വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 10 പേ. 126-137
  • ദാമ്പത്യം—ദൈവത്തിന്റെ ഒരു സ്‌നേഹസമ്മാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദാമ്പത്യം—ദൈവത്തിന്റെ ഒരു സ്‌നേഹസമ്മാനം
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്തിനാ​ണു വിവാഹം കഴിക്കു​ന്നത്‌?
  • നല്ലൊരു പങ്കാളി​യെ എങ്ങനെ കണ്ടെത്താം?
  • വിജയ​പ്ര​ദ​മായ ദാമ്പത്യ​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം?
  • നിലനിൽക്കുന്ന ദാമ്പത്യ​ത്തി​ന്റെ രഹസ്യം
  • വിവാഹം​—ദൈവത്തിന്റെ സമ്മാനം
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • വിവാഹ ഇണയെ തിരഞ്ഞെടുക്കാനുള്ള ദിവ്യ മാർഗനിർദേശം
    2001 വീക്ഷാഗോപുരം
  • കല്യാണത്തിനു ശേഷം
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • നിങ്ങളുടെ വിവാഹത്തിന്‌ ഒരു നല്ല അടിസ്ഥാനമിടുക
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 10 പേ. 126-137
സന്തോഷമുള്ള ദമ്പതികൾ

അധ്യായം 10

ദാമ്പത്യം—ദൈവ​ത്തി​ന്റെ ഒരു സ്‌നേ​ഹ​സ​മ്മാ​നം

“മുപ്പി​രി​ച്ച​രട്‌ എളുപ്പം പൊട്ടി​ക്കാ​നാ​കില്ല.”—സഭാ​പ്ര​സം​ഗകൻ 4:12.

1, 2. (എ) നവദമ്പ​തി​ക​ളെ​ക്കു​റിച്ച്‌ ചില​പ്പോ​ഴൊ​ക്കെ നമ്മൾ എന്തു ചിന്തി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

വിവാ​ഹ​ങ്ങ​ളിൽ പങ്കെടു​ക്കാൻ നിങ്ങൾക്ക്‌ ഇഷ്ടമാ​ണോ? വളരെ സന്തോ​ഷ​ക​ര​മായ ഒരു അവസര​മാ​യ​തു​കൊണ്ട്‌ പലർക്കും അത്‌ ഇഷ്ടമാണ്‌. അണി​ഞ്ഞൊ​രു​ങ്ങിയ നവദമ്പ​തി​കൾ. അവരുടെ മുഖത്ത്‌ ആഹ്ലാദം തിരത​ല്ലു​ക​യാണ്‌. സ്വപ്‌ന​ങ്ങ​ളും പ്രതീ​ക്ഷ​ക​ളും നിറം​പ​കർന്ന ഒരു ജീവി​ത​ത്തി​ലേക്കു സന്തോ​ഷ​ത്തോ​ടെ കാലെ​ടു​ത്തു​വെ​ക്കു​ക​യാണ്‌ അവർ!

2 എങ്കിലും, ദാമ്പത്യ​മെന്ന ക്രമീ​ക​രണം പലതു​കൊ​ണ്ടും ഇന്നു പ്രതി​സ​ന്ധി​യി​ലാ​ണെന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു. നവദമ്പ​തി​കൾക്കു ശുഭാ​ശം​സകൾ നേരു​മ്പോ​ഴും, ‘ഇവർ സന്തുഷ്ട​രാ​യി​രി​ക്കു​മോ, ഈ ബന്ധം നിലനിൽക്കു​മോ’ എന്നൊക്കെ നമ്മൾ ചിന്തി​ച്ചേ​ക്കാം. ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം, വിവാഹം സംബന്ധിച്ച ദൈവ​ത്തി​ന്റെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ഭാര്യാ​ഭർത്താ​ക്ക​ന്മാർ വിലമ​തി​ക്കു​ക​യും കൈ​ക്കൊ​ള്ളു​ക​യും ചെയ്യു​മോ എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. (സുഭാ​ഷി​തങ്ങൾ 3:5, 6 വായി​ക്കുക.) ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്ക​ണ​മെ​ങ്കിൽ അവർ അങ്ങനെ ചെയ്യേ​ണ്ട​തുണ്ട്‌. പിൻവ​രുന്ന നാലു ചോദ്യ​ങ്ങൾക്കു ബൈബിൾ തരുന്ന ഉത്തരം എന്താ​ണെന്നു നമുക്ക്‌ ഇപ്പോൾ ചിന്തി​ക്കാം: എന്തിനാ​ണു വിവാഹം കഴിക്കു​ന്നത്‌? വിവാഹം കഴിക്കു​ന്നെ​ങ്കിൽ അത്‌ ആരെയാ​യി​രി​ക്കണം? വിവാ​ഹ​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം? നിലനിൽക്കുന്ന ഒരു സന്തുഷ്ട​ദാ​മ്പ​ത്യം നയിക്കാൻ ദമ്പതി​കളെ എന്തു സഹായി​ക്കും?

എന്തിനാ​ണു വിവാഹം കഴിക്കു​ന്നത്‌?

3. നിസ്സാ​ര​കാ​ര​ണ​ങ്ങ​ളെ​പ്രതി വിവാ​ഹി​ത​രാ​കു​ന്നതു ബുദ്ധി​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 വിവാഹം കഴിച്ചാ​ലേ സന്തോഷം ലഭിക്കൂ എന്നും ഒരു പങ്കാളി​യി​ല്ലെ​ങ്കിൽ ജീവി​ത​ത്തിന്‌ അർഥമി​ല്ലെ​ന്നും ചിലർ വിശ്വ​സി​ക്കു​ന്നു. അത്‌ ഒരിക്ക​ലും ശരിയല്ല. അവിവാ​ഹി​ത​നാ​യി​രുന്ന യേശു, ഏകാകി​ത്വം ഒരു വരമാ​ണെന്നു പറയു​ക​യും സാധി​ക്കു​ന്ന​വ​രെ​യെ​ല്ലാം അതിനു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. (മത്തായി 19:11, 12) ഏകാകി​ത്വ​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌ത​ല​നും പറയു​ക​യു​ണ്ടാ​യി. (1 കൊരി​ന്ത്യർ 7:32-38) യേശു​വോ പൗലോ​സോ പക്ഷേ ഇക്കാര്യ​ത്തിൽ ഒരു നിയമം ഉണ്ടാക്കി​യില്ല; സത്യത്തിൽ, ‘വിവാഹം വിലക്കു​ന്ന​തി​നെ’ ‘ഭൂതോ​പ​ദേ​ശ​ങ്ങ​ളു​ടെ’ കൂട്ടത്തി​ലാ​ണു ബൈബിൾ പട്ടിക​പ്പെ​ടു​ത്തു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 4:1-3) എങ്കിലും, ശ്രദ്ധാ​ശൈ​ഥി​ല്യം കൂടാതെ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ ഏകാകി​ത്വം വളരെ പ്രയോ​ജ​ന​പ്പെ​ടും. അതു​കൊണ്ട്‌, മറ്റുള്ള​വ​രു​ടെ നിർബ​ന്ധം​പോ​ലുള്ള നിസ്സാ​ര​കാ​ര​ണ​ങ്ങ​ളെ​ച്ചൊ​ല്ലി വിവാഹം കഴിക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കില്ല.

4. ഒരു നല്ല ദാമ്പത്യം, മക്കളെ വളർത്താൻ നല്ലൊരു അടിസ്ഥാ​നം ഇടുന്നത്‌ എങ്ങനെ?

4 അങ്ങനെ​യെ​ങ്കിൽ, വിവാഹം കഴിക്കു​ന്ന​തിന്‌ ഈടുറ്റ കാരണ​ങ്ങ​ളു​ണ്ടോ? ഉണ്ട്‌. ദാമ്പത്യ​വും, സ്‌നേ​ഹ​വാ​നായ നമ്മുടെ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. (ഉൽപത്തി 2:18 വായി​ക്കുക.) അതു​കൊ​ണ്ടു​തന്നെ അതിനു പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌; അതിനു പല അനു​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്കും നയിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, നല്ലൊരു വിവാ​ഹ​ബന്ധം, കുടും​ബ​ജീ​വി​ത​ത്തി​നുള്ള ഏറ്റവും മികച്ച അടിസ്ഥാ​ന​മാണ്‌. സ്‌നേ​ഹി​ക്കാ​നും ശിക്ഷി​ക്കാ​നും വഴിന​യി​ക്കാ​നും മാതാ​പി​താ​ക്കൾ ഒപ്പമുള്ള നല്ലൊരു ചുറ്റു​പാ​ടു കുട്ടി​കൾക്ക്‌ ആവശ്യ​മാണ്‌. (സങ്കീർത്തനം 127:3; എഫെസ്യർ 6:1-4) എങ്കിലും മക്കളെ ജനിപ്പിച്ച്‌ അവരെ വളർത്തി​ക്കൊ​ണ്ടു​വ​രുക മാത്രമല്ല ദാമ്പത്യ​ത്തി​ന്റെ ലക്ഷ്യം.

5, 6. (എ) സഭാ​പ്ര​സം​ഗകൻ 4:9-12 പറയു​ന്ന​ത​നു​സ​രിച്ച്‌, ഉറ്റസൗ​ഹൃ​ദ​ത്തി​ന്റെ ചില പ്രയോ​ജ​നങ്ങൾ ഏതെല്ലാം? (ബി) ഒരു ദാമ്പത്യ​ത്തി​നു മുപ്പി​രി​ച്ച​ര​ടു​പോ​ലെ​യാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

5 ഈ അധ്യാ​യ​ത്തി​ന്റെ ആധാര​വാ​ക്യ​വും അതിന്റെ പശ്ചാത്ത​ല​വും ശ്രദ്ധി​ക്കുക: “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. കാരണം അവർക്ക്‌ അവരുടെ അധ്വാ​ന​ത്തി​നു നല്ല പ്രതി​ഫ​ല​മുണ്ട്‌. ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ. പക്ഷേ എഴു​ന്നേൽപ്പി​ക്കാൻ ആരും കൂടെ​യി​ല്ലെ​ങ്കിൽ വീണയാ​ളു​ടെ അവസ്ഥ എന്താകും? കൂടാതെ, രണ്ടു പേർ ഒരുമിച്ച്‌ കിടന്നാൽ അവർക്കു ചൂടു കിട്ടും. പക്ഷേ ഒറ്റയ്‌ക്കു കിടന്നാൽ എങ്ങനെ ചൂടു കിട്ടും? മാത്രമല്ല, തനിച്ചാ​യി​രി​ക്കുന്ന ഒരാളെ ആരെങ്കി​ലും കീഴ്‌പെ​ടു​ത്തി​യേ​ക്കാം. പക്ഷേ രണ്ടു പേർ ഒരുമി​ച്ചാ​ണെ​ങ്കിൽ അവർക്ക്‌ എതിർത്തു​നിൽക്കാ​നാ​കും. മുപ്പി​രി​ച്ച​രട്‌ എളുപ്പം പൊട്ടി​ക്കാ​നാ​കില്ല.”—സഭാ​പ്ര​സം​ഗകൻ 4:9-12.

6 മുഖ്യ​മാ​യും, സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളു​ടെ മൂല്യം എടുത്തു​കാ​ട്ടു​ന്ന​താണ്‌ ഈ ഭാഗം. ഏറ്റവും ശക്തമായ സുഹൃ​ദ്‌ബ​ന്ധ​മാ​ണ​ല്ലോ ദാമ്പത്യ​ത്തി​ലേത്‌. ഈ തിരു​വെ​ഴു​ത്തു വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ, പരസ്‌പരം സഹായ​വും ആശ്വാ​സ​വും സംരക്ഷ​ണ​വും നൽകാൻ അത്തര​മൊ​രു ബന്ധത്തിനു കഴിയും. എന്നാൽ ഒരു ദാമ്പത്യ​ത്തി​നു സവി​ശേ​ഷ​മായ ദൃഢത​യു​ണ്ടാ​ക​ണ​മെ​ങ്കിൽ അതു രണ്ടു പേർ തമ്മിലുള്ള ഒരു ബന്ധം മാത്ര​മാ​യി​രു​ന്നാൽ പോരാ. ഈ വാക്യം സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ രണ്ട്‌ ഇഴകൾ മാത്ര​മുള്ള ഒരു ചരട്‌ എളുപ്പം പൊട്ടി​പ്പോ​യേ​ക്കാം. എന്നാൽ മൂന്ന്‌ ഇഴകൾ കൂട്ടി​ച്ചേർത്ത്‌ ഉണ്ടാക്കി​യാൽ അതു പൊട്ടി​പ്പോ​കാൻ സാധ്യത കുറവാണ്‌. ഭാര്യാ​ഭർത്താ​ക്ക​ന്മാ​രു​ടെ മുഖ്യ​താ​ത്‌പ​ര്യം യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്നതാ​യി​രി​ക്കു​മ്പോൾ അവരുടെ ദാമ്പത്യം ആ മുപ്പി​രി​ച്ച​ര​ടു​പോ​ലെ​യാ​യി​രി​ക്കും. യഹോവ അവരുടെ ജീവി​ത​ത്തി​ലെ ഒരു അവിഭാ​ജ്യ​ഘ​ട​ക​മാ​യി മാറുന്നു, അങ്ങനെ ആ ബന്ധം വളരെ ശക്തമാ​യി​ത്തീ​രു​ന്നു.

7, 8. (എ) ലൈം​ഗി​ക​വി​കാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ ബുദ്ധി​മു​ട്ടുള്ള ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എന്തു ബുദ്ധി​യു​പ​ദേശം കൊടു​ത്തു? (ബി) വിവാ​ഹ​ത്തോ​ടുള്ള ബന്ധത്തിൽ ബൈബിൾ ഏതു വസ്‌തുത ചൂണ്ടി​ക്കാ​ട്ടു​ന്നു?

7 ഇനി, ലൈം​ഗി​ക​വി​കാ​രങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള അനുവ​ദ​നീ​യ​മായ ഒരേ​യൊ​രു വേദി​യാ​ണു ദാമ്പത്യം. വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തി​നു​ള്ളി​ലെ ലൈം​ഗി​ക​ബന്ധം ആനന്ദത്തി​ന്റെ ഒരു ഉറവാണ്‌. (സുഭാ​ഷി​തങ്ങൾ 5:18) ഏകാകി​യായ ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം, “നവയൗ​വനം” എന്നു ബൈബിൾ വിശേ​ഷി​പ്പി​ക്കുന്ന, ലൈം​ഗി​ക​വി​കാ​രങ്ങൾ ശക്തമാ​യി​രി​ക്കുന്ന കാലഘട്ടം പിന്നി​ട്ട​ശേ​ഷ​വും ഒരുപക്ഷേ വികാ​ര​ങ്ങ​ളു​മാ​യി മല്ലി​ടേ​ണ്ടി​വ​ന്നേ​ക്കാം. നിയ​ന്ത്രി​ക്കാ​ത്ത​പക്ഷം, അശുദ്ധ​വും അനുചി​ത​വും ആയ പ്രവൃ​ത്തി​കൾക്ക്‌ അതു വഴി​വെ​ക്കും. “ആത്മനി​യ​ന്ത്ര​ണ​മി​ല്ലെ​ങ്കിൽ അവർ വിവാഹം കഴിക്കട്ടെ. വികാ​രം​കൊണ്ട്‌ എരിയു​ന്ന​തി​നെ​ക്കാൾ വിവാഹം കഴിക്കു​ന്ന​താ​ണു നല്ലത്‌” എന്ന്‌ ഏകാകി​കളെ ഉദ്‌ബോ​ധി​പ്പി​ക്കാൻ പൗലോ​സി​നെ ദൈവാ​ത്മാവ്‌ പ്രചോ​ദി​പ്പി​ച്ചു.—1 കൊരി​ന്ത്യർ 7:9, 36; യാക്കോബ്‌ 1:15.

8 വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണം എന്തുത​ന്നെ​യാ​യാ​ലും, യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. “വിവാഹം കഴിക്കു​ന്ന​വർക്കു ജഡത്തിൽ കഷ്ടപ്പാ​ടു​കൾ ഉണ്ടാകും” എന്നു പൗലോസ്‌ പറഞ്ഞു. (1 കൊരി​ന്ത്യർ 7:28) അവിവാ​ഹി​തർക്കി​ല്ലാത്ത പല വെല്ലു​വി​ളി​ക​ളും വിവാ​ഹി​തർ നേരി​ടേ​ണ്ട​താ​യി​വ​രും. എങ്കിലും, വിവാഹം കഴിക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, പ്രശ്‌നങ്ങൾ കുറയ്‌ക്കാ​നും പരമാ​വധി സന്തോഷം ആസ്വദി​ക്കാ​നും നിങ്ങൾക്ക്‌ എങ്ങനെ കഴിയും? പങ്കാളി​യെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കുക എന്നതാണ്‌ അതിനുള്ള ഒരു വഴി.

നല്ലൊരു പങ്കാളി​യെ എങ്ങനെ കണ്ടെത്താം?

9, 10. (എ) അവിശ്വാ​സി​ക​ളു​മാ​യി അടുത്ത ബന്ധം സ്ഥാപി​ക്കു​ന്ന​തി​ന്റെ അപകടം പൗലോസ്‌ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ച്ചു? (ബി) അവിശ്വാ​സി​യെ വിവാഹം കഴിക്ക​രു​തെന്ന ദിവ്യ​ബു​ദ്ധി​യു​പ​ദേശം അവഗണി​ക്കു​ന്ന​തി​ന്റെ പരിണ​ത​ഫലം മിക്ക​പ്പോ​ഴും എന്തായി​രി​ക്കും?

9 “അവിശ്വാ​സി​ക​ളോ​ടൊ​പ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌” എന്നു ദൈവ​പ്ര​ചോ​ദി​ത​മാ​യി പൗലോസ്‌ എഴുതി; പങ്കാളി​യെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട ഒരു സുപ്ര​ധാ​ന​ത​ത്ത്വ​മാണ്‌ അത്‌. (2 കൊരി​ന്ത്യർ 6:14) കാർഷി​ക​ജീ​വി​ത​ത്തി​ന്റെ പശ്ചാത്ത​ല​ത്തിൽ നിന്നു​കൊ​ണ്ടാ​ണു പൗലോസ്‌ ആ ദൃഷ്ടാന്തം പറഞ്ഞത്‌. വലുപ്പ​ത്തി​ലോ ശക്തിയി​ലോ വലിയ വ്യത്യാ​സ​മുള്ള, ചേർച്ച​യി​ല്ലാത്ത രണ്ടു മൃഗങ്ങളെ ഒരു നുകത്തിൽ കെട്ടി​യാൽ അവ രണ്ടും കഷ്ടത്തി​ലാ​കും. സമാന​മാ​യി, ദാമ്പത്യ​മെന്ന നുകത്തി​ന്റെ കീഴിൽ വരുന്ന ഒരു വിശ്വാ​സി​യു​ടെ​യും അവിശ്വാ​സി​യു​ടെ​യും ജീവിതം നിസ്സം​ശ​യ​മാ​യും അസ്വാ​ര​സ്യ​ങ്ങ​ളും പിരി​മു​റു​ക്ക​വും നിറഞ്ഞ​താ​യി​രി​ക്കും. പങ്കാളി​ക​ളി​ലൊ​രാൾ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ ആഗ്രഹി​ക്കു​ക​യും മറ്റേയാൾക്ക്‌ അങ്ങനെ​യൊ​രു ചിന്ത ഇല്ലാതി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഇരുവ​രു​ടെ​യും മുൻഗ​ണ​നകൾ വിഭി​ന്ന​മാ​യി​രി​ക്കും. അതു പ്രശ്‌ന​ങ്ങൾക്ക്‌ ഇടയാ​ക്കി​യേ​ക്കാം. അതു​കൊ​ണ്ടാണ്‌, “കർത്താ​വിൽ മാത്രമേ (വിവാഹം) ആകാവൂ” എന്നു ക്രിസ്‌ത്യാ​നി​കളെ പൗലോസ്‌ ഉദ്‌ബോ​ധി​പ്പി​ച്ചത്‌.—1 കൊരി​ന്ത്യർ 7:39.

10 എന്നാൽ ‘ഈ ഏകാന്ത​ത​യെ​ക്കാൾ എന്തു​കൊ​ണ്ടും നല്ലതു ചേർച്ച​യി​ല്ലാത്ത ഒരു പങ്കാളി​യു​ള്ള​താണ്‌’ എന്ന്‌ ഏകാകി​ക​ളായ ചില ക്രിസ്‌ത്യാ​നി​കൾ നിഗമ​നം​ചെ​യ്‌തി​ട്ടുണ്ട്‌. ബൈബി​ളി​ന്റെ മാർഗ​നിർദേശം കാറ്റിൽ പറത്തി​ക്കൊണ്ട്‌, യഹോ​വയെ സേവി​ക്കാത്ത ഒരാളെ ചിലർ വിവാഹം കഴിക്കു​ന്നു. പക്ഷേ ഒട്ടുമി​ക്ക​പ്പോ​ഴും, അതിന്റെ അന്തിമ​ഫലം ദാരു​ണ​മാ​ണെ​ന്നാ​ണു കണ്ടുവ​രു​ന്നത്‌. ജീവി​ത​ത്തി​ലെ അതി​പ്ര​ധാ​ന​മായ കാര്യ​ങ്ങ​ളൊ​ന്നും പങ്കു​വെ​ക്കാൻ കഴിയാത്ത ഒരാ​ളെ​യാ​ണു തിര​ഞ്ഞെ​ടു​ത്ത​തെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. അപ്പോൾ തോന്നുന്ന ഏകാന്തത, വിവാ​ഹ​ത്തി​നു മുമ്പ്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ പതിന്മ​ടങ്ങു ശക്തമാ​യി​രു​ന്നേ​ക്കാം. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ദൈവം തന്ന ബുദ്ധി​യു​പ​ദേ​ശ​ത്തിൽ വിശ്വാ​സ​മർപ്പിച്ച്‌ അതി​നോ​ടു വിശ്വ​സ്‌ത​ത​യോ​ടെ പറ്റിനിൽക്കുന്ന ഏകാകി​ക​ളായ ആയിര​ക്ക​ണ​ക്കി​നു ക്രിസ്‌ത്യാ​നി​കൾ ഇന്നുണ്ട്‌. (സങ്കീർത്തനം 32:8 വായി​ക്കുക.) കാത്തി​രി​ക്കേ​ണ്ടി​വ​ന്നാ​ലും, യോജിച്ച ഒരു പങ്കാളി​യെ യഹോ​വ​യു​ടെ ആരാധ​കർക്കി​ട​യിൽ കണ്ടെത്തു​ന്ന​തു​വരെ അവർ ഏകാകി​ക​ളാ​യി തുടരു​ന്നു.

11. പങ്കാളി​യെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? (എന്റെ പങ്കാളി എങ്ങനെ​യുള്ള ആളായി​രി​ക്കണം? എന്ന ചതുര​വും കാണുക.)

11 യഹോ​വ​യു​ടെ ദാസനോ ദാസി​യോ ആയതു​കൊ​ണ്ടു​മാ​ത്രം ഒരാൾ യോജിച്ച പങ്കാളി ആയി​ക്കൊ​ള്ള​ണ​മെ​ന്നില്ല. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ വ്യക്തി​ത്വ​ത്തി​നും ആത്മീയ​ല​ക്ഷ്യ​ങ്ങൾക്കും ഇണങ്ങുന്ന, ദൈവത്തെ സ്‌നേ​ഹി​ക്കുന്ന ഒരാളെ കണ്ടെത്താൻ ശ്രമി​ക്കുക. വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ഈ വിഷയ​ത്തെ​പ്പറ്റി ധാരാളം വിവരങ്ങൾ നൽകി​യി​ട്ടുണ്ട്‌. വളരെ പ്രധാ​ന​പ്പെട്ട ഈ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥ​നാ​പൂർവം ആ തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ പരിചി​ന്തി​ക്കുക.a—സങ്കീർത്തനം 119:105 വായി​ക്കുക.

12. വിവാ​ഹ​ത്തി​ന്റെ കാര്യ​ത്തിൽ പല ദേശങ്ങ​ളി​ലും ഏതു സമ്പ്രദാ​യം നിലനിൽക്കു​ന്നു, ഇക്കാര്യ​ത്തിൽ മാതാ​പി​താ​ക്കൾക്കു സഹായ​ക​മായ ഒരു ബൈബിൾദൃ​ഷ്ടാ​ന്തം ഏതാണ്‌?

12 അച്ഛനമ്മ​മാർ മക്കൾക്കു​വേണ്ടി ഇണയെ കണ്ടെത്തു​ന്നതു പല ദേശങ്ങ​ളി​ലും സാധാ​ര​ണ​മാണ്‌. പ്രധാ​ന​പ്പെട്ട അത്തര​മൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ വേണ്ട ജ്ഞാനവും അനുഭ​വ​പ​രി​ച​യ​വും മാതാ​പി​താ​ക്കൾക്കാ​ണു​ള്ള​തെന്ന്‌ അവി​ടെ​യു​ള്ളവർ വിശ്വ​സി​ക്കു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ അത്തരം വിവാ​ഹങ്ങൾ ഇന്നും പൊതു​വേ വിജയ​പ്ര​ദ​മാണ്‌. യിസ്‌ഹാ​ക്കി​നു​വേണ്ടി ഒരു ഭാര്യയെ കണ്ടെത്താൻ അബ്രാ​ഹാം തന്റെ ദാസനെ പറഞ്ഞയച്ച സംഭവ​ത്തിൽനിന്ന്‌ ഇന്നത്തെ മാതാ​പി​താ​ക്കൾക്കു പലതും പഠിക്കാ​നാ​കും. പണമോ പ്രതാ​പ​മോ ആയിരു​ന്നില്ല അബ്രാ​ഹാ​മി​നു മുഖ്യം. യഹോ​വയെ ആരാധി​ക്കു​ന്ന​വർക്കി​ട​യിൽനിന്ന്‌ മകനു​വേണ്ടി ഒരു വധുവി​നെ കണ്ടെത്താ​നാണ്‌ അബ്രാ​ഹാം അതെല്ലാം ചെയ്‌തത്‌.b—ഉൽപത്തി 24:3, 67.

എന്റെ പങ്കാളി എങ്ങനെ​യുള്ള ആളായി​രി​ക്കണം?

തത്ത്വം: “അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.”—മത്തായി 19:5.

നിങ്ങളോടുതന്നെ ചോദി​ക്കുക:

  • “നവയൗ​വനം” പിന്നി​ട്ട​ശേഷം വിവാ​ഹം​ക​ഴി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം എന്താണ്‌?—1 കൊരി​ന്ത്യർ 7:36; 13:11; മത്തായി 19:4, 5.

  • വിവാ​ഹ​പ്രാ​യ​മാ​യെ​ങ്കി​ലും കുറച്ചു​കൂ​ടെ കാത്തി​രി​ക്കു​ന്നത്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?—1 കൊരി​ന്ത്യർ 7:32-34, 37, 38.

  • വിവാഹം കഴിക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, കുറെ​ക്കാല മായി യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന ഒരാളെ തിര​ഞ്ഞെ​ടു​ക്കു​ന്നതു പ്രധാ നമായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—1 കൊരി​ന്ത്യർ 7:39.

  • പങ്കാളി​ക്കു​ണ്ടാ​യി​രി​ക്കേണ്ട ഗുണങ്ങൾ തിരി​ച്ച​റി​യാൻ പിൻവ​രുന്ന തിരു​വെ​ഴു​ത്തു​കൾ ഒരു സഹോ​ദ​രി​യെ എങ്ങനെ സഹായി​ക്കും?—സങ്കീർത്തനം 119:97; 1 തിമൊ​ഥെ​യൊസ്‌ 3:1-7.

  • ഇണയെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കാൻ സുഭാ​ഷി​തങ്ങൾ 31:10-31 ഒരു സഹോ​ദ​രനെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

വിജയ​പ്ര​ദ​മായ ദാമ്പത്യ​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം?

13-15. (എ) സുഭാ​ഷി​തങ്ങൾ 24:27-ലെ തത്ത്വം, വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​രനെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) വിവാ​ഹ​ജീ​വി​ത​ത്തി​നാ​യി തയ്യാ​റെ​ടു​ക്കാൻ ഒരു യുവതിക്ക്‌ എന്തു ചെയ്യാ​നാ​കും?

13 വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ഗൗരവ​മാ​യി ചിന്തി​ക്കു​ന്നു​ണ്ടെ​ങ്കിൽ, ‘ഞാൻ ശരിക്കും അതിനു സജ്ജനാ​ണോ’ എന്നു നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക. സ്‌നേഹം, ലൈം​ഗി​കത, സൗഹൃദം, മക്കളെ വളർത്തൽ എന്നീ കാര്യ​ങ്ങ​ളിൽ നിങ്ങൾക്കു തോന്നുന്ന വികാ​രങ്ങൾ മാത്രമല്ല അതിനുള്ള ഉത്തരം തീരു​മാ​നി​ക്കേ​ണ്ടത്‌. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ആലോ​ചി​ക്കുന്ന ഓരോ​രു​ത്ത​രും അതിലൂ​ടെ തങ്ങൾക്കു​ണ്ടാ​കുന്ന ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കേ​ണ്ട​തുണ്ട്‌.

14 തനി​ക്കൊ​രു ഭാര്യ വേണ​മെന്ന്‌ ആഗ്രഹി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​രൻ പിൻവ​രുന്ന തത്ത്വ​ത്തെ​ക്കു​റിച്ച്‌ കാര്യ​മാ​യി ചിന്തി​ക്കണം: “വെളി​യി​ലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാ​ക്കുക; പിന്നെ നിന്റെ വീടു പണിയുക.” (സുഭാ​ഷി​തങ്ങൾ 24:27) എന്താണ്‌ അതിന്റെ അർഥം? അന്നൊക്കെ, വിവാഹം കഴിച്ച്‌ ഒരു കുടും​ബ​മാ​യി ജീവി​ക്കാൻ ഒരാൾക്കു താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ, ‘ഭാര്യ​യെ​യും മക്കളെ​യും പരിപാ​ലി​ക്കാ​നും അവർക്കാ​യി കരുതാ​നും ഞാൻ സജ്ജനാ​ണോ’ എന്ന്‌ അയാൾ സ്വയം ചോദി​ക്ക​ണ​മാ​യി​രു​ന്നു. പാടത്തും പറമ്പി​ലും പണി​യെ​ടു​ത്തു​കൊണ്ട്‌ അയാൾ കഠിനാ​ധ്വാ​നം ചെയ്യണ​മാ​യി​രു​ന്നു. ആ തത്ത്വം ഇന്നും സത്യമാണ്‌. വിവാ​ഹി​ത​നാ​കാൻ ഉദ്ദേശി​ക്കുന്ന ഒരു വ്യക്തി ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ തയ്യാറാ​യി​രി​ക്കണം. ആരോ​ഗ്യ​മു​ള്ളി​ട​ത്തോ​ളം കാലം അദ്ദേഹം ജോലി​യെ​ടു​ക്കേ​ണ്ടി​വ​രും. കുടും​ബാം​ഗ​ങ്ങ​ളു​ടെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാത്ത ഒരു മനുഷ്യൻ അവിശ്വാ​സി​യെ​ക്കാൾ മോശ​ക്കാ​ര​നാ​ണെന്നു ദൈവ​വ​ചനം പറയുന്നു!—1 തിമൊ​ഥെ​യൊസ്‌ 5:8 വായി​ക്കുക.

15 സമാന​മാ​യി, വിവാ​ഹി​ത​യാ​കാൻ തീരു​മാ​നി​ക്കുന്ന ഒരു സ്‌ത്രീ​യും ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ ഭരമേൽക്കാൻ സമ്മതം മൂളു​ക​യാണ്‌. ഭർത്താ​വി​നെ സഹായി​ക്കു​ന്ന​തി​ലും കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്ന​തി​ലും ഒരു ഭാര്യ​ക്കുള്ള സാമർഥ്യ​ത്തെ​യും കഴിവു​ക​ളെ​യും ബൈബിൾ പ്രകീർത്തി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 31:10-31) ഉൾപ്പെ​ട്ടി​രി​ക്കുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ സജ്ജരാ​കു​ന്ന​തി​നു മുമ്പ്‌ വിവാ​ഹ​ത്തി​ലേക്ക്‌ എടുത്തു​ചാ​ടുന്ന യുവതീ​യു​വാ​ക്കൾ സത്യത്തിൽ സ്വാർഥ​രാണ്‌; ഇണയോ​ടുള്ള തന്റെ ഉത്തരവാ​ദി​ത്വം എങ്ങനെ നിറ​വേ​റ്റും എന്ന്‌ അവർ ചിന്തി​ക്കു​ന്നില്ല. എന്നാൽ, വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നവർ ആത്മീയ​മാ​യി തയ്യാ​റെ​ടു​പ്പു നടത്തണം എന്നതാണ്‌ ഏറ്റവും പ്രധാനം.

16, 17. വിവാ​ഹ​ത്തി​നു തയ്യാ​റെ​ടു​ക്കു​ന്നവർ ഏതു തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കണം?

16 വിവാ​ഹ​ത്തി​നാ​യി തയ്യാ​റെ​ടു​ക്കു​ന്നവർ, ഭാര്യ​ക്കും ഭർത്താ​വി​നും ദൈവം നിയമി​ച്ചു​കൊ​ടു​ത്തി​രി​ക്കുന്ന പങ്കി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. ഒരു ക്രിസ്‌തീ​യ​കു​ടും​ബ​ത്തി​ന്റെ തലയാ​യി​രി​ക്കു​ന്ന​തിൽ എന്തെല്ലാം ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്നു പുരുഷൻ മനസ്സി​ലാ​ക്കണം. ഒരു ഏകാധി​പ​തി​യെ​പ്പോ​ലെ പ്രവർത്തി​ക്കാ​നുള്ള ലൈസൻസല്ല ആ പദവി. യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കണം അദ്ദേഹം ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കേ​ണ്ടത്‌. (എഫെസ്യർ 5:23) സമാന​മാ​യി, ഭാര്യ​യു​ടെ കടമ ഒരു ക്രിസ്‌തീ​യ​സ്‌ത്രീ​യും തിരി​ച്ച​റി​യണം. ‘ഭർത്താ​വി​ന്റെ നിയമ​ത്തിന്‌’ അവൾ മനസ്സോ​ടെ കീഴ്‌പെ​ടു​മോ? (റോമർ 7:2) ഇപ്പോൾത്തന്നെ അവൾ യഹോ​വ​യു​ടെ​യും ക്രിസ്‌തു​വി​ന്റെ​യും നിയമ​ത്തി​ന്റെ കീഴി​ലാണ്‌. (ഗലാത്യർ 6:2) ഭർത്താ​വി​ന്റെ അധികാ​രം​കൂ​ടി​യാ​കു​മ്പോൾ അവൾ വീണ്ടു​മൊ​രു നിയമ​ത്തി​ന്റെ കീഴി​ലാ​കു​ന്നു. ഒരു അപൂർണ​മ​നു​ഷ്യ​ന്റെ അധികാ​ര​ത്തി​നു കീഴ്‌പെട്ട്‌ അതിനെ പിന്തു​ണ​യ്‌ക്കാൻ അവൾക്കാ​കു​മോ? അതു ശരിയാ​കി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ, വിവാഹം കഴിക്കാ​തി​രി​ക്കു​ന്ന​താ​ണു നല്ലത്‌.

17 കൂടാതെ, ഭാര്യ​ക്കും ഭർത്താ​വി​നും പ്രത്യേ​ക​മായ ചില ആവശ്യ​ങ്ങ​ളുണ്ട്‌. അതു നിവർത്തി​ച്ചു​കൊ​ടു​ക്കാൻ ഇരുകൂ​ട്ട​രും തയ്യാറാ​യി​രി​ക്കണം. (ഫിലി​പ്പി​യർ 2:4 വായി​ക്കുക.) “നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം” എന്നു പൗലോസ്‌ എഴുതി. ഭാര്യക്കു തന്നോട്‌ ആഴമായ ബഹുമാ​ന​മു​ണ്ടെന്നു ഭർത്താ​വി​നു തിരി​ച്ച​റി​യാൻ കഴിയ​ണ​മെ​ന്നും അത്‌ അവന്റെ ഒരു ആവശ്യ​മാ​ണെ​ന്നും പൗലോസ്‌ ദൈവാ​ത്മാ​വി​ന്റെ പ്രചോ​ദ​ന​ത്താൽ മനസ്സി​ലാ​ക്കി. അതു​പോ​ലെ, ഭർത്താവ്‌ തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ഭാര്യ​ക്കും തോന്നണം; അത്‌ അവളുടെ ഒരു ആവശ്യ​മാണ്‌.—എഫെസ്യർ 5:21-33.

വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന​യാ​ളോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ പലരും പക്വത​യുള്ള മുതിർന്ന ഒരാളെ ഒപ്പം കൂട്ടുന്നു

18. വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന​യാ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​മ്പോൾ ആത്മനി​യ​ന്ത്രണം പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 താൻ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തി യോജിച്ച ഒരു പങ്കാളി​യാ​ണോ എന്നു തീരു​മാ​നി​ക്കാൻ ചില സ്‌ത്രീ​പു​രു​ഷ​ന്മാർ ഒന്നിച്ച്‌ സമയം ചെലവ​ഴി​ക്കാ​റുണ്ട്‌. എന്നാൽ ഇതിനെ കളിത​മാ​ശ​കൾക്കു മാത്ര​മുള്ള ഒരു സമയമാ​യി കാണരുത്‌. അന്യോ​ന്യം പെരു​മാ​റേ​ണ്ടത്‌ എങ്ങനെ​യെന്നു പഠിക്കാ​നും ‘ഈ വ്യക്തിയെ വിവാഹം കഴിക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കു​മോ’ എന്നു ചിന്തി​ക്കാ​നും ഉള്ള അവസര​മാണ്‌ അത്‌. ആത്മനി​യ​ന്ത്രണം കാണി​ക്കാ​നുള്ള ഒരു സമയം​കൂ​ടി​യാണ്‌ അത്‌! ശാരീ​രി​ക​മാ​യി അടുത്ത്‌ ഇടപഴ​കാ​നുള്ള പ്രലോ​ഭനം ശക്തമായിരുന്നേക്കാം—അത്തരമൊരു മോഹം സ്വാഭാ​വി​ക​മാ​ണു​താ​നും. എങ്കിലും, പരസ്‌പരം ആഴമായി സ്‌നേ​ഹി​ക്കു​ന്നവർ, പ്രിയ​പ്പെട്ട ഒരാളെ ആത്മീയ​മാ​യി അപകട​പ്പെ​ടു​ത്തുന്ന ഏതൊരു പെരു​മാ​റ്റ​വും ഒഴിവാ​ക്കും. (1 തെസ്സ​ലോ​നി​ക്യർ 4:6) അതു​കൊണ്ട്‌ നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന​യാ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ ആത്മനി​യ​ന്ത്രണം പാലി​ക്കുക; വിവാഹം കഴിച്ചാ​ലും ഇല്ലെങ്കി​ലും ആ ഗുണം ജീവി​ത​ത്തി​ലു​ട​നീ​ളം നിങ്ങൾക്കൊ​രു മുതൽക്കൂ​ട്ടാ​യി​രി​ക്കും.

നിലനിൽക്കുന്ന ദാമ്പത്യ​ത്തി​ന്റെ രഹസ്യം

19, 20. വിവാഹം സംബന്ധിച്ച ഒരു ക്രിസ്‌ത്യാ​നി​യു​ടെ വീക്ഷണം മറ്റു പലരു​ടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​രി​ക്കേ​ണ്ടത്‌ എങ്ങനെ? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

19 ദാമ്പത്യം ഒരു ആജീവ​നാ​ന്ത​ബ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ പ്രതി​ബ​ദ്ധ​ത​യെ​ന്നാൽ എന്താ​ണെന്നു ദമ്പതികൾ അറിഞ്ഞി​രി​ക്കണം. നോവ​ലു​ക​ളും സിനി​മ​ക​ളും നായി​കാ​നാ​യ​ക​ന്മാ​രു​ടെ വിവാ​ഹ​ത്തോ​ടെ ശുഭക​ര​മാ​യി അവസാ​നി​ക്കു​ക​യാ​ണു പതിവ്‌, ആസ്വാ​ദകർ പ്രതീ​ക്ഷി​ക്കു​ന്ന​തും അതാണ്‌. യഥാർഥ​ജീ​വി​ത​ത്തിൽ പക്ഷേ വിവാഹം ഒരു പരിസ​മാ​പ്‌തി​യല്ല, ഒരു തുടക്ക​മാണ്‌—ശാശ്വ​ത​മാ​യി നിലനിൽക്കാൻ യഹോവ ഉദ്ദേശിച്ച ഒരു ക്രമീ​ക​ര​ണ​ത്തി​ന്റെ തുടക്കം. (ഉൽപത്തി 2:24) സങ്കടക​ര​മെന്നു പറയട്ടെ, ഇന്നു ലോക​ത്തി​ന്റെ പൊതു​വി​ലുള്ള വീക്ഷണം അതല്ല. വിവാഹം കഴിക്കു​ന്ന​തി​നെ കുറി​ക്കാൻ “കെട്ടുക” എന്നു പറയാ​റു​ണ്ട​ല്ലോ. ആ പ്രയോ​ഗം പക്ഷേ, വിവാ​ഹ​ത്തെ​പ്പറ്റി ഇന്നു പൊതു​വേ​യുള്ള കാഴ്‌ച​പ്പാ​ടി​നെ എത്ര കൃത്യ​മാ​യാ​ണു ചിത്രീ​ക​രി​ക്കു​ന്ന​തെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു​ണ്ടാ​വില്ല. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ആവശ്യ​മു​ള്ളി​ട​ത്തോ​ളം കാലം മുറു​ക്ക​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ങ്കി​ലും, എളുപ്പം കെട്ടാ​വു​ന്ന​തും അഴിക്കാ​വു​ന്ന​തു ആകണം ഒരു നല്ല കെട്ട്‌ എന്നാണ​ല്ലോ വയ്‌പ്‌.

20 ദാമ്പത്യ​ത്തെ താത്‌കാ​ലി​ക​മായ ഒരു ഏർപ്പാ​ടാ​യി​ട്ടാണ്‌ അനേക​രും കാണു​ന്നത്‌. പ്രതീ​ക്ഷ​കൾക്കി​ണ​ങ്ങിയ ഒരു ബന്ധമാ​ണെന്നു കരുതി​ക്കൊണ്ട്‌ ഒന്നും ആലോ​ചി​ക്കാ​തെ അവർ വിവാ​ഹ​ത്തി​ലേക്ക്‌ എടുത്തു​ചാ​ടു​ന്നു. പ്രശ്‌നങ്ങൾ തലപൊ​ക്കി​യാൽ ഉടൻ തിരി​ച്ചു​ചാ​ടാൻ കഴിയു​മെ​ന്നാണ്‌ അവരുടെ പ്രതീക്ഷ. എന്നാൽ ദാമ്പത്യം​പോ​ലുള്ള ഒരു ഉറ്റബന്ധത്തെ സൂചി​പ്പി​ക്കാൻ ബൈബിൾ ഉപയോ​ഗി​ക്കുന്ന മുപ്പി​രി​ച്ച​ര​ടി​ന്റെ ദൃഷ്ടാന്തം ഓർക്കുക. ശക്തമായ കൊടു​ങ്കാ​റ്റിൽപ്പോ​ലും ഇഴകൾ വേർപെ​ടു​ക​യോ പൊട്ടി​പ്പോ​കു​ക​യോ ചെയ്യാതെ ദീർഘ​കാ​ലം നിലനിൽക്ക​ണ​മെന്ന ലക്ഷ്യത്തി​ലാ​ണു പായ്‌ക്ക​പ്പ​ലു​ക​ളിൽ ഉപയോ​ഗി​ക്കുന്ന കയർ നിർമി​ക്കു​ന്നത്‌. ദാമ്പത്യ​ത്തി​ന്റെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌. “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ” എന്നു യേശു പറഞ്ഞത്‌ ഓർക്കുക. (മത്തായി 19:6) വിവാഹം കഴിക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഇതേ വീക്ഷണ​മാണ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌. അത്തരം പ്രതി​ബദ്ധത ദാമ്പത്യ​ത്തെ ഒരു ഭാരമാ​ക്കി​ത്തീർക്കു​മോ? ഇല്ല.

21. ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം എങ്ങനെ വീക്ഷി​ക്കണം, അതിന്‌ അവരെ എന്തു സഹായി​ക്കും?

21 ഭാര്യക്കു ഭർത്താ​വി​നെ​ക്കു​റി​ച്ചും ഭർത്താ​വി​നു ഭാര്യ​യെ​ക്കു​റി​ച്ചും ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം. പങ്കാളി​യു​ടെ നല്ല ഗുണങ്ങ​ളും ആത്മാർഥ​ശ്ര​മ​ങ്ങ​ളും കാണാൻ മനസ്സു​വെ​ച്ചാൽ, ദാമ്പത്യം സന്തോ​ഷ​ത്തി​ന്റെ​യും നവോ​ന്മേ​ഷ​ത്തി​ന്റെ​യും ഉറവി​ട​മാ​യി​രി​ക്കും. അപൂർണ​ത​യുള്ള ഒരു ഇണയുടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക എന്നതു യാഥാർഥ്യ​ത്തി​നു നേരെ കണ്ണടയ്‌ക്ക​ലാ​ണോ? ഒരിക്ക​ലു​മല്ല. ഉദാഹ​ര​ണ​ത്തിന്‌, യാഥാർഥ്യ​ത്തി​നു നേരെ കണ്ണടയ്‌ക്കുന്ന ഒരു ദൈവമല്ല യഹോവ. എന്നിട്ടും, അപൂർണ​രായ നമ്മളെ​ക്കു​റിച്ച്‌ യഹോവ നല്ലതു പറയണ​മെ​ന്നാ​ണ​ല്ലോ നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നത്‌. “യഹോവേ, തെറ്റു​ക​ളി​ലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കു​ന്ന​തെ​ങ്കിൽ യാഹേ, ആർക്കു പിടി​ച്ചു​നിൽക്കാ​നാ​കും” എന്നു സങ്കീർത്ത​ന​ക്കാ​രൻ ചോദി​ക്കു​ക​യു​ണ്ടാ​യി. (സങ്കീർത്തനം 130:3) സമാന​മാ​യി, അന്യോ​ന്യം ക്ഷമിക്കാ​നും പങ്കാളി​യു​ടെ നന്മ കാണാ​നും ദമ്പതി​കൾക്കു കഴിയണം.—കൊ​ലോ​സ്യർ 3:13 വായി​ക്കുക.

22, 23. അബ്രാ​ഹാ​മും സാറയും ഇന്നത്തെ ദമ്പതി​കൾക്കു നല്ലൊരു മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

22 വർഷങ്ങൾ പിന്നി​ടു​ന്ന​തോ​ടെ, ദാമ്പത്യം വലിയ സന്തോ​ഷ​ത്തി​ന്റെ​യും സംതൃ​പ്‌തി​യു​ടെ​യും ഉറവായി മാറി​യേ​ക്കാം. അബ്രാ​ഹാ​മി​ന്റെ​യും സാറയു​ടെ​യും വാർധ​ക്യ​കാ​ലത്തെ ദാമ്പത്യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം ശ്രദ്ധേ​യ​മാണ്‌. ക്ലേശങ്ങ​ളും വെല്ലു​വി​ളി​ക​ളും നിറഞ്ഞ​താ​യി​രു​ന്നു അവരുടെ ജീവിതം. എല്ലാ സൗകര്യ​ങ്ങ​ളു​മുള്ള ഒരു വീടും സമ്പദ്‌സ​മൃ​ദ്ധ​മായ ഊർ നഗരവും വിട്ട്‌ ശിഷ്ടകാ​ലം മുഴുവൻ കൂടാ​ര​ങ്ങ​ളിൽ കഴിയാൻ ഇറങ്ങി​ത്തി​രി​ച്ച​പ്പോൾ, സാധ്യ​ത​യ​നു​സ​രിച്ച്‌ 60-കളിലാ​യി​രുന്ന സാറയ്‌ക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്നു ചിന്തി​ക്കുക. അവൾ പക്ഷേ ഭർത്താ​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെട്ടു. അബ്രാ​ഹാ​മി​ന്റെ പൂരക​വും സഹായി​യും ആയിരുന്ന അവൾ ആദര​വോ​ടെ അദ്ദേഹ​ത്തി​ന്റെ തീരു​മാ​നങ്ങൾ നടപ്പി​ലാ​ക്കാൻ സഹായി​ച്ചു. അവളുടെ വിധേ​യ​ത്വം കേവല​മൊ​രു പുറം​പൂ​ച്ചാ​യി​രു​ന്നില്ല. “ഉള്ളിൽ” പ്പോലും അവൾ അദ്ദേഹത്തെ യജമാനൻ എന്നാണു വിളി​ച്ചി​രു​ന്നത്‌. (ഉൽപത്തി 18:12; 1 പത്രോസ്‌ 3:6, സത്യ​വേ​ദ​പു​സ്‌തകം) അബ്രാ​ഹാ​മി​നോ​ടുള്ള അവളുടെ ബഹുമാ​നം ഹൃദയ​ത്തിൽനി​ന്നു​ള്ള​താ​യി​രു​ന്നു.

23 അബ്രാ​ഹാ​മി​നും സാറയ്‌ക്കും എല്ലാ കാര്യ​ങ്ങ​ളി​ലും ഒരേ കാഴ്‌ച​പ്പാ​ടാ​യി​രു​ന്നു എന്നാണോ അതിന്‌ അർഥം? അല്ല. ഒരിക്കൽ, അബ്രാ​ഹാ​മിന്‌ ‘ഒട്ടും ഇഷ്ടമാ​കാത്ത’ ഒരു കാര്യം സാറ നിർദേ​ശി​ച്ചു. എങ്കിലും യഹോവ ആവശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌ അബ്രാ​ഹാം താഴ്‌മ​യോ​ടെ തന്റെ ഭാര്യ​യു​ടെ വാക്കു കേട്ടു, അത്‌ ആ കുടും​ബ​ത്തിന്‌ അനു​ഗ്ര​ഹ​മാ​യി. (ഉൽപത്തി 21:9-13) പതിറ്റാ​ണ്ടു​ക​ളാ​യി ദാമ്പത്യ​ജീ​വി​തം നയിക്കു​ന്നവർ ഉൾപ്പെടെ ഇന്നുള്ള എല്ലാ ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കും, ദൈവ​ഭ​ക്ത​രായ ഈ ദമ്പതി​ക​ളിൽനിന്ന്‌ ധാരാളം കാര്യങ്ങൾ പഠിക്കാ​നുണ്ട്‌.

24. എങ്ങനെ​യുള്ള ദാമ്പത്യ​മാണ്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നത്‌, എന്തു​കൊണ്ട്‌?

24 സന്തുഷ്ട​ദാ​മ്പ​ത്യം നയിക്കുന്ന ആയിര​ക്ക​ണ​ക്കി​നു ദമ്പതികൾ ക്രിസ്‌തീ​യ​സ​ഭ​യി​ലുണ്ട്‌. ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കുന്ന, ഭർത്താവ്‌ ഭാര്യയെ അതിയാ​യി സ്‌നേ​ഹി​ക്കുന്ന, എല്ലാ കാര്യ​ങ്ങ​ളി​ലും ഭാര്യാ​ഭർത്താ​ക്ക​ന്മാർ യഹോ​വ​യു​ടെ ഇഷ്ടത്തിന്‌ ഒന്നാം​സ്ഥാ​നം കൊടു​ക്കുന്ന ദാമ്പത്യ​ങ്ങ​ളാണ്‌ അവ. നിങ്ങൾ വിവാഹം കഴിക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, പങ്കാളി​യെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കുക; വിവാ​ഹ​ജീ​വി​ത​ത്തി​നാ​യി നന്നായി തയ്യാറാ​കുക; ദൈവ​മായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന സന്തുഷ്ട​വും സമാധാ​ന​പൂർണ​വും ആയ വിവാ​ഹ​ജീ​വി​തം നയിക്കാൻ പരി​ശ്ര​മി​ക്കുക. അത്തര​മൊ​രു ദാമ്പത്യം, ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നിശ്ചയ​മാ​യും നിങ്ങളെ സഹായി​ക്കും.

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യായം കാണുക.

b വിശ്വസ്‌തരായ ചില ഗോ​ത്ര​പി​താ​ക്ക​ന്മാർക്ക്‌ ഒന്നില​ധി​കം ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു. അവരു​ടെ​യും ഇസ്രാ​യേൽജ​ന​ത​യു​ടെ​യും ഇടയിൽ നിലവി​ലി​രുന്ന ബഹുഭാ​ര്യാ​ത്വം യഹോവ അനുവ​ദി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. യഹോ​വയല്ല അത്‌ ഏർപ്പെ​ടു​ത്തി​യ​തെ​ങ്കി​ലും യഹോവ അതിനു ചില വ്യവസ്ഥകൾ വെക്കു​ക​യു​ണ്ടാ​യി. എങ്കിലും, ഇന്നു തന്റെ ആരാധ​കർക്ക്‌ ഒന്നി​ലേറെ ഭാര്യ​മാ​രു​ണ്ടാ​യി​രി​ക്കാൻ യഹോവ അനുവാ​ദം തരുന്നി​ല്ലെന്ന കാര്യം ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാം.—മത്തായി 19:9; 1 തിമൊ​ഥെ​യൊസ്‌ 3:2.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക