വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 2 പേ. 16-27
  • നല്ല മനസ്സാക്ഷി എങ്ങനെ കാത്തുസൂക്ഷിക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല മനസ്സാക്ഷി എങ്ങനെ കാത്തുസൂക്ഷിക്കാം?
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണു മനസ്സാക്ഷി, അത്‌ എങ്ങനെ പ്രവർത്തി​ക്കു​ന്നു?
  • മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?
  • മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ പരിഗ​ണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
  • നല്ല മനസ്സാ​ക്ഷി​യു​ടെ പ്രയോ​ജ​ന​ങ്ങൾ
  • ദൈവമുമ്പാകെ നല്ലൊരു മനസ്സാക്ഷി
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • നിങ്ങളുടെ മനസ്സാക്ഷി നന്നായി പരിശീലിപ്പിക്കപ്പെട്ടതാണോ?
    2005 വീക്ഷാഗോപുരം
  • മനസ്സാ​ക്ഷി​യെ എനിക്ക്‌ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?
    യുവജനങ്ങൾ ചോദിക്കുന്നു
  • നിങ്ങളുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണോ?
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 2 പേ. 16-27
ഒരു വടക്കുനോക്കിയന്ത്രവും ഭൂപടവും

അധ്യായം 2

നല്ല മനസ്സാക്ഷി എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാം?

“എപ്പോ​ഴും ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക.”—1 പത്രോസ്‌ 3:16.

1, 2. വടക്കു​നോ​ക്കി​യ​ന്ത്രം വിലപ്പെട്ട ഒരു ഉപകര​ണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അതിനെ മനസ്സാ​ക്ഷി​യോട്‌ ഉപമി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

കരകാ​ണാ​ക്ക​ട​ലി​ലൂ​ടെ കപ്പൽ ഓടി​ച്ചു​പോ​കുന്ന ഒരു നാവികൻ. വിജന​മായ മരുഭൂ​മി​യി​ലൂ​ടെ നടന്നു​നീ​ങ്ങുന്ന ഒരു സഞ്ചാരി. മേഘപാ​ളി​കൾ കീറി​മു​റിച്ച്‌ അനന്തവി​ഹാ​യ​സ്സി​ലൂ​ടെ വിമാനം പറത്തുന്ന ഒരു പൈലറ്റ്‌. ഇവരെ​ല്ലാം ഉപയോ​ഗി​ക്കുന്ന ഒരു ഉപകര​ണ​മുണ്ട്‌. വടക്കു​നോ​ക്കി​യ​ന്ത്രം (compass). അതി​ല്ലെ​ങ്കിൽ മൂവരും പ്രതി​സ​ന്ധി​യി​ലാ​കും, പ്രത്യേ​കിച്ച്‌ നൂതന​സാ​ങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗ​പ്പെ​ടു​ത്താൻ സാധി​ക്കാ​ത്ത​പ്പോൾ.

2 ലളിത​മായ ഒരു ഉപകര​ണ​മാ​ണു വടക്കു​നോ​ക്കി​യ​ന്ത്രം. ഒരു ഡയൽ, അതിൽ വടക്ക്‌ ദിശ കാണി​ക്കുന്ന ഒരു കാന്തസൂ​ചി. ശരിയാ​യി പ്രവർത്തി​ക്കുന്ന ഒരു വടക്കു​നോ​ക്കി​യ​ന്ത്ര​ത്തോ​ടൊ​പ്പം കൃത്യ​ത​യുള്ള ഒരു ഭൂപടം​കൂ​ടെ​യു​ണ്ടെ​ങ്കിൽ അതിനു നമ്മുടെ ജീവൻ രക്ഷിക്കാ​നാ​കും. യഹോവ നമുക്കു നൽകി​യി​ട്ടുള്ള ഒരു അമൂല്യ​ദാ​ന​മായ മനസ്സാ​ക്ഷി​യോ​ടു വടക്കു​നോ​ക്കി​യ​ന്ത്രത്തെ ഉപമി​ക്കാം. (യാക്കോബ്‌ 1:17) മനസ്സാ​ക്ഷി​യി​ല്ലെ​ങ്കിൽ, ദിശാ​ബോ​ധ​മി​ല്ലാത്ത ഒരു അവസ്ഥയി​ലാ​യി​പ്പോ​കും നമ്മൾ. ശരിയാ​യി ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ, പോകേണ്ട വഴി മനസ്സി​ലാ​ക്കി അതിലൂ​ടെ സഞ്ചരി​ക്കാൻ അതു നമ്മളെ സഹായി​ക്കും. അതു​കൊണ്ട്‌ മനസ്സാക്ഷി എന്താ​ണെ​ന്നും അത്‌ എങ്ങനെ പ്രവർത്തി​ക്കു​ന്നെ​ന്നും നമുക്കു നോക്കാം. തുടർന്ന്‌, പിൻവ​രുന്ന മൂന്നു ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും. (1) മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം? (2) മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ നമ്മൾ പരിഗ​ണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (3) നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

എന്താണു മനസ്സാക്ഷി, അത്‌ എങ്ങനെ പ്രവർത്തി​ക്കു​ന്നു?

3. “മനസ്സാക്ഷി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം എന്ത്‌, മനുഷ്യ​നു മാത്ര​മുള്ള ഏതു പ്രാപ്‌തി​യെ​യാണ്‌ അതു വരച്ചു​കാ​ട്ടു​ന്നത്‌?

3 “മനസ്സാക്ഷി” എന്നു ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “അന്തർബോ​ധം” എന്നാണ്‌. ദൈവ​ദ​ത്ത​മായ ഈ കഴിവ്‌ ഭൂമി​യിൽ മറ്റ്‌ ഒരു സൃഷ്ടി​ക്കു​മില്ല. മറ്റൊ​രാ​ളെ എന്നപോ​ലെ നമ്മെത്തന്നെ നോക്കി​ക്കാ​ണാ​നും നമ്മുടെ പ്രവർത്ത​ന​ങ്ങളെ വിലയി​രു​ത്താ​നും അതു​കൊണ്ട്‌ നമുക്കു കഴിയു​ന്നു. നമ്മുടെ ഉള്ളിലി​രുന്ന്‌ സംസാ​രി​ക്കു​ക​യും ന്യായം വിധി​ക്കു​ക​യും ചെയ്യുന്ന ഒരാ​ളെ​പ്പോ​ലെ​യാ​ണു മനസ്സാക്ഷി പ്രവർത്തി​ക്കു​ന്നത്‌. നമ്മുടെ മനോ​ഭാ​വ​ങ്ങ​ളെ​യും പ്രവൃ​ത്തി​ക​ളെ​യും തിര​ഞ്ഞെ​ടു​പ്പു​ക​ളെ​യും പരി​ശോ​ധി​ക്കാൻ അതിനു കഴിയും. നല്ല തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കാ​നോ മോശ​മായ ഒരു തീരു​മാ​ന​മെ​ടു​ത്താൽ ഉണ്ടാകുന്ന ഭവിഷ്യ​ത്തു ചൂണ്ടി​ക്കാ​ട്ടാ​നോ അതിനാ​കും. പിന്നീട്‌, നമ്മൾ എടുത്ത ശരിയായ തീരു​മാ​ന​ത്തെ​പ്രതി അതു നമ്മളെ അഭിന​ന്ദി​ക്കു​ക​യോ തെറ്റായ തീരു​മാ​ന​ത്തെ​പ്രതി കുത്തി​നോ​വി​ക്കു​ക​യോ ചെയ്‌തേ​ക്കാം.

4, 5. (എ) ആദാമി​നും ഹവ്വയ്‌ക്കും മനസ്സാ​ക്ഷി​യു​ണ്ടാ​യി​രു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം, അവർ ദൈവ​നി​യമം അവഗണി​ച്ച​തി​ന്റെ ഫലം എന്തായി​രു​ന്നു? (ബി) ക്രിസ്‌തീ​യ​പൂർവ​കാ​ലത്തെ വിശ്വ​സ്‌ത​മ​നു​ഷ്യർ മനസ്സാ​ക്ഷി​ക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചി​രു​ന്നെന്ന്‌ ഏത്‌ ഉദാഹ​ര​ണങ്ങൾ തെളി​യി​ക്കു​ന്നു?

4 ഈ പ്രാപ്‌തി​യോ​ടെ​യാ​ണു സ്‌ത്രീ​യും പുരു​ഷ​നും സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. പാപം ചെയ്‌ത​തി​നെ​ത്തു​ടർന്ന്‌ ആദാമി​നും ഹവ്വയ്‌ക്കും ലജ്ജ തോന്നി എന്ന വസ്‌തുത അതിനു തെളി​വാണ്‌. (ഉൽപത്തി 3:7, 8) സങ്കടക​ര​മെന്നു പറയട്ടെ, ആ മനസ്സാ​ക്ഷി​ക്കു​ത്തു​കൊണ്ട്‌ കാര്യ​മു​ണ്ടാ​യില്ല. ദൈവ​മായ യഹോ​വ​യു​ടെ നിയമം അവർ മനഃപൂർവം നിരസി​ക്കു​ക​യാ​യി​രു​ന്നു. അതുവഴി ദൈവ​ത്തോ​ടു മത്സരിച്ച അവർ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​യി. പൂർണ​മ​നു​ഷ്യ​രാ​യി​രുന്ന അവർ അറിഞ്ഞു​കൊ​ണ്ടാണ്‌ അതു ചെയ്‌തത്‌, അതു​കൊ​ണ്ടു​തന്നെ ഒരു തിരി​ച്ചു​വ​രവ്‌ അസാധ്യ​മാ​യി​രു​ന്നു.

5 പക്ഷേ എല്ലാവ​രും ആദാമി​നെ​യും ഹവ്വയെ​യും പോ​ലെയല്ല. അപൂർണ​രായ അനേകം മനുഷ്യർ മനസ്സാ​ക്ഷി​യു​ടെ ശബ്ദത്തിനു ചെവി​കൊ​ടു​ത്തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വിശ്വ​സ്‌ത​നായ ഇയ്യോ​ബിന്‌ ഇങ്ങനെ പറയാ​നാ​യി: “ഞാൻ ഒരിക്ക​ലും എന്റെ നീതി വിട്ടു​ക​ള​യില്ല; ഞാൻ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം എന്റെ ഹൃദയം എന്നെ കുറ്റ​പ്പെ​ടു​ത്തില്ല.”a (ഇയ്യോബ്‌ 27:6) മനസ്സാക്ഷി പറയു​ന്നതു കേട്ട്‌ ജീവിച്ച വ്യക്തി​യാണ്‌ ഇയ്യോബ്‌. തന്റെ പ്രവർത്ത​ന​ങ്ങ​ളെ​യും തീരു​മാ​ന​ങ്ങ​ളെ​യും നയിക്കാൻ ഇയ്യോബ്‌ അതിനെ അനുവ​ദി​ച്ചു. അതു​കൊ​ണ്ടാണ്‌, മനസ്സാക്ഷി തന്നെ കുറ്റ​പ്പെ​ടു​ത്തി​യി​ല്ലെന്ന്‌ അഭിമാ​ന​ത്തോ​ടെ അദ്ദേഹ​ത്തി​നു പറയാ​നാ​യത്‌. ദാവീ​ദി​ന്റെ അനുഭവം പക്ഷേ എത്ര വ്യത്യ​സ്‌ത​മാ​ണെന്നു നോക്കുക. യഹോ​വ​യു​ടെ അഭിഷി​ക്ത​രാ​ജാ​വായ ശൗലി​നോട്‌ അനാദ​രവ്‌ കാട്ടി​യ​പ്പോൾ “പിന്നീട്‌ ദാവീ​ദി​ന്റെ മനസ്സാക്ഷി കുത്തി​ത്തു​ടങ്ങി” എന്നു വിവരണം പറയുന്നു. (1 ശമുവേൽ 24:5) ആ മനസ്സാ​ക്ഷി​ക്കു​ത്തു ദാവീ​ദി​നു പ്രയോ​ജനം ചെയ്‌തു; പിന്നീട്‌ ഒരിക്ക​ലും അത്തരം അനാദ​രവ്‌ കാണി​ക്കാ​തി​രി​ക്കാൻ അതു ദാവീ​ദി​നെ സഹായി​ച്ചു.

6. എല്ലാ മനുഷ്യർക്കും ലഭിച്ചി​ട്ടുള്ള ഒരു സമ്മാന​മാ​ണു മനസ്സാക്ഷി എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

6 മനസ്സാ​ക്ഷി​യെന്ന ഈ സമ്മാനം യഹോ​വ​യു​ടെ ദാസന്മാർക്കു മാത്രമേ ഉള്ളോ? പൗലോസ്‌ അപ്പോ​സ്‌തലൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ വാക്കുകൾ ശ്രദ്ധി​ക്കുക: “നിയമ​മി​ല്ലാത്ത ജനതകൾ നിയമ​ത്തിൽ പറയുന്ന അതേ കാര്യങ്ങൾ സഹജമാ​യി​ത്തന്നെ ചെയ്യു​ന്നുണ്ട്‌. അവർ നിയമ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ലും അവർ തങ്ങൾക്കു​തന്നെ ഒരു നിയമ​മാണ്‌. അവരോ​ടൊ​പ്പം അവരുടെ മനസ്സാ​ക്ഷി​യും സാക്ഷി പറയുന്നു. അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റ​പ്പെ​ടു​ത്തു​ന്നു അല്ലെങ്കിൽ അവരെ ന്യായീ​ക​രി​ക്കു​ന്നു. ഇങ്ങനെ, നിയമ​ത്തി​ലു​ള്ളത്‌ അവരുടെ ഹൃദയ​ങ്ങ​ളിൽ എഴുത​പ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ അവർ തെളി​യി​ക്കു​ന്നു.” (റോമർ 2:14, 15) യഹോ​വ​യു​ടെ നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ യാതൊ​ന്നും അറിയാ​ത്ത​വർപോ​ലും, മനസ്സാ​ക്ഷി​യു​ടെ പ്രേര​ണ​യാൽ ദൈവ​ത്തി​ന്റെ തത്ത്വങ്ങ​ള​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്‌തേ​ക്കാം.

7. മനസ്സാക്ഷി ചില​പ്പോ​ഴൊ​ക്കെ നമ്മളെ തെറ്റായ ദിശയിൽ നയി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

7 എങ്കിലും ചില​പ്പോ​ഴൊ​ക്കെ മനസ്സാക്ഷി നമ്മളെ തെറ്റായ ദിശയിൽ നയി​ച്ചേ​ക്കാം. എങ്ങനെ? വടക്കു​നോ​ക്കി​യ​ന്ത്രം ഒരു കാന്തത്തിന്‌ അടുത്ത്‌ വെച്ചാൽ അതു ശരിയായ ദിശ കാണി​ക്കില്ല. ഇനി, കൃത്യ​ത​യുള്ള ഒരു ഭൂപട​ത്തോ​ടൊ​പ്പം ഉപയോ​ഗി​ച്ചി​ല്ലെ​ങ്കി​ലും അതു​കൊണ്ട്‌ കാര്യ​മായ പ്രയോ​ജ​ന​മില്ല. സമാന​മാ​യി, ഹൃദയ​ത്തി​ലെ സ്വാർഥ​മോ​ഹ​ങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെ​ട്ടാൽ മനസ്സാക്ഷി നമ്മളെ തെറ്റായ ദിശയിൽ നയി​ച്ചേ​ക്കാം. ഇനി, ദൈവ​വ​ച​ന​ത്തി​ലെ പിഴവറ്റ മാർഗ​നിർദേ​ശ​ത്തിന്‌ അനുസൃ​ത​മാ​യി അത്‌ ഉപയോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളി​ലും തെറ്റും ശരിയും തിരി​ച്ച​റി​യാൻ നമുക്കു കഴിയാ​തെ​വ​ന്നേ​ക്കാം. മനസ്സാക്ഷി ശരിയാ​യി പ്രവർത്തി​ക്കാൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേശം കൂടിയേ തീരൂ. “എന്റെകൂ​ടെ എന്റെ മനസ്സാ​ക്ഷി​യും പരിശു​ദ്ധാ​ത്മാ​വിൽ . . . സാക്ഷി പറയുന്നു” എന്നു പൗലോസ്‌ എഴുതി. (റോമർ 9:1) എന്നാൽ, നമ്മുടെ മനസ്സാക്ഷി യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വു​മാ​യി യോജി​പ്പി​ലാ​ണു പ്രവർത്തി​ക്കു​ന്ന​തെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? അതിനു പരിശീ​ലനം ആവശ്യ​മാണ്‌.

മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

8. (എ) ഹൃദയം മനസ്സാ​ക്ഷി​യെ സ്വാധീ​നി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ നമ്മൾ കണക്കി​ലെ​ടു​ക്കേണ്ട സുപ്ര​ധാ​ന​സം​ഗതി എന്ത്‌? (ബി) സ്വസ്ഥമായ ഒരു മനസ്സാക്ഷി ഉണ്ടായി​രു​ന്നാൽമാ​ത്രം മതിയോ? വിശദീ​ക​രി​ക്കുക. (അടിക്കു​റി​പ്പു കാണുക.)

8 എങ്ങനെ​യാ​ണു നിങ്ങൾ മനസ്സാ​ക്ഷി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌? കേവലം വികാ​ര​വി​ചാ​ര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ എന്തു ചെയ്യണ​മെന്നു ചിലർ തീരു​മാ​നി​ക്കു​ന്നത്‌. എന്നിട്ട്‌, “എനിക്കു മനസ്സാ​ക്ഷി​ക്കു​ത്തു തോന്നു​ന്നില്ല” എന്ന്‌ അവർ പറയും. എന്നാൽ ഹൃദയ​ത്തി​ലെ ശക്തമായ ആഗ്രഹങ്ങൾ മനസ്സാ​ക്ഷി​യെ വികല​മാ​ക്കി​യേ​ക്കാം. “ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും സാഹസ​ത്തി​നു തുനി​യു​ന്ന​തും ആണ്‌; അതിനെ ആർക്കു മനസ്സി​ലാ​ക്കാ​നാ​കും” എന്നു ബൈബിൾ പറയുന്നു. (യിരെമ്യ 17:9) അതു​കൊണ്ട്‌ ഹൃദയ​ത്തി​ന്റെ ആഗ്രഹ​ങ്ങളല്ല, നമ്മുടെ ദൈവ​മായ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹ​മാ​യി​രി​ക്കണം നമുക്കു പരമ​പ്ര​ധാ​നം.b

9. എന്താണു ദൈവ​ഭയം, അതു മനസ്സാ​ക്ഷി​യെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

9 പരിശീ​ലനം കിട്ടിയ മനസ്സാ​ക്ഷി​ക്കു ചേർച്ച​യി​ലുള്ള തീരു​മാ​ന​ങ്ങ​ളാ​ണു നമ്മു​ടേത്‌ എങ്കിൽ അവ വ്യക്തി​പ​ര​മായ ആഗ്രഹ​ങ്ങ​ളെയല്ല നമ്മുടെ ദൈവ​ഭ​യ​ത്തെ​യാ​യി​രി​ക്കും പ്രതി​ഫ​ലി​പ്പി​ക്കുക. വിശ്വ​സ്‌ത​നായ നെഹമ്യ​യു​ടെ കാര്യ​മെ​ടു​ക്കുക. യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വ​രിൽനിന്ന്‌ ഒരു നിശ്ചി​ത​തുക പിരി​ച്ചെ​ടു​ക്കാൻ ആ ഗവർണർക്ക്‌ അവകാ​ശ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ അദ്ദേഹം അതു ചെയ്‌തില്ല. എന്തു​കൊണ്ട്‌? ദൈവ​ജ​നത്തെ ബുദ്ധി​മു​ട്ടി​ച്ചു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടക്കേട്‌ ഉണ്ടാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​നു ചിന്തി​ക്കാൻപോ​ലും കഴിയു​മാ​യി​രു​ന്നില്ല. “ദൈവ​ഭ​യ​മു​ള്ള​തു​കൊണ്ട്‌ ഞാൻ അതു ചെയ്‌തില്ല” എന്നാണു നെഹമ്യ പറഞ്ഞത്‌. (നെഹമ്യ 5:15) ആത്മാർഥ​മായ ദൈവ​ഭയം, അതായതു നമ്മുടെ സ്വർഗീ​യ​പി​താ​വിന്‌ ഇഷ്ടക്കേട്‌ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാ​നുള്ള ഹൃദയ​പൂർവ​മായ ഭയം, അത്യന്താ​പേ​ക്ഷി​ത​മാണ്‌. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ദൈവ​വ​ച​ന​ത്തി​ലെ മാർഗ​നിർദേശം തേടാൻ അത്തരം ഭയഭക്തി നമ്മളെ പ്രേരി​പ്പി​ക്കും.

10, 11. ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തോ​ടു ബന്ധപ്പെട്ട ചില ബൈബിൾത​ത്ത്വ​ങ്ങൾ ഏവ, ആ തത്ത്വങ്ങൾ ബാധക​മാ​ക്കാൻ നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ സഹായം തേടാം?

10 ഉദാഹ​ര​ണ​ത്തിന്‌, ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ കാര്യ​മെ​ടു​ക്കുക. സാമൂ​ഹി​ക​കൂ​ടി​വ​ര​വു​ക​ളു​ടെ സമയത്ത്‌ നമ്മളിൽ മിക്കവ​രും നേരി​ടുന്ന ഒരു ചോദ്യ​മുണ്ട്‌: ‘മദ്യം കഴിക്ക​ണോ വേണ്ടയോ?’ ആദ്യം, നമുക്കു​തന്നെ ഇക്കാര്യ​ത്തിൽ ഒരു ബോധ്യ​മു​ണ്ടാ​യി​രി​ക്കണം. ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങ​ളാണ്‌ ഇവിടെ ബാധക​മാ​കു​ന്നത്‌? മദ്യത്തി​ന്റെ മിതമായ ഉപയോ​ഗത്തെ ബൈബിൾ കുറ്റം വിധി​ക്കു​ന്നില്ല. മനുഷ്യ​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാൻ യഹോവ തന്നിരി​ക്കു​ന്ന​താ​ണു വീഞ്ഞ്‌ എന്ന്‌ അതു പറയുന്നു. (സങ്കീർത്തനം 104:14, 15) എന്നാൽ മദ്യത്തി​ന്റെ അമിത​മായ ഉപയോ​ഗ​ത്തെ​യും വന്യമായ ആഘോ​ഷ​ങ്ങ​ളെ​യും അതു കുറ്റം വിധി​ക്കു​ന്നു. (ലൂക്കോസ്‌ 21:34; റോമർ 13:13) തന്നെയു​മല്ല, ലൈം​ഗിക അധാർമി​കത പോലുള്ള ഗുരു​ത​ര​മായ പാപങ്ങൾ ചെയ്യു​ന്ന​വർക്കൊ​പ്പ​മാ​ണു ബൈബിൾ കുടി​യ​ന്മാ​രെ പട്ടിക​പ്പെ​ടു​ത്തു​ന്നത്‌.c—1 കൊരി​ന്ത്യർ 6:9, 10.

11 ഒരു ക്രിസ്‌ത്യാ​നി​യു​ടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കു​ന്ന​തും പ്രതി​ക​ര​ണ​ശേ​ഷി​യു​ള്ള​താ​ക്കു​ന്ന​തും ഇത്തരം തത്ത്വങ്ങ​ളാണ്‌. അതു​കൊണ്ട്‌ ഒരു കൂടി​വ​ര​വി​ന്റെ സമയത്ത്‌, കുടി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേ​ണ്ടി​വ​രു​മ്പോൾ ഇങ്ങനെ ചോദി​ക്കുക: ‘എങ്ങനെ​യുള്ള ഒരു കൂടി​വ​ര​വാണ്‌ ഇത്‌? കാര്യങ്ങൾ പിടി​വിട്ട്‌ ഒരു വന്യമായ ആഘോ​ഷ​ത്തി​ന്റെ രീതി​യി​ലാ​കു​മോ? ഇനി എന്റെ കാര്യ​മോ? മദ്യ​ത്തോട്‌ അടങ്ങാത്ത ആഗ്രഹം എനിക്കു​ണ്ടോ? എനിക്ക്‌ അതു കൂടിയേ തീരൂ എന്നുണ്ടോ? പ്രശ്‌നങ്ങൾ മറക്കാ​നോ അവയിൽനിന്ന്‌ രക്ഷപ്പെ​ടാ​നോ​വേണ്ടി ഞാൻ മദ്യത്തെ ആശ്രയി​ക്കാ​റു​ണ്ടോ? ആവശ്യ​മായ ആത്മനി​യ​ന്ത്രണം എനിക്കു​ണ്ടോ?’ ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും അവ മനസ്സി​ലേക്കു കൊണ്ടു​വ​രുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചും നന്നായി ചിന്തി​ക്കുക, യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ക്കുക. (സങ്കീർത്തനം 139:23, 24 വായി​ക്കുക.) അങ്ങനെ ചെയ്യു​മ്പോൾ, പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ നമ്മളെ നയിക്കാൻ നമ്മൾ യഹോ​വയെ ക്ഷണിക്കു​ന്ന​തു​പോ​ലെ​യാണ്‌. അതുവഴി നമ്മൾ, ദിവ്യ​ത​ത്ത്വ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി പ്രവർത്തി​ക്കാൻ നമ്മുടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കു​ക​യു​മാണ്‌. എന്നാൽ, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട മറ്റൊരു കാര്യം​കൂ​ടി​യുണ്ട്‌.

മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ പരിഗ​ണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഒരു കൂടിവരവിൽ ലഹരിപാനീയം കുടിക്കണോ വേണ്ടയോ എന്ന്‌ ആലോചിക്കുന്ന ഒരാൾ

ലഹരിപാനീയങ്ങൾ കഴിക്കുന്ന കാര്യ​ത്തിൽ ബൈബിൾപ​രി​ശീ​ലി​ത​മായ മനസ്സാ​ക്ഷി​ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും

12, 13. ഒരു ക്രിസ്‌ത്യാ​നി​യു​ടെ മനസ്സാക്ഷി മറ്റൊരു ക്രിസ്‌ത്യാ​നി​യു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തി​ന്റെ ചില കാരണങ്ങൾ ഏതെല്ലാം, അത്തരം വ്യത്യാ​സ​ങ്ങളെ എങ്ങനെ കാണണം?

12 ചില കാര്യ​ങ്ങ​ളിൽ ഒരു ക്രിസ്‌ത്യാ​നി​യു​ടെ മനസ്സാക്ഷി മറ്റൊരു ക്രിസ്‌ത്യാ​നി​യു​ടേ​തിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​മാ​ണെന്നു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചു​പോ​യേ​ക്കാം. ചില രീതി​ക​ളോ ആചാര​ങ്ങ​ളോ ഒരാൾക്കു സ്വീകാ​ര്യ​മ​ല്ലാ​യി​രി​ക്കും. പക്ഷേ മറ്റൊ​രാൾ അത്‌ അംഗീ​ക​രി​ച്ചേ​ക്കാം. അതിനെ കുറ്റ​പ്പെ​ടു​ത്താ​നുള്ള ഒരു കാരണ​വും അദ്ദേഹം കാണു​ന്നി​ല്ലാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, സാമൂ​ഹി​ക​കൂ​ടി​വ​ര​വു​ക​ളു​ടെ കാര്യ​മെ​ടു​ക്കുക. ഒരു വൈകു​ന്നേരം ഏതാനും സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സ്വസ്ഥമാ​യി ഇരിക്കു​മ്പോൾ അൽപ്പം മദ്യം കഴിക്കു​ന്ന​തി​നെ ഒരു സന്തോ​ഷ​മാ​യി​ട്ടാ​യി​രി​ക്കാം ഒരാൾ കാണു​ന്നത്‌. പക്ഷേ മറ്റൊ​രാ​ളു​ടെ മനസ്സാക്ഷി അതിനെ കുറ്റം വിധി​ച്ചേ​ക്കാം. എന്താണ്‌ ഈ വ്യത്യാ​സ​ത്തി​നു കാരണം, നമ്മുടെ തീരു​മാ​ന​ങ്ങളെ അത്‌ എങ്ങനെ സ്വാധീ​നി​ക്കണം?

13 പല കാരണ​ങ്ങ​ളാൽ ആളുകൾ വ്യത്യ​സ്‌ത​രാണ്‌. ഒരാളു​ടെ ജീവി​ത​പ​ശ്ചാ​ത്ത​ല​മാ​യി​രി​ക്കില്ല മറ്റൊ​രാ​ളു​ടേത്‌. കഴിഞ്ഞ കാലത്ത്‌ ഒരു ദൗർബ​ല്യ​വു​മാ​യി കഠിന​പോ​രാ​ട്ടം നടത്തേ​ണ്ടി​വന്ന ഒരാളു​ടെ കാര്യ​മെ​ടു​ക്കുക. തന്റെ ആ ദൗർബ​ല്യ​ത്തെ​ക്കു​റിച്ച്‌ അയാൾ വളരെ​യ​ധി​കം ബോധ​വാ​നാ​യി​രി​ക്കും. അതി​നോ​ടു പോരാ​ടി അയാൾ പലപ്പോ​ഴും പരാജ​യ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം. (1 രാജാ​ക്ക​ന്മാർ 8:38, 39) അങ്ങനെ​യു​ള്ളവർ മദ്യത്തി​ന്റെ കാര്യ​ത്തിൽ വിശേ​ഷാൽ ശ്രദ്ധയു​ള്ള​വ​രാ​യി​രു​ന്നേ​ക്കാം. അത്തര​മൊ​രു സഹോ​ദരൻ നിങ്ങളു​ടെ വീട്ടി​ലേക്കു വരു​മ്പോൾ, മദ്യം കഴിക്കാ​നുള്ള ക്ഷണം നിരസി​ക്കാൻ മനസ്സാക്ഷി അദ്ദേഹത്തെ പ്രേരി​പ്പി​ച്ചേ​ക്കാം. നിങ്ങൾക്കു നീരസം തോന്നു​മോ, നിങ്ങൾ അദ്ദേഹത്തെ നിർബ​ന്ധി​ക്കു​മോ? ഇല്ല. എന്തു​കൊ​ണ്ടാ​ണു മദ്യം കഴിക്കാ​തി​രി​ക്കു​ന്നത്‌ എന്നു പറയാൻ അപ്പോൾ അദ്ദേഹ​ത്തി​നു താത്‌പ​ര്യ​മി​ല്ലാ​യി​രി​ക്കാം. ഇനി, കാരണം നിങ്ങൾക്ക്‌ അറിയാ​മെ​ങ്കി​ലും ഇല്ലെങ്കി​ലും അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യത്തെ മാനി​ക്കാൻ സഹോ​ദ​ര​സ്‌നേഹം നിങ്ങളെ പ്രേരി​പ്പി​ക്കും.

14, 15. ഏതു കാര്യ​ത്തി​ലാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ മനസ്സാ​ക്ഷി​പ​ര​മായ വ്യത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നത്‌, പൗലോസ്‌ എന്താണു ശുപാർശ ചെയ്‌തത്‌?

14 ഒന്നാം നൂറ്റാ​ണ്ടി​ലെ കാര്യ​മെ​ടു​ക്കാം. ചില ക്രിസ്‌ത്യാ​നി​ക​ളു​ടെ മനസ്സാക്ഷി മറ്റു ചിലരു​ടേ​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ അറിയാ​മാ​യി​രു​ന്നു. വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ചില ഭക്ഷണസാ​ധ​നങ്ങൾ ചന്തയിൽ കിട്ടു​മാ​യി​രു​ന്നു. അതു വാങ്ങി​ക്ക​ഴി​ക്കു​ന്ന​തി​നെ ചിലരു​ടെ മനസ്സാക്ഷി കുറ്റം വിധി​ച്ചി​രു​ന്നു. (1 കൊരി​ന്ത്യർ 10:25) എന്നാൽ, അത്തരം ഭക്ഷണസാ​ധ​നങ്ങൾ കഴിക്കു​ന്ന​തിൽ പൗലോ​സി​ന്റെ മനസ്സാക്ഷി യാതൊ​രു തെറ്റും കണ്ടില്ല. വിഗ്ര​ഹങ്ങൾ പൗലോ​സിന്‌ ഒന്നുമ​ല്ലാ​യി​രു​ന്നു. യഹോവ തരുന്ന ഭക്ഷ്യവ​സ്‌തു​ക്കൾ യഹോ​വ​യു​ടേ​താ​ണ​ല്ലോ, അത്‌ എങ്ങനെ വിഗ്ര​ഹ​ങ്ങ​ളു​ടേ​താ​കും എന്നാണു പൗലോസ്‌ ചിന്തി​ച്ചത്‌. പക്ഷേ ഇക്കാര്യ​ത്തിൽ മറ്റുള്ള​വ​രു​ടെ വീക്ഷണം മറ്റൊ​ന്നാ​ണെന്നു പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. ക്രിസ്‌ത്യാ​നി​ക​ളാ​കു​ന്ന​തി​നു മുമ്പ്‌, ചിലരു​ടെ ജീവി​ത​ത്തിൽ വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കു വലിയ സ്ഥാനമു​ണ്ടാ​യി​രു​ന്നി​രി​ക്കാം. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം, വിഗ്ര​ഹാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട യാതൊ​ന്നും സ്വീകാ​ര്യ​മ​ല്ലാ​യി​രു​ന്നു. ആകട്ടെ, പൗലോസ്‌ എങ്ങനെ​യാണ്‌ ഈ പ്രശ്‌നം പരിഹ​രി​ച്ചത്‌?

15 “ശക്തരായ നമ്മൾ അശക്തരു​ടെ ബലഹീ​ന​ത​കളെ ചുമക്കണം, നമ്മളെ​ത്തന്നെ പ്രീതി​പ്പെ​ടു​ത്തു​കയല്ല വേണ്ടത്‌. ക്രിസ്‌തു​പോ​ലും തന്നെത്തന്നെ പ്രീതി​പ്പെ​ടു​ത്തി​യില്ല” എന്നു പൗലോസ്‌ പറഞ്ഞു. (റോമർ 15:1, 3) ക്രിസ്‌തു ചെയ്‌ത​തു​പോ​ലെ, സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ സഹോ​ദ​ര​ങ്ങ​ളു​ടെ താത്‌പ​ര്യ​ങ്ങൾക്കു മുൻഗണന നൽകണ​മെ​ന്നാ​യി​രു​ന്നു പൗലോ​സി​ന്റെ പക്ഷം. ക്രിസ്‌തു ആർക്കു​വേണ്ടി മരിച്ചോ ആ ആടുക​ളിൽ ഒന്ന്‌ ഇടറി​വീ​ഴാൻ കാരണ​മാ​കു​ന്ന​തി​നെ​ക്കാൾ നല്ലത്‌, മാംസം കഴിക്കാ​തി​രി​ക്കു​ന്ന​താ​ണെന്നു മറ്റൊരു അവസര​ത്തിൽ പൗലോസ്‌ പറയു​ക​യു​ണ്ടാ​യി.—1 കൊരി​ന്ത്യർ 8:13; 10:23, 24, 31-33 വായി​ക്കുക.

16. മനസ്സാ​ക്ഷി​പ​ര​മായ കാര്യ​ങ്ങ​ളിൽ തങ്ങളോ​ടു യോജി​ക്കാ​ത്ത​വരെ ലോല​മ​ന​സ്സാ​ക്ഷി​യു​ള്ളവർ വിധി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

16 ലോല​മായ മനസ്സാ​ക്ഷി​യാ​യി​രി​ക്കാം ചിലരു​ടേത്‌. അതായത്‌, മറ്റുള്ളവർ നല്ല മനസ്സാ​ക്ഷി​യോ​ടെ ചെയ്യുന്ന കാര്യങ്ങൾ പലതും ഇക്കൂട്ട​രു​ടെ മനസ്സാക്ഷി വിലക്കി​യേ​ക്കാം. എന്നാൽ തങ്ങൾ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ള​വ​രും ചെയ്യരു​തെന്നു ശഠിച്ചു​കൊണ്ട്‌ ലോല​മ​ന​സ്സാ​ക്ഷി​യു​ള്ളവർ മറ്റുള്ള​വരെ വിമർശി​ക്ക​രുത്‌. (റോമർ 14:10 വായി​ക്കുക.) മറ്റുള്ള​വരെ വിധി​ക്കാ​നുള്ള ഒരു ലൈസൻസല്ല നമ്മുടെ മനസ്സാക്ഷി, പകരം നമ്മളെ വിധി​ക്കാ​നു​ള്ള​താണ്‌. “നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളും വിധി​ക്കു​ന്നതു നിറു​ത്തുക” എന്ന യേശു​വി​ന്റെ വാക്കുകൾ ഓർക്കുക. (മത്തായി 7:1) മനസ്സാ​ക്ഷി​ക്കു വിട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ തലയി​ട്ടു​കൊണ്ട്‌ സഭയിൽ പ്രശ്‌നം ഉണ്ടാക്കാൻ ആരും ആഗ്രഹി​ക്കു​ക​യില്ല. പരസ്‌പരം ഇടിച്ചു​ക​ള​യു​ന്ന​തി​നു പകരം അന്യോ​ന്യം ബലപ്പെ​ടു​ത്തി​ക്കൊണ്ട്‌ സ്‌നേ​ഹ​വും ഐക്യ​വും വളർത്താ​നുള്ള വഴികൾ തേടു​ക​യാ​ണു നമ്മൾ ചെയ്യേ​ണ്ടത്‌.—റോമർ 14:19.

നല്ല മനസ്സാ​ക്ഷി​യു​ടെ പ്രയോ​ജ​ന​ങ്ങൾ

സന്തോഷവും സമാധാ​ന​വും തന്ന്‌ ജീവി​ത​യാ​ത്ര​യിൽ നമ്മളെ വഴിന​യി​ക്കാൻ ഒരു നല്ല മനസ്സാ​ക്ഷി​ക്കു കഴിയും

സന്തോ​ഷ​വും സമാധാ​ന​വും തന്ന്‌ ജീവി​ത​യാ​ത്ര​യിൽ നമ്മളെ വഴിന​യി​ക്കാൻ ഒരു നല്ല മനസ്സാ​ക്ഷി​ക്കു കഴിയും

17. ഇന്നു പലരു​ടെ​യും മനസ്സാ​ക്ഷിക്ക്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു?

17 “എപ്പോ​ഴും ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക” എന്നു പത്രോസ്‌ അപ്പോ​സ്‌തലൻ എഴുതി. (1 പത്രോസ്‌ 3:16) ശുദ്ധമായ മനസ്സാക്ഷി വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌. ഇന്നുള്ള പലർക്കും അതില്ല. “ചുട്ടു​പ​ഴുത്ത ഇരുമ്പു​കൊ​ണ്ടെ​ന്ന​പോ​ലെ മനസ്സാക്ഷി പൊള്ളി​ത്ത​ഴ​മ്പിച്ച”വരെക്കു​റിച്ച്‌ പൗലോസ്‌ പറയു​ക​യു​ണ്ടാ​യി. (1 തിമൊ​ഥെ​യൊസ്‌ 4:2) ചുട്ടു​പ​ഴുത്ത ഇരുമ്പ്‌, ശരീരത്തെ പൊള്ളി​ക്കു​മ്പോൾ ആ ഭാഗം തഴമ്പിച്ച്‌ സംവേ​ദ​ക​ത്വ​മി​ല്ലാ​താ​കു​ന്നു. ഇന്നു പലരു​ടെ​യും മനസ്സാക്ഷി അതു​പോ​ലെ നിർജീ​വ​മാണ്‌. തെറ്റു ചെയ്യു​മ്പോൾ മുന്നറി​യി​പ്പു നൽകാ​നോ പ്രതി​ഷേ​ധി​ക്കാ​നോ, നാണ​ക്കേ​ടോ കുറ്റ​ബോ​ധ​മോ തോന്നി​ക്കാ​നോ കഴിയാത്ത രീതി​യിൽ അതു തഴമ്പി​ച്ചു​പോ​യി​രി​ക്കു​ന്നു. എന്നാൽ അതു നല്ല കാര്യ​മാ​യി​ട്ടാ​ണു പലരും കാണു​ന്നത്‌.

18, 19. (എ) കുറ്റ​ബോ​ധ​മോ ലജ്ജയോ തോന്നു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌? (ബി) കഴിഞ്ഞ​കാ​ല​പാ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ച്ച​ശേ​ഷ​വും മനസ്സാക്ഷി നമ്മളെ കുത്തി​നോ​വി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യാ​നാ​കും?

18 നമ്മൾ തെറ്റു ചെയ്‌തെന്നു നമ്മളോ​ടു പറയാൻ മനസ്സാക്ഷി അവലം​ബി​ക്കുന്ന മാർഗ​മാ​ണു കുറ്റ​ബോ​ധം. കുറ്റ​ബോ​ധം കാരണം ഒരു പാപി പശ്ചാത്ത​പി​ക്കു​മ്പോൾ കടുത്ത പാപങ്ങൾപോ​ലും ക്ഷമിച്ചു​കി​ട്ടി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഗുരു​ത​ര​മായ പാപം ചെയ്‌തി​ട്ടും ക്ഷമ കിട്ടിയ ആളാണു ദാവീദ്‌. ആത്മാർഥ​മായ പശ്ചാത്താ​പ​മാ​യി​രു​ന്നു അതിന്റെ പ്രധാ​ന​കാ​രണം. താൻ ചെയ്‌ത തെറ്റി​നോ​ടുള്ള വെറു​പ്പും തുടർന്ന​ങ്ങോട്ട്‌ യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കാ​നുള്ള നിശ്ചയ​ദാർഢ്യ​വും, യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്നു നേരിട്ട്‌ മനസ്സി​ലാ​ക്കാൻ ദാവീ​ദി​നെ സഹായി​ച്ചു. (സങ്കീർത്തനം 51:1-19; 86:5) പശ്ചാത്ത​പിച്ച്‌ ക്ഷമ കിട്ടി​യ​ശേ​ഷ​വും കടുത്ത കുറ്റ​ബോ​ധ​വും ലജ്ജയും നമ്മളെ വേട്ടയാ​ടു​ന്നെ​ങ്കി​ലോ?

19 ചില​പ്പോ​ഴൊ​ക്കെ, തെറ്റു ചെയ്‌ത്‌ ഏറെ നാളു​കൾക്കു ശേഷവും മനസ്സാക്ഷി ഒരാളെ കഠിന​മാ​യി കുറ്റ​പ്പെ​ടു​ത്തു​ക​യോ കുത്തി​നോ​വി​ക്കു​ക​യോ ചെയ്‌തെ​ന്നു​വ​രാം. അത്തരം സന്ദർഭ​ങ്ങ​ളിൽ, എല്ലാ മാനു​ഷി​ക​വി​കാ​ര​ങ്ങ​ളെ​ക്കാ​ളും വലിയ​വ​നാണ്‌ യഹോ​വ​യെന്ന്‌, കുറ്റഭാ​രം പേറുന്ന നമ്മുടെ ഹൃദയത്തെ നമ്മൾ ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌. യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ലും ക്ഷമിക്കാ​നുള്ള മനസ്സൊ​രു​ക്ക​ത്തി​ലും നമുക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം, അതു നമ്മൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യും വേണം. അങ്ങനെ ചെയ്യാ​നാ​ണ​ല്ലോ നമ്മൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും. (1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക.) ഈ ലോക​ത്തിന്‌ അന്യമായ ആന്തരി​ക​സ​മാ​ധാ​ന​വും അളവറ്റ സന്തോ​ഷ​വും നമുക്കു സമ്മാനി​ക്കാൻ ശുദ്ധമായ ഒരു മനസ്സാ​ക്ഷി​ക്കു കഴിയും. മുമ്പ്‌ ഗുരു​ത​ര​മായ പാപം ചെയ്‌തി​ട്ടു​ള്ളവർ ഇത്തരത്തി​ലുള്ള ആശ്വാസം അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌, നല്ലൊരു മനസ്സാ​ക്ഷി​യോ​ടെ ഇന്ന്‌ യഹോ​വയെ സേവി​ക്കാ​നും അവർക്കു കഴിയു​ന്നു.—1 കൊരി​ന്ത്യർ 6:11.

20, 21. (എ) ഈ പുസ്‌ത​ക​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌? (ബി) ക്രിസ്‌ത്യാ​നി​ക​ളായ നമുക്ക്‌ ഏതു സ്വാത​ന്ത്ര്യ​മുണ്ട്‌, എന്നാൽ നമ്മൾ അത്‌ എങ്ങനെ ഉപയോ​ഗി​ക്കണം?

20 ആ സന്തോഷം ആസ്വദി​ക്കാ​നും സാത്താന്റെ ഈ വ്യവസ്ഥി​തി അവസാ​നി​ക്കു​ന്ന​തി​നു മുമ്പുള്ള പ്രക്ഷു​ബ്ധ​നാ​ളു​ക​ളി​ലു​ട​നീ​ളം നല്ലൊരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കാ​നും നിങ്ങളെ സഹായി​ക്കു​ക​യാണ്‌ ഈ പുസ്‌ത​ക​ത്തി​ന്റെ ഉദ്ദേശ്യം. അനുദി​ന​ജീ​വി​ത​ത്തി​ലെ വിവി​ധ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ നമ്മൾ ചിന്തി​ക്കേ​ണ്ട​തും ബാധക​മാ​ക്കേ​ണ്ട​തും ആയ, ബൈബി​ളി​ലെ എല്ലാ തത്ത്വങ്ങ​ളും നിയമ​ങ്ങ​ളും ഇതിൽ ഉൾപ്പെ​ടു​ത്താ​നാ​കില്ല. മനസ്സാ​ക്ഷി​പ​ര​മായ കാര്യ​ങ്ങ​ളിൽ എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നതു സംബന്ധിച്ച നേരി​ട്ടുള്ള നിയമങ്ങൾ ഇതിലു​ണ്ടെ​ന്നും പ്രതീ​ക്ഷി​ക്ക​രുത്‌. അനുദി​ന​ജീ​വി​ത​ത്തിൽ ദൈവ​വ​ചനം എങ്ങനെ ബാധക​മാ​ക്കാ​മെന്നു പഠിച്ചു​കൊണ്ട്‌ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാ​നും പ്രതി​ക​ര​ണ​ശേ​ഷി​യു​ള്ള​താ​ക്കാ​നും നിങ്ങളെ സഹായി​ക്കാൻവേ​ണ്ടി​യാണ്‌ ഈ പുസ്‌തകം. മോശ​യി​ലൂ​ടെ കൊടുത്ത നിയമം​പോ​ലെയല്ല “ക്രിസ്‌തു​വി​ന്റെ നിയമം.” എഴുത​പ്പെട്ട നിയമ​ങ്ങൾക്കു​പരി, മനസ്സാ​ക്ഷി​ക്കും തത്ത്വങ്ങൾക്കും ചേർച്ച​യിൽ ജീവി​ക്കാ​നാണ്‌ ആ നിയമം ക്രിസ്‌ത്യാ​നി​കളെ ക്ഷണിക്കു​ന്നത്‌. (ഗലാത്യർ 6:2) അതെ, എത്ര വലിയ സ്വാത​ന്ത്ര്യ​മാണ്‌ യഹോവ ക്രിസ്‌ത്യാ​നി​കൾക്കു നൽകി​യി​രി​ക്കു​ന്നത്‌! എന്നാൽ ആ സ്വാത​ന്ത്ര്യം ഒരിക്ക​ലും ‘തെറ്റു ചെയ്യു​ന്ന​തിന്‌ ഒരു മറയാ​ക്ക​രു​തെന്നു’ ദൈവ​വ​ചനം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. (1 പത്രോസ്‌ 2:16) യഹോ​വയെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കാ​നുള്ള നല്ലൊരു അവസര​മാ​യി​ട്ടാ​യി​രി​ക്കണം നമ്മൾ അതിനെ കാണേ​ണ്ടത്‌.

21 ബൈബിൾത​ത്ത്വ​ങ്ങ​ള​നു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെന്നു പ്രാർഥ​നാ​പൂർവം ചിന്തി​ക്കു​ക​യും, എടുക്കുന്ന തീരു​മാ​നങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ക​യും ചെയ്യുക. അതിലൂ​ടെ, യഹോ​വ​യെ​ക്കു​റിച്ച്‌ ആദ്യമാ​യി അറിയാ​നി​ട​യാ​യ​പ്പോൾ തുടങ്ങി​വെച്ച ജീവത്‌പ്ര​ധാ​ന​മായ ഒരു ഉദ്യമം നിങ്ങൾ തുടരു​ക​യാണ്‌. അതെ, നിങ്ങൾ ‘വിവേ​ച​നാ​പ്രാ​പ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പി​ക്കു​ക​യാണ്‌.’ (എബ്രായർ 5:14) നിങ്ങളു​ടെ ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി ഓരോ ദിവസ​വും നിങ്ങൾക്കൊ​രു അനു​ഗ്ര​ഹ​മാ​യി​രി​ക്കും. ഒരു സഞ്ചാരി​യെ സഹായി​ക്കുന്ന വടക്കു​നോ​ക്കി​യ​ന്ത്രം​പോ​ലെ, നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ മനസ്സാക്ഷി നിങ്ങളെ സഹായി​ക്കും. അതിലൂ​ടെ നിങ്ങൾക്ക്‌ എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നു​മാ​കും.

a ഈ വാക്യം​പോ​ലെ, മനസ്സാക്ഷി എന്ന ആശയം ഉൾക്കൊ​ണ്ടി​രി​ക്കുന്ന വാക്യങ്ങൾ പലതുണ്ട്‌. “ഹൃദയം” എന്ന പദം പൊതു​വെ ആന്തരി​ക​വ്യ​ക്തി​യെ​യാ​ണു കുറി​ക്കു​ന്നത്‌. ഇതു​പോ​ലുള്ള വാക്യ​ങ്ങ​ളിൽ ആ പ്രയോ​ഗം പലപ്പോ​ഴും ആന്തരി​ക​വ്യ​ക്തി​യു​ടെ ഒരു ഭാഗമായ മനസ്സാ​ക്ഷി​യെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ “മനസ്സാക്ഷി” എന്നതി​നുള്ള ഗ്രീക്കു​പദം ഏകദേശം 30 പ്രാവ​ശ്യം വരുന്നുണ്ട്‌.

b സ്വസ്ഥമായ ഒരു മനസ്സാക്ഷി ഉണ്ടായി​രു​ന്നാൽ മാത്രം പോരാ എന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്തെങ്കി​ലും തെറ്റു ചെയ്‌ത​താ​യി എനിക്കു തോന്നു​ന്നില്ല. എന്നാൽ അതു​കൊണ്ട്‌ ഞാൻ നീതി​മാ​നാ​ണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യു​ന്നത്‌ യഹോ​വ​യാണ്‌.” (1 കൊരി​ന്ത്യർ 4:4) ഒരു കാലത്ത്‌ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വിച്ച പൗലോ​സി​നെ​പ്പോ​ലെ, ഇന്നും അങ്ങനെ ചെയ്യു​ന്ന​വർക്കു മനസ്സാ​ക്ഷി​ക്കു​ത്തു തോന്നി​യി​ല്ലെ​ന്നു​വ​രാം. ദൈവം തങ്ങൾ ചെയ്യു​ന്ന​തി​നെ അംഗീ​ക​രി​ക്കു​ന്നെ​ന്നാണ്‌ അവരുടെ വിചാരം. അതു​കൊണ്ട്‌ സ്വന്തം വീക്ഷണ​ത്തിൽ മാത്രമല്ല ദൈവ​ത്തി​ന്റെ വീക്ഷണ​ത്തി​ലും നമ്മുടെ മനസ്സാക്ഷി ശുദ്ധമാ​യി​രി​ക്കണം.—പ്രവൃ​ത്തി​കൾ 23:1; 2 തിമൊ​ഥെ​യൊസ്‌ 1:3.

c മദ്യപാനത്തിന്റെ കാര്യ​ത്തിൽ മിതത്വം പാലി​ക്കാൻ മദ്യാ​സ​ക്തർക്കു കഴിയി​ല്ലെന്ന പല ഡോക്‌ടർമാ​രു​ടെ​യും അഭി​പ്രാ​യം ശ്രദ്ധേ​യ​മാണ്‌. അങ്ങനെ​യു​ള്ള​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒട്ടും കഴിക്കാ​തി​രി​ക്കു​ന്ന​താ​ണു “മിതത്വം.”

നിങ്ങളുടെ ഉത്തരം എന്താണ്‌?

  • യഹോവ എപ്പോ​ഴും നമ്മളെ നിരീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന അറിവ്‌ നമ്മുടെ മനസ്സാ​ക്ഷി​യെ എങ്ങനെ സ്വാധീ​നി​ക്കണം?—എബ്രായർ 4:13.

  • പ്രലോ​ഭനം ചെറു​ത്തു​നിൽക്കാൻ മനസ്സാക്ഷി യോ​സേ​ഫി​നെ സഹായി​ച്ചത്‌ എങ്ങനെ?—ഉൽപത്തി 39:1, 2, 7-12.

  • യഹോ​വയെ സമീപി​ക്കാൻ ശുദ്ധമായ മനസ്സാക്ഷി വേണ്ടത്‌ എന്തു​കൊണ്ട്‌?—എബ്രായർ 10:22.

  • അവിശ്വാ​സി​ക​ളു​ടെ മനസ്സാ​ക്ഷി​യെ നമ്മൾ പരിഗ​ണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?—2 കൊരി​ന്ത്യർ 4:1, 2

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക