ക്കു​ന്ന മതപര​വും മതേത​ര​വും ആയ വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ ഉത്ഭവം ബൈബിൾ അല്ല. എങ്കിൽ, അത്തരം ആഘോ​ഷ​ങ്ങ​ളു​ടെ ഉത്ഭവം എവി​ടെ​യാണ്‌? പരാമർശ​ഗ്ര​ന്ഥ​ങ്ങ​ളിൽ ഗവേഷണം ചെയ്‌താൽ, നിങ്ങളു​ടെ പ്രദേ​ശ​ത്തെ വിശേ​ഷ​ദി​വ​സ​ങ്ങൾ സംബന്ധിച്ച രസകര​മാ​യ ആശയങ്ങൾ നിങ്ങൾക്കു മനസ്സി​ലാ​ക്കാം. ഏതാനും ഉദാഹ​ര​ണ​ങ്ങൾ നോക്കുക.

ഈസ്റ്റർ. “ഈസ്റ്റർ ആഘോഷം സംബന്ധിച്ച യാതൊ​രു സൂചന​യും പുതിയ നിയമ​ത്തി​ലി​ല്ല” എന്ന്‌ ദി എൻ​സൈ​ക്ലോ​പീ​ഡി​യ ബ്രിട്ടാ​നി​ക്ക പറയുന്നു. എങ്ങനെ​യാണ്‌ ഈസ്റ്റർ ആരംഭി​ച്ചത്‌? പുറജാ​തി ആരാധ​ന​യിൽനി​ന്നാണ്‌ അതിന്റെ ഉത്ഭവം. ഈ വിശേ​ഷ​ദി​വ​സം യേശു ഉയിർപ്പി​ക്ക​പ്പെ​ട്ട​തി​ന്റെ അനുസ്‌മ​ര​ണ​മെന്ന പേരി​ലാണ്‌ ആഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും, ഈസ്റ്ററു​മാ​യി ബന്ധപ്പെട്ട ആചാരങ്ങൾ ക്രിസ്‌തീ​യ​മല്ല.

പുതു​വ​ത്സ​രാ​ഘോ​ഷ​ങ്ങൾ. പുതു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ തീയതി​യും ബന്ധപ്പെട്ട ആചാര​ങ്ങ​ളും ഓരോ രാജ്യ​ത്തും വ്യത്യ​സ്‌ത​മാണ്‌. ഈ ആഘോ​ഷ​ത്തി​ന്റെ ഉത്ഭവം സംബന്ധിച്ച്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡി​യ പറയുന്നു: “ബി.സി. 46-ൽ, റോമൻ ഭരണാ​ധി​കാ​രി ആയിരുന്ന ജൂലി​യസ്‌ സീസർ പുതു​വ​ത്സര ദിനമാ​യി ജനുവരി 1 തിര​ഞ്ഞെ​ടു​ത്തു. റോമാ​ക്കാർ ഈ ദിവസത്തെ, കവാട​ങ്ങ​ളു​ടെ​യും വാതി​ലു​ക​ളു​ടെ​യും തുടക്ക​ങ്ങ​ളു​ടെ​യും ദേവനായ ജെയ്‌ന​സി​നു സമർപ്പി​ച്ചു. മുന്നോ​ട്ടും പിന്നോ​ട്ടും തിരി​ഞ്ഞി​രി​ക്കു​ന്ന ഇരട്ട മുഖമുള്ള ജെയ്‌ന​സി​ന്റെ പേരിൽനി​ന്നാണ്‌ ജനുവരി ഉണ്ടായത്‌.” അതു​കൊണ്ട്‌, പുതു​വ​ത്സ​രാ​ഘോ​ഷ​ങ്ങൾക്ക്‌ അടിസ്ഥാ​നം പുറജാ​തീ​യ ആചാര​ങ്ങ​ളാണ്‌.

വാല​ന്റൈൻ ദിനം. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡി​യ പറയുന്നു: “വാല​ന്റൈൻ ദിനം വരുന്നത്‌ വാല​ന്റൈൻ എന്നു പേരുള്ള രണ്ടു വ്യത്യ​സ്‌ത ക്രിസ്‌തീ​യ രക്തസാ​ക്ഷി​ക​ളു​ടെ തിരു​നാൾ ദിനത്തി​ലാണ്‌. എന്നാൽ ആ ദിന​ത്തോ​ടു ബന്ധപ്പെട്ട ആചാരങ്ങൾ . . . സാധ്യ​ത​യ​നു​സ​രിച്ച്‌ എല്ലാ ഫെബ്രു​വ​രി 15-ാം തീയതി​യും ആഘോ​ഷി​ക്ക​പ്പെ​ട്ടു​പോന്ന ലൂപ്പർക്കാ​ലി​യ എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്ന റോമൻ തിരു​നാ​ളിൽനി​ന്നാണ്‌ വന്നിട്ടു​ള്ളത്‌. ആ തിരു​നാൾ സ്‌ത്രീ​ക​ളു​ടെ​യും വിവാ​ഹ​ത്തി​ന്റെ​യും ദേവി​യാ​യ ജൂണോ​യു​ടെ​യും പ്രകൃതി ദേവനായ പാൻദേ​വ​ന്റെ​യും ബഹുമാ​നാർഥ​മാണ്‌ നടത്തി​യി​രു​ന്നത്‌.

മറ്റു വിശേ​ഷ​ദി​വ​സ​ങ്ങൾ. ലോക​മെ​മ്പാ​ടു​മു​ള്ള എല്ലാ ആഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും ഇപ്പോൾ ചർച്ച​ചെ​യ്യാ​നാ​വി​ല്ല. എന്നിരു​ന്നാ​ലും, മനുഷ്യ​രെ​യോ മാനു​ഷി​ക സംഘട​ന​ക​ളെ​യോ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന വിശേ​ഷ​ദി​വ​സ​ങ്ങൾ യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മല്ല. (യിരെ​മ്യാ​വു 17:5-7; പ്രവൃ​ത്തി​കൾ 10:25, 26) മതപര​മാ​യ ആഘോ​ഷ​ങ്ങൾ യഹോ​വ​യ്‌ക്കു പ്രസാ​ദ​ക​ര​മാ​ണോ അല്ലയോ എന്നു നിർണ​യി​ക്കു​ന്ന​തിൽ അവയുടെ ഉത്ഭവത്തി​നും പങ്കു​ണ്ടെന്ന്‌ ഓർത്തി​രി​ക്കു​ക. (യെശയ്യാ​വു 52:11; വെളി​പ്പാ​ടു 18:4) മതേത​ര​മാ​യ വിശേ​ഷ​ദി​വ​സ​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​തു ദൈവം എങ്ങനെ വീക്ഷി​ക്കു​ന്നു​വെ​ന്നു മനസ്സി​ലാ​ക്കാൻ, ഈ പുസ്‌ത​ക​ത്തി​ന്റെ 16-ാം അധ്യാ​യ​ത്തിൽ കൊടു​ത്തി​രി​ക്കു​ന്ന ബൈബിൾ തത്ത്വങ്ങൾ നിങ്ങളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക